2020, ജനുവരി 3, വെള്ളിയാഴ്‌ച

Spontaneous


ആത്മീയതയിൽ മനസ്സിനെ ശാന്തമാക്കുന്നതിൽ Spontaneous Life ന് അതിയായ പ്രാധാന്യം ഉണ്ട്. ശാന്തമായ മനസ്സാണ് ബോധത്തെ അനുഭവിക്കുന്നത്. അഥവാ ശൂന്യമായ മനസ്സ് ബോധം തന്നെയാണ്.

ജീവിതത്തിൽ യാദൃശ്ചികമായി (Spontaneous) സംഭവിക്കുന്നതിനെ പൂർണമായി സ്വീകരിക്കുവാൻ ഒരാൾക്ക് കഴിഞ്ഞാൽ അദ്ദേഹത്തിന്റെ മനസ്സ് ശാന്തമാകുന്നു. സംഭവിച്ചത് നന്മയായാലും തിന്മയായാലും തനിക്ക് ഗുണമുള്ളതായാലും ദോഷമായാലും നൂറു ശതമാനം ആത്മാർത്ഥതയോടെ സ്വീകരിക്കാൻ കഴിഞ്ഞാൽ അത് അദ്ദേഹത്തിന്റെ മനസ്സിനെ വലിയ തോതിൽ ശാന്തമാക്കുന്നു.

ആത്മീയ മേഖലയിൽ ഉയർന്നു കേൾക്കുന്ന പദമായ തത്ഹത, എങ്ങനെയോ അങ്ങനെ ചിത്തത്തിന്റെ സമനില എന്നെല്ലാം Spontaneous Life നെ സൂചിപ്പിക്കുന്നു. ജീവിതം യാദൃശ്ചികമായി ഉണ്ടാകുന്ന സംഭവങ്ങൾ മാത്രമാണെന്ന് ഉൾകൊള്ളാൻ കഴിഞ്ഞാൽ ജീവിതം ശാന്തമാകുന്നു.

ജീവിതത്തെ നാടകമായി ദർശിക്കാൻ കഴിഞ്ഞ ജ്ഞാനമനസ്സുകൾക്ക് മാത്രമേ അദ്വൈത അനുഭവം ലഭിക്കുന്നുള്ളൂ. അഥവാ അദ്വൈതം അനുഭവം ആയിട്ടുള്ള ജ്ഞാനികൾക്ക് മാത്രമേ ജീവിതഅനുഭവങ്ങളെ നാടകമായും മായകാഴ്ചകളായും ദർശിക്കാൻ കഴിയൂ. ആ ജ്ഞാനികൾക്ക് ജീവിതാനുഭവങ്ങളെ ആസ്വദിക്കാനും സമചിത്തതയോടെ സംഭവങ്ങളെ കൈകാര്യം ചെയ്യാനും കഴിയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ