ബുദ്ധൻ പറയുന്നു :
കാമനയുള്ളിടത്തോളം ഒന്നും പറയാതിരിക്കുക .
ആഗ്രഹമുയരുമ്പോൾ അത് വെറുതെ നിരീക്ഷിക്കുക . ഒന്നും പറയാതിരിക്കുക . അത് പ്രകാശിപ്പിക്കാതിരിക്കുക . അത് അമർത്തിവെക്കാതിരിക്കുക . അതിനെ കുറ്റപ്പെടുത്താതിരിക്കുക . അതിനോട് സമരം ചെയ്യാതിരിക്കുക . അതിനെ വിലയിരുത്താതിരിക്കുക . വെറുതെ നിരീക്ഷിക്കുക , സൂക്ഷ്മതയോടെ . എന്നാൽ വിധി കല്പിക്കാതിരിക്കുക..
വഴിയോരത്തെ നസൂനിയാ പുഷ്പം .... അത് നോക്കുക . ഓർക്കുക നോക്കുക മാത്രം ചെയ്യുക . അനുകൂലമായോ പ്രതികൂലമായോ ഒരു മുൻ വിധിയുമില്ലാതെ.... വെറുതെ നോക്കുക മാത്രം ചെയ്യുക..
ബുദ്ധന്മാരുടെ വചനങ്ങൾ ശ്രവിച്ച് നിങ്ങൾ ആഗ്രഹ വിരോധിയായിത്തീർന്നെങ്കിൽ , നിങ്ങൾ അവരെ മനസ്സിലാക്കിയിട്ടില്ല . ആഗ്രഹ വിരോധവും ആഗ്രഹം തന്നെ . ആഗ്രഹമില്ലാത്തൊരവസ്ഥ ആഗ്രഹിക്കാൻ തുടങ്ങിയാൽ പിൻവാതിലിലൂടെ നിങ്ങൾ വീണ്ടും ബന്ധനത്തിൽപ്പെടുകയായി .
ആഗ്രഹിക്കാതിരിക്കലും ആഗ്രഹിച്ചു കൂടാ . അത് സംജ്ഞകളുടെ വൈരുദ്ധ്യമായിത്തീരും .
ആകെ ചെയ്യാൻ കഴിയുന്നത് ആഗ്രഹത്തെ നിരീക്ഷിക്കുക , ഒരു മുൻവിധിയും കൂടാതെ സൂക്ഷ്മതയോടെ ....
ആ നിരീക്ഷണത്തിൽ തന്നെ , പതിയെ പതിയെ , ആഗ്രഹം സ്വയമേവ ഇല്ലാതാകും , അത് മരണം വരിക്കും . ബോധോദയം ലഭിച്ച എല്ലാവരുടെയും അസ്തിത്വപരമായ അനുഭവമാണിത് .
കാമനകളെ ശ്രദ്ധിച്ചാൽ , നിരീക്ഷിച്ചാൽ പതിയെ , പതിയെ അത് താനെ മരണം വരിക്കും .
നിങ്ങൾ അതിനെ വധിക്കുന്നില്ല .. നിങ്ങൾ അതിനോട് പോരടിക്കുന്നില്ല . നിങ്ങൾ അതിനെ കുറ്റപ്പെടുത്തുന്നില്ല . കുറ്റപ്പെടുത്തിയാൽ , ബലം പ്രയോഗിച്ചാൽ അത് വഴുതിമാറും
.നിങ്ങളുടെ അബോധത്തിലേക്ക് ഊളിയിടും . അതവിടെ അധിവസിക്കും . അവിടെ നിന്ന് അത് നിങ്ങളെ നിയന്ത്രിക്കും .
അതു കൊണ്ട് നിങ്ങൾ ഒരു നിരീക്ഷകനായിതീരുക . നിങ്ങളെ തന്നെ നിരീക്ഷിക്കുന്ന നിരീക്ഷകൻ .!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ