2019, ഡിസംബർ 11, ബുധനാഴ്‌ച

നാം നമ്മെ അറിയുക


ആരും ഒരിക്കലും താനാരെന്ന് അറിയാനിടയാകുന്നില്ല. ആരെങ്കിലും അങ്ങനെ അറിയാനിടയാകുന്നുണ്ടെങ്കിൽ അയാളൊരു കപടനായിരിക്കണം. കാരണം നമ്മില്‍ വസിക്കുന്ന അനന്തസത്ത അജ്ഞേയമാണ്. അജ്ഞാതമല്ല. നമുക്ക് അതിലേക്ക് അന്വേഷിച്ചുകൊണ്ടിരിക്കാനേ കഴിയുകയുള്ളൂ. അറിയാൻ കഴിയുകയില്ല.

നമ്മളെ ഒരു സാഹസത്തിലേക്കു പറഞ്ഞുവിടുകമാത്രമാണ് ബുദ്ധന്മാർ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നത്. നീ നിന്നെ അറിയുക എന്നിവർ പറയുമ്പോൾ അവരെ തെറ്റിദ്ധരിക്കരുത്. അവർ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. കാരണം, സോക്രട്ടീസ് പറയുന്നു.. നീ നിന്നെ അറിയുക. ജനങ്ങൾ വിചാരിക്കുന്നു-- അവർക്ക് അവരെ അറിയാൻ കഴിയുമെന്ന്. അല്ലെങ്കിൽപ്പിന്നെ എന്തിനു സോക്രട്ടീസ് പറയണം. നീ നിന്നെ അറിയുക എന്ന്? സോക്രട്ടീസ് ഉദ്ദേശിക്കുന്നത് നമുക്ക് നമ്മളെ അറിയാൻ കഴിയുമെന്നല്ല. അദ്ദേഹം ഉദ്ദേശിക്കുന്നത് നീ നിന്നെ അറിയുവാൻ ശ്രമിക്കുക എന്നാണ്. നമ്മെ അറിയുവാനുള്ള അന്വേഷണത്തിനിടയിൽ നമുക്ക് അജ്ഞേയമായതിനെ സന്ധിക്കാൻ കഴിയും. നമ്മ അറിയുവാനുള്ള ശ്രമം തന്നെ നമ്മെ ജീവിതത്തിന്റെ അനന്ത സാഗരത്തിൽ കൊണ്ട് എത്തിക്കും.

നമുക്കെരിക്കലും നമ്മെ അറിയാനാവുകയില്ല. അറിഞ്ഞതിനു ശേഷം നമുക്ക് ഒരു ഉത്തരം നൽകുവാനും കഴിയുകയില്ല. ഞാൻ ആത്മാവെന്നോ ഞാൻ ബ്രഹ്മമെന്നോ ഞാൻ ഈശ്വരനെന്നോ നമുക്ക് പറയാനാവുകയില്ല. ഏതെല്ലാം ഉത്തരം നാം കൊണ്ടുവരുന്നുവോ അതെല്ലാം തെറ്റായിരിക്കും. അജ്ഞേയമായതിനെ സന്ധിക്കുമ്പോൾ നാം തീർത്തും മൗനത്തിൽ അമർന്നുപോകുന്നു. അവിടെ ഉത്തരമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ