2020, ജൂൺ 6, ശനിയാഴ്‌ച

ആഗ്രഹങ്ങൾക്കും ആസക്തികൾക്കുമൊക്കെ ഒരു പരിധി വയ്ക്കണം


കൂടുതൽ സുഖ സൗകര്യങ്ങൾ സ്വന്തമാക്കിയാൽ കൂടുതൽ സന്തുഷ്ടനാകുമെന്നാണു് മനുഷ്യൻ കരുതുന്നത്. എന്നാൽ ആഗ്രഹങ്ങൾ കൂടുന്തോറും നിരാശയും കുഴപ്പങ്ങളും വർദ്ധിക്കുമെന്നതാണ് വാസ്തവം.

നാം നമ്മുടെ ആഗ്രഹങ്ങൾക്കും ആസക്തികൾക്കുമൊക്കെ ഒരു പരിധി വയ്ക്കണം. ഈ പരിധി ഇല്ലായ്മയാണ് ലോകത്ത് ഇത്രയേറെ ദുരിതങ്ങളും കുഴപ്പങ്ങളും നിറയുവാൻ കാരണം.

എല്ലാ കാര്യങ്ങളിലും പ്രകൃതി ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. ശരീരത്തിന്റെ ഊഷ്മാവിന് പരിധിയുണ്ട്. കണ്ണുകൾക്ക് താങ്ങാവുന്ന പ്രകാശത്തിനു പരിധിയുണ്ട്. ചെവികൾക്ക് കേൾക്കാവുന്ന ശബ്ദത്തിനു പരിധിയുണ്ട്. ഈ പരിധികൾ ലംഘിച്ചാൽ അവയവങ്ങൾക്ക് കേടുപാടുകൾ സംഭാവിക്കും

എല്ലാ കാര്യങ്ങളിലും പരിധികൾക്കകത്തു നില്ക്കുവാൻ നമ്മൾ ശ്രദ്ധിക്കണം. ആഗ്രഹങ്ങളെ നിയന്ത്രിക്കുവാൻ പഠിക്കുമ്പോഴാണ് ശരിയായ സന്തോഷം അനുഭവിക്കുവാൻ കഴിയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ