തിരിച്ചറിവ് ഉപയോഗിച്ച് മനസ്സിന്റെ അധമത്വത്തിന് സാക്ഷിയാകുക അത്ര എളുപ്പമുള്ള കാര്യമല്ല . വ്യക്തവും വസ്തുനിഷ്ഠവുമായ അറിവിലും ബുദ്ധിയെ സാക്ഷിയാകാൻ പ്രേരിപ്പിക്കുമ്പോൾ ആസക്തി കാരണം സാക്ഷിത്വം പ്രാവർത്തികമാക്കാൻ പെട്ടെന്ന് സാധിക്കണമെന്നില്ല .
ആസക്തിയുടെ ശക്തി കൊണ്ടാണ് സാക്ഷിയാകാൻ മനസ്സിന് കഴിയാത്തത് . ദുഃഖം പോലും ആസക്തിയാണെന്നു കാണാം .
ഒരുദാഹരണം കൊണ്ടിതു വ്യക്തമാക്കാം. നമ്മുടെ ഏറ്റവും അടുത്ത ബന്ധങ്ങളിൽ ഒരു ജീവൻ അകാലത്തിൽ പൊലിഞ്ഞു പോയാൽ വേർപാടിന്റെ ദു:ഖം അസഹനീയമായി മാറുന്നു . മരണത്തിൽ നിന്നും ആർക്കും രക്ഷപ്പെടാൻ കഴിയില്ല എന്ന വസ്തുനിഷ്ഠമായ അറിവുണ്ടെങ്കിലും വേർപാടിന്റെ ദുഃഖം അല്പം പോലും കുറയുന്നില്ല . ഇതാണ് ആസക്തിയുടെ പ്രത്യേകത . സന്തോഷവും സുഖവും ദു:ഖവും വേദനയും ആസക്തിയുടെ വികാരങ്ങളിൽ നിന്നാണ് രൂപം കൊള്ളുന്നത് . വികാരങ്ങൾ ഉത്പാദിപ്പിക്കുന്ന നെഗറ്റീവ് ഹോർമോണുകളുടെ അളവനുസരിച്ച് ദുഃഖമനുഭവിക്കുകയും അവയുടെ ശക്തി ഓരോ ദിവസവും കുറയുന്നതിനനുസരിച്ച് ദുഃഖം മറക്കുകയും ചെയ്യുന്നു .
എന്താണ് ആസക്തി ? അരുതാത്തത് ചിന്തിക്കുകയും ചെയ്തു പോകുകയും വേണ്ടുന്നത് ചിന്തിക്കുവാനും ചെയ്യുവാനും കഴിയാത്തതുമായ മനസ്സിന്റെ നിസ്സഹായ അവസ്ഥയെയാണ് ആസക്തി എന്ന് നമുക്ക് നിർവ്വചിക്കാം . നിയന്ത്രണമില്ലാതെ സുഖ-ദു:ഖങ്ങളുടെയും നൻമ-തിൻമകളുടെയും പാപ - പുണ്യങ്ങളുടെയും കുമ്മങ്ങൾ ചെയ്തു പോകുവാൻ പ്രേരിപ്പിക്കുന്ന ബോധത്തിലെ "ശക്തി" യെയാണ് ആസക്തി എന്നു പറയുന്നത് .
... .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ