2020, ജനുവരി 2, വ്യാഴാഴ്‌ച

*ബോധശാസ്ത്രം* ഒരു പഠനം


മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് ആടാനും പാടാനും, ചിരിക്കുവാനും സന്തോഷിക്കുവാനും അങ്ങനെ ജീവിതം ഒരു ആഘോഷമാക്കി മാറ്റാനും സാഹചര്യങ്ങളുള്ള മനുഷ്യൻ തന്റെ ജീവിതം നിരന്തരം പ്രശ്നങ്ങളിലും പ്രാരബ്ധങ്ങളിലും വേദനയിലും ദുരിതങ്ങളിലും ജീവിച്ചു തീർക്കുന്നൂ .

എന്താണ് യഥാർത്ഥ പ്രശ്നം ?

എല്ലാ മനുഷ്യരും, ആഘോഷമായ ജീവിതം തനിക്ക് മാത്രം അനുഭവിക്കണമെന്ന് ശക്തമായി ആഗ്രഹിക്കുന്നൂ . തന്റെ സഹജീവികൾക്ക് അത് ലഭിക്കരുത് എന്ന സ്വാർത്ഥത(Possessiveness) വെച്ചുപുലർത്തുന്നൂ.

സന്തോഷം ദൈവീകതയാണ്. മനുഷ്യജൻമം ദൈവീകത അറിയുന്ന ഒന്നാണ് . പക്ഷെ സ്വാർത്ഥത ജനനത്തെയും ജീവിതത്തേയും മരണത്തേയും തീരാ വേദനയാക്കി മാറ്റി.

കാരണം സ്വാർത്ഥത സ്വാർത്ഥതയ്ക്കുതന്നെ എതിരാണെന്ന് തിരിച്ചറിയാൻ മനുഷ്യ മനസിന് കഴിവില്ല .ഈ കഴിവുകേട് അവനെ ഭയത്തിൽ കൊണ്ടുചെന്നെത്തിച്ചൂ . ബാഹ്യവസ്തുക്കളിലും ,സ്ത്രീയിലും ,ഇന്ദ്രിയങ്ങളുടെ സൂക്ഷ്മ നിശ്ചിത ജ്ഞാനത്തിലുമാണ് തന്റെ സന്തോഷം എന്ന് പാവം മനുഷ്യൻ തന്റെ സ്വാർത്ഥത കൊണ്ട് തെറ്റിദ്ധരിച്ചൂ. അതിനാൽ മരണം മനുഷ്യന്റെ ഏറ്റവും വലിയ പേടി സ്വപ്നമായി മാറി. ബാഹ്യവസ്തുക്കളിലും ,വ്യക്തികളിലും തന്റെ സന്തോഷം കണ്ടെത്തിയ മനുഷ്യൻ ,മരണം തന്നെ ഈ ലൗകീക വസ്തുക്കളിൽ നിന്നും വ്യക്തികളിൽ നിന്നും വേർപെടുത്തുമെന്ന് ഭയപ്പെട്ടു .

ഈ ഭയമാണ് മനുഷ്യന്റെ ലക്ഷ്യത്തെ തകർത്തു കളഞ്ഞത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ