പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യശരീരത്തിൽ സദാ സമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലെങ്കിൽ ശരീരമില്ല. ബോധം സർവ്വതിനെയും ഉൾക്കൊള്ളുന്നു. ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തതായി ഒന്നുമില്ല. തന്നെയല്ല ശരീരതലത്തിലാണ് പരിമിതികൾ. ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ. ബോധത്തെ അറിയുവാൻ ബോധമില്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാ സമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെയിരിക്കുവാനുള്ള കഴിവുമുണ്ട്. കണ്ണുകൾ അടച്ചു ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാരഹിത സ്ഥിതി കൈവരും. ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേയുള്ളൂവെന്നും താൻ അതാണെന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണെന്നും ബോദ്ധ്യപ്പെടും. ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷ്ടിയും സ്ഥിതിയും സംഹാരവും അനുഭവപ്പെടും. താൻ ബോധമാണെന്നു ഉറക്കുന്നതോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽ പെടാതെ ആനന്ദഘനമായ ബോധസ്വരൂപമായി ഭവിക്കും. ഇതു തന്നെ മോക്ഷ പ്രാപ്തി
2020, ജനുവരി 29, ബുധനാഴ്‌ച
നിങ്ങൾ മാറുക
നിങ്ങൾ മാറുക. വിപ്ലവകരമായി മാറുക. ഇന്നു വരെ ചെയ്ത കാര്യങ്ങൾ ചെയ്യുന്നത് അവസാനിപ്പിക്കുക: ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുക. അടിസ്ഥാനപരമായി മാറുക. ഒരു പുതിയ വ്യക്തിയാവുക.നിങ്ങൾ അത്ഭുതപ്പെടും. നിങ്ങൾ പുതിയ മനുഷ്യനാകുമ്പോൾ നിങ്ങളുടെ ഭാര്യയും പുതിയ വ്യക്തിയാകും. നിങ്ങൾക്കുമാറാമെങ്കിൽ എന്തു കൊണ്ട് അവൾക്കും മാറിക്കൂടാ. മറ്റുള്ളവർ മാറണമെന്ന് ഒരിക്കലും നിർബന്ധം പിടിക്കരുത് .എല്ലാ ബന്ധങ്ങളിലും മാറ്റം ആരംഭിക്കേണ്ടത് നിങ്ങളുടെ ഭാഗത്തുനിന്നാണ്....
ഓഷോ
ഞാൻ ആരാണ്
യഥാർത്ഥത്തിൽ "ഞാൻ ആരാണ്" എന്ന് അന്വേഷിച്ചു കൊണ്ടിരുന്നാൽ, ഓരോ അടുക്കുകളായി നിങ്ങളിൽ നിന്നും പലതും കൊഴിഞ്ഞു പോകുന്നത് കാണാം. നിങ്ങളെ പലതിനോടും ഒട്ടിച്ചു വച്ചു കൊണ്ട് നിങ്ങളെ വിളിക്കുന്ന പേരുകൾ നിങ്ങൾക്ക് കണ്ടെത്താം, ചുഴിഞ്ഞു ചുഴിഞ്ഞു ഉള്ളിലേക്ക് പോകുന്തോറും അതിൽ നിന്നും ഓരോന്നും പുറന്തോടുകൾ പോലെ തെറിച്ചുപോകും, കട്ടി കൂടിയതും കട്ടികുറഞ്ഞതുമായ തോടുകൾ ! മതം പോലും അതിലുള്ള ഒരു കട്ടികൂടിയ പുറന്തോടാണ്. ചിലതു നിഷ്പ്രയാസം പോകും. ചിലതു പറിഞ്ഞു പോകുമ്പോൾ വേദനിക്കും, നിങ്ങൾക്ക് തന്നെ കളയാൻ ഇഷ്ടമില്ലാത്ത പല പുറന്തോടുകളുമുണ്ട്. അതിലാണ് അധികം പേരും വിടുവിക്കാൻ കഴിയാതെ ഉടക്കി നിൽക്കുന്നത്.
യഥാർത്ഥത്തിലുള്ള "ഞാൻ" ഉൾക്കൊള്ളുവാൻ പോലും പറ്റാത്തത്ര പരിശുദ്ധവും പരിപാവനവും നിഷ്കളങ്കവും സത്യവുമാണ്. അതുകൊണ്ട് തന്നെയാണ് അതിലേക്കെത്താൻ ഇത്ര ദൂരവും.
ഓഷോ
"ആരും തന്നെ നിങ്ങളെ നയിക്കേണ്ടതില്ല. ആരും തന്നെ നിങ്ങളെ രക്ഷിക്കേണ്ടതില്ല. നിങ്ങളെ ദുഖിതനാക്കുന്ന ഒരു മാനദണ്ഡത്തെയും ഒരിക്കലും സ്വീകരിക്കരുത്. നിങ്ങൾക്ക് കുറ്റബോധമുണ്ടാക്കുന്ന ഒരു സദാചാരനിയമത്തെയും ഒരിക്കലും സ്വീകരിക്കരുത്. നിങ്ങളുടെ അകൃത്രിമമായ, സ്വഭാവത്തിനെതിരായ ഏതെങ്കിലുമൊന്നിനെ നിങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഒന്നിനെയും ഒരിക്കലും സ്വീകരിക്കരുത്. നിങ്ങൾ നിങ്ങൾതന്നെയായി നിലനിൽക്കുക മാത്രമേ വേണ്ടൂ. അപ്പോൾ നിങ്ങൾ പരിപൂർണ്ണനാണ്."
🌹 ഓഷോ 🌹മഹാവീരനോട് ഒരിക്കൽ ശിഷ്യൻ ചോദിച്ചു
എന്താണ് വിഷം?
ആവശ്യത്തിൽ കൂടുതൽ ഉള്ളത് എല്ലാം വിഷം ആണ്. അത് അധികാരം, സ്നേഹം, ധനം,വിശപ്പ്, അഹങ്കാരം, മടി, വെറുപ്പ് അങ്ങനെ പലതും ആണ്.
എന്താണ് ഭയം?
അനിശ്ചിതത്വത്തിനെ സ്വീകരിക്കാൻ തയ്യാർ ആവാത്ത അവസ്ഥ. ജീവിതം അനിശ്ചിതമായി നിൽക്കുന്നത് സ്വീകരിക്കാൻ തയ്യാർ ആവുക ആണെങ്കിൽ അത് വിനോദം ആവുന്നു.
എന്താണ് അസൂയ?
മറ്റുള്ളവരുടെ നന്മ സ്വീകരിക്കാൻ തയ്യാർ ആവാത്ത അവസ്ഥ. നാം മറ്റുള്ളവരുടെ നന്മ സ്വീകരിക്കാൻ തയ്യാർ ആയാൽ അത് നമുക്ക് പ്രചോദനം ആവുന്നു.
എന്താണ് ദേഷ്യം?
നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത കാര്യങ്ങൾ സ്വീകരിക്കാൻ തയ്യാർ ആവാത്ത അവസ്ഥ. നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത കാര്യം സ്വീകരിക്കാൻ തയ്യാർ ആയാൽ അത് സഹിഷ്ണുത ആവുന്നു.
എന്താണ് വെറുപ്പ്?
നമുക്ക് ഒരു വ്യക്തിയെ അത് പോലെ തന്നെ സ്വീകരിക്കാൻ പറ്റാത്ത അവസ്ഥ. ആ വ്യക്തിയെ അത് പോലെ തന്നെ സ്വീകരിക്കാൻ തയ്യാർ ആയാൽ അത് സ്നേഹം ആവുന്നു.... നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻
വിപ്ലവകരമായി മാറുക
നിങ്ങൾ മാറുക. വിപ്ലവകരമായി മാറുക. ഇന്നു വരെ ചെയ്ത കാര്യങ്ങൾ ചെയ്യുന്നത് അവസാനിപ്പിക്കുക: ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുക. അടിസ്ഥാനപരമായി മാറുക. ഒരു പുതിയ വ്യക്തിയാവുക.നിങ്ങൾ അത്ഭുതപ്പെടും. നിങ്ങൾ പുതിയ മനുഷ്യനാകുമ്പോൾ നിങ്ങളുടെ ഭാര്യയും പുതിയ വ്യക്തിയാകും. നിങ്ങൾക്കുമാറാമെങ്കിൽ എന്തു കൊണ്ട് അവൾക്കും മാറിക്കൂടാ. മറ്റുള്ളവർ മാറണമെന്ന് ഒരിക്കലും നിർബന്ധം പിടിക്കരുത് .എല്ലാ ബന്ധങ്ങളിലും മാറ്റം ആരംഭിക്കേണ്ടത് നിങ്ങളുടെ ഭാഗത്തുനിന്നാണ്....
ഓഷോ
കോപം നിങ്ങളുടെ ശത്രുവല്ല
നിങ്ങൾ കുപിതനാണ്..... അപ്പോൾ കോപിക്കാതിരിക്കൂ എന്ന് തന്ത്ര പറയുകയില്ല, പൂർണ്ണമനസ്സോടെ കുപിതനാകൂ എന്ന് തന്ത്ര പറയും എന്നാൽ അതോടൊപ്പം ബോധവാനാകുക. തന്ത്ര കോപത്തിനെതിരല്ല, ആത്മീയമായ നിദ്രാലസ്യത്തിനു നേരെ മാത്രമാണ്, ആത്മീയമായ അബോധാവസ്ഥയുടെ നേരെ മാത്രമാണ് തന്ത്ര എതിരായിരിക്കുന്നത്.
ബോധപൂർവം കോപിഷ്ഠനാവുക. ആ മാർഗ്ഗത്തിന്റെ രഹസ്യമിതാണ് - നിങ്ങൾ നിങ്ങൾ ബോധവാനാവുകയാണെങ്കിൽ ആ കോപത്തിന് മാറ്റം സംഭവിക്കും. അത് കാരുണ്യമായിത്തീരും. അതിനാൽ കോപം നിങ്ങളുടെ ശത്രുവല്ല എന്ന് തന്ത്ര പറയുന്നു. അത് ബീജാവസ്ഥയിലുള്ള കാരുണ്യമാണ്. അതേ കോപമാണ്, അതേ ഊർജ്ജമാണ് കാരുണ്യമായിത്തീരുന്നത്.
ഒരേ ഊർജ്ജം തന്നെയാണ് പരിണമിക്കപ്പെടേണ്ടതായിട്ടുള്ളത് എന്ന് തന്ത്ര പറയുന്നു. അതിനെ ഈരീതിയിൽ പറയുവാൻ കഴിയും: നിങ്ങൾ ലോകത്തിനെതിരാണെങ്കിൽ, അപ്പോൾ നിർവാണവും അവിടെയില്ല, കാരണം ഈ ലോകം തന്നെയാണ് നിർവ്വാണമായി പരിണമിക്കപ്പെടേണ്ടത്.
അതിനാൽ യുദ്ധം ചെയ്യാതിരിക്കൂ എന്ന് തന്ത്ര പറയുന്നു. നിങ്ങൾക്കു നൽകപ്പെട്ടതായ എല്ലാ ഊർജ്ജത്തോടും സൗഹൃദഭാവത്തിലാവുക, അവയെ സ്വാഗതം ചെയ്യുക, നിങ്ങൾക്ക് കോപം നൽകപ്പെട്ടിട്ടുണ്ട് , നിങ്ങൾക്ക് കാമം നൽകപ്പെട്ടിട്ടുണ്ട് , നിങ്ങൾക്ക് അത്യാഗ്രഹം നൽകപ്പെട്ടിട്ടുണ്ട് എന്നതിൽ നന്ദിയുള്ളവനാവുക. അവയോട് നന്ദി രേഖപ്പെടുത്തുക, ഇവയാണ് മൂലസ്ത്രോതസ്സുകൾ, ഇവയെ രൂപാന്തരപ്പെടുത്തുവാൻ കഴിയും. കാമത്തിന് രൂപാന്തരം സംഭവിക്കുമ്പോൾ അത് സ്നേഹമായിത്തീരും, അപ്പോൾ ആ വിഷമില്ലാതായിത്തീരും, ആ വൈരൂപ്യമില്ലാതായിത്തീരും.
🌹ഓഷോ 🌹.....2020, ജനുവരി 28, ചൊവ്വാഴ്ച
തിടുക്കം കാണിക്കാതിരിക്കുക
പഠനത്തെ സംബന്ധിച്ചിടത്തോളം അമിതമായ ഉല്‍ക്കണ്ഠയും ഉത്സാഹവും ഒരുപോലെ അപകടകരമാണ്. ഒരു ചോദ്യം കയ്യില്‍ കിട്ടിയാല്‍ അത് വളരെ സാവകാശം വായിച്ചുനോക്കി ചോദ്യകര്‍ത്താവ് എന്താണ് ഉദ്ദേശിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കണം. തിടുക്കത്തില്‍ കാര്യങ്ങള്‍ ചെയ്ത് കൂട്ടാമെന്ന് വിചാരിക്കുന്നത് മിക്കപ്പോഴും ഫലവത്താകില്ല. വേഗം കുങ്ഫു പഠിക്കാന്‍ പോയ യുവാവിന്‍റെ കഥ നോക്കൂ.
പഠിക്കുന്തോറുംപണ്ട് ഒരു ചെറുപ്പക്കാരന്‍ കുങ്ഫു പഠിക്കണമെന്ന ആഗ്രഹവുമായി പ്രഗത്ഭനായ ഒരു കുങ്ഫു മാസ്റ്ററെ സമീപിച്ചു. അദ്ദേഹം ചോദിച്ചു.
"കുഞ്ഞേ, നിനക്ക് എന്താണ് എന്നില്‍ നിന്ന് പഠിക്കേണ്ടത്?"
"ഗുരോ, അങ്ങയില്‍ നിന്ന് കുങ്ഫുവിന്‍റെ എല്ലാ തന്ത്രങ്ങളും പഠിക്കാന്‍ ഞാനാഗ്രഹിക്കുന്നു."
"എന്നിട്ട് എന്തു ചെയ്യാന്‍ പോകുന്നു?"
"ഗുരോ, ഈ രാജ്യത്തെ ഏറ്റവും സമര്‍ഥനായ കുങ്ഫു മാസ്റ്ററാകണമെന്നാണ് എന്‍റെ ആഗ്രഹം."
"നല്ലകാര്യം നമുക്ക് നാളെ മുതല്‍ പഠിച്ചു തുടങ്ങാം."
"പക്ഷേ ഗുരോ, എത്രകാലം വേണം ഒരു നല്ല കുങ്ഫു മാസ്റ്ററാകാന്‍?"
ചെറുപ്പക്കാരന്‍ ചോദിച്ചു."പത്തു കൊല്ലം."
ഗുരു പറഞ്ഞു. അതത്ര തൃപ്തികരമാകാത്ത ഭാവത്തില്‍ ചെറുപ്പക്കാരന്‍ ചോദിച്ചു.
"പത്തു കൊല്ലമോ? പക്ഷേ ഗുരോ, അങ്ങയുടെ മറ്റു ശിഷ്യന്മാര്‍ പഠിക്കുന്നതിനെക്കാള്‍ ഇരട്ടിവേഗത്തില്‍ ഞാന്‍ പഠിച്ചാലോ?"
"എങ്കില്‍ ഇരുപതുകൊല്ലം വേണം."
"ങ്ഹേ, ഇരുപതുകൊല്ലമോ?"ചെറുപ്പക്കാരന്‍ ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് ചോദിച്ചു. "പക്ഷേ ഞാന്‍ രാവും പകലും വിശ്രമമില്ലാതെ പഠിച്ചാലോ ഗുരോ."
"അങ്ങനെ ചെയ്യുകയാണെങ്കില്‍ മുപ്പതുകൊല്ലം വേണ്ടി വരും." ഗുരു പറഞ്ഞു. ചെറുപ്പക്കാരന്‍ അമ്പരപ്പോടെ ചോദിച്ചു.
"ഗുരോ, അങ്ങെന്താണ് ഈ പറയുന്നത്? ഞാന്‍ കൂടുതല്‍ കൂടുതല്‍ കഷ്ടപ്പെട്ട് പഠിക്കാമെന്ന് പറയുമ്പോഴും അങ്ങ് കൂടുതല്‍ കൂടുതല്‍ സമയം വേണമെന്നാണല്ലോ പറയുന്നത്? അതെന്താ?"
"അതോ, ഇത്രയും ധൃതിയുള്ള ശിഷ്യന്‍ വളരെ മെല്ലെയേ പഠിക്കു എന്നതാണ് ലോകതത്ത്വം." ഒരു പുഞ്ചിരിയോടെ ഗുരു പറഞ്ഞൂ.
നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളെയും ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയണം. ചില വിഷയങ്ങളെ സംബന്ധിച്ച് നമുക്ക് പല മുന്‍ധാണകളുമുണ്ടാകും. ചില കാര്യങ്ങളോട് നമുക്ക് അമിതമായ അടുപ്പവും മറ്റുചില കാര്യങ്ങളോട് അതുപോലെതന്നെ അകല്‍ച്ചയും ഉണ്ടാവാം. എന്നാലിതൊന്നും നമ്മുടെ പഠനത്തെ ബാധിക്കാന്‍ പാടില്ല.
സ്ഥൂലശരീരം
സ്ഥൂലശരീരത്തെ ആശ്രയിച്ചാണ് ബാഹ്യലോകവുമായുള്ള സകല വ്യാപാരവും ജീവൻ നിർവഹിക്കുന്നത്. ഗൃഹസ്ഥന് തന്റെ ഗൃഹം എപ്രകാരമാണോ അപ്രകാരമാണ് ജീവന് ഈ സ്ഥൂലശരീരം. .
മനുഷ്യൻ വീട്ടിൽ താമസിക്കുന്നു. ജോലിചെയ്യാൻ നിത്യവും വെളിയിൽ പോകുന്നു. ജീവിതവൃത്തിക്കുള്ള വക സമ്പാദിച്ച് തിരിച്ച് വീട്ടിൽ വന്ന് ആഹാരം കഴിച്ച് വിശ്രമിക്കുന്നു. വീട്ടിൽ ക്ഷീണിതനായി കിടന്നുറങ്ങി ക്ഷീണം തീർത്ത് അടുത്ത ദിവസം വീണ്ടും ജോലിക്കായി പുറത്തു പോകുന്നു. അതുപോലെ ദേഹി സ്ഥൂലദേഹത്തെ ആസ്ഥാനമാക്കി ബാഹ്യലോകത്തിൽ വ്യാപരിക്കുന്നു. ദേഹത്തിന് വെളിയിലുള്ള വിഷയങ്ങളുമായി ബന്ധപ്പെടുകയും തിരികെ ദേഹത്തിൽ നിന്ന് സുഖദുഃഖങ്ങൾ അനുഭവിക്കയും ചെയ്യുന്നു.
അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങൾ മൂലം വന്നുചേരുന്ന സുഖവും ദുഃഖവും നമുക്ക് വെളിയിലല്ല അനുഭവപ്പെടുന്നത്. വിഷയങ്ങളെല്ലാം പുറത്താണെങ്കിലും സുഖദുഃഖങ്ങളുടെ അനുഭവം എപ്പോഴും അകത്തുതന്നെയാണ്. ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ത്? മനസ്സ് വെളിയിൽപ്പോയി ബാഹ്യവിഷയങ്ങളുമായി സമ്പർക്കം പുലർത്തുന്നു. വ്യാപാരം കഴിഞ്ഞ് വീണ്ടും ഉള്ളിൽത്തന്നെ തിരിച്ചുവന്ന് സമ്പാദിച്ച സുഖവും ദുഃഖവും അനുഭവിക്കയും ചെയ്യുന്നു.
ഈ നിലയ്ക്കു നോക്കുമ്പോൾ ബാഹ്യലോകത്തെ അനുഭവിക്കാനുള്ള ഒരുപകരണം മാത്രമല്ല സ്ഥൂലദേഹം. കർത്തൃത്വ- ഭോക്തൃത്വ അഭിമാനിയായ ജീവൻ താമസിക്കുന്ന വീടാണിത്. ജീവൻ ഇതിലിരുന്ന് വിശ്രമിക്കുകയും വെളിയിൽ പോവുകയും വീണ്ടും തിരിച്ചുവരികയും ചെയ്യുന്നു.
എന്ത് സംഭവിക്കുന്നുവോ അത് നല്ലതിനാണ്
ഇവർ ഒരിക്കലും മാറുകയില്ല എന്ന് ചിന്തിച്ച് നിരാശപ്പെടരുത് , ക്ഷമയോടെയിരിക്കു അവരെ കൈവെടിയരുത് . ഉറങ്ങാൻ പോകുന്നതിനു മുമ്പ് താങ്കളുടെ - ദിവസത്തെ തിരിഞ്ഞു നോക്കി പരിശോധിക്കുക . ഇന്ന് ഞാൻ എന്താണ് പഠിച്ചത് ? ഒരു നെഗറ്റീവും താങ്കളുടെ ഉറക്കത്തിലേക്ക് കൊണ്ടുപോകുത് . വളരെയധികം ആന്തരിക ശാന്തി സ്വരൂപിക്കു , എങ്കിൽ നിങ്ങൾക്ക് ഒരു സാഹചര്യത്തിലും ഒരു സമയത്തും ആന്തരിക ശാന്തി നഷ്ടപ്പെടുകയില്ല .
ഒരു മിനിട്ട് നേരത്തേക്ക് ശാന്തിയുടെ അനുഭൂതി ചെയ്യൂ. എങ്കിൽ അതിന്റെ ശക്തി ആ മണിക്കൂർ മുഴുവൻ നിലനിൽക്കും . മനസാക്ഷിയെ ശ്രദ്ധിക്കൂ ശരിയെന്തെന്ന് താങ്കൾ മനസിലാക്കിയാൽ ശരിയല്ലാത്തത് ചെയ്യാൻ ആർക്കും താങ്കള സ്വാധീനിക്കാൻ കഴിയില്ല. നമ്മുടെ ഏറ്റവും അമൂല്യമായ സ്വത്താണ് നമ്മുടെ കണ്ണുകൾക്ക് തൊട്ടു പിറകിലുള്ള ആത്മാവ് . ഈ സ്വത്തിനെ പരിപോഷിപ്പിക്കൂ . സ്നേഹം മറ്റുള്ളവരുടെ ഹൃദയത്തെ മൃദുലമാക്കുന്നു . സ്നേഹത്തിന് മറ്റുളളവരെ ശാക്തീകരിക്കാനും കഴിയും .
എനോട് ചോദിക്കാറുണ്ട് " താങ്കൾ എപ്പോഴാണ് വിരമിക്കുന്നത് ( Retire ) ' ' ? N എനിക്ക് ക്ഷീണമേയില്ല ( Tired ) , പിന്നെ ഞാനെന്തിന് റിട്ടയർ ചെയ്യണം. വിവേകത്തിന്റെ ഒരു പോയന്റിൽ താങ്കൾ പ്രചോദിതരായാൽ അതിനെ കുറിച്ച് മനനചിന്തനം ചെയ്യൂ , ഇത് ആവർത്തിച്ചുകൊണ്ടിരുന്നാൽ അത് നിങ്ങളുടെ സ്വഭാവത്തിലേക്കും ജീവിതത്തിലേക്കും അരിച്ചിറങ്ങും .
വിഷമിക്കാതിരിക്കൂ . ചിന്തിക്കു എല്ലാം നല്ലതിനാണ് . എന്ത് സംഭവിച്ചുവോ അത് നല്ലതിനാണ് , എന്ത് സംഭവിക്കുന്നുവോ അത് നല്ലതിനാണ് . സംഭവിക്കാനിരിക്കുന്നതും നല്ലതുതന്നെ ആയിരിക്ക
നിർഭയത
നമ്മുടെ ഉള്ളിൽ സത്യതയുണ്ടെന്നതിന്റെ തെളിവാണ് നിർഭയത. സത്യമില്ലായെങ്കിൽ ഭയം ഉണ്ടാകും.. ഭയം ഒരു ഭൂതം പോലെയാണ്. അത് നമ്മെ വിടാതെ പിന്തുടരും. നമ്മുടെ ഉള്ളിലുള്ള ബലഹീനതകൾ, കുറ്റങ്ങൾ, കുറവുകൾ, ഇത് മറച്ചുപിടിക്കുന്നത് അസത്യമാണ്. അത് തീർച്ചയായും ഭയമുണ്ടാക്കും.അതേ പോലെ ഞാൻ എന്നതും, എന്റെ എന്നതും സ്വാർത്ഥമായിട്ടുള്ളതാണ് ഇതിലൂടെ ഭയം ഉണ്ടാകുന്നു. കാരണം എന്റെ പേര്,
പദവി, പ്രശസ്തി, സ്നേഹം പ്രാപ്തി ഇതെല്ലാം നഷ്ടപ്പെടുമോ എന്ന ബോധം ഭയം ഉണ്ടാക്കുന്നു. അതു കൊണ്ടാണ് പറയുന്നത്, എല്ലാ പ്രാപതികളും ഒരേ ഒരു ഈശ്വരനിൽ നിന്നും എടുക്കുകയാണെങ്കിൽ തീർച്ചയായും ഇത്തരത്തിലുള്ള ഭയത്തിൽ മുക്തമാകാം...
അതേപോലെ സ്വയം തന്റെ ബലഹീനതകൾ എന്തെല്ലാമെന്ന് മനസ്സിലാക്കി തിരിച്ചറിഞ്ഞ് അതിൽ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി തന്റെ ചിന്താഗതിയെ, കാഴ്ചപാടിനെ, മാറ്റുക. എല്ലാ മ്പലഹീനതകൾക്കും കാരണം ഞാൻ തന്നെയാണെന്ന് മനസ്സിലാക്കി അതിനുള്ള പോംവഴി കണ്ടു പിടിക്കുക. തീച്ചയായും ഇതിലൂടെ കുറ്റബോധത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. ഇതിലൂടെ നിർഭയത എന്ന ശക്തിയെ വർദ്ധിപ്പിക്കാം.🔥🌹
അന്തഃകരണം
വൃത്തിഭേദമനുസരിച്ച് അന്തഃകരണത്തെ മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം എന്നിങ്ങനെ വ്യവഹരിച്ചുവരുന്നു. സങ്കല്പവികല്പങ്ങൾ (സംശയങ്ങൾ) ഉണ്ടാവുകകൊണ്ട് മനസ്സ്* എന്നും, പദാർത്ഥനിർണ്ണയം ചെയ്കകൊണ്ട് ബുദ്ധി എന്നും ഇവയിൽ അഭിമാനിക്കുക കാരണം (തന്മയീഭാവം ഹേതുവായി) അഹങ്കാരം എന്നും സ്വാർത്ഥാനുസന്ധാനം ചെയ്യുക കാരണം (തനിക്ക് താല്പര്യമുള്ള വസ്തുക്കളെ സദാ സ്മരിക്കുക എന്ന വൃത്തിയാൽ) ചിത്തം എന്നും പറയുന്നു.
ജ്ഞാനേന്ദ്രിയങ്ങളേയും കർമ്മേന്ദ്രിയങ്ങളേയും വിവരിച്ച ശേഷം ഇവിടെ അന്തഃകരണത്തെ വിവരിക്കുകയാണ്. അന്തഃകരണവുമായുള്ള ചേർച്ചയാലാണ് ബാഹ്യേന്ദ്രിയങ്ങൾക്ക് അറിയാനോ പ്രവർത്തിക്കാനോ കഴിയുന്നത്. കണ്ണിന് സ്വയമേവ കാണാൻ ശക്തിയില്ലെന്ന് വ്യക്തമാണല്ലോ. ദേഹിക്ക് വസ്തുക്കൾ കാണാനുള്ള ഉപകരണമാണ് കണ്ണ്. ഏകമായ അന്തഃകരണം വൃത്തിഭേദമനുസരിച്ചാണ് നാലായി വ്യവഹരിക്കപ്പെടുന്നത്. വാസ്തവത്തിൽ അത് ചിന്തകളുടെ സമാഹാരം മാത്രമാണ്.
സങ്കല്പവികല്പരൂപത്തിലുള്ള വൃത്തികളെ നിശ്ചിത രൂപത്തിലല്ലാതെ സംശയങ്ങളാൽ ചഞ്ചലങ്ങളായിരിക്കുന്ന വിചാരങ്ങളെ മനസ്സെന്നു പറയുന്നു. അവതന്നെ നിശ്ചയരൂപത്തിലാവുമ്പോൾ -- ദൃശ്യവസ്തുക്കളെ പഴയ അനുഭവങ്ങളുടെ വെളിച്ചത്തിൽ നിർണ്ണയം ചെയ്ത് ഒരു തീരുമാനത്തിലെത്തുക കാരണം താരതമ്യേന ദൃഢമായ വൃത്തികളെ -- ബുദ്ധിയെന്നും പറയുന്നു. തീരുമാനിക്കുക ആഗ്രഹിക്കുക വിലയിരുത്തുക എന്നിങ്ങനെ നിശ്ചയരൂപത്തിലുള്ള വൃത്തികൾ ബുദ്ധിയുടേതാണ്.
ഏതെങ്കിലുമൊന്നിനെക്കുറിച്ച് സംശയം ജനിക്കുക അതിനെക്കുറിച്ച് പിന്നീട് നിശ്ചയം ഉണ്ടാവുക ഇങ്ങനെയാണല്ലോ ബുദ്ധിപൂർവ്വകമായ ജീവിതത്തിന്റെ പോക്ക്. ഈ ദ്വിവിധവൃത്തികൾ സംശയവും, നിശ്ചയവും മനുഷ്യനിൽ നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യനു മാത്രം അവകാശപ്പെട്ട വിവേക ജീവിതത്തിന്റെ സ്വഭാവമാണത്.
ഈ പ്രക്രിയയുടെ ഇരുവശങ്ങളും സംശയവും നിശ്ചയവും ഒരേ വ്യക്തിയിൽ തന്നെയാണ് നടക്കുന്നതെന്നറിയാൻ വിഷമമില്ല. എന്റെ ഉള്ളിലെ സംശയങ്ങൾക്ക് പരിഹാരം വേണമെങ്കിൽ അവയെക്കുറിച്ചുള്ള ദൃഢബോധവും എന്നിൽത്തന്നെ ഉണ്ടാവണം. സംശയങ്ങൾ തന്റേതെന്നഭിമാനിക്കുന്ന വ്യക്തിതന്നെ തീരുമാനവും തന്റേതെന്നഭിമാനിക്കുന്നു. ഇങ്ങനെ മനോബുദ്ധികളിലുള്ള താദാത്മ്യഭാവം (അവ ഞാനാണ് എന്റേയാണ് എന്ന അഹന്തയും മമതയും) ആണ് അഹങ്കാരത്തിന്റെ സ്വരൂപം.
സംശയങ്ങളും നിശ്ചയങ്ങളും സദാ നമ്മുടെ ഉള്ളിൽ നടന്നുകൊണ്ടേയിരിക്കുന്നു. ഇടതടവില്ലാതെ ജീവിതാനുഭവം നമുക്കുണ്ടാക്കിത്തീർക്കുന്നത് ഇവയാണ്. അനുഭവങ്ങൾ തടസ്സമില്ലാതെ അനുസ്യൂതമായി പ്രവഹിച്ച് ജീവിതം അഖണ്ഡമായിത്തീരണമെങ്കിൽ ഉള്ളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സംശയരൂപത്തിലും, നിശ്ചയരൂപത്തിലുമുള്ള വൃത്തികളെ നമുക്ക് സദാ ബോധിക്കാൻ കഴിയണം -- അവയെക്കുറിച്ച് നിരന്തരസ്മരണ ഉണ്ടാവണം. അവയെ നമ്മുടെ സംശയങ്ങളായും നമ്മുടെ നിശ്ചയങ്ങളായും അനുഭവിക്കാൻ കഴിയണം. അതായത് നമ്മുടെ മനസ്സിനേയും ബുദ്ധിയേയും അഹങ്കാരത്തേയും കുറിച്ചുള്ള ബോധം നമുക്കുണ്ടായിരിക്കണം. മനോബുദ്ധ്യഹങ്കാരങ്ങളിൽ തത്തിക്കളിക്കുന്ന സ്മരണ അഥവാ ബോധമത്രെ ചിത്തം. ഈ മൂന്നുപാധികളോട് സംബന്ധമില്ലാതെ ശുദ്ധരൂപത്തിൽ ചിത്തം നിരുപാധികമായി നില്ക്കുമ്പോൾ അതിനെ ചിത്ത് (ശുദ്ധബോധം പ്രജ്ഞാനം എന്നു പറയുന്നു. മനസ്സ് ബുദ്ധി അഹങ്കാരം എന്നീ ഘടകങ്ങൾ ചേർന്ന എന്റെ വ്യക്തിത്വത്തെ സദാ പ്രകാശിപ്പിക്കുന്ന (സ്വാർത്ഥാനുസന്ധാനം ചെയ്യുന്ന) വൃത്തി പ്രവാഹമത്രെ ചിത്തം.
മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം എന്നീ നാല് ഘടകങ്ങൾ ചേർന്നതാണ് അന്തഃകരണം. ഇവയുമായുള്ള സംബന്ധത്താലാണ് ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും ഉപയോഗിച്ച് ജീവൻ ലോകവ്യവഹാരം നടത്താൻ സമർത്ഥനായിത്തീരുന്നത്ബഹിഃകരണങ്ങളായ ജ്ഞാന -- കർമ്മേന്ദ്രിയങ്ങളെ അപേക്ഷിച്ച് ഇവയെ അന്തഃകരണങ്ങളെന്ന് പറയുന്നു.
തന്ത്ര - ഓഷോ
നിങ്ങൾ കുപിതനാണ്..... അപ്പോൾ കോപിക്കാതിരിക്കൂ എന്ന് തന്ത്ര പറയുകയില്ല, പൂർണ്ണമനസ്സോടെ കുപിതനാകൂ എന്ന് തന്ത്ര പറയും എന്നാൽ അതോടൊപ്പം ബോധവാനാകുക. തന്ത്ര കോപത്തിനെതിരല്ല, ആത്മീയമായ നിദ്രാലസ്യത്തിനു നേരെ മാത്രമാണ്, ആത്മീയമായ അബോധാവസ്ഥയുടെ നേരെ മാത്രമാണ് തന്ത്ര എതിരായിരിക്കുന്നത്.
ബോധപൂർവം കോപിഷ്ഠനാവുക. ആ മാർഗ്ഗത്തിന്റെ രഹസ്യമിതാണ് - നിങ്ങൾ നിങ്ങൾ ബോധവാനാവുകയാണെങ്കിൽ ആ കോപത്തിന് മാറ്റം സംഭവിക്കും. അത് കാരുണ്യമായിത്തീരും. അതിനാൽ കോപം നിങ്ങളുടെ ശത്രുവല്ല എന്ന് തന്ത്ര പറയുന്നു. അത് ബീജാവസ്ഥയിലുള്ള കാരുണ്യമാണ്. അതേ കോപമാണ്, അതേ ഊർജ്ജമാണ് കാരുണ്യമായിത്തീരുന്നത്.
ഒരേ ഊർജ്ജം തന്നെയാണ് പരിണമിക്കപ്പെടേണ്ടതായിട്ടുള്ളത് എന്ന് തന്ത്ര പറയുന്നു. അതിനെ ഈരീതിയിൽ പറയുവാൻ കഴിയും: നിങ്ങൾ ലോകത്തിനെതിരാണെങ്കിൽ, അപ്പോൾ നിർവാണവും അവിടെയില്ല, കാരണം ഈ ലോകം തന്നെയാണ് നിർവ്വാണമായി പരിണമിക്കപ്പെടേണ്ടത്.
അതിനാൽ യുദ്ധം ചെയ്യാതിരിക്കൂ എന്ന് തന്ത്ര പറയുന്നു. നിങ്ങൾക്കു നൽകപ്പെട്ടതായ എല്ലാ ഊർജ്ജത്തോടും സൗഹൃദഭാവത്തിലാവുക, അവയെ സ്വാഗതം ചെയ്യുക, നിങ്ങൾക്ക് കോപം നൽകപ്പെട്ടിട്ടുണ്ട് , നിങ്ങൾക്ക് കാമം നൽകപ്പെട്ടിട്ടുണ്ട് , നിങ്ങൾക്ക് അത്യാഗ്രഹം നൽകപ്പെട്ടിട്ടുണ്ട് എന്നതിൽ നന്ദിയുള്ളവനാവുക. അവയോട് നന്ദി രേഖപ്പെടുത്തുക, ഇവയാണ് മൂലസ്ത്രോതസ്സുകൾ, ഇവയെ രൂപാന്തരപ്പെടുത്തുവാൻ കഴിയും. കാമത്തിന് രൂപാന്തരം സംഭവിക്കുമ്പോൾ അത് സ്നേഹമായിത്തീരും, അപ്പോൾ ആ വിഷമില്ലാതായിത്തീരും, ആ വൈരൂപ്യമില്ലാതായിത്തീരും.
ഓഷോ ........... ഓഷോ........... ഓഷോ'.......
2020, ജനുവരി 27, തിങ്കളാഴ്‌ച
ഒത്തൊരുമിച്ചു ഒഴുകുക
ചെറിയാ കൈത്തോടു ഒഴുകി വേറെ ഒരു കൈത്തോടുമായി ചേർന്ന് വലിയ തോടായി ഒഴുകുന്നു , പിന്നെ മറ്റുള്ള തോടുകൾ ചേർന്ന് ഒരു നദിയാകുന്നു അങ്ങനെ പല നദികൾ ചേർന്ന് വലിയ നദിയായി സമുദ്രത്തിൽ ചേരുന്നു. പക്ഷെ ഇതിലെ വെള്ളം മടി പിടിച്ചു നിൽകുവാ അല്ല പുറകോട്ടു ഒഴുകണം എന്ന് പറഞ്ഞു നിന്നാൽ അതിനു ഒരിക്കലും അതിന്റെ യഥാർത്ഥ സാഷാത്കാരം നിറവേറാൻ കഴയില്ല, വെള്ളം സമുദ്രത്തിൽ എത്തും വരെ ചലിച്ചു കൊണ്ട് തന്നെ മുന്പ്പോട്ടു ഒഴുകുന്നു പോകുന്ന വാഴയിൽ ഉള്ള മരങ്ങൾക്കു സസ്യങ്ങൾക്കും ജീവികൾക്കും അവർക്കു ഇഷ്ടമുള്ള അത്ര വെള്ളവും കൊടുക്കുന്നു അവരൊക്കെ ഫലപുഷ്ടി യായി ജീവിക്കുന്നു. സത്യത്തിൽ അതിന്റെ ധർമ്മം സത്യമായി ചെയുന്നു.
ഇവിടെ പുരുഷനെ , സ്ത്രീ യെ തൊടുകളായി ഉപമിക്കാം , അവർ കല്യാണം കഴിച്ചു ഒരുമിച്ചു ഒഴുകുമ്പോൾ കുട്ടികൾ ആകുന്നു വീണ്ടും അവർ ഒരുമിച്ചു ഒഴുകുമ്പോൾ നദിയാകുന്നു , അങ്ങനെ ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി ഒരുമിച്ചു ഒഴുകുമ്പോൾ അവിടെ നിർവൃതി ഉണ്ടാക്കുന്നു . ഇവിടെ വിള്ളലുകൾ വരുമ്പോൾ ആണ് പല പ്രേശ്നങ്ങളും വരുന്നേ .ഒത്തൊരുമിച്ചു ഒഴുകുക സന്തോഷമായി ജീവിക്കുക
ചെറുചിന്ത
കടബാദ്ധ്യതയാൽ ഒരാൾ ഭാര്യയും രണ്ട് മക്കളുമൊത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.
കത്തി, കയർ, തോക്ക്, വിഷം എന്നിവ നിരത്തിവെച്ച് ഏത് തിരഞ്ഞെടുക്കണമെന്ന് ആലോചിച്ചിരിക്കവേ ഇളയ കുട്ടി ചോദിച്ചു.
" മരിക്കാൻ ഇത്രയും വഴികൾ ഉണ്ടെങ്കിൽ ജീവിക്കാൻ ഇതിലേറെ വഴികൾ കാണില്ലേ അച്ഛാ ".
അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്നാണ് പുതിയ വഴികൾ രൂപം കൊള്ളുന്നത്. നിങ്ങൾ നിങ്ങളായിരിക്കുക എന്നതാണ് പ്രധാനം. യാത്ര തുടരുക. ലക്ഷ്യം അടുത്തുണ്ട്.
പ്രേമം
പ്രേമത്തിന് എപ്പോഴും വ്യത്യസ്തമായ അർത്ഥങ്ങളാണുള്ളത്. എഴുത്തുകാർക്ക് പ്രേമം വാക്കുകളാണ്. ചിത്രകാരന്മാർക്ക് പ്രേമം നിറങ്ങളാണ്. കോമാളിക്ക് പ്രേമം ചിരിയാണ്. കുഞ്ഞിന് അത് അമ്മയാണ്. തേനീച്ചയ്ക്ക് അത് തേനാണ്. പൂക്കൾക്ക് അത് സൂര്യപ്രകാശമാണ്. പശുക്കൾക്ക് അത് ധാരാളം കാളകളാണ്.
നിലനിൽക്കുന്ന ഒരേയൊരു ദിവ്യാത്ഭുതമാണ് പ്രേമം. നരകത്തിൽനിന്നും സ്വർഗ്ഗത്തിലേക്കുള്ള ഗോവണിയാണ് പ്രേമം. അത് നന്നായി മനസ്സിലാക്കിക്കഴിഞ്ഞെങ്കിൽ നിങ്ങൾ എല്ലാം പഠിച്ചുകഴിഞ്ഞു. പ്രേമം കൈവിട്ടുപോയെങ്കിൽ നിങ്ങൾക്കെല്ലാം കൈമോശം വന്നു. അസാദ്ധ്യമായതിനെ തേടിയുള്ള യാത്രയാണത്, ആപത്കരമായി ജീവിക്കൽ. പ്രേമം ധൈര്യം ആവശ്യപ്പെടുന്നു.
പുസ്തകം : പ്രേമം ധൈര്യം ആവശ്യപ്പെടുന്നു. 🌹ഓഷോ 🌹ഓഷോ 🌹ഓഷോ 🌹
പ്രവർത്തനം Vs ഉൽപാദനക്ഷമത:
ദിശയില്ലാത്ത ശ്രമം പ്രവർത്തനമാണ്. ദിശയിലുള്ള ശ്രമം ഉൽപാദനക്ഷമതയാണ്.
കഴിവില്ലായ്മ 3 ഘടകങ്ങളിൽ നിന്നാണ്. വിവരങ്ങളുടെ അഭാവം, വിവേകക്കുറവ്, പരിചയക്കുറവ്. ശ്രവിക്കുന്നത് ആദ്യത്തേതിനെ നീക്കംചെയ്യുന്നു, സ്വയം ധ്യാനിക്കുന്നത് രണ്ടാമത്തേതിനെ നീക്കംചെയ്യുന്നു, മൂന്നാമത്തേത് നടപ്പാക്കലിലൂടെ മാത്രമേ വരൂ. നമുക്ക് ക്രമേണ പക്വത പ്രാപിക്കാൻ മാത്രമേ കഴിയൂ.
COMFORT ZONE
താഴേക്ക് തള്ളുന്നതിൽ, ഉയർന്ന ആനന്ദം: കംഫർട്ട് സോണിനുള്ളിൽ കംഫോര്ട്ടില്ല
നിങ്ങളുടെ കംഫർട്ട് സോണിനപ്പുറം സ്വയം വെല്ലുവിളിക്കാൻ നിങ്ങൾ തയ്യാറാകുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒന്നുമായിത്തീരാൻ കഴിയില്ല. ചിലപ്പോൾ മുകളിലേക്ക് പോകാൻ നിങ്ങൾ പലതും ഉപേക്ഷിക്കേണ്ടതുണ്ട്.
ജീവിതനിയമം: ശരീരം അതിന്റെ പരിധിക്കപ്പുറത്തേക്ക് തള്ളപ്പെടുമ്പോൾ മനസ്സ് ആനന്ദിക്കുന്നു. മനസ്സിനെ ശാന്തമാക്കുക എന്നത് മനസ്സിനായുള്ള ഒരു പോരാട്ടമാണ്, പക്ഷേ ബുദ്ധിക്ക് ആനന്ദമാണ്. ഏകാഗ്രത കാരണം വ്യക്തതയിലേക്ക് നയിക്കുന്നു.
2020, ജനുവരി 26, ഞായറാഴ്‌ച
ഓരോ നിമിഷവും
ബൻസാൻ-സെൻ മാസ്റ്ററുടെ കഥ: ഏറ്റവും നല്ല മാംസം നൽകാൻ അദ്ദേഹം ഒരു കശാപ്പുകാരനോട് ആവശ്യപ്പെട്ടു. തന്റെ പക്കലുള്ള ഓരോ മാംസവും മികച്ചതാണെന്ന് അദ്ദേഹം മറുപടി നൽകി. ഓരോ നിമിഷവും മികച്ചതാണെന്ന് നമ്മൾ അംഗീകരിക്കുമ്പോൾ അത് പ്രബുദ്ധതയാണ്.
നമ്മൾ ഒരു തടാകം പോലെയാണ്. ജീവിതത്തിന്റെ ബാഹ്യ സാഹചര്യം തടാകത്തിന്റെ ഉപരിതലം പോലെയാണ്. സീസണുകളും ചക്രങ്ങളും അനുസരിച്ച് ചിലപ്പോൾ ശാന്തവും ചിലപ്പോൾ പരുക്കനുമാണ്. എന്നിരുന്നാലും, തടാകം എല്ലായ്പ്പോഴും തടസ്സമില്ല. ആഴവുമായി സമ്പർക്കം പുലർത്തേണ്ടതുണ്ട്.
മറ്റ് വ്യക്തികളുമായി ഞങ്ങൾക്ക് വളരെയധികം സാമ്യമുണ്ടെന്ന് ഓർമ്മിക്കുക. ഇപ്പോൾ മുതൽ കുറച്ച് വർഷങ്ങൾ- രണ്ടോ അതിലധികമോ-ഞങ്ങൾ രണ്ടുപേരും അഴുകിയ ശവങ്ങൾ ആയിരിക്കും. നിങ്ങൾ നേടിയതടക്കം ശാരീരിക രൂപങ്ങളുടെ മരണത്തെക്കുറിച്ച് ആഴത്തിൽ ധ്യാനിക്കുക എന്നതാണ് ഏറ്റവും ശക്തമായ ആത്മീയ പരിശീലനങ്ങളിലൊന്ന്. ഇതിനെ ‘നിങ്ങൾ മരിക്കുന്നതിനുമുമ്പ് മരിക്കുക’ എന്ന് വിളിക്കുന്നു. യഥാർത്ഥമായ ഒന്നും മരിച്ചിട്ടില്ല, പേരുകളും രൂപങ്ങളും മിഥ്യാധാരണകളും മാത്രം.
2020, ജനുവരി 25, ശനിയാഴ്‌ച
നദികൾ
സമയം ഒരു നദി പോലെയാണ്. നിങ്ങൾക്ക് ഒരേ വെള്ളത്തിൽ രണ്ടുതവണ സ്പർശിക്കാൻ കഴിയില്ല, കാരണം ഒരിക്കൽ കടന്നുപോയ ഒഴുക്ക് ഇനി ഒരിക്കലും കടന്നുപോകില്ല. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കൂ.
എപ്പോഴും ഒരു പർവ്വതം പോലെ ഇരിക്കുക, വലിയ നദിപോലെ ഒഴുകുക
നദികൾ ഒരിക്കലും വിപരീതമായി പോകില്ല അതിനാൽ ഒരു നദി പോലെ ജീവിക്കാൻ ശ്രമിക്കുക നിങ്ങളുടെ ഭൂതകാലത്തെ മറന്ന് ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
നദിയിലെ വെള്ളം പോലെ നമ്മിൽ ജീവൻ
നദികളെ നമ്മൾ നിരീക്ഷിക്കുമ്പോൾ അത് നമ്മെ ധാരാളം കാര്യം പഠിപ്പിക്കും, അത് എപ്പോഴും ഒഴുകി കൊണ്ടിരിക്കുന്നു , അതിനു വെക്തമായി പോകേണ്ടിയ ഇടം അറിയാവുന്ന പോലെ മുൻപോട്ടു മാത്രം ഒഴുകുന്നു , നദിയിലെ വെള്ളത്തിന്റെ നമ്മുടെ ജീവനായി സങ്കല്പിച്ചാൽ അതിലെ മൽസ്യങ്ങൾ, മാലിന്യങ്ങൾ കാണുമ്പോൾ തിരിച്ചറിയുന്ന പോലെ നമ്മുടെ ഉള്ളിലെ നന്മകൾ അതുപോലെ മാലിന്യം തിരിച്ചു അറിയണം..
2020, ജനുവരി 24, വെള്ളിയാഴ്‌ച
യേശു ക്രിസ്തു, - ഓഷോ
ഞാൻ ക്രിസ്തുവിനു പൂർണമായും അനുകൂലമാണ്. എന്നാൽ എന്റെ ഒരു അംശം പോലും ക്രിസ്തുമതത്തെ പിന്തുണയ്ക്കുന്നില്ല. നിങ്ങൾക്ക് ക്രിസ്തുവിനെ ആവശ്യമുണ്ടെങ്കിൽ ക്രിസ്തുമതത്തിനപ്പുറം പോകേണ്ടതുണ്ട്. ക്രിസ്തു എല്ലാ പള്ളികൾക്കും സഭകൾക്കും അതീതനാണ്.
ഞാൻ ക്രിസ്തുവിനെകുറിച്ച് സംസാരിക്കാം. എന്നാലത് ക്രിസ്തുമതത്തെകുറിച്ചായിരിക്കില്ല. ക്രിസ്തുമതവും ക്രിസ്തുവുമായി ബന്ധമൊന്നുമില്ല. സത്യത്തിൽ ക്രിസ്തുമതം ക്രിസ്തുവിരുദ്ധമാണ് - ബുദ്ധമതം ബുദ്ധവിരുദ്ധമായിരിക്കുന്നതുപോലെ. ക്രിസ്തുവിൽ സംഘടനക്കതീതമായ എന്തോ ഒന്നുണ്ട്, അതിന്റെ സ്വഭാവം തന്നെ കലാപമാകുന്നു. ഒരു കലാപത്തെ സംഘടനയ്ക്കുള്ളിലൊതുക്കുവാനാകില്ല. സംഘടനയ്ക്കു വിധേയമാകുന്ന നിമിഷം നിങ്ങളതിനെ വധിക്കുകയാണ്. പിന്നീട് അവശേഷിക്കുക മൃതദേഹം മാത്രമായിരിക്കും, നിങ്ങൾക്കതിനെ ആരാധിക്കാം, എന്നാൽ അതുമുഖേന ഒരു പരിവർത്തനം നിങ്ങൾക്കസാധ്യമായിരിക്കും. അതു നിങ്ങൾക്ക് ഭാരമായിത്തീരുകയേയുള്ളു, വിമോചനമായിത്തീരുകയില്ല.
ക്രിസ്തു ആത്മീയതയുടെ അടിസ്ഥാനതത്വം തന്നെയാകുന്നു. യേശുവിന്റെ ജനനം ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ ദിനമായിത്തീർന്നതു വെറുമൊരു യാദൃശ്ചികമായ ഒത്തുചേരലല്ല, അതങ്ങനെത്തന്നെ ആയിരിക്കണം. ക്രിസ്തുവിനുമുമ്പ് ഒരു ലോകം, ക്രിസ്തുവിനുശേഷം തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകം - മനുഷ്യാവബോധത്തിൽ വ്യക്തമായ ഒരു വേർതിരിവ്. പല കലണ്ടറുകളുണ്ടെങ്കിലും ക്രിസ്തുവിനെ ആധാരമാക്കിയുള്ള കലണ്ടർ തന്നെയാണ് ഏറ്റവും പ്രസക്തം.
ക്രിസ്തുമതം, ക്രിസ്തുവചനങ്ങളെ അനേകം കപടവ്യഖനങ്ങളെ കൊണ്ട് മൂടികളഞ്ഞിരിക്കുന്നതുകാരണം അതിന്റെ തനതായ പുതുമ നഷ്ട്ടപെട്ടുപോയിരിക്കുന്നു. എന്താണ് പറയുന്നതെന്നതിന്റെ അർത്ഥമറിയാതെ തത്തകളെപോലെ വെറുതെ ഉരുവിട്ടുകൊണ്ടിരിക്കുന്ന പുരോഹിതന്മാരുടെ വായിലൂടെ അവയുടെ സാംഗത്യം അപ്രത്യക്ഷമായിരിക്കുന്നു. ഈ വചനങ്ങൾ അർത്ഥമറിയാതെ ഉരുവിട്ടുകൊണ്ടിരിക്കാൻ അവർക്കു യാതൊരു ശങ്കയും തോന്നുന്നില്ല. അവയുടെ പവിത്രതയ്ക്കുമുന്നിൽ അവർക്ക് അല്പം പോലും വിറയലുണ്ടാകുന്നില്ല. യാന്ത്രിക റോബോട്ടുകളെപോലെ അവരുടെ ആംഗ്യങ്ങൾ എല്ലാം കപടമാണ്, കാരണം അവയെല്ലാം പരിശീലിപ്പിക്കപ്പെട്ടതാണ്.
ക്രിസ്തു, ബുദ്ധനെപ്പോലെ മഹാവീരനെപോലെ ആത്മീയതയുടെ പരമകോടിയിലെത്തിയ മഹാത്മാവാണ്. ക്രിസ്തുത്വം അഥവാ ബുദ്ധത്വം, നിർവാണം, മോക്ഷം, ബോധോദയം - അവ സംഭവിക്കുന്നത് ഒരു നിമിഷാംശത്തിലാണ്. അവയ്ക്കു പിന്നിൽ ഒരു ക്രമാനുഗത്വം ഇല്ല. അവ പൊടുന്നനെ ഉണ്ടാകുന്ന പരിവർത്തനങ്ങളാണ്.
ഓഷോ.... ഓഷോ..... ഓഷോ..... ( പുസ്തകം - 'അഗ്നിസമാനമായ വചനങ്ങൾ'.)
" ഞാൻ ബൈബിളിനെ സ്നേഹിക്കുന്നു. അതിന്റെ കവിതയെ സ്നേഹിക്കുന്നു. എന്നാൽ ഞാനൊരു ക്രിസ്ത്യാനിയല്ല - ഞാൻ കേവലം ഞാനാകുന്നു. ആ കവിത എനിക്കിഷ്ട്ടമാണ്, എങ്കിലും ഞാനത് എന്റെ രീതിയിലാണ് ആലപിക്കുന്നത്....... യേശു സംസാരിച്ചു കഴിഞ്ഞിട്ട് 2000 വർഷം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അദേഹത്തിന്റെ വാക്കുകൾ എന്നത്തേയും പോലെ ഇന്നും നവോന്മേഷവും നവജീവനും തുടിക്കുന്നവയാണ്. അവ ഒരിക്കലും പഴഞ്ചനാകാൻ പോകുന്നില്ല. അവയ്ക്ക് പ്രായമാകുന്നില്ല. അവ പുത്തനും യുവത്വവും തുളുമ്പുന്നതുമായി എന്നെന്നും നിലനിൽക്കും.... "
2020, ജനുവരി 23, വ്യാഴാഴ്‌ച
2020, ജനുവരി 22, ബുധനാഴ്‌ച
ഒരു പൂജാരിയുടെ കഥ
ലഭിച്ചിട്ടുള്ളതില്‍ തൃപ്തിയില്ലായ്മ മൂലം ജീവിതം ദുരിതപൂര്‍ണമായ ഒരു പൂജാരിയുടെ കഥ
എവിടെയാണ് സന്തോഷം
ഒരു പൂജാരി ഭാര്യയും തങ്ങളുടെ അഞ്ചു കുട്ടികളുമൊത്ത് ഒരു വീട്ടില്‍ കഴിഞ്ഞിരുന്നു. തങ്ങളുടെ വീട് ചെറുതാണെന്നും എല്ലാവര്‍ക്കും കൂടി അവിടെ കഴിയാന്‍ ബുദ്ധിമുട്ടാണെന്നുമൊക്കെ ഭാര്യ കൂടെക്കൂടെ പരാതി പറഞ്ഞിരുന്നു. "നോക്ക് ഈ വീട്ടില്‍ എന്തെങ്കിലുമൊരു സന്തോഷമുണ്ടോ? നിന്നു തിരിയാന്‍ പോലും സ്ഥലമില്ല. ദാ അപ്പുറത്തെ കിട്ടുണ്ണിയെ നോക്കിക്കെ. അതുപോലെ നമുക്ക് കുറേക്കൂടി വലിയൊരു വീടു വാങ്ങാം."
പക്ഷേ കൂടുതല്‍ വലിയ വീടു വാങ്ങാനുള്ള പണമില്ലാത്തതുകൊണ്ട് ഭാര്യയുടെ പരാതി കേട്ട്, എല്ലാം സഹിച്ച് പൂജാരി കഴിഞ്ഞു. അയാള്‍ പറയും:
"ഉള്ളതുകൊണ്ട് തൃപ്തിയായി കഴിയാന്‍ പഠിക്കണം. അതിന് അനാവശ്യചിന്തകളില്‍ നിന്ന് മനസ്സിനെ പിന്തിരിപ്പിച്ച് ജീവിക്കാന്‍ പഠിക്കണം. ഉള്ളതുകൊണ്ട് സന്തുഷ്ടമായ ജീവിതത്തെക്കുറിച്ച് നീ ചിന്തിക്കാത്തതെന്ത്?"
അവരുടെ വഴക്ക് അങ്ങനെ തുടര്‍ന്നു പോയി.
അങ്ങനെയിരിക്കെ ഒരു ദിവസം അവര്‍ മലമുകളിലുള്ള പണ്ഡിതനായ ഗുരുവിനെ കാണാന്‍ ചെന്നു. പൂജാരിയുടെ ഭാര്യയുടെ മുഖത്തെ അസംതൃപ്തി ഗുരു ശ്രദ്ധിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍, അദ്ദേഹം കാരണമാരാഞ്ഞു. തങ്ങളുടെ വീട്ടിലെ സ്ഥലസൗകര്യക്കുറവിനെക്കുറിച്ച് പൂജാരി വിവരിച്ചു. അപ്പോള്‍ ഗുരു പറഞ്ഞു.
"സാരമില്ല. ഞാന്‍ പറയുന്നതുപോലെ ഒരു മാസം പ്രവര്‍ത്തിക്കാന്‍ തയാറാണെങ്കില്‍ ഈ പ്രശ്നം ഞാന്‍ പരിഹരിച്ചു തരാം."
പൂജാരിയും ഭാര്യയും സമ്മതിച്ചു. "എങ്കില്‍ പോയി ഒരു പശുവിനെ വാങ്ങി നിങ്ങളുടെ വീടിനകത്ത് കെട്ടിയിട്ട് പുല്ലും വൈക്കോലും കൊടുത്ത് വളര്‍ത്ത്. എല്ലാം ശരിയാകും" ഗുരു നിര്‍ദ്ദേശിച്ചു.
പൂജാരി പശുവിനെ വീടിനകത്തു കെട്ടിയിട്ടു. അന്നു രാത്രി പശുവിന്‍റെ കരച്ചിലും തട്ടുമുട്ടുമൊക്കെയായി ആകെ ബഹളം. പൂജാരിക്കും ഭാര്യക്കും അവരുടെ മക്കള്‍ക്കും കിടന്നുറങ്ങാന്‍ കഴിഞ്ഞില്ല. പക്ഷേ ഗുരു പറഞ്ഞതാണല്ലോ എന്നു വിചാരിച്ച് എല്ലാം സഹിച്ചു. അങ്ങനെ ഒരു മാസം കടന്നുപോയി.
ഒരു മാസം കഴിഞ്ഞ് പൂജാരിയും ഭാര്യയും വീണ്ടും മലമുകളിലെ ഗുരുവിനെ കാണാന്‍ പോയി. അദ്ദേഹത്തോട് തങ്ങളുടെ ദുരിതത്തെക്കുറിച്ചു പറഞ്ഞു. അതിനു മറുപടിയായി ഗുരു പറഞ്ഞു. "സാരമില്ല. പോയി ഒരു പട്ടിയെക്കൂടി വാങ്ങി അതിനെയും വീടിനകത്തു കെട്ടിയിട്ട് വളര്‍ത്തൂ. ഒരു മാസം കൊണ്ട് എല്ലാം ശരിയാകും."
ഗുരു പറഞ്ഞതുപോലെ പൂജാരിയും ഭാര്യയും ചെയ്തു. പശുവിനോടൊപ്പം പട്ടിയും വന്നപ്പോള്‍ വീട്ടിനുള്ളില്‍ കൂടുതല്‍ ബഹളമായി. പക്ഷേ ഗുരു പറഞ്ഞതോര്‍ത്ത് അവര്‍ എല്ലാം സഹിച്ചു. ഒരു മാസം കഴിഞ്ഞ് അവര്‍ മലമുകളിലേക്കു പോയി. ഗുരുവിനെ കണ്ടു. പൂജാരിയും ഭാര്യയും തങ്ങളുടെ വര്‍ദ്ധിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞു. സാരമില്ല. എല്ലാം മാറിക്കൊള്ളുമെന്ന് ഗുരു പറഞ്ഞു. ڇഒരു കാര്യം ചെയ്യൂ. ഒരു പന്നിയെ കൂടി വാങ്ങി വീട്ടിനുള്ളിലിട്ട് വളര്‍ത്തൂ. എല്ലാം ശരിയാകും." ഗുരു പറഞ്ഞതല്ലേ, അനുസരിക്കുക തന്നെ എന്നു വിചാരിച്ച് പൂജാരിയും ഭാര്യയും ഒരു പന്നിയെ കൂടി വാങ്ങി പശുവിന്‍റെയും പട്ടിയുടെയും ഒപ്പമിട്ട് വളര്‍ത്താന്‍ തുടങ്ങി. മൂന്നു മൃഗങ്ങളും കൂടിയായപ്പോള്‍ ബഹളം നൂറിരട്ടിയായി. അവര്‍ പൊറുതി മുട്ടി.
ഒരു മാസം കഴിഞ്ഞ് അവര്‍ വീണ്ടും ഗുരുവിനെ കാണാന്‍ പോയി. കഴിഞ്ഞ മൂന്നു മാസമായി തങ്ങളനുഭവിക്കുന്ന അസ്വസ്ഥതകള്‍ പൂജാരി വിവരിച്ചു. അപ്പോള്‍ ഗുരു പറഞ്ഞു.
"ഒരു കാര്യം ചെയ്യൂ, ആ മൂന്നു മൃഗങ്ങളെയും വീട്ടിനുള്ളില്‍ നിന്ന് അഴിച്ചുമാറ്റി പുറത്തെവിടെയെങ്കിലും കൊണ്ടുപോയി കെട്ടിയിട്ട് വളര്‍ത്ത്."
പൂജാരി മൃഗങ്ങളെ വീട്ടിനുള്ളില്‍ നിന്നും പുറത്തു കൊണ്ടുപോയി. അതോടെ വീട്ടിനുള്ളിലെ ബഹളവും തീര്‍ന്നു. ഇപ്പോള്‍ എന്തൊരാശ്വാസം! വീടിന് എന്തൊരു സ്ഥലസൗകര്യം. ഈശ്വരാ, തങ്ങള്‍ക്കു ജീവിക്കാന്‍ ഈ വീടു തന്നെ ധാരാളം! പൂജാരിയും ഭാര്യയും സന്തോഷത്തോടെ പറഞ്ഞു.
നിന്നിടത്തുതന്നെ നില്‍ക്കരുത്
ഹോട്ടലുടമയും ഹോട്ടലില്‍ തൂപ്പുകാരനായി ജോലി ചെയ്യുന്ന തൊഴിലാളിയും തമ്മിലുള്ള ഒരു സംഭാഷണം.
”മുപ്പതു വര്‍ഷമായി ഞാനീ ഹോട്ടലില്‍ ജോലി ചെയ്യുന്നു. ഈ കാലയളവില്‍ നിങ്ങളെനിക്കു കൂട്ടിത്തന്ന ശമ്പളം വെറും രണ്ടായിരം രൂപ..! ഇതാരോടെങ്കിലും പറയാന്‍ പറ്റുമോ മുതലാളീ…?”
”എന്താ നിന്റെ പ്രശ്‌നം.. ഒന്നു തെളിച്ചു പറയൂ..”
”ഞാനിവിടെ ആദ്യമായി ജോലിയില്‍ കയറുമ്പോള്‍ ഇതൊരു ചെറിയ ചായ മക്കാനി മാത്രമായിരുന്നു. ഇപ്പോള്‍ ടൂറിസ്റ്റുകള്‍ നിരന്തരം കയറിയിറങ്ങുന്ന വലിയ റെസ്റ്റോറന്റായി.. എന്നിട്ടും മാന്യമായ ഒരു ശമ്പളം നല്‍കാന്‍ നിങ്ങള്‍ക്കായിട്ടില്ല. എന്റെ ശേഷം വന്ന എത്ര ആളുകള്‍ക്ക് നിങ്ങള്‍ ശമ്പളം കൂട്ടിക്കൊടുത്തു. സീനിയോരിറ്റിക്ക് ചെറിയൊരു പരിഗണനയെങ്കിലും നല്‍കേണ്ടതില്ലേ…”
”ഓഹോ, അപ്പോള്‍ അതാണു വിഷയം.. എങ്കില്‍ ഞാനൊരു കാര്യം ചോദിച്ചോട്ടെ…”
”ചോദിക്കുന്നതിനു കുഴപ്പമില്ല. പക്ഷേ, എന്റെ ആവശ്യം നിറവേറ്റിത്തരണം”
”നിറവേറ്റിത്തരാം. അതിനു മുന്‍പ് എനിക്കൊന്ന് ചോദിക്കാനുണ്ട്. നിങ്ങളെന്നെങ്കിലും ഈ ഹോട്ടല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നോ? സ്വപ്നത്തിലെങ്കിലും?”
”ഈ ഹോട്ടല്‍ സ്വന്തമാക്കുകയോ.? നിങ്ങളെന്താ ഈ പറയുന്നത്.?”
”ഒരു ഹോട്ടലുടമയാകാന്‍ മോഹിക്കുകയെങ്കിലും ചെയ്തിരുന്നോന്ന്?”
”ഞാനെങ്ങനെയാ ഒരു ഹോട്ടലുടമയാവുക? ഞാനൊരു തൂപ്പുകാരനല്ലേ. അതല്ലേ എന്റെ ജോലി?”
”ഇതുതന്നെയാണ് നിന്റെ പ്രശ്‌നം. മുപ്പതുവര്‍ഷം മുന്‍പ് നീ എവിടെയായിരുന്നോ അവിടെ തന്നെയാണ് നീ ഇപ്പോഴുമുള്ളത്..? ഈ തൂപ്പുജോലിയില്‍നിന്നു മാറി ഉയര്‍ന്ന വല്ല തസ്തികയും സ്വപ്നം കാണാന്‍ ഇത്രയും കാലമായിട്ട് നിനക്കായില്ല! പിന്നെ എങ്ങനെയാണ് ശമ്പളം കൂട്ടിക്കിട്ടുക..? നിന്നിടത്തുതന്നെ നിന്നാല്‍ വളര്‍ച്ചയുണ്ടാകുമോ… വളര്‍ച്ചയുണ്ടെങ്കിലല്ലേ നേട്ടങ്ങളുമുണ്ടാവൂ…” പൊതുവെ ആറു തരക്കാരാണു മനുഷ്യര്‍. അതില്‍ ഏതിലാണെന്നറിഞ്ഞാല്‍ തന്റെ നിലവാരം ഒരാള്‍ക്ക് അളക്കാന്‍ പറ്റും. ഇനി ഞാനെന്തു ചെയ്യണമെന്നതിനെ കുറിച്ച് ചെറിയൊരു ബോധവും മനസിലുദിക്കും. ലിസ്റ്റ് ചുവടെ ചേര്‍ക്കാം:
ഒന്ന്: ലക്ഷ്യബോധമില്ലാത്തവര്‍.
ജനിച്ചതുകൊണ്ട് ജീവിച്ചങ്ങനെ പോകുന്ന വിഭാഗം. മൃഗങ്ങളെപ്പോലെ തീറ്റ, കുടി, ഭോഗം, ഉറക്കം തുടങ്ങിയവയല്ലാതെ മറ്റൊരു അജന്‍ഡയും ജീവിതത്തിലവര്‍ക്കില്ല. എന്തിനാണ് ഇവിടെ വന്നത്, എവിടേക്കാണ് പോകുന്നത് തുടങ്ങിയ ചിന്തകള്‍ അവര്‍ക്കന്യം. ഇന്നലെയും ഇന്നും നാളെയും അവര്‍ക്കൊരുപോലെ. എന്നാലോ, ജീവിതത്തെപ്പറ്റി പരാതിയങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. ജനങ്ങളില്‍ വച്ചേറ്റവും താഴെ കിടക്കുന്നത് ഇവരാണ്.
രണ്ട്: ലക്ഷ്യബോധമുണ്ടെങ്കിലും അതെങ്ങനെ നേടണമെന്നറിയാത്തവര്‍.
ഭാവിയില്‍ എന്താവണമെന്നാണ് മോഹിക്കുന്നതെന്നു ചോദിച്ചാല്‍ വലിയ വായില്‍ അവര്‍ പറയും; ഡോക്ടറാവണം, എന്‍ജിനീയറാവണം, പ്രധാനമന്ത്രിയാവണം എന്നൊക്കെ. പക്ഷേ, ആ ഡയലോഗിനപ്പുറം ലക്ഷ്യം നേടാനുള്ള ഒരു ശ്രമവും അവരുടെ ഭാഗത്തു നിന്നുണ്ടാവില്ല. എങ്ങനെയാണ് ആ ലക്ഷ്യം നേടേണ്ടതെന്ന അറിവിന്റെ അഭാവമാണ് അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഒന്നാം വിഭാഗക്കാരുടെ മുകളിലാണ് ഇവരുടെ സ്ഥാനം.
മൂന്ന്: ലക്ഷ്യബോധമുണ്ട്, അതെങ്ങനെ നേടിയെടുക്കണമെന്നുമറിയാം. പക്ഷേ, അതിനുള്ള ശേഷിയില്‍ അവര്‍ക്കു മതിപ്പില്ല.
ശാസ്ത്രജ്ഞനാവാനാണ് ആഗ്രഹം. അതിനെന്തൊക്കെ ചെയ്യണമെന്നും അറിയാം. പക്ഷേ, താന്‍ അതിനു മുതിര്‍ന്നാല്‍ വിജയിക്കുമോ എന്ന ആശങ്ക കുഴക്കും. പുസ്തകങ്ങള്‍ പരമാവധി വാങ്ങിക്കൂട്ടുമെങ്കിലും വായിക്കില്ല. ഇവര്‍ക്ക് വിജയിക്കണമെന്നുണ്ടെങ്കിലും വിജയപാതയില്‍ അടിയുറച്ചു നില്‍ക്കാനുള്ള ആര്‍ജവമാണ് ഇല്ലാത്തത്.
നാല്: ലക്ഷ്യബോധവും അതു നേടിയെടുക്കാനുള്ള വഴിയും അതിനുള്ള കഴിവുമുണ്ട്. പക്ഷേ, ആളുകളുടെ അഭിപ്രായങ്ങള്‍ക്കൊത്ത് തുള്ളിക്കളയും. ഈ ജോലിയേക്കാള്‍ ആ ജോലിയാണ് നിനക്കു നല്ലതെന്നു പറഞ്ഞാല്‍ അവരാ ജോലിക്കു പിന്നാലെ പോകും. സത്യത്തില്‍ അവര്‍ക്കു താല്‍പര്യമുള്ളത് നിലവിലെ ജോലിയായിരിക്കും. എന്നാലും മറ്റുള്ളവരുടെ അഭിപ്രായം മാനിച്ച് നിലവിലുള്ളതൊഴിവാക്കി അവര്‍ പറഞ്ഞതാണിവര്‍ തിരഞ്ഞെടുക്കുക. നിര്‍മിച്ചതു മുഴുവന്‍ മറ്റുള്ളവരുടെ വാക്കുകേട്ട് പൊളിച്ചുകളയുന്നവര്‍. നിലാപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാത്ത ദുര്‍ബല മാനസര്‍.
അഞ്ച്: ആരുടെയും അഭിപ്രായത്തില്‍ വീഴാതെ ലക്ഷ്യം നേടിയെടുക്കാന്‍ ആര്‍ജവമുള്ളവര്‍. പക്ഷേ, ലക്ഷ്യം നേടുന്നതുവരെ അവര്‍ക്ക് ആവേശമുണ്ടാകും. നേടിക്കഴിഞ്ഞാല്‍ അതില്‍തന്നെ നിലകൊള്ളും. പിന്നെ ഒരടി മുന്നോട്ടുപോകില്ല. ഡോക്ടറായിക്കഴിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ഒരു സാധാരണ ഡോക്ടര്‍. അധ്യാപകനായാല്‍ മരണംവരെ കേവലമൊരു അധ്യാപകന്‍. മുപ്പതു വര്‍ഷം മുന്‍പത്തെ പെട്ടിക്കടയില്‍ തന്നെയായിരിക്കും മരണം വരെ അവര്‍ ജോലി ചെയ്യുക. തന്റെ പോസ്റ്റിനെ അപ്‌ഡേറ്റ് ചെയ്യാതെ ഒതുങ്ങിപ്പോകുന്ന വിഭാഗമാണിവര്‍.
ആറ്: ലക്ഷ്യം അന്തസോടെ നേടിയെടുക്കുകയും തുടര്‍ന്ന് ആ ലക്ഷ്യം നിരന്തരം അപ്‌ഡേറ്റ് ചെയ്ത് പുരോഗതിയില്‍നിന്ന് പുരോഗതിയിലേക്കു പറന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നവര്‍. അവര്‍ക്കു മുന്നില്‍ ആകാശമല്ലാതെ മറ്റൊരു പരിധിയില്ല. ‘എല്ലാമായി, ഇനി നിര്‍ത്താം’ എന്ന ചിന്ത അവരെ ഒരിക്കലും പിടികൂടുകയില്ല. നേടിനേടി നൂറിലെത്തിയാല്‍ അടുത്ത ഉന്നം നൂറ്റിയൊന്നിലെത്തലായിരിക്കും. അതു കഴിഞ്ഞാല്‍ നൂറ്റി രണ്ടില്‍… അങ്ങനെ അറ്റമില്ലാത്ത ജൈത്രയാത്ര… അവര്‍ക്ക് വിജയമെന്നാല്‍ വിശ്രമിക്കാനുള്ള സര്‍ട്ടിഫിക്കറ്റല്ല, ശ്രമം തുടരാനുള്ള പ്രോത്സാഹനമാണ്. ഇവരാണ് ജനങ്ങളില്‍വച്ചേറ്റം ഉന്നതര്‍. പ്രതിഭാശാലികള്‍. ചരിത്രത്തില്‍ ഇടം നേടുക ഇവര്‍ മാത്രമായിരിക്കും. മറ്റുള്ളവര്‍ സാധാരണക്കാരായി മാത്രം ഒതുങ്ങും. ജീവിതം നിരന്തരമായ യാത്രയാണെങ്കില്‍ യാത്ര എവിടെയും നിന്നുപോകരുത്. നിന്നുപോയാല്‍ യാത്ര അവസാനിക്കും. അവസാനിച്ചാല്‍ യാത്ര യാത്രയല്ലാതായി മാറി. ജീവിത്തിലെ ഓരോ നേട്ടങ്ങളും കോമകള്‍ മാത്രമാണ്; ഫുള്‍സ്റ്റോപ്പുകളല്ല. മരണമാണ് ഈ ലോകത്തെ ഫുള്‍സ്റ്റോപ്പ്. അതുവരെയുള്ള ഏതു നേട്ടങ്ങളും കോമകള്‍ മാത്രം. കോമകളില്‍ നിന്നുപോകുന്ന വാക്യം അപൂര്‍ണം. എത്തിയിടത്തുനില്‍ക്കാതെ വീണ്ടും എത്തിപ്പിടിക്കാനുള്ള മേഖലകള്‍ അന്വേഷിക്കുക. എത്തിപ്പിടിക്കലുകള്‍ നിരന്തരം നടക്കട്ടെ. അപ്പോള്‍ നാം ആര്‍ക്കും എത്തിപ്പിടിക്കാനാവാത്തിടത്തെത്തും.
ഇനി ഒരൊറ്റ ചോദ്യം....
*താങ്കൾ മേൽ പറഞ്ഞ ഗണങ്ങളിൽ ഏതിലാണ് ഉൾപ്പെടുന്നത്...?* *പരിവർത്തനത്തിന് സ്വയം തയാറാവൂ..*💐💐💐
*2020, ജനുവരി 20, തിങ്കളാഴ്‌ച
വേദങ്ങൾ & തന്ത്രാ - OSho
ഇന്ത്യയിൽ രണ്ടു പാരമ്പര്യങ്ങളുണ്ട്. ഒന്ന് വേദങ്ങളുടെ പാരമ്പര്യം, മറ്റേത് തന്ത്രയുടെ പാരമ്പര്യം. വേദങ്ങൾ കൂടുതൽ ഔപചാരികമാണ്, അനുഷ്ഠാനപരമാണ്. വേദപാരമ്പര്യം കൂടുതൽ സംഘടനാപരവും, സാമൂഹികവുമാകുന്നു. തന്ത്രാ കൂടുതൽ വ്യക്തിഗതമാണ് -അത് അനുഷ്ഠാനപരമായോ, രൂപപരമായോ, ശീലപരമോ ആയ കാര്യങ്ങളിൽ അത്രയേറെ താൽപരമല്ല. അതിന് സത്താപരമായ പരിഗണനയാണ് ഏറെ ; അതിന്റെ പരിഗണന രൂപപരമായി കുറവും, ആത്മീയമായി കൂടുതലുമാണ്.
വേദങ്ങൾ എല്ലാറ്റിനെയും ഉൾകൊള്ളുന്നതല്ല, പലതും ഒഴിവാക്കപ്പെടുന്നു ; അത് ഏറെ സദാചാരപരമാണ് -പ്യൂരിട്ടൺ. തന്ത്ര എല്ലാറ്റിനെയും ഉൾകൊള്ളുന്നതും, കൂടുതൽ മാനവീയവും, കൂടുതൽ ഭൗമികവുമാകുന്നു. അത് പ്യൂരിട്ടൺ അല്ല. തന്ത്രാ പറയുന്നത്, എല്ലാ കാര്യങ്ങളെയും പ്രയോജനപ്പെടുത്തേണ്ടതുണ്ട്, യാതൊന്നും നിരാകരിക്കപ്പെടരുത് എന്നാണ്.
ബൗളുകൾ വേദങ്ങളെക്കാളേറെ, തന്ത്രായിൽ ഉൾപ്പെടുന്നവരാണ്. തന്ത്ര എല്ലാറ്റിനെയും ഉൾകൊള്ളുന്നു. അത് പൗരുഷത്തെക്കാളേറെ സ്ത്രൈണമാണ് ; വേദങ്ങൾ കൂടുതൽ പുരുഷസംബന്ധിയാണ്. എന്നാൽ, തന്ത്രാ സ്ത്രൈണമാകുന്നു. തീർച്ചയായും അത് പുരുഷനെക്കാളേറെ സ്ത്രീയെ ഉൾകൊള്ളുന്നു. പുരുഷനെന്ന് പറയുമ്പോൾ അത് സ്ത്രീയിലുൾപ്പെടുന്നു ;എന്നാൽ പുരുഷനിൽ സ്ത്രീ ഉൾപ്പെടുന്നില്ല. പുരുഷൻ എന്നത് ഒരുതരം പ്രത്യേക വൈദഗ്ധ്യപരിശീലനമാണെന്ന് തോന്നുന്നു. സ്ത്രീ കൂടുതൽ സാമാന്യവും, കൂടുതൽ ഒഴുക്കുള്ളതും, കൂടുതൽ വക്രവുമായി കാണപ്പെടുന്നു. തന്ത്രാ സ്ത്രൈണതയുടെ പാതയാകുന്നു, താവോ പോലെ തന്നെ.
എന്നാൽ, ബൗളുകൾ തന്ത്രായിൽ നിന്നും ഒന്നുകൂടി മുന്നോട്ട് പോയിരിക്കുന്നു. തന്ത്രാ ഏറെ സാങ്കേതികമാണ്. തന്ത്രാ എന്ന വാക്കിന്റെ അർത്ഥം സങ്കേതം എന്നാണ്. അത് അല്പം പരുക്കാനാണ്, കൂടുതൽ ശാസ്ത്രീയം. ബൗളുകൾ കൂടുതൽ കാവ്യാത്മകമാണ് ; അവർ കുറേക്കൂടി മൃദുലമാണ് -ഗായകരും നർത്തകരും.
തന്ത്രാ, സെക്സിൽ നിന്ന് ഉയരത്തിലേക്ക് നീങ്ങുന്നതിനായിട്ടാണ് അതിനെ പ്രയോജനപ്പെടുത്തുന്നത് ;എങ്കിലും അവരതിനെ ഉപയോഗിക്കുന്നു. ലൈംഗികത ഉപകാരണമായിത്തീരുന്നു. ബൗളുകൾ പറയുന്നു അതിൽ വലിയ ആദരവില്ലായെന്ന് : ഏതെങ്കിലും ഊർജ്ജത്തെ നിങ്ങൾക്കെങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും? ഊർജ്ജത്തെ ഒരു മാർഗ്ഗമാക്കുന്നതെങ്ങനെ? ബൗളുകൾ സെക്സിനെ മാർഗ്ഗമായി ഉപയോഗിക്കുന്നില്ല. അവരത് ആസ്വദിക്കുന്നു. അതിൽ അഭിരമിക്കുന്നു. അവരതിനെ ഒരു ആരാധനയാക്കി മാറ്റുന്നു, പക്ഷെ ഒരു സങ്കേതമാക്കുന്നില്ല. അത് സാങ്കേതികമല്ല അവരത് ഇഷ്ട്ടപ്പെടുന്നു, അങ്ങനെ പ്രേമത്തിലൂടെ സ്വമേധയാ ആ പരിവർത്തനം സംഭവിക്കുന്നു.
തന്ത്രായിൽ നിങ്ങൾ നിസംഗനായി നിലകൊള്ളണം. സമാധിയിലേക്ക് നീങ്ങുന്നതിനുള്ള ഒരു മാർഗ്ഗമായി ഉപയോഗിക്കപ്പെടുമ്പോൾ ഒരാൾ ലൈംഗികതയോട് നിസംഗനായി നിലകൊള്ളണം. തികച്ചും നിഷ്പക്ഷനായി, ഒരു തികഞ്ഞ നിരീക്ഷകനായി, സാക്ഷിയായി, ഒരു പരീക്ഷണശാലയിൽ പ്രവൃത്തിക്കുന്ന ഒരു ശാസ്ത്രജ്ഞനെന്നപോലെ വർത്തിക്കണം. വാസ്തവത്തിൽ താന്ത്രികർ പറയുന്നത്, "നിങ്ങൾ സ്നേഹിക്കുന്ന സ്ത്രീയോടൊപ്പം തന്ത്രാസങ്കേതങ്ങൾ പ്രാവർത്തികമാക്കാൻ കഴിയുകയില്ല, കാരണം പ്രേമം ഒരു അലോസരമായിരിക്കും " എന്നാണ്.അപ്പോൾ, ഒരുവന് അമിതമായി സംഗം ഉണ്ടാകും. നിങ്ങൾക്ക് നിസംഗനായി പുറത്തുനിൽക്കുവാൻ സാധ്യമാകാതെ വരും. അതിനാൽ, താന്ത്രികർ തങ്ങൾക്ക് ഒട്ടും തന്നെ പ്രേമം തോന്നാത്ത സ്ത്രീകളെ കണ്ടെത്തും. അങ്ങനെ ആ മനോഭാവം തികച്ചും ഒരു നിരീക്ഷകന്റേതായി നിലനിർത്തുവാൻ കഴിയും.
അവിടെയാണ് ബൗളുകൾ വ്യത്യസ്തത പുലർത്തുന്നത്. അവർ പറയുന്നു, ഇത് ക്രൂരമാണെന്ന്. ഈ ആസക്തമല്ലാത്ത മനോഭാവം ആവശ്യത്തിലേറെ ക്രൂരമാണെന്ന്. അത്രയും കഠിനവും പരുഷവും ആകേണ്ട ആവശ്യമില്ലെന്ന് അവർ പറയുന്നു. പ്രേമത്തിലൂടെ, ആ പരിവർത്തനം സാദ്ധ്യമാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ബൗളുകളുടെ മനോഭാവം കൂടുതൽ കാവ്യാത്മകമാണെന്ന്, കുറെക്കൂടി മാനവികമാണ്. കുറേക്കൂടി കൊള്ളാവുന്നതാണ് എന്ന്. ബൗളുകൾ പറയുന്നു, "നിങ്ങൾക്ക് ഈ ലോകത്തിൽ ബന്ധപ്പെട്ടുകൊണ്ട് തന്നെ ജീവിക്കാം. എന്നിരുന്നാലും ബന്ധിതനാകാതെ വർത്തിക്കുകയും ചെയ്യാം ; നിങ്ങൾക്ക് ഒരു സ്ത്രീയെ സ്നേഹിച്ചുകൊണ്ട് തന്നെ ഒരു സാക്ഷിയായി വർത്തിക്കാം ; നിങ്ങൾക്ക് ഒരു അങ്ങാടിയിൽ നിന്നുകൊണ്ട് തന്നെ അതിനപ്പുറം പോകുകയും ചെയ്യാം. നിങ്ങൾക്ക് ഈ ലോകത്ത് ജീവിച്ചുകൊണ്ട് തന്നെ ഈ ലോകത്തിന്റെതല്ലാതെയും വർത്തിക്കാം. "
അവിടെയാണ് തന്ത്രയിൽ എന്തോ കുറവ് കാണുന്നത് ; അതിന് മാനവികതയുടെ കുറവുണ്ട്. നിങ്ങൾ ഒരു സ്ത്രീയെ പ്രണയിക്കുന്നുവെങ്കിൽ തന്ത്രാ സാധ്യമല്ല. നിങ്ങളൊരു പുരുഷനെ പ്രണയിക്കുന്നുവെങ്കിൽ തന്ത്രാ സാധ്യമല്ല. നിങ്ങൾ തികച്ചും വിട്ടകന്ന് നിൽക്കണം. അപ്പോൾ, ലൈംഗികത വളരെ ശാസ്ത്രീയമായിത്തീരുന്നു. അത് ഒരു സങ്കേതമായിത്തീരുന്നു. -പ്രയോജനപ്പെടുത്തേണ്ട ഒരു സംഗതി ; അല്ലാതെ, നിങ്ങൾ ഇഴുകിച്ചേരുന്ന ഒന്നല്ല. അത് അന്ധവിസ്ഫോടനം അല്ലാതായിത്തീരുന്നു, നിങ്ങൾ ചെയ്യുന്ന ഒരു പ്രവൃത്തിയായിത്തീരുന്നു. നിങ്ങൾ സമാധിയിലെത്തിച്ചേരുവാനായി, ഒരു പുരുഷനോടോ ഒരു സ്ത്രീയോടോ വല്ലതും ചെയ്യുക എന്ന ആശയം തന്നെ, അപരനെ ഒരു ഉപകരണമായി ഉപയോഗിക്കുക എന്ന ആശയം തന്നെ, അത് ഒരു മാർഗ്ഗമായി സ്വീകരിക്കുക എന്ന ആശയം തന്നെ, വൃത്തികെട്ടതും, സദാചാരവിരുദ്ധവുമാണ്.
അവിടെയാണ് ബൗളുകൾക്ക് തികച്ചും വ്യത്യസ്തമായ ഒരു സൗരഭ്യമുള്ളത്. അവർ പറയുന്നു, "അത്രയും പരുഷമാകേണ്ട കാര്യമില്ല. അത്രയും മാർഗ്ഗസംബന്ധിയാകേണ്ട കാര്യമില്ല. പ്രേമം തന്നെ മതിയാകും. " ഈ ദർശനം തന്നെയാണ് എന്റെയും ദർശനം. എന്റെ സന്യാസത്തിന്റെ അർത്ഥവും അതുതന്നെയാണ്. ഈ ലോകത്തിൽ തന്നെ വർത്തിക്കുക. എങ്കിലും അതിന്റേതാകാതെയും വർത്തിക്കുക.കൂടാതെ പ്രേമത്തിലൂടെയല്ലാതെ യാതൊന്നും തന്നെ കൊള്ളാവുന്നതാകുന്നില്ല...
(പ്രേമഭാജനം )........ എന്ന പുസ്തകത്തിൽ നിന്നും............ ഓഷോ................ ഓഷോ............. ഓഷോ............... ഓഷോ............
ഏകാന്തത എവിടേയും അനുഭവിക്കാം
രമണ മഹര്‍ഷി
ഏകാന്തത മനസ്സിലല്ലാതെ മറ്റെവിടെയിരിക്കുന്നു. ഞെരുങ്ങിയ ജനക്കൂട്ടത്തിന്റെ ഇടയിലും ഒരുത്തന് തന്റെ മനസ്സിനെ സ്വച്ഛമായി വയ്ക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് ഏകാന്തത. കാട്ടിലിരിക്കുന്നവനു മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും വരാം. അവന്‍ ഏകാന്തതയിലാണെന്നു പറയാന്‍ വയ്യ. ഹൃദയശാന്തിയാണ് ഏകാന്തത. ആശാപാശങ്ങളില്‍ കുടുങ്ങിയവന് എവിടെയിരുന്നാലും ഏകാന്തതയെവിടെ? ആശ ഒടുങ്ങിയവന്‍ എവിടെയും ഏകാന്തതയിലിരിക്കും.
കാമത്തോടുകൂടി കര്‍മ്മം ചെയ്യുന്നത് ബന്ധമാണ്. നിഷ്‌കാമകര്‍മ്മം കര്‍ത്താവിനെ ബന്ധിക്കുന്നില്ല. അവന്‍ കര്‍മ്മം ചെയ്യുമ്പോഴും ഏകാന്തതയിലാണ് ഏകാന്തതയിലിരുന്ന് ലോകത്തിന് നന്മചെയ്യുന്നതും സാധ്യമാണ്. അത്മസാക്ഷാത്കാരം തന്നെ മാനവ ലോകത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ സഹായമായിരിക്കും. അതുകൊണ്ട് അവര്‍ കാട്ടിലിരുന്നാലും ലോകനന്മ ചെയ്യുന്നവരായിരിക്കും. എന്നാല്‍ ഏകാന്തത വനാന്തരങ്ങളില്‍ മാത്രമാണുള്ളത് എന്നു ധരിക്കരുത്. അത് വ്യവഹാരങ്ങളുടെ തിരക്കിനിടയിലും ലഭ്യമാണ്🌹
സമർപ്പിക്കുമ്പോൾ - Osho
നിങ്ങൾ സമർപ്പിക്കുമ്പോൾ നിങ്ങളൊരു താഴവരയായിത്തീരുന്നു . നിങ്ങളൊരു അഹന്തയാകുമ്പോൾ നിങ്ങളൊരുകൊടുമുടിയെപ്പോലെയാണ് . അഹന്തയെന്നാൽ നിങ്ങൾ മറ്റെല്ലാവരേക്കാളും മേലെയാണ് എന്നാണർത്ഥം .
നിങ്ങളൊരു പ്രധാന വ്യക്തിയാണ് . മറ്റുള്ളവർ നിങ്ങളെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്തേക്കാം . അത് മറ്റൊരു കാര്യമാണ് .
നിങ്ങളംഗീകരിക്കുന്നു . നിങ്ങൾ എല്ലാവരുടേയും മേലെയാണെന്ന് . നിങ്ങളൊരു കൊടുമുടിയെപ്പോലെയാണ് , ഒന്നിനും തന്നെ നിങ്ങളിലേയ്ക്ക് പ്രവേശിക്കുവാൻ കഴിയുകയില്ല .
ഒരുവൻ സമർപ്പിക്കുമ്പോൾ അവനൊരു താഴ്വരയെപ്പോലെയായിത്തീ രുന്നു . ഒരുയർച്ചയല്ല , മറിച്ചൊരു താഴ്ചയായിത്തീരുന്നു . അപ്പോൾ മുഴുവൻ അസ്തിത്വവും നാലുഭാഗത്തു നിന്നും അവനിലേക്ക് ഒഴുകിയെത്തുവാൻ തുടങ്ങും.
അവനൊരു ശൂന്യ സ്ഥലം മാത്രമാണ്. അവനൊരു അഗാധതയാണ്. അടിത്തട്ട് കാണാനാവാത്ത ഒരു ഗർത്തം മാത്രമാണ്. എല്ലായിടത്തു നിന്നും മുഴുവൻ അസ്തിത്വവും അവനിലേക്ക് പ്രവഹിക്കുവാൻ തുടങ്ങും.
ദൈവം എല്ലായിടത്തു നിന്നും അവനിലേക്ക് ഒഴുകിയെത്തുകയാണ്. എന്ന് നിങ്ങൾക്ക് പറയാൻ കഴിയും, ഒരോ സുഷിരങ്ങളിലൂടെയും അവനിലേക്ക് കടക്കുകയും അവനെ പൂർണ്ണമായി നിറയ്ക്കുകയും ചെയ്യുന്നു എന്ന് നിങ്ങൾക്ക് പറയുവാൻ കഴിയും....
ഓഷോ
Wishing game for mindfullness
എന്താണ് നിങ്ങളുടെ ആഗ്രഹം?
അഞ്ച് കുട്ടികൾ വിഷിംഗ് ഗെയിം കളിക്കുകയായിരുന്നു. ആദ്യത്തെയാളോട് ചോദിച്ചു, “നിങ്ങൾക്ക് വിഷിംഗ് ഗെയിം കുടി എന്താണ് വേണ്ടത്”, കുട്ടി പറഞ്ഞു, “എനിക്ക് വിഷിങ് ഗെയിംമായി ഒരു ഐസ്ക്രീം വേണം.” അവൾക്ക് ഐസ്ക്രീം ഇഷ്ടമായിരുന്നു.
അല്പം പ്രായമുള്ള രണ്ടാമത്തെ കുട്ടി പറഞ്ഞു, “എനിക്ക് വിഷിങ് ഗെയിംമായി ഞാൻ ഒരു ഐസ്ക്രീം ഫാക്ടറി ആഗ്രഹിക്കുന്നു.” ആദ്യത്തെ കുട്ടി അത് ശരിക്കും ബുദ്ധിമാനാണെന്ന് കരുതി, കാരണം നിങ്ങൾക്ക് ഒരു ഐസ്ക്രീം ഫാക്ടറി ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഐസ്ക്രീം ലഭിക്കും നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം. ഒരു ഐസ്ക്രീം മാത്രമല്ല നൂറുകണക്കിന് ഐസ്ക്രീമുകളും.
മൂന്നാമത്തെ കുട്ടിയോട് “എന്താണ് നിങ്ങളുടെ വിഷിങ് ഗെയിം ” എന്ന് ചോദിച്ചു, “എനിക്ക് ഒരു ബില്യൺ ഡോളർ വേണം. കാരണം ഒരു ബില്യൺ ഡോളർ ഉപയോഗിച്ച് എനിക്ക് ഒരു ഐസ്ക്രീം ഫാക്ടറി, ഒരു കേക്ക് ഫാക്ടറി, ഒരു ഫിഷ്, ചിപ്പ് ഷോപ്പ് അല്ലെങ്കിൽ എനിക്ക് ആവശ്യമുള്ളത് വാങ്ങാം, എനിക്ക് ഇനിയും വളരെയധികം ചെയ്യാൻ കഴിയും ”. ആദ്യത്തെ രണ്ട് കുട്ടികൾ ചിന്തിച്ചു, ‘കൊള്ളാം! നമ്മൾ വിഡ്ഢികളല്ലോ ? എന്തുകൊണ്ടാണ് ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കാത്തത്? ’ഒരു ബില്യൺ ഡോളർ ആഗ്രഹിച്ച ഈ ചെറുപ്പക്കാരൻ ഒരു പ്രതിഭയാണെന്ന് അവർ കരുതി.
എന്നാൽ അടുത്ത കുട്ടി ഒരു ബില്യൺ ഡോളർ ആഗ്രഹിക്കുന്നതിനേക്കാൾ മികച്ചത് എന്താണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, “എനിക്ക് മൂന്ന് ആഗ്രഹങ്ങൾ വേണമെന്ന് ഞാൻ വിഷിങ് ഗെയിം ആഗ്രഹിക്കുന്നു, അങ്ങനെ എന്റെ ആദ്യ ആഗ്രഹത്തോടെ ഒരു ഐസ്ക്രീം ഫാക്ടറി , എന്റെ രണ്ടാമത്തെ ബില്യൺ ഡോളർ ആഗ്രഹിക്കുന്നു, എന്റെ മൂന്നാമത്തെ മറ്റൊരു മൂന്ന് ആശംസകൾ നേരുന്നു. ”
അവർ വിചാരിച്ചു, ‘കൊള്ളാം! അതിനേക്കാൾ മികച്ചത് നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല. ’അതിനേക്കാൾ മികച്ച ഒരു ആഗ്രഹത്തെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാനാകുമോ - മൂന്ന് ആഗ്രഹങ്ങളും മൂന്നാമത്തെ ആഗ്രഹവും നിങ്ങൾക്ക് മറ്റൊരു മൂന്ന് ആഗ്രഹങ്ങൾക്കായി ആഗ്രഹിക്കാമോ?
എന്നാൽ അവസാനത്തെ കുട്ടി അതിനെ മറികടന്നു, അവൻ ബുദ്ധനായിരുന്നു, “എന്റെ വിഷിങ് ഗെയിം ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല .”
അത് രസകരമല്ലേ?
നിങ്ങൾക്ക് കൂടുതൽ ആഗ്രഹങ്ങളില്ലെങ്കിൽ, ഒപ്പം വരുന്ന കാര്യങ്ങളിൽ പൂർണ്ണമായും സന്തുഷ്ടനും, ഈ നിമിഷത്തിൽ പൂർണ്ണമായും സന്തുഷ്ടനുമാണെങ്കിൽ എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കുക.
2020, ജനുവരി 18, ശനിയാഴ്‌ച
സൂഫി ഗുരു - Osho
മതത്തിന്റെ പേര് പറഞ്ഞ് നിങ്ങൾക്ക് എന്തുമാവാം, കോടിശ്വരനാവാം, വെട്ടിപ്പിടിക്കാം, മാജിക്ക് കാണിക്കാം,. രാഷ്ട്രീയം, മതരാഷ്ട്രീയം കളിക്കാം.... രാജ്യത്തിന്റെ പ്രസിഡന്റാവാം.....
എന്നാൽ ഒരിക്കൽ നിങ്ങൾ അവന്റെ അപാരത തിരിച്ചറിഞ്ഞാൽ ,നിങ്ങളിലെ ആത്മചൈതന്യം ഉണർന്നാൽ
നിങ്ങൾ ആ മഹാപ്രഭുവിനെ കണ്ടെത്തിയാൽ........ തീർന്നു,.. പിന്നെ നിങ്ങൾ ഒരു ദുരന്തനായകനായിരിക്കും..അത്തരത്തിൽപ്പെട്ട ഒരാളായിരുന്നു.... ഇബനു മൻസൂർ അൽ ഹല്ലാജ് എന്ന സൂഫി ഗുരു..ചരിത്രത്തിലെ ഏറ്റവും ക്രൂരമായി വധിക്കപ്പെട്ടയാൾ.... അനൽ ഹഖ് (ഞാൻ അതാകുന്നു) എന്ന സത്യം സാക്ഷാത്കരിക്കപ്പെട്ടതിനായിരുന്നു, അത്.
ദൈവത്തിന് സ്നേഹിതനോ? മതനിന്ദ.. കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ട് കാലും കൈയ്യും ഛേദിക്കപ്പെട്ട് അതിദാരുണമായി..............ഓരോ അവയവവും ഛേദിക്കപ്പെടുമ്പോൾ അദ്ദേഹം അവർക്ക് നന്ദി അർപ്പിച്ചു കൊണ്ടിരുന്നു...
"ശരീരമാകുന്ന ഭാരത്തിൽ നിന്നും എനിക്ക് രക്ഷപ്പെടാൻ ,എന്റെ നാഥനിലേക്കുള്ള ദൂരം കുറച്ച് കിട്ടാൻ എന്നെ സഹായിക്കുന്ന സഹോദരരെ നിങ്ങൾക്കു നന്ദി.
ഓഷോ ''. പാടുന്ന മൗനം..
ധ്യാനം - ഓഷോ
ധ്യാനത്തിന് എല്ലാ രീതിശാസ്ത്രങ്ങളും സഹായകങ്ങളായേക്കാമെങ്കിലും അവയൊന്നും കൃത്യമായി ധ്യാനമായിക്കൊള്ളണമെന്നില്ല. പലപ്പോഴും അവ വെറും ഇരുട്ടിൽ തപ്പലാണ്. പെട്ടന്ന് ഒരു ദിവസം എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോൾ, നിങ്ങൾ ഒരു സാക്ഷിയായി മാറും. ഡൈനാമിക്, കുണ്ഡലിനി, വേളിങ്ങ് എന്നിവയെപ്പോലെ ഏതെങ്കിലും ധ്യാനം ചെയ്തുകൊണ്ടിരിക്കുമ്പോൾ, പെട്ടന്ന് ഒരു ദിവസം ധ്യാനം മുന്നോട്ട് പോകുമ്പോൾ തന്നെ നിങ്ങൾ അനന്യത പ്രാപിക്കുന്നില്ല എന്ന് കാണാം. നിങ്ങൾ നിശബ്ദനായി മാറിയിരിക്കുന്നു, നിരീക്ഷിക്കുന്നു. ആ ദിവസം ധ്യാനം സംഭവിച്ചിരിക്കുന്നു, ആ ദിവസം രീതി അല്ലെങ്കിൽ മാർഗ്ഗം ഒരു തടസ്സവും അല്ലെങ്കിൽ ഒരു സഹായകക്രിയ പോലുമോ ആകുന്നില്ല. നിങ്ങൾക്ക് വേണമെങ്കിൽ ഒരു വ്യായാമത്തെപ്പോലെ അതിനെ ഇഷ്ട്ടപ്പെടാം. അത് ഒരുതരം ചൈതന്യം പ്രദാനം ചെയ്യുന്നു, എന്നാൽ തീർത്തും അതിന്റെ ആവശ്യമില്ല --യഥാർത്ഥ ധ്യാനം സംഭവിച്ചിരിക്കുന്നു.
ധ്യാനം സാക്ഷ്യപ്പെടലാണ്. ധ്യാനിക്കുകയെന്നാൽ ഒരു സാക്ഷിയായിത്തീരുക എന്നാണർത്ഥം. ധ്യാനം ഒരു രീതിശാസ്ത്രമേ അല്ല ! ഇത് വളരെ ആശയക്കുഴപ്പങ്ങളുണ്ടാക്കിയേക്കാം. കാരണം ഞാൻ നിങ്ങൾക്ക് പല രീതികളും പലമാർഗ്ഗങ്ങളും നിർദ്ദേശിച്ചുകൊണ്ടേയിരിക്കും. ആത്യന്തികമായ അർത്ഥത്തിൽ ധ്യാനം ഒരു രീതിയേ അല്ല. ധ്യാനമെന്നാൽ അവധാരണമാണ്, ജാഗ്രതയാണ്. എങ്കിലും നിങ്ങൾക്ക് രീതിശാസ്ത്രങ്ങൾ ആവശ്യമാണ്. കാരണം ആത്യന്തികമായ അവധാരണം നിങ്ങളിൽ നിന്നും വളരെ അകലെയാണ്. അതു നിങ്ങളുടെ മനസ്സിന്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്നുവെങ്കിലും നിങ്ങളിൽ നിന്നു വളരെ അകലെത്തന്നെയാണ്. വേണമെങ്കിൽ ഈ നിമിഷം നിങ്ങൾക്കതിനെ സ്വായത്തമാക്കാം. പക്ഷെ നിങ്ങൾക്കതിന് കഴിയില്ല. കാരണം നിങ്ങളുടെ മനസ്സ് തടസ്സം നിൽക്കുന്നു.
ഇതേ നിമിഷം തന്നെ അത് സാദ്ധ്യമാണ് ; എന്നാൽ അസാദ്ധ്യവുമാണ്. രീതികൾക്ക് വിടവ് അടക്കാൻ കഴിയും ; അതിനു മാത്രമേ കഴിയൂ.
അപ്പോൾ തുടക്കത്തിൽ ധ്യാനങ്ങൾ രീതികളാണ്. ഒടുവിലെത്തുമ്പോൾ നിങ്ങൾ ചിരിക്കും --രീതികൾ ധ്യാനമല്ല. നിലനിപ്പിന്റെ, സത്തയുടെ, തീർത്തും വ്യതിരിക്തമായ ഒരു ഗുണമാണ്, അവസ്ഥയാണ്, ധ്യാനം. അതിന് മറ്റൊന്നുമായും ബന്ധമില്ല--എന്നാൽ അത് അവസാനം മാത്രമേ സംഭവിക്കൂ. തുടക്കത്തിലേ അത് സംഭവിച്ചൂ എന്ന് വിചാരിക്കരുത്. അങ്ങനെയാണെങ്കിൽ ആ വിടവ് ഒരിക്കലും നികത്തപ്പെടില്ല...
(ധ്യാനം :ആദ്യത്തേതും അവസാനത്തേതുമായ സ്വാതന്ത്ര്യം ).. ................ ഓഷോ................. ഓഷോ................... ഓഷോ............... ഓഷോ
ഇന്റർവ്യൂർ - Osho
ഇന്റർവ്യൂർ : 5 വ്യക്തികളുടെ പേരുകൾ പറയാം. താങ്കളുടെ അറിവിൽ നിന്നും ഒറ്റവാക്കിൽ അവരെക്കുറിച്ച് പറയുക.
1.മഹാത്മാഗാന്ധി:
ഓഷോ - " ഈ ലോകത്തിൽ അറിയപ്പെടുന്നതിൽ ഏറ്റവും കഴിവുള്ള രാഷ്ട്രീയക്കാരിൽ ഒരാളാണ്"
2. അഡോൾഫ് ഹിറ്റ്ലർ:
ഓഷോ - " ഈ ലോകത്തിൽ വച്ച് അറിയപ്പെടുന്നതിൽ ഏറ്റവും വിഡ്ഢിയായ രാഷ്ട്രീയക്കാരൻ."
3. ഫക്ക് ഫോ:
ഓഷോ - അയാൾ തീർച്ചയായും ജയിലിൽ കിടക്കണം...
4. മദർ തെരേസ:
ഓഷോ - " ഒരു കുളത്തിലേക്ക് എടുത്തു ചാടാനുള്ള സമയമാണിത്." (എല്ലാവരും ചിരിക്കുന്നു)
ഇന്റർവ്യൂവർ : താങ്കളുടെ ഫോളോവേഴ്സ് ചിരിക്കുന്നു. എന്നാൽ ഒന്നും ചേരാത്ത രീതിയിലാണ് താങ്കൾ ലോക പ്രസ്താവന നടത്തിയത്. താങ്കൾ ശരിക്കും ജനങ്ങളെ ശല്യപ്പെടുത്തുക മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത്...
ഓഷോ : ( വളരെ മൂർച്ചയോടെ കൂടി നോക്കിക്കൊണ്ട് ) ഞാൻ ജനങ്ങളെ ശല്യപ്പെടുത്താൻ ഇഷ്ടപ്പെടുന്നു. കാരണം അവരെ ശല്യപ്പെടുത്തുന്നിലുടെ മാത്രമേ അവരെ ചിന്തിപ്പിക്കാൻ സാധിക്കുകയുള്ളൂ ! നൂറ്റാണ്ടുകളായി അവർ ചിന്തിക്കൽ നിർത്തിവെച്ചിരിക്കുന്നു. ആരും അവരെ ശല്യപ്പെടുത്തുന്നില്ല. എല്ലാവരും കരുണ കാണിച്ചു കൊണണ്ടും അവരെ സഹായിച്ചു കൊണ്ടും ഇരുന്നു. ഞാനാരെയും സഹായിക്കാൻ പോകുന്നില്ല. നിങ്ങൾ എത്രത്തോളം അവരെ സഹായിക്കാൻ പോകുന്നുവോ അത്രത്തോളം അവർ പിന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് ! അവരെ ശല്യപ്പെടുത്തു ! നന്നായി അടി കൊടുക്കൂ ! അവർക്ക് ഷോക്ക് കൊടുക്കൂ ! അവർക്ക് വെല്ലുവിളികൾ നൽകൂ ! ആ വെല്ലുവിളികൾ അവരുടെ കഴിവുകളെ ഉയർത്തും അവരെ ഉയർത്തിക്കൊണ്ടു വരും.
റിവർൻ ജിം ജോണും അദ്ദേഹത്തിന്റെ ജനങ്ങളും ആണ് യേശുക്രിസ്തുവിനും ക്രിസ്ത്യൻ തിയോളജിക്കും യുക്തിപരമായ ആശയം നൽകിയിട്ടുള്ളത്.
ഇന്റർവ്യൂവർ : ഒരാളും കുറച്ചു ജനങ്ങളും ചേർന്നാൽ അവർ ശരിയാണ് എന്ന് പറയാൻ പറ്റുമോ?
ഓഷോ : അതല്ലേ യേശുക്രിസ്തു ചെയ്തത്. പോപ്പ് ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയല്ലേ?! അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, തെളിയിക്കാനായിട്ട്. യേശുക്രിസ്തുവും ദൈവവും തമ്മിലുള്ള ബന്ധവും, യേശുക്രിസ്തുവിന്റെ പ്രത്യേകതകളും ഒക്കെ. നിങ്ങൾ ദൈവത്തെ ഫോളോ ചെയ്യുകയാണെങ്കിൽ ഭാവിയെ കുറിച്ച് ഒന്നും വിചാരിക്കേണ്ടതില്ല. എല്ലാം ദൈവം ഏറ്റെടുത്തു കൊള്ളും !
ഞാൻ ഇവിടെ പഠിപ്പിക്കുന്നത്, ആരും നിങ്ങളെ സംരക്ഷിക്കാൻ വരില്ല. ഞാൻ നിങ്ങളുടെ സംരക്ഷകൻ അല്ല ! ഞാൻ നിങ്ങളെ ഒരിക്കലും സഹായിക്കാൻ പോകുന്നില്ല. ഏതെങ്കിലും ദൈവരാജ്യത്തിൽ കടക്കാനും സഹായിക്കുന്നില്ല.
എന്നാൽ എനിക്ക് നിങ്ങളോട് പറഞ്ഞു തരാൻ സാധിക്കും: ഇവിടെ എങ്ങനെ ജീവിക്കണമെന്ന്. മനോഹരമായ പറുദീസയിൽ, സുന്ദരമായി, സന്തോഷത്തിൽ, സ്നേഹത്തിൽ, ആനന്ദത്തൽ ! എന്നെ സംബന്ധിച്ചിടത്തോളം ദൈവം എന്നത് ഒരു വൃത്തികെട്ട വാക്കാണ്.ഇന്റർവ്യൂർ : താങ്കളുടെ ശക്തമായ വാക്കുകൾ ഈ 53 ആമത്തെ അല്ല അമ്പത്തിനാലാമത്തെ വയസ്സിൽ, ഈ ദിവസം ( ജന്മദിനം ആണെന്ന് തോന്നുന്നു) ഒരു മണിക്കൂറോളം എന്നോട് സംസാരിച്ചത് വളരെ അവിശ്വസനീയമായിരുന്നു! ഞാൻ പറയുന്നത് കേട്ടിട്ടുണ്ട് താങ്കൾ വലിയൊരു തമാശക്കാരനാണെന്ന്. ശരിയാണ് താങ്കൾക്ക് നല്ല ഹ്യൂമർ സെൻസ് ഉണ്ട്. എവിടുന്നാണ് ഇതൊക്കെ പഠിച്ചത്? ( എല്ലാവരും ചിരിക്കുന്നു)
ഓഷോ : ( ചിരിച്ചുകൊണ്ട്) ഞാൻ ഒന്നും പഠിച്ചിട്ടില്ല; ഞാൻ വെറുതെ പറയുന്നു ചെയ്യുന്നു. സാധാരണമായി. എനിക്ക് എന്താണ് അപ്പോൾ തോന്നുന്നത് അത് ഞാൻ പറയുന്നു എനിക്ക് എന്താണോ അപ്പോൾ തോന്നുന്നത് ഞാൻ ചെയ്യുന്നു.
കാരണം എനിക്ക് ആരോടും ബാധ്യതയോ പ്രതിബദ്ധതയോ ഇല്ല. ഞാൻ ഒരു പാർട്ടിയിലും പെടുന്ന ആളല്ല. ഞാൻ പൂർണ്ണമായും സ്വതന്ത്രനാണ്. തമാശ പറയുന്നു ഷോക്കിങ്ങ് ആവന്നു. ഞാൻ എന്റെ വ്യക്തിത്വത്തെക്കുറിച്ച് പോലും ചിന്തിച്ച് ആകുലപ്പെടാറില്ല.
എന്നെ സംബന്ധിച്ചോളം ഒരു വ്യക്തി സ്ഥിരതയോടെ ഇരിക്കാൻ ശ്രമിക്കുന്നത് ഒരു വിഡ്ഢിത്തം ആയിട്ടാണ് എനിക്ക് തോന്നാറ്... ഒരു വ്യക്തി വളർന്നു വന്നുകൊണ്ടിരിക്കുന്നത് ഇടയിൽ അവനവന്റെ വ്യക്തിത്വത്തെ തോട് തന്നെ പല പ്രാവശ്യം എതിരാകുന്നു....ആരാണ് നാളെ എന്ത് സംഭവിക്കും എന്ന് വിചാരിക്കുന്നത്...
നാളെ എന്ന നിങ്ങളുടെ ചിന്ത ഇന്നത്തെ ദിവസത്തെ മുഴുവനായും ഇല്ലാതാക്കുന്നു...
ഞാൻ ജീവിതത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത് യാതൊരു സംശയവും ഇല്ലാതെയാണ്...
ഇന്റർവ്യൂവർ : താങ്കൾ വിരോധാഭാസം ഇഷ്ടപ്പെടുന്നു.. കുറച്ചു നാൾ മുന്നേ അങ്ങനെ പറഞ്ഞല്ലോ...?
ഓഷോ : ഞാൻ എന്നും വിരോധാഭാസങ്ങൾ ഇഷ്ടപ്പെടുന്നു...
എന്നെ സംബന്ധിച്ചിടത്തോളം വിരോധാഭാസം എന്നത് തീർച്ചയായും മൂല്യമുള്ളതാണ്... ബുദ്ധിപരമായി നോക്കുമ്പോൾ അത് കാണപ്പെടുന്നത് വ്യത്യസ്തമായിട്ടാണ്... എന്നാൽ ആഴങ്ങളിലേക്ക് പോകുമ്പോൾ.. അവിടെ അവർ ഒന്നിച്ചാണ് നിൽക്കുന്നത് എന്ന് നിങ്ങൾക്ക് കാണാൻ കഴിയും.... അത് എങ്ങനെയാണ് പരസ്പരം ആശ്രയിച്ചു നിൽക്കുന്നത് എന്ന് കാണാൻ കഴിയും... ഒന്ന് ഇല്ലാതായാൽ മറ്റത് ഇല്ലാതാവും തനിയേ... ഒരു ഉദാഹരണം പറയുകയാണെങ്കിൽ... ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നില്ലായിരുന്നുവെങ്കിൽ... മഹാത്മാഗാന്ധി എന്നുപറയുന്ന രാഷ്ട്രീയക്കാരൻ ഉണ്ടാവില്ലായിരുന്നു... ഒരിക്കലും അത് സാധ്യമല്ലായിരുന്നില്ല...ഒരു ഹിറ്റ്ലർ ഇല്ലായിരുന്നുവെങ്കിൽ... ചർച്ചിൽ നെയും റൂസ്‌വെൽ നെയിം സ്റ്റാലിനെയും ഒക്കെ മറന്നേക്കൂ...
ജീവിതം ഒരു പ്രത്യേക രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്... അത് വിവിധ വിരോധാഭാസങ്ങൾ ചേർന്നു തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്...
ഇന്റർവ്യൂവർ : താങ്കളുടെ ശിഷ്യന്മാർ ഈ ഒരു യാത്രയിൽ സന്തോഷം കണ്ടെത്താനും... മറ്റെവിടെയെങ്കിലും കൂടുതൽ പ്രചോദനവും സന്തോഷവും കിട്ടാൻനും പോകാറില്ലേ....?
ഓഷോ : ഞാൻ വളരെ സന്തോഷവാനാണ്.. അവർക്ക് തീർച്ചയായും പോകാനും വരാനുമുള്ള സ്വാതന്ത്ര്യമുണ്ട്... അവർ ഇവിടെ വരുന്നത് കുറച്ചു സത്യത്തെ അന്വേഷിക്കാനും ആനന്ദം അനുഭവിക്കാനും ആണ്....
അവർക്ക് അത് മറ്റെവിടെയെങ്കിലും കിട്ടും എന്ന് തോന്നുന്നുണ്ടെങ്കിൽ വളരെ സന്തോഷത്തോടുകൂടി അവരെ അങ്ങോട്ടു പറഞ്ഞയക്കുന്ന ആദ്യത്തെ ആൾ ഒരുപക്ഷേ ഞാൻ ഇരിക്കും.... ഞാൻ അവിടെ പോകാൻ സഹായിക്കുകയും ചെയ്യും...
ഞാനത് ചെയ്യുന്നുമുണ്ട് ... അവർ എന്നിൽ മുഴുവനായി ജീവിക്കാതെ ഇരിക്കാൻ ഞാൻ വേണ്ടത് ചെയ്യാറുണ്ട്...
ചിലപ്പോൾ അവർ ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ അവരോടു പറയാറുണ്ട് നിങ്ങൾ പൊയ്ക്കോളൂ എന്ന്.. കാരണം അവർക്ക് പോകണ്ടേ പല ആവശ്യങ്ങൾ ഉണ്ട്... എന്നാൽ എന്നോടുള്ള സ്നേഹം കാരണം അവർക്ക് പോകാൻ കഴിയുന്നില്ല... അവരുടെ മനസ്സ് വല്ലാതെ കൺഫ്യൂസ്ഡ് ആകുന്നു...
എന്നോടുള്ള അറ്റാച്ച് മെന്റ് കാരണം അവർക്ക് പോകാൻ കഴിയാതെ വരുന്നു... അതുകൊണ്ട് ഞാൻ അവ പൊട്ടിച്ചു കളയേണ്ട തുണ്ട്....എങ്കിൽ മാത്രമേ അവർക്ക് പോകാൻ കഴിയുകയുള്ളൂ...
ഞാൻ ജീവിതത്തിൽ ഒരുപാട് അറ്റാച്ച് മെന്റ് പൊട്ടിച്ചു കളഞ്ഞിട്ടുണ്ട്...കാരണം ഒരാളും അടിമയാകാൻ ഞാനിഷ്ടപ്പെടുന്നില്ല.
ഇവിടെ നിങ്ങൾക്ക് പൂർണമായ സ്വാതന്ത്ര്യം ഉണ്ട് വരാനും പോകാനും.ഇനി നിങ്ങൾ ഇവിടെ നിൽക്കണം എന്ന് ആഗ്രഹം ഉണ്ടോ അതിനു നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്...
ഇതൊരു കോൺസൻട്രേഷൻ ക്യാമ്പ് അല്ല; മെഡിറ്റേഷൻ ക്യാമ്പാണ്.l
ഏകാന്തത എവിടേയും അനുഭവിക്കാം*
ഏകാന്തത മനസ്സിലല്ലാതെ മറ്റെവിടെയിരിക്കുന്നു. ഞെരുങ്ങിയ ജനക്കൂട്ടത്തിന്റെ ഇടയിലും ഒരുത്തന് തന്റെ മനസ്സിനെ സ്വച്ഛമായി വയ്ക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് ഏകാന്തത. കാട്ടിലിരിക്കുന്നവന് മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും വരാം. അവന്‍ ഏകാന്തതയിലാണെന്നു പറയാന്‍ വയ്യ. ഹൃദയശാന്തിയാണ് ഏകാന്തത. ആശാപാശങ്ങളില്‍ കുടുങ്ങിയവന് എവിടെയിരുന്നാലും ഏകാന്തതയെവിടെ? ആശ ഒടുങ്ങിയവന്‍ എവിടെയും ഏകാന്തതയിലിരിക്കും.
കാമത്തോടുകൂടി കര്‍മ്മം ചെയ്യുന്നത് ബന്ധനമാണ്. നിഷ്‌കാമകര്‍മ്മം കര്‍ത്താവിനെ ബന്ധിക്കുന്നില്ല. അവന്‍ കര്‍മ്മം ചെയ്യുമ്പോഴും ഏകാന്തതയിലാണ് ഏകാന്തതയിലിരുന്ന് ലോകത്തിന് നന്മചെയ്യുന്നതും സാധ്യമാണ്. അത്മസാക്ഷാത്കാരം തന്നെ മാനവ ലോകത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ സഹായമായിരിക്കും. അതുകൊണ്ട് അവര്‍ കാട്ടിലിരുന്നാലും ലോകനന്മ ചെയ്യുന്നവരായിരിക്കും. എന്നാല്‍ ഏകാന്തത വനാന്തരങ്ങളില്‍ മാത്രമാണുള്ളത് എന്ന് ധരിക്കരുത്. അത് വ്യവഹാരങ്ങളുടെ തിരക്കിനിടയിലും ലഭ്യമാണ്.
(രമണ മഹര്‍ഷി)
സ്വയത്തെ നെഗറ്റീവ് ഊർജത്തിൽ നിന്നും ' സംരക്ഷിക്കാൻ
നിങ്ങള്‍ക്കും സാധിക്കും
ആരും നിങ്ങളെക്കാളും മികച്ചവരോ മിടുക്കരോ അല്ല. 'അവന്‍ മിടുക്കനായതുകൊണ്ട് അവനത് സാധിച്ചു. അവനെപ്പോലെ എനിക്ക് പറ്റില്ല' എന്ന തോന്നല്‍ പാടില്ല. ഇപ്പോള്‍ വലിയ നിലയില്‍ എത്തിയിട്ടുള്ളവര്‍ പലരും ഏറ്റവും താഴെത്തട്ടില്‍ കിടന്നവരായിരുന്നു എന്ന് അറിയുക. ഇപ്പോള്‍ അവര്‍ വലിയ കേമന്മാരായിരിക്കാം. ഒരു കാലത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചവരായിരുന്നു അവര്‍. അതുകൊണ്ട് 'അവര്‍ക്ക് പറ്റുമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ' എന്ന മനോഭാവം വളര്‍ത്തുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
വിജയത്തിനു പിന്നില്‍ ഒരു വലിയ നിയമമുണ്ട് - നിങ്ങള്‍ എത്രമാത്രം ഉയര്‍ച്ച നേടുന്നുവോ അതനുസരിച്ച് മാത്രമേ നിങ്ങളുടെ ജീവിതനിലവാരവും ഉയരുകയുള്ളൂ. അതായത് നിങ്ങള്‍ നന്നാവുമ്പോള്‍ നിങ്ങളുടെ ജീവിതവും നന്നാകും.
ഉയര്‍ച്ച പ്രാപിക്കുന്നതിന് നിങ്ങള്‍ക്ക് ഒരു തടസവും ഇല്ലെങ്കില്‍, ജീവിതം രക്ഷപ്പെടുന്നതിന് ഒരു തടസവും ഉണ്ടാകില്ല. ആ മേഖലയില്‍ മികവ് തെളിയിക്കുന്നതോടെ ജീവിതത്തിന്‍റെ ഗതി മാറും. നിങ്ങളുടെ മുമ്പില്‍ ഒരു വാതില്‍ തുറന്നു കിട്ടും.
ഇത്രത്തോളം എനിക്ക് ചെയ്യാന്‍ സാധിക്കുന്നു എന്ന തോന്നല്‍ നിങ്ങള്‍ക്ക് നിങ്ങളോടു തന്നെയുള്ള ബഹുമാനം വര്‍ദ്ധിപ്പിക്കും. മിടുക്കനാകുന്തോറും വ്യക്തിത്വം തന്നെ മാറും. ബന്ധങ്ങളുടെ നിലവാരം ഉയ രും. നല്ല നല്ല ബന്ധങ്ങള്‍ ലഭിക്കും.
*ജീവിതം പാഴാകാതിരിക്കാനെന്തു ചെയ്യണം?*
വലിയ കള്ളന്റെ ചുറ്റും പോലീസുണ്ടാകും. മന്ത്രിയുടെ ചുറ്റും പോലീസുകാരുണ്ട്. പക്ഷേ മന്ത്രിയുടെ ചുറ്റുമുള്ള പോലീസ് മന്ത്രിയെ ഭയക്കുന്നു, ആദരിക്കുന്നു. മന്ത്രിയുടെ ആജ്ഞയ്ക്കായി അവര്‍ കാത്തുനില്‍ക്കുന്നു. അതാണ് മന്ത്രിയുടെ ചൊല്പടിയിലാണ് പോലീസുകാരെന്ന് സാരം.
കള്ളന്റെ അവസ്ഥയോ? നേരെ തിരിച്ചും. ഇവിടെയാകട്ടെ കള്ളന്‍ പോലീസുകാരെ ഭയക്കുന്നു, വിറയ്ക്കുന്നു, ബഹുമാനിക്കുന്നു. കാരണം കള്ളന്‍ പോലീസിന്റെ അധീനതയിലാണ്. പോലീസിന്റെ കല്പന കേള്‍ക്കാനും കള്ളന്‍ ഉടന്‍ തയ്യാര്‍.
നമ്മുടെ കണ്ണും, മൂക്കും, നാക്കും, ചെവിയും, നാവും പോലീസുകാരാണ്. മന്ത്രിയെപ്പോലെ നാം ഇവരെ ചൊല്പടിക്ക് നിറുത്തണം. അല്ലെങ്കില്‍ അവര്‍ നമ്മെ ഭരിച്ച് നിരപ്പാക്കും.
അതുകൊണ്ട് നല്ലതു കാണാനും, നല്ലതു കേള്‍ക്കാനും, നല്ലതു പറയാനും, നാം അവരോട് കല്പ്പിക്കുക. അവ നമ്മെ കീഴിലാക്കിയാല്‍ നമ്മുടെ ജീവിതം പഴായി എന്ന് മറക്കണ്ട.
കോടീശ്വരന്മാരുടെ വിജയരഹസ്യങ്ങള്‍
1. നിങ്ങളുടെ ജീവനക്കാരുമായി ആശയവിനിമയം നടത്തുക
എന്‍റെ ദൗര്‍ബല്യങ്ങളിലൊന്ന് എന്‍റെ ലജ്ജാശീലമായിരുന്നു. അതുകൊണ്ടു തന്നെ ആദ്യകാലത്ത് ജീവനക്കാരുമായി ആശയവിനിമയം നടത്താന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ അത് വളരെയേറെ പ്രധാനമാണെന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു. ഏതൊരു കമ്പനി ചെയര്‍മാനും ജീവനക്കാരുമായി നന്നായി ആശയവിനിമയം നടത്തണം. അത് പ്രകടമായിരിക്കുകയും വേണം. അത് നിങ്ങളെ അവരുടെ നല്ലൊരു സഹപ്രവര്‍ത്തകനാക്കും.
2. ഭാഗ്യപരീക്ഷണം നടത്തുക
ലോകത്തെ വലിയ കമ്പനികളെല്ലാം വിജയിച്ചത് ഭാഗ്യപരീക്ഷണം നടത്തി തന്നെയാണ്. ലോകത്തിന് ഗുണപരമായ മാറ്റമുണ്ടാക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ സംരംഭങ്ങളെല്ലാം ഉണ്ടായത്. ഒരിക്കല്‍ നിങ്ങള്‍ റിസ്കെടുത്ത ശേഷം പിന്നീട് അതിന്‍റെ ഗുണഫലങ്ങള്‍ കൊയ്യുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെ സ്വപ്ന ങ്ങള്‍ സഫലമാക്കിയ മികച്ചൊരു ബിസിനസുകാരനെന്നു വിളിക്കും.
3. വിനയം കാണിക്കുക
നോബല്‍ പുരസ്കാരം നേടിയവരുടെ അടുത്തിരുന്നു നോക്കൂ. ഒരിക്കലും അവര്‍ നിങ്ങളോട് അവര്‍ നേടിയ പുരസ്കാരത്തെക്കുറിച്ചു സംസാരിക്കില്ല. വിനയത്തോടെയായിരിക്കും അവരുടെ സംഭാഷണം. വിനയമാകട്ടെ, നിങ്ങളുടെ ഉറ്റസുഹൃത്ത്. വിനയമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ സമീപിക്കാനും നിങ്ങ ളുടെ സഹായം തേടാനും എളുപ്പമായിരിക്കും. നിങ്ങള്‍ മികച്ചൊരു വ്യക്തി യാണെന്ന ബോധം മറ്റുള്ളവരില്‍ സൃഷ്ടിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
4. നിങ്ങളായിത്തന്നെയിരിക്കുക
മറ്റുള്ളവര്‍ക്കു വേണ്ടി തുന്നിവച്ച കുപ്പായങ്ങള്‍ നിങ്ങള്‍ അണിയേണ്ടതില്ല. നിങ്ങളായിരിക്കുക, നിങ്ങളിരിക്കുന്ന സ്ഥാനത്തിന് നിങ്ങളുടെ വ്യക്തിത്വ വിശേഷം കൊണ്ട് ഗുണം ചെയ്യാന്‍ ശ്രമിക്കുക.
ആളുകള്‍ നിങ്ങളെയും നിങ്ങളുടെ ബിസിനസിനെയും ബിസിനസ് നടത്തി പ്പിനെയും എങ്ങനെ കാണുന്നു എന്നതിന്‍റെ അടിത്തറയാണ് വിശ്വാസം. നിങ്ങള്‍ മറ്റുള്ളവരുമായി കരാറുകള്‍ തയാറാക്കുമ്പോഴും അത് പാലിക്കു മ്പോഴും വിശ്വാസം എന്ന ഘടകം പരമപ്രധാനമാകും. ജീവനക്കാരും ഉപഭോ ക്താക്കളും ഓഹരിയുടമകളുമായി ഒരു മാനസിക ബന്ധം സ്ഥാപിക്കാന്‍ ഇത് സഹായിക്കുന്നു.
ഒരു വ്യത്യാസമുണ്ടാക്കുക
നിങ്ങളെ മറ്റുള്ളവര്‍ വിലയിരുത്തുന്നത് ഒരുപക്ഷേ നിങ്ങള്‍ നേടിയ സമ്പ ത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കാം. എന്നാല്‍ നിങ്ങളുടെ ഒരു ദിവസത്തെ ജോലി തീര്‍ത്ത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ നിങ്ങള്‍ക്ക് സംതൃപ്തി തോന്നണ മെങ്കില്‍ ഈ ലോകത്തിന് എന്തെങ്കിലും പ്രയോജനം നിങ്ങള്‍ കാരണം ഉണ്ടായിരിക്കണം. നമുക്കെല്ലാവര്‍ക്കും ഈ ലോകത്തിന് ഗുണം ചെയ്യാനാവും. എത്ര പരാജയപ്പെട്ടാലും സമൂഹത്തോടുള്ള ഒടുങ്ങാത്ത പ്രതിബദ്ധതയായി രിക്കണം നമ്മെ മുന്നോട്ടു നയിക്കുന്ന ഇന്ധനം.
മനസു മടുക്കാതിരിക്കുക
1961-ലാണ് ഞാന്‍ ടാറ്റാ ഗ്രൂപ്പില്‍ ജോലി ചെയ്തു തുടങ്ങുന്നത്. അന്ന് ടാറ്റാ സ്റ്റീലിന്‍റെ ഷോപ് ഫ്ളോറില്‍ കുമ്മായം ചുമക്കുകയും ചൂള കത്തിക്കുക യുമായിരുന്നു എന്‍റെ ജോലി. അന്ന് മനസു മടുക്കാത്തതുകൊണ്ടാണ് പിന്നീട് ടാറ്റാ ഗ്രൂപ്പിനെ നയിക്കാന്‍ എനിക്കായത്. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ വിജയിച്ച ദിവസങ്ങളിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആ ദിവസങ്ങളെ കഠിനമായ ദിവസങ്ങള്‍ എന്ന് വിളിക്കാനല്ല നിങ്ങള്‍ക്കു തോന്നുക, ഒരു മികച്ച പ്രൊഫഷണലായി നിങ്ങളെ വളര്‍ത്തിയെടുത്ത ദിവസങ്ങള്‍ എന്നാണ്.
എതിരാളികള്‍ നിങ്ങളെ പ്രചോദിപ്പിക്കട്ടെ
ബിസിനസില്‍ എതിരാളികളുണ്ടാകും, അവരുടെ സാന്നിധ്യം നിങ്ങളെ ഭയപ്പെടുത്തുകയോ നിങ്ങളുടെ മനസിനെ മടുപ്പിക്കുകയോ ചെയ്യരുത്. മറിച്ച്, നിങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും നിരന്തരം നവീകരിക്കാനും മെച്ചപ്പെടുത്താനുമുള്ള ഊര്‍ജം അവരുടെ സാന്നിധ്യത്തില്‍ നിന്ന് നേടുക.
ചെയ്യാന്‍ കഴിയാത്തത് ചെയ്യുക
എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട വിജയതത്ത്വമാണിത്. 'അത് ചെയ്യാന്‍ പറ്റില്ല, അത് നടക്കില്ല' എന്നൊക്കെ മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കു മ്പോഴാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷമനുഭവിക്കുന്നത്. ഇന്‍ഡ്യയില്‍ തന്നെ കാറുകള്‍ ഉല്‍പാദിപ്പിക്കാനാകുമെന്ന് ഞാന്‍ വിശ്വസിച്ചു, അത് കഴിയില്ലെന്ന് പലരും പറഞ്ഞു. പക്ഷേ ആ സ്വപ്നത്തിന്‍റെ സാഫല്യ മായിരുന്നു ഇന്‍ഡിക്ക. ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്നത് അപ്രാപ്യ മാണെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു നാനോ.
ഹീറോകള്‍ വേണം
നിങ്ങളെ നിരന്തരം പ്രചോദിപ്പിക്കുന്ന വ്യക്തികള്‍ നിങ്ങളുടെ ജീവിതത്തി ലുണ്ടാകണം. തളരുമ്പോള്‍ നിങ്ങള്‍ക്ക് ഊര്‍ജം പകരുകയും വളരുമ്പോള്‍ ആ വളര്‍ച്ചയില്‍ അഹങ്കരിക്കരുതെന്ന് സ്വന്തം ജീവിതത്തിലൂടെ നിങ്ങള്‍ക്ക് കാണിച്ചു തരികയും ചെയ്യുന്ന ആളുകളായിരിക്കണം അത്.
2020, ജനുവരി 16, വ്യാഴാഴ്‌ച
മതങ്ങൾ -ഓഷോ
മതങ്ങൾ - എല്ലാ മതങ്ങളും സ്വാഭാവികതയ്‌ക്കെതിരാണ്. എന്തുകൊണ്ടാണ് അവ സ്വാഭാവികതയ്‌ക്കെതിരാകുന്നത്? അതിന്റെ പിന്നിൽ വളരെ മനഃശാസ്ത്രപരമായ ഒരു തന്ത്രമുണ്ട്, ആ തന്ത്രം ഇതാണ് : നിങ്ങളുടെ പ്രകൃതിക്കെതിരെ നിങ്ങളെ ചിട്ടപ്പെടുത്തിയാൽ നിങ്ങൾ ദുഃഖപൂർണമായ ഒരു ജീവിതമാണ് നയിക്കുക, നിങ്ങൾ ഉത്കണ്ഠയിലും വൈകൃതത്തിലും കുറ്റബോധത്തിലും വ്യഥയിലും ജീവിക്കുന്നു. നിങ്ങളുടെ പ്രകൃതിക്കെതിരെ നിങ്ങളെ ചിട്ടപ്പെടുത്തിയാൽ മാത്രമേ ഈ പ്രതിഭാസം മുഴുവൻ സൃഷ്ടിക്കാൻ കഴിയൂ. നിങ്ങൾ പ്രകൃത്യാനുസാരി ആണെങ്കിൽ എല്ലാ പക്ഷികളും വൃക്ഷങ്ങളും മൃഗങ്ങളും ആനന്ദവാന്മാരായിരിക്കുന്നതുപോലെ നിങ്ങളും ആനന്ദഭരിതരായിരിക്കും. അവ ദൈവത്തെ ആരാധിക്കുന്നില്ല, ഒരു പള്ളിയിലും പോകുന്നില്ല. അവയ്ക്ക് ഒരു ദൈവശാസ്ത്രവുമില്ല, ഒരു കുറ്റബോധവുമില്ല.
മനുഷ്യനെ അവന്റെ പ്രകൃതിയ്ക്ക് എതിരാക്കിമാറ്റിയാൽ മാത്രമേ അവനെ ദൈവാഭിമുഖ്യമുള്ളവനാക്കിത്തീർക്കാൻ കഴിയൂ എന്നുള്ളത് മാനവചരിത്രത്തിന്റെ ആദിമദശയിൽത്തന്നെ പുരോഹിതന്മാർ കണ്ടെത്തി. ഒരുവൻ അവന്റെ സഹജപ്രകൃതിക്കെതിരായാൽ അവൻ വിഘടിത വ്യക്തിത്വമുള്ളവനായ് തീരുന്നു. നിങ്ങളുടെ സത്ത മുഴുവനും പ്രകൃതിയുടെ ഭാഗമാണ്, മനസ്സിനെ മാത്രമേ ചിട്ടപ്പെടുത്താനാവൂ, ശരീരത്തിനെ സാധ്യമല്ല.
നിങ്ങൾ ബ്രഹ്മചര്യവ്രതം എടുത്തേക്കാം. എന്നാൽ അത് നിങ്ങളുടെ ജൈവഘടനയെ മാറ്റുന്നില്ല. അത് നിങ്ങളുടെ ശരീരഘടനയെ മാറ്റുന്നില്ല. അത് ഒരു മാനസിക സങ്കല്പനം മാത്രമാണ്, കേവലം വാക്കുകൾ.... നിങ്ങളുടെ രക്തം ലൈംഗികോർജ്ജത്തെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. നിങ്ങളുടെ ശരീരം ഹോർമോണുകളെ ഉല്പാദിപ്പിച്ചുകൊണ്ടേയിരിക്കും. നിങ്ങളുടെ ശരീരത്തിന് ചില ആവശ്യങ്ങളുണ്ട്. സ്വാഭാവികമായും അതിന് ഭക്ഷണം വേണം, അതിന് പോഷണം വേണം, അതിന് പ്രണയം വേണം. പ്രണയവും ഒരു പോഷണമാണ്.
പ്രകൃതിയ്ക്ക് എതിരാകുവാൻ മതങ്ങൾ നിരന്തരം പഠിപ്പിച്ചുപഠിപ്പിച്ചു മനുഷ്യരാശി മുഴുവൻ ഉൾവലിഞ്ഞിരിക്കുന്നു. പ്രകൃതിയ്‌ക്കെതിരാകാൻ നിങ്ങൾക്ക് സാധ്യമല്ല. അതുകൊണ്ട് നിങ്ങൾക്കാകെ ചെയ്യാൻ കഴിയുന്നത് ഇരട്ട വ്യക്തിത്വമായിത്തീരുക മാത്രമാണ്. വീടിന്റെ മുൻവാതിലിൽ നിങ്ങൾ ക്രിസ്ത്യാനിയാണ്, ഹിന്ദുവാണ്, മുഹമ്മദീയനാണ്. ആളുകളെ ഒരു മുഖംമൂടി, ഒരു കപടമുഖം കാട്ടുകയാണ് നിങ്ങൾ. പിൻവാതിലിൽ നിങ്ങൾ സ്വഭാവികനാണ്. അതുകൊണ്ട് സ്വന്തം ഹൃദയത്തിൽ ഒരു സമരം നടക്കുന്നതായി നിങ്ങൾക്ക് തോന്നിത്തുടങ്ങുന്നു.
ഈ സമരമാണ് പുരോഹിതന്മാർക്ക് നിങ്ങളെ ചൂഷണം ചെയ്യാനുള്ള അടിത്തറ. കാരണം നിങ്ങൾ അത്രമേൽ ദുഖിതനാണ്.അതുകൊണ്ട് മതങ്ങൾ ആദ്യമായി ഉത്ക്കണ്ഠ സൃഷ്ടിക്കുന്നു, ദുഃഖം, വേദന, യാതന. നിങ്ങളുടെ മനസ്സിനെ പ്രകൃതിയ്‌ക്കെതിരായി മാറ്റിക്കൊണ്ടാണ് അവരത് സൃഷ്ടിക്കുന്നത് - അതാണ് ഏറ്റവും ലളിതമായ മാർഗവും. കേവലം പ്രകൃതിയ്ക്ക് എതിരാവുക, നിങ്ങൾ അതീവ ദുഖിതനായിത്തീരും. പുരോഹിതന്മാരാകട്ടെ ദുഃഖത്തിൽനിന്ന് പുറത്ത് കടക്കാനുള്ള വഴി തങ്ങൾക്ക് അറിയാമെന്ന് മേനി നടിക്കുകയാണ് : പ്രാർത്ഥന " ദൈവത്തിൽ വിശ്വസിക്കുകയാണെങ്കിൽ ദൈവം നിങ്ങളെ കാത്തുകൊള്ളും " - ഇതാണ് എല്ലാ മതങ്ങളുടെയും തന്ത്രം. ആദ്യം ദുഖവും വേദനയും കുറ്റബോധവും സൃഷ്ടിക്കുക. അപ്പോൾ ആളുകൾ പുരോഹിതന്മാരുടെ അടുത്ത് പോകാതിരിക്കില്ല. എല്ലാ പുരോഹിതന്മാരും നൂറ്റാണ്ടുകളായി തങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങൾ അവരുടെ കുത്തകയാക്കി വെച്ചിരിക്കുകയാണ്. അവ വിശുദ്ധങ്ങളേയല്ല എന്നത് മറ്റൊരു കാര്യം.
അസ്വാഭാവികനായ മനുഷ്യനാണ് രോഗാതുരനായിരിക്കുന്നത്. അപ്പോൾ അയാൾ പുരോഹിതരാൽ ചൂഷണം ചെയ്യപെടാതിരിക്കില്ല. പുരോഹിതന്മാർ മാനവരാശിക്ക് ഒരു സംഭാവനയും നൽകിയിട്ടില്ല. അവർ ചൂഷണം മാത്രമാണ് ചെയ്തിട്ടുള്ളത്. അസ്തിത്വത്തിലെ ഏറ്റവും വലിയ പരാന്നഭോജികളാണ് അവർ.
എല്ലാം പ്രകൃതിക്ക് ഇണങ്ങും വിധമായാൽ മനുഷ്യന് നൂറ്റമ്പതു വർഷം വരെ ആരാഗ്യത്തോടെ ജീവിച്ചിരിക്കാനുള്ള കഴിവുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എല്ലാ മതങ്ങളും അടിച്ചേൽപ്പിക്കുന്ന ജീവിതത്തിന്റെ പ്രകൃതിവിരുദ്ധത ജനങ്ങളുടെ ജീവിതത്തെ ദുഃഖപൂർണമാക്കുക മാത്രമല്ല അവരുടെ ആയുസ് നൂറ്റമ്പതിൽ നിന്ന് എഴുപത്തഞ്ചായി ചുരുക്കുകയും ചെയ്യുന്നു.
നിങ്ങളെക്കാൾ മഹത്തരമായി യാതൊന്നുമില്ല. നിങ്ങൾ പാപികളാണെന്നും, ദൈവം മഹാനും നിങ്ങൾ ഭൂമിയിൽ ഇഴഞ്ഞുകൊണ്ടിരിക്കുന്ന വെറും കൃമികളാണെന്നുമാണ് നിങ്ങളുടെ മതങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. മതങ്ങൾ നിങ്ങൾക്ക് ഒരു അപകർഷതാബോധം തന്നിരിക്കുന്നു. ആ അപകർഷതാബോധം എപ്പോഴും തന്നെക്കാൾ മഹാനായ മറ്റാരെയോ തേടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അതൊരു സ്വാഭാവികമായ കാര്യമല്ല. അതവിടെ നട്ടുപിടിപ്പിച്ചതാണ്, ചിട്ടപ്പെടുത്തലിലൂടെ, അനുശീലനത്തിലൂടെ. നിങ്ങൾ മനുഷ്യരിലും താണ ഒരു ജീവിവർഗമായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നു, നിങ്ങളിലെ ആത്മാഭിമാനം, അന്തസ്, മാന്യത എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സ്വാഭാവികമായും കൂടുതൽ മഹത്വമുള്ള ആരെങ്കിലും ഉണ്ടായിരിക്കണമെന്ന് നിങ്ങൾ ഊഹിക്കുന്നു.
സമ്പൂർണമായി ജീവിക്കുക, സ്വാഭാവികമായി ജീവിക്കുക. അപ്പോൾ നിങ്ങൾക്ക് ഒരു മതവുമുണ്ടാകുകയില്ല, അപ്പോൾ നിങ്ങൾക്ക് ഒരു പുരോഹിതനും ഉണ്ടാവുകയില്ല, ദൈവം ഉണ്ടായിരിക്കുകയില്ല. അപ്പോൾ നിങ്ങളെ ചൂഷണം ചെയ്യാൻ, നിങ്ങളുടെ ധീഷണയെ, നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കാനും, നിങ്ങളെ രോഗിയാക്കാനും, വിഷാദവാനാക്കുവാനും ആരും ഉണ്ടായിരിക്കുകയില്ല
ജീവിതമെന്ന കല ലളിതമാണ്. പ്രകൃത്യാനുസാരിയായി വർത്തിക്കുക. യേശുക്രിസ്തുവിനെയോ, മഹാവീരനെയോ, മുഹമ്മദിനെയോക്കുറിച്ചു ഗൗനിക്കാതിരിക്കുക. ആരെക്കുറിച്ചും ഒട്ടും ഗൗനിക്കാതിരിക്കുക. അവർ അവരുടെ ജീവിതം ജീവിച്ചു. നമ്മൾ നമ്മുടെ ജീവിതം ജീവിക്കുക.
ഓഷോ..... ഓഷോ ..... ഓഷോ ( പുസ്തകം : ദൈവം മരിച്ചു )
2020, ജനുവരി 15, ബുധനാഴ്‌ച
Habit & Life Style 21/90 principle
21 ദിവസം തുടർച്ചയായി ഒരു കാര്യം ചെയുമ്പോൾ അത് നമ്മുടെ ശീലമാകും അതുപോലെ 90 ദിവസം ചെയുമ്പോൾ അത് നമ്മുടെ ജീവിതശൈലി ആകും , കൂടുതൽ നല്ല ശീലങ്ങൾ വളർത്തി ജീവിതം ആനന്ദകരമാക്കു
ചെറിയ ചകിരി നാരുകൾ അങ്ങനെ ധാരാളം ചകിരി നാരുകൾ കൂടുമ്പോൾ കയർ ഉണ്ടാക്കുന്നു വീണ്ടും ധാരാളം കയർ കൂടുമ്പോൾ അത് വടം ആകുന്നു അത് പോലെയാണ് ചെറിയ ചകിരി നമ്മുടെ ശീലത്തിന്റെ ആദ്യ തരി ഇങ്ങനെയാണ് ശീലങ്ങൾ നല്ലതു അഴുക്കും നമ്മളിൽ രൂപാന്തര പെടുന്നേ.
1000 അടവുകൾ പഠിച്ചവനെ തോൽപിക്കാൻ എനിക്ക് കഴിയും ഒരു അടവ് 1000 തവണ ചെയ്തവനെ എനിക്ക് തോൽപിക്കാൻ ബുദ്ധിമുട്ടാണ് (ബ്രൂസ് ലീ )
Big Goals & Dreams
നമ്മുടെ പല വലിയ ലക്‌ഷ്യം (goals ) സാഷാത്കരിക്കാതെ നമ്മൾ പാതി വഴിയിൽ ഉപേഷിക്കുന്നതു എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നെ. നമ്മുടെ വലിയ ലക്ഷയത്തോടു നമ്മൾ ചോദിക്കും " എങ്ങനെ (How ) ഇതു നേടാൻ കഴിയും ? എന്ന് ചോദിക്കും നമ്മുടെ ലോജിക് ഉത്തരം കണ്ടെത്താൻ ശ്രേമിക്കും അത് പലപ്പോഴും നടക്കില്ല എന്നുള്ള മെസ്സേജ് അയിരിക്കും.
എന്താണ് നമ്മുക്ക് വേണ്ടത് ? എന്തുകൊണ്ട് അത് ആഗ്രഹിക്കുന്നു ? ഈ രണ്ട് ചോദ്യത്തിനും ഉത്തരം കാണാൻ കഴിഞ്ഞാൽ അത് നിങ്ങളിലേക്ക് എങ്ങനെ അത് നടക്കും എന്ന് ലോജിക്കലി ഉത്തരം തരും .
അത് കൊണ്ട് "How " കടിച്ചു തുങ്ങി കിടക്കാതെ What & Why ചോദിക്കുക, അങ്ങനെ നിങ്ങളുടെ ലക്‌ഷ്യം നിങ്ങൾക്കു നേടിയെടുക്കാൻ കഴിയും.
WHO AM I
*ഒരു ചെറിയ ആൽവിത്തിൽ ഒരു വൻ ആൽമരത്തിന്റെ ശക്തി വിശേഷങ്ങൾ / സാധ്യതകൾ ഉറങ്ങിക്കിടക്കുന്നു. ആൽവിത്തിനെ നാം വളക്കൂറുള്ള മണ്ണിൽ കുത്തി, മുളപ്പിച്ച്, സംരക്ഷിച്ചാൽ അത് പല തലമുറകൾക്ക് ഗുണമേകുന്ന ഒരു വൻ ആൽമരമായി മാറും...!*
*അതേ സമയം അതേ ആൽവിത്തിനെ, നാം നശിപ്പിച്ചാൽ അത് ആൽമരമാകാതെ ഇല്ലാതാകും... അതിലെ ശക്തികൾ പാഴാകും... സാധ്യതകൾ നശിക്കും.!* *ഒരു ആൽവിത്തിൽ ആൽമരമാകാനുള്ള ശക്തി വിശേഷങ്ങൾ സൂഷ്മരൂപത്തിൽ അടങ്ങിയിരിക്കുന്നതു പോലെ, അതിനുമപ്പുറം അതിലുമായിരം ഇരട്ടി ശക്തിയോടെ ഓരോ മനുഷ്യന്റെയും ഉള്ളിലും കോടാനുകോടി സൂര്യ പ്രഭയോടെ ഈശ്വരീയ / ആത്മീയ ചൈതന്യം അടങ്ങിയിരിക്കുന്നു. അതിനെ അന്വേഷിക്കുന്നവർ / തേടുന്നവർ ആരാണോ അവനാണ് യഥാർത്ഥ ആത്മ / സത്യ അന്വേഷി...!*
*ഞാനാര് (WHO AM I ) എന്ന അറിവിനു വേണ്ടി ആര് അലയുന്നുവോ അവനാണ് യഥാർത്ഥത്തിൽ സത്യത്തിന്റെ പിന്തുടർച്ചക്കാരൻ...അവനാണ് യോഗി...സൂഫി, സത്യാന്വേഷി... സ്രഷ്ടാവിന്റെ മാർഗം തേടുന്നവൻ..*
*മടുക്കാത്ത ആ വിധമുള്ള ആത്മാന്വേഷണം അവനെ ഒടുവിൽ സത്യദർശനത്തിൽ / ആത്മ ദർശനത്തിന്റെ സാമ്രാജ്യത്തിൽ കൊണ്ടുചെന്നെത്തിക്കുന്നു*
*പ്രയത്നിക്കുക ... ഫലം താനെ വന്നു ചേരും*
പ്രപഞ്ച രഹസ്യം
പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യശരീരത്തിൽ സദാ സമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലെങ്കിൽ ശരീരമില്ല. ബോധം സർവ്വതിനെയും ഉൾക്കൊള്ളുന്നു. ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തതായി ഒന്നുമില്ല. തന്നെയല്ല ശരീരതലത്തിലാണ് പരിമിതികൾ. ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ. ബോധത്തെ അറിയുവാൻ ബോധമില്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാ സമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെയിരിക്കുവാനുള്ള കഴിവുമുണ്ട്. കണ്ണുകൾ അടച്ചു ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാരഹിത സ്ഥിതി കൈവരും. ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേയുള്ളൂവെന്നും താൻ അതാണെന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണെന്നും ബോദ്ധ്യപ്പെടും. ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷ്ടിയും സ്ഥിതിയും സംഹാരവും അനുഭവപ്പെടും. താൻ ബോധമാണെന്നു ഉറക്കുന്നതോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽ പെടാതെ ആനന്ദഘനമായ ബോധസ്വരൂപമായി ഭവിക്കും. ഇതു തന്നെ മോക്ഷ പ്രാപ്തി
ഇരുംബിനെ കാന്തമാക്കാറുണ്ടല്ലോ ?
അതുപോലെ മനസ്സിന് ഒരു പ്രത്യേക കാന്തിക ശക്തി നൽകുന്ന പ്രവൃത്തിയാണ് ധ്യാനം. ധ്യാനം മതപരമാണെന്ന് ചിലർ വാദിച്ചേക്കാം. ധ്യാനം എന്നാൽ മനസ്സിനെ ഏകാഗ്രമാക്കുക എന്നേ അർത്ഥമുളളു. അത് ആർക്കും ചെയ്യാവുന്നതാണ്. അതിന് മതത്തിന്റെയോ ദൈവത്തിൻെറയോ ആവശ്യമില്ല. ഭഗവദ് ഗീതയിൽ അത് പറയുന്നുണ്ട്. എപ്പോൾ നിൻെറ മനസ്സ് നിശ്ചലമാകുന്നോ അപ്പോൾ നീ യോഗത്തിൽ ഏത്തി എന്ന അർത്ഥത്തിൽ പറയുന്ന ഒരു ശ്ളോകം ഉണ്ട്. അതാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനം എന്ന് ഞാൻ വിശ്വസിക്കുന്നു. അത് തന്നെയാണ് സൂഫിസവും സന്യാസവും എന്നും ഞാൻ വിലയിരുത്തുന്നു.
ഇത് എൻെറ കാഴ്ചപ്പാടാണ്. അതിന് എതിർ അഭിപ്രായം ഉളളവരുണ്ടാകാം. പക്ഷേ എല്ലാ മതത്തിലും ആരാധന എന്ന് പറയുന്നത് അല്പനേരം മനസ്സിനെ ഏകാഗ്രതയിൽ ലയിക്കാനുള്ള അവസരം ഒരുക്കലാണ് എന്ന് മനസ്സിലാക്കുംബോൾ അത് യദാർത്ഥം എന്ന് തോന്നും. ദൈവത്തിന് ആരാധന കൊണ്ട് എന്താണ് പ്രയോജനം എന്ന് കൂടി ചിന്തിച്ചാൽ കാര്യം വ്യക്തമാകും. ദൈവം ആരാധിക്കനും ദൈവത്തെ സ്മരിക്കാനും പറഞ്ഞു എന്ന് വിശ്വാസികൾ പറയുന്നതിൻെറ പോരുളാണ് ഈ കാര്യം. ദൈവം അഹംകാരിയോ തന്നെ പുകഴ്ത്തണം എന്ന വാശിക്കരനോ അല്ല. പകരം മനസ്സിൻെറ ശക്തിയെ കണ്ടെത്തിയവർ അത് നേടാനുള്ള വഴി വിവരിച്ചത് മാത്രമാണ് മതം. ശക്തമായ വിശ്വാസികൾക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ല. പക്ഷേ എതിർക്കുന്നതിന് മുംപ് ഒന്ന് ചിന്തിക്കൂ.
മനുഷ്യ ജന്മം പുണ്യ ജന്മം ആയിത്തീരാൻ
അസംതൃപ്തമായ മനസ്സിനെ സംതൃപ്തിയിലേക്ക് നയിക്കാനാണ് എല്ലാ ആത്മീയ മാർഗങ്ങളും അവതരിപ്പിക്കപ്പെട്ടത്. എന്നാൽ ഭൗതിക ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുവാനുള്ള വേറിട്ട (നിഗൂഢ ) വഴിയായാണ് ജനം ആത്മീയതയെ സ്വീകരിച്ചത്.
*ജീവിതരഹസ്യം* അനാവരണം ചെയ്ത് *പൂർണ്ണ തൃപ്തിയിൽ* അവശേഷിക്കുന്ന ജീവിതം പൂർത്തിയാക്കി സന്തോഷത്തോടെ മണ്ണിൽ നിന്നും വിട പറയാനുള്ള ഏക മാർഗമാണ് ആത്മീയമായി ഉണരുക *(Spiritual Awakening )* എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.
ഭൗതിക ആഗ്രഹങ്ങളെ താലോലിച്ച് മരണം വരെ ജീവിച്ചവരെല്ലാം കടുത്ത നിരാശയിലാണ് തങ്ങളുടെ അവസാനകാലം തള്ളിനീക്കുന്നത്.
*മാനസിക സന്തോഷവും* *മാനസിക സംതൃപ്തിയുമാണ്* *ജീവിതവിജയത്തിന്റെ മാനദണ്ഡം എങ്കിൽ ആത്മീയ ഉണർവ്വ്* *( Spiritual Awakening ) അല്ലാത്തതൊന്നും മാനവ ജനതയ്ക്ക് ഉപകരിക്കുകയില്ല*.
ഈയൊരു തിരിച്ചറിവ് നൽകുന്ന വിദ്യാഭ്യാസരീതി നമ്മുടെ നാട്ടിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.
*മനുഷ്യ ജന്മം പുണ്യ ജന്മം ആയിത്തീരാൻ* ആത്മീയതയെ ശരിയായ രീതിയിൽ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉറങ്ങുന്നവനെ ഉണർത്താം, എന്നാൽ ഉറക്കം നടിക്കുന്നവരെ ഉണർത്തുക അസാധ്യം തന്നെ.
🙏🙏🙏🙏🙏🙏ചിരിയ്ക്കുക -ഓഷോ
ജീവിതത്തെ ലളിതമായി ഒരു കളിതമാശയായി എടുക്കുക. അല്പം കൂടി ചിരിയ്ക്കുക. പ്രാർത്ഥനയേക്കാൾ എത്രയോ പ്രാധാന്യമുള്ളതാണ് ചിരി. ചിരി അഹന്തയെ തീർച്ചയായും നശിപ്പിക്കുന്നു. അഹംബോധം മാറിനിൽക്കുമ്പോഴാണ് നിങ്ങൾ ചിരിക്കുന്നത്. ഒരു കൊച്ചുകുഞ്ഞായി അപ്പോൾ നിങ്ങൾ ചിരിക്കുകയാണ്. ഗൗരവം ചോർന്നുപോയിരിക്കുന്നു. ഒരു നിമിഷത്തേക്ക് സ്വയം മറക്കുന്നു.
ചിരിക്കുമ്പോൾ നിങ്ങളെ നിരീക്ഷിക്കുക. അവിടെ അഹന്ത, പെട്ടെന്ന് നിങ്ങൾ ഉരുകിയിരിക്കുന്നു. ഖരാവസ്ഥ മാറിയിരിക്കുന്നു. നിങ്ങൾ ഒഴുകുകയാണ്. അനുഭവസമ്പന്നനോ പണ്ഡിതനോ ഒന്നുമല്ല നിങ്ങളിപ്പോൾ.
ഓഷോ .....
ശ്രദ്ധിക്കാം -ഓഷോ
തീർത്തും ബധിരരായ അൽപ്പം ചിലരൊഴികെ എല്ലാവരും കരുതുന്നത് തനിക്ക് ശ്രവണശേഷി ഉണ്ടെന്നാണ്. അന്ധന്മാരായ അൽപ്പം ചിലരൊഴികെ, എല്ലാവരും വിചാരിക്കുന്നത് തനിക്ക് ദർശനശേഷി ഉണ്ടെന്നാണ്. എന്നാൽ ഇതു ശരിയല്ല. ശരിയായ ശ്രവണമെന്നാൽ അഗാധമായ പ്രേമത്തോടും സഹഭാവത്തോടും കൂടി ശ്രദ്ധിക്കലെന്നാണർത്ഥം. ഒരാൾ എതിർപ്പുള്ള രീതിയിൽ ശ്രദ്ധിക്കാം, മുൻ കൂട്ടി തെയ്യാറാക്കിയ നിഗമനങ്ങളോടുകൂടി ശ്രദ്ധിക്കാം; ഒരുവൻ എല്ലാ മുൻ ധാരണകളോടും കൂടി, മനസ്സിന്റെ എല്ലാവിധ അനുശീലനങ്ങളോടും കൂടി ശ്രദ്ധിക്കാം. എന്നാൽ അതൊന്നും ശരിയായ ശ്രദ്ധിക്കലല്ല.
.എന്നാൽ പ്രേമത്തിന് അതെല്ലാം ഒരുവശത്തേക്ക് മാറ്റി വെക്കാനുള്ള പ്രാപ്തിയുണ്ട്. പ്രേമത്തിന്നു നിശ്ശബ്ദതയിൽ ശ്രദ്ധിക്കുവാനുള്ള ശേഷി ഉണ്ട്. അപ്പോൾ ഏത് കാര്യത്തിനും ബോധപ്രാപ്തിയുടെ പ്രക്രിയക്ക് ആക്കം കൂട്ടുവാൻ കഴിയും. മേൽക്കൂരയിൽ വീണുകൊണ്ടിരിക്കുന്ന ഈ മഴയുടെ ശബ്ദം .... ഒരുവന് ശരിയായി ശ്രദ്ധിക്കുവാൻ കഴിയുമെങ്കിൽ - യാതൊരാശയവും കൂടാതെ, വ്യാഖ്യാനിക്കുവാനുള്ള യാതൊരു മോഹവും കൂടാതെ, മനസ്സിലാക്കുവാനുള്ള യാതൊരു ശ്രമവും കൂടാതെ - അപ്പോൾ ഇത് തന്നെ മതിയാകും. അപ്പോഴത് തീർച്ചയായും മേൽക്കൂരയിൽ വീഴുന്ന മഴയല്ല എന്ന് നിങ്ങൾ കണ്ടെത്തും. അത് ദൈവം തന്നെയാണെന്ന് നിങ്ങൾ കണ്ടെത്തും. അപ്പോൾ പൈന്മരങ്ങൾക്കിടയിലൂടെ തെന്നി നീങ്ങുന്ന ഇളം കാറ്റ് പൈൻ മരങ്ങൾക്കിടയിലൂടെ നീങ്ങുന്ന ദൈവമാകുന്നു; പാഞ്ഞൊഴുകുന്ന വെള്ളം... എന്ത് കാര്യവും.... നിങ്ങൾ എന്താണ് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ പ്രശ്നമല്ല അത്, അടിസ്ഥാനപരമായ പ്രശ്നം നിങ്ങൾ എങ്ങനെ ശ്രദ്ധിക്കുന്നു എന്നുള്ളതാണ്. പ്രേമത്തോടെ ശ്രദ്ധിക്കുക, അപ്പോൾ സത്യം അതിവിദൂരത്തിലല്ല.
.ഓഷോ
.Study more skills
ആധുനിക യുഗത്തിൽ കുറെ നാളുകൾ മുൻപ് ഉപയോഗിച്ച വി സി ആർ , വലിയ tv മാറി LCD tv വന്നു, കമ്പ്യൂട്ടർ അതുപോലെ പരിഷ്കരിച്ചു , calculator, പേജർ , ഫാക്സ് മെഷീൻ, ടെലിഫോൺ ബൂത് , ഫ്ലോപ്പി ഡിസ്ക്, സിഡി , ഡിവിഡി അങ്ങനെ പലതും വന്നു പോയി , അതിനർത്ഥം ലോകം വളരെ കൂടുതൽ മുന്പ്പോട്ടു പോകുന്നു എന്ന് .
പക്ഷെ നമ്മുടെ സ്കൂൾ വിദ്യാഭ്യാസം എന്തുകൊണ്ട് ഇതു പോലെ അപ്ഡേറ്റ് ആകുന്നില്ല , ഇപ്പോഴും പഴയ സിലബസ് , അത് തന്നെ പഠിപ്പിക്കുന്ന അദ്ധ്യാപകർ , അച്ചൻ പഠിച്ച സിലബസ് മകൻ പഠിക്കുന്നു , പുതിയ സ്കൂൾ വരുന്നു കൂടുതൽ ഫീസ് മേടിക്കുന്നു എന്നുള്ളത് അല്ലാതെ എന്താ ഒരു മാറ്റവും വരാത്തത് , അതിന്റെ അർഥം സ്കൂൾ പഠിത്തം കൊണ്ട് ലോകത്തു കൂടുതൽ മുൻപോട്ടു പോകാൻ കഴയില്ല എന്ന് അല്ലെ .
അപ്പോൾ സ്കൂൾ വിദ്യാഭ്യസത്തോടു കുടി അവരെ ധാരാളം skills പഠിപ്പിക്കുക , അങ്ങനെ കൂടുതൽ കഴിവുള്ള കുട്ടികളെ സൃഷ്ഠിക്കുക
2020, ജനുവരി 12, ഞായറാഴ്‌ച
ആത്മസാക്ഷാത്കാരം അടിസ്ഥാനപരമായ ആവശ്യം
മത്രപ്രാസംഗികർ ഈ മുഴുവൻ ലോകത്തെയും നിങ്ങളെല്ലാം പാപികളാണ് ” എന്ന് ബോധ്യപ്പെടുത്തിയെടുത്ത് കഴിഞ്ഞു .
അവരെ സംബന്ധിച്ചിടത്തോളം ഇത് നല്ലതാണ് . കാരണം നിങ്ങൾക്കത് ബോധ്യമാകാത്തപക്ഷം അവർക്കവരുടെ തൊഴിൽ തുടർന്ന് കൊണ്ടുപോകാൻ കഴിയില്ല .
നിങ്ങൾ പാപികളായിരിക്കണം , അപ്പോൾ മാത്രമേ പളളികളും , അമ്പലങ്ങളും , മസ്ജിദുകളും അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുകയുള്ളു .
നിങ്ങൾ പാപത്തിലായിരിക്കേണ്ടത് അതവരുടെ വിജയ ത്തിന്നാവശ്യമാണ് .
*എല്ലാ അത്യുന്നതങ്ങളായ പള്ളികളുടേയും അടിത്തറ നിങ്ങളുടെ കുറ്റബോധമാണ് . *
നിങ്ങളെത്രത്തോളം കുറ്റബോധമുള്ളവനാകുന്നുവോ വ അത്രയും കൂടുതൽ പള്ളികളും ഉയർന്നുയർന്നു വരാൻ തുടങ്ങും . *
അവ നിർമ്മിക്കപ്പെട്ടിട്ടുള്ളത് നിങ്ങളുടെ കുറ്റബോധത്തിന്മേലാണ് , നിങ്ങളുടെ പാപബോധത്തിന്മേലാണ് , നിങ്ങളുടെ അപകർഷതാബോധത്തിന്മേലാണ് . അങ്ങിനെ അവരൊരുതാണ മനുഷ്യരാശിയെ ഉണ്ടാക്കിയെടുത്തിട്ടുണ്ട് .
തന്ത്രയുടെ ലോകം @ OSHO
ഉപവാസം
2016 ലെ PHYSIOlOGY OR MEDICINE വിഭാഗത്തിൽ നോബൽ സമ്മാനം കിട്ടിയത് ജപ്പാൻ കാരനായ YOSHINORI OHOSUMI എന്ന ശാസ്ത്രജ്ഞനാണ്. അത് MECHANISM for AUTOPHAGY എന്ന അദ്ദേഹത്തിന്റെ ഗവേഷണത്തിനാണ്.
അതായത് ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥയിൽ എന്തു സംഭവിക്കുന്നു എന്നതാണ് വിഷയം. വളരെ ഞെട്ടിക്കുന്ന റിസൾട്ട് ആണ് കിട്ടിയത്. ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥയിൽ ശരീരം സ്വയം ചെയ്യുന്ന ഒരു പ്രക്രിയ. അതാണ് AUTOPHAGY.
AUT0 PHAGY എന്ന വാക്കിൽ
AUTO എന്നാൽ SELF. PHAGE lN എന്നാൽ TO EAT. അതായത് AUTOPHAGY എന്നാൽ SELF EATING.
അതായത് ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥയിൽ ആത് നിർജീവമായ കോശങ്ങളെ, സെല്ലുകളെ ഭക്ഷിക്കും. തന്മൂലം കാൻസർ പോലുള്ള മാരകമായ, ജീവന് ഭീക്ഷിണിയുള്ള അസുഖം ശരീരത്തെ ബാധിക്കുന്നില്ല. ഇതിന്റെ മറ്റൊരു വശം, ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥ ഉണ്ടായില്ലെങ്കിൽ ( LACK OF F00D) ശരീരത്തിലെ നിർജീവ കോശങ്ങൾ നശിക്കാതെ പെരുകി പെരുകി കാൻസർ പോലുള്ള അസുഖമായി മാറുന്നു.
ശരീരത്തിനാവശ്യമായ ഈ പ്രക്രിയയെ മലയാളത്തിൽ ഉപവാസം എന്നു പറയുന്നു. ഉപവാസം എത്ര മഹത്വമേറിയതാണെന്നും മനുഷ്യനിലനില്പിന് അത് എത്ര അത്യന്താപേക്ഷിതമാണെന്നും ഇത് വ്യക്തമാക്കുന്നു.🌹🌹🌹
2020, ജനുവരി 11, ശനിയാഴ്‌ച
ആസ്വദിച്ചു ജീവിക്കുക
ഒരിക്കല്‍ ഒരു തീര്‍ഥാടകന്‍ നടന്നു പോവുമ്പോള്‍ അനേകം ശില്‍പികല്‍ ഇരുന്നു ശില്പ്പങ്ങള്‍ കൊത്തുന്നത് കാണാനിടയായി. ആദ്യം കണ്ട ശില്പിയോട് ആ തീര്‍ഥാടകന്‍ ചോദിച്ചു. ‘നിങ്ങളെന്താണ് ചെയ്യുന്നത്?’ അദ്ദേഹം മുഖം പോലും ഉയര്‍ത്താതെ വലിയ ഗൗരവത്തില്‍ ദേഷ്യഭാവത്തോടെ പറഞ്ഞു.’നിങ്ങള്‍ക്ക് കണ്ടാല്‍ മനസ്സിലാവില്ലേ? ശല്യപ്പെടുത്താതെ ഇവിടെ നിന്ന് പോവുക’. ആ തീര്‍ഥാടകന്‍ മുന്നോട്ടുപോയി. അടുത്തുകണ്ട വേരൊരു ശില്പിയോട് ചോദിച്ചു. ‘നിങ്ങള്‍ എന്താണ് ചെയ്യുന്നത്?’ അപ്പോള്‍ ആ ശില്പി അലസഭാവത്തില്‍ എഴുന്നേറ്റ് ഉളിയും കൊട്ടുവടിയുമൊക്കെ താഴെയിട്ടിട്ട്, ആ തീര്‍ഥാടകന്റെ മുഖത്തേക്ക് ഉറ്റുനോക്കി. ദീര്‍ഘശ്വാസം വിട്ടുകൊണ്ടു പറഞ്ഞു:’എന്റെ വയറ്റിപ്പിഴപ്പിനുവേണ്ടി ജോലി ചെയ്യുകയാണെന്നു കണ്ടാല്‍ മനസ്സിലാവില്ലേ?’ തീര്‍ഥാടകന്‍ ഒന്നും പറയാതെ വീണ്ടും മുന്നോട്ടുപോയി. അവിടെ മറ്റൊരു ശില്പി പാട്ടും പാടിക്കൊണ്ട് വിഗ്രഹം കൊത്തുകയാണ്. തീര്‍ഥാടകന്‍ ചോദിച്ചു :’നിങ്ങള്‍ എന്താണ് ചെയ്യുന്നത്?’ ആ ശില്പി പുഞ്ചിരിതൂകിക്കൊണ്ട് വിനയഭാവത്തില്‍ പറഞ്ഞു:’വിഗ്രഹം കൊത്തുകയാണ്’. അദ്ദേഹം പാട്ടും പാടി വീണ്ടും ശില്പംകൊത്താന്‍ തുടങ്ങി.
ഇവിടെ മൂന്നുപേരും ഒരേ ജോലിയാണ് ചെയ്യുന്നത്. പക്ഷേ, അവരുടെ മനോഭാവം വ്യത്യസ്തമായിരുന്നു. ആദ്യത്തെയാള്‍ ശപിച്ചുകൊണ്ട് ജോലി ചെയുമ്പോൾ രണ്ടാമത്തെയാള്‍ വയറ്റിപ്പിഴപ്പിന് വേണ്ടി ജോലിചെയ്യുകയാണ്. മൂന്നാമത്തെയാള്‍ ആ കര്‍മം സന്തോഷത്തോടെ ഒരു അനുഭവമാക്കിത്തീര്‍ക്കുകയാണ് ചെയ്തത്.
ഇതിനെ നാം ജീവിതവുമായി ഒന്നു തുലനം ചെയ്തു നോക്കു ,നാം ദിനം ചെയ്യുന്ന ജോലിയോടും ,നമ്മുടെ വാക്കുകളോടും ,പ്രെവർത്തികളോടും .നാം ജനിച്ചതും മരണം വരെ ,ജീവിക്കുന്നതും മാറ്റാൻ ആകില്ല .നാം അനുഭവിക്കേണ്ടത് അനുഭവിച്ചേ മതിയാവു .അപ്പോൾ എന്ത് വേദനയും ,കഷ്ട്ടപാടുകൾ വന്നാലും അതിൽ വേവലാതി പെടാതെ സ്വയം ആസ്വദിച്ചു ജീവിച്ചുകൂടെ .തന്നെക്കാൾ എത്ര കഷ്ടപ്പാടുകൾ ഉള്ള വ്യക്തികൾ ഈ ലോകത്തില്ലേ ..അതറിഞ്ഞു ജീവിക്കുക ...
സ്വയ വിചിന്തനകള്‍ മനസ്സിലും പ്രേവിര്തിയിലും മാറ്റം വരുത്തും ....
2020, ജനുവരി 10, വെള്ളിയാഴ്‌ച
നിങ്ങൾ ആരാണ്? - OSho
'ഞാനൊരു ഹിന്ദുവാണ്' എന്ന് നിങ്ങൾ പറയുന്നു. വീണ്ടുമാലോചിച്ചു നോക്കുക, അതിനെക്കുറിച്ചു ഒന്നുകൂടി ചിന്തിക്കുക. നിങ്ങളൊരു ഹിന്ദുവല്ല. നിങ്ങൾക്കൊരു ഹിന്ദുമനസ്സ് നല്കപ്പെട്ടിരിക്കുകയാണ്. നിങ്ങൾ ജനിക്കപ്പെട്ടിട്ടുള്ളത് ശുദ്ധവും നിഷ്കളങ്കവുമായ ഒരസ്തിത്വമായിട്ടാണ്.
അല്ലാതെ ഒരു ഹിന്ദുവായിട്ടോ മുഹമ്മദീയനായിട്ടോ അല്ല. എന്നാൽ നിങ്ങൾക്കൊരു 'മുഹമ്മദീയ മനസ്സ്, ' 'ഒരു ഹിന്ദു മനസ്സ് ' നല്കപ്പെട്ടിരിക്കുകയാണ്. ഒരു പ്രത്യേക വ്യവസ്ഥിതിയിൽ ജീവിക്കുവാൻ നിങ്ങൾ നിർബന്ധിക്കപ്പെട്ടിരിക്കുകയാണ്. നിങ്ങൾ കൂട്ടിലടക്കപ്പെട്ടിരിക്കുകയാണ്, നിങ്ങൾ തടവിലാക്കപ്പെട്ടിരിക്കുകയാണ്. പിന്നീട് ജീവിതം മനസ്സിനോട് പലതും
കൂട്ടിച്ചേർത്തുകൊണ്ടേയിരിക്കുന്നു. അപ്പോൾ ആ മനസ്സ് ഭാരമുള്ളതായിത്തീരുന്നു. ആ ഭാരം മുഴുവൻ നിങ്ങളിലാണ്. നിങ്ങൾക്കൊന്നും തന്നെ ചെയുവാൻ കഴിയില്ല. മനസ്സ് അതിന്റെ രീതികളെ നിങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ തുടങ്ങുന്നു. നിങ്ങളുടെ അനുഭവങ്ങൾ ആ മനസ്സിനോട് കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. നിങ്ങളുടെ ഭൂതകാലം നിരന്തരം നിങ്ങളുടെ ഓരോ വർത്തമാനനിമിഷത്തെയും നിയന്ത്രിച്ചുകൊണ്ടേ ഇരിക്കുകയാണ്. ഞാൻ നിങ്ങളോട് എന്തെങ്കിലും പറയുകയാണെങ്കിൽ നിങ്ങളതിനെ കുറിച്ചു ശുദ്ധമായൊരു രീതിയിൽ, തുറന്നതായൊരു രീതിയിൽ ചിന്തിക്കാൻ പോകുന്നില്ല. നിങ്ങളുടെ പഴയ മനസ്സ്, നിങ്ങളുടെ ഭൂതകാലം അതിനിടയിൽ വന്നുനിൽക്കും. അത് അനുകൂലമായോ പ്രതികൂലമായോ ഇടവിടാതെ സംസാരിക്കാൻ തുടങ്ങും.
ഓർമിക്കുക നിങ്ങളുടെ മനസ്സ് നിങ്ങളുടേതല്ല. നിങ്ങളുടെ ശരീരം നിങ്ങളുടേതല്ല, അത് നിങ്ങളുടെ മാതാപിതാക്കളിൽനിന്നും വന്നുചേർന്നതാണ്. നിങ്ങളുടെ മനസ്സും നിങ്ങളുടേതല്ല. അതും നിങ്ങളുടെ രക്ഷാകർത്താക്കളിൽ നിന്നും വന്നുചേർന്നതാണ്. അപ്പോൾ നിങ്ങൾ ആരാണ്? ധ്യാനിക്കുക.
----- ഓഷോ.നരകം എന്ന ഒന്നുണ്ടോ? - OSho
ജപ്പാനിലെ ചക്രവർത്തി ഒരു സെൻ ഗുരുവിനെ കാണാൻ പോയി.പ്രബുദ്ധനായ ഒരാളോട് ഒരു ചോദ്യം ചോദിയ്ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ചക്രവർത്തി വളരെ ഭവ്യതയോടെ ശിരസു നമിച്ചു ഗുരുവിനോട് ചോദിച്ചു.
" നരകം എന്ന ഒന്നുണ്ടോ? സ്വർഗ്ഗം എന്ന ഒന്നുണ്ടോ? അതോ പുരോഹിതന്മാരുടെ കെട്ടുകഥയാണോ ഇത് "
സെൻ ഗുരു ചക്രവർത്തിയുടെ കണ്ണുകളിലേക്ക് നോക്കി. എന്നിട്ട് പറഞ്ഞു.
"വിഡ്ഡി , യുഗങ്ങളുടെ വിവേകത്തെ നീ സംശയിക്കുന്നുവോ? പ്രബുദ്ധനായ ഒരു വ നോട് എങ്ങനെ പെരുമാറണമെന്ന് ആദ്യം പഠിക്കണം. ചോദ്യം ചോദിക്കാനുള്ള രീതി ഇതല്ല ".
ചക്രവർത്തിക്ക് ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല വിഡ്ഡിയെന്ന് ഇതുവരെ ജീവിതത്തിലാരും വിളിച്ചിട്ടില്ല. സെൻ ഗുരുവിന്റെ അസംബന്ധമായ ഈ പ്രതികരണത്തെ പിൻ താങ്ങുന്ന ഒന്നും താൻ ചെയ്തിട്ടില്ല ചക്രവർത്തി ധീരനായ ഒരു സമുറായ് യോദ്ധാവായിരുന്നു. ഈ അസഭ്യവും അപമാനവും അദ്ദേഹത്തിനു സഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹമാകട്ടെ ഒരു രാജ്യത്തിന്റെയാകെ ചക്രവർത്തിയും. അദ്ദേഹം വാൾ വലിച്ചൂരി. ഗുരു അവിടെ തന്നെ ഇരുന്നു. അദ്ദേഹത്തിന്റെ ശിരസ്സറുക്കാൻ ചക്രവർത്തി തയ്യാറായി.
അപ്പോൾ ഗുരു പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. "ഇതാ നരകകവാടങ്ങൾ തുറക്കുന്നു '
ഗുരു പറഞ്ഞതിലെ അർത്ഥം ഗ്രഹിച്ച ചക്രവർത്തി പെട്ടെന്ന് നിന്നു.തന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. പക്ഷെ ഈ ഗുരുവിന് അത്ര അറിവൊന്നുമില്ല യഥാർത്ഥ സാഹചര്യത്തിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. നരകത്തിലേക്കുള്ള വഴികാട്ടിക്കൊടുക്കുന്നതിന് ഒരു സാഹചര്യം സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്.
ചക്രവർത്തി വാൾ ഉറയിലിട്ടു. ഗുരു പറഞ്ഞു .'' ഇതാ സ്വർഗ്ഗത്തിലേക്കുള്ള കവാടം തുറക്കുന്നു! ഒരു നിമിഷം മഹാ നിശ്ശബ്ദത.ഗുരു പറഞ്ഞു "താങ്കൾക്ക് മറ്റെന്തെങ്കിലും ചോദ്യമുണ്ടോ?
ഞാൻ ശരിയായ ഉത്തരം തന്നില്ലെ" ?ചക്രവർത്തി ഗുരുവിന്റെ കാൽതൊട്ടു വന്ദിച്ചു പറഞ്ഞു. " അനേകം മഹാ പണ്ഡിതന്മാരോട് ഞാനീ ചോദ്യം ചോദിച്ചിട്ടുണ്ട്. അവർ വിശദീകരിക്കാനാണ് ശ്രമിച്ചത്. പ്രാചീന ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് അനുകൂലമായും പ്രതികൂലമായും വാദഗതികൾ നിരത്തി. പക്ഷെ ആർക്കും എന്നെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞില്ല. സ്വർഗ്ഗത്തേയൊ നരകത്തേയോ കുറിച്ച് അങ്ങ് ഒരൊറ്റ വാക്കും പറഞ്ഞില്ല പക്ഷെ അതോടെ എന്റെ ചോദ്യം ഇല്ലാതായി"
ഗുരു പറഞ്ഞു. " ഒരു ചോദ്യത്തിനും ഉത്തരം നൽകാൻ കഴിയില്ല. അവബോധത്തെ ഉയർത്താനെ കഴിയൂ. ഞാൻ അങ്ങയുടെ അവബോധത്തെ ഉണർത്തി. ഒരു നിമിഷത്തേക്ക് അങ്ങ് അങ്ങയുടെ മനസ്സിൽ അല്ലാതായി.ആ നിമിഷം ഓർക്കുക. ആ നിമിഷത്തെ വീണ്ടും വീണ്ടും കൊണ്ടുവരിക.ആ ഇ ട ത്തിലാണ് അവബോധം ഒഴുകുന്നത് " ധ്യാനമാണ് അവബോധത്തിന്റെ ഉറവിടം. മനസ്സ് വിവരങ്ങളുടേയും അറിവിന്റേയും ഒരു ശേഖരമാണ്.
ഓഷോ- റിബൽ എന്ന പുസ്തകത്തിൽ
കോടീശ്വരശീലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. അവര്‍ ഏറ്റവും വലിയ സ്വപ്നങ്ങള്‍ കാണുന്നവരാണ്.
2. അവര്‍ക്ക് കൃത്യമായ ദിശാബോധം ഉണ്ടായിരിക്കും.
3. സ്വന്തം മനസിന്‍റെ അപാരശക്തി തിരിച്ചറിഞ്ഞവരാണ് അവര്‍.
4. അവരുടെ ബോസ് അവര്‍ തന്നെയായിരിക്കും.
5. ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്താണ് അവര്‍ വിജയം സ്വന്തമാ ക്കിയത്.
6. അവര്‍ എന്തു ചെയ്താലും അത് ഏറ്റവും വിശിഷ്ടമാകാം.
7. കഠിനാധ്വാനികളായിരിക്കും അവര്‍.
8. വിജയം നേടുന്നതുവരെ സ്ഥിരോല്‍സാഹികളായിരിക്കും
9. പ്രതിസന്ധികളിലും അവര്‍ അവസരങ്ങള്‍ തേടും.
10. ജീവിതകാലം മുഴുവന്‍ പഠിച്ചുകൊണ്ടിരിക്കും.
>11. സ്വന്തം മേഖലയില്‍ അവര്‍ക്ക് വൈദഗ്ധ്യമുണ്ടാകും.
12. പെട്ടെന്ന് ഉചിതമായ തീരുമാനങ്ങളെടുക്കും.
13. പരാജയഭീതി അവരെ പിന്നോട്ടു വലിക്കില്ല.
14. ലക്ഷ്യത്തിലേക്ക് മനസ് ഏകാഗ്രമാക്കി വയ്ക്കും.
15. അവസരങ്ങള്‍ വന്നാല്‍ അത് സ്വന്തമാക്കും.
16. നല്ല ബന്ധങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് പ്രത്യേക കഴിവുണ്ടാകും.
17. മുന്‍ഗണനകള്‍ നിശ്ചയിച്ച് പ്രവര്‍ത്തിക്കും.
18. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ മടിയുണ്ടാകില്ല.
19. സത്യസന്ധത ജീവിതവ്രതമാക്കും.
20. അച്ചടക്കമുള്ളവരായിരിക്കും.
21. സമ്പാദ്യശീലരായതിനാല്‍ അനാവശ്യമായി പണം ചെലവഴിക്കില്ല.
22. തിരക്കുകള്‍ക്കിടയിലും ആരോഗ്യത്തിന് പ്രാധാന്യം നല്‍കും.
2020, ജനുവരി 8, ബുധനാഴ്‌ച
ഒരുമിച്ചു വിജയിക്കാം
അവതാരകന്‍ *പത്തു* പേരെ വോളന്‍റിയര്‍മാരായി സ്റ്റെജിലേക്ക് ക്ഷണിച്ചു.
*പത്തു* പേരുടെ കയ്യിലും ഓരോ *ബലൂണു*കള്‍ നല്‍കി -"
എല്ലാവരും അവരവര്‍ക്കു കിട്ടിയ *ബലൂണ്‍*ഊതിവീര്‍പ്പിച്ച ശേഷം നന്നായി കെട്ടുക."
ശേഷം എല്ലാവര്‍ക്കും ഓരോ *ടൂത്ത് പിക്കു*കള്‍ നല്‍കപ്പെട്ടു.
"ഇപ്പോള്‍ നിങ്ങളുടെ ഒരു കയ്യില്‍ ബലൂണും മറുകയ്യില്‍ ടൂത്ത്പിക്കുമുണ്ട്. നിങ്ങളുടെ പക്കല്‍ അഞ്ചു മിനിറ്റ് സമയമുണ്ട്, അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ ആരുടെ പക്കലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് - അവരായിരിക്കും വിജയി. ത്രീ, ടു, വണ്‍ - നിങ്ങളുടെ സമയം ഇതാ ആരംഭിക്കുന്നു"
അവതാരകന്‍റെ വിസില്‍ മുഴങ്ങിയതും വോളന്‍റിയര്‍മാര്‍ ഓരോരുത്തരും സ്വന്തം ബലൂണുകള്‍ സുരക്ഷിതമാക്കാന്‍ ശ്രമിച്ചു കൊണ്ട് തൊട്ടടുത്തു നില്‍ക്കുന്നയാളിന്‍റെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാനുള്ള ശ്രമം തുടങ്ങി. ബലൂണുകള്‍ പൊട്ടുന്ന ശബ്ദം ഹാളില്‍ മുഴങ്ങിത്തുടങ്ങി. സ്വന്തം ബലൂണ്‍ പൊട്ടിയവര്‍ കൂട്ടം ചേര്‍ന്ന് ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ച് അവരുടെ ബലൂണുകളും കുത്തിപ്പൊട്ടിച്ചു. ഒരു മിനിട്ടിനുള്ളില്‍ എല്ലാവരുടെയും കയ്യിലെ ബലൂണുകള്‍ പൊട്ടിത്തീര്‍ന്നു.
"ആരുടെയെങ്കിലും കയ്യില്‍ ബലൂണ്‍ പൊട്ടാതെ അവശേഷിച്ചിട്ടുണ്ടോ ?" പരിശീലകന്‍ ചോദിച്ചു.
" *ഇല്ല"* എല്ലാവരും ഒരേസ്വരത്തില്‍ മറുപടി പറഞ്ഞു.
*"മത്സരം* തുടങ്ങും മുന്‍പ് ഞാനെന്താണ് പറഞ്ഞത് ?" പരിശീലകന്‍ അവരെ നോക്കി ചോദിച്ചു. "അഞ്ചു മിനിറ്റ് കയ്യിലുള്ള ബലൂണ്‍ പൊട്ടാതെ സൂക്ഷിക്കുന്നവര്‍ വിജയിക്കും" അവര്‍ പറഞ്ഞു.
"മറ്റുള്ളവരുടെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നോ ?"
"ഇല്ല"
" *നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലേ ?"*
"ഉണ്ടായിരുന്നു"
"എങ്ങനെ ?"
"ആരും പരസ്പരം ബലൂണുകള്‍ കുത്തിപ്പൊട്ടിക്കാതിരുന്നെങ്കില്‍"
"അതേ, ആരും ആരുടെയും ബലൂണുകള്‍ കുത്തിപ്പോട്ടിക്കാന്‍ ശ്രമിക്കാതിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാമായിരുന്നു."
ഒന്നു നിര്‍ത്തിയശേഷം പരിശീലകന്‍ തുടര്‍ന്നു "വിജയിക്കുവാനായി മറ്റൊരാളെ പരായപ്പെടുത്തണമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. വിജയിക്കുവാനായി മറ്റൊരാള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തണമെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. എന്നിട്ടും നിങ്ങള്‍ പരസ്പരം ബലൂണുകള്‍ പൊട്ടിച്ചു. നമ്മുടെ മനശാസ്ത്രം
അങ്ങനെയാണ്. *ജയിക്കണോ, ആരെയെങ്കിലുമൊക്കെ തോല്‍പ്പിക്കണം.* ആരുടെ കയ്യിലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് അവര്‍ വിജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ഓരോരുത്തരും അവരവരുടെ കയ്യിലെ ടൂത്ത്പിക്കുകള്‍ ഉപയോഗിച്ച് മറ്റേയാളുടെ കയ്യിലെ ബലൂണ്‍ പൊട്ടിച്ചു. ബലൂണ്‍ പൊട്ടിയവര്‍ ഒത്തു ചേര്‍ന്ന് പൊട്ടാത്ത ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ചു. ഇതുതന്നെയല്ലേ വീടുകളില്‍ നടക്കുന്നത്. ജോലിസ്ഥലങ്ങളിളിലും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിയിലും, രാജ്യങ്ങള്‍ക്കിടയിലും നടക്കുന്നത് ?"
"മറ്റുള്ളവരെ പരായപ്പെടുത്തുവാനുള്ള മത്സരത്തില്‍ ആരെങ്കിലും വിജയിക്കുന്നുണ്ടോ ? ഇല്ല, നമ്മളെല്ലാവരും ഒരുമിച്ചു പരാജയപ്പെടുന്നു. മറ്റു പാര്‍ട്ടികളെ കീഴ്പ്പെടുത്തുവാനുള്ള വ്യഗ്രതയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യത്തെയൊന്നാകെ പരാജയപ്പെടുത്തുന്നു."
ഒരു നിമിഷത്തെ മൌനത്തിനു ശേഷം അദ്ദേഹം തുടര്‍ന്നു. "നിങ്ങളെല്ലാവരും ഈയൊരു സത്യം മനസ്സിലാക്കണം -
ഒറ്റയ്ക്ക് നമ്മളൊരു *തുള്ളി*യാണെങ്കില്‍ ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു *സമുദ്ര*മാണ് !
ഒറ്റക്ക് നമ്മളൊരു ദുര്‍ബലമായ *നൂലാ*ണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മള്‍ മനോഹരമായൊരു *പരവതാനി*യാണ് !
ഒറ്റക്ക് നമ്മളൊരു *കടലാസാ*ണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു *പുസ്തക*മാണ് !
ഒറ്റക്ക് നമ്മളൊരു *കല്ലാ*ണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളീ *ഭൂമി*യാണ് !
പരസ്പരം *തോല്‍പ്പിക്കാന്‍* ശ്രമിക്കാതെ ഒറ്റക്കെട്ടായി നിന്നാല്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു *വിജയിക്കാം !!"*
സദസ്സ് ഒന്നടങ്കം ഹര്‍ഷാരവം മുഴക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു നിര്‍ത്തി.
Life Style
മിക്കപ്പോഴും പരിശോധിക്കേണ്ട രണ്ട് കാര്യങ്ങൾ:
(1) നിങ്ങളുടെ രക്തസമ്മർദ്ദം
(2) നിങ്ങളുടെ രക്തത്തിലെ പഞ്ചസാര
B. ഏറ്റവും കുറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ :
(1) ഉപ്പ്
(2) പഞ്ചസാര
(3) അന്നജം (കാർബോഹൈഡ്രേറ്റ്സ്)
C. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ:
(1) പച്ചിലകൾ
(2) പച്ചക്കറികൾ
(3) പഴങ്ങൾ
(4) പരിപ്പ്
D. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ:
(1) നിങ്ങളുടെ പ്രായം
(2) നിങ്ങളുടെ ഭൂതകാലം
(3) നിങ്ങളുടെ പക
E. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ:
(1) യഥാർത്ഥ സുഹൃത്തുക്കൾ
(2) സ്നേഹമുള്ള കുടുംബം
(3) പോസിറ്റീവ് ചിന്തകൾ
F. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ:
(1) ഉപവസിക്കുക
(2) ചിരിക്കുക
(3) വ്യായാമം ചെയ്യുക
(4) ശരീരഭാരം കുറയ്ക്കുക
G. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ:
(1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്.
(2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത് .
(3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാ ന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത് .
(4) ദൈവത്തോട് പ്രാർത്ഥിക്കുവാ ന്‍ പ്രശ്നങ്ങൾ ഉണ്ടാകുന്നതു വരെ കാത്തിരിക്കരുത്.
സ്വയം ശ്രദ്ധിക്കുക .. & ചെറുപ്പമായി തുടരുക
ഹിമാലയ യാത്ര
ഹിമാലയത്തിലേക്ക് യാത്ര പോയ സന്യാസിയുടെ കഥയുണ്ട്. കുത്തനെയുള്ള കയറ്റം ഏറെ പ്രയാസപ്പെട്ട് അദ്ദേഹം കയറിത്തുടങ്ങി. ആകെ വിയർത്തു, ശ്വാസം തിങ്ങി. മലനിരകളുടെ മുകളിലെത്തിയപ്പോൾ ഒരു കാഴ്ച്ച അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു. ഒരു കൊച്ചു പെൺകുട്ടി അവളുടെ കുഞ്ഞനുജനെ തോളിലേറ്റി കയറ്റം കയറുന്നു. അവളും നന്നേ ക്ഷണിച്ചിട്ടുണ്ട്. സഹതാപത്തോടെ അവളോട് ചോദിച്ചു:
"മോളേ, എന്തൊരു കയറ്റമാണ് ! ഇത്രയും ഭാരം തോളിലേറ്റി നടക്കുമ്പോൾ മോൾക്ക് പിന്നെയും ക്ഷീണം കൂടില്ലേ ?"
അവൾ സന്യാസിയെ ഒന്ന് നോക്കി പിന്നെ പറഞ്ഞു. "ഇത് ഭാരമല്ല, എന്റെ കുഞ്ഞനുജനാണ്."
"അതീവ സുന്ദരമായ സ്നേഹ പ്രഖ്യാപനം!"🌹
*എവിടെ സ്നേഹം തുടിക്കുന്നുവോ, അവിടെ ഭാരങ്ങളില്ല, ക്ഷീണമില്ല, വെയിലും മഴയും മലയും ഒരു പ്രശ്നമേയല്ല...*
മറഞ്ഞിരിക്കുന്ന ആ ആൾ. !! - OSHO
സ്നേഹത്തോടെ , വിശ്വാസത്തോടെ , ശ്രദ്ധാപൂർവ്വം ഒരു ഗുരുവിനു സമീപം വർത്തിച്ചുകൊണ്ട് , നിങ്ങളുടേതായ തെരഞ്ഞെടുപ്പുകളൊന്നുമില്ലാതെ , അദ്ദേഹമെന്തെല്ലാമാണോ ചെയ്യുവാൻ ആഗ്രഹിക്കുന്നത് , അതെല്ലാം ചെയ്യുവാൻ അദ്ദേഹത്തെ അനുവദിച്ചുകൊണ്ട് , നിലനിൽക്കുകയാണെങ്കിൽ , അപ്പോൾ ഒന്നുംതന്നെ ചെയ്യേണ്ടതായിട്ടില്ല .
എന്നാൽ അപ്പോൾ പ്രതീക്ഷിക്കാതിരിക്കുക , നിങ്ങളുടെ മനസ്സിന്റെ അടിത്തട്ടിൽപോലും ഒന്നുംതന്നെ ആവശ്യപ്പെടാതിരിക്കുക , എന്തെന്നാൽ ആ ആവശ്യപ്പെടൽ , ആ പ്രതീക്ഷ ഒരു തടസ്സമായിത്തീരും .
അപ്പോൾ നിങ്ങൾ കാത്തിരിക്കുക മാത്രം ചെയ്യുക . നിരവധി ജന്മങ്ങൾക്കുശേഷമാണ് അത് സംഭവിക്കുവാൻ പോവുന്നത് , എങ്കിൽ കൂടി അനന്തകാലത്തോളം നിങ്ങൾക്ക് കാത്തിരിക്കേണ്ടിവരികയാണെങ്കിൽ പോലും , കാത്തിരിക്കുക .
എന്നാൽ ഈ കാത്തിരിപ്പ് ദുഖം നിറഞ്ഞതോ , വിഷാദാത്മകമോ ആയ ഒരു കാത്തിരിപ്പ് ആയിരിക്കരുത് . അത് ആഘോഷപൂർവ്വമുള്ള ഒരു കാത്തിരിപ്പായിരിക്കണം , അത് ആഹാദം നിറഞ്ഞതായിരിക്കണം , അത് പ്രസന്നമായ ഒരു കാത്തിരിപ്പായിരിക്കണം ..
ആ ഒരു ദിവസം വന്നു ചേരുമ്പോൾ അന്ന് ഗുരുവിന്റെ ജ്വാലയും നിങ്ങളുടെ അസ്തിത്വത്തിന്റെ ജ്വാലയും ഒന്നായി തീരും. പെട്ടെന്നൊരു ചാട്ടം മവിടെയുണ്ടാകും, അപ്പോൾ നിങ്ങളെവിടെയില്ലാതെയാകും, ഗുരുവുമവിടെയില്ലാതാകും......
യോഗ മനസ്സിന്നതീതമായ നിഗൂഢത OSHO
Mindfulness training
Mindful breathing
Step1: സൗകര്യ പ്രദമായ സ്ഥലത്ത് ഇരിക്കുക. കസേരയിലോ തറയിലോ ബെഡിലോ ആവാം.. നട്ടെല്ല് നിവർത്തി ശാന്തമായി ഇരിക്കുക. കൈകൾ ഇഷ്ടം പോലെ വെക്കു. നാക്ക് അണ്ണാക്കിൽ മുട്ടിച്ചോ അല്ലാതെയോ വെക്കാം.
സ്റ്റെപ് 2: ശരീരത്തെ ഒന്നു ശ്രദ്ധിക്കൂ. ശരീരത്തിന്റെ ആകാരം ഭാരം എല്ലാം തന്നെ. ശരീരവും പ്രതലവും തമ്മിലുള്ള ആ ബന്ധം എല്ലാം ഒന്നു അനുഭവിക്കൂ
Step 3: ഇനി ശ്രദ്ധ മുഴുവൻ ശ്വാസത്തിലേക്ക്. വായുവിന്റെ ഒഴുക്ക് അകത്തേക്കും പുറത്തേക്കും ഉള്ള ഒഴുക്ക് പൂർണമായും അറിയുക. സ്വാഭാവിക ശ്വാസം മാത്രം നടത്തുക. മൂക്കിൽ കൂടി വായു പ്രവാഹം അറിയുക അനുഭവിക്കുക വയറിന്റെ ഭാഗം അകത്തേക്കും പുറത്തേക്കും പോവുന്നത് ശ്രദ്ധിക്കാം. ഈ അവസ്ഥ 5-10 മിനുറ്റ് തുടരുക
സ്റ്റെപ് 4: മനസ്സിൽ പല ചിന്തകൾ കടന്നു വരാം. സ്വാഭാവികമാണ്. മെല്ലെ ശ്വാസം ശ്രദ്ധിക്കുക. ക്രമേണ ചിന്തയുടെ ഒഴുക്ക് കുറഞ്ഞു വരും ഒരു 3ആഴ്ച കഴിയുമ്പോഴേക്കും.
Step5: 5-10 മിനുറ്റ് ശ്വാസനത്തിൽ മാത്രം ശ്രദ്ധിച്ചു മുന്നോട്ട് പോവുക. വളരെ ശ്രമകര മാണ് തുടക്കത്തിൽ.
സ്റ്റെപ് 6: നമ്മുടെ ശരീരം മൊത്തത്തിൽ ഒന്നു സ്കാൻ ചെയ്യുക. ഓരോ ഭാഗവും relax ചെയ്യുക. ശരീരത്തിന്റെ ഓരോ ഭാഗത്തെയും സ്നേഹിക്കുക.
സ്റ്റെപ് 7: ഇത്രയും നേരം mindful ആകാൻ സഹായിച്ച മനസ്സിന് ശരീരത്തിന് ആത്മാവിനു നന്ദി പറയുക അഭിനന്ദനങ്ങൾ നൽകുക.
ദേഹബോധത്തിൽ ഉള്ളവരുടെ കുറച്ചു ലക്ഷണങ്ങൾ
ദേഹബോധത്തിൽ ഉള്ളവരുടെ കുറച്ചു ലക്ഷണങ്ങൾ എഴുതാം സ്വയത്തിൽ നോക്കി സത്യസന്ധമായി വിലയിരുത്തിയാൽ രക്ഷപെടാം ...🌹🇲🇰😄..
1. പെട്ടെന്ന് കോപിക്കുന്നു
2. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല.
3. എനിക്കെല്ലാം അറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു !
4. തന്‍റെ കഴിവിലേക്കും, നേട്ടങ്ങളിലേക്കും, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.
5. വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു !
6. വിമര്‍ശകരില്‍ നിന്ന് അകന്നു പോകും.
7. വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടും.
8. ക്ഷമിക്കാന്‍ സാധിക്കില്ല.
9. തിരുത്തലുകള്‍ സ്വീകരിക്കില്ല.
10. വിധേയപ്പെടില്ല.
11.പരാതിപ്പെടുകയും,പിറുപിറുക്കുകയും ചെയ്യുന്നു.
12. സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല.
13. സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച് അവയില്‍ കുടുങ്ങിക്കിടക്കും.
14. മറ്റുള്ളവരെ പുച്ഛം പറഞ്ഞും, താഴ്ത്തികെട്ടി സംസാരിച്ചും നടക്കും.
15 തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു.
16 സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു.
17.നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല.
18 .തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു.
19. തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു.
20. വീരവാദം മുഴക്കുന്നു. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇങ്ങിനെയുള്ളവർ ഉപയോഗിക്കുന്ന വാക്കുകൾ കേൾക്കൂ ......
എന്നെ അറിയിച്ചില്ല, എന്നോട് ആരും പറഞ്ഞില്ല".
"അത് ഇതിലും നന്നായി ഞാന്‍ ചെയ്തു കാണിക്കാമായിരുന്നു".
"എനിക്ക് അറിയും പോലെ നിങ്ങൾക്ക് അറിയില്ലാ".
"എന്‍റെ അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കില്ല". നിനക്ക് എന്നെ ശരിക്കും അറിയില്ല".
"ഞാന്‍ നല്ലത് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്".
"എന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം". ഞാന്‍ ആരാണെന്ന് അവനെ ഞാന്‍ കാണിച്ചു കൊടുക്കാം".
"ഞാനിതെത്ര കണ്ടതാ".എന്‍റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ".നിന്‍റെയൊന്നും സഹായമില്ലാതെ ജീവിക്കാന്‍ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ"
ആളുകൾ കോപം വരുമ്പോൾ അലറി സംസാരിക്കുന്നതു എന്തുകൊണ്ട്?
ഒരു സന്യാസി തന്റെ ശിഷ്യരുമൊത്തു ഗംഗാനദിയിൽ കുളിക്കാനായി എത്തി. ആ സമയം ഒരു കൂട്ടം കുടുംബാംഗങ്ങളെ പരസ്പരം ദേഷ്യത്തോടെ അവിടെ കിടന്നു ഉച്ചത്തിൽ ബഹളം വച്ചു സംസാരിക്കുന്നതു സന്യാസിയും ശിഷ്യരും കണ്ടു. ഗുരു ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു ചോദിച്ചു.
"ആളുകൾ എന്തിനാണ് കോപം വരുമ്പോൾ ആക്രോശിക്കുന്നത്, ഉച്ചത്തിൽ സംസാരിക്കുന്നതു ?"
ശിഷ്യന്മാർ കുറച്ചുനേരം ആലോചിച്ചു, അവരിൽ ഒരാൾ പറഞ്ഞു, "തങ്ങൾക്കു ശാന്തത നഷ്ടപ്പെടുന്നതിനാൽ അവർ അലറുന്നു."
"പക്ഷേ, മറ്റൊരാൾ നിങ്ങളുടെ തൊട്ടടുത്തായിരിക്കുമ്പോൾ നിങ്ങൾ എന്തിന് അലറണം? നിങ്ങൾക്ക് എന്താണ് പറയേണ്ടതെന്ന് മൃദുവായി അവനോട് പറയാൻ കഴയില്ലെ ," ഗുരു ചോദിച്ചു.
ശിഷ്യന്മാർ മറ്റു ചില ഉത്തരങ്ങൾ നൽകിയെങ്കിലും ആരുടെയും ഉത്തരം മറ്റു ശിഷ്യരെയോ ഗുരുവിനെയോ തൃപ്തിപ്പെടുത്തിയില്ല. ഒടുവിൽ ഗുരു വിശദീകരിച്ചു ...
"രണ്ടുപേർ പരസ്പരം ദേഷ്യപ്പെടുമ്പോൾ, അവരുടെ ഹൃദയം വളരെയധികം അകലം പാലിക്കുന്നു. ആ ദൂരം മറയ്ക്കാൻ അവർ ഉച്ചത്തിൽ സംസാരിക്കുന്നു, എങ്കിലേ കേൾക്കുകയുള്ളു എന്നു അവർ ചിന്തിക്കുന്നു. പരസ്പരം കേൾക്കാൻ കഴിയണം എങ്കിൽ അവർ ആക്രോശിക്കണം. അവർ കോപാകുലരാണ്, പരസ്പരം കേൾക്കാൻ അവർ അലറേണ്ടിവരും. അവരുടെ ഹൃദയങ്ങൾ തമ്മിൽ വലിയ ദൂരം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്."
രണ്ടുപേർ പ്രണയത്തിലാകുമ്പോൾ എന്തുസംഭവിക്കും? അവർ പരസ്പരം ആക്രോശിക്കുന്നില്ല, പക്ഷേ മൃദുവായി സംസാരിക്കും, കാരണം അവരുടെ ഹൃദയം വളരെ അടുത്താണ്. അവ തമ്മിലുള്ള ദൂരം നിലവിലില്ല അല്ലെങ്കിൽ വളരെ ചെറുതാണ്… ”
ഗുരു തുടർന്നു, "അവർ പരസ്പരം കൂടുതൽ സ്നേഹിക്കുമ്പോൾ, എന്ത് സംഭവിക്കും? അവർ സംസാരിക്കുന്നില്ല, മന്ത്രിക്കുന്നു, അവർ പരസ്പരം കൂടുതൽ അടുക്കുന്നു. അവസാനമായി അവർക്ക് മന്ത്രണം പോലും ആവശ്യമില്ല, അവർ പരസ്പരം മാത്രം നോക്കുന്നു, അതാണ് എല്ലാം. പരസ്പരം സ്നേഹിക്കുമ്പോൾ രണ്ടുപേർ അത്ര അടുപ്പമുള്ളവരാണ്. "
ഗുരു ശിഷ്യന്മാരെ നോക്കി പറഞ്ഞു. "അതിനാൽ നിങ്ങൾ വാദിക്കുമ്പോൾ നിങ്ങളുടെ ഹൃദയത്തെ അകറ്റാൻ അനുവദിക്കരുത്, പരസ്പരം കൂടുതൽ അകലം പാലിക്കുന്ന വാക്കുകൾ പറയരുത്, അല്ലെങ്കിൽ ദൂരം വളരെ വലുതായ ഒരു ദിവസം വരും, നിങ്ങൾക്ക് മടങ്ങിവരാനുള്ള വഴി കണ്ടെത്താനാവില്ല."
നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.
ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ് തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ.
ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ് മികച്ച ആരാധന.
വെറുപ്പുകൊണ്ട് ഒന്നും നേടുന്നില്ല.
സ്‌നേഹം കൊണ്ട് പലതും നേടാനും കഴിയും.
(ഓഷോയുടെ കഥകളിൽ നിന്നും )