അതുപോലെ മനസ്സിന് ഒരു പ്രത്യേക കാന്തിക ശക്തി നൽകുന്ന പ്രവൃത്തിയാണ് ധ്യാനം. ധ്യാനം മതപരമാണെന്ന് ചിലർ വാദിച്ചേക്കാം. ധ്യാനം എന്നാൽ മനസ്സിനെ ഏകാഗ്രമാക്കുക എന്നേ അർത്ഥമുളളു. അത് ആർക്കും ചെയ്യാവുന്നതാണ്. അതിന് മതത്തിന്റെയോ ദൈവത്തിൻെറയോ ആവശ്യമില്ല. ഭഗവദ് ഗീതയിൽ അത് പറയുന്നുണ്ട്. എപ്പോൾ നിൻെറ മനസ്സ് നിശ്ചലമാകുന്നോ അപ്പോൾ നീ യോഗത്തിൽ ഏത്തി എന്ന അർത്ഥത്തിൽ പറയുന്ന ഒരു ശ്ളോകം ഉണ്ട്. അതാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനം എന്ന് ഞാൻ വിശ്വസിക്കുന്നു. അത് തന്നെയാണ് സൂഫിസവും സന്യാസവും എന്നും ഞാൻ വിലയിരുത്തുന്നു.
ഇത് എൻെറ കാഴ്ചപ്പാടാണ്. അതിന് എതിർ അഭിപ്രായം ഉളളവരുണ്ടാകാം. പക്ഷേ എല്ലാ മതത്തിലും ആരാധന എന്ന് പറയുന്നത് അല്പനേരം മനസ്സിനെ ഏകാഗ്രതയിൽ ലയിക്കാനുള്ള അവസരം ഒരുക്കലാണ് എന്ന് മനസ്സിലാക്കുംബോൾ അത് യദാർത്ഥം എന്ന് തോന്നും. ദൈവത്തിന് ആരാധന കൊണ്ട് എന്താണ് പ്രയോജനം എന്ന് കൂടി ചിന്തിച്ചാൽ കാര്യം വ്യക്തമാകും. ദൈവം ആരാധിക്കനും ദൈവത്തെ സ്മരിക്കാനും പറഞ്ഞു എന്ന് വിശ്വാസികൾ പറയുന്നതിൻെറ പോരുളാണ് ഈ കാര്യം. ദൈവം അഹംകാരിയോ തന്നെ പുകഴ്ത്തണം എന്ന വാശിക്കരനോ അല്ല. പകരം മനസ്സിൻെറ ശക്തിയെ കണ്ടെത്തിയവർ അത് നേടാനുള്ള വഴി വിവരിച്ചത് മാത്രമാണ് മതം. ശക്തമായ വിശ്വാസികൾക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ല. പക്ഷേ എതിർക്കുന്നതിന് മുംപ് ഒന്ന് ചിന്തിക്കൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ