2020, ജനുവരി 15, ബുധനാഴ്‌ച

പ്രപഞ്ച രഹസ്യം


പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യശരീരത്തിൽ സദാ സമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലെങ്കിൽ ശരീരമില്ല. ബോധം സർവ്വതിനെയും ഉൾക്കൊള്ളുന്നു. ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തതായി ഒന്നുമില്ല. തന്നെയല്ല ശരീരതലത്തിലാണ് പരിമിതികൾ. ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ. ബോധത്തെ അറിയുവാൻ ബോധമില്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാ സമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെയിരിക്കുവാനുള്ള കഴിവുമുണ്ട്. കണ്ണുകൾ അടച്ചു ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാരഹിത സ്ഥിതി കൈവരും. ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേയുള്ളൂവെന്നും താൻ അതാണെന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണെന്നും ബോദ്ധ്യപ്പെടും. ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷ്ടിയും സ്ഥിതിയും സംഹാരവും അനുഭവപ്പെടും. താൻ ബോധമാണെന്നു ഉറക്കുന്നതോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽ പെടാതെ ആനന്ദഘനമായ ബോധസ്വരൂപമായി ഭവിക്കും. ഇതു തന്നെ മോക്ഷ പ്രാപ്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ