2019, ഡിസംബർ 25, ബുധനാഴ്‌ച

ക്രിയാത്മകതയല്ലാതെ ദിവ്യമായി മറ്റൊന്നുമില്ല


.

അമേരിക്കൻ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കൺ ഒരു ചെരുപ്പുകുത്തിയുടെ മകനായിരുന്നു.അത് അവിടത്തെ കുലീനന്മാരെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. ഒരു ചെരുപ്പുകുത്തിയുടെ മകൻ പ്രസിഡണ്ടായിയെന്നത് അവർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. താമസിയാതെ അദ്ദേഹത്തെ കൊലപ്പെടുത്തിയത് യാദൃച്ഛികമല്ല.

ആദ്യ ദിവസം സെനറ്റിൽ ഉദ്ഘാടന പ്രസംഗം നടത്താനായി അദ്ദേഹം എഴുന്നേറ്റ ഉടനെ ഒരു വൃത്തികെട്ട പ്രമാണി എഴുന്നേറ്റ് പറഞ്ഞു. മിസ്റ്റർ.ലിങ്കൺ യാദൃച്ഛികമായി നിങ്ങൾ പ്രസിഡന്റായെങ്കിലും നിങ്ങൾ അച്ഛന്റെ കൂടെ ചെരുപ്പു തുന്നാൽ എന്റെ വീട്ടിൽ വരുമായിരുന്ന കാര്യം മറക്കരുത്. നിങ്ങളുടെ അച്ഛൻ തുന്നിയ ചെരുപ്പുകൾ ധരിക്കുന്ന ഒട്ടേറെ സെനറ്റർമാർ ഇവിടുണ്ട്. അതു കൊണ്ട് പഴയ കാലം ഒരിക്കലും മറക്കരുത്.

അങ്ങനെ അദ്ദേഹത്തെ അധിക്ഷേപിക്കാമെന്നാണ് അയാൾ കരുതിയത്. എന്നാൽ ലിങ്കണെ പോലെ ഒരു മനുഷ്യനെ അധിക്ഷേപിക്കാനാവില്ല. അപകർഷതയുള്ള കൊച്ചു മനുഷ്യരെ മാത്രമെ അധിക്ഷേപിക്കാനാവൂ.മഹാന്മാർ അധിക്ഷേപത്തിനതീതരാണ്.

എബ്രഹാം ലിങ്കൺ പറഞ്ഞത എല്ലാവരും ഓർക്കേണ്ട ഒരു കാര്യമാണ്. " സെനറ്റിൽ എന്റെ ആദ്യത്തെ പ്രസംഗം നടത്തുന്നതിന് മുമ്പായി എന്റെ അച്ഛനെക്കുറിച്ച് എന്നെ ഓർമ്മിപ്പിച്ചതിന് വളരെ നന്ദി .എന്റെ അച്ഛൻ അത്ര സുന്ദരനും അത്ര സർഗവൈഭവമുള്ള കലാകാരനുമായിരുന്നു.അത്ര മനോഹരമായ ചെരുപ്പുകൾ മറ്റാർക്കും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹം മഹാനായ ഒരു സ്രഷ്ടാവായിരുന്ന പോലെ ഞാനൊരിക്കലും എന്തെല്ലാം ചെയ്താലും അത്ര മഹാനായ പ്രസിഡൻറാവുകയില്ല എന്ന് എനിക്ക് നന്നായി അറയാം. എനിക്ക് അദ്ദേഹത്തെ മറികടക്കാനാവില്ല."

എന്നാലും ഒന്നു പറയട്ടെ. കുലീനൻ മാരായ നിങ്ങളെ ഏവരേയും ഞാൻ ഒരു കാര്യം ഓർമ്മിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. എന്റെ അച്ഛൻ ഉണ്ടാക്കിയ ചെരുപ്പുകൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കിൽ കുറഞ്ഞ പക്ഷം എനിക്കത് ശരിയാക്കാൻ കഴിയും.പക്ഷെ ഞാൻ അത്ര മഹാനായ ചെരുപ്പുകുത്തിയല്ല. എങ്കിലും എന്നെ അറിയിച്ചാൽ ഞാൻ നിങ്ങളുടെ വീട്ടിൽ വരാം..

സെനറ്റിൽ മഹാനിശബ്ദത പരന്നു. ഈ മനുഷ്യനെ അധിക്ഷേപിക്കാൻ കഴിയില്ലെന്ന് സെനറ്റർമാർക്ക് മനസ്സിലായി. അദ്ദേഹം സർഗ്ഗാത്മകതയെ വലുതായി മാനിച്ചു.

നിങ്ങൾ ചിത്രകാരനൊ ശിൽപിയോ ചെരുപ്പുകുത്തിയാണോ എന്നത് പ്രശ്നമല്ല. നിങ്ങൾ കർഷകനാണോ, മുക്കുവനാണോ, ആശാരിയാണോ, എന്നത് പ്രശ്നമല്ല. നിങ്ങൾ സൃഷ്ടിക്കുന്നതിൽ നിങ്ങളുടെ ആത്മാവിനെ തന്നെ നിയോഗിക്കുമോ എന്നതാണ് പ്രശ്നം.അപ്പോൾ നിങ്ങളുടെ സൃഷ്ടികൾ ക്ക് ദിവൃതയുടെ ഗുണവിശേഷം ഉണ്ടാകും. ക്രിയാത്മകതയല്ലാതെ ദിവ്യമായി മറ്റൊന്നില്ല.

ഓഷോ- മിശിഹ എന്ന പുസ്തകത്തിൽ പറഞ്ഞത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ