സ്വാതന്ത്ര്യം ആണ് ജീവിതത്തിന്റെ ലക്ഷ്യം .
സ്വാതന്ത്യമില്ലാതെ ജീവിതത്തിന് യാതൊരർത്ഥവുമില്ലതന്നെ .
സ്വാതന്ത്ര്യം എന്നതുകൊണ്ട് ,' രാഷ്ട്രീയമോ , സാമൂഹ്യമോ , സാമ്പത്തികമോ ആയ സ്വാതന്ത്യത്തേയല്ല ഉദ്ദേശിക്കുന്നത് .
സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് , കാലത്തിൽ നിന്നുള്ള സ്വാതന്ത്ര്യം , മനസ്സിൽ നിന്നുള്ള സ്വാതന്ത്ര്യം , മോഹങ്ങളിൽ നിന്നുള്ള സ്വാതന്ത്യം ഇതൊക്കെയാണ് .
മനസ്സില്ലാതാകുന്ന നിമിഷം നിങ്ങൾ പ്രപഞ്ചവുമായി ഒന്നായിത്തീ രുന്നു , നിങ്ങൾ പ്രപഞ്ചത്തേക്കാളും വിശാലമായിത്തീരുന്നു .
മനസ്സാണ് നിങ്ങൾക്കും യാഥാർത്ഥ്യത്തിനുമിടയ്ക്കുള്ള തടസ്സം .
ഈ വേലികാരണം നിങ്ങൾ , വെളിച്ചം കടക്കാതെ ഇരുട്ടുമുറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ് .
അവിടെ യാതൊരാനന്ദത്തിനും ഒരിക്കലും കടന്നു ചെല്ലാനാകുന്നില്ല . നിങ്ങൾ ദുഃഖത്തിലാണ് കഴിയുന്നത് , കാരണം നിങ്ങൾ ഇത്രയും ചെറിയ ഒരു ഇടുങ്ങിയ മുറിക്കുള്ളിൽ ജീവിക്കുവാനുള്ളവനല്ല .
നിങ്ങളുടെ സത്ത , അസ്തിത്വത്തിന്റെ ആത്യന്തികമായ ഉറവിടം വരെ വ്യാപിക്കുവാനായി വെമ്പൽ കൊള്ളുകയാണ് .
നിങ്ങളുടെ സത്ത സമുദ്രസമാനമാകുവാൻ വെമ്പൽ കൊള്ളുമ്പോൾ നിങ്ങൾ വെറുമൊരു ജലകണികയായിത്തീർന്നിരിക്കുന്നു. പിന്നെയെങ്ങനെ നിങ്ങൾ ദുഃഖിതനാകാതെയിരിക്കും.
നിങ്ങൾക്കെങ്ങനെ ആനന്ദപൂർണ്ണനാകുവാൻ കഴിയും?
മനുഷ്യൻ ദുഃഖത്തിലാണ്ടു ജീവിക്കുന്നതിനു കാരണം അവൻ തടവറക്കുള്ളിൽ ജീവിക്കുന്നുവെന്നതാണ്
ശൂന്യമായ ഇരിപ്പിടം
ഓഷോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ