2020, ജനുവരി 3, വെള്ളിയാഴ്‌ച

ആന്തരികമായ പ്രകാശം -ഓഷോ


ആന്തരികമായ പ്രകാശത്തിനെ കണ്ടെത്തുന്നതിനു വേണ്ടി നിങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹത്താലാണ്. ആ പ്രകാശം നിശ്ചയമായും നിലനിൽക്കുന്നുണ്ട്. ഒരിക്കലതിനെ കണ്ടെത്തിയാലാകട്ടെ, ജീവിതത്തിലെ മുഴുവൻ അന്ധകാരവും മാഞ്ഞു പോകുന്നു. അകത്തേക്കു വയ്ക്കുന്ന ഓരോ പാദവും ആ അന്ധകാരത്തെ പാളികളായി അടർത്തിമാറ്റുന്നു. സർവ്വതും നവീനമായിരിക്കുന്നു, പ്രകാശത്തിന്റെ ഒരപൂർവ്വപ്രപഞ്ചത്തെ വിടർത്തുന്നു. എല്ലാ വിധത്തിലുള്ള ബന്ധനങ്ങളേയും മുറിച്ചുമാറ്റുന്നതാണ് ഈ അനുഭവം. _അപ്പോഴാണ് തിരിച്ചറിവുണ്ടാകുന്നത്, അതൊരിക്കലും ബന്ധനങ്ങൾ ആയിരുന്നില്ലെന്ന്!അനശ്വര സ്വതന്ത്രമായിരിക്കുന്നതിന് വിടുതലുണ്ടാകുന്നു..... നിങ്ങളുടെ മുന്നേറ്റത്തിൽ എനിക്കു സന്തോഷമുണ്ട്.വെളിച്ചത്തിനു വേണ്ടിയുള്ള ആ എല്ലാ ജിജ്ഞാസകളോടുമൊപ്പം അതിലേയ്ക്ക് എന്നന്നേയ്ക്കുമുള്ള ആ പ്രവാഹത്തിന് എന്റെ ശുഭാശംസകൾ...... നമുക്ക് പൊയ്ക്കൊണ്ടേയിരിക്കേണ്ടിയിരിക്കുന്നു. ആ മാർഗ്ഗത്തിൽ ഒരുവൻ പല പ്രാവശ്യം ഭഗ്ന ഹൃദയനായിത്തീരുന്നു.എന്നാൽ അവസാനം, ദാഹാർത്തനായ തീർത്ഥാടകൻ ആ നീരുറവയെ പ്രാപിക്കുക തന്നെ ചെയ്യുന്നു. സത്യത്തിൽ, ദാഹത്തിനു മുൻപേ ത്തന്നെ ജലം അവിടെ ഉണ്ടായിരിക്കുന്നുണ്ട്....... ഓഷോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ