2020, ജനുവരി 18, ശനിയാഴ്‌ച

ഏകാന്തത എവിടേയും അനുഭവിക്കാം*


*

ഏകാന്തത മനസ്സിലല്ലാതെ മറ്റെവിടെയിരിക്കുന്നു. ഞെരുങ്ങിയ ജനക്കൂട്ടത്തിന്റെ ഇടയിലും ഒരുത്തന് തന്റെ മനസ്സിനെ സ്വച്ഛമായി വയ്ക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് ഏകാന്തത. കാട്ടിലിരിക്കുന്നവന് മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും വരാം. അവന്‍ ഏകാന്തതയിലാണെന്നു പറയാന്‍ വയ്യ. ഹൃദയശാന്തിയാണ് ഏകാന്തത. ആശാപാശങ്ങളില്‍ കുടുങ്ങിയവന് എവിടെയിരുന്നാലും ഏകാന്തതയെവിടെ? ആശ ഒടുങ്ങിയവന്‍ എവിടെയും ഏകാന്തതയിലിരിക്കും.

കാമത്തോടുകൂടി കര്‍മ്മം ചെയ്യുന്നത് ബന്ധനമാണ്. നിഷ്‌കാമകര്‍മ്മം കര്‍ത്താവിനെ ബന്ധിക്കുന്നില്ല. അവന്‍ കര്‍മ്മം ചെയ്യുമ്പോഴും ഏകാന്തതയിലാണ് ഏകാന്തതയിലിരുന്ന് ലോകത്തിന് നന്മചെയ്യുന്നതും സാധ്യമാണ്. അത്മസാക്ഷാത്കാരം തന്നെ മാനവ ലോകത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ സഹായമായിരിക്കും. അതുകൊണ്ട് അവര്‍ കാട്ടിലിരുന്നാലും ലോകനന്മ ചെയ്യുന്നവരായിരിക്കും. എന്നാല്‍ ഏകാന്തത വനാന്തരങ്ങളില്‍ മാത്രമാണുള്ളത് എന്ന് ധരിക്കരുത്. അത് വ്യവഹാരങ്ങളുടെ തിരക്കിനിടയിലും ലഭ്യമാണ്.

(രമണ മഹര്‍ഷി)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ