2020, ജനുവരി 29, ബുധനാഴ്‌ച

ഞാൻ ആരാണ്


യഥാർത്ഥത്തിൽ "ഞാൻ ആരാണ്" എന്ന് അന്വേഷിച്ചു കൊണ്ടിരുന്നാൽ, ഓരോ അടുക്കുകളായി നിങ്ങളിൽ നിന്നും പലതും കൊഴിഞ്ഞു പോകുന്നത് കാണാം. നിങ്ങളെ പലതിനോടും ഒട്ടിച്ചു വച്ചു കൊണ്ട് നിങ്ങളെ വിളിക്കുന്ന പേരുകൾ നിങ്ങൾക്ക് കണ്ടെത്താം, ചുഴിഞ്ഞു ചുഴിഞ്ഞു ഉള്ളിലേക്ക് പോകുന്തോറും അതിൽ നിന്നും ഓരോന്നും പുറന്തോടുകൾ പോലെ തെറിച്ചുപോകും, കട്ടി കൂടിയതും കട്ടികുറഞ്ഞതുമായ തോടുകൾ ! മതം പോലും അതിലുള്ള ഒരു കട്ടികൂടിയ പുറന്തോടാണ്. ചിലതു നിഷ്പ്രയാസം പോകും. ചിലതു പറിഞ്ഞു പോകുമ്പോൾ വേദനിക്കും, നിങ്ങൾക്ക് തന്നെ കളയാൻ ഇഷ്ടമില്ലാത്ത പല പുറന്തോടുകളുമുണ്ട്. അതിലാണ് അധികം പേരും വിടുവിക്കാൻ കഴിയാതെ ഉടക്കി നിൽക്കുന്നത്.

യഥാർത്ഥത്തിലുള്ള "ഞാൻ" ഉൾക്കൊള്ളുവാൻ പോലും പറ്റാത്തത്ര പരിശുദ്ധവും പരിപാവനവും നിഷ്കളങ്കവും സത്യവുമാണ്. അതുകൊണ്ട് തന്നെയാണ് അതിലേക്കെത്താൻ ഇത്ര ദൂരവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ