2020, മാർച്ച് 7, ശനിയാഴ്‌ച

ലൈംഗികതയ്ക്കു പിന്നിലെ നിഗൂഢ രഹസ്യം


പ്രകൃതി അഥവാ പരാശക്തി അഥവാ കുണ്ഡലിനി ശക്തി ദൈവികതയെ ലൈംഗികതയുടെ നിഗൂഢ അറയിലാണ് ആണ് സസൂക്ഷം ഒരു മുത്തു ചിപ്പിയെ പോലെ സൂക്ഷിച്ചിരിക്കുന്നത്. കാരണം മനുഷ്യനുൾപ്പടെ മിക്ക ജീവികളുടെയും സൃഷ്ടി ലൈംഗികതയിലൂടെയാണ് തന്നെയാണ് (few exception like Amoeba). അതായത് ഓരോ മനുഷ്യന്റെയും ഓരോ കോശവും ലൈംഗിക കോശം തന്നെയാണ്. അതുകൊണ്ടു ഓരോ വ്യക്തിയും ലൈംഗികതയെ വ്യക്തമായി മനസ്സിലാക്കാതെ ആത്മീയ യാത്ര തുടങ്ങിയാൽ അവർ യഥാർത്ഥ സത്യത്തിൽ എത്താതെ ലൈംഗിക അരാജകത്വാത്തിൽ എത്താനുള്ള സാധ്യത കൂടുതലാണ്. അതായത് നമ്മൾ സാധാരണ മനുഷ്യരിൽ ഈ ഊർജ്ജം അടിസ്ഥാന രൂപത്തിൽ (root form or base form) നിൽക്കുന്ന ദൈവിക ശക്തിയെ (കുണ്ഡലിനി ശക്തി) യെ ലൈംഗിക ഊർജ്ജം മാത്രമാണെന്ന് മാത്രം തെറ്റുധരിക്കുന്നു, തന്റെ മൂലാധാരത്തിൽ നിന്ന് ഉയർന്നു വന്നു നമ്മുടെ നാഭിയിൽ (സ്വാധിഷ്ടാനം) എത്തുമ്പോൾ നമ്മുടെ ലൈംഗിക വികാരം ഉണരുകയും പിന്നെ അതു ശമിപ്പിക്കാനുള്ള മാർഗം അന്വേഷിക്കുന്നു. അത് ചിലപ്പോൾ സ്ത്രീപുരുഷ ബന്ധത്തിൽ, അല്ലെങ്കിൽ സ്വയംഭോഗത്തിലൂടെ ശമിപ്പിക്കുന്നു. എന്നാൽ ഈ ഊർജ്ജത്തിന്റെ സ്വാഭാവികതയെ വ്യക്തമായി മനസ്സിലാകാതെ അടിച്ചമർത്താൻ ശ്രമിച്ചാൽ അതു അയാളെ മാനസിക പിരിമുറുക്കം(depression ) ലേക്കോ ലൈംഗിക അരാജകത്തിലേക്കോ (Sexual perversion) ലേക്കോ എത്തിക്കുന്നു . എന്നാൽ ഒരു യഥാർത്ഥ ശിഷ്യന് ആത്മീയ ഗുരു യഥാർത്ഥ ശിക്ഷണത്തിലൂടെ ഈ കുണ്ഡലിനി ശക്തിയെ അതിന്റെ പൂർണതയിലേക്ക് നയിക്കുന്നു. നിങ്ങൾ നിങ്ങളിലെ ദൈവികതയ്ക്ക് അഥവാ പരാശക്തിയ്ക്ക് പൂർണ്ണമായും മനസ്സും ശരീരം കൊണ്ടു സമർപ്പിക്കാതെ നിങ്ങൾ എത്ര സാധനകൾ ചെയ്താലും ഈ ശക്തി പൂർണ്ണതയിലേക്ക് ഉയരില്ല. അതായത് നമ്മുടെ മനസ്സും ശരീരവും ദൈവിക ചിന്ത ഒന്നു മാത്രമായി മാറുമ്പോൾ മാത്രമേ നിങ്ങൾക്ക് ലൈംഗികതയ്ക്കു സാക്ഷിയാവാൻ പറ്റുകയുള്ളു. അല്ലാതെ നിങ്ങളിലെ ലൈംഗിക ആസക്തി ഒരിക്കലും വിട്ടുപോവില്ല . നിങ്ങളിൽ അമിതമായി ലൈംഗിക ഊർജ്ജം നഷ്ടപ്പെടുമ്പോൾ കാമ ക്രോധ ലോഭാദി വികാരങ്ങൾക്ക് നിങ്ങൾക്ക് ഒരിക്കലും സാക്ഷിയാവാൻ പറ്റില്ല . നിങ്ങളിൽ അമിതമായ ദേഷ്യവും മറ്റും കാണുന്നത് ഈ ലൈംഗിക ഊർജ്ജം നല്ല രീതിയിൽ രൂപാന്തരം പ്രാപിച്ചു ദൈവിക ഊർജ്ജമായി മാറാത്തത് കൊണ്ടാണ് . അതുപോലെ നിങ്ങളിൽ ദൈവിക ഊർജ്ജത്തിന്റെ പ്രവാഹം സുഗമമായി നടക്കണമെങ്കിൽ സുഷുമ്ന നാഡിയും അതിനു ഇരുവശവും ഉള്ള ഇഡാ പിംഗ്ള നാഡിയും ശുദ്ധമായിരിക്കണം. അതിന് ദിവസവും പ്രാണായാമവും വിപസന പോലുള്ള ചെറിയ ക്രിയ യോഗയും ചെയ്യുന്നത് നന്നായിരിക്കും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ