2019, ഡിസംബർ 18, ബുധനാഴ്‌ച

ധ്യാനം


ധ്യാനം നിങ്ങളുടെ യഥാർത്ഥ സ്വത്വത്തെക്കുറിച്ച് ബോധവാനാക്കുന്ന ഒരു പ്രക്രിയയാണ്- അത് നിങ്ങൾ സൃഷ്ടിക്കുന്നവയല്ല നിങ്ങൾ സൃഷ്ടിക്കേണ്ട കാര്യമില്ല, അത് മുമ്പേ തന്നെ ഉള്ളതാണ്.

നിങ്ങൾ ജനിക്കുമ്പോൾ തന്നെ അത് ഉണ്ടായിരിക്കുന്നു. നിങ്ങൾ തന്നെയാണ് അത്! അതിനെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് സാദ്ധ്യമല്ലെങ്കിൽ, അഥവാ സാദ്ധ്യമാക്കാൻ സമൂഹം അനുവദിക്കുന്നില്ലെങ്കിൽ .... ഒരു സമൂഹവും ഇത് അനുവദിക്കാറില്ല, കാരണം യഥാർത്ഥ സത്വം ആപൽക്കാരിയാണ്. വ്യവസ്ഥാപിത മതത്തിനും ,രാഷ്ട്രീയത്തിനും, ആൾക്കൂട്ടത്തിനും പാരമ്പര്യത്തിനും ഇതാ പത്താണ്. കാരണം ഒരിക്കൽ ഒരാൾ തന്റെ യഥാർത്ഥ സത്വത്തെ അറിഞ്ഞു കഴിഞ്ഞാൽ അയാൾ ഒരു വ്യക്തിയായിത്തീരും.

ഇനി മേലിൽ അയാൾക്ക് ആൾക്കുട്ട മനശ്ശാസ്ത്രം ബാധകമായിരിക്കുകയില്ല. അയാളെ ചൂഷണം ചെയ്യാനാവില്ല, കന്നുകാലികളെ പോലെ തെളിച്ചു കൊണ്ടുപോകാനാവില്ല അയാളോട് കൽപിക്കാനോ, അനുസരിപ്പിക്കാനോ, സാധ്യമാവുകയില്ല. അയാൾ സ്വന്തം ചേതനയനുസരിച്ച് ജീവിക്കുന്നു. അയാൾ സ്വന്തം ആന്തരികതയിൽ നിന്നും ആയിരിക്കും പ്രചോദനം കൈവരിക്കുന്നത്. അയാളുടെ ജീവിതത്തിന് അപരിമിതമായ സൗന്ദര്യവും ആർജവവും ഉണ്ടായിരിക്കും അതിനെയാണ് സമൂഹം ഭയപ്പെടുന്നത്.

സ്വാഭാവദാർഢ്യമുള്ള ആൾക്കാർ വ്യക്തിത്വം കൈവരിക്കുന്നു. എന്നാൽ നിങ്ങൾക്ക് വ്യക്തിത്വമില്ലാതിരിക്കാനാണ് സമൂഹം ആവശ്യപ്പെടുന്നത്. വ്യക്തിത്വത്തിന് പകരം ഒരു സ്വരൂപമായിരിക്കാനാണ് സമൂഹം നിങ്ങളെ പഠിപ്പിക്കുന്നത്.ഈ സ്വരൂപം എന്ന വാക്ക് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. രൂപം എന്നാൽ ആകൃതി എന്നാണർത്ഥം.

ഇത് ഒരു മുഖം മൂടിയാകാം. നിങ്ങൾ എന്താണ് എന്നതിനെക്കുറിച്ച് സമൂഹം തെറ്റായ ഒരു ധാരണ നൽകുന്നത്. അത് നിങ്ങൾക്ക് നൽകുന്നത് ഒരു കളിപ്പാട്ടം മാത്രമാണ്. എന്നിട്ടും ജീവിതകാലം മുഴുവനും നിങ്ങൾ അതിനെ താലോലിച്ചുകൊണ്ടിരിക്കുന്നു.

ഓഷോ-ധ്യാനം ആദ്യത്തേതും അവസാനത്തേതുമായ സ്വാതന്ത്രൃം എന്ന പുസ്തകത്തിൽ നിന്നും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ