2020, ജനുവരി 2, വ്യാഴാഴ്‌ച

മോട്ടിവേഷൻ എന്താണ്??*


📍📍📍 *

മോട്ടിവേഷൻ എന്നത് കൊണ്ട് സാമാന്യമായി വിവക്ഷിക്കുന്നത് പുറത്ത് നിന്ന് ഒരാൾ നമുക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജം വാക്കിലൂടെയോ പ്രവർത്തിയിലൂടെയോ നൽകുന്നതിനെയാണ്.

ഒരു പടി കൂടി കടന്ന് അത് നമ്മുടെ ഉള്ളിൽ ഒരു മാറ്റം ഉണ്ടാക്കുകയും നമ്മൾ സ്വയം ഉത്തേജിക്കപ്പെടുകയും ചെയ്യുന്നതിനെ ഇൻസ്പിരേഷൻ എന്ന് പറയുന്നു.

ചെറിയ ഉദാഹരണത്തിലൂടെ കാര്യം പറയാം.

നമ്മൾ ഒരു ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു.

ഇത്ര ദൂരം ഓടണമെന്നും ഇങ്ങിനെ ഓടണമെന്നും മനസ്സിലാക്കുന്നതിനെ അറിവ് എന്ന് പറയാം.

മറ്റുള്ളവർ തരുന്ന കൈയടികളും നിനക്ക് വിജയിക്കാനാവും എന്ന വാക്കുകളും മോട്ടിവേഷൻ ഗണത്തിൽ പെടുത്താം.

എനിക്ക് വിജയിക്കാനും, ഞാൻ നേടും എന്ന് സ്വയം ഉള്ളിൽ തീരുമാനമെടുക്കുന്നതിനെ ഇൻസ്പിരേഷൻ എന്നും പറയാം.

നമ്മൾ ഉദ്ദേശിക്കുന്നത് ഒരു പടി കൂടി കടന്നുള്ള പരസ്പരം ഊർജ്ജം പകർന്നുള്ള വാക്കുകളാണ്. അതാണ് മോട്ടിവേഷൻ... എല്ലാവർക്കും ഒരു നല്ല ദിനം നേരുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ