2020, ജനുവരി 2, വ്യാഴാഴ്‌ച

*തല തിരിഞ്ഞ യന്ത്രം*


ജോലി കഴിഞ്ഞ് രാത്രിയിൽ അയാൾ വളരെ ക്ഷീണിച്ചാണ് വീട്ടിൽ എത്തുന്നത്, ഇയാളുടെ ഭാര്യ യാണെങ്കിൽ വളരെ സംശയാലുവും. എന്നും വഴക്കാണ്... ഇന്ന് നന്നായി കുടിച്ചു വല്ലേ? ഏതെവളായിരുന്നു കൂടെ? ഇത്തരം ചോദ്യങ്ങളും കലഹവും നിത്യസംഭവമായി.....

............................... ഒരു ദിവസം യാതൃശ്ചികമായി അയാൾ മുല്ല നസറുദ്ധീനെ കാണുകയുണ്ടായി.... അയാൾ എല്ലാ വിവരവും മുല്ലയോട് പറഞ്ഞു...... മുല്ല ഒരു പ്രതിവിധി ഉപദേശിച്ചു.........

അന്ന് ജോലി കഴിഞ്ഞ് അയാൾ ഓടി പിടഞ്ഞ് വീട്ടിൽ പോയില്ല.... പകരം പബിലേക്ക് പോയി ഒരു 4 പെഗ്ഗ് വീശി... ഏതൊക്കെയോ പെണ്ണുങ്ങൾക്കൊപ്പം ഡാൻസ്സാടി... ആരൊക്കയോ അയാളെ ചുംബിച്ചു............ ഒരുവൾ അയാളുടെ കോട്ടിൽ ചുവന്ന ഒരു റോസാപ്പൂ വരെ തിരുകി..... രാത്രി ഏറെ വൈകി അയാൾ വിട്ടിലെത്തി ,വായ പൊത്തിപിടിച്ച് വാതിലിൽ മുട്ടി ഭയന്നു നിന്നു... i ഭാര്യ വാതിൽ തുറന്നു.. അയാളെ നോക്കി അതിശയപ്പെട്ടു.. വാഹ്..... ഇതെന്ത് അത്ഭുതം? നിങ്ങൾ നമ്മുടെ പുതുക്കകാലത്തെ തമാശകൾ വീണ്ടും തുടങ്ങിയല്ലേ...? മുഖത്തൊക്കെ ചായം പുരട്ടി, കള്ള കണ്ണുമായി നോട്ടമെറിഞ്ഞ്, ഒരു ചുവന്ന റോസാപ്പൂ പോലും എനിക്ക് കൊണ്ടുവന്നല്ലേ.... സന്തോഷമായി പ്രിയനെ, ഇപ്പോഴും ആ സ്നേഹം ഉള്ളിലുണ്ടല്ലോ... എനിക്ക് സന്തോഷമായി..... i

മനസ്സ് സ്വയം ഒരു തല തിരിഞ്ഞ യന്ത്രമാണ്. അത് കൂടുതലും അതിന്റെ തന്നെ കെട്ടുകാഴ്ചകളിൽ വിശ്വസിക്കും. മായാകാഴ്ച്ചകളെ മനസ്സ് അതിന്റെ കണക്ക് കൂട്ടലായി വിലയിരുത്തും.മനസ്സിന്റ മോഹങ്ങളെ വെക്തി തന്റെ വെക്തിത്വവുമായി കൂട്ടികലർത്തിയാൽ ഉത്തരങ്ങൾ വിപരീതമായിരിക്കും... ( ഓഷോ ഫലിതങ്ങൾ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ