2020, ജനുവരി 7, ചൊവ്വാഴ്ച

പള്ളിയിലെ അച്ചൻ - COMEDY


പള്ളിയിലെ അച്ചൻ രാവിലെ സ്നേഹത്തെ കുറിച്ച് ക്ലാസ് എടുക്കാൻ വേണ്ടി അടുത്തുള്ള പള്ളയിലോട്ടു പോകുമ്പോൾ വഴിയിൽ അപകടത്തിൽപെട്ടു കിടക്കുന്ന ഒരാളെ കണ്ടു അച്ചൻ അയാളെ നോക്കാതെ മുൻപോട്ടു നടന്നു , അപകടത്തിൽപെട്ട അയാൾ ഉറക്കെ വിളിച്ചു അച്ഛാ എന്നെ രക്ഷിക്കൂ , താങ്കൾ സ്നേഹത്തെ കുറിച്ച് അല്ലയോ സംസാരിക്കാൻ പോകുന്നെ എന്നെ രക്ഷിക്കൂ .

അച്ചൻ മനസ്സിൽ പറഞ്ഞു ഇവനെ രക്ഷിച്ചില്ല എങ്കിൽ ഞാൻ സ്നേഹത്തെ കുറിച്ച് സംസാരിച്ചാൽ ആരും വകവയ്ക്കില്ല , അങ്ങനെ അച്ചൻ അയാളുടെ അടുക്കൽ ചെന്ന്

അച്ചൻ " എനിക്ക് നിന്നെ നല്ല കണ്ടു പരിചയം ഉണ്ട്, "

അപകടത്തിൽ പെട്ട ആൾ " ഞാൻ സാത്താൻ ആണ് "

അച്ചൻ " നീ സാത്താൻ ആണ് , നിന്നെ ഞാൻ രക്ഷിക്കില്ല , നീ വലിയ ഉപദ്രവകാരിയാണ് , നീ ഇവിടെ കിടന്നു മരിച്ചോ "

സാത്താൻ " ഞാൻ ഇവിടെ കിടന്നു മരിച്ചാൽ , പിന്നെ നിങ്ങൾ എന്ത് ചെയ്യും , ഞാൻ ഉള്ളത് കൊണ്ട് ദേവാലയം , അച്ചൻ , പ്രാർത്ഥന എല്ലാം , ഞാൻ മരിച്ചാൽ എല്ലാം നില്കും .

അച്ചൻ ഉടൻ തന്നെ സാത്താനെ ആശുപത്രയിൽ കൊണ്ട് പോയി , ബൂസ്റ്റ് ഒക്കെ മേടിച്ചു കൊടുത്തു, സാത്താൻ ശക്തി പ്രാപിച്ചാൽ മാത്രം ജനങ്ങൾ ദൈവത്തെ അറിയാൻ വരൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ