ഒരാൾക്ക് അയാളുടെ സമ്പത്തിലുള്ള അഭിമാനം, സ്ഥാനമാനങ്ങൾ , അധികാരം, സമൂഹത്തിൽ നിന്നുള്ള അംഗീകാരം , ബുദ്ധിയിലും കഴിവിലും സൗന്ദര്യത്തിലുമുള്ള അഭിമാനം, ബന്ധങ്ങളിലുള്ള അഭിമാനം (ഭർത്താവ് , ഭാര്യ , അച്ഛൻ , അമ്മ , ജ്യേഷ്ഠൻ , അനുജൻ etc.,) പാണ്ഡിത്യം, സത്യാനുഭവങ്ങളില്ലാത്ത ജ്ഞാനം തുടങ്ങിയവ അദ്ദേഹത്തെ ഒരു അഹങ്കാരി(egoist) അഥവാ താൻ ഒരു പ്രത്യേക വ്യക്‌തിയാണെന്ന ഭാവം അയാളിൽ ജനിപ്പിക്കുന്നു.
അതായത് മുകളിൽ പറഞ്ഞ കാര്യങ്ങളിലൊന്നും അഭിമാനമില്ലാത്ത ഒരാൾക്കേ അഹങ്കാരം തീരെ ഇല്ലാതെ ജീവിക്കാനും മറ്റുള്ളവരോട് വിനയവും താഴ്മയും യഥാർത്ഥ സ്നേഹവും കാണിക്കാൻ പറ്റുകയുള്ളു.
ഈ അഭിമാനങ്ങൾ കളയാതെ ഒരാൾ വിനയവും താഴ്മയും സ്നേഹവും കാണിക്കുന്നുണ്ടെങ്കിൽ അത് അയാളുടെ വെറും നാട്ട്യമാണ് .
ഒരാൾ അയാളുടെ അഭിമാനങ്ങളെല്ലാം ദൂരെ വലിച്ചെറിഞ്ഞാൽ മാത്രമേ താൻ വ്യക്തിയാണെന്ന ചിന്തയിൽ നിന്ന് രക്ഷപ്പെടാനും സത്യാനുഭവത്തിലേക്ക് പതുക്കെ ഉയരാനും സാധിക്കുകയുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ