2020, ജനുവരി 8, ബുധനാഴ്‌ച

ഹിമാലയ യാത്ര


ഹിമാലയത്തിലേക്ക് യാത്ര പോയ സന്യാസിയുടെ കഥയുണ്ട്. കുത്തനെയുള്ള കയറ്റം ഏറെ പ്രയാസപ്പെട്ട് അദ്ദേഹം കയറിത്തുടങ്ങി. ആകെ വിയർത്തു, ശ്വാസം തിങ്ങി. മലനിരകളുടെ മുകളിലെത്തിയപ്പോൾ ഒരു കാഴ്ച്ച അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു. ഒരു കൊച്ചു പെൺകുട്ടി അവളുടെ കുഞ്ഞനുജനെ തോളിലേറ്റി കയറ്റം കയറുന്നു. അവളും നന്നേ ക്ഷണിച്ചിട്ടുണ്ട്. സഹതാപത്തോടെ അവളോട് ചോദിച്ചു:

"മോളേ, എന്തൊരു കയറ്റമാണ് ! ഇത്രയും ഭാരം തോളിലേറ്റി നടക്കുമ്പോൾ മോൾക്ക് പിന്നെയും ക്ഷീണം കൂടില്ലേ ?"

അവൾ സന്യാസിയെ ഒന്ന് നോക്കി പിന്നെ പറഞ്ഞു. "ഇത് ഭാരമല്ല, എന്റെ കുഞ്ഞനുജനാണ്."

"അതീവ സുന്ദരമായ സ്നേഹ പ്രഖ്യാപനം!"🌹

*എവിടെ സ്നേഹം തുടിക്കുന്നുവോ, അവിടെ ഭാരങ്ങളില്ല, ക്ഷീണമില്ല, വെയിലും മഴയും മലയും ഒരു പ്രശ്നമേയല്ല...*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ