2019, ഡിസംബർ 17, ചൊവ്വാഴ്ച

നിങ്ങൾ കബളിപ്പിക്കുന്നത് മറ്റാരെയുമല്ല, നിങ്ങളെത്തന്നെയാണ്


മറ്റുള്ളവരുടെ ശ്രദ്ധക്കുവേണ്ടി യാചിക്കരുത്. എന്തുകൊണ്ടാണ് നിങ്ങൾ ശ്രദ്ധക്കുവേണ്ടി യാചിക്കുന്നത്? എന്തെന്നാൽ നിങ്ങൾക്ക് നിങ്ങളെപ്പറ്റി തന്നെ നിശ്ചയമില്ല, നിങ്ങളാരാണെന്ന്. എന്നാൽ പുറത്തുനിന്നുള്ള ശ്രദ്ധകൊണ്ട് നിങ്ങളാരാണെന്ന് എങ്ങിനെ നിശ്ചയിക്കാൻ പറ്റും? കണ്ണാടിയിൽ നോക്കിയതുകൊണ്ട് നിങ്ങളാരാണെന്ന് നിങ്ങൾക്കറിയാനാവില്ല. മറ്റുള്ളവരുടെ കണ്ണുകളിൽ നോക്കിയും നിങ്ങളാരാണെന്ന് നിശ്ചയിക്കാനാവില്ല, അവർ അനോമോദിക്കുകയാണോ വിമർശിക്കുകയാണോ എന്നൊന്നും. ആ കണ്ണുകൾ കണ്ണാടികളെക്കാൾ കവിഞ്ഞൊന്നുമല്ല. സുഹൃത്തുക്കളാവട്ടെ, ശത്രുക്കളാവട്ടെ; എല്ലാം കണ്ണാടികളാവുന്നു.

നിങ്ങളെ നിങ്ങൾതന്നെ നേരിട്ടറിയേണ്ടതുണ്ട്, പൊടുന്നനെയെന്നോണം. നിങ്ങൾ ഉള്ളിലേക്കിറങ്ങി ചെല്ലേണ്ടിയിരിക്കുന്നു.

അഹന്ത ജീവിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിന്മേലാണ്. അതൊരു വ്യാജ പ്രതിഭാസമാണ്. അതിനെ മനസ്സിലാക്കുക, അതിൽനിന്നും പുറത്തുകടക്കുക. ഒരിക്കൽ നിങ്ങളതിൽ നിന്നും പുറത്തുകടന്നു കഴിഞ്ഞാൽ വളരെ വ്യത്യസ്ത സ്വഭാവമുള്ള ഒരു തരം സ്വച്ഛത, മനസ്സിലാക്കാവുന്നതിനപ്പുറമുള്ള ഒരു ശാന്തത, സ്വാഭാവികമായും അതിലളിതവുമായ ഒരാനന്ദം നിങ്ങളിൽ നുരയെടുക്കാൻ തുടങ്ങുന്നു. ഒരു അന്തർനർത്തനം. അതാണ്‌ ആകെയുള്ള നൃത്തം. അതാണ് ഒരേയൊരു പരമാനന്ദം, സച്ചിദാനന്ദം. നിങ്ങൾ അതിലേക്ക് എത്തിച്ചേരുന്നില്ലെങ്കിൽ, നിങ്ങൾ ജീവുക്കുന്നത് കള്ളമായിട്ടുള്ള, വ്യാജമായിട്ടുള്ള ഒരു ജീവിതമാണ്. നിങ്ങൾ കബളിപ്പിക്കുന്നത് മറ്റാരെയുമല്ല, നിങ്ങളെത്തന്നെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ