വിശുദ്ധനായ ഒരു മനുഷ്യൻ , ധ്യാനിയായ പ്രാർത്ഥനയിൽ ജീവിയ്ക്കൂന്ന ഒരു വൻ, ഒടുവിൽ സ്വർഗ്ഗത്തിലേക്കാണ് പോകുകയെന്ന് നിങ്ങൾ പലവുരു കേട്ടു കഴിഞ്ഞു. അതു തെറ്റാണ്. കാര്യം നേരേ തിരിച്ചാണ്. പ്രാർത്ഥനാനിരതനായ ഒരു വനിലേയ്ക്ക് , ധ്യാനനിരതനായ ഒരു വ നി ലേയ്ക്ക് സ്വർഗ്ഗം കടന്നു വരുകയാണ് ചെയ്യുന്നത്. അയാൾ സ്വർഗ്ഗത്തിലേയ്ക്ക് പോവുകയല്ല, സ്വർഗ്ഗം അയാളിലേയ്ക്ക് , അയാളുടെ ഹ്യദയത്തിലേയ്ക്ക് വരുകയാണ് ചെയ്യുന്നത്. അയാളെ വിടെയിരുന്നാലും അയാൾ പറുദീസ്സയിലാണ്. ദുർഗ്ഗാമിയായ ഒരുവനാകട്ടെ , അയാൾ എവിടെയിരുന്നാലും അയാൾ നരകത്തിൽത്തന്നെയാണ്. അയാളെ നരകത്തിലേയ്ക്ക് അയയ്ക്കേണ്ട യാതൊരാവശ്യവുമില്ല. നരകമെന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേക സ്ഥലത്തിന്റെയും ആവശ്യമുണ്ടാകുന്നില്ല. എവിടെയുമൊരു നരകവുമില്ല , എവിടെയുമൊരു സ്വർഗ്ഗവുമില്ല. നിങ്ങൾ ഉല്ലാസ വാ നാണങ്കിൽ നിങ്ങൾ സ്വർഗ്ഗത്തിലാണ് ജീവിയ്ക്കുന്നത്. നിങ്ങളുടെ അയൽക്കാരൻ ഒരു പക്ഷേ നരകത്തിൽ ജീവിയ്ക്കുകയുമാകാം. ചിലപ്പോൾ ഇങ്ങനേയും സംഭവിയ്ക്കാം : ഒരു നിമിഷത്തിൽ നിങ്ങൾ സ്വർഗ്ഗത്തിലാണ് . എന്നാൽ മറ്റ് നിമിഷത്തിൽ നിങ്ങൾ നരകത്തിലുമാണ്. ഇവയെല്ലാം നിങ്ങളുടെ ആന്തരികമായ അവസ്ഥകളെ ആശ്രയിച്ചാണിരിയ്ക്കുന്നത്. നിങ്ങൾ ഉയരങ്ങളിലേയ്ക്ക് പറന്നുയരുകയാണെങ്കിൽ സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കും. നിങ്ങൾ അന്ധകാരത്തിലേയ്ക്കും ദു:ഖത്തിലേയ്ക്കും മുങ്ങിത്താഴുകയാണെങ്കിൽ നരകം നിങ്ങളെ സ്വാഗതം ചെയ്യുന്നതിനായവിടെ കാത്തു നിൽപ്പുണ്ടാവും . സർവ്വ ചരാചരങ്ങളിലുമവർ ആനന്ദം കണ്ടെത്തുന്നു. ധ്യാനത്തിലവർ ആഹ്ലാദം കൊള്ളുന്നു.
ഓഷോ
അഹന്തയില്ലായ്മയുടെ മന:ശാസ്ത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ