2019, ഡിസംബർ 22, ഞായറാഴ്‌ച

ജനനം, പ്രേമം, മരണം


ജനനം, പ്രേമം, മരണം - ഇവയാണ് ജീവിതത്തിലെ മഹത്തായ മൂന്നു കാര്യങ്ങൾ. ജനനം നിങ്ങൾക്കതീതമാണ്. നിങ്ങൾ ജനിക്കപെട്ടു കഴിഞ്ഞു. നിങ്ങളുടെ അനുവാദം ആരും ആവശ്യപ്പെട്ടിട്ടില്ല. എവിടെയാണ് ജനിക്കേണ്ടതെന്നോ, എന്തായിത്തീരണമെന്നോപോലും ആരും നിങ്ങളോട് ആലോചിച്ചിട്ടില്ല. നിങ്ങൾ എപ്പോഴും നിങ്ങളെ കണ്ടിട്ടുള്ളത്, ജീവിതത്തിന്റെ ഒത്ത നടുവിലാണ്. താനിവിടെ ഉണ്ടായിക്കഴിഞ്ഞു എന്നു മാത്രമാണ് നിങ്ങൾ അറിയുന്നത്. അതായത്, ജനനത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഒരു തെരഞ്ഞെടുപ്പുമില്ല. മരണത്തെ സംബന്ധിച്ചും അങ്ങനെതന്നെ. പെട്ടെന്നൊരു ദിവസം മരണം കടന്നുവരുന്നു - ഒരു മുന്നറിയിപ്പുമില്ലാതെ. ഒരു നിമിഷത്തേക്കു പോലും മരണം ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നില്ല. ജനനം സംഭവിക്കുന്നു ; മരണവും സംഭവിക്കുന്നു. അവ നിങ്ങൾക്ക് അതീതമാണ്. അവ രണ്ടിനെക്കുറിച്ചും നിങ്ങൾക്ക്, യാതൊന്നും ചെയ്യുവാൻ സാധ്യമല്ല. ജനനത്തിനും മരണത്തിനുമിടയ്ക്ക് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം മാത്രമേയുള്ളൂ - അതാണ് പ്രേമം.

ജനനം നിങ്ങൾക്കതീതമാണ്. ജനനം സംഭവിച്ചുകഴിഞ്ഞു ; മരണം സംഭവിക്കാനിരിക്കുന്നു. അതും ഉറപ്പുള്ള കാര്യമാണ്. ഒരർത്ഥത്തിൽ ജനനത്തോട് കൂടിത്തന്നെ മരണവും തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. കുഴിമാടത്തിലേയ്ക്ക് ഒരു ചുവട് നിങ്ങൾ നീങ്ങിക്കഴിഞ്ഞു. ജനിച്ച ദിവസത്തിൽ തന്നെ യാത്ര പകുതി പൂർത്തിയായിക്കഴിഞ്ഞു. ശേഷിച്ച പാതിക്കുവേണ്ടി ഒരല്പം സമയമെടുത്തേക്കാം, അല്ലെങ്കിൽ അല്പംകൂടി .... ജീവിതത്തോട് കൂടി മരണവും നിങ്ങളിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി, സ്വയം എന്തെങ്കിലും ചെയ്യുവാനായി ശേഷിക്കുന്നത്, ഒരു കാര്യം മാത്രം ; നിങ്ങളുടെ അധീനതയിലുള്ളത് ഒരു കാര്യം മാത്രം - അതാണ് പ്രേമം.

ഓഷോ .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ