2020 ജനുവരി 28, ചൊവ്വാഴ്ച

നിർഭയത


നമ്മുടെ ഉള്ളിൽ സത്യതയുണ്ടെന്നതിന്റെ തെളിവാണ് നിർഭയത. സത്യമില്ലായെങ്കിൽ ഭയം ഉണ്ടാകും.. ഭയം ഒരു ഭൂതം പോലെയാണ്. അത് നമ്മെ വിടാതെ പിന്തുടരും. നമ്മുടെ ഉള്ളിലുള്ള ബലഹീനതകൾ, കുറ്റങ്ങൾ, കുറവുകൾ, ഇത് മറച്ചുപിടിക്കുന്നത് അസത്യമാണ്. അത് തീർച്ചയായും ഭയമുണ്ടാക്കും.അതേ പോലെ ഞാൻ എന്നതും, എന്റെ എന്നതും സ്വാർത്ഥമായിട്ടുള്ളതാണ് ഇതിലൂടെ ഭയം ഉണ്ടാകുന്നു. കാരണം എന്റെ പേര്,

പദവി, പ്രശസ്തി, സ്നേഹം പ്രാപ്തി ഇതെല്ലാം നഷ്ടപ്പെടുമോ എന്ന ബോധം ഭയം ഉണ്ടാക്കുന്നു. അതു കൊണ്ടാണ് പറയുന്നത്, എല്ലാ പ്രാപതികളും ഒരേ ഒരു ഈശ്വരനിൽ നിന്നും എടുക്കുകയാണെങ്കിൽ തീർച്ചയായും ഇത്തരത്തിലുള്ള ഭയത്തിൽ മുക്തമാകാം...

അതേപോലെ സ്വയം തന്റെ ബലഹീനതകൾ എന്തെല്ലാമെന്ന് മനസ്സിലാക്കി തിരിച്ചറിഞ്ഞ് അതിൽ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി തന്റെ ചിന്താഗതിയെ, കാഴ്ചപാടിനെ, മാറ്റുക. എല്ലാ മ്പലഹീനതകൾക്കും കാരണം ഞാൻ തന്നെയാണെന്ന് മനസ്സിലാക്കി അതിനുള്ള പോംവഴി കണ്ടു പിടിക്കുക. തീച്ചയായും ഇതിലൂടെ കുറ്റബോധത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. ഇതിലൂടെ നിർഭയത എന്ന ശക്തിയെ വർദ്ധിപ്പിക്കാം.🔥🌹

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ