"ഒരു കപ്പൽ കാറ്റിൽപെട്ട് തകർന്നു.. രണ്ടുപേർ മാത്രം നീന്തി മരുഭൂമി സമാനമായ ഒരു ദ്വീപിൽ എത്തി..
ഒരൽപം ജലം മാത്രമുള്ള ആ ദീപിൽ നിന്നും തങ്ങളെ രക്ഷപ്പെടാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്ന് ബോധ്യപ്പെട്ട ഇരുവരും പ്രാർത്ഥിക്കുവാൻ തീരുമാനിച്ചു..
പക്ഷെ ആരുടെ പ്രാർത്ഥനയാണ് ദൈവം കേൾക്കുന്നതെന്ന് അറിയാനായി ദീപിനെ തെക്കുഭാഗമെന്നും വടക്കു ഭാഗമെന്നും രണ്ടായി തിരിച്ചു..ഒരാൾ തെക്കു ഭാഗത്ത്നിന്നും മറ്റേയാൾ വടക്കു ഭാഗത്ത്നിന്നും പ്രാർത്ഥന തുടങ്ങി..
ആദ്യമായി അവർ പ്രാർഥിച്ചത് ഭക്ഷണത്തിനു വേണ്ടിയായിരുന്നു.. പിറ്റേ ദിവസം രാവിലെ തെക്കുഭാഗത്ത് നല്ല ഫലങ്ങളുള്ള ഒരു മരം കാണപ്പെട്ടു..
അടുത്ത ദിവസം അവർ വസ്ത്രത്തിനായി പ്രാർഥിച്ചു.. തെക്കുവശത്തുള്ള ആൾക്ക് മാത്രം വസ്ത്രം ലഭിച്ചു..
അടുത്ത ദിവസം രക്ഷപ്പെടാൻ ഒരു തോണിക്കുവേണ്ടി ഇരുവരും പ്രാർഥിച്ചു..തെക്കു വശത്ത് തോണി വന്നു.. തെക്കുവശത്തുള്ള ആൾ തോണിയിൽ കയറി രക്ഷപ്പെടാൻ തീരുമാനിച്ചു ..
വടക്കു വശത്തുള്ള ആളെ തോണിയിൽ കയറ്റാൻ അദ്ദേഹം സന്നദ്ധമായില്ല ..കാരണം അയാൾ ദൈവത്താൽ ശപിക്കപ്പെട്ടവനാണ്.. അയാളുടെ ഒരു പ്രാർത്ഥനയും ദൈവം കേട്ടില്ല ..അയാളെ കയറ്റിയാൽ ദൈവ കോപം ഉണ്ടാകും എന്നൊക്കെ അദ്ദേഹം കരുതി..
വള്ളം കരയിൽ നിന്നും നീങ്ങാൻ തുടങ്ങിയപ്പോൾ ആകാശത്തുനിന്നും ഒരു ശബ്ദം കേട്ടു..
" നീ എന്തു കൊണ്ട് വടക്കുവശത്തുള്ള ആളെ വള്ളത്തിൽ കയറ്റിയില്ല ?"
അയാൾ മറുപടി പറഞ്ഞു : "ശപിക്കപ്പെട്ട അവൻ ഈ വള്ളത്തിൽ കയറിയാൽ ദൈവം ഇഷ്ടപ്പെടില്ല, അതിനാൽ ഈ വള്ളം ഒരുപക്ഷെ മുങ്ങി പോയേക്കാം..അവൻറെ ഒരു പ്രാർത്ഥന പോലും ദൈവം കേട്ടില്ലല്ലോ ?
ദൈവം മറുപടി പറഞ്ഞു : "നിനക്കു തെറ്റു പറ്റി ..ശരിക്കും ഞാൻ അയാളുടെ പ്രാർത്ഥനായാണ് കേട്ടത്.. നിൻറെ പ്രാർത്ഥന കേൾക്കണേ എന്നുമാത്രമായിരുന്നു അയാളുടെ പ്രാർത്ഥന.."
മേൽ കഥയിലെ പോലെ മറ്റുള്ളവരുടെ പ്രാർത്ഥന കൊണ്ടാകാം പലപ്പോഴും നമുക്ക് പല നന്മയും വന്നെത്തുന്നത്.. പ്രത്യേകിച്ച് മാതാപിതാക്കളുടെ പ്രാർഥനകൾ,സുഹൃത്തുക്കളുടെ പ്രാർത്ഥനകൾ,അതുപോലെ നാം വല്ല ഉപകാരവും ചെയ്യുന്നവരുടെ പ്രാർത്ഥനകൾ..അവയ്ക്കെല്ലാം ഉത്തരം ലഭിക്കാനുള്ള സാധ്യതകൾ കൂടുതലാണ്..
.ജീവിതത്തിൽ പറ്റാവുന്ന നന്മകൾ ചെയുക ..
ചിലപ്പോൾ ചിലരുടെ അനുഗ്രഹവും പ്രാർത്ഥനയും ആകാം നമ്മളെ അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷിക്കുന്നത്...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ