2020, ജനുവരി 18, ശനിയാഴ്‌ച

ധ്യാനം - ഓഷോ


ധ്യാനത്തിന് എല്ലാ രീതിശാസ്ത്രങ്ങളും സഹായകങ്ങളായേക്കാമെങ്കിലും അവയൊന്നും കൃത്യമായി ധ്യാനമായിക്കൊള്ളണമെന്നില്ല. പലപ്പോഴും അവ വെറും ഇരുട്ടിൽ തപ്പലാണ്. പെട്ടന്ന് ഒരു ദിവസം എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോൾ, നിങ്ങൾ ഒരു സാക്ഷിയായി മാറും. ഡൈനാമിക്, കുണ്ഡലിനി, വേളിങ്ങ് എന്നിവയെപ്പോലെ ഏതെങ്കിലും ധ്യാനം ചെയ്തുകൊണ്ടിരിക്കുമ്പോൾ, പെട്ടന്ന് ഒരു ദിവസം ധ്യാനം മുന്നോട്ട് പോകുമ്പോൾ തന്നെ നിങ്ങൾ അനന്യത പ്രാപിക്കുന്നില്ല എന്ന് കാണാം. നിങ്ങൾ നിശബ്ദനായി മാറിയിരിക്കുന്നു, നിരീക്ഷിക്കുന്നു. ആ ദിവസം ധ്യാനം സംഭവിച്ചിരിക്കുന്നു, ആ ദിവസം രീതി അല്ലെങ്കിൽ മാർഗ്ഗം ഒരു തടസ്സവും അല്ലെങ്കിൽ ഒരു സഹായകക്രിയ പോലുമോ ആകുന്നില്ല. നിങ്ങൾക്ക് വേണമെങ്കിൽ ഒരു വ്യായാമത്തെപ്പോലെ അതിനെ ഇഷ്ട്ടപ്പെടാം. അത് ഒരുതരം ചൈതന്യം പ്രദാനം ചെയ്യുന്നു, എന്നാൽ തീർത്തും അതിന്റെ ആവശ്യമില്ല --യഥാർത്ഥ ധ്യാനം സംഭവിച്ചിരിക്കുന്നു.

ധ്യാനം സാക്ഷ്യപ്പെടലാണ്. ധ്യാനിക്കുകയെന്നാൽ ഒരു സാക്ഷിയായിത്തീരുക എന്നാണർത്ഥം. ധ്യാനം ഒരു രീതിശാസ്ത്രമേ അല്ല ! ഇത് വളരെ ആശയക്കുഴപ്പങ്ങളുണ്ടാക്കിയേക്കാം. കാരണം ഞാൻ നിങ്ങൾക്ക് പല രീതികളും പലമാർഗ്ഗങ്ങളും നിർദ്ദേശിച്ചുകൊണ്ടേയിരിക്കും. ആത്യന്തികമായ അർത്ഥത്തിൽ ധ്യാനം ഒരു രീതിയേ അല്ല. ധ്യാനമെന്നാൽ അവധാരണമാണ്, ജാഗ്രതയാണ്. എങ്കിലും നിങ്ങൾക്ക് രീതിശാസ്ത്രങ്ങൾ ആവശ്യമാണ്‌. കാരണം ആത്യന്തികമായ അവധാരണം നിങ്ങളിൽ നിന്നും വളരെ അകലെയാണ്. അതു നിങ്ങളുടെ മനസ്സിന്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്നുവെങ്കിലും നിങ്ങളിൽ നിന്നു വളരെ അകലെത്തന്നെയാണ്. വേണമെങ്കിൽ ഈ നിമിഷം നിങ്ങൾക്കതിനെ സ്വായത്തമാക്കാം. പക്ഷെ നിങ്ങൾക്കതിന് കഴിയില്ല. കാരണം നിങ്ങളുടെ മനസ്സ് തടസ്സം നിൽക്കുന്നു.

ഇതേ നിമിഷം തന്നെ അത് സാദ്ധ്യമാണ് ; എന്നാൽ അസാദ്ധ്യവുമാണ്. രീതികൾക്ക് വിടവ് അടക്കാൻ കഴിയും ; അതിനു മാത്രമേ കഴിയൂ.

അപ്പോൾ തുടക്കത്തിൽ ധ്യാനങ്ങൾ രീതികളാണ്. ഒടുവിലെത്തുമ്പോൾ നിങ്ങൾ ചിരിക്കും --രീതികൾ ധ്യാനമല്ല. നിലനിപ്പിന്റെ, സത്തയുടെ, തീർത്തും വ്യതിരിക്തമായ ഒരു ഗുണമാണ്, അവസ്ഥയാണ്, ധ്യാനം. അതിന് മറ്റൊന്നുമായും ബന്ധമില്ല--എന്നാൽ അത് അവസാനം മാത്രമേ സംഭവിക്കൂ. തുടക്കത്തിലേ അത് സംഭവിച്ചൂ എന്ന് വിചാരിക്കരുത്. അങ്ങനെയാണെങ്കിൽ ആ വിടവ് ഒരിക്കലും നികത്തപ്പെടില്ല...

(ധ്യാനം :ആദ്യത്തേതും അവസാനത്തേതുമായ സ്വാതന്ത്ര്യം ).. ................ ഓഷോ................. ഓഷോ................... ഓഷോ............... ഓഷോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ