2020, ജനുവരി 11, ശനിയാഴ്‌ച

ആസ്വദിച്ചു ജീവിക്കുക


ഒരിക്കല്‍ ഒരു തീര്‍ഥാടകന്‍ നടന്നു പോവുമ്പോള്‍ അനേകം ശില്‍പികല്‍ ഇരുന്നു ശില്പ്പങ്ങള്‍ കൊത്തുന്നത് കാണാനിടയായി. ആദ്യം കണ്ട ശില്പിയോട് ആ തീര്‍ഥാടകന്‍ ചോദിച്ചു. ‘നിങ്ങളെന്താണ് ചെയ്യുന്നത്?’ അദ്ദേഹം മുഖം പോലും ഉയര്‍ത്താതെ വലിയ ഗൗരവത്തില്‍ ദേഷ്യഭാവത്തോടെ പറഞ്ഞു.’നിങ്ങള്‍ക്ക് കണ്ടാല്‍ മനസ്സിലാവില്ലേ? ശല്യപ്പെടുത്താതെ ഇവിടെ നിന്ന് പോവുക’. ആ തീര്‍ഥാടകന്‍ മുന്നോട്ടുപോയി. അടുത്തുകണ്ട വേരൊരു ശില്പിയോട് ചോദിച്ചു. ‘നിങ്ങള്‍ എന്താണ് ചെയ്യുന്നത്?’ അപ്പോള്‍ ആ ശില്പി അലസഭാവത്തില്‍ എഴുന്നേറ്റ് ഉളിയും കൊട്ടുവടിയുമൊക്കെ താഴെയിട്ടിട്ട്, ആ തീര്‍ഥാടകന്റെ മുഖത്തേക്ക് ഉറ്റുനോക്കി. ദീര്‍ഘശ്വാസം വിട്ടുകൊണ്ടു പറഞ്ഞു:’എന്റെ വയറ്റിപ്പിഴപ്പിനുവേണ്ടി ജോലി ചെയ്യുകയാണെന്നു കണ്ടാല്‍ മനസ്സിലാവില്ലേ?’ തീര്‍ഥാടകന്‍ ഒന്നും പറയാതെ വീണ്ടും മുന്നോട്ടുപോയി. അവിടെ മറ്റൊരു ശില്പി പാട്ടും പാടിക്കൊണ്ട് വിഗ്രഹം കൊത്തുകയാണ്. തീര്‍ഥാടകന്‍ ചോദിച്ചു :’നിങ്ങള്‍ എന്താണ് ചെയ്യുന്നത്?’ ആ ശില്പി പുഞ്ചിരിതൂകിക്കൊണ്ട് വിനയഭാവത്തില്‍ പറഞ്ഞു:’വിഗ്രഹം കൊത്തുകയാണ്’. അദ്ദേഹം പാട്ടും പാടി വീണ്ടും ശില്പംകൊത്താന്‍ തുടങ്ങി.

ഇവിടെ മൂന്നുപേരും ഒരേ ജോലിയാണ് ചെയ്യുന്നത്. പക്ഷേ, അവരുടെ മനോഭാവം വ്യത്യസ്തമായിരുന്നു. ആദ്യത്തെയാള്‍ ശപിച്ചുകൊണ്ട് ജോലി ചെയുമ്പോൾ രണ്ടാമത്തെയാള്‍ വയറ്റിപ്പിഴപ്പിന് വേണ്ടി ജോലിചെയ്യുകയാണ്. മൂന്നാമത്തെയാള്‍ ആ കര്‍മം സന്തോഷത്തോടെ ഒരു അനുഭവമാക്കിത്തീര്‍ക്കുകയാണ് ചെയ്തത്.

ഇതിനെ നാം ജീവിതവുമായി ഒന്നു തുലനം ചെയ്തു നോക്കു ,നാം ദിനം ചെയ്യുന്ന ജോലിയോടും ,നമ്മുടെ വാക്കുകളോടും ,പ്രെവർത്തികളോടും .നാം ജനിച്ചതും മരണം വരെ ,ജീവിക്കുന്നതും മാറ്റാൻ ആകില്ല .നാം അനുഭവിക്കേണ്ടത് അനുഭവിച്ചേ മതിയാവു .അപ്പോൾ എന്ത് വേദനയും ,കഷ്ട്ടപാടുകൾ വന്നാലും അതിൽ വേവലാതി പെടാതെ സ്വയം ആസ്വദിച്ചു ജീവിച്ചുകൂടെ .തന്നെക്കാൾ എത്ര കഷ്ടപ്പാടുകൾ ഉള്ള വ്യക്തികൾ ഈ ലോകത്തില്ലേ ..അതറിഞ്ഞു ജീവിക്കുക ...

സ്വയ വിചിന്തനകള്‍ മനസ്സിലും പ്രേവിര്തിയിലും മാറ്റം വരുത്തും ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ