2019, ഡിസംബർ 11, ബുധനാഴ്‌ച

മാനസികാപഗ്രഥനം


മനുഷ്യൻ വളരെ സൂത്രശാലിയായതുകൊണ്ട് അവന്റെ സ്വപ്നനങ്ങളെ അപഗ്രഥിക്കേണ്ടതുണ്ടെന്ന് മാനസികാപഗ്രഥനം എന്ന മന:ശാസ്ത്രവിഭാഗം പറയുന്നു. മനുഷ്യന് ഉണർന്നിരിക്കുമ്പോൾ കബളിപ്പിക്കാൻ കഴിയും. എന്നാൽ സ്വപ്നത്തിൽ അവനു കബളിപ്പിക്കാൻ കഴിയില്ല. സ്വപ്നം ജാഗരിതത്തിനേക്കാൾ സത്യസന്ധമാണ്. ഇതാണ് വിരോധാഭാസം.

മനുഷ്യൻ വിശ്വസിക്കാൻ കൊള്ളാത്തവനായിരിക്കുകയാണ്. ഉണർന്നിരിക്കുന്ന അവസ്ഥയിൽപ്പോലം അവനെ വിശ്വസിക്കാൻ കൊള്ളുകയില്ല.

ഒരു മനശാസ്ത്രജ്ഞൻ അവനെ ഉണർന്ന അവസ്ഥയിൽ അപഗ്രഥിക്കാൻ ആഗ്രഹിക്കുന്നില്ല. അവന്റെ സ്വപ്നങ്ങളിലേക്ക് നേരിട്ടുചെന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്. മനശാസ്ത്രജ്ഞന് നമ്മുടെ മതമോ തത്വചിന്തയോ അറിയേണ്ടതില്ല.

നാം ഹിന്ദുവോ ക്രിസ്ത്യാനിയോ ഇന്ത്യക്കാരനോ അമേരിക്കക്കാരനോ അതൊന്നും അദ്ദേഹത്തിനു പ്രശ്നമല്ല. മനശാസ്ത്രജ്ഞന് അറിയണ്ടത് നമ്മുടെ സ്വപ്നങ്ങളെയാണ്. അത്രയും വ്യാജമായ ജീവിതമാണ് നിങ്ങൾ ജീവിക്കുന്നത്. സത്യത്തിന്റെ ക്ഷണിക ദൃശ്യങ്ങൾ കണ്ടെത്താനായി അദ്ദേഹത്തിന് നമ്മുടെ സ്വപ്നങ്ങളെ ചികഞ്ഞെടുക്കേണ്ടിവരുന്നു. സ്വപ്നങ്ങൾ പോലും നമ്മുടെ നിയന്ത്രണത്തിന് അപ്പുറത്താണ്.

സ്വപ്നങ്ങളെപ്പോലും നിയന്ത്രിക്കുന്ന ആളുകളുണ്ട്. പൗരസ്ത്യദേശത്ത് സ്വപ്നങ്ങളെ നിയന്ത്രിക്കാനുള്ള വിദ്യ കണ്ടെത്തിയിട്ടുണ്ട്. എന്ന് പറഞ്ഞാൽ നമ്മുടെ അബോധത്തെപ്പോലും നമ്മിലേക്ക് ഒരു സന്ദേശത്തെ എത്തിക്കാൻ നമ്മെ അനുവദിക്കുകയില്ല. ഒന്ന് ശ്രമിക്കുകയാണെങ്കിൽ നമ്മുടെ സ്വപ്നങ്ങളെ നമുക്ക് പരിപോഷിപ്പിക്കാൻ കഴിയും. നമ്മുടെ സ്വപ്നങ്ങളെ ആസൂത്രണം ചെയ്യാൻ കഴിയും. എല്ലാ ദിവസവും നൈരന്തര്യത്തോടുകൂടി ഈ വിദ്യ അഭ്യസിക്കുകയാണെങ്കിൽ അബോധത്തിൽപ്പോലും മായം കലർത്താൻ നമുക്ക് കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ