👉സ്വയത്തെ നെഗറ്റീവ് ഊർജത്തിൽ നിന്നും ' സംരക്ഷിക്കാൻ നമ്മൾ രണ്ട് കാര്യങ്ങളിൽ ശ്രദ്ധിക്കണം..
🌷ഇതുവരെ തന്റെ സംസ്കാരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള നെഗറ്റീവ് ഊർജത്തെ നിർവീര്യമാക്കുക..
ഇനിയും നെഗറ്റീവ് ഊർജം ശേഖരിക്കപ്പെടാതിരിക്കാൻ ശ്രദ്ധ നൽകുക..🔥
👉കാമം,ക്രോധം, ലോഭം, മോഹം,അഹങ്കാരം, അസൂയ, വെറുപ്പ്,ഭയം, വിദ്വേഷം, പക,പ്രതികാരം... തുടങ്ങിയ ആസുരീയതകളുടെയും ദുർബലതകളുടെയും നെഗറ്റീവ് ഊർജമാണ് നമ്മളിൽ അടിഞ്ഞു കൂടിയിരിക്കുന്നത്..
👉ഇവ ഇതേ രൂപത്തിലല്ല നമ്മുടെ സംസ്കാരത്തിൽ കിടക്കുന്നത്.. ഇവ നമ്മൾ ഉപയോഗിച്ച ജീവിതസാഹചര്യങ്ങളുടെ,സീനുകളുടെ രൂപത്തിലാണ് നമ്മിൽ റെക്കോർഡ് ചെയ്തിരിക്കുന്നത്..
👉അതുകൊണ്ട് തന്നെ ഇവയെ നീക്കം ചെയ്യാൻ ആ സീനുകളെ വീണ്ടും നമ്മൾ സ്മൃതിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്..
👉വേദനാജനകമായ സീനുകൾ ഓർക്കുമ്പോൾ വീണ്ടും വേദന അനുഭവപ്പെടും..
👉പക്ഷേ ഈ വേദനയുടെ അഗ്നി, ശോകാഗ്നി ഈ പരിവർത്തനപ്രക്രിയയിൽ നമ്മളെ വളരെയധികം സഹായിക്കുന്നു..
👉ശരീരത്തിലെ രോഗം മാറുന്നതിന് ചെയ്യുന്ന ശസ്ത്രക്രിയ പോലെയാണിത്..
👉കുറച്ച് വേദനിച്ചാലും രോഗം എന്നെന്നേക്കുമായി മാറും.. ആദ്യം ചെറിയ വേദനകളുടെ ദൃശ്യങ്ങൾ എടുത്ത് അഭ്യസിക്കുവാൻ ശ്രദ്ധിക്കുക..
👉അങ്ങനെ മെല്ലെ മെല്ലെ വലിയ വേദനകളുടെ സീനുകളിലേക്ക് വരിക.. ചെറിയ വേദനകളെ പരിവർത്തനപ്പെടുത്തിയപ്പോൾ ലഭിച്ച പോസിറ്റീവ് ഊർജം വലിയ വേദനകളുടെ സീനുകളെ പരിവർത്തനപ്പെടുത്താൻ സഹായിക്കും..
👉"പഴയ കാര്യങ്ങൾക്ക് ഫോൾസ്റ്റോപ്പ് ഇടണ"മെന്ന ഈശ്വരീയ മഹാവാക്യം ഇവിടെ ഓർമ്മിക്കണം..
👉ഓരോ സാഹചര്യവും നമ്മുടെ ജീവിതത്തിൽ വരുന്നത് വെറുതെയല്ല.. ഓരോ സീനിൽ നിന്നും നമുക്ക് പാഠം പഠിക്കേണ്ടതുണ്ട്..
👉പഠിക്കേണ്ട പാഠം പഠിക്കാതെ ആ സീനുകൾക്ക് പൂർണവിരാമം ഇടാൻ കഴിയില്ല..
👉ഫുൾസ്റ്റോപ്പ് എന്ന് പറയുന്നത് കൊണ്ട് ഫുൾസ്റ്റോപ്പ് ആകില്ല.. അന്നുണ്ടായ ആ വേദനിപ്പിക്കുന്ന സംഭവങ്ങൾക്ക് കാരണമായവർ ഇന്ന് നമ്മുടെ ഉള്ളിൽ കുറ്റം ചെയ്ത "പ്രതികൾ" ആണ്..
👉ആരെയെങ്കിലും/എന്തിനെയെങ്കിലും നമ്മൾ പ്രതിയാക്കി ഉള്ളിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ,
അവരെ പ്രതിക്കൂട്ടിൽ നിന്നും മോചിപ്പിക്കാതെ ആ സീനിന് ഫുൾസ്റ്റോപ്പ് ഇടാൻ കഴിയില്ല..
👉സ്വന്തം കർമ്മ ഫലമാണ് മുന്നിൽ വന്നത്.. പ്രതി താൻ തന്നെ ആണ്.. എന്നിട്ട് മറ്റൊരാളെ പ്രതിയാക്കുന്നത് ശരിയാണോ..?? ആ തെറ്റിൻ്റെ ഫലം വീണ്ടും അനുഭവിക്കേണ്ടി വരും..
👉അവരെ നിരപരാധിയാക്കുന്നത് വരെ അവർ നമുക്ക് വേദന നൽകാൻ നിമിത്തമാകും.. "സ്വയം പരിവർത്തനം" മാത്രമാണ് "സ്വയം സംരക്ഷണ"ത്തിനുള്ള ഏകമാർഗം.. ഫുൾസ്റ്റോപ്പ് ഇടുന്നതിനുള്ള മാർഗമാണ് ഇനി പറയുന്നത്..
🌷അസ്വസ്ഥത നൽകിയ സംഭവം ഓർമ്മിക്കുക..
🌷അപ്പോൾ തന്നിലുണ്ടായ അസ്വസ്ഥതയുടെ കാരണം ഏത് വികാരമാണെന്ന് ശ്രദ്ധിക്കുക..
🌷നമ്മൾ പ്രതിയാക്കിയ വ്യക്തിയിൽ ആ വികാരം ഉണരാൻ തക്ക തരത്തിലുള്ള കർമ്മം ആ സംഭവത്തിന് പൂർവ്വ കാലത്തെപ്പോഴോ നമ്മൾ ചെയ്തിട്ടുണ്ട്..
🌷അതുകൊണ്ടാണ് ആ വികാരം തന്നെ നമ്മൾക്ക് തിരിച്ചു കിട്ടുന്ന തരത്തിലുള്ള ഈ സാഹചര്യം വന്നത്..
🌷അന്ന് നമ്മൾ അവർക്ക് അസ്വസ്ഥത നൽകിയപ്പോൾ,അവർ എത്ര വേദനിച്ചിട്ടുണ്ടാകും..
🌷അന്ന് അവർ അനുഭവിച്ച വേദന ഇന്ന് നമുക്ക് തിരിച്ചു നൽകി..
🌷നമ്മൾ അവർക്ക് കൊടുത്തതാണ് അവർ നമുക്ക് തിരിച്ചു തന്നത്..
🌷ആ കടം തീർന്നു..
🌷ഈ കടം തീരാൻ അവർ എന്നെ സഹായിക്കുകയാണ് ചെയ്തത്..
🌷അതിന് ഞാൻ ഇവരോട് നന്ദി പറയുന്നു..
🌷ഇവർ നിരപരാധിയാണ്..
👉ഈ എഴുതിയിരിക്കുന്ന കാര്യം പല ആവർത്തി വായിച്ചു മനസ്സിലാക്കിയതിന് ശേഷം മാത്രം ചെയ്യുക.. പല ആവർത്തി ചിന്തിക്കുക..
👉ആദ്യമൊന്നും ഇത് അംഗീകരിക്കാൻ തോന്നില്ല.. സ്വയം കുറ്റക്കാരനാണെന്ന് ചിന്തിക്കാൻ നമ്മുടെ ദേഹാഭിമാനം അനുവദിക്കില്ല..
👉"ഞാനാണ് ശരി" എന്ന് ഇത്രയും കാലം ചിന്തിച്ചിരുന്നതല്ലേ.. പെട്ടെന്ന് ആ ധാരണയെ തിരുത്താൻ കഴിയില്ല..
👉പക്ഷേ, "തനിക്ക് മാറ്റം വേണ"മെന്ന ശുഭകാമന എത്രത്തോളം ശക്തമാണോ അത്രത്തോളം അത് നേടിയെടുക്കാൻ നമ്മുടെ ഇച്ഛാശക്തി ഉണർന്ന് പ്രവർത്തിക്കും..
👉അവരെ ഓർമ്മിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകാതിരിക്കുന്നത് വരെ ദിവസവും പല പ്രാവശ്യം ഇങ്ങനെ അഭ്യസിക്കുക..
👉അവരെ ഓർമ്മിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകാതിരുന്നാൽ അവരുമായിട്ടുള്ള ആ വികാരത്തിന്റെ കടം തീർന്നു എന്ന് മനസ്സിലാക്കാം..
👉ഇത് എന്റെ അനുഭവത്തിൻ്റെ ആധാരത്തിൽ പറയുന്നതാണ്..
👉ഈ അഭ്യാസത്തെക്കുറിച്ച്
ഇത് ചെയ്യുന്നതിന് മുൻപ് മറ്റെവിടെയും കേട്ടിട്ടില്ല..
👉എൻറെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾക്ക് ഞാൻ അനേകരെ പ്രതിയാക്കിയിരുന്നു..
👉ഈ അഭ്യാസത്തിലൂടെ അവരെയെല്ലാം നിരപരാധികളാക്കാൻ കഴിഞ്ഞുവെന്ന് മാത്രമല്ല, ആ സീനുകളെ ഓർമ്മിക്കുമ്പോൾ ഉണ്ടായിരുന്ന അസ്വസ്ഥത ഇല്ലാതെയാകുകയും ചെയ്തു..
👉ജ്ഞാനം കാണാതെ പഠിക്കേണ്ട കാര്യമല്ല.. ജ്ഞാനം ആദ്യം ബുദ്ധിയാകുന്ന സഞ്ചിയിൽ നിറയ്ക്കുക.. പിന്നീട് ഈ അഭ്യാസത്തിലൂടെ ജ്ഞാനത്തെ സംസ്കാരത്തിൽ എത്തി ക്കുക..
👉ജ്ഞാനം സംസ്കാരത്തിലെത്തുമ്പോൾ ആണ് "ധാരണ"യാകുക എന്ന് പറയുന്നത്.. "ധാരണ
"യാകുക എന്നതിനർത്ഥം "ആ വികാരത്തിന്റെ വിപരീതമായിട്ടുള്ള ഗുണം ഉണരുക" എന്നാണ്..
👉ഇങ്ങനെ ചെയ്യുന്നത് കൊണ്ട് സംസ്കാരത്തിലെ വികർമ്മങ്ങളുടെ ഫലത്തിൻ്റെ ഭാരം കുറയുന്നു.. ആത്മീയ ഊർജം വർദ്ധിക്കുന്നു.. ആത്മാവ് ലാഘവത്വം അനുഭവിക്കുന്നു..
👉ഇത്തരത്തിൽ ലാഘവത്വം അനുഭവിക്കുന്ന ഒരു ആത്മാവിനെ അസ്വസ്ഥമാക്കാൻ പിന്നീട് വലിയ സാഹചര്യങ്ങളൊന്നും വരില്ല..
👉ഇതിലൂടെ സത്യയുഗീ ജീവിതത്തിൻ്റെ ഗുണങ്ങൾ പ്രകടമായി കാണാൻ തുടങ്ങും..
👉ആദ്യം ചെറിയ വേദനകളുടെ സീനുകൾ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക..
👉"ആത്മവിശ്വാസം" ഇതിന് ഏറ്റവും ആവശ്യമാണ്.. ആത്മവിശ്വാസം ഉണർത്താൻ കഴിയാത്തവർ ഇത് ചെയ്യാതിരിക്കുക...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ