2020 ജനുവരി 20, തിങ്കളാഴ്‌ച

സമർപ്പിക്കുമ്പോൾ - Osho


നിങ്ങൾ സമർപ്പിക്കുമ്പോൾ നിങ്ങളൊരു താഴവരയായിത്തീരുന്നു . നിങ്ങളൊരു അഹന്തയാകുമ്പോൾ നിങ്ങളൊരുകൊടുമുടിയെപ്പോലെയാണ് . അഹന്തയെന്നാൽ നിങ്ങൾ മറ്റെല്ലാവരേക്കാളും മേലെയാണ് എന്നാണർത്ഥം .

നിങ്ങളൊരു പ്രധാന വ്യക്തിയാണ് . മറ്റുള്ളവർ നിങ്ങളെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്തേക്കാം . അത് മറ്റൊരു കാര്യമാണ് .

നിങ്ങളംഗീകരിക്കുന്നു . നിങ്ങൾ എല്ലാവരുടേയും മേലെയാണെന്ന് . നിങ്ങളൊരു കൊടുമുടിയെപ്പോലെയാണ് , ഒന്നിനും തന്നെ നിങ്ങളിലേയ്ക്ക് പ്രവേശിക്കുവാൻ കഴിയുകയില്ല .

ഒരുവൻ സമർപ്പിക്കുമ്പോൾ അവനൊരു താഴ്വരയെപ്പോലെയായിത്തീ രുന്നു . ഒരുയർച്ചയല്ല , മറിച്ചൊരു താഴ്ചയായിത്തീരുന്നു . അപ്പോൾ മുഴുവൻ അസ്തിത്വവും നാലുഭാഗത്തു നിന്നും അവനിലേക്ക് ഒഴുകിയെത്തുവാൻ തുടങ്ങും.

അവനൊരു ശൂന്യ സ്ഥലം മാത്രമാണ്. അവനൊരു അഗാധതയാണ്. അടിത്തട്ട് കാണാനാവാത്ത ഒരു ഗർത്തം മാത്രമാണ്. എല്ലായിടത്തു നിന്നും മുഴുവൻ അസ്തിത്വവും അവനിലേക്ക് പ്രവഹിക്കുവാൻ തുടങ്ങും.

ദൈവം എല്ലായിടത്തു നിന്നും അവനിലേക്ക് ഒഴുകിയെത്തുകയാണ്. എന്ന് നിങ്ങൾക്ക് പറയാൻ കഴിയും, ഒരോ സുഷിരങ്ങളിലൂടെയും അവനിലേക്ക് കടക്കുകയും അവനെ പൂർണ്ണമായി നിറയ്ക്കുകയും ചെയ്യുന്നു എന്ന് നിങ്ങൾക്ക് പറയുവാൻ കഴിയും....

ഓഷോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ