2020, ജനുവരി 10, വെള്ളിയാഴ്‌ച

നരകം എന്ന ഒന്നുണ്ടോ? - OSho


ജപ്പാനിലെ ചക്രവർത്തി ഒരു സെൻ ഗുരുവിനെ കാണാൻ പോയി.പ്രബുദ്ധനായ ഒരാളോട് ഒരു ചോദ്യം ചോദിയ്ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ചക്രവർത്തി വളരെ ഭവ്യതയോടെ ശിരസു നമിച്ചു ഗുരുവിനോട് ചോദിച്ചു.

" നരകം എന്ന ഒന്നുണ്ടോ? സ്വർഗ്ഗം എന്ന ഒന്നുണ്ടോ? അതോ പുരോഹിതന്മാരുടെ കെട്ടുകഥയാണോ ഇത് "

സെൻ ഗുരു ചക്രവർത്തിയുടെ കണ്ണുകളിലേക്ക് നോക്കി. എന്നിട്ട് പറഞ്ഞു.

"വിഡ്ഡി , യുഗങ്ങളുടെ വിവേകത്തെ നീ സംശയിക്കുന്നുവോ? പ്രബുദ്ധനായ ഒരു വ നോട് എങ്ങനെ പെരുമാറണമെന്ന് ആദ്യം പഠിക്കണം. ചോദ്യം ചോദിക്കാനുള്ള രീതി ഇതല്ല ".

ചക്രവർത്തിക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല വിഡ്ഡിയെന്ന് ഇതുവരെ ജീവിതത്തിലാരും വിളിച്ചിട്ടില്ല. സെൻ ഗുരുവിന്റെ അസംബന്ധമായ ഈ പ്രതികരണത്തെ പിൻ താങ്ങുന്ന ഒന്നും താൻ ചെയ്തിട്ടില്ല ചക്രവർത്തി ധീരനായ ഒരു സമുറായ് യോദ്ധാവായിരുന്നു. ഈ അസഭ്യവും അപമാനവും അദ്ദേഹത്തിനു സഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹമാകട്ടെ ഒരു രാജ്യത്തിന്റെയാകെ ചക്രവർത്തിയും. അദ്ദേഹം വാൾ വലിച്ചൂരി. ഗുരു അവിടെ തന്നെ ഇരുന്നു. അദ്ദേഹത്തിന്റെ ശിരസ്സറുക്കാൻ ചക്രവർത്തി തയ്യാറായി.

അപ്പോൾ ഗുരു പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. "ഇതാ നരകകവാടങ്ങൾ തുറക്കുന്നു '

ഗുരു പറഞ്ഞതിലെ അർത്ഥം ഗ്രഹിച്ച ചക്രവർത്തി പെട്ടെന്ന് നിന്നു.തന്റെ ചോദ്യത്തിന്‌ ഉത്തരം കിട്ടിയിരിക്കുന്നു. പക്ഷെ ഈ ഗുരുവിന് അത്ര അറിവൊന്നുമില്ല യഥാർത്ഥ സാഹചര്യത്തിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. നരകത്തിലേക്കുള്ള വഴികാട്ടിക്കൊടുക്കുന്നതിന് ഒരു സാഹചര്യം സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്.

ചക്രവർത്തി വാൾ ഉറയിലിട്ടു. ഗുരു പറഞ്ഞു .'' ഇതാ സ്വർഗ്ഗത്തിലേക്കുള്ള കവാടം തുറക്കുന്നു! ഒരു നിമിഷം മഹാ നിശ്ശബ്ദത.ഗുരു പറഞ്ഞു "താങ്കൾക്ക് മറ്റെന്തെങ്കിലും ചോദ്യമുണ്ടോ?

ഞാൻ ശരിയായ ഉത്തരം തന്നില്ലെ" ?

ചക്രവർത്തി ഗുരുവിന്റെ കാൽതൊട്ടു വന്ദിച്ചു പറഞ്ഞു. " അനേകം മഹാ പണ്ഡിതന്മാരോട് ഞാനീ ചോദ്യം ചോദിച്ചിട്ടുണ്ട്. അവർ വിശദീകരിക്കാനാണ് ശ്രമിച്ചത്. പ്രാചീന ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് അനുകൂലമായും പ്രതികൂലമായും വാദഗതികൾ നിരത്തി. പക്ഷെ ആർക്കും എന്നെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞില്ല. സ്വർഗ്ഗത്തേയൊ നരകത്തേയോ കുറിച്ച് അങ്ങ് ഒരൊറ്റ വാക്കും പറഞ്ഞില്ല പക്ഷെ അതോടെ എന്റെ ചോദ്യം ഇല്ലാതായി"

ഗുരു പറഞ്ഞു. " ഒരു ചോദ്യത്തിനും ഉത്തരം നൽകാൻ കഴിയില്ല. അവബോധത്തെ ഉയർത്താനെ കഴിയൂ. ഞാൻ അങ്ങയുടെ അവബോധത്തെ ഉണർത്തി. ഒരു നിമിഷത്തേക്ക് അങ്ങ് അങ്ങയുടെ മനസ്സിൽ അല്ലാതായി.ആ നിമിഷം ഓർക്കുക. ആ നിമിഷത്തെ വീണ്ടും വീണ്ടും കൊണ്ടുവരിക.ആ ഇ ട ത്തിലാണ് അവബോധം ഒഴുകുന്നത് " ധ്യാനമാണ് അവബോധത്തിന്റെ ഉറവിടം. മനസ്സ് വിവരങ്ങളുടേയും അറിവിന്റേയും ഒരു ശേഖരമാണ്.

ഓഷോ- റിബൽ എന്ന പുസ്തകത്തിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ