2019, ഡിസംബർ 31, ചൊവ്വാഴ്ച

എട്ടു വയസിനുള്ളിലെ രൂപരേഖ


ഒരു വ്യക്തിയുടെ ജീവിതത്തില്‍ 8 വയസിനുള്ളില്‍ ലഭിക്കുന്ന അറിവുകളാണ് അയാളുടെ ജീവിതത്തെക്കുറിച്ചുള്ള ബ്ലൂപ്രിന്‍റിലെ ആദ്യരേഖകള്‍. നാം കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്നതാണ് ജീവിതത്തെക്കുറിച്ചുള്ള ആദ്യത്തെ അവബോധം. ഒരു ദരിദ്ര കുടുംബത്തില്‍ ജനിക്കുന്ന ഒരു കുഞ്ഞിനോടും അവന്‍റെ അമ്മ നിനക്ക് നേടാനൊക്കും, നിനക്ക് സാധിക്കും, നീ വലിയ ആളാകും എന്നൊന്നും സാധാരണഗതിയില്‍ പറയാറില്ല. പകരം, നമ്മള്‍ പാവങ്ങളാണ്, നമുക്ക് ഇതിനൊന്നും അര്‍ഹതയില്ല, നാം വിചാരിച്ചാല്‍ ഒന്നും നടക്കില്ല എന്നിങ്ങനെയുള്ള നിഷേധചിന്തകളാണ് മാതാപിതാക്കള്‍ അവന്‍റെ കുഞ്ഞുമനസില്‍ പകര്‍ന്നു കൊടുക്കുന്നത്. ഇതിന്‍റെ ദുരന്തമെന്തെന്നോ, എട്ടു വയസിനുള്ളില്‍ ലഭിക്കുന്ന അറിവുകളൊക്കെ മനസില്‍ ജീവിതത്തെക്കുറിച്ചുള്ള രൂപരേഖ നിര്‍മിക്കുന്നതില്‍ നിര്‍ണായകമായി മാറുന്നു എന്ന അടിസ്ഥാനതത്ത്വം ആ കുഞ്ഞിനെ മറ്റൊരു ദരിദ്രനായി വളര്‍ത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ