2020, ജനുവരി 2, വ്യാഴാഴ്‌ച

ഉൾക്കാഴ്ച്ചകൾ


*...*🌹

*"പോസിറ്റീവായുള്ള അനുഭവങ്ങൾ നിങ്ങൾക്കുള്ള അനുഗ്രഹങ്ങളാണ്...* *അവയെ നന്ദിയോടെ സ്വീകരിക്കുക...*

*നെഗറ്റീവ് ആയ അനുഭവങ്ങളെ നിങ്ങൾ ഒരിക്കലും ഭയക്കേണ്ടതില്ല...!* *കാരണം അവയാണ് നിങ്ങളുടെ യഥാർത്ഥ ഗുരുനാഥൻമാർ..!*

*നിങ്ങളുടെ പ്രവൃത്തികൾക്ക് നിങ്ങൾ മാത്രമാണ് ഉത്തരവാദി...* *അതിന് ഒരിക്കലും ഈശ്വരനേയോ പ്രപഞ്ചത്തേയോ കുറ്റപ്പെടുത്തേണ്ടതില്ല..!*

*അനുഭവങ്ങളിലൂടെ, അറിവുകൾ ആർജിച്ച്...* *ആത്മാവിനെ ശുദ്ധീകരിക്കുവാനുള്ള ഒരു വേദി മാത്രമാണ്* *ഈ ഭൂമിയും ഇതിലെ ജീവിതവും..!*

*നാം കടന്ന് പോകുന്ന തീഷ്ണമായ അനുഭവങ്ങളേയും, കഷ്ടതകളേയും* *ഓർത്ത് ആശങ്കപ്പെടേണ്ടതില്ല...* *കാരണം, ഉയർന്ന തലങ്ങളിലേക്ക് നമ്മെ കൈ പിടിച്ച് ഉയർത്തുന്ന* *അറിവിന്റെ പടവുകളാണ് അവ..!* *തുറന്ന മനസോടെ തന്നെ അവയേയും സ്വീകരിക്കുക...*

*നെഗറ്റീവ് ആയ പ്രവൃത്തികളുടെ ഫലമായി ലഭിക്കുന്ന അനുഭവങ്ങൾ* *നിങ്ങൾക്കുള്ള ശിക്ഷകൾ എന്നതിന് ഉപരി...* *ശരിയായ ചിന്തകളിലേക്കും, അറിവുകളിലേക്കും നിങ്ങളെ നയിക്കുന്ന യഥാർത്ഥ വഴികാട്ടികൾ കൂടിയാണ് അവ...!*

*നിങ്ങളുടെ ചിന്തകൾക്കും, പ്രവൃത്തികൾക്കും* *അനുസരിച്ച്* *ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ