1. നിങ്ങളുടെ ജീവനക്കാരുമായി ആശയവിനിമയം നടത്തുക
എന്‍റെ ദൗര്‍ബല്യങ്ങളിലൊന്ന് എന്‍റെ ലജ്ജാശീലമായിരുന്നു. അതുകൊണ്ടു തന്നെ ആദ്യകാലത്ത് ജീവനക്കാരുമായി ആശയവിനിമയം നടത്താന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ അത് വളരെയേറെ പ്രധാനമാണെന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു. ഏതൊരു കമ്പനി ചെയര്‍മാനും ജീവനക്കാരുമായി നന്നായി ആശയവിനിമയം നടത്തണം. അത് പ്രകടമായിരിക്കുകയും വേണം. അത് നിങ്ങളെ അവരുടെ നല്ലൊരു സഹപ്രവര്‍ത്തകനാക്കും.
2. ഭാഗ്യപരീക്ഷണം നടത്തുക
ലോകത്തെ വലിയ കമ്പനികളെല്ലാം വിജയിച്ചത് ഭാഗ്യപരീക്ഷണം നടത്തി തന്നെയാണ്. ലോകത്തിന് ഗുണപരമായ മാറ്റമുണ്ടാക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ സംരംഭങ്ങളെല്ലാം ഉണ്ടായത്. ഒരിക്കല്‍ നിങ്ങള്‍ റിസ്കെടുത്ത ശേഷം പിന്നീട് അതിന്‍റെ ഗുണഫലങ്ങള്‍ കൊയ്യുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെ സ്വപ്ന ങ്ങള്‍ സഫലമാക്കിയ മികച്ചൊരു ബിസിനസുകാരനെന്നു വിളിക്കും.
3. വിനയം കാണിക്കുക
നോബല്‍ പുരസ്കാരം നേടിയവരുടെ അടുത്തിരുന്നു നോക്കൂ. ഒരിക്കലും അവര്‍ നിങ്ങളോട് അവര്‍ നേടിയ പുരസ്കാരത്തെക്കുറിച്ചു സംസാരിക്കില്ല. വിനയത്തോടെയായിരിക്കും അവരുടെ സംഭാഷണം. വിനയമാകട്ടെ, നിങ്ങളുടെ ഉറ്റസുഹൃത്ത്. വിനയമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ സമീപിക്കാനും നിങ്ങ ളുടെ സഹായം തേടാനും എളുപ്പമായിരിക്കും. നിങ്ങള്‍ മികച്ചൊരു വ്യക്തി യാണെന്ന ബോധം മറ്റുള്ളവരില്‍ സൃഷ്ടിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
4. നിങ്ങളായിത്തന്നെയിരിക്കുക
മറ്റുള്ളവര്‍ക്കു വേണ്ടി തുന്നിവച്ച കുപ്പായങ്ങള്‍ നിങ്ങള്‍ അണിയേണ്ടതില്ല. നിങ്ങളായിരിക്കുക, നിങ്ങളിരിക്കുന്ന സ്ഥാനത്തിന് നിങ്ങളുടെ വ്യക്തിത്വ വിശേഷം കൊണ്ട് ഗുണം ചെയ്യാന്‍ ശ്രമിക്കുക.
ആളുകള്‍ നിങ്ങളെയും നിങ്ങളുടെ ബിസിനസിനെയും ബിസിനസ് നടത്തി പ്പിനെയും എങ്ങനെ കാണുന്നു എന്നതിന്‍റെ അടിത്തറയാണ് വിശ്വാസം. നിങ്ങള്‍ മറ്റുള്ളവരുമായി കരാറുകള്‍ തയാറാക്കുമ്പോഴും അത് പാലിക്കു മ്പോഴും വിശ്വാസം എന്ന ഘടകം പരമപ്രധാനമാകും. ജീവനക്കാരും ഉപഭോ ക്താക്കളും ഓഹരിയുടമകളുമായി ഒരു മാനസിക ബന്ധം സ്ഥാപിക്കാന്‍ ഇത് സഹായിക്കുന്നു.
ഒരു വ്യത്യാസമുണ്ടാക്കുക
നിങ്ങളെ മറ്റുള്ളവര്‍ വിലയിരുത്തുന്നത് ഒരുപക്ഷേ നിങ്ങള്‍ നേടിയ സമ്പ ത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കാം. എന്നാല്‍ നിങ്ങളുടെ ഒരു ദിവസത്തെ ജോലി തീര്‍ത്ത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ നിങ്ങള്‍ക്ക് സംതൃപ്തി തോന്നണ മെങ്കില്‍ ഈ ലോകത്തിന് എന്തെങ്കിലും പ്രയോജനം നിങ്ങള്‍ കാരണം ഉണ്ടായിരിക്കണം. നമുക്കെല്ലാവര്‍ക്കും ഈ ലോകത്തിന് ഗുണം ചെയ്യാനാവും. എത്ര പരാജയപ്പെട്ടാലും സമൂഹത്തോടുള്ള ഒടുങ്ങാത്ത പ്രതിബദ്ധതയായി രിക്കണം നമ്മെ മുന്നോട്ടു നയിക്കുന്ന ഇന്ധനം.
മനസു മടുക്കാതിരിക്കുക
1961-ലാണ് ഞാന്‍ ടാറ്റാ ഗ്രൂപ്പില്‍ ജോലി ചെയ്തു തുടങ്ങുന്നത്. അന്ന് ടാറ്റാ സ്റ്റീലിന്‍റെ ഷോപ് ഫ്ളോറില്‍ കുമ്മായം ചുമക്കുകയും ചൂള കത്തിക്കുക യുമായിരുന്നു എന്‍റെ ജോലി. അന്ന് മനസു മടുക്കാത്തതുകൊണ്ടാണ് പിന്നീട് ടാറ്റാ ഗ്രൂപ്പിനെ നയിക്കാന്‍ എനിക്കായത്. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ വിജയിച്ച ദിവസങ്ങളിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആ ദിവസങ്ങളെ കഠിനമായ ദിവസങ്ങള്‍ എന്ന് വിളിക്കാനല്ല നിങ്ങള്‍ക്കു തോന്നുക, ഒരു മികച്ച പ്രൊഫഷണലായി നിങ്ങളെ വളര്‍ത്തിയെടുത്ത ദിവസങ്ങള്‍ എന്നാണ്.
എതിരാളികള്‍ നിങ്ങളെ പ്രചോദിപ്പിക്കട്ടെ
ബിസിനസില്‍ എതിരാളികളുണ്ടാകും, അവരുടെ സാന്നിധ്യം നിങ്ങളെ ഭയപ്പെടുത്തുകയോ നിങ്ങളുടെ മനസിനെ മടുപ്പിക്കുകയോ ചെയ്യരുത്. മറിച്ച്, നിങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും നിരന്തരം നവീകരിക്കാനും മെച്ചപ്പെടുത്താനുമുള്ള ഊര്‍ജം അവരുടെ സാന്നിധ്യത്തില്‍ നിന്ന് നേടുക.
ചെയ്യാന്‍ കഴിയാത്തത് ചെയ്യുക
എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട വിജയതത്ത്വമാണിത്. 'അത് ചെയ്യാന്‍ പറ്റില്ല, അത് നടക്കില്ല' എന്നൊക്കെ മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കു മ്പോഴാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷമനുഭവിക്കുന്നത്. ഇന്‍ഡ്യയില്‍ തന്നെ കാറുകള്‍ ഉല്‍പാദിപ്പിക്കാനാകുമെന്ന് ഞാന്‍ വിശ്വസിച്ചു, അത് കഴിയില്ലെന്ന് പലരും പറഞ്ഞു. പക്ഷേ ആ സ്വപ്നത്തിന്‍റെ സാഫല്യ മായിരുന്നു ഇന്‍ഡിക്ക. ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്നത് അപ്രാപ്യ മാണെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു നാനോ.
ഹീറോകള്‍ വേണം
നിങ്ങളെ നിരന്തരം പ്രചോദിപ്പിക്കുന്ന വ്യക്തികള്‍ നിങ്ങളുടെ ജീവിതത്തി ലുണ്ടാകണം. തളരുമ്പോള്‍ നിങ്ങള്‍ക്ക് ഊര്‍ജം പകരുകയും വളരുമ്പോള്‍ ആ വളര്‍ച്ചയില്‍ അഹങ്കരിക്കരുതെന്ന് സ്വന്തം ജീവിതത്തിലൂടെ നിങ്ങള്‍ക്ക് കാണിച്ചു തരികയും ചെയ്യുന്ന ആളുകളായിരിക്കണം അത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ