2019, ഡിസംബർ 12, വ്യാഴാഴ്‌ച

സിംക്രോണിസിറ്റി


കാര്യകാരണനിയമങ്ങൾക്കു പുറത്ത് അനുഭവങ്ങൾ ഏതു സമയത്തും

സംഭവിക്കാം. ചില സംഭവങ്ങൾ നടക്കുമ്പോൾ അതിനൊരു കാര്യകാരണബന്ധമുണ്ടാകണം. അങ്ങനെ സംഭവിക്കാതിരിക്കുമ്പോൾ അതിനെ സിം ക്രോണിസിറ്റി എന്നാണ് യുങ് വിളിച്ചിരുന്നത്.

ബെൻസെൻ ഒരു ഗുരുവിന്റെ കീഴിൽ ധ്യാനം പരിശീലിക്കുകയായിരുന്നുവർഷങ്ങൾ ഏറെയായെങ്കിലും ബോധോദയം സംഭവിച്ചിരുന്നില്ല. എന്നാൽ ധ്യാനത്തിന്റെ തലം ഏറെക്കുറെ അടുത്താണെന്നുള്ള അനുഭവം അദ്ദേഹത്തിനുണ്ടായിരുന്നു.. എന്നാൽ പൂർണമായി അതിനെ കൈപ്പിടിയിലൊതുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരു ദിവസം അദ്ദേഹം ചന്തയിലെ ഇറച്ചിക്കടക്കാരന്റെ കടയ്ക്ക് മുമ്പിലൂടെ പോവുകയായിരുന്നു അവിടെ വച്ച് ഒരു സംഭാഷണ ശകലം അദ്ദേഹത്തിന്റെ ശ്രദ്ധയെ പിടിച്ചെടുത്തു. എന്നാൽ അത് ബെൻസെന് വളരെ മൂല്യമുള്ള ഒന്നിനെ സമ്മാനിച്ചു. അത് അദ്ദേഹത്തിൽ ഒരു ജ്ഞാനാ വസ്ഥയായിമാറി.

ഇറച്ചി വാങ്ങാൻ വന്ന ഒരാൾ കടക്കാരനോട് പറഞ്ഞു. താങ്കളുടെ കടയിലെ ഏറ്റവും നല്ല ഇറച്ചിക്കഷണം എനിക്കു തരിക. ഇറച്ചിവെട്ടുകാരൻ പൊട്ടിച്ചിരിച്ചു. ആ ചിരി തുളഞ്ഞു കയറുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു. അസാധ്യമായതാണ് നിങ്ങൾ ചോദിക്കുന്നത്. എനിക്ക് തരാൻ കഴിയുകയില്ല. എന്റെ കടയിലെ എല്ലാ ഇറച്ചിക്കഷണങ്ങളും നല്ലതാണ്. ബെൻസൻ തെരുവിൽ നിന്നു കൊണ്ടാണ് ഇത് കേട്ടത്. ഈ വാക്കുകൾ അദ്ദേഹത്തിൽ ബോധോദയം ജനിപ്പിച്ചു.

ആ സംഭാഷണത്തിൽ ബെൻസൻ പങ്കാളിയല്ല. സംഭാഷണം നടന്നത് ഇറച്ചിക്കടക്കാരനും വാങ്ങാൻ വന്നവനും തമ്മിലാണ്. അവർ രണ്ടുപേർക്കും ബോധോദയം ഉണ്ടായില്ല. മൂന്നാമതൊരാളായ ബെൻസെൻ കാര്യ കാരണ തലത്തിൽ ഈ സംഭവവുമായി ബന്ധപ്പെടുന്നില്ല. വേറേയും ആളുകൾ അതിലൂടെ നടന്നു പോയിരുന്നു. അവർക്കും ഒന്നും സംഭവിച്ചില്ല. ഇത് സാധാരണമായ ഒരു പ്രതിഭാസമാണ്. യുങ് അതിനെ സിംക്രോണിസിറ്റി എന്നു വിളിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ