സ്നേഹത്തോടെ , വിശ്വാസത്തോടെ , ശ്രദ്ധാപൂർവ്വം ഒരു ഗുരുവിനു സമീപം വർത്തിച്ചുകൊണ്ട് , നിങ്ങളുടേതായ തെരഞ്ഞെടുപ്പുകളൊന്നുമില്ലാതെ , അദ്ദേഹമെന്തെല്ലാമാണോ ചെയ്യുവാൻ ആഗ്രഹിക്കുന്നത് , അതെല്ലാം ചെയ്യുവാൻ അദ്ദേഹത്തെ അനുവദിച്ചുകൊണ്ട് , നിലനിൽക്കുകയാണെങ്കിൽ , അപ്പോൾ ഒന്നുംതന്നെ ചെയ്യേണ്ടതായിട്ടില്ല .
എന്നാൽ അപ്പോൾ പ്രതീക്ഷിക്കാതിരിക്കുക , നിങ്ങളുടെ മനസ്സിന്റെ അടിത്തട്ടിൽപോലും ഒന്നുംതന്നെ ആവശ്യപ്പെടാതിരിക്കുക , എന്തെന്നാൽ ആ ആവശ്യപ്പെടൽ , ആ പ്രതീക്ഷ ഒരു തടസ്സമായിത്തീരും .
അപ്പോൾ നിങ്ങൾ കാത്തിരിക്കുക മാത്രം ചെയ്യുക . നിരവധി ജന്മങ്ങൾക്കുശേഷമാണ് അത് സംഭവിക്കുവാൻ പോവുന്നത് , എങ്കിൽ കൂടി അനന്തകാലത്തോളം നിങ്ങൾക്ക് കാത്തിരിക്കേണ്ടിവരികയാണെങ്കിൽ പോലും , കാത്തിരിക്കുക .
എന്നാൽ ഈ കാത്തിരിപ്പ് ദുഖം നിറഞ്ഞതോ , വിഷാദാത്മകമോ ആയ ഒരു കാത്തിരിപ്പ് ആയിരിക്കരുത് . അത് ആഘോഷപൂർവ്വമുള്ള ഒരു കാത്തിരിപ്പായിരിക്കണം , അത് ആഹാദം നിറഞ്ഞതായിരിക്കണം , അത് പ്രസന്നമായ ഒരു കാത്തിരിപ്പായിരിക്കണം ..
ആ ഒരു ദിവസം വന്നു ചേരുമ്പോൾ അന്ന് ഗുരുവിന്റെ ജ്വാലയും നിങ്ങളുടെ അസ്തിത്വത്തിന്റെ ജ്വാലയും ഒന്നായി തീരും. പെട്ടെന്നൊരു ചാട്ടം മവിടെയുണ്ടാകും, അപ്പോൾ നിങ്ങളെവിടെയില്ലാതെയാകും, ഗുരുവുമവിടെയില്ലാതാകും......
യോഗ മനസ്സിന്നതീതമായ നിഗൂഢത OSHO
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ