ആത്മീയത സാധാരണ മനുഷ്യസമൂഹത്തിന് ദൈവത്തെ തൃപ്തിപ്പെടുത്തി സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റാനുള്ള ഒരു മാർഗമാണ്. ചിലർക്കത് പോസിറ്റീവ് എനർജി നൽകുന്ന ഒരു മാർഗമാണ്. ചിലർക്കത് ധനാഗമമാർഗമാണ്. ചിലർക്കത് പ്രശസ്തനാകാനുള്ള മാർഗമാണ്. ചിലർക്കത് ഭക്തിയിലൂടെ ഭഗവാനെ തൃപ്തിപ്പെടുത്തി ആനന്ദകണ്ണീർ പൊഴിക്കാനുള്ള മാർഗമാണ്. ചിലർക്കത് മോക്ഷം പ്രദാനം ചെയ്യുന്ന മാർഗമാണ്. ചിലർക്കത് ഭൂമിയിലെ ജീവിതം നരകമാണെന്നും ഇനി സ്വർഗം അനുഭവിക്കാൻ പര്യാപ്‌തമാക്കുന്നത് ഭൂമിയിൽ ചെയ്യുന്ന പുണ്യകർമ്മമാണെന്നും വിശ്വാസം.
യത് ഭാവം തത് ഭവതി എന്നാണ് പ്രമാണം. മനുഷ്യൻ എന്ത് ചിന്തിക്കുന്നുവോ അതായിത്തീരുന്നു.
അത്കൊണ്ട് തന്നെ ആരെയും വിമർശിക്കാനോ അനുകൂലിക്കുവാനോ സാധ്യമല്ല. അവനവന്റെ യുക്തിയ്ക്ക് നിരക്കുന്നത് വിശ്വസിക്കുക അനുഭവം ആക്കുക. അതാണ് എളുപ്പവഴി.
എല്ലാ വിശ്വാസങ്ങളും മരണത്തോടെ അവസാനിക്കുന്നു. മരണശേഷം അനുഭവം ആകുന്ന നന്മയോ പുണ്യജീവിതമോ സ്വർഗ്ഗീയതയോ യുക്തിയ്ക്ക് നിരക്കുന്നതല്ല.
ജീവിതത്തിന്റെ ശരിയായ അർത്ഥവും ആസ്വാദനവും മരണത്തിന് മുൻപ് അനുഭവിക്കണം. അതിന് അദ്വൈതം അറിയണം.
അദ്വൈത അറിവിനെ അദ്വൈത അനുഭവത്തിലേക്ക് പരിണമിപ്പിക്കുന്നതിൽ ആഗ്രഹങ്ങളും വികാരങ്ങളും സൃഷ്ടിക്കുന്ന തടസ്സം എന്താണെന്നും മനസ്സിലാക്കണം. മോഹങ്ങളും മോഹഭംഗങ്ങളും മനസ്സിൽ കൊണ്ടുവരുന്ന ചിന്തകൾ അദ്വൈത അനുഭവത്തെ തടസ്സപ്പെടുത്തുന്നു. കഴിഞ്ഞകാല വ്യഥകളും വരാനിരിക്കുന്നവയിലുള്ള ശുഭപ്രതീക്ഷകളും ചിന്താനിരക്കിനെ വർധിപ്പിക്കുന്നു.
സങ്കല്പമുക്തമായ മനസ്സിലേ അദ്വൈതം അനുഭവം ആകുകയുള്ളു. വികാരങ്ങളിൽ നിസ്സംഗമാകുന്ന മനസ്സുകൾ അതിവേഗം ബോധോദയത്തിലേക്ക് നീങ്ങിതുടങ്ങും. ശൂന്യമായ മനസ്സ് ബോധം തന്നെയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ