ഒരു വ്യക്തിയുടെ ജീവിതത്തില്‍ 8 വയസിനുള്ളില്‍ ലഭിക്കുന്ന അറിവുകളാണ് അയാളുടെ ജീവിതത്തെക്കുറിച്ചുള്ള ബ്ലൂപ്രിന്‍റിലെ ആദ്യരേഖകള്‍. നാം കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്നതാണ് ജീവിതത്തെക്കുറിച്ചുള്ള ആദ്യത്തെ അവബോധം. ഒരു ദരിദ്ര കുടുംബത്തില്‍ ജനിക്കുന്ന ഒരു കുഞ്ഞിനോടും അവന്‍റെ അമ്മ നിനക്ക് നേടാനൊക്കും, നിനക്ക് സാധിക്കും, നീ വലിയ ആളാകും എന്നൊന്നും സാധാരണഗതിയില്‍ പറയാറില്ല. പകരം, നമ്മള്‍ പാവങ്ങളാണ്, നമുക്ക് ഇതിനൊന്നും അര്‍ഹതയില്ല, നാം വിചാരിച്ചാല്‍ ഒന്നും നടക്കില്ല എന്നിങ്ങനെയുള്ള നിഷേധചിന്തകളാണ് മാതാപിതാക്കള്‍ അവന്‍റെ കുഞ്ഞുമനസില്‍ പകര്‍ന്നു കൊടുക്കുന്നത്. ഇതിന്‍റെ ദുരന്തമെന്തെന്നോ, എട്ടു വയസിനുള്ളില്‍ ലഭിക്കുന്ന അറിവുകളൊക്കെ മനസില്‍ ജീവിതത്തെക്കുറിച്ചുള്ള രൂപരേഖ നിര്‍മിക്കുന്നതില്‍ നിര്‍ണായകമായി മാറുന്നു എന്ന അടിസ്ഥാനതത്ത്വം ആ കുഞ്ഞിനെ മറ്റൊരു ദരിദ്രനായി വളര്‍ത്തുന്നു.
2019, ഡിസംബർ 31, ചൊവ്വാഴ്ച
2019, ഡിസംബർ 30, തിങ്കളാഴ്‌ച
Change the World
സൂഫി മിസ്റ്റിക്ക് ആയ ബയാസിദ് തന്റെ ആത്മകഥയിൽ ഇങ്ങനെ എഴുതി: “ചെറുപ്പത്തിൽ ഞാൻ ചിന്തിക്കുകയും ദൈവത്തോട് പറയുകയും ചെയ്തു, എന്റെ എല്ലാ പ്രാർത്ഥനകളിലും ഇതാണ് അടിസ്ഥാനം: 'എനിക്ക് ലോകത്തെ മുഴുവൻ മാറ്റാൻ എനർജി നൽകുക.' എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ഞാൻ ഒരു വിപ്ലവകാരിയായിരുന്നു, ഭൂമിയുടെ മുഖം മാറ്റാൻ ഞാൻ ആഗ്രഹിച്ചു.
“ഞാൻ കുറച്ചുകൂടി പക്വത പ്രാപിച്ചപ്പോൾ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി:‘ ഇത് വളരെയധികം. ജീവിതം എന്റെ കൈയ്യിൽ നിന്ന് പോകുന്നു - എന്റെ ജീവിതത്തിന്റെ പകുതിയോളം പോയി, ഞാൻ ഒരു വ്യക്തിയെ മാറ്റിയിട്ടില്ല, ലോകം മുഴുവൻ വളരെയധികം. ’അതിനാൽ ഞാൻ ദൈവത്തോട് പറഞ്ഞു,‘ എന്റെ കുടുംബം മതിയാകും. എന്റെ കുടുംബത്തെ മാറ്റട്ടെ.
“ഞാൻ പ്രായമാകുമ്പോൾ, കുടുംബം പോലും വളരെയധികം ആണെന്ന് ഞാൻ മനസ്സിലാക്കി, അവരെ മാറ്റാൻ ഞാൻ ആരാണ്? അപ്പോൾ ഞാൻ മനസ്സിലാക്കി, എനിക്ക് എന്നെത്തന്നെ മാറ്റാൻ കഴിയുമെങ്കിൽ അത് മതിയാകും, ആവശ്യത്തിലധികം. ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു, ‘ഇപ്പോൾ ഞാൻ ശരിയായ നിലയിലെത്തി. ഇത് ചെയ്യാൻ എന്നെ അനുവദിക്കൂ: ഞാൻ എന്നെത്തന്നെ മാറ്റാൻ ആഗ്രഹിക്കുന്നു. ’
“ദൈവം മറുപടി പറഞ്ഞു,‘ ഇപ്പോൾ സമയമില്ല. ഇത് നിങ്ങൾ തുടക്കത്തിൽ ചോദിക്കണമായിരുന്നു . അപ്പോൾ ഒരു സാധ്യത ഉണ്ടായിരുന്നു. ’”
സൂര്യനും ഗുഹയും
ഒരു ദിവസം സൂര്യനും , ഗുഹയും കുടി സംഭാഷണം ആരംഭിച്ചു. “ഇരുണ്ടത്”, “അന്ധകാരം ” എന്നതിന്റെ അർത്ഥമെന്താണെന്ന് മനസിലാക്കാൻ സൂര്യന് പ്രശ്‌നമുണ്ടായിരുന്നു, മാത്രമല്ല ഗുഹയ്ക്ക് “വെളിച്ചവും" "വ്യക്തവും” ലഭിക്കാത്തതിനാൽ സ്ഥലങ്ങൾ മാറ്റാൻ അവർ തീരുമാനിച്ചു.
ഗുഹ സൂര്യനിലേക്ക് പോയി പറഞ്ഞു, “ഓ, ഞാൻ കാണുന്നു, ഇത് അതിശയകരമല്ല.ഇപ്പോൾ ഇറങ്ങിവന്ന് ഞാൻ എവിടെയാണ് താമസിക്കുന്നതെന്ന് നോക്കൂ. ”
സൂര്യൻ ഗുഹയിലേക്ക് ഇറങ്ങി പറഞ്ഞു, “ബ്രദർ , ഞാൻ ഒരു വ്യത്യാസവും കാണുന്നില്ല.”
മനുഷ്യന് പലപ്പോഴും തോൽവി നേരിടേണ്ടി വരുന്നത്.
ഒരു സാധാരണ മനുഷ്യനെ വിജയിയാക്കുന്നത് അയാളിലെ തീരുമാനമെടുക്കാനുള്ള കഴിവ് ആണ്. അത് തന്നെയാണ് അവനെ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഒരു മനുഷ്യന് പലപ്പോഴും തോൽവി നേരിടേണ്ടി വരുന്നത് നമ്മുടെ ജീവിതം എങ്ങനെ ആകണം എന്ന് വ്യക്തിപരമായ ഇച്ഛാശക്തിയിലൂടെ തീരുമാനമെടുക്കുവാൻ കഴിയാതെ പോകുന്നതിനാലാണ്.
ഓരോരുത്തരുടെയും മുന്നിൽ അവനവന്റെ ഇച്ഛയ്ക്ക് അനുസരിച്ച് അനവധി അവസരങ്ങൾ കിടപ്പുണ്ട്. എന്നാൽ ഒരേസമയം ഒന്നിലധികം അവസരങ്ങളെ തിരഞ്ഞെടുത്താൽ ഏതെങ്കിലും ഒന്നിനെ തഴയേണ്ടതായി വരുന്നു. അതായത് ഈ ലേഖനം വായിച്ചുകൊണ്ടിരിക്കുമ്പോൾ വേറെന്തെങ്കിലും ചെയ്യണമെന്ന് വിചാരിക്കുമെങ്കിലും നമ്മൾ ഒരു കാര്യം മുഴുമിക്കാതെ മറ്റൊന്നിലേക്ക് കടക്കുകയില്ലലോ. കുറച്ചുകൂടി വ്യക്തമാക്കിയാൽ ഒന്ന് നേടണമെങ്കിൽ മറ്റൊന്ന് ത്യജിച്ചെ മതിയാകു.
നമ്മൾ ചെയ്യുന്ന എല്ലാകാര്യങ്ങളും ഭംഗിയായി കലാശിക്കണമെന്നില്ല. ചിലപ്പോൾ ചെയ്യുന്നതിൽ പൂർണ്ണ സംതൃപ്തി ലഭിക്കണമെന്നും ഇല്ല. 'If you fail to plan, you plan to fail' എന്നപോലെ നമ്മൾ ചെയ്യേണ്ടുന്ന കാര്യം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിക്കുകയും ആ തീരുമാനത്തിൽ നിന്ന് പിന്മാറാതെയിരിക്കുകയും ആ ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോൾ ആണ് നമ്മൾ ആഗ്രഹിച്ച ലക്ഷ്യത്തിൽ എത്തുകയുള്ളൂ. ഏതൊരു കാര്യം ചെയ്യുമ്പോളും അതിനു വേണ്ടി കഠിനമായി പ്രായത്നിക്കുമ്പോൾ നമുക്ക് നിരന്തരമായ സന്തോഷവും ലഭിക്കുന്നു. അതേ, നമ്മൾ ആണ് തീരുമാനിക്കേണ്ടത് നമുക്ക് ജീവിതകാലം മുഴുവൻ സന്തോഷമാണ് വേണ്ടത് എന്ന്.
ഏതൊരു വിദ്യാർത്ഥിയാണോ തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും അതിനു വേണ്ടി ഏതു വെളുപ്പാൻ കാലത്തും എഴുന്നേറ്റ് കഷ്ടപ്പെടുവാൻ തയ്യാറാകുന്നത്, അവൻ തന്റെ ജീവിത വിജയത്തെ, അതിലൂടെ ലഭിക്കുന്ന നിരന്തരമായ സന്തോഷത്തെ മുൻകൂട്ടി കാണുകയാണ്. അതിന് വേണ്ടി പ്രയത്നിക്കുകയാണ് ചെയ്യുന്നത്.
ഒരു വ്യക്തിക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം അയാളുടെ ലക്ഷ്യത്തിന് അനുസരിച്ചാണ് ലഭിക്കുക. അതായത് വെളുപ്പിന് എഴുന്നേറ്റ് പഠിക്കുന്ന വിദ്യാർഥി, തന്റെ ഇന്നത്തെ സന്തോഷം ത്യജിച്ച് നാളെയിലെ വലിയ സന്തോഷങ്ങൾക്കായി പരിശ്രമിക്കുമ്പോലെ, നാളെയിലെ സന്തോഷങ്ങൾക്കായി ചില കഷ്ടപ്പാടുകൾ കൂടി സഹിക്കുവാൻ തയ്യാറാവുകയാണെങ്കിൽ ജീവിത വിജയം സുനിശ്ചിതമാണ്.
2019, ഡിസംബർ 29, ഞായറാഴ്‌ച
മനസ്*
മഴവില്ലിനെ കാണാന്‍ വളരെയധികം മനോഹരമാണ്.
അതിനേക്കാള്‍ മനോഹരമാണ് മനുഷ്യമനസ്.
പക്ഷേ എല്ലാത്തിനെയും സമചിത്തതയോട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ മാത്രമേ മനസിന്റെ കാഠിന്യം കുറഞ്ഞ് മൃദുവായി തീരുകയുള്ളൂ..
ആ നിമിഷമാണ് ആനന്ദം.
ആത്മീയത
ആത്മീയത സാധാരണ മനുഷ്യസമൂഹത്തിന് ദൈവത്തെ തൃപ്തിപ്പെടുത്തി സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റാനുള്ള ഒരു മാർഗമാണ്. ചിലർക്കത് പോസിറ്റീവ് എനർജി നൽകുന്ന ഒരു മാർഗമാണ്. ചിലർക്കത് ധനാഗമമാർഗമാണ്. ചിലർക്കത് പ്രശസ്തനാകാനുള്ള മാർഗമാണ്. ചിലർക്കത് ഭക്തിയിലൂടെ ഭഗവാനെ തൃപ്തിപ്പെടുത്തി ആനന്ദകണ്ണീർ പൊഴിക്കാനുള്ള മാർഗമാണ്. ചിലർക്കത് മോക്ഷം പ്രദാനം ചെയ്യുന്ന മാർഗമാണ്. ചിലർക്കത് ഭൂമിയിലെ ജീവിതം നരകമാണെന്നും ഇനി സ്വർഗം അനുഭവിക്കാൻ പര്യാപ്‌തമാക്കുന്നത് ഭൂമിയിൽ ചെയ്യുന്ന പുണ്യകർമ്മമാണെന്നും വിശ്വാസം.
യത് ഭാവം തത് ഭവതി എന്നാണ് പ്രമാണം. മനുഷ്യൻ എന്ത് ചിന്തിക്കുന്നുവോ അതായിത്തീരുന്നു.
അത്കൊണ്ട് തന്നെ ആരെയും വിമർശിക്കാനോ അനുകൂലിക്കുവാനോ സാധ്യമല്ല. അവനവന്റെ യുക്തിയ്ക്ക് നിരക്കുന്നത് വിശ്വസിക്കുക അനുഭവം ആക്കുക. അതാണ് എളുപ്പവഴി.
എല്ലാ വിശ്വാസങ്ങളും മരണത്തോടെ അവസാനിക്കുന്നു. മരണശേഷം അനുഭവം ആകുന്ന നന്മയോ പുണ്യജീവിതമോ സ്വർഗ്ഗീയതയോ യുക്തിയ്ക്ക് നിരക്കുന്നതല്ല.
ജീവിതത്തിന്റെ ശരിയായ അർത്ഥവും ആസ്വാദനവും മരണത്തിന് മുൻപ് അനുഭവിക്കണം. അതിന് അദ്വൈതം അറിയണം.
അദ്വൈത അറിവിനെ അദ്വൈത അനുഭവത്തിലേക്ക് പരിണമിപ്പിക്കുന്നതിൽ ആഗ്രഹങ്ങളും വികാരങ്ങളും സൃഷ്ടിക്കുന്ന തടസ്സം എന്താണെന്നും മനസ്സിലാക്കണം. മോഹങ്ങളും മോഹഭംഗങ്ങളും മനസ്സിൽ കൊണ്ടുവരുന്ന ചിന്തകൾ അദ്വൈത അനുഭവത്തെ തടസ്സപ്പെടുത്തുന്നു. കഴിഞ്ഞകാല വ്യഥകളും വരാനിരിക്കുന്നവയിലുള്ള ശുഭപ്രതീക്ഷകളും ചിന്താനിരക്കിനെ വർധിപ്പിക്കുന്നു.
സങ്കല്പമുക്തമായ മനസ്സിലേ അദ്വൈതം അനുഭവം ആകുകയുള്ളു. വികാരങ്ങളിൽ നിസ്സംഗമാകുന്ന മനസ്സുകൾ അതിവേഗം ബോധോദയത്തിലേക്ക് നീങ്ങിതുടങ്ങും. ശൂന്യമായ മനസ്സ് ബോധം തന്നെയാണ്.
ഓഷോ - 'അനാൽഹക്ക്'
ഞാൻ ബോധോദയം പ്രാപിച്ച നാൾമുതൽ, ഓരോ നിമിഷവും ഓരോ മണിക്കൂറും ഒരൊറ്റ ശ്രമമേ എനിക്കുള്ളൂ. രാപ്പകൽ ഒരേയൊരു കഠിനാധ്വാനം, ഒരേയൊരു പരിശ്രമം- നിങ്ങളുടെ വിസ്മൃതമായ നിധിയെ കുറിച്ച് നിങ്ങളെ എങ്ങനെയെങ്കിലും ഓർമപ്പെടുത്തണം. അങ്ങനെ നിങ്ങളുടെ ഉള്ളിന്റെയൂള്ളിൽ നിന്നും 'അനാൽഹക്ക്' എന്ന പ്രഖ്യാപനം ഉയർന്നുവരണം. അഹം ബ്രഹ്മാസ്മി- ഞാൻ ദൈവം ആകുന്നു- എന്ന് നിങ്ങൾക്ക് പറയാൻ കഴിയണം.
ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ദൈവത്തെക്കുറിച്ചുള്ള സംസാരം ഉണ്ടായിട്ടുണ്ട്. എന്നാൽ ദൈവം എപ്പോഴും വളരെ അകലെ, നക്ഷത്രങ്ങൾക്കുമപ്പുറം മാറി നിന്നിട്ടേ ഉള്ളും. ഇന്ത്യക്ക് മാത്രമേ, ദൈവം മനുഷ്യന്റെ ഉള്ളിലാണെന്ന് സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. അങ്ങനെ മനുഷ്യന്റെ ഉള്ളിലെ ദൈവത്തെ സാക്ഷാത്കരിക്കുകവഴി,
താൻതന്നെ ആ ക്ഷേത്രം,ആ ശ്രീകോവിൽ ആയിത്തീരുന്നത്തിനുള്ള കഴിവ്, ആ അന്തസ്സ്, അതിന്റെ മനോഹാരിത മനുഷ്യന് സമ്മാനിച്ചത് ഇന്ത്യ മാത്രമാണ്.
ഓഷോ ഇന്ത്യ മൈ ലവ്
2019, ഡിസംബർ 25, ബുധനാഴ്‌ച
ക്രിസ്തുമസ് ആശംസകൾ
അഹന്തയുടെ വേരറ്റവനാരോ , അവനാണ് ഭാരമൊഴിഞ്ഞവൻ . ആ ഭാരമൊഴിഞ്ഞവനേ ആകാശവിസ്ത്രിതിയാർന്ന ജീവിതത്തിന്റെ ആഴങ്ങളിൽ ഭയരഹിതനായി ആഹ്ലാദത്തോടെ ജീവിക്കാനാകൂ.. ഉള്ളൊഴിഞ്ഞവന്റെ നൃത്തസമാനമായ ജീവിതപ്രഫുല്ലനം !
ക്രിസ്തു പറയുന്നു ; നിങ്ങളിൽ ഏറ്റവും ചെറിയവനാരോ , അവനാണ് നിങ്ങളിൽ ഏറ്റവും വലിയവനെന്ന് !
സത്യത്തിൽ ജീവിതത്തിന്റെ ആത്യന്തീകമായ ലക്ഷ്യമെന്താണ് ? നൃത്തസമാനമായ ഈ ജീവിതംതന്നെയല്ലാതെ മറ്റെന്ത് ലക്ഷ്യം !!
പ്രിയരേ... ക്രിസ്തുമസ് ആശംസകൾ ...
ഓഷോ - മനുഷ്യൻ
മനുഷ്യൻ - മനുഷ്യൻ ജീവിക്കുന്നത് ഒരു വലിയ ഹിപ്നോസിസിന് കീഴിലാണ്. മനുഷ്യൻ ജീവിക്കുന്നത് അഗാധമായ അനുശീലനങ്ങൾക്ക് കീഴിലാണ് - നിങ്ങളെ സമൂഹം അനുശീലിപ്പിച്ചിരിക്കുന്നു, ഭരണകൂടം അനുശീലിപ്പിച്ചിരിക്കുന്നു, പുരോഹിതന്മാർ, രാഷ്ട്രീയക്കാർ, സംസ്ക്കാരം, മതം, മതമേലാളന്മാർ ..... അവരുടെയെല്ലാം സ്ഥാപിത താല്പര്യങ്ങൾ നിങ്ങളുടെ അഗാധമായ നിദ്രയിൽ കിടപ്പുണ്ട്. നിങ്ങൾ ഉണരുന്നത് അവർക്കിഷ്ടമല്ല. മാനവരാശി ഒരിക്കൽ ഉണർന്നുകഴിഞ്ഞാൽ, പിന്നെ ഒരു രാഷ്ട്രീയക്കാരനും സാധ്യതയില്ല. മാനവരാശി ഒരിക്കൽ ഉണർന്നുകഴിഞ്ഞാൽ, പിന്നെ ഒരു പുരോഹിതനും സാധ്യതയില്ല. മാനവരാശി ഒരിക്കൽ ഉണർന്നു കഴിഞ്ഞാൽ ക്ഷേത്രങ്ങൾ, പള്ളികൾ, മതങ്ങൾ ..... എല്ലാം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകും. ഈ ചൂഷണമെല്ലാം സാധ്യമാകുന്നത് മനുഷ്യൻ നിദ്രയിൽ ജീവിക്കുന്നതുകൊണ്ടാണ്. ചൂഷണം സാധ്യമാകുവാൻ കാരണം, മനുഷ്യൻ ദുഃഖിതനാണ് .... ദുഖിതമായ ഒരു മാനവരാശിയെ മാത്രമേ ചൂഷണം ചെയ്യുവാൻ സാധിക്കുകയുള്ളു.
അതൊരു മാന്ത്രിക വലയമാണ് - ദുഃഖിതനായ മനുഷ്യനെ മാത്രമേ ചൂഷണം ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ ഒരുവൻ ചൂഷണം ചെയ്യപ്പെടുമ്പോൾ, അയാൾ കൂടുതൽ ദുഃഖിതനാകുന്നു. അയാൾ കൂടുതൽ ദുഃഖിതനാകുമ്പോൾ, കൂടുതൽ ചൂഷണം സാധ്യമാകുന്നു. അങ്ങനെയങ്ങനെ അത് തുടർന്നുകൊണ്ടിരിക്കുന്നു.
ദുഃഖത്തിൽ കഴിയുവാൻവേണ്ടി ഹിപ്നോട്ടൈസ് ചെയ്യപ്പെട്ടവരാണ് നിങ്ങൾ. ദുഃഖത്തിൽ തന്നെ നിലനിൽക്കുവാൻ വേണ്ടിയാണ് - നിങ്ങൾ അഭ്യസിക്കപ്പെട്ടതും അനുശീലിക്കപ്പെട്ടതും. ഈ തന്ത്രമാകട്ടെ, അതീവ സൂഷ്മമാകുന്നു. ഉദാഹരണമായി എല്ലാവരോടും പറയപ്പെട്ടിരിക്കുന്നത് സന്തോഷം നിലനിൽക്കുന്നത് ഭാവിയിലാണ് എന്നാണ്. ഇത് അസംബന്ധമാണ്, അർഥശൂന്യം. സന്തോഷം നിലനിൽക്കുന്നത് 'ഇവിടെ' 'ഇപ്പോൾ' ആണ്. നിങ്ങൾ അത് നേടിയെടുക്കേണ്ട ആവശ്യമില്ല. അത് നിങ്ങളോടൊപ്പം തന്നെയുണ്ട് .... അത് നിങ്ങളുടെ അകകാമ്പിന്റെ ഭാഗമാകുന്നു. എന്നാൽ ഓരോ കുട്ടിയേയും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്, മനഃശാസ്ത്രപരമായി നിർദേശം നൽകി വശീകരിച്ചിരിക്കുന്നത് ... നിങ്ങൾക്ക് ധാരാളം ധനവും മറ്റു സുഖസൗകര്യങ്ങളും - ഒരു വലിയ വീടും ഒരു ജോഡി കാറുകളും, പ്രശസ്തിയും, ഒരു നിശ്ചിത ബാങ്ക് ബാലൻസും, മാർക്കറ്റിൽ വമ്പൻ വിജയവും അതും ഇതും.... ഇതെല്ലാം ഉണ്ടെങ്കിലേ, ഒരുവൻ സന്തോഷവാനാകൂ എന്നാണ് നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. ഏതാണ്ട്, സന്തോഷം ചില വില്പന സാമഗ്രികളെ - ചരക്കുകളെ , ആശ്രയിച്ചാണിരിക്കുന്നത് എന്നപോലെ. സന്തോഷം യാതൊന്നിനെയും ആശ്രയിക്കുന്നില്ല. ഓരോ കുട്ടിയും ജന്മനാ സന്തോഷവാനാകുന്നു.
സന്തോഷവാനായ മനുഷ്യൻ ഒരു കലാപകാരിയാണ്. സന്തോഷം അങ്ങേയറ്റത്തെ കലാപമാകുന്നു. ഇന്നേവരെ ഒരു സമൂഹവും മനുഷ്യരെ സന്തോഷവാന്മാരായി വിടുവാൻ ശക്തമായിട്ടില്ല .... അത് അപകടകരമാണ്, അത്യധികം അപകടകരം. മനുഷ്യർ സന്തോഷവാന്മാരാണെങ്കിൽ, നിങ്ങൾക്കെങ്ങനെ അവരെ യുദ്ധത്തിനയയ്ക്കുവാൻ കഴിയും? എങ്ങനെ അവരെ നാസിസം, ഫാസിസം, നാഷണലിസം, കമ്മ്യൂണിസം തുടങ്ങിയ വിഡ്ഢിത്തരങ്ങൾ പഠിപ്പിക്കുവാൻ കഴിയും? ജനങ്ങൾ സന്തോഷവാന്മാരാണെങ്കിൽ, ആ വങ്കത്തങ്ങളെയോർത്ത്, നിങ്ങളുടെ ആശയസംഹിതകൾ കണ്ട് അവർ ചിരിക്കും. അവരതെല്ലാം തമാശയായിക്കരുതും, അവർ അതൊന്നും സരമായെടുക്കുകയില്ല - ഒരുവൻ ഒരു ക്രിസ്ത്യാനിയായിരിക്കുന്നുവെന്നും, ഒരുവൻ ഒരു ഹിന്ദുവായിരിക്കുന്നുവെന്നും, ഒരുവൻ ഒരു മുഹമ്മദീയനായിരിക്കുന്നുവെന്നും, അതിനുശേഷം നൂറ്റാണ്ടുകളോളം അവയെച്ചൊല്ലി അവർ തമ്മിലടിക്കുന്നുവെന്നുമുള്ള ആശയം തന്നെ, അവർക്ക് രസകരമായിത്തോന്നും.
ഓഷോ .... ഓഷോ .... ഓഷോ ( പുസ്തകം : ദിവ്യസംഗീതം )ക്രിയാത്മകതയല്ലാതെ ദിവ്യമായി മറ്റൊന്നുമില്ല
അമേരിക്കൻ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കൺ ഒരു ചെരുപ്പുകുത്തിയുടെ മകനായിരുന്നു.അത് അവിടത്തെ കുലീനന്മാരെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. ഒരു ചെരുപ്പുകുത്തിയുടെ മകൻ പ്രസിഡണ്ടായിയെന്നത് അവർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. താമസിയാതെ അദ്ദേഹത്തെ കൊലപ്പെടുത്തിയത് യാദൃച്ഛികമല്ല.
ആദ്യ ദിവസം സെനറ്റിൽ ഉദ്ഘാടന പ്രസംഗം നടത്താനായി അദ്ദേഹം എഴുന്നേറ്റ ഉടനെ ഒരു വൃത്തികെട്ട പ്രമാണി എഴുന്നേറ്റ് പറഞ്ഞു. മിസ്റ്റർ.ലിങ്കൺ യാദൃച്ഛികമായി നിങ്ങൾ പ്രസിഡന്റായെങ്കിലും നിങ്ങൾ അച്ഛന്റെ കൂടെ ചെരുപ്പു തുന്നാൽ എന്റെ വീട്ടിൽ വരുമായിരുന്ന കാര്യം മറക്കരുത്. നിങ്ങളുടെ അച്ഛൻ തുന്നിയ ചെരുപ്പുകൾ ധരിക്കുന്ന ഒട്ടേറെ സെനറ്റർമാർ ഇവിടുണ്ട്. അതു കൊണ്ട് പഴയ കാലം ഒരിക്കലും മറക്കരുത്.
അങ്ങനെ അദ്ദേഹത്തെ അധിക്ഷേപിക്കാമെന്നാണ് അയാൾ കരുതിയത്. എന്നാൽ ലിങ്കണെ പോലെ ഒരു മനുഷ്യനെ അധിക്ഷേപിക്കാനാവില്ല. അപകർഷതയുള്ള കൊച്ചു മനുഷ്യരെ മാത്രമെ അധിക്ഷേപിക്കാനാവൂ.മഹാന്മാർ അധിക്ഷേപത്തിനതീതരാണ്.
എബ്രഹാം ലിങ്കൺ പറഞ്ഞത എല്ലാവരും ഓർക്കേണ്ട ഒരു കാര്യമാണ്. " സെനറ്റിൽ എന്റെ ആദ്യത്തെ പ്രസംഗം നടത്തുന്നതിന് മുമ്പായി എന്റെ അച്ഛനെക്കുറിച്ച് എന്നെ ഓർമ്മിപ്പിച്ചതിന് വളരെ നന്ദി .എന്റെ അച്ഛൻ അത്ര സുന്ദരനും അത്ര സർഗവൈഭവമുള്ള കലാകാരനുമായിരുന്നു.അത്ര മനോഹരമായ ചെരുപ്പുകൾ മറ്റാർക്കും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹം മഹാനായ ഒരു സ്രഷ്ടാവായിരുന്ന പോലെ ഞാനൊരിക്കലും എന്തെല്ലാം ചെയ്താലും അത്ര മഹാനായ പ്രസിഡൻറാവുകയില്ല എന്ന് എനിക്ക് നന്നായി അറയാം. എനിക്ക് അദ്ദേഹത്തെ മറികടക്കാനാവില്ല."
എന്നാലും ഒന്നു പറയട്ടെ. കുലീനൻ മാരായ നിങ്ങളെ ഏവരേയും ഞാൻ ഒരു കാര്യം ഓർമ്മിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. എന്റെ അച്ഛൻ ഉണ്ടാക്കിയ ചെരുപ്പുകൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കിൽ കുറഞ്ഞ പക്ഷം എനിക്കത് ശരിയാക്കാൻ കഴിയും.പക്ഷെ ഞാൻ അത്ര മഹാനായ ചെരുപ്പുകുത്തിയല്ല. എങ്കിലും എന്നെ അറിയിച്ചാൽ ഞാൻ നിങ്ങളുടെ വീട്ടിൽ വരാം..
സെനറ്റിൽ മഹാനിശബ്ദത പരന്നു. ഈ മനുഷ്യനെ അധിക്ഷേപിക്കാൻ കഴിയില്ലെന്ന് സെനറ്റർമാർക്ക് മനസ്സിലായി. അദ്ദേഹം സർഗ്ഗാത്മകതയെ വലുതായി മാനിച്ചു.
നിങ്ങൾ ചിത്രകാരനൊ ശിൽപിയോ ചെരുപ്പുകുത്തിയാണോ എന്നത് പ്രശ്നമല്ല. നിങ്ങൾ കർഷകനാണോ, മുക്കുവനാണോ, ആശാരിയാണോ, എന്നത് പ്രശ്നമല്ല. നിങ്ങൾ സൃഷ്ടിക്കുന്നതിൽ നിങ്ങളുടെ ആത്മാവിനെ തന്നെ നിയോഗിക്കുമോ എന്നതാണ് പ്രശ്നം.അപ്പോൾ നിങ്ങളുടെ സൃഷ്ടികൾ ക്ക് ദിവൃതയുടെ ഗുണവിശേഷം ഉണ്ടാകും. ക്രിയാത്മകതയല്ലാതെ ദിവ്യമായി മറ്റൊന്നില്ല.
ഓഷോ- മിശിഹ എന്ന പുസ്തകത്തിൽ പറഞ്ഞത്.
2019, ഡിസംബർ 22, ഞായറാഴ്‌ച
Osho - Zorba Story
ഒരു പൗർണമി രാത്രി സോർബ തന്റെ മുറിയിലിരിക്കുകയായിരുന്നു. അവൻ ഗിറ്റാറുമെടുത്തു പുറത്തേക്കിറങ്ങി. കടപ്പുറത്തു നൃത്തം വക്കാൻ പോവുകയായിരുന്നു അവൻ. യജമാനനെ അവൻ ക്ഷണിച്ചു. യജമാനനോട് അവൻ പറഞ്ഞത് എനിക്ക് ഇത് വരെ മറക്കാൻ കഴിഞ്ഞിട്ടില്ല. അവൻ പറഞ്ഞു :"തങ്ങൾക്ക് ഒരു കുഴപ്പമേ ഉള്ളു -അങ്ങ് അമിതമായി ചിന്തിക്കുന്നു. ഒന്നും ചിന്തിക്കാതെ ഇറങ്ങി വരൂ !ഇത് ചിന്തിക്കാനുള്ള സമയമല്ല. പൂർണ ചന്ദ്രൻ ഉദിച്ചിരിക്കുന്നു. സമുദ്രം വരെ നൃത്തം ചെയ്യുകയാണ്. ഈ വെല്ലുവിളി നഷ്ടപ്പെടുത്തരുത് ". അവൻ യജമാനനെ പിടിച്ചു വലിച്ചു. അയാൾ സോര്ബയോടൊപ്പം പോകാതിരിക്കാൻ ശ്രമിച്ചു. സോർബ തനി ഭ്രാന്തനാണ്. രാത്രിയിലെല്ലാം അവൻ കടപ്പുറത്തു നൃത്തം വെക്കാറുണ്ട് !അയാൾക്ക് പരിഭ്രമമായി... താൻ സോര്ബയോടൊപ്പം നിൽക്കുന്നത് ആരെങ്കിലും കണ്ടാലോ?? പക്ഷേ സോർബ യജമാനനെ തന്റെ കൂടെ നിൽക്കാൻ മാത്രമല്ല, നൃത്തം വക്കാനും ക്ഷണിക്കുകയാണ് !
ദൈവം മരിച്ചു
"ദൈവം മരിച്ചു അതിനാൽ മനുഷ്യൻ സ്വാതന്ത്രനാകുന്നു " എന്ന് ആദ്യമായി പറഞ്ഞത് ഫ്രഡറിക് നീഷേ ആയിരുന്നു
ദൈവം ലോകത്തെയും മതത്തെയും സൃഷ്ട്ടിച്ചുവെന്നാണ് എല്ലാ മതങ്ങളും വിശ്വസിക്കുന്നത്, നിങ്ങൾ മറ്റാരാലെങ്കിലും സൃഷ്ട്ടിക്കപെട്ടതാണെങ്കിൽ നിങ്ങൾ ഒരു പാവ മാത്രമാണ്. നിങ്ങൾക്ക് നിങ്ങളുടേതായ ആത്മാവ് ഉണ്ടാകുകയില്ല. നിങ്ങൾ മറ്റൊരാളാൽ സൃഷ്ട്ടിക്കപെട്ടതാണെങ്കിൽ ഏതു നിമിഷവും അയാൾക്ക് നിങ്ങളെ ഇല്ലാതാക്കാനും സാധിക്കും 'സൃഷ്ടിക്കപെടണോ 'എന്ന് അയാൾ നിങ്ങളോട് ആരാഞ്ഞില്ല 'ഇല്ലാതാക്കണോ 'എന്ന് ചോദിക്കാനും പോകുന്നില്ല
ലോകത്തെയും മാനവരാശിയെയും സൃഷ്ട്ടിച്ചത് ദൈവമാണ് എന്ന കെട്ടുകഥ വിശ്വസിക്കുകയാണെങ്കിൽ ദൈവമാണ് ഏറ്റവും വലിയ സ്വേച്ഛാധിപതി. ദൈവം യാഥാർഥ്യമാണെങ്കിൽ മനുഷ്യൻ അടിമയാണ്, പാവയാണ്. നിങ്ങളുടെ ജീവിതത്തിന്റേതുൾപ്പെടെ എല്ലാ ചരടുകളും അവന്റെ കയ്യിലാണ്. അപ്പോൾ യാതൊരു പ്രബുദ്ധതയുടെയും പ്രശ്നം ഉദിക്കുന്നില്ല. ഒരു ബുദ്ധൻ ഉണ്ടാകുന്ന പ്രശ്നം ഉദിക്കുന്നില്ല. എന്തെന്നാൽ അപ്പോൾ സ്വാതന്ത്ര്യമില്ല അവൻ ചരട് വലിക്കുന്നു അവൻ ചരടുവലിക്കുമ്പോൾ നിങ്ങൾ കരയുന്നു, അവൻ ചരട് വലിക്കുമ്പോൾ നിങ്ങൾ ചിരിക്കുന്നു. അവൻ ചരട് വലിക്കുമ്പോൾ നിങ്ങൾ കൊലയും, ആത്മഹത്യയും, ബലാൽസംഘവും, യുദ്ധവും ചെയ്യുന്നു. നിങ്ങൾ വെറുമൊരു പാവയും അവൻ പാവക്കൂത്തുകാരനും ആയിരിക്കും.
അപ്പോൾ നന്മയുടെയോ തിന്മയുടെയോ പ്രശ്നമില്ല. പാപികളുടെയോ പുണ്യവാളന്മാരുടെയോ പ്രശ്നമില്ല. ഒന്നും നല്ലതും ഒന്നും ചീത്തയുമല്ല. കാരണം നിങ്ങളൊരു പാവ മാത്രമാണ്. സ്വന്തം ചെയ്തികളുടെ ഉത്തരവാതിത്വം പാവക്കില്ലലോ. പ്രവൃത്തിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലേ ഉത്തരവാതിത്വമുള്ളൂ. ഒന്നുകിൽ ദൈവം അല്ലെങ്കിൽ സ്വാതന്ത്യം രണ്ടും ഒരുമിച്ചു നിലനിൽക്കുകയില്ല. 'ദൈവം മരിച്ചു അതിനാൽ മനുഷ്യൻ സ്വാതന്ത്രനായിരിക്കുന്നു ' എന്ന് നീഷേ പറഞ്ഞതിന്റെ അടിസ്ഥാനപരമായ അർത്ഥം അതാണ്. ദൈവത്തെ സൃഷ്ട്ടാവായി നിങ്ങൾ അംഗീകരിക്കുകയെന്നാൽ അവബോധത്തിന്റ, സ്വാതന്ത്ര്യത്തിന്റ സ്നേഹത്തിന്റെ എല്ലാ അന്തസ്സും കളഞ്ഞുകുളിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം ഒരു മത പണ്ഡിതരോ മത സ്ഥാപകരോ ചിന്തിച്ചതേയില്ല.
എന്നാൽ നീഷേയുടെ പ്രസ്താവന നാണയത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളു അദ്ദേഹം പറഞ്ഞത് തീർത്തും ശരിയാണ് എന്നാൽ അത് നാണയത്തിന്റെ ഒരു വശം മാത്രമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ അടിത്തറ യുക്തിയിലും ബുദ്ധിയിലുമാണ് ധ്യാനത്തിലല്ല.
മനുഷ്യൻ സ്വതന്ത്രനാണ്. പക്ഷെ എന്തിനുവേണ്ടിയുള്ള സ്വാതന്ത്ര്യം? ദൈവമില്ലെങ്കിൽ മനുഷ്യൻ സ്വാതന്ത്രനാണെങ്കിൽ അതിനർത്ഥം മനുഷ്യന് എന്ത് നന്മയും തിന്മയും ചെയ്യാൻ കഴിയും എന്നതാണ് അവനോട് ചോദിക്കാനും പൊറുക്കാനും ആരുമില്ല ഈ സ്വാതന്ത്ര്യം തോന്യവാസമായിരിക്കും.
നാണയത്തിന്റെ മറുവശമെടുക്കാം. ദൈവത്തെ നീക്കം ചെയ്യുന്നു അതോടെ മനുഷ്യൻ തികച്ചും ശൂന്യനാകുന്നു. അവന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടു എന്നത് ശരിതന്നെ. പക്ഷെ എന്തിനുവേണ്ടി?. ആ സ്വാതന്ത്ര്യം എങ്ങിനെ ക്രിയാത്മകമായി ഉത്തരവാതിത്വത്തോടെ അവൻ നിർവഹിക്കും. സ്വാതന്ത്ര്യം തോന്യാസമായി അധഃപതിക്കാതെ അവൻ നോക്കുന്നതെങ്ങിനെ.?
നീഷേക്ക് ധ്യാനത്തെക്കുറിച്ചു യാതൊരു അറിവുമില്ലായിരുന്നു. അതാണ് നാണയത്തിന്റെ മറുവശം. മനുഷ്യൻ സ്വതന്ത്രനാണ് എന്നാൽ അവന്റെ അടിത്തറ ധാനത്തിലാണെങ്കിലേ ആ സ്വാതന്ത്ര്യം ആനന്ദവും അനുഗ്രഹവും ആകൂ. ദൈവത്തെ ഒഴിവാക്കികൊള്ളുക അതുകൊണ്ട് കുഴപ്പമില്ല. മനുഷ്യ സ്വാതന്ത്ര്യത്തിന്റ ഏറ്റവും വലിയ ഭീഷണി ദൈവമായിരുന്നു. എന്നാൽ മനുഷ്യന് അർത്ഥം കുറച്ചു ക്രിയാത്മകത കുറച്ചു സ്വീകാര്യത. തന്റെ നിത്യമായ അസ്തിത്വം കണ്ടെത്തുവാനുള്ള പാത 'സെൻ 'ആകുന്നു നാണയത്തിന്റെ മറുവശം
സെന്നിന് ദൈവമില്ല അതത്രെ അതിന്റെ സൗന്ദര്യം. എന്നാൽ അവബോധത്തെ പരിവർത്തിപ്പിക്കാനുള്ള, തിന്മ ചെയ്യാനാവാത്ത വിധം നിങ്ങളെ ബോധവാനാക്കാനുള്ള മഹത്തായ ശാസ്ത്രം അതിലുണ്ട്. പുറത്തു നിന്നുള്ള ഒരു കല്പനയല്ല അത്. നിങ്ങളുടെ ആന്തരികസത്തയിൽ നിന്നാണ് അത് വരുന്നത്. നിങ്ങളുടെ സത്തയുടെ കേന്ദ്രം അറിയാൻ കഴിഞ്ഞാൽ ഈ മഹാവിശ്വവും നിങ്ങളും ഒന്നാണെന്നറിഞ്ഞാൽ, ഈ പ്രപഞ്ചം ഒരിക്കലും സൃഷ്ടിക്കപെട്ടതല്ല അത് എക്കാലവും ഉണ്ടായിരുന്നുവെന്നറിഞ്ഞാൽ അനന്തകാലം മുതൽ അനന്തകാലം വരെ അതുണ്ടായിരിക്കും എന്നറിഞ്ഞാൽ, പ്രകാശമാനമായ നിങ്ങളുടെ സത്ത അറിഞ്ഞാൽ തെറ്റ് ചെയ്യുക അസാധ്യമത്രെ തിന്മ ചെയ്യുക അസാധ്യമത്രെ പാപം ചെയ്യുക ആസാധ്യമത്രെ.
( ദൈവം മരിച്ചു....ഇനി സെൻ മാത്രമാണ് ജീവനുള്ള ഒരേയൊരു സത്യം )എന്ന പുസ്തകത്തിൽ നിന്നും. -ഓഷോ.
എന്താണ് യഥാർത്ഥ മതം?
പ്രിയങ്കരനായ ഗുരോ, എന്താണ് യഥാർത്ഥ മതം?
ആളുകൾ മനസ്സിലാക്കിയിരിക്കുന്നതുപോലുള്ള ഒരു സംഗതിയല്ല മതം. അത് ക്രിസ്തുമതമല്ല, അത് ഹിന്ദുമതമല്ല, അത് മുഹമ്മദീയമതമല്ല. മതമെന്ന് പരക്കെ അറിയപ്പെടുന്നത് ഒരു മൃതശിലയാണ്.
ഞാൻ നിങ്ങളെ പഠിപ്പിക്കുന്നത് മതമല്ല ;മതാത്മകതയാണ്. ഒരു ഒഴുകുന്ന പുഴ, അത് നിരന്തരം സ്വയം ഗതി മാറുകയും, ഒടുവിൽ സമുദ്രത്തിലെത്തിച്ചേരുകയും ചെയ്യുന്നു.
ഒരു ശില വളരെ പുരാതനമായിരിക്കാം, ഏറെ അനുഭവസമ്പത്തും ഏതൊരു ഋഗ്വേദത്തെക്കാളും പഴക്കവും അതിനുണ്ടായിരിക്കാം. എന്നാലും ശില കേവലം ശില മാത്രമാണ്, അതു മൃതവുമാണ്. അത് ഋതുക്കൾക്കൊപ്പം ചലിക്കുന്നില്ല, അസ്തിത്വത്തോടൊപ്പം നീങ്ങുന്നില്ല, ഒരിടത്ത് കിടക്കുക മാത്രം ചെയ്യുന്നു. ഏതെങ്കിലുമൊരു ശില ഗാനമാലപിക്കുന്നതോ നൃത്തച്ചുവടുകൾ വയ്ക്കുന്നതോ നിങ്ങൾ കണ്ടിട്ടുണ്ടോ?
എന്നെ സംബന്ധിച്ചിടത്തോളം, മതം ഒരു ഗുണവിശേഷമാണ് ;ഒരു സംഘടനയല്ല.
ഈ ലോകത്ത് നിലവിലുള്ള സകല മതങ്ങളും --അവയുടെ എണ്ണം ചെറുതല്ല, മുന്നൂറ് മതങ്ങളുണ്ട്, ലോകത്ത് --മൃതമായ ശിലകളാണ്. അവ ഒഴുകുന്നില്ല, മാറ്റത്തിനു വിധേയമാകുന്നില്ല, കാലഗതിക്കൊത്തു സഞ്ചരിക്കുന്നുമില്ല. മൃതമായ യാതൊന്നും നിങ്ങളെ സഹായിക്കുവാൻ പോകുന്നില്ല --ഒരു ശവകുടീരം നിർമ്മിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ. അങ്ങനെ ആഗ്രഹിക്കുന്നപക്ഷം ഒരുപക്ഷെ ആ ശില സഹായകമായേക്കാം.
മതമെന്നു വിളിക്കപ്പെടുന്നവയെല്ലാം തന്നെ നിങ്ങൾക്കായി നിരന്തരം ശവകുടീരം തീർത്തുകൊണ്ടിരിക്കുകയാണ്. ഇതിനായി അവ നിങ്ങളുടെ ജീവിതവും സ്നേഹവും സന്തോഷവും നശിപ്പിക്കുകയും ദൈവത്തെയും സ്വർഗ്ഗനരകങ്ങളെയും പുനർജന്മവും അതുപോലുള്ള മറ്റെല്ലാവിധ ചപ്പുചവറുകളും മിഥ്യധാരണകളും കൊണ്ട് നിങ്ങളുടെ മനസ്സിനെ കുത്തിനിറയ്ക്കുകയും ചെയ്യുന്നു.
ഞാൻ വിശ്വസ്തതയർപ്പിക്കുന്നത് ഒഴുകിക്കൊണ്ടിരിക്കുന്നതിലാണ്, മാറിക്കൊണ്ടിരിക്കുന്നതിലാണ്, ചലിച്ചുകൊണ്ടിരിക്കുന്നതിലാണ്.... കാരണം, അതാണ് ജീവിതത്തിന്റെ സ്വഭാവം. മാറ്റമില്ലാത്തതായി ഒരു കാര്യത്തെക്കുറിച്ചു മാത്രമേ അതിനറിയൂ, അതു മാറ്റമാണ്. മാറ്റം സംഭവിക്കാത്തതായി മാറ്റം മാത്രമേയുള്ളു. സർവ്വതും മാറിക്കൊണ്ടിരിക്കുന്നു.
മതം, മൃതമായ ഒരു സംഘടനയായിരിക്കുവാൻ പാടില്ല. അത് ഒരുതരം മതാത്മകതയായിരിക്കണം. സത്യസന്ധത, ആത്മാർത്ഥത, സ്വാഭാവികത, പ്രപഞ്ചവുമായുള്ള ഗാഢമായ ഒരു ഒത്തുപോകൽ, പ്രേമപൂർണ്ണമായ ഒരു ഹൃദയം, പൂർണ്ണതയോടുള്ള ഒരു സൗഹൃദം --ഇതെല്ലാമടങ്ങിയ ഒരു ഗുണവിശേഷമാണത്. ഇതിനുവേണ്ടി യാതൊരു മതഗ്രന്ഥത്തിന്റെയും ആവശ്യമില്ല.
വാസ്തവത്തിൽ, മതഗ്രന്ഥമെന്നത് ഒരിടത്തുമില്ല. മതഗ്രന്ഥങ്ങളെന്ന് വിളിക്കപ്പെടുന്നവ നല്ല സാഹിത്യകൃതികൾപോലുമാണെന്നു സ്വയം തെളിയിക്കുന്നില്ല. അവ ആരും വായിക്കുന്നില്ലെന്നത് നല്ല കാര്യം തന്നെ. കാരണം, അവ നിറയെ വൃത്തികെട്ട അശ്ലീലങ്ങളാണ്.
യഥാർത്ഥ മതാത്മകതക്കു ഒരു പ്രവാചകന്റെയോ രക്ഷകന്റെയോ പള്ളിയുടെയോ അമ്പലത്തിന്റെയോ പോപ്പിന്റെയോ പുരോഹിതന്റെയോ ആവശ്യമില്ല. കാരണം, മതാത്മകതയെന്നത് നിങ്ങളുടെ ഹൃദയത്തിന്റെ പുഷ്പീകരണമാണ്, നിങ്ങളുടെ സത്തയുടെ കേന്ദ്രത്തിലെത്തിച്ചേരലാണത്. സ്വന്തം സത്തയുടെ കേന്ദ്രത്തിൽ നിങ്ങൾ എത്തിച്ചേരുന്ന നിമിഷം ഒരു പൊട്ടിത്തെറിയുണ്ടാകുന്നു, സൗന്ദര്യത്തിന്റെയും പരമാനന്ദത്തിന്റെയും നിശ്ശബ്ദതയുടെയും പ്രകാശത്തിന്റെയും പൊട്ടിത്തെറി. നിങ്ങൾ തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയായിത്തീരുവാൻ തുടങ്ങുന്നു. നിങ്ങളുടെ ജീവിതത്തിലെ അന്ധകാരമയവും അബദ്ധജടിലവുമായ സർവ്വ സംഗതികളും അപ്രത്യക്ഷമാകുന്നു. ഏർപ്പെടുന്ന ഏതൊരു കാര്യവും നിങ്ങൾ അങ്ങേയറ്റം തികവോടെയും പൂർണ്ണമായ അവബോധത്തോടെയും നിർവ്വഹിക്കുന്നു.
മതാത്മകത ലോകമെങ്ങും വ്യാപിക്കുന്ന പക്ഷം മതങ്ങൾ മങ്ങിമറിഞ്ഞുകൊള്ളും. മാത്രമല്ല, മനുഷ്യൻ ക്രിസ്ത്യാനിയോ, മുഹമ്മദീയനോ ഹിന്ദുവോ അല്ലാതെ കേവലം മനുഷ്യൻ മാത്രമായിത്തീരുമ്പോൾ അത് മനുഷ്യരാശിക്കു മഹത്തായ ഒരനുഗ്രഹമായിരിക്കും. ഈ അതിർവരമ്പുകൾ, ഈ വിഭജനങ്ങൾ, ചരിത്രത്തിലുടനീളം ആയിരക്കണക്കിന് യുദ്ധങ്ങൾക്കു കാരണമായിരുന്നു. മനുഷ്യചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുകയാണെങ്കിൽ, ഭൂതകാലത്തിൽ നമ്മൾ ജീവിച്ചിരുന്നതു ഭ്രാന്തന്മാരെപ്പോലെയായിരുന്നുവെന്നു പറയുന്നതിനുള്ള പ്രേരണ നിങ്ങൾക്കു തടഞ്ഞുനിർത്താൻ കഴിയില്ല. ദൈവത്തിന്റ പേരിൽ, പള്ളിയുടെ പേരിൽ, അമ്പലത്തിന്റെ പേരിൽ, യാതൊരു തെളിവുമില്ലാതെ ആശയസംഹിതകളുടെ പേരിൽ, മനുഷ്യർ പരസ്പരം കൊന്നുകൊണ്ടേയിരിക്കുന്നു.
യാഥാർത്ഥമതം ഇതുവരെ ലോകത്ത് സംജാതമായിട്ടില്ല.
മതാത്മകത മനുഷ്യരാശിയുടെ യാഥാർത്ഥമനോഭാവമായിത്തീരാത്ത കാലത്തോളം മതമേയുണ്ടായിരിക്കുകയില്ല. ഞാനതിനെ മതാത്മകതയെന്നു വിളിക്കുവാൻ ശഠിക്കുന്നത് അതൊരു സംഘടനാവത്ക്കരിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്.സ്നേഹത്തെ നിങ്ങൾക്കു സംഘടനാവത്ക്കരിക്കുവാൻ സാധിക്കുകയില്ല. സ്നേഹത്തിന്റെ പള്ളികളെകുറിച്ചോ, സ്നേഹത്തിന്റെ ക്ഷേത്രങ്ങളെക്കുറിച്ചോ, സ്നേഹത്തിന്റെ മോസ്കുകളെക്കുറിച്ചോ എപ്പോഴെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ? പ്രണയം ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുമായുള്ള വൈയക്തികമായ ഇടപാടാണ്. മതാത്മകതയാകട്ടെ, വ്യക്തിയുടെ സമസ്തപ്രപഞ്ചവുമായുള്ള കൂടുതൽ ഉദാത്തമായ ഒരു പ്രണയബന്ധമാകുന്നു.
സമസ്ത പ്രപഞ്ചത്തോടും ഒരു മനുഷ്യൻ, മരങ്ങളോടും മലകളോടും സമുദ്രങ്ങളോടും നക്ഷത്രങ്ങളോടും പ്രണയത്തിലാകുമ്പോൾ പ്രാർത്ഥനയെന്നാലെന്താണെന്ന് അയാളറിയുന്നു. അത് അവാച്യമാണ്.... അഗാധമായ ഒരു നൃത്തവും ശബ്ദരഹിതമായ ഒരു സംഗീതവും അയാൾ തന്റെ ഹൃദയത്തിൽ അനുഭവിച്ചറിയുന്നു. നിത്യതയെ, അനശ്വരതയെ, എല്ലാ മാറ്റത്തിലും മാറ്റമില്ലാതെ നിലകൊള്ളുന്ന ആ സത്തയെ --സദാ സ്വയം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അതിനെ --ആദ്യമായി അയാൾ അനുഭവിച്ചറിയുന്നു. ഒരു മതാത്മകവ്യക്തിയായിത്തീരുകയും ക്രിസ്തുമതവും ഹിന്ദുമതവും മുഹമ്മദീയമതവും ജൈനമതവും ബുദ്ധമതവും ഉപേക്ഷിക്കുകയും ചെയ്യുന്ന ഏതൊരാളും ജീവിതത്തിലാദ്യമായി തന്റെ വൈയക്തികത പ്രഖ്യാപിക്കുകയാണ്.
മതാത്മകത വൈയക്തികമായ ഒരു വിഷയമാണ്. അത് നിങ്ങൾക്കു സമസ്തപ്രപഞ്ചത്തോടുമുള്ള പ്രേമസന്ദേശമാണ്.
അപ്പോൾ മാത്രമേ സകല തെറ്റിധാരണകളെയും മറികടക്കുന്ന ശാന്തി കടന്നുവരുകയുള്ളു. അല്ലാതെയുള്ള ഈ മതങ്ങളെല്ലാം ആളുകളെ ചൂഷണം ചെയ്തുകൊണ്ട്, അടിമകളാക്കികൊണ്ട്, വിശ്വസിക്കുവാൻ പ്രേരിപ്പിക്കുന്ന ഇത്തിക്കണ്ണികളായി വർത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ വിശ്വാസങ്ങൾ ധിഷണാശക്തിക്കെതിരാണ്. അർത്ഥമില്ലാത്ത വാക്കുകൾ കൊണ്ട് പ്രാർത്ഥിക്കുവാൻ അവ ആളുകളെ നിർബന്ധിക്കുന്നു. ആ പ്രാർത്ഥനക്ക് അർത്ഥമില്ല, കാരണം, അവ നിങ്ങളുടെ ഹൃദയത്തിൽ നിന്നല്ല ഉറവെടുക്കുന്നത്, ഓർമ്മയിൽ നിന്നാണ്.
പരമ്പരാഗതവും യാഥാസ്ഥിതകവുമായ മതം മൃതമാണ്. മതാത്മകത നിങ്ങളുടെ ഹൃദയത്തിൽ ഉയർന്നുവരേണ്ടതുണ്ട്. പ്രപഞ്ചത്തിനു സമർപ്പിക്കപ്പെടുന്ന നിങ്ങളുടെ വൈയക്തികമായ പ്രണയസൗരഭ്യത്തിന്റെ ഉപഹാരമായിട്ടാണ് അതുയർന്നുവരേണ്ടത്. വ്യക്തിക്കു ദൈവംപോലുമാവശ്യമില്ല. കാരണം ദൈവം തെളിയിക്കപ്പെടാത്ത ഒരു പരികല്പനയാണ്. തെളിയിക്കപ്പെടാത്ത യാതൊന്നിനെയും മതാത്മകനായ ഒരുവന് അംഗീകരിക്കുവാൻ സാദ്ധ്യമല്ല. താൻ അനുഭവിച്ചറിയുന്നതിനെ മാത്രമേ അയാൾക്കംഗീകരിക്കാൻ കഴിയൂ.
എന്തെല്ലാമാണ് നിങ്ങൾക്കനുഭവവേദ്യമാകുന്നത്? --ശ്വാസോച്ഛ്വാസം, ഹൃദയസ്പന്ദനം... അസ്തിത്വം ശ്വസിക്കുകയും നിശ്വസ്സിക്കുകയും ചെയ്യുന്നു ; അസ്തിത്വം ഓരോ നിമിഷവും നിങ്ങൾക്കു നിങ്ങളുടെ ജീവചൈതന്യം പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നു.
എന്നാൽ, നിങ്ങളൊരിക്കലും മരങ്ങളുടെ നേർക്ക് നോക്കിയിട്ടില്ല. പൂക്കളെയും അവയുടെ സൗന്ദര്യത്തെയും നിരീക്ഷിച്ചിട്ടില്ല. അവ അവ ദൈവീകമാണെന്ന് നിങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടില്ല. നിലനിൽക്കുന്ന ഒരേയൊരു ദൈവീകത വാസ്തവത്തിൽ അതാകുന്നു.
ഈ അസ്തിത്വം മുഴുവൻ ദൈവീകത നിറഞ്ഞുനിൽക്കുന്നു. നിങ്ങൾ മതാത്മകതയാൽ നിറഞ്ഞിരിക്കുമ്പോൾ അതോടൊപ്പം ദൈവീകതയാൽ നിറഞ്ഞതായിത്തീരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് മതം.
(മതമല്ല മതാത്മകത ഞാൻ പഠിപ്പിക്കുന്നു )....... എന്ന പുസ്തകത്തിൽ നിന്നും................. ഓഷോ..................... ഓഷോ............... ഓഷോ............. ഓഷോ.............
ജനനം, പ്രേമം, മരണം
ജനനം, പ്രേമം, മരണം - ഇവയാണ് ജീവിതത്തിലെ മഹത്തായ മൂന്നു കാര്യങ്ങൾ. ജനനം നിങ്ങൾക്കതീതമാണ്. നിങ്ങൾ ജനിക്കപെട്ടു കഴിഞ്ഞു. നിങ്ങളുടെ അനുവാദം ആരും ആവശ്യപ്പെട്ടിട്ടില്ല. എവിടെയാണ് ജനിക്കേണ്ടതെന്നോ, എന്തായിത്തീരണമെന്നോപോലും ആരും നിങ്ങളോട് ആലോചിച്ചിട്ടില്ല. നിങ്ങൾ എപ്പോഴും നിങ്ങളെ കണ്ടിട്ടുള്ളത്, ജീവിതത്തിന്റെ ഒത്ത നടുവിലാണ്. താനിവിടെ ഉണ്ടായിക്കഴിഞ്ഞു എന്നു മാത്രമാണ് നിങ്ങൾ അറിയുന്നത്. അതായത്, ജനനത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഒരു തെരഞ്ഞെടുപ്പുമില്ല. മരണത്തെ സംബന്ധിച്ചും അങ്ങനെതന്നെ. പെട്ടെന്നൊരു ദിവസം മരണം കടന്നുവരുന്നു - ഒരു മുന്നറിയിപ്പുമില്ലാതെ. ഒരു നിമിഷത്തേക്കു പോലും മരണം ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നില്ല. ജനനം സംഭവിക്കുന്നു ; മരണവും സംഭവിക്കുന്നു. അവ നിങ്ങൾക്ക് അതീതമാണ്. അവ രണ്ടിനെക്കുറിച്ചും നിങ്ങൾക്ക്, യാതൊന്നും ചെയ്യുവാൻ സാധ്യമല്ല. ജനനത്തിനും മരണത്തിനുമിടയ്ക്ക് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം മാത്രമേയുള്ളൂ - അതാണ് പ്രേമം.
ജനനം നിങ്ങൾക്കതീതമാണ്. ജനനം സംഭവിച്ചുകഴിഞ്ഞു ; മരണം സംഭവിക്കാനിരിക്കുന്നു. അതും ഉറപ്പുള്ള കാര്യമാണ്. ഒരർത്ഥത്തിൽ ജനനത്തോട് കൂടിത്തന്നെ മരണവും തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. കുഴിമാടത്തിലേയ്ക്ക് ഒരു ചുവട് നിങ്ങൾ നീങ്ങിക്കഴിഞ്ഞു. ജനിച്ച ദിവസത്തിൽ തന്നെ യാത്ര പകുതി പൂർത്തിയായിക്കഴിഞ്ഞു. ശേഷിച്ച പാതിക്കുവേണ്ടി ഒരല്പം സമയമെടുത്തേക്കാം, അല്ലെങ്കിൽ അല്പംകൂടി .... ജീവിതത്തോട് കൂടി മരണവും നിങ്ങളിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി, സ്വയം എന്തെങ്കിലും ചെയ്യുവാനായി ശേഷിക്കുന്നത്, ഒരു കാര്യം മാത്രം ; നിങ്ങളുടെ അധീനതയിലുള്ളത് ഒരു കാര്യം മാത്രം - അതാണ് പ്രേമം.
ഓഷോ .....സോർബ ആകുക
ആ പൗർണമിരാവും നൃത്തം ചെയ്യുന്ന സമുദ്രവും സോർബ ഗിത്താർ വച്ച് പാടുന്നതും കേട്ട് യജമാനന് താനൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു ഊർജം കാലുകളിൽ പകരുന്നതറിഞ്ഞു. സോർബയുടെ പ്രേരണയിലും പ്രോത്സാഹനത്തിലും അയാൾ നൃത്തം വക്കാൻ തുടങ്ങി അയാൾ നർത്തകനായ സോർബയുമായി, നർത്തകനായ സമുദ്രവുമായി, നർത്തകനായ ചന്ദ്രനുമായി ഒന്ന്ചേർന്നു. എല്ലാം ലയിച്ചു ചേർന്നു. എല്ലാം നൃത്തമായി മാറി
ഓഷോ പറയുന്നു :ഒരു സോർബ ആകുക, പക്ഷെ അവിടെ നിന്ന് പോകരുത്. ഒരു ബുദ്ധനാവുന്നതിലേക്ക് പോവുക. സോർബ ഒരു പകുതിയും ബുദ്ധൻ മറുപകുതിയുമാണ്
ഭഗവാൻ ശ്രീ രമണ മഹർഷി
*ഭഗവാൻ ശ്രീ രമണ മഹർഷി*
ആത്മാവ് സച്ചിദാനന്ദമാണ്. അതില്‍ ആദ്യത്തെ രണ്ടും എല്ലാ അവസ്ഥകളിലും അനുഭവമാണ്. ഒടുവിലത്തെ ആനന്ദം ഉറക്കത്തിലേ അനുഭവമാകുന്നുള്ളൂ. അതിനാല്‍ ഈ ആനന്ദം എന്തുകൊണ്ടാണ് മറ്റവസ്ഥകളിലനുഭവമാകാത്തതെന്നു ചോദിക്കാം. ആനന്ദം മറ്റവസ്ഥകളിലുമില്ലാത്തതുകൊണ്ടല്ല. ഉറക്കത്തില്‍ മനോവൃത്തിയില്ലാത്തതുകൊണ്ട് ആത്മാവു നേരെ പ്രകാശിക്കും. മറ്റവസ്ഥകളില്‍ പ്രകാശിക്കുന്നതു ആത്മാവിന്‍റെ പ്രതിഫലനമാണ്. അപ്പോഴും സന്തോഷങ്ങള്‍ തോന്നാമെങ്കിലും അവ ചിത്തവൃത്തികളാണ്.
നവംബര്‍ 3,6, 1938
ഉള്ളതുനാല്പത് എന്ന ഗ്രന്ഥത്തിലെ ആ മംഗളശ്ലോകത്തിന് ഭഗവാന്‍ മാക് ക്ലീവറിനോട് ഇപ്രകാരം അര്‍ത്ഥംപറഞ്ഞു
സത്ത് (എന്നെന്നുമുള്ളത് ) സത്തു തന്നെ. അതറിവല്ലാതെ മറ്റൊന്നുമല്ല. ഈ പരം പൊരുളിനെ എങ്ങനെ ധ്യാനിക്കാനും സ്തുതിക്കാനും കഴിയും ? അതായിത്തന്നെ ഇരിക്കുകയാണു ശരിയായ തുടക്കം. ജ്ഞാനമാര്‍ഗ്ഗത്തില്‍ ഇതിനെ നിര്‍ഗുണബ്രഹ്മമെന്നു പറയുന്നു.
രണ്ടാം പദ്യം സഗുണബ്രഹ്മത്തെ വാഴ്ത്തുന്നു. അത് ആത്മാവിനേയും ആത്മാര്‍പ്പണത്തെപ്പറ്റിയും പറയുന്നു.
മൂന്നാം പദ്യത്തില്‍ പഞ്ചഭൂതങ്ങളേയും പഞ്ചതന്മാത്രകളെപ്പറ്റിയും പറയുന്നു.
നാലാം പദ്യം പരമവസ്തുവിനെ എങ്ങനെ പ്രാപിക്കാം. ഈ ലോകത്തെ ത്യജിക്കുക. ലോകം എന്നതിനെ ലോകത്തെപ്പറ്റിയുള്ള വിചാരം എന്നര്‍ത്ഥം. വിചാരമില്ലെങ്കില്‍ അഹന്ത ഉണ്ടാവുകയില്ല. കര്‍ത്താവോ കര്‍മ്മമോ ഇല്ലാതെ പോകും.
🙏🙏🙏🙏❤❤സ്ത്രീ - പുരുഷൻ
സ്ത്രീയും പുരുഷനും ഒരേ മാനുഷികതയുടെ ഭാഗങ്ങളാണ്. രണ്ടിന്റെയും ഗുണങ്ങൾ പരസ്പരപൂരകങ്ങളാണ്. രണ്ടു പേരും ചേർന്ന് ഒരു ജൈവപൂർണതയായിത്തീരണം. അതേസമയം പൂർണ സ്വാതന്ത്രരുമായിരിക്കണം. അങ്ങനെയാകുമ്പോൾ നമുക്ക് മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാനാകും. പുരുഷനും സ്ത്രീയും തുല്യരല്ല, തുല്യരല്ലാതെയുമല്ല - അവർ അതുല്യരാണ്. അതുല്യരായ രണ്ടു സ്വത്വങ്ങളുടെ മേളനം ദിവ്യമായ മറ്റൊന്നിന് അസ്തിത്വം നൽകും.
സ്ത്രീ എപ്പോഴും സ്ത്രീയായിരിക്കണം. പലതും അവളെ ആശ്രെയിച്ചിരിക്കുന്നു. അവൾ ശരിക്കും പ്രാധാന്യമുള്ളവളാണ്. അവൾ ആണിനേയും പെണ്ണിനേയും ഗർഭത്തിൽ വഹിക്കുന്നവളാണ്. കരുത്തിന് പല തലങ്ങളുണ്ട് - ഒമ്പതു മാസം കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ കരുത്തും ഓജസും സ്നേഹവും ആവശ്യമാണ്. മറ്റൊരാത്മാവിന് ശരീരം നൽകുക, തലച്ചോറും മനസും നൽകുക എന്നത് മഹത്തരം തന്നെയാണ്. പ്രസവവും കുഞ്ഞിനെ വളർത്തലും സ്ത്രീയുടെ കരുത്താണ്. സ്നേഹം, ക്ഷമ, സഹനശക്തി, ആത്മാർത്ഥത, സ്വാഭാവികത ഇവയൊക്കെ സ്ത്രൈണഗുണങ്ങളാണ്. ഞാൻ ആഗ്രഹിക്കുന്നത് ലോകം മുഴുവൻ സ്ത്രൈണഗുണങ്ങൾ നിറയണമെമെന്നാണ്. അപ്പോൾ മാത്രമേ യുദ്ധം ഇല്ലാതാവുകയുള്ളൂ, വിവാഹം ഇല്ലാതാവുകയുള്ളൂ, രാഷ്ട്രങ്ങൾ അപ്രത്യക്ഷമാകുകയുള്ളൂ. അപ്പോൾ മാത്രമേ ഏകലോകം സാധ്യമാകുകയുള്ളൂ. സ്നേഹസുരഭിലമായ, ശാന്തി നിറഞ്ഞ, മൗനവും മനോഹരവുമായ ഏകലോകം.
പുരുഷൻ യോദ്ധാവാണ്. വെല്ലുവിളിക്കപെട്ടാൽ ഏതു ഗുണവും അവൻ വളർത്തിയെടുക്കും. പോരാടാനുള്ള അവന്റെ ആവേശം കാര്യങ്ങളെ സന്തുലിതമാക്കുന്നു. സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമുണ്ട്. ആ വ്യത്യാസമാണ് അവരുടെ പരസ്പരമുള്ള ആകർഷണം സൃഷ്ടിക്കുന്നത്. പുരുഷന്മാർ അല്ലെങ്കിൽ സ്ത്രീകൾ മാത്രമുള്ള ഒരു ലോകത്തെക്കുറിച്ചു സങ്കല്പിച്ചുനോക്കൂ. അത് വളരെ വിരൂപവും വികൃതവുമായിരിക്കും. ജീവിതം സമ്പന്നമാണ്, വ്യത്യാസങ്ങൾ ഉള്ളതുകൊണ്ട്, വ്യത്യസ്ത നിലപാടുകളും, വ്യത്യസ്ത മനോഭാവങ്ങളും, വ്യത്യസ്ത അഭിപ്രായങ്ങളും ഉള്ളതുകൊണ്ട് ആളുകൾ ഉയർന്നവരോ താഴ്ന്നവരോ അല്ല. വ്യത്യസ്തരാണ് അത്രമാത്രം. സ്ത്രീ സ്ത്രീയും പുരുഷൻ പുരുഷനുമാണ്. തമ്മിൽ താരതമ്യമില്ല. അവർ തുല്യരല്ല, തുല്യരല്ലാതെയുമല്ല - അവർ അതുല്യരാണ്.
ഓഷോ ......പ്രകാശം കൊണ്ട് മാത്രമെ ഇരുട്ട്' നീങ്ങുകയുള്ളു
🌹☘ഇരുട്ടിനെ ഇരുട്ടിനെ കൊണ്ട് നേരിടാനാവില്ല.പ്രകാശം കൊണ്ട് മാത്രമെ ഇരുട്ട്' നീങ്ങുകയുള്ളു. അതുപോലെ വെറുപ്പിനെ വെറുപ്പ് കൊണ്ട് ഇല്ലായ്മ ചെയ്യാൻ കഴിയില്ല. സ്നേഹം കൊണ്ട് മാത്രമെ വെറുപ്പിനെ ഇല്ലാതാക്കാൻ കഴിയുള്ളു....
അതുകൊണ്ട് ആരെയും വെറുക്കരുത്, പകരും എല്ലാവരെയും സ്നേഹിക്കാം.... എല്ലാവരോടും പുഞ്ചിരിക്കാം.... പൈസയുടെയും, സമയത്തിന്റെയും ചെലവില്ലാത്ത കാര്യമാണ്. അങ്ങിനെ ശുദ്ധമായ ഒരു മനസിന്റെ ഉടമയായി മാറാം. എങ്കിൽ ജീവിതത്തിൽ പരാജയമെന്തെന്നു അറിയുകപോലും ഇല്ല.
അതല്ലേ ജീവിതത്തിന്റെ വിജയം.....🌹☘
2019, ഡിസംബർ 18, ബുധനാഴ്‌ച
ഇന്ത്യയുടെ ചരിത്രം
(ഇന്ത്യയുടെ ചരിത്രം) അവസാനം വരെ വായിക്കുന്നത് മൂല്യവത്താണ്.
ഘോറി സാമ്രാജ്യം മുതൽ നിലവിലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ.
* ഘോറി രാജ്യം: *
1 = 1193 മുഹമ്മദ് ഘോറി
2 = 1206 കുത്ബുദ്ദീൻ ഐബക്ക്
3 = 1210 വിശ്രമം ഷാ
4 = 1211
5 = 1236 രാകിനുദ്ദീൻ ഫിറോസ് ഷാ
6 = 1236 റാസ സുൽത്താൻ
7 = 1240 മൊസാദിൻ ബഹ്‌റാം ഷാ
8 = 1242 അൽ-ദിൻ മസൂദ് ഷാ
9 = 1246 നസിറുദ്ദീൻ മഹ്മൂദ്
10 = 1266 ഗിയാസുദ്ദീൻ ബാൽബിൻ
11 = 1286 കളർ ഫേഡ് പള്ളിയുടെ
12 = 1287 കബദ്ദാൻ
13 = 1290 ഷംസുദ്ദീൻ കമേഴ്‌സ് മഹാ സാമ്രാജ്യത്തിന്റെ അവസാനം (ആകെ 97 വർഷം.)
* സാമ്രാജ്യത്തിന്റെ സാമ്രാജ്യം *
1 = 1290 ജലാലുദ്ദീൻ ഫിറോസ് ഖിൽജി
2 = 1292 ദിവ്യമതം
4 = 1316 ഷഹാബുദ്ദീൻ ഒമർ ഷാ
5 = 1316 കുത്ബുദ്ദീൻ മുബാറക് ഷാ
6 = 1320 നസിറുദ്ദീൻ ഖുസ്രോ ഷാ
( ഖൽജി സാമ്രാജ്യത്തിന്റെ അവസാനം (ആകെ 30 വർഷം.)
( * തുഗ്ലക്ക് സാമ്രാജ്യം *
1 = 1320 ഗിയാസുദ്ദീൻ തുഗ്ലക്ക് (ആദ്യം)
2 = 1325 മുഹമ്മദ് ഇബ്നു തുഗ്ലക്ക് (II)
3 = 1351 ഫിറോസ് ഷാ തുഗ്ലക്ക്
4 = 1388 ഗിയാസുദ്ദീൻ തുഗ്ലക്ക് (II)
5 = 1389 അബുബക്കർ ഷാ
6 = 1389 മുഹമ്മദ് തുഗ്ലക്ക് (സോം)
7 = 1394 അലക്സാണ്ടർ കിംഗ് (I)
8 = 1394 നസിറുദ്ദീൻ ഷാ (II)
9 = 1395 നുസ്രത്ത് ഷാ
10 = 1399 നസിറുദ്ദീൻ മുഹമ്മദ് ഷാ (II)
11 = 1413 ഗവ തുഗ്ലക്ക് സാമ്രാജ്യത്തിന്റെ അന്ത്യം (ആകെ 94 വർഷം.)
* സയീദ് രാജവംശം *
1 = 1414 പാം ഖാൻ
2 = 1421 മുയിസുദ്ദീൻ മുബാറക് ഷാ (II)
3 = 1434 മുഹമ്മദ് ഷാ (IV)
4 = 1445 അല്ലാഹു ആലം ഷാ സായിദ് രാജ്യത്തിന്റെ അവസാനം (ആകെ 37 വർഷം.)
* ലോധി സാമ്രാജ്യം *
1 = 1451 ബഹ്‌ലോൽ ലോധി
2 = 1489 അലക്സാണ്ടർ ലോധി (II)
3 = 1517 അബ്രഹാം ലോധി
ലോധി സാമ്രാജ്യത്തിന്റെ അവസാനം (ആകെ 75 വർഷം)
* മുഗൾ സാമ്രാജ്യം *
1 = 1526 സഹിറുദ്ദീൻ ബാബർ
2 = 1530 ഹുമയൂൺ
മുഗൾ സാമ്രാജ്യത്തിന്റെ അവസാനം (ആകെ 4 വർഷം)
* സുരിയൻ സാമ്രാജ്യം *
1 = 1539 ഷേർ ഷാ സൂരി
2 = 1545 ഇസ്ലാം ഷാ സൂരി
3 = 1552 മഹ്മൂദ് ഷാ സൂരി
4 = 1553 അബ്രഹാം സൂരി
5 = 1554 പെർവൈസ് ഷാ സൂരി
6 = 1554 മുബാറക് ഖാൻ സൂരി
7 = 1555 അലക്സാണ്ടർ സർറെ
സിറിയൻ സാമ്രാജ്യത്തിന്റെ അവസാനം (ആകെ 16 വർഷം)
* മുഗൾ സാമ്രാജ്യം വീണ്ടും *
1 = 1555 ഹുമയൂൺ (വീണ്ടും)
2 = 1556 ജലാലുദ്ദീൻ അക്ബർ
3 = 1605 ജഹാംഗീർ സ്ലാം
4 = 1628 ഷാജഹാൻ
5 = 1659 u റംഗസേബ്
6 = 1707 ഷാ ആലം (ആദ്യം)
7 = 1712 ബഹാദൂർ ഷാ
8 = 1713 ഫാർക്വാർഷയർ
9 = 1719 റിഫാദ് രജത്
10 = 1719 റാപ്പിഡുകൾ
11 = 1719 നാഷനൽ
12 = 1719 മഹ്മൂദ് ഷാ
13 = 1748 അഹമ്മദ് ഷാ
14 = 1754 സാർവത്രികം
15 = 1759 ഷാ ആലം
16 = 1806 അക്ബർ ഷാ
17 = 1837 ധീരനായ രാജാവ് സഫർ മുഗൾ സാമ്രാജ്യത്തിന്റെ അവസാനം (ആകെ 315 വർഷം.)
* ബ്രിട്ടീഷ് രാജ് *
1 = 1858 പ്രഭു രാജാവ്
2 = 1862 പ്രഭു ജെയിംസ് ബ്രൂസ് എൽജിൻ
3 = 1864 പ്രഭു ജെ. ലോറൻസ്
4 = 1869 പ്രഭു റിച്ചാർഡ് മായോ
5 = 1872 പ്രഭു നോർത്താബ്
6 = 1876 പ്രഭു എഡ്വേർഡ് ലാറ്റിൻ
7 = 1880 പ്രഭു ജോർജ്ജ് റിപ്പൺ
8 = 1884 പ്രഭു ഡഫറിൻ
9 = 1888 പ്രഭു ഹാനി ലെസ്ഡൺ
10 = 1894 പ്രഭു വിക്ടർ ബ്രൂസ് എൽജിൻ
11 = 1899 പ്രഭു ജോർജ്ജ് കോർജിയൻ
12 = 1905 പ്രഭു ഗിൽബർട്ട് മിന്റോ
13 = 1910 പ്രഭു ചാൾസ് ഹാർഡ്ജ്
14 = 1916 പ്രഭു ഫ്രെഡറിക് മുതൽ ഖജനാവ് വരെ
15 = 1921 പ്രഭു റക്സ് അജാക് റിഡിഗ്
16 = 1926 പ്രഭു എഡ്വേർഡ് ഇർവിൻ
17 = 1931 പ്രഭു ഫെർമൻ വെൽഡൺ
18 = 1936 പ്രഭു അലജന്ദ്ര ലിൻലിത്ഗോ
19 = 1943 പ്രഭു ആർക്കിബാൾഡ് വീൽ
20 = 1947 ലോർഡ് മൗണ്ട് ബാറ്റൺ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അവസാനം (ആകെ 89 വർഷം)
* ഇന്ത്യ (സ്വാതന്ത്ര്യത്തിനുശേഷം) *
1 = 1947 ജവഹർലാൽ നെഹ്‌റു
2 = 1964 ഗോൽസാരിലാൽ നന്ദ
3 = 1964 ലാൽ ബഹാദൂർ ശാസ്ത്രി
4 = 1966 ഗോൽസാരിലാൽ നന്ദ
5 = 1966 ഇന്ദിരാഗാന്ധി
6 = 1977 മൊറാർജി ദേശായി
7 = 1979 ചരൺ സിംഗ്
8 = 1980 ഇന്ദിരാഗാന്ധി
9 = 1984 രാജീവ് ഗാന്ധി
10 = 1989 വി.പി.സിങ്
11 = 1990 ചന്ദ്രശേഖർ
12 = 1991 പി.വി. നരസിമ റാവു
13 = 1992 അടൽ ബിഹാരി വാജ്‌പേയി
14 = 1996 ദേവേഗൗഡ
15 = 1997 I.K. ഗുജ്‌റാൽ
16 = 1998 അടൽ ബിഹാരി വാജ്‌പേയി
17 = 2004 മൻമോഹൻ സിംഗ്
18 = 2014 നരേന്ദ്ര മോദി
ഓഷോ - Good Words
മനുഷ്യൻ സ്വയം ഒരു ദീപമാവണം. വെളിച്ചത്തിനായി ഗ്രന്ഥങ്ങളിൽ പരതരുത്. എന്തിനെയോ ആരെയോ ആശ്രയിച്ച്അവസരം പാഴാക്കരുത്. നിങ്ങളെ ഉണർത്താൻ നിങ്ങളിലെ ആന്തരിക പ്രകാശത്തിന് മാത്രമേ സാധ്യമാവൂ. അതിനായി കേവലം നിങ്ങളുടെ ഉള്ളിൽ അന്വേഷിക്കുകയേ വേണ്ടൂ. ആ ആന്തരിക പര്യവേഷണത്തിന് നിങ്ങളെ സുലഭ്യരാക്കുക എന്നതാണ് ഇവിടെയെന്റെ പരിശ്രമം. അതിനായി ചില സ്വഭാവശൈലികളോ, സമ്പ്രദായങ്ങളോ ഞാൻ നൽകുന്നില്ല. പകരം ധ്യാനം മാത്രമാണ് എന്റെ മാർഗ്ഗം. ഓർക്കുക: മാർഗ്ഗനിർദ്ദേശങ്ങൾ കടംകൊണ്ട് അറിവ് നേടാമെന്ന ആശയമാണ്, നിങ്ങളുടെ ആദ്ധ്യാത്മീകാ- ന്വേഷണത്തിലെ ഏററവും വലിയ വിഘാതങ്ങളിലൊന്ന്.
ഓഷോധ്യാനം
ധ്യാനം നിങ്ങളുടെ യഥാർത്ഥ സ്വത്വത്തെക്കുറിച്ച് ബോധവാനാക്കുന്ന ഒരു പ്രക്രിയയാണ്- അത് നിങ്ങൾ സൃഷ്ടിക്കുന്നവയല്ല നിങ്ങൾ സൃഷ്ടിക്കേണ്ട കാര്യമില്ല, അത് മുമ്പേ തന്നെ ഉള്ളതാണ്.
നിങ്ങൾ ജനിക്കുമ്പോൾ തന്നെ അത് ഉണ്ടായിരിക്കുന്നു. നിങ്ങൾ തന്നെയാണ് അത്! അതിനെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് സാദ്ധ്യമല്ലെങ്കിൽ, അഥവാ സാദ്ധ്യമാക്കാൻ സമൂഹം അനുവദിക്കുന്നില്ലെങ്കിൽ .... ഒരു സമൂഹവും ഇത് അനുവദിക്കാറില്ല, കാരണം യഥാർത്ഥ സത്വം ആപൽക്കാരിയാണ്. വ്യവസ്ഥാപിത മതത്തിനും ,രാഷ്ട്രീയത്തിനും, ആൾക്കൂട്ടത്തിനും പാരമ്പര്യത്തിനും ഇതാ പത്താണ്. കാരണം ഒരിക്കൽ ഒരാൾ തന്റെ യഥാർത്ഥ സത്വത്തെ അറിഞ്ഞു കഴിഞ്ഞാൽ അയാൾ ഒരു വ്യക്തിയായിത്തീരും.
ഇനി മേലിൽ അയാൾക്ക് ആൾക്കുട്ട മനശ്ശാസ്ത്രം ബാധകമായിരിക്കുകയില്ല. അയാളെ ചൂഷണം ചെയ്യാനാവില്ല, കന്നുകാലികളെ പോലെ തെളിച്ചു കൊണ്ടുപോകാനാവില്ല അയാളോട് കൽപിക്കാനോ, അനുസരിപ്പിക്കാനോ, സാധ്യമാവുകയില്ല. അയാൾ സ്വന്തം ചേതനയനുസരിച്ച് ജീവിക്കുന്നു. അയാൾ സ്വന്തം ആന്തരികതയിൽ നിന്നും ആയിരിക്കും പ്രചോദനം കൈവരിക്കുന്നത്. അയാളുടെ ജീവിതത്തിന് അപരിമിതമായ സൗന്ദര്യവും ആർജവവും ഉണ്ടായിരിക്കും അതിനെയാണ് സമൂഹം ഭയപ്പെടുന്നത്.
സ്വാഭാവദാർഢ്യമുള്ള ആൾക്കാർ വ്യക്തിത്വം കൈവരിക്കുന്നു. എന്നാൽ നിങ്ങൾക്ക് വ്യക്തിത്വമില്ലാതിരിക്കാനാണ് സമൂഹം ആവശ്യപ്പെടുന്നത്. വ്യക്തിത്വത്തിന് പകരം ഒരു സ്വരൂപമായിരിക്കാനാണ് സമൂഹം നിങ്ങളെ പഠിപ്പിക്കുന്നത്.ഈ സ്വരൂപം എന്ന വാക്ക് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. രൂപം എന്നാൽ ആകൃതി എന്നാണർത്ഥം.
ഇത് ഒരു മുഖം മൂടിയാകാം. നിങ്ങൾ എന്താണ് എന്നതിനെക്കുറിച്ച് സമൂഹം തെറ്റായ ഒരു ധാരണ നൽകുന്നത്. അത് നിങ്ങൾക്ക് നൽകുന്നത് ഒരു കളിപ്പാട്ടം മാത്രമാണ്. എന്നിട്ടും ജീവിതകാലം മുഴുവനും നിങ്ങൾ അതിനെ താലോലിച്ചുകൊണ്ടിരിക്കുന്നു.
ഓഷോ-ധ്യാനം ആദ്യത്തേതും അവസാനത്തേതുമായ സ്വാതന്ത്രൃം എന്ന പുസ്തകത്തിൽ നിന്നും .
2019, ഡിസംബർ 17, ചൊവ്വാഴ്ച
സംഗീതം
ജീവസത്ത ഒരു സംഗീതകച്ചേരിയാണ്. നാം അതുമായി സ്വരലയപ്പെടേണ്ടതുണ്ട്. അതുകൊണ്ടാണ് സംഗീതത്തോട് മനുഷ്യഹൃദയത്തിന് വല്ലാത്ത ആകർഷണം തോന്നുന്നത്. മധുരമായ സംഗീതം കേട്ടു കൊണ്ടിരിക്കുമ്പോൾ നാം ഒരു വിശ്വലയത്തിലേക്ക് തെന്നി വീണു കൊണ്ടിരിക്കും.
ബിഥോവന്റെയും മൊസാർട്ടിന്റെയും സംഗീതം ശ്രവിക്കുമ്പോൾ, പൗരസ്ത്യരുടെ ക്ലാസിക്കൽ സംഗീതം ശ്രവിക്കുമ്പോൾ ഒരുവൻ വേറെയൊരു ലോകത്തിലേക്ക് ഉയർന്നുപോകുന്നതായി കാണാം. തികച്ചും വ്യത്യസ്തമായ ഒരു ഭാവം നമ്മിൽ ഉദിക്കുന്നു. നാം നമ്മുടെ ചിന്തകളിലായിരിക്കുകയില്ല. നമ്മുടെ തരംഗദൈർഘ്യം തന്നെ മാറുന്നു. ആ സംഗീതം നമ്മെ വലയം ചെയ്യുന്നു. നമ്മുടെ ഹൃദയത്തിന്റെ തന്ത്രികളിൽ വന്ന് മീട്ടുന്നു. നമ്മിൽ നഷ്ടപ്പെട്ട താളത്തെ വീണ്ടെടുക്കുന്നു.
ഇതാണ് ഉത്കൃഷ്ട സംഗീതത്തിന്റെ നിർവചനം. സമസ്തയുമായി എങ്ങനെയാണ് സംലയനം പ്രാപിക്കേണ്ടത് എന്നതിന്റെ ഒരു ക്ഷണികാനുഭവം ഈ സംഗീതം നമുക്ക് സമ്മാനിക്കുന്നു. അവാച്യമായൊരു ശാന്തി ഇറങ്ങിവരുന്നു. ഹൃദയത്തിൽ നിർവൃതി വന്ന് നിറയുന്നു. എന്താണ് സംഭവിച്ചെതന്ന്
നമുക്ക് മനസ്സിലാക്കാൻ കഴിയുകയില്ല. സംഗീതജ്ഞന്റെ കരവിരുതിൽ വിശ്വസത്തയുടെ താളം നമുക്ക് ലഭിക്കുന്നു.
ആ താളത്തിനൊപ്പിച്ച് നമുക്കും സംഗീതം സൃഷ്ടിക്കാം. ആരാണോ ആ സംഗീതശ്രവണത്തിൽ പങ്കാളിയാകുന്നത് അവനും അതിൽ ആമഗ്നനാകും.
നാമൊരു ജലപാതത്തിനരികെ അതിന്റെ പതനതാളവും ശ്രവിച്ചു കൊണ്ട് കണ്ണുകളടച്ച് ഇരുന്നു നോക്കൂ. ആഴത്തിലത് അനുഭവിച്ചുനോക്കൂ. നാം ജലപാതവുമായി ഒന്നായിത്തീരുന്നതു കാണാം. നമ്മളും ജലപതനത്തിന്റെ ഹുങ്കാരത്തിൽ ഒന്നായിത്തീരുന്നു. ജലപാതത്തിന്റെ സംഗീതസ്പർശം നമ്മെ ആകവേ തഴുകുന്നു. മഹത്തായ ആനന്ദം ആ നിമിഷളിൽ നമ്മിൽ ആവിർഭവിക്കുന്നു.
ഓഷോ - മദ്യം
ഈ ജീവിതം തന്നെ വളരെയേറെ വിഷമം നിറഞ്ഞതും ദുഃഖകരവുമാണ്. അതു മറക്കുവാൻ മനുഷ്യൻ മദ്യം സേവിക്കുന്നു, സിനിമ കാണുന്നു, ചീട്ടുകളിക്കുന്നു. മദ്യം സേവിക്കുന്നവൻ സ്വയം മറക്കുവാനുള്ള സൂത്രമായാണ് അതിനെ കാണുന്നത്. സ്വയം മറക്കുവാൻ ഇത്തരത്തിൽ ഉപായം കാണുന്നവന് സ്വന്തം ആത്മാവിനെ ഒരിക്കൽപ്പോലും പരിചയപ്പെടാൻ സാധിക്കുന്നതല്ല. എന്തുകൊണ്ടെന്നാൽ ആത്മാവിനെ അറിയണമെങ്കിൽ സ്വയം എന്താണെന്നറിയാണുള്ള സൂത്രം കാണേണ്ടതാണ്. ആയതിനാൽ മദ്യവും സമാധിയും പരസ്പര വിരോധികളായി മാറുന്നു.
-ഓഷോ.#പൈൻമരങ്ങളിലെ പ്രാചീനസംഗീതം#
ആരോ ബുദ്ധനോട് ചോദിച്ചു ഏറ്റവും 'വലിയ അത്ഭുതമെന്താണ്? അദ്ദേഹം പറഞ്ഞു......... "പരാവൃത്തി", ( ഉള്ളിലേക്ക് നോക്കുക) അകത്തേക്ക് നോക്കുക.
ആയിരം കാതങ്ങൾക്കകലെയുള്ള മേഘങ്ങളെ അപ്പോൾ നിങ്ങൾക്ക് കാണാനാവും. പൈൻമരങ്ങളിലെ പ്രാചീനസംഗീതം നിങ്ങൾക്ക് കേൾക്കാനാവും.
അത് അനശ്വര സംഗീതമാണ്. അത് സ്വനമില്ലാത്തസ്വനമാണ്.....
മൗനത്തിലൂടെയാണത് ശ്രവിക്കുക....,മൗനത്തിലൂടെയാണത് വൈശദ്യമാർജ്ജിക്കുക.
'പ്രേമത്തിലൂടെയാണതിലെത്തിച്ചേരുക.......!!.
നിങ്ങൾ കബളിപ്പിക്കുന്നത് മറ്റാരെയുമല്ല, നിങ്ങളെത്തന്നെയാണ്
മറ്റുള്ളവരുടെ ശ്രദ്ധക്കുവേണ്ടി യാചിക്കരുത്. എന്തുകൊണ്ടാണ് നിങ്ങൾ ശ്രദ്ധക്കുവേണ്ടി യാചിക്കുന്നത്? എന്തെന്നാൽ നിങ്ങൾക്ക് നിങ്ങളെപ്പറ്റി തന്നെ നിശ്ചയമില്ല, നിങ്ങളാരാണെന്ന്. എന്നാൽ പുറത്തുനിന്നുള്ള ശ്രദ്ധകൊണ്ട് നിങ്ങളാരാണെന്ന് എങ്ങിനെ നിശ്ചയിക്കാൻ പറ്റും? കണ്ണാടിയിൽ നോക്കിയതുകൊണ്ട് നിങ്ങളാരാണെന്ന് നിങ്ങൾക്കറിയാനാവില്ല. മറ്റുള്ളവരുടെ കണ്ണുകളിൽ നോക്കിയും നിങ്ങളാരാണെന്ന് നിശ്ചയിക്കാനാവില്ല, അവർ അനോമോദിക്കുകയാണോ വിമർശിക്കുകയാണോ എന്നൊന്നും. ആ കണ്ണുകൾ കണ്ണാടികളെക്കാൾ കവിഞ്ഞൊന്നുമല്ല. സുഹൃത്തുക്കളാവട്ടെ, ശത്രുക്കളാവട്ടെ; എല്ലാം കണ്ണാടികളാവുന്നു.
നിങ്ങളെ നിങ്ങൾതന്നെ നേരിട്ടറിയേണ്ടതുണ്ട്, പൊടുന്നനെയെന്നോണം. നിങ്ങൾ ഉള്ളിലേക്കിറങ്ങി ചെല്ലേണ്ടിയിരിക്കുന്നു.
അഹന്ത ജീവിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിന്മേലാണ്. അതൊരു വ്യാജ പ്രതിഭാസമാണ്. അതിനെ മനസ്സിലാക്കുക, അതിൽനിന്നും പുറത്തുകടക്കുക. ഒരിക്കൽ നിങ്ങളതിൽ നിന്നും പുറത്തുകടന്നു കഴിഞ്ഞാൽ വളരെ വ്യത്യസ്ത സ്വഭാവമുള്ള ഒരു തരം സ്വച്ഛത, മനസ്സിലാക്കാവുന്നതിനപ്പുറമുള്ള ഒരു ശാന്തത, സ്വാഭാവികമായും അതിലളിതവുമായ ഒരാനന്ദം നിങ്ങളിൽ നുരയെടുക്കാൻ തുടങ്ങുന്നു. ഒരു അന്തർനർത്തനം. അതാണ് ആകെയുള്ള നൃത്തം. അതാണ് ഒരേയൊരു പരമാനന്ദം, സച്ചിദാനന്ദം. നിങ്ങൾ അതിലേക്ക് എത്തിച്ചേരുന്നില്ലെങ്കിൽ, നിങ്ങൾ ജീവുക്കുന്നത് കള്ളമായിട്ടുള്ള, വ്യാജമായിട്ടുള്ള ഒരു ജീവിതമാണ്. നിങ്ങൾ കബളിപ്പിക്കുന്നത് മറ്റാരെയുമല്ല, നിങ്ങളെത്തന്നെയാണ്.
2019, ഡിസംബർ 16, തിങ്കളാഴ്‌ച
കാന്താരി
എരിവിന്റെ രാജാവാണെങ്കിലും കാന്താരിയ്‌ക്ക് അവകാശപ്പെടാനുള്ള ഔഷധപ്പെരുമ ഏറെയാണ്. എരിവ് കൂടുന്തോറും ഔഷധമൂല്യവും കൂടുമത്രേ. കാന്താരി രസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്. കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കും. കൊളസ്‌ട്രോൾ കുറയ്‌ക്കാനും രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. ഉമിനീരുൾപ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹന പ്രക്രിയയെ സഹായിക്കും. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ വേദനസംഹാരിയായി പ്രവർത്തിക്കാൻകാന്താരിക്ക് കഴിവുണ്ട്.
വീട്ടുവളപ്പിലൊരു കാന്താരി
പറമ്പില്‍ ഒരു കാന്താരിയുണ്ടോ? എന്നാല്‍, നിങ്ങള്‍ക്ക് ആശ്വസിക്കാം. ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം. കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ. സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും. സോളഹേസിയ കുടുംബത്തില്‍പ്പെട്ട കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്. ചൂടത്ത് വളരുന്ന കാന്താരിക്ക് എരിവും ഗുണവും കൂടും. കീടരോഗബാധയൊന്നുംതന്നെ കാന്താരിയെ ബാധിക്കാറില്ല. അതേസമയം, കാന്താരിമുളക് അരച്ചുതളിച്ചാല്‍ പച്ചക്കറികൃഷിയിലെ കീടങ്ങളെ തുരത്താം. ഗ്രോബാഗില്‍ കാന്താരി വളര്‍ത്തുമ്പോള്‍ ദിവസവും നന നിര്‍ബന്ധമില്ല.
ജീവിതത്തിൽ പറ്റാവുന്ന നന്മകൾ ചെയുക
"ഒരു കപ്പൽ കാറ്റിൽപെട്ട് തകർന്നു.. രണ്ടുപേർ മാത്രം നീന്തി മരുഭൂമി സമാനമായ ഒരു ദ്വീപിൽ എത്തി..
ഒരൽപം ജലം മാത്രമുള്ള ആ ദീപിൽ നിന്നും തങ്ങളെ രക്ഷപ്പെടാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്ന് ബോധ്യപ്പെട്ട ഇരുവരും പ്രാർത്ഥിക്കുവാൻ തീരുമാനിച്ചു..
പക്ഷെ ആരുടെ പ്രാർത്ഥനയാണ് ദൈവം കേൾക്കുന്നതെന്ന് അറിയാനായി ദീപിനെ തെക്കുഭാഗമെന്നും വടക്കു ഭാഗമെന്നും രണ്ടായി തിരിച്ചു..ഒരാൾ തെക്കു ഭാഗത്ത്നിന്നും മറ്റേയാൾ വടക്കു ഭാഗത്ത്നിന്നും പ്രാർത്ഥന തുടങ്ങി..
ആദ്യമായി അവർ പ്രാർഥിച്ചത് ഭക്ഷണത്തിനു വേണ്ടിയായിരുന്നു.. പിറ്റേ ദിവസം രാവിലെ തെക്കുഭാഗത്ത് നല്ല ഫലങ്ങളുള്ള ഒരു മരം കാണപ്പെട്ടു..
അടുത്ത ദിവസം അവർ വസ്ത്രത്തിനായി പ്രാർഥിച്ചു.. തെക്കുവശത്തുള്ള ആൾക്ക് മാത്രം വസ്ത്രം ലഭിച്ചു..
അടുത്ത ദിവസം രക്ഷപ്പെടാൻ ഒരു തോണിക്കുവേണ്ടി ഇരുവരും പ്രാർഥിച്ചു..തെക്കു വശത്ത് തോണി വന്നു.. തെക്കുവശത്തുള്ള ആൾ തോണിയിൽ കയറി രക്ഷപ്പെടാൻ തീരുമാനിച്ചു ..
വടക്കു വശത്തുള്ള ആളെ തോണിയിൽ കയറ്റാൻ അദ്ദേഹം സന്നദ്ധമായില്ല ..കാരണം അയാൾ ദൈവത്താൽ ശപിക്കപ്പെട്ടവനാണ്.. അയാളുടെ ഒരു പ്രാർത്ഥനയും ദൈവം കേട്ടില്ല ..അയാളെ കയറ്റിയാൽ ദൈവ കോപം ഉണ്ടാകും എന്നൊക്കെ അദ്ദേഹം കരുതി..
വള്ളം കരയിൽ നിന്നും നീങ്ങാൻ തുടങ്ങിയപ്പോൾ ആകാശത്തുനിന്നും ഒരു ശബ്ദം കേട്ടു..
" നീ എന്തു കൊണ്ട് വടക്കുവശത്തുള്ള ആളെ വള്ളത്തിൽ കയറ്റിയില്ല ?"
അയാൾ മറുപടി പറഞ്ഞു : "ശപിക്കപ്പെട്ട അവൻ ഈ വള്ളത്തിൽ കയറിയാൽ ദൈവം ഇഷ്ടപ്പെടില്ല, അതിനാൽ ഈ വള്ളം ഒരുപക്ഷെ മുങ്ങി പോയേക്കാം..അവൻറെ ഒരു പ്രാർത്ഥന പോലും ദൈവം കേട്ടില്ലല്ലോ ?
ദൈവം മറുപടി പറഞ്ഞു : "നിനക്കു തെറ്റു പറ്റി ..ശരിക്കും ഞാൻ അയാളുടെ പ്രാർത്ഥനായാണ് കേട്ടത്.. നിൻറെ പ്രാർത്ഥന കേൾക്കണേ എന്നുമാത്രമായിരുന്നു അയാളുടെ പ്രാർത്ഥന.."
മേൽ കഥയിലെ പോലെ മറ്റുള്ളവരുടെ പ്രാർത്ഥന കൊണ്ടാകാം പലപ്പോഴും നമുക്ക് പല നന്മയും വന്നെത്തുന്നത്.. പ്രത്യേകിച്ച് മാതാപിതാക്കളുടെ പ്രാർഥനകൾ,സുഹൃത്തുക്കളുടെ പ്രാർത്ഥനകൾ,അതുപോലെ നാം വല്ല ഉപകാരവും ചെയ്യുന്നവരുടെ പ്രാർത്ഥനകൾ..അവയ്ക്കെല്ലാം ഉത്തരം ലഭിക്കാനുള്ള സാധ്യതകൾ കൂടുതലാണ്..
.ജീവിതത്തിൽ പറ്റാവുന്ന നന്മകൾ ചെയുക ..
ചിലപ്പോൾ ചിലരുടെ അനുഗ്രഹവും പ്രാർത്ഥനയും ആകാം നമ്മളെ അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷിക്കുന്നത്...!!
2019, ഡിസംബർ 15, ഞായറാഴ്‌ച
അഹന്തയില്ലായ്മയുടെ മന:ശാസ്ത്രം
വിശുദ്ധനായ ഒരു മനുഷ്യൻ , ധ്യാനിയായ പ്രാർത്ഥനയിൽ ജീവിയ്ക്കൂന്ന ഒരു വൻ, ഒടുവിൽ സ്വർഗ്ഗത്തിലേക്കാണ് പോകുകയെന്ന് നിങ്ങൾ പലവുരു കേട്ടു കഴിഞ്ഞു. അതു തെറ്റാണ്. കാര്യം നേരേ തിരിച്ചാണ്. പ്രാർത്ഥനാനിരതനായ ഒരു വനിലേയ്ക്ക് , ധ്യാനനിരതനായ ഒരു വ നി ലേയ്ക്ക് സ്വർഗ്ഗം കടന്നു വരുകയാണ് ചെയ്യുന്നത്. അയാൾ സ്വർഗ്ഗത്തിലേയ്ക്ക് പോവുകയല്ല, സ്വർഗ്ഗം അയാളിലേയ്ക്ക് , അയാളുടെ ഹ്യദയത്തിലേയ്ക്ക് വരുകയാണ് ചെയ്യുന്നത്. അയാളെ വിടെയിരുന്നാലും അയാൾ പറുദീസ്സയിലാണ്. ദുർഗ്ഗാമിയായ ഒരുവനാകട്ടെ , അയാൾ എവിടെയിരുന്നാലും അയാൾ നരകത്തിൽത്തന്നെയാണ്. അയാളെ നരകത്തിലേയ്ക്ക് അയയ്ക്കേണ്ട യാതൊരാവശ്യവുമില്ല. നരകമെന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേക സ്ഥലത്തിന്റെയും ആവശ്യമുണ്ടാകുന്നില്ല. എവിടെയുമൊരു നരകവുമില്ല , എവിടെയുമൊരു സ്വർഗ്ഗവുമില്ല. നിങ്ങൾ ഉല്ലാസ വാ നാണങ്കിൽ നിങ്ങൾ സ്വർഗ്ഗത്തിലാണ് ജീവിയ്ക്കുന്നത്. നിങ്ങളുടെ അയൽക്കാരൻ ഒരു പക്ഷേ നരകത്തിൽ ജീവിയ്ക്കുകയുമാകാം. ചിലപ്പോൾ ഇങ്ങനേയും സംഭവിയ്ക്കാം : ഒരു നിമിഷത്തിൽ നിങ്ങൾ സ്വർഗ്ഗത്തിലാണ് . എന്നാൽ മറ്റ് നിമിഷത്തിൽ നിങ്ങൾ നരകത്തിലുമാണ്. ഇവയെല്ലാം നിങ്ങളുടെ ആന്തരികമായ അവസ്ഥകളെ ആശ്രയിച്ചാണിരിയ്ക്കുന്നത്. നിങ്ങൾ ഉയരങ്ങളിലേയ്ക്ക് പറന്നുയരുകയാണെങ്കിൽ സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കും. നിങ്ങൾ അന്ധകാരത്തിലേയ്ക്കും ദു:ഖത്തിലേയ്ക്കും മുങ്ങിത്താഴുകയാണെങ്കിൽ നരകം നിങ്ങളെ സ്വാഗതം ചെയ്യുന്നതിനായവിടെ കാത്തു നിൽപ്പുണ്ടാവും . സർവ്വ ചരാചരങ്ങളിലുമവർ ആനന്ദം കണ്ടെത്തുന്നു. ധ്യാനത്തിലവർ ആഹ്ലാദം കൊള്ളുന്നു.
ഓഷോ
അഹന്തയില്ലായ്മയുടെ മന:ശാസ്ത്രം
ഓഷോ
മനുഷ്യൻ ഉറക്കത്തിലാണ്, ഈ ഉറക്കം സാധാരണ ഉറക്കമല്ല, ഇത് ഏറ്റവും സൂക്ഷ്മവും ആദ്ധ്യാത്മികവുമായൊരു നിദ്രയാണ്... ഈ ഉറക്കത്തിൽ നിന്നും ഉണരേണ്ടിയിരിക്കുന്നു. അത് സംഭവിക്കണമെങ്കിൽ ഒരുവന് പ്രജ്ഞയുടെ ഒരു ജ്വാലയായിത്തീരേണ്ടിവരും. അപ്പോൾ മാത്രമേ ജീവിതം അർത്ഥവത്തായിത്തീരുവാൻ തുടങ്ങുകയുള്ളൂ, അപ്പോൾ മാത്രമേ ജീവിതത്തിന് ഒരു സ്വാർത്ഥകത കൈവരികയുള്ളൂ, അപ്പോൾ മാത്രമേ ജീവിതം വെറും യാന്ത്രികവും വിരസവുമായ ദൈനംദിന കർമ്മങ്ങളല്ലാതായിത്തീരുകയുള്ളൂ. അപ്പോൾ മാത്രമേ ജീവിതത്തിൽ കവിത വന്നു ചേരുകയുള്ളൂ. ഹൃദയത്തിൽ ഒരായിരത്തൊന്നു താമരപ്പൂക്കൾ വിടരുകയുള്ളൂ. അപ്പോൾ മാത്രമേ ദൈവികത വന്നു ചേരുകയുള്ളൂ. തന്റെ ഓർമ്മശക്തിയിൽ വളരെയധികം ഊറ്റം കൊള്ളുകയും ഇതാണ് അറിവ് എന്ന് ചിന്തിക്കുകയും ചെയ്യുന്നവനായ ഒരുവൻ ഒരു മനുഷ്യനെന്ന നിലയിൽ അപ്രത്യക്ഷനാകാൻ തുടങ്ങുകയും ഒടുവിൽ ഒരു യാന്ത്രിക സംവിധാനമായിത്തീരുകയും ചെയ്യും. ഓർമ്മശക്തി യാന്ത്രികമാണ്. അതിനാൽ സൂഫികൾ പറയുന്നത് നിങ്ങൾ എന്തിനെയെങ്കിലും ത്യജിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അപ്പോൾ അറിവിനെ പരിത്യജിക്കുക എന്നാണ്. യഥാർത്ഥമായ പ്രതിബന്ധമതാണ്. നിങ്ങൾക്കറിയാം എന്ന ഈ ധാരണ കാരണമായി നിങ്ങൾക്ക് നിഷ്കളങ്കനായിത്തീരുവാൻ കഴിയുന്നില്ല. നിങ്ങൾക്ക് കുട്ടികളെപ്പോലെ ആയിത്തീരുവാൻ കഴിയുന്നില്ല.
ഓഷോ......സ്വാതന്ത്ര്യം
സ്വാതന്ത്ര്യം ആണ് ജീവിതത്തിന്റെ ലക്ഷ്യം .
സ്വാതന്ത്യമില്ലാതെ ജീവിതത്തിന് യാതൊരർത്ഥവുമില്ലതന്നെ .
സ്വാതന്ത്ര്യം എന്നതുകൊണ്ട് ,' രാഷ്ട്രീയമോ , സാമൂഹ്യമോ , സാമ്പത്തികമോ ആയ സ്വാതന്ത്യത്തേയല്ല ഉദ്ദേശിക്കുന്നത് .
സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് , കാലത്തിൽ നിന്നുള്ള സ്വാതന്ത്ര്യം , മനസ്സിൽ നിന്നുള്ള സ്വാതന്ത്ര്യം , മോഹങ്ങളിൽ നിന്നുള്ള സ്വാതന്ത്യം ഇതൊക്കെയാണ് .
മനസ്സില്ലാതാകുന്ന നിമിഷം നിങ്ങൾ പ്രപഞ്ചവുമായി ഒന്നായിത്തീ രുന്നു , നിങ്ങൾ പ്രപഞ്ചത്തേക്കാളും വിശാലമായിത്തീരുന്നു .
മനസ്സാണ് നിങ്ങൾക്കും യാഥാർത്ഥ്യത്തിനുമിടയ്ക്കുള്ള തടസ്സം .
ഈ വേലികാരണം നിങ്ങൾ , വെളിച്ചം കടക്കാതെ ഇരുട്ടുമുറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ് .
അവിടെ യാതൊരാനന്ദത്തിനും ഒരിക്കലും കടന്നു ചെല്ലാനാകുന്നില്ല . നിങ്ങൾ ദുഃഖത്തിലാണ് കഴിയുന്നത് , കാരണം നിങ്ങൾ ഇത്രയും ചെറിയ ഒരു ഇടുങ്ങിയ മുറിക്കുള്ളിൽ ജീവിക്കുവാനുള്ളവനല്ല .
നിങ്ങളുടെ സത്ത , അസ്തിത്വത്തിന്റെ ആത്യന്തികമായ ഉറവിടം വരെ വ്യാപിക്കുവാനായി വെമ്പൽ കൊള്ളുകയാണ് .
നിങ്ങളുടെ സത്ത സമുദ്രസമാനമാകുവാൻ വെമ്പൽ കൊള്ളുമ്പോൾ നിങ്ങൾ വെറുമൊരു ജലകണികയായിത്തീർന്നിരിക്കുന്നു. പിന്നെയെങ്ങനെ നിങ്ങൾ ദുഃഖിതനാകാതെയിരിക്കും.
നിങ്ങൾക്കെങ്ങനെ ആനന്ദപൂർണ്ണനാകുവാൻ കഴിയും?
മനുഷ്യൻ ദുഃഖത്തിലാണ്ടു ജീവിക്കുന്നതിനു കാരണം അവൻ തടവറക്കുള്ളിൽ ജീവിക്കുന്നുവെന്നതാണ്
ശൂന്യമായ ഇരിപ്പിടം
ഓഷോ
സദ്ഗുരു
മാതാപിതാക്കൾ തമ്മിലുള്ള വഴക്കിനിടയിൽ പെട്ട് പോകുമ്പോൾ എന്ത് ചെയ്യണമെന്നാണ് ഒരു കൊച്ചു വിദ്യാർത്ഥിക്ക് സദ്ഗുരുവിൽനിന്നും അറിയേണ്ടിയിരുന്നത്. ഇതിനു സദ്ഗുരു പറഞ്ഞു കൊടുത്തത് അസാധാരണമായ എന്നാൽ ബുദ്ധിപൂർവമായ കാര്യമാണ്. അദ്ദേഹം ഉപദേശിക്കുന്നത് ഒരു ബുദ്ധിമാനായ കഴുതയാകു എന്നാണ്. തമാശയെന്ന് തോന്നാവുന്ന ഈ ഉപദേശം കൊച്ചു കുട്ടികൾക്ക് മാത്രമല്ല ,ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങളിൽ പ്രശ്നങ്ങൾ വളർന്നു ഉണ്ടാകുന്ന കുരുക്കുകളിൽ പെട്ട് പോകുന്ന ഏതൊരാൾക്കും ഇത് പ്രയോഗിക്കാം.
വിദ്യാർത്ഥി : അച്ഛനമ്മമാർ തമ്മിലുള്ള വഴക്കിനിടയിൽ ഞങ്ങൾ ചിലപ്പോൾ പെട്ട് പോകാറുണ്ട്. അതിൽ ഞങ്ങൾ ഒരാളുടെ പക്ഷം പിടിക്കേണ്ടി വരുമ്പോൾ കൂടുതൽ വിഷമം തോന്നും . എന്ത് ചെയ്യണമെന്ന് അറിയുവാൻ സാധിക്കാത്ത ഒരു സന്ദർഭമാണ് അത്. അതിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞു തരാമോ?
സദ്ഗുരു : മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ഏറ്റവും സുന്ദരമാക്കാം. അതെ സമയം ശരിയായ വിധത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശമായ ഭാഗവുമാകാം. നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്തത് കൊണ്ടല്ല ഇത് എല്ലായ്‌പോഴും സംഭവിക്കുന്നത്. മിക്ക സമയങ്ങളിലും ഇതിനു കാര്യമായ ഒരു അടിസ്ഥാനമൊന്നും ഉണ്ടായിരിക്കയില്ല. പക്ഷെ അത് വളരെ അധികം പ്രാധാന്യം നേടുകയും അവരെ തമ്മിൽ തല്ലിക്കുകയും, മോശമായ കാര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ഏറ്റവും സുന്ദരമാക്കാം. അതെ സമയം ശരിയായ വിധത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശമായ ഭാഗവുമാകാം. ഇവരാരും ഒരു സാമ്രാജ്യത്തിനായി പോരാടുന്നവരല്ല. വളരെ ചെറിയ കാര്യങ്ങൾക്കായിട്ടാണ് അവർ പോരാടുന്നത്. ദൗര്‍ഭാഗ്യവശാൽ ചെറിയ കാര്യങ്ങൾക്കായുള്ള ഇത്തരം വഴക്കുകൾ പെട്ടന്ന് വഷളാവുകയും ചുറ്റുമുള്ളവരുടെ ജീവിതത്തെയും വഷളാക്കുകയും ചെയ്യും.
അവർ ഒന്നിച്ചു ചേർന്നപ്പോൾ, സ്നേഹവും പ്രേമവും, പ്രത്യാശയും എല്ലാമാണ് ഉണ്ടായിരുന്നത് പക്ഷെ പിന്നീട് ഇങ്ങനെയായിപോയി. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഇത്തരം കാര്യങ്ങൾ കാണേണ്ടി വരുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്; ഇതിൽ കുരുങ്ങി പോകാതെ ഇതിനെ കുറിച്ച് മനസ്സിലാക്കുകയും, നിങ്ങളുടെ ജീവിതത്തിൽ ഇത്തരമൊരു പ്രശനം ഉണ്ടാകുകയില്ലെന്നു നിശ്ചയിക്കുകയും വേണം.
മുള്ളൻ പന്നിയുടെ ദുർദശ ഇത് ഭാര്യയും ഭർത്താവും തമ്മിൽ മാത്രം സംഭവിക്കുന്നതല്ല. ഏതു ബന്ധത്തിലും മറ്റേ ആൾ, അറിയാതെയാണെങ്കിലും പോലും, എന്തെങ്കിലും ചെയ്യുമ്പോൾ, നിങ്ങൾ ഒരു മുള്ളൻ പന്നിയെ പോലെയാകും. ഞാൻ മുള്ളൻ പന്നിയുടെ ഉദാഹരണം ഉപയോഗിക്കുന്നത് എനിക്ക് അതുമായി ഏറ്റുമുട്ടിയ ഒരു അനുഭവം ഉള്ളതുകൊണ്ടാണ്.
ഒരു ചെറിയ ഗുഹയിൽ തിരയുന്ന സമയത്ത് എന്‍റെ രണ്ട് കൈകളും കുടുങ്ങി പോയി. ആ ഗുഹയിൽ ഉണ്ടായിരുന്ന മുള്ളൻ പന്നി എന്‍റെ നേരെ ആക്രമണം തുടങ്ങി. കൈകൾ കുടുങ്ങി കിടന്നതിനാൽ എനിക്ക് ഇഴഞ്ഞു പുറത്തു വരുവാൻ സാധ്യമല്ലായിരുന്നു. ഈ പന്നികൾ ആക്രമിക്കുമ്പോൾ പൊടി ഉയരും. എന്‍റെ മുഖത്തേക്ക് മണ്ണ് തെറിപ്പിക്കുന്നത് കൊണ്ട് എനിക്ക് കണ്ണ് അടയ്ക്കണമെന്നുണ്ട്. പക്ഷെ മുള്ളുകൾ എവിടെയാണ് വരുന്നത് എന്നറിയാൻ കണ്ണുകൾ തുറന്നു പിടിക്കുകയും വേണം. ഭാഗ്യത്തിന് അത് ഒരു വ്യാജ ആക്രമണമായിരുന്നു. ആക്രമിക്കുന്നു എന്ന് ഭാവിച്ചതേയുള്ളു.
മറ്റുള്ളവർ നിങ്ങളെ കുറിച്ച് മോശമായി സംസാരിക്കുകയോ, അപവാദങ്ങൾ പറയുകയോ, മോശമായി പെരുമാറുകയോ ചെയ്യുമ്പോൾ, അതെല്ലാം അവഗണിച്ച് തന്റെ ജീവിതം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യണമെങ്കിൽ, നിങ്ങളുടെ മനസ്സിൽ ശരിയായ ബോധം ഉണ്ടായിരിക്കണം.
വീട്ടിൽ നടക്കുന്ന ഇത്തരം വഴക്കുകൾക്ക് മുള്ളൻ പന്നി ഒരു ഉത്തമ ഉദാഹരണമാണ്. ആദ്യം അവർ ആക്രമിക്കുന്നതായി ഭാവിക്കുകയേ ഉള്ളു . പക്ഷെ ഇത് കുറച്ചു പ്രാവശ്യം സംഭവിച്ചു കഴിയുമ്പോൾ, കാര്യങ്ങൾ പിടി വിട്ടു പോകുകയും ശരിയായ ആക്രമണമായി തീരുകയും ചെയ്യും.മറ്റുള്ളവർ നിങ്ങളെ കുറിച്ച് മോശമായി സംസാരിക്കുകയോ, അപവാദങ്ങൾ പറയുകയോ, മോശമായി പെരുമാറുകയോ ചെയ്യുമ്പോൾ, അതെല്ലാം അവഗണിച്ച് തന്റെ ജീവിതം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യണമെങ്കിൽ, നിങ്ങളുടെ മനസ്സിൽ ശരിയായ ബോധം ഉണ്ടായിരിക്കണം. ഇത്തരം ഒരു ബോധം വളർത്തുവാനാണ് നിങ്ങൾ ശ്രമിക്കേണ്ടത് - അല്ലാതെ കുടുംബത്തിലും, നാട്ടിലും, രാജ്യത്തിലും നടക്കുന്ന പ്രശ്നങ്ങളിൽ പെട്ട് പോകരുത്. അതിനു മുകളിൽ ഉയരാൻ സാധിച്ചാൽ നമുക്ക് വിജയകരമായ മനുഷ്യ ജീവിതം ലഭ്യമാകും.
ഒരാൾ നിങ്ങളെ കുറിച്ച് ഹീനമായി സംസാരിക്കുന്നുണ്ടെങ്കിൽ അയാളുടെ ഉള്ളിൽ ഹീനമായ എന്തോ പ്രവർത്തിക്കുന്നുണ്ടെന്ന് നിശ്ചയിക്കാം. ഉള്ളിൽ കുല്സിതമായതെന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ അപ്രകാരമുള്ള വാക്കുകൾ ഒരാളിൽ നിന്നും പുറത്തു വരുകയുള്ളു.. ഹീനമായ വാക്കുകൾ പറയുന്ന ഒരാൾക്ക് നിങ്ങളിൽ നിന്നും ലഭിക്കേണ്ടത് സ്നേഹവും, അനുകമ്പയും, അകൽച്ചയുമാണ്. ആദ്യം സ്നേഹം നൽകി നോക്കുക. അത് ശരിയായില്ലെങ്കിൽ അനുകമ്പ പരീക്ഷിക്കുക. അതും ശരിയായില്ലെങ്കിൽ അയാളിൽ നിന്നും അകന്നു നിൽക്കുക. പക്ഷെ വെറുപ്പിന്‍റെ ആ ചുരുളിൽ പെട്ട് പോകാതെ നോക്കണം, എന്തെന്നാൽ അതിൽ പെട്ട് പോയാൽ പിന്നെ പുറത്തു കടക്കാൻ സാധിക്കുകയില്ല. അത് നിങ്ങളെയും അതിനുള്ളിലേക്ക് വലിച്ചുകൊണ്ട് പോകും. അതിശയനീയമായ കഴിവുകൾ ഉള്ള ആളുകൾ ഹീനമായ ബന്ധങ്ങളുടെ ഈ ചുരുളിൽ പെട്ട് അഗാധമായ കുഴിയിലേക്ക് വീണു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.
നിങ്ങൾ കുട്ടികളായിരിക്കുമ്പോൾ നിങ്ങളുടെ അച്ഛനും അമ്മയ്ക്കും ഇടയിൽ സംഭവിക്കുന്നത് നിങ്ങൾക്ക് ഒരു വലിയ പ്രശ്നമായിരിക്കും. പക്ഷെ എല്ലാ തലമുറകളിലും അച്ഛനമ്മമാർ ഉണ്ടായിട്ടുണ്ടല്ലോ. കുറച്ചു കഴിയുമ്പോൾ അവർ ചെയ്യുന്നതും, ചെയ്യാതിരിക്കുന്നതും ഒന്നും നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നില്ല എന്ന് നിങ്ങൾക്ക് മനസ്സിലാകും. നിങ്ങൾ അതിനുപരിയായി വളരും. ഇപ്പോൾ തന്നെ അതിനുപരിയായി വളരുവാനുള്ള ഒരു അവസരം നിങ്ങളുടെ അച്ഛനമ്മമാർ നിങ്ങള്‍ക്ക് തരുന്നുണ്ടെങ്കിൽ, തീർച്ചയായും അത് പ്രയോജനപ്പെടുത്തൂ. നിങ്ങളുടെ മുൻപിൽ എന്ത് തന്നെ വന്നാലും അതിനെ കയറി നില്കുവാനുള്ള ഒരു ചവിട്ടു പടിയായി കാണണം.
ബുദ്ധിയുള്ള കഴുത. വാസ്തവത്തിൽ ബുദ്ധിയുള്ള ഒരു കഴുത ഉണ്ടായിരുന്നു എന്ന് നിങ്ങൾക്ക് അറിയാമോ? ശങ്കരൻ പിള്ളക്ക് വയസ്സായ ഒരു കഴുത ഉണ്ടായിരുന്നു. വയസ്സായതു കൊണ്ട് അതിനെ വിൽക്കുവാൻ ശങ്കരപ്പിള്ള ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ വയസ്സൻ കഴുതയെ ആര് വാങ്ങിക്കാൻ! ഒരു ദിവസം കാലത്തു കഴുതയുടെ ദയനീയമായ നിലവിളി കേട്ട് ചെന്ന് നോക്കിയപ്പോൾ, അത് ഒരു വെള്ളമില്ലാത്ത പൊട്ട കിണറ്റിൽ വീണു പോയിരിക്കുന്നു. പുറത്തു കടക്കാൻ ശ്രമിച്ചു കൊണ്ട് അത് ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു. ശങ്കരപ്പിള്ളയുടെ അയൽക്കാരും സുഹൃത്തുക്കളും വന്നു കൂടി. അവർ പറഞ്ഞു, " ഇത് യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു വയസ്സൻ കഴുതയാണ്. അതിനെ വെച്ചുകൊണ്ടിരുന്നിട്ട് എന്ത് കാര്യം? പിന്നെ ഈ പൊട്ട കിണർ മൂടുവാൻ ഞങ്ങൾ എത്ര കാലമായി നിങ്ങളോട് പറയുന്നു? ഇപ്പോൾ കഴുതയെ ഉള്ളിൽ വച്ചുകൊണ്ട് നമുക്ക് ഈ കിണർ മൂടാൻ നോക്കാം.
അങ്ങിനെ അവർ കൊട്ടകളിൽ മണ്ണ് കൊണ്ട് വന്നു കിണറ്റിൽ ഇടുവാൻ തുടങ്ങി. ഓരോ കുട്ട മണ്ണ് അതിന്‍റെ പുറത്തു വീണപ്പോഴും, കഴുത അത് കുടഞ്ഞു കളഞ്ഞിട്ടു അതിന്‍റെ പുറത്തു കയറി നിൽക്കുവാൻ തുടങ്ങി. അങ്ങിനെ അവർ മണ്ണ് നിരക്കും തോറും കഴുത മുകളിലേക്ക് പൊങ്ങി വന്നു തുടങ്ങി. ആളുകൾക്ക് ഇതുകണ്ട് അത്ഭുതം തോന്നി "ഓ , ഇതൊരു ബുദ്ധിയുള്ള കഴുതയാണല്ലോ!' എന്നവർ വിചാരിച്ചു. മണ്ണ് നിറയുന്നതിനു അനുസരിച്ച് കഴുത മുകളിലേക്ക് വന്നു, കിണറ്റിൽ നിന്നും പുറത്തു കടന്നു . ഇപ്പോഴാണ് ശങ്കരപിള്ളക്ക് തന്‍റെ ബുദ്ധിമാനായ കഴുതയോട് അതിയായ സ്നേഹം തോന്നിയത്. അയാൾ അതിന്റെ അടുത്തു ചെന്ന് അതിനെ കെട്ടി പിടിക്കുവാൻ തുടങ്ങി. പക്ഷെ കഴുത തിരിഞ്ഞു നിന്ന് അയാളുടെ മുഖത്തു ഒരു ചവിട്ടു കൊടുത്തിട്ട് ഓടിപ്പോയി. നിങ്ങൾ ഈ കഴുതയെ പോലെ ആണ് ആകേണ്ടത്.
ജീവിതം നിങ്ങളുടെ മേൽ എന്ത് തന്നെ വലിച്ചെറിഞ്ഞാലും, നിങ്ങൾ അതിനെ കുടഞ്ഞു കളഞ്ഞിട്ടു അതിന്‍റെ പുറത്തു കയറി നിൽക്കണം. നമ്മുടെ ജീവിതത്തിലെ ഓരോ അനുഭവവും നമ്മെ കൂടുതൽ മെച്ചപ്പെട്ടവരാക്കണം.
ജീവിതം നിങ്ങളുടെ മേൽ എന്ത് തന്നെ വലിച്ചെറിഞ്ഞാലും, നിങ്ങൾ അതിനെ കുടഞ്ഞു കളഞ്ഞിട്ടു അതിന്‍റെ പുറത്തു കയറി നിൽക്കണം. നമ്മുടെ ജീവിതത്തിലെ ഓരോ അനുഭവവും നമ്മെ കൂടുതൽ മെച്ചപ്പെട്ടവരാക്കണം. നാം മധുരിക്കുന്ന അനുഭവങ്ങളെ പ്രതീക്ഷിക്കേണ്ടതില്ല. ഓരോ അനുഭവവും നമ്മുടെ വളർച്ചക്കും, പക്വതക്കും,സൗഖ്യത്തിനും ഉള്ള അടിസ്ഥാനമാക്കണം . ലോകം നിങ്ങളുടെ നേരെ എന്തെല്ലാമാണ് വലിച്ചെറിയുവാൻ പോകുന്നത് എന്ന് തീരുമാനിക്കാൻ പറ്റുകയില്ല.പക്ഷെ അത് കൊണ്ട് നിങ്ങൾ എന്താണ് പണിതുയർത്തുവാൻ പോകുന്നത് എന്നുള്ളത് നൂറു ശതമാനവും നിങ്ങളുടെ കൈയിൽ മാത്രമാണ്. നിങ്ങള്‍ക്ക് ലഭിക്കുന്നതിനെയെല്ലാം ഏറ്റവും നന്നായി പ്രുയോജനപ്പെടുത്തണം.ഇത്ര ചെറുപ്പത്തിൽ ഇത്രയധികം മോശപ്പെട്ട അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ, നിങ്ങൾ മറ്റെല്ലാവരേക്കാളും ബുദ്ധിമാനാകണം. പക്ഷെ ഭൂരിഭാഗം ആളുകളും മുറിവേറ്റവരാകുകയാണ് ചെയ്യുന്നത്. നിങ്ങളുടെ മുറിവുകളെ ഒരിടത്തേക്കും കൊണ്ട് പോകുവാൻ സാധ്യമല്ല. നിങ്ങൾ മരിക്കുമ്പോൾ ഈ ദേഹം വിട്ടു കളയുന്നു. അപ്പോൾ പിന്നെ അതിനെ ഒരു മുദ്ര പോലെ കൊണ്ട് നടക്കുവാൻ സാധ്യമല്ല. മിക്ക ആളുകളും തങ്ങളുടെ മുറിവുകളെ ഒരു മുദ്ര പോലെ കൂടെ കൊണ്ട് നടക്കുകയാണ് ചെയ്യുന്നത്. - അവർ ചോദിക്കും "എനിക്ക് എന്താണ് പറ്റിയതെന്ന് നിങ്ങൾക്ക് അറിയാമോ ?" നിങ്ങൾക്ക് എന്ത് തന്നെ സംഭവിച്ചാലും വിരോധമില്ല - നിങ്ങൾ സ്വയം എന്താണ് ചെയ്തത്? അത് മാത്രമാണ് ചോദിക്കേണ്ട ചോദ്യം. മറ്റുള്ളവർ നിങ്ങളെ എന്ത് ചെയ്തു എന്നത് ഒരു വിഷയമല്ല. "നിങ്ങൾ നിങ്ങളെ തന്നെ എന്ത് ചെയ്തു ?" ഇതാണ് ഏറ്റവും വലിയ ചോദ്യം. നിങ്ങൾക്കു സാധിക്കുന്നതില്‍ വെച്ച് ഏറ്റവും നല്ലത് നിങ്ങൾക്കായി ചെയ്യണം - ബുദ്ധിയുള്ള കഴുതയാകണം.
സദ്ഗുരു - question 1
സദ്ഗുരു: ഇപ്പോൾ നിങ്ങൾ ആത്മീയത എന്ന വാക്ക് കേട്ടത് തന്നെ നിങ്ങളുടെ മനസ്സ് കാരണമാണ്. അല്ലെ? നിങ്ങളുടെ മനസ്സുകാരണമാണ് ഞാനിപ്പോൾ പറയുന്നത് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ ചങ്ങാതിയായ ഒന്നിനെ ശത്രുവാക്കാൻ നോക്കരുത്.ദയവുചെയ്ത് നിങ്ങളുടെ ജീവിതം നോക്കിയിട്ട് എന്നോട് പറയൂ, നിങ്ങളുടെ മനസ്സ് ചങ്ങാതിയാണോ അതോ ശത്രുവാണോ? നിങ്ങൾ നിങ്ങളായത് നിങ്ങളുടെ മനസ്സുകൊണ്ട് മാത്രമാണ്, അങ്ങിനെയല്ലെ?. നിങ്ങൾ നിങ്ങളെത്തന്നെ കുഴപ്പത്തിലാക്കി, അത് നിങ്ങളുടെതന്നെ പ്രവർത്തിയാണ്. നിങ്ങൾക്ക് മനസ്സിനെ ഇല്ലാതാക്കി ജീവിക്കണമെങ്കിൽ വളരെ എളുപ്പമാണ്, നിങ്ങളുടെ തലക്ക് നല്ല ഒരടി തന്നാൽ മാത്രം മതി. മനസല്ല ശരിക്കുമുള്ള പ്രശനം. നിങ്ങൾക്ക് നിങ്ങളുടെ മനസ്സിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല, അതാണ് പ്രശ്നം. അതുകൊണ്ട് മനസ്സിനെക്കുറിച്ച് സംസാരിക്കണ്ട മറിച്ച് മനസ്സിനെ കൈകാര്യം ചെയ്യുന്നതിന്റെ പോരായ്മയിലേക്ക് നോക്കാം. ഒരുകാര്യത്തെക്കുറിച്ച് ഒരു ധാരണയോ അറിവോ ഇല്ലാതെ അതിനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചാൽ അത് ആകെ കുഴപ്പത്തിലാകും.
.ഇപ്പോൾ ഉദാഹരണത്തിന് അരി ഉണ്ടാക്കുന്നത്. ഇതൊരു വലിയകാര്യമാണെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? ഒരു സാധാരണ കർഷകൻ ഇത് ചെയ്യുന്നുണ്ട്. ഞാൻ നിങ്ങൾക്ക് 100 ഗ്രാം നെല്ല്, ആവശ്യത്തിന് സ്ഥലം, നിങ്ങൾക്ക് കൃഷി ചെയ്യാൻ ആവശ്യമുള്ളതെല്ലാം തരാം. നിങ്ങൾ ഒരേക്കർ നെല്ല് കൃഷിചെയ്ത് എനിക്ക് തരൂ. നിങ്ങൾക് കാണാം നിങ്ങൾ എത്രത്തോളം കഷ്ടത അനുഭവിക്കുമെന്ന്. നെൽകൃഷി ചെയ്യുന്നത് ഒരു വലിയാകാര്യമായതുകൊണ്ടല്ല ഇത്, മറിച്ച് നിങ്ങൾക് നെൽകൃഷിയെക്കുറിച്ച് ഒന്നുമറിയാത്തതിനാലാണ്. അതുകൊണ്ടാണ് ഇത് വലിയ ബുദ്ധിമുട്ടായത്. അതുപോലെത്തന്നെ മനസ്സിനെ അന്തരീക്ഷംപോലെ ശൂന്യമായി സൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇതാണ് ഏറ്റവും എളുപ്പമുള്ള കാര്യം. പക്ഷെ നിങ്ങൾക്ക് മനസ്സിനെക്കുറിച്ച് ഒന്നുമറിയില്ല അതുകൊണ്ടാണ് ഇത് ബുദ്ധിമുട്ടാകുന്നത്. ജീവിതം അങ്ങനെയല്ല നടക്കുന്നത്. നിങ്ങൾക്ക് ഒരുകാര്യം നന്നായി ചെയ്യാനുള്ള കഴിവ് വേണമെങ്കിൽ, നിങ്ങൾക്ക് അതെന്താണെന്നതിനെക്കുറിച്ച് പൂർണമായ ധാരണ ഉണ്ടായിരിക്കണം. അല്ലെങ്കിൽ കാര്യങ്ങൾ ആകസ്മികമായി പലതവണ നിങ്ങൾ കൈകാര്യം ചെയ്തേക്കാം. എല്ലാ തവണയും ഇത് ഫലിക്കില്ല.
ഒരു ദിവസം കർശനമായി മതം വ്യാഖ്യാനിക്കുന്ന ഒരു പള്ളിയിൽ, ഒരു പുരോഹിതൻ സൺഡേ സ്കൂൾ കുട്ടികളോട് ആരാധനക്ക് മുൻപ് സംസാരിക്കുകയായിരുന്നു. നിങ്ങൾക്കറിയാമല്ലോ ഇവരെല്ലാം ഊർജ്ജസ്വലരായ ആൾക്കാരാണ്. അതുകൊണ്ട് ഇദ്ദേഹം നല്ല ശക്തിയിൽ സംസാരിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോഴാണ് അദ്ദേഹം ചിലകുട്ടികൾ കുറച്ച് താത്പര്യമില്ലാതെ ഇരിക്കുന്നത് ശ്രദ്ധിച്ചത്. കുട്ടികളോട് ഒരു കടങ്കഥ ചോദിച്ച് കാര്യങ്ങൾ കുറച്ചുകൂടി രസകാരമാക്കാം എന്നു തീരുമാനിച്ചു. "ഞാൻ നിങ്ങൾക്ക് ഒരു കടങ്കഥ തരാൻ പോകുകയാണ്. ഇത് തണുപ്പുകാലത്തേക്ക് കായ ശേഖരിക്കുന്നു, മരങ്ങൾ കയറുന്നു, ഓടി ചാടി നടക്കുന്നു ഇതിന് രോമാവൃതമായ ഒരു വാലുമുണ്ട്. ഇത് എന്താണ്?".ഒരു ചെറിയ പെങ്കുട്ടി കൈ ഉയർത്തി. "ശരി പറയൂ എന്താണ് ഉത്തരം?".അവൾ പറഞ്ഞു "ഉത്തരം എനിക്കറിയാം അത് ജീസസ് ആണ്, പക്ഷെ പറഞ്ഞുകേട്ടടത്തോളം എനിക്ക് ഒരണ്ണാനാണെന്നാണ് തോന്നിയത്." അതെ നിങ്ങൾക്കിതുവരെ കിട്ടിയ മിക്ക വിദ്യാഭ്യാസവും ഈ തരത്തിലാണ്. എന്താണ് ശരിയും തെറ്റും, എന്താണ് ദൈവവും പിശാചും, എല്ലാം ഈ തരത്തിലാണ് പഠിപ്പിച്ചു തന്നിട്ടുള്ളത് അല്ലാതെ സ്വന്തം ജീവിത അനുഭവത്തിലൂടെ അല്ല..
നിങ്ങൾ തെറ്റായ രീതിയിൽ നിങ്ങളല്ലാത്ത കാര്യങ്ങൾ നിങ്ങളായി ധരിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ മനസ്സിനെ പിടിച്ചുനിർത്താൻ കഴിയില്ല അപ്പോൾ ഈ മനസ്സിനെ എങ്ങനെ നിശ്ചലമാക്കാം? നിങ്ങൾ നിങ്ങളല്ലാത്തകാര്യങ്ങളുമായി ഒന്നായി ചേർന്നിരിക്കുന്നു. നിങ്ങൾ നിങ്ങളല്ലാത്ത കാര്യങ്ങൾ നിങ്ങളാണെന്ന് ധരിക്കുന്ന നിമിഷം മുതൽ മനസ്സ് അനിയന്ത്രിതമായി സഞ്ചരിച്ചുകൊണ്ടേയിരിക്കും. നിങ്ങളിപ്പോൾ എണ്ണമയമുള്ള ഒരുപാട് ഭക്ഷണം കഴിച്ചാൽ, നിങ്ങൾക്ക് ഗ്യാസുണ്ടാകും. ഇപ്പോൾ നിങ്ങൾ ഗ്യാസിനെ വിടാതെ പിടിച്ചുനിർത്താൻ ശ്രമിച്ചു നോക്കൂ, നിങ്ങൾക്ക് കഴിയില്ല. നിങ്ങൾ ശരിയായ ഭക്ഷണം കഴിച്ചു നോക്കൂ, നിങ്ങൾക്ക് ഒന്നും പിടിച്ചുനിർത്തേണ്ടിവരില്ല, നിങ്ങളുടെ ശരീരം സുഖമായിട്ടിരിക്കും. ഇതുപോലെതന്നെയാണ് നിങ്ങളുടെ മനസ്സും. നിങ്ങൾ തെറ്റായ രീതിയിൽ നിങ്ങളല്ലാത്ത കാര്യങ്ങൾ നിങ്ങളായി ധരിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ മനസ്സിനെ പിടിച്ചുനിർത്താൻ കഴിയില്ല.
നിങ്ങൾ നിങ്ങളല്ലാത്തതിനെ മാറ്റി നിർത്തിയാൽ നിങ്ങൾക്ക് കാണാം നിങ്ങളുടെ മനസ്സ് ശൂന്യവും നിശ്ചലവുമാവും. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ മനസിനെ ഉപയോഗിക്കാം അല്ലെങ്കിൽ അതു താനേ ശൂന്യമായിരിക്കും. അത് അങ്ങനെതന്നെ ആയിരിക്കണം. മനസ്സിന് വേറെ ഒരു രീതിയിൽ ആകേണ്ട ആവശ്യമില്ല. പക്ഷെ ഇപ്പോൾ നിങ്ങൾ നിങ്ങളല്ലാത്ത ഒരുപാട് കാര്യങ്ങൾ നിങ്ങളാണെന്ന ധാരണയിലാണ്. ഒന്നു നോക്കൂ എന്തെല്ലാം കാര്യങ്ങളാണ് നിങ്ങൾ നിങ്ങളാണെന്ന് ധരിച്ചുവെച്ചിരിക്കുന്നത്, നിങ്ങളുടെ ശരീരത്തിൽ തുടങ്ങി നിരവധി കാര്യങ്ങൾ നിങ്ങൾ നിങ്ങളാണെന്ന് ധരിച്ചുവച്ചിരിക്കുന്നു, എന്നിട്ട് നിങ്ങൾ മനസ്സിനെ നിശ്ചലമാക്കാൻ ശ്രമിക്കുന്നു പിന്നെ ധ്യാനം ചെയ്യാൻ ശ്രമിക്കുന്നു. ഇത് പ്രാവർത്തികമല്ല. ഒന്നുകിൽ നിങ്ങളെന്താണെന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ തെറ്റായ ധാരണകൾ നിങ്ങളായിത്തന്നെ മാറ്റിവെക്കുക അല്ലെങ്കിൽ ജീവിതം നിങ്ങളോടത് ചെയ്യും. നിങ്ങളെന്താണെന്നുള്ള എന്തെല്ലാം ധാരണകൾ നിങ്ങൾ വെച്ച് പുലർത്തിയോ അതെല്ലാം മരണം വന്നു ചേരുന്നതോടുകൂടി ഇടിഞ്ഞ് ഇല്ലാതാകുന്നു. അങ്ങനെ അല്ലെ?. അതുകൊണ്ട് മറ്റൊരു തരത്തിലും നിങ്ങൾ പഠിച്ചില്ലെങ്കിൽ മരണം വന്ന് നിങ്ങളെ പഠിപ്പിക്കും ഇങ്ങനെയൊന്നുമല്ല കാര്യങ്ങൾ എന്ന്. നിങ്ങൾക്ക് കുറച്ച് വിവേകമുണ്ടെങ്കിൽ നിങ്ങൾ ഇപ്പോഴേ പഠിക്കുക. നിങ്ങൾ ഇപ്പോൾ പഠിച്ചില്ലെങ്കിൽ മരണം വന്നത് ചെയ്യും.
അതുകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ അകറ്റി നിർത്തേണ്ടിയിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 10 മിനുട്ട് ചെലവഴിക്കുക എന്നിട്ട് നോക്കുക എന്തെല്ലാമാണ് നിങ്ങൾ നിങ്ങളല്ലാത്ത കാര്യങ്ങൾ നിങ്ങളായി ധരിച്ചുവെച്ചിരിക്കുന്നത്. നിങ്ങൾ തന്നെ അത്ഭുതപ്പെട്ടുപോകും എന്തെല്ലാം വിഡ്ഢിത്തരമായ വഴികളിലൂടെയും കാര്യങ്ങളുമായും നിങ്ങൾ നിങ്ങളെത്തന്നെ ചേർത്തുവച്ചിരിക്കുന്നത് എന്ന്. വെറുതെ മനസിൽ നിങ്ങളുടെ വീട്ടിലുള്ള എല്ലാ സാധനങ്ങളും ഉടക്കുന്നതായി സങ്കല്പിച്ചു നോക്കൂ. നിങ്ങളുമായി ബന്ധിച്ചുകിടക്കുന്ന എല്ലാ വസ്തുക്കളും. നിങ്ങൾക്ക് കാണാം.ചെറിയ കാര്യങ്ങൾ, വലിയ കാര്യങ്ങൾ, നിങ്ങളുടെ വീട്, നിങ്ങളുടെ കുടുംബം, എല്ലാം, മനസ്സിൽ തകർക്കുക എന്നിട്ട് നോക്കൂ. നിങ്ങളെ വിഷമിപ്പിക്കുന്ന എല്ലാം തീർച്ചയായും നിങ്ങളുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഒരു തവണ നിങ്ങൾ നിങ്ങളല്ലാത്ത ഒരു കാര്യത്തെ നിങ്ങളാണെന്ന് ധരിച്ചുവെച്ചാൽ പിന്നെ മനസ്സ് നിങ്ങൾക്ക് നിർത്താൻ പറ്റാത്ത ഒരു എക്സ്പ്രസ് ട്രെയിൻ ആണ്. നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തു കൊള്ളു, നിങ്ങൾക്ക് അതിനെ നിർത്താൻ കഴിയില്ല. അതായത് നിങ്ങൾ നിങ്ങളുടെ മനസ്സിനെ ഫുൾ സ്പീഡിൽ ആക്കുകയും അതേ സമയം ബ്രേക്ക് ചവിട്ടുകയും ചെയ്യുന്നു, ഇത് പ്രാവർത്തികമല്ല. നിങ്ങൾ ഏതു വാഹനത്തിന്റെയും ബ്രേക്ക് ചവിട്ടുന്നതിന് മുന്നോടിയായി ആദ്യം ആക്സിലറേറ്ററിൽ നിന്നും കാലെടുക്കുക തന്നെ വേണം.
Osho
നിങ്ങൾക്ക് ഹിന്ദുവൊ, കൃസ്ത്യനൊ, ബുദ്ധിസ്റ്റൊ, പണക്കാരനോ, ആഫ്രിക്കനൊ, ഏഷ്യനൊ ഒരായിരം വെക്തികളാവാം, എളുപ്പമാണ്... പക്ഷെ നിങ്ങൾക്ക് നിങ്ങളാവാൻ വളരെ വിഷമമാണ്..... കാരണം നിങ്ങൾ പുറത്തല്ല, പുറത്തുള്ളതിനെ തേടിപിടിക്കാൻ മനുഷ്യർക്ക് വാശിയും ആവേശവും കാണും, അത് മനസ്സിന്റെ ശീലമാണ്................. ഉള്ളിലേക്ക് നോക്കാൻ വളരെ ദുഷ്ക്കരമാണ്., കാരണം അവിടെ ഉള്ളത് തേടി പിടിക്കേണ്ടതല്ല... ദർശ്ശിക്കേണ്ടതാണ്........ മനസ്സിന് യാതൊരു റോളുമില്ല.. പാവം നിസ്സഹമാണ്.......... മനസ്സില്ലാത്ത ശുദ്ധമായ ഉള്ളിലെ പൂങ്കാവനത്തിലാണ്, ഞാൻ യഥാർത്ഥ ഞാൻ ഉള്ളത്..
നിർവ്വാണോപനിഷത്ത്: ഓഷോ.
ഓഷോ - ഞാൻ ആര്?
മറ്റുള്ളവരെ കുറിച്ച് നിരന്തരം നെഗറ്റിവായി ചിന്തിച്ച് കൊണ്ടിരിക്കുക. അവൻ എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു, അവൻ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു, അവൻ എന്താണിങ്ങനെ? ഇത്തരം ഒരായിരം ചിന്തകളാണ് ഉണർന്നിരിക്കുന്ന സമയം മുഴുവനും, ഉറക്കത്തിലും _ സ്വപ്നത്തിൽ പോലും,.... ഇത് നിറുത്തണം .ഇതുകൊണ്ട് തനിക്കൊ അയാൾക്കൊ യാതൊരു ഗുണവുമില്ല... പിൻതുടരേണ്ടത് അയാളെയല്ല.. അവനവനെ തന്നെയാണ്..
ഞാൻ എവിടെ?
ഞാൻ ആര്?
ഞാൻ എങ്ങനെ?..... ഈ അന്വോഷണത്തിലാണ് മോചനത്തിന്റെ സാധനയുള്ളത്. അവിടെ വിജയം തീർച്ചയാണ്....
നിർവ്വാണോപനിഷത്ത്: ഓഷോ.
2019, ഡിസംബർ 12, വ്യാഴാഴ്‌ച
എവിടുന്ന് അങ്ങ് വന്നു? എങ്ങോട്ടു പോകുന്നു? എന്തിനാണീ ജീവിതം?"
വ്യാസമഹർഷി ചാർവാകമഹർഷിയോടു ചോദിച്ചു "എവിടുന്ന് അങ്ങ് വന്നു? എങ്ങോട്ടു പോകുന്നു? എന്തിനാണീ ജീവിതം?" ചാർവാകൻ "ഞാനെന്റെ പിതൃഗൃഹത്തിൽ നിന്നു വരുന്നു. അങ്ങാടിയിൽ പോകുന്നു. സുഖിക്കുക അതാണ് ജീവിത ലക്ഷ്യം"
ഗോവിന്ദ ഭഗവത്പാദർ ശങ്കരാചര്യരോട് "എവിടുന്ന് നീ വന്നു? എങ്ങോട്ടു പോകുന്നു? എന്തിനാണീ ജീവിതം?" ശ്രീ ശങ്കരൻ "ഞാൻ പൂർണ്ണത്തിൽ നിന്നു വന്നു. പൂർണ്ണത്തിലേക്കു പോകുന്നു. ഓരോ ചുവടും പൂർണത അനുഭവിക്കാനാണീ ജന്മം."
ശ്രീബുദ്ധൻ മഹാ കശ്യപനോട് "എവിടുന്ന് അങ്ങ് വന്നു? എങ്ങോട്ടു പോകുന്നു? എന്തിനാണീ ജീവിതം?" മഹാകാശ്യപൻ "ഞാൻ ശൂന്യതയിൽ നിന്നു വന്നു ശൂന്യതയിലേക്കു മടങ്ങുന്നു. ജീവിത ലക്ഷ്യം അങ്ങനെയൊന്നില്ല. ഉള്ളത് ശൂന്യത മാത്രം."
അഷ്ടാവക്രൻ ജനകനോട് "എവിടന്ന് അങ്ങു വന്നു? എങ്ങോട്ടു പോകുന്നു? എന്തിനാണീ ജീവിതം?" ജനകൻ "ഞാൻ എങ്ങുനിന്നും വന്നില്ല. എങ്ങോട്ടും പോകുന്നില്ല. അതു കൊണ്ടു തന്നെ ഒരു ലക്ഷ്യവും ഇല്ല."
ശ്രീകൃഷണൻ പുഞ്ചിരിച്ചു അത്ര മാത്രം, ചോദ്യമൊന്നും ചോദിച്ചില്ല. ഭീഷ്മർ പുഞ്ചിരിച്ചു, ഉത്തരമൊന്നും പറഞ്ഞതുമില്ല.
ഏകമായ സത്യത്തെ പലർ സ്വീകരിക്കുന്നതും പറയുന്നതും പല വിധം. ഏകം സത് വിപ്രാ ബഹുദാ വദന്തി.
സിംക്രോണിസിറ്റി
സംഭവിക്കാം. ചില സംഭവങ്ങൾ നടക്കുമ്പോൾ അതിനൊരു കാര്യകാരണബന്ധമുണ്ടാകണം. അങ്ങനെ സംഭവിക്കാതിരിക്കുമ്പോൾ അതിനെ സിം ക്രോണിസിറ്റി എന്നാണ് യുങ് വിളിച്ചിരുന്നത്.
ബെൻസെൻ ഒരു ഗുരുവിന്റെ കീഴിൽ ധ്യാനം പരിശീലിക്കുകയായിരുന്നുവർഷങ്ങൾ ഏറെയായെങ്കിലും ബോധോദയം സംഭവിച്ചിരുന്നില്ല. എന്നാൽ ധ്യാനത്തിന്റെ തലം ഏറെക്കുറെ അടുത്താണെന്നുള്ള അനുഭവം അദ്ദേഹത്തിനുണ്ടായിരുന്നു.. എന്നാൽ പൂർണമായി അതിനെ കൈപ്പിടിയിലൊതുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരു ദിവസം അദ്ദേഹം ചന്തയിലെ ഇറച്ചിക്കടക്കാരന്റെ കടയ്ക്ക് മുമ്പിലൂടെ പോവുകയായിരുന്നു അവിടെ വച്ച് ഒരു സംഭാഷണ ശകലം അദ്ദേഹത്തിന്റെ ശ്രദ്ധയെ പിടിച്ചെടുത്തു. എന്നാൽ അത് ബെൻസെന് വളരെ മൂല്യമുള്ള ഒന്നിനെ സമ്മാനിച്ചു. അത് അദ്ദേഹത്തിൽ ഒരു ജ്ഞാനാ വസ്ഥയായിമാറി.
ഇറച്ചി വാങ്ങാൻ വന്ന ഒരാൾ കടക്കാരനോട് പറഞ്ഞു. താങ്കളുടെ കടയിലെ ഏറ്റവും നല്ല ഇറച്ചിക്കഷണം എനിക്കു തരിക. ഇറച്ചിവെട്ടുകാരൻ പൊട്ടിച്ചിരിച്ചു. ആ ചിരി തുളഞ്ഞു കയറുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു. അസാധ്യമായതാണ് നിങ്ങൾ ചോദിക്കുന്നത്. എനിക്ക് തരാൻ കഴിയുകയില്ല. എന്റെ കടയിലെ എല്ലാ ഇറച്ചിക്കഷണങ്ങളും നല്ലതാണ്. ബെൻസൻ തെരുവിൽ നിന്നു കൊണ്ടാണ് ഇത് കേട്ടത്. ഈ വാക്കുകൾ അദ്ദേഹത്തിൽ ബോധോദയം ജനിപ്പിച്ചു.
ആ സംഭാഷണത്തിൽ ബെൻസൻ പങ്കാളിയല്ല. സംഭാഷണം നടന്നത് ഇറച്ചിക്കടക്കാരനും വാങ്ങാൻ വന്നവനും തമ്മിലാണ്. അവർ രണ്ടുപേർക്കും ബോധോദയം ഉണ്ടായില്ല. മൂന്നാമതൊരാളായ ബെൻസെൻ കാര്യ കാരണ തലത്തിൽ ഈ സംഭവവുമായി ബന്ധപ്പെടുന്നില്ല. വേറേയും ആളുകൾ അതിലൂടെ നടന്നു പോയിരുന്നു. അവർക്കും ഒന്നും സംഭവിച്ചില്ല. ഇത് സാധാരണമായ ഒരു പ്രതിഭാസമാണ്. യുങ് അതിനെ സിംക്രോണിസിറ്റി എന്നു വിളിച്ചു.
ബിസിയിൽ നിന്നും ഈസി
ഞാൻ വളരെ ബിസി ആണ്. ഈയിടെ സ്ഥിരം കേൾക്കുന്ന ഒരു വരികളാണ്. ഒന്നും ചെയ്യാതെ ബിസി ആയിരിക്കാനും സാധിക്കും. എല്ലാം ചെയ്തു കൊണ്ടും ഈസി ആയിരിക്കാനും സാധിക്കും. കൈ കൊണ്ട് ജോലി ചെയ്യുമ്പോഴും ഉള്ളിൽ എന്ത് സങ്കല്പം നടക്കുന്നു എന്നതനുസരിച്ചാണ് മനസ്സിന്റെ അവസ്ഥ തീരുമാനിക്കപ്പെടുന്നത്.🌷
👉സങ്കൽപ്പങ്ങൾ എത്ര മിതവ്യയം ചെയ്യുന്നോ അത്രയും ആന്തരീക ശക്തി വർദ്ധിക്കും. ഞാൻ എന്ത് നാച്ചുറൽ എന്ന് വിശ്വസിക്കുന്നുവോ അത് അനുസരിച്ച് ചിന്തിക്കും. സ്ട്രെസ് നാച്ചുറൽ എന്ന് ചിന്തിച്ചാൽ സ്വഭാവം സ്ട്രെസ് ഫുൾ ആകും. ശാന്തി നാച്ചുറൽ എന്ന് ചിന്തിച്ചാൽ ശാന്തി അനുഭവം ചെയ്യും.
👉രാവിലെ ഉണരുമ്പോൾ മുതൽ സങ്കല്പങ്ങൾ ചെക്ക് ചെയ്ത് ചേൻജ് ചെയ്യുന്നത് ശീലം ആക്കണം. ഉണർന്നാൽ ഉടൻ ഒരിക്കലും ന്യൂസ് പേപ്പർ വായിക്കരുത്. ആദ്യം മനസ്സിന് ശുദ്ധ സങ്കല്പങ്ങൾ പ്രദാനം ചെയ്യുന്ന ഈശ്വരീയ ജ്ഞാനം ആകുന്ന ഇൻഫർമേഷൻ നല്കുക. 15 മിനുറ്റ് ധ്യാനം, സെൽഫ് ടോക്ക്, ശക്തി ശാലി സങ്കല്പങ്ങൾ രചിച്ചു സ്വയം ഉറപ്പിക്കുക. ദിവസം മുഴുവൻ ആവർത്തിക്കുക.
👉ദിനചര്യയിൽ മാറ്റം കൊണ്ടു വരണം. ദിവസം മുഴുവൻ ഈസി ആയി ചിലവഴിക്കാം.
2019, ഡിസംബർ 11, ബുധനാഴ്‌ച
സ്വഭാവഗുണമാണ്
ഒരു കിണറ്റിലെ വെള്ളം തന്നെയാണ് കരിമ്പിനും പാവക്കയ്ക്കും പുളിമരത്തിനും കൊടുത്തത്. എന്നിട്ടും കരിമ്പിനു മധുരവും പാവക്കയ്ക്കു കയ്പ്പും പുളിക്കു പുളിയുമാണ് കിട്ടുന്നത്. അപ്പോൾ അതു വെള്ളത്തിന്റെ കുറ്റമല്ല മറിച്ചു വിത്തുകളുടെ സ്വഭാവഗുണമാണ്.
അതുപ്പോലെയാണ് മനുഷ്യരുടെ കാര്യവും. മനുഷ്യർ എല്ലാവരും ഒരുപ്പോലെയാണ്. എന്നാൽ അവർ *ജനിച്ചു വളരുന്ന ചുറ്റുപ്പാടുകളും വളർത്തികൊണ്ടു വരുന്ന രീതികളുമാണ്* ഓരോ മനുഷ്യനേയും വ്യത്യസ്തരാക്കുന്നത്
How the Secret changed my life malayalam summary
ഒരു പതിറ്റാണ്ട് മുമ്പ് ദി സീക്രട്ടിന്റെ ആദ്യ പ്രസിദ്ധീകരണം മുതൽ, റോണ്ട ബൈറന്റെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന പുസ്തകം യഥാർത്ഥ ആളുകളുടെ വിസ്‌ഫോടനം പുറത്തെടുത്തു, അവരുടെ ജീവിതം എങ്ങനെ അത്ഭുതകരമായി മാറിയിരിക്കുന്നു എന്നതിന്റെ യഥാർത്ഥ കഥകൾ പങ്കിടുന്നു. രഹസ്യം എന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്നത് ഹൃദയസ്പർശിയായതും ചലിക്കുന്നതുമായ ഈ കഥകളുടെ ഒരു തിരഞ്ഞെടുപ്പ് പ്രചോദനാത്മകമായ ഒരു വാല്യത്തിൽ അവതരിപ്പിക്കുന്നു. ഓരോ കഥയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയത്തിലേക്ക് നയിക്കുന്ന റോഡിന്റെ ആധികാരികവും യഥാർത്ഥ ജീവിതവുമായ ഒരു ചിത്രം നൽകുന്നു: പണം, ആരോഗ്യം, ബന്ധങ്ങൾ, സ്നേഹം, കുടുംബം, കരിയർ.
നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ പരാതിപ്പെടുകയാണെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആകർഷിക്കാൻ നിങ്ങൾക്ക് കഴിയില്ല.
നിങ്ങളുടെ ചിന്തകൾക്കൊപ്പം വാക്കുകൾ നന്മയുടെ Frequencey പോകുക. ഒന്നാമതായി നിങ്ങൾക്ക് നല്ലത് അനുഭവപ്പെടും, രണ്ടാമതായി നിങ്ങൾ കൂടുതൽ നല്ലത് സ്വീകരിക്കുന്ന Frequencey ലായിരിക്കും.
ആകർഷണ നിയമത്തിന്, ഒന്നും അസാധ്യമല്ല, എല്ലാം സാധ്യമാണ്.
നിങ്ങൾ സ്ഥിരമായി ചിന്തിക്കുന്നതെന്തും, നിങ്ങളുടെ ജീവിതത്തിലേക്ക് ആകർഷിക്കും.
ചോദിക്കുക, വിശ്വസിക്കുക, സ്വീകരിക്കുക - നിങ്ങൾക്ക് ആവശ്യമുള്ളത് സൃഷ്ടിക്കാൻ മൂന്ന് ലളിതമായ ഘട്ടങ്ങൾ മാത്രം.
ക്രിയേറ്റീവ് പ്രോസസിന്റെ ഒരു ഘട്ടം ചോദിക്കുക എന്നതാണ്. ചോദിക്കാൻ, നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് മനസ്സിൽ വ്യക്തമാക്കുക.
നിങ്ങൾക്ക് ആവശ്യമുള്ളത്ര വ്യക്തമാക്കാം.
നിങ്ങൾ ചോദിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് വേണ്ടത് ഇതിനകം നിങ്ങളുടേതാണെന്ന് അറിയുക.
ക്രിയേറ്റീവ് പ്രക്രിയയുടെ രണ്ടാം ഘട്ടം വിശ്വസിക്കുക. നിങ്ങളുടെ ആഗ്രഹം ഇതിനകം ലഭിച്ചതുപോലെ പ്രവർത്തിക്കുക, സംസാരിക്കുക, ചിന്തിക്കുക. വിശ്വസിക്കാനും ചിന്തിക്കാനും സംസാരിക്കാനും ഇപ്പോൾ നിങ്ങൾക്കാവശ്യമുള്ളത് പോലെ പ്രവർത്തിക്കാനും.
നിങ്ങൾ വിശ്വസിക്കുമ്പോൾ, പ്രപഞ്ചം നിങ്ങൾക്ക് ലഭിക്കുന്നതിനായി എല്ലാം ചലിപ്പിക്കണം.
ചെറിയ എന്തെങ്കിലും ആവശ്യപ്പെട്ട് രഹസ്യത്തിന്റെ ശക്തി പരീക്ഷിക്കുക.
ക്രിയേറ്റീവ് പ്രോസസിന്റെ മൂന്നാം ഘട്ടം സ്വീകരിക്കുക. നിങ്ങൾക്ക് നല്ലത് അനുഭവപ്പെടുമ്പോൾ, നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങളിലേക്ക് വരും.
ഒരിക്കൽ ചോദിക്കുക, നിങ്ങൾക്ക് ലഭിച്ചുവെന്ന് വിശ്വസിക്കുക, സ്വീകരിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എല്ലാം നന്നായി തോന്നുന്നു.
നിങ്ങളുടെ ചിന്തകൾ ഇപ്പോൾ മാറ്റുക, നിങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റും
നിങ്ങളെക്കുറിച്ച് മോശമായി തോന്നുമ്പോൾ, പ്രപഞ്ചം നിങ്ങൾക്ക് നൽകുന്ന എല്ലാ സ്നേഹത്തെയും സന്തോഷത്തെയും നിങ്ങൾ തടയുന്നു.
നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് ഉറപ്പാക്കുക.
നിങ്ങളുടെ ജീവിതത്തിലേക്ക് എന്തെങ്കിലും ആകർഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ, നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമല്ലെന്ന് ഉറപ്പാക്കുക.
നിങ്ങൾ ആവശ്യപ്പെട്ടതിനെക്കുറിച്ച് ചിന്തിക്കുക, നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്ന കാര്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ആഗ്രഹങ്ങൾ സ്വീകരിക്കാൻ ഇടം നൽകുന്നത് പ്രതീക്ഷയുടെ ശക്തമായ സിഗ്നൽ അയയ്ക്കുന്നതിനുള്ള ഒരു മാർഗമാണ്.
നല്ല ചിന്തകൾ ചിന്തിക്കുക. നല്ല വാക്കുകൾ സംസാരിക്കുക. നല്ല നടപടികൾ കൈക്കൊള്ളുക.
നിങ്ങൾക്ക് എന്നത്തേക്കാളും കൂടുതൽ കാര്യങ്ങൾ നൽകുന്ന മൂന്ന് ഘട്ടങ്ങൾ സങ്കൽപ്പിക്കുക.
നിങ്ങൾ കൂടുതൽ നൽകുന്തോറും നിങ്ങൾക്ക് കൂടുതൽ ലഭിക്കുന്നത് സ്വീകരിക്കുന്നതിനുള്ള വാതിൽ തുറക്കുന്നു.
ദയയുള്ള വാക്കുകൾ നൽകുക. ഒരു പുഞ്ചിരി നൽകുക. അഭിനന്ദനവും സ്നേഹവും നൽകുക. നിങ്ങൾക്ക് നൽകാനും അതുവഴി സ്വീകരിക്കുന്നതിനുള്ള വാതിൽ തുറക്കാനും ധാരാളം അവസരങ്ങളുണ്ട്.
സമ്മർദ്ദത്തിന്റെ വികാരം നിങ്ങൾ ചെയ്യരുതെന്ന് ശക്തമായി പറയുന്നു നിങ്ങൾക്ക് വേണ്ടത് നേടുക. സമ്മർദ്ദമോ പിരിമുറുക്കമോ വിശ്വാസത്തിന്റെ അഭാവമാണ്, അതിനാൽ ഇത് നീക്കംചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുക മാത്രമാണ്!
ആകർഷണ നിയമം നിങ്ങളുടെ ചിന്തകളോടും വാക്കുകളോടും കൃത്യമായി പ്രതികരിക്കുന്നു, അതിനാൽ ഭാവിയിൽ എന്തെങ്കിലും ഉണ്ടെന്ന് നിങ്ങൾ കാണുകയാണെങ്കിൽ അത് ഇപ്പോൾ സംഭവിക്കുന്നത് തടയുന്നു.
നിങ്ങൾക്കിപ്പോൾ ഉള്ളതുപോലെ അത് അനുഭവിക്കണം.നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങളുടേതായിരിക്കാം
Story of Bhuda
ഒരിക്കൽ ബുദ്ധൻ ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ബുദ്ധനെ കണ്ട് ഗ്രാമവാസികൾ കുറേപേർ ഓടിക്കൂടി കളിയാക്കാനും ശകാരിക്കാനും തുടങ്ങി. അവർക്കറിയാവുന്ന മോശം പദങ്ങളെല്ലാം അവർ ഉപയോഗിച്ചു. ഇതുകേട്ട് ബുദ്ധൻ പറഞ്ഞു : ' നിങ്ങൾ എന്റെയടുത്തേക്ക് വന്നതിൽ സന്തോഷം. പക്ഷെ നിങ്ങളെന്നോട് ക്ഷമിക്കണം. ഞാൻ അടുത്ത ഗ്രാമത്തിലേക്കുള്ള യാത്രയിലാണ്. അവിടെ കുറേപേർ എന്നെ കാത്തിരിക്കുന്നു. നാളെ തിരിച്ച് വരുമ്പോൾ കൂടുതൽ സമയമുണ്ടാകും ബാക്കി കാര്യങ്ങൾ നാളെ പറയാം'.
ഗ്രാമവാസികൾ അന്തംവിട്ടു പോയി. അവർ ചോദിച്ചു :' നിങ്ങൾ ഞങ്ങൾ പറഞ്ഞതൊന്നും കേട്ടില്ലേ?
ഞങ്ങൾ നിങ്ങളെ ചീത്തപറഞ്ഞതാണ്. നിങ്ങളെന്താണ് ഒന്നും മറുപടി പറയാത്തത് ?'
ബുദ്ധൻ പറഞ്ഞു :''നിങ്ങൾക്ക് ഒരുത്തരമാണ് വേണ്ടിയിരുന്നതെങ്കിൽ വളരെ വൈകിപ്പോയി. പന്ത്രണ്ട് വർഷം മുമ്പായിരുന്നുവെങ്കിൽ ഞാൻ ഉത്തരം നൽകിയേനേ. എന്നാൽ ഇപ്പോൾ മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടുന്നത് ഞാൻ അവസാനിപ്പിച്ചു. ഇപ്പോൾ ഞാൻ ആരുടെയും അടിമയല്ല. എന്റെതന്നെ യജമാനനാണ്. നിങ്ങൾക്കെന്നെ ശകാരിക്കണമായിരുന്നു , ശകാരിച്ചു. നിങ്ങൾക്ക് തൃപ്തിയായി. എന്നാൽ ഇതൊന്നും എന്നെ ബാധിക്കുന്നില്ല. നിങ്ങളുടെ നിന്ദയെയും സ്തുതിയെയും ഒന്നും ഞാൻ സ്വീകരിക്കുന്നില്ല. ഞാൻ അത് സ്വീകരിക്കാത്തിടത്തോളം അതെല്ലാം നിരർത്ഥകങ്ങളാണ്.'' ഇതാണ് ജ്ഞാനിയായ ഗുരുവിന്റെ അവസ്ഥ. സ്തുതിയിലും നിന്ദയിലും മാനത്തിലും അപമാനത്തിലും എല്ലാം ഒരു പോലെ. താമരയിൽ വെള്ളം വീണ് തെറിച്ച് പോകുന്നപോലെ. ഈയൊരു മാനസിക ഉയർച്ചയിലേക്ക് എത്തിച്ചേരാനായിരിക്കണം ഓരോ ശിഷ്യനും പ്രയത്നിക്കേണ്ടത്.
നാം നമ്മെ അറിയുക
ആരും ഒരിക്കലും താനാരെന്ന് അറിയാനിടയാകുന്നില്ല. ആരെങ്കിലും അങ്ങനെ അറിയാനിടയാകുന്നുണ്ടെങ്കിൽ അയാളൊരു കപടനായിരിക്കണം. കാരണം നമ്മില്‍ വസിക്കുന്ന അനന്തസത്ത അജ്ഞേയമാണ്. അജ്ഞാതമല്ല. നമുക്ക് അതിലേക്ക് അന്വേഷിച്ചുകൊണ്ടിരിക്കാനേ കഴിയുകയുള്ളൂ. അറിയാൻ കഴിയുകയില്ല.
നമ്മളെ ഒരു സാഹസത്തിലേക്കു പറഞ്ഞുവിടുകമാത്രമാണ് ബുദ്ധന്മാർ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നത്. നീ നിന്നെ അറിയുക എന്നിവർ പറയുമ്പോൾ അവരെ തെറ്റിദ്ധരിക്കരുത്. അവർ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. കാരണം, സോക്രട്ടീസ് പറയുന്നു.. നീ നിന്നെ അറിയുക. ജനങ്ങൾ വിചാരിക്കുന്നു-- അവർക്ക് അവരെ അറിയാൻ കഴിയുമെന്ന്. അല്ലെങ്കിൽപ്പിന്നെ എന്തിനു സോക്രട്ടീസ് പറയണം. നീ നിന്നെ അറിയുക എന്ന്? സോക്രട്ടീസ് ഉദ്ദേശിക്കുന്നത് നമുക്ക് നമ്മളെ അറിയാൻ കഴിയുമെന്നല്ല. അദ്ദേഹം ഉദ്ദേശിക്കുന്നത് നീ നിന്നെ അറിയുവാൻ ശ്രമിക്കുക എന്നാണ്. നമ്മെ അറിയുവാനുള്ള അന്വേഷണത്തിനിടയിൽ നമുക്ക് അജ്ഞേയമായതിനെ സന്ധിക്കാൻ കഴിയും. നമ്മ അറിയുവാനുള്ള ശ്രമം തന്നെ നമ്മെ ജീവിതത്തിന്റെ അനന്ത സാഗരത്തിൽ കൊണ്ട് എത്തിക്കും.
നമുക്കെരിക്കലും നമ്മെ അറിയാനാവുകയില്ല. അറിഞ്ഞതിനു ശേഷം നമുക്ക് ഒരു ഉത്തരം നൽകുവാനും കഴിയുകയില്ല. ഞാൻ ആത്മാവെന്നോ ഞാൻ ബ്രഹ്മമെന്നോ ഞാൻ ഈശ്വരനെന്നോ നമുക്ക് പറയാനാവുകയില്ല. ഏതെല്ലാം ഉത്തരം നാം കൊണ്ടുവരുന്നുവോ അതെല്ലാം തെറ്റായിരിക്കും. അജ്ഞേയമായതിനെ സന്ധിക്കുമ്പോൾ നാം തീർത്തും മൗനത്തിൽ അമർന്നുപോകുന്നു. അവിടെ ഉത്തരമില്ല.
മാനസികാപഗ്രഥനം
മനുഷ്യൻ വളരെ സൂത്രശാലിയായതുകൊണ്ട് അവന്റെ സ്വപ്നനങ്ങളെ അപഗ്രഥിക്കേണ്ടതുണ്ടെന്ന് മാനസികാപഗ്രഥനം എന്ന മന:ശാസ്ത്രവിഭാഗം പറയുന്നു. മനുഷ്യന് ഉണർന്നിരിക്കുമ്പോൾ കബളിപ്പിക്കാൻ കഴിയും. എന്നാൽ സ്വപ്നത്തിൽ അവനു കബളിപ്പിക്കാൻ കഴിയില്ല. സ്വപ്നം ജാഗരിതത്തിനേക്കാൾ സത്യസന്ധമാണ്. ഇതാണ് വിരോധാഭാസം.
മനുഷ്യൻ വിശ്വസിക്കാൻ കൊള്ളാത്തവനായിരിക്കുകയാണ്. ഉണർന്നിരിക്കുന്ന അവസ്ഥയിൽപ്പോലം അവനെ വിശ്വസിക്കാൻ കൊള്ളുകയില്ല.
ഒരു മനശാസ്ത്രജ്ഞൻ അവനെ ഉണർന്ന അവസ്ഥയിൽ അപഗ്രഥിക്കാൻ ആഗ്രഹിക്കുന്നില്ല. അവന്റെ സ്വപ്നങ്ങളിലേക്ക് നേരിട്ടുചെന്ന് പരിശോധിക്കുകയാണ് ചെയ്യുന്നത്. മനശാസ്ത്രജ്ഞന് നമ്മുടെ മതമോ തത്വചിന്തയോ അറിയേണ്ടതില്ല.
നാം ഹിന്ദുവോ ക്രിസ്ത്യാനിയോ ഇന്ത്യക്കാരനോ അമേരിക്കക്കാരനോ അതൊന്നും അദ്ദേഹത്തിനു പ്രശ്നമല്ല. മനശാസ്ത്രജ്ഞന് അറിയണ്ടത് നമ്മുടെ സ്വപ്നങ്ങളെയാണ്. അത്രയും വ്യാജമായ ജീവിതമാണ് നിങ്ങൾ ജീവിക്കുന്നത്. സത്യത്തിന്റെ ക്ഷണിക ദൃശ്യങ്ങൾ കണ്ടെത്താനായി അദ്ദേഹത്തിന് നമ്മുടെ സ്വപ്നങ്ങളെ ചികഞ്ഞെടുക്കേണ്ടിവരുന്നു. സ്വപ്നങ്ങൾ പോലും നമ്മുടെ നിയന്ത്രണത്തിന് അപ്പുറത്താണ്.
സ്വപ്നങ്ങളെപ്പോലും നിയന്ത്രിക്കുന്ന ആളുകളുണ്ട്. പൗരസ്ത്യദേശത്ത് സ്വപ്നങ്ങളെ നിയന്ത്രിക്കാനുള്ള വിദ്യ കണ്ടെത്തിയിട്ടുണ്ട്. എന്ന് പറഞ്ഞാൽ നമ്മുടെ അബോധത്തെപ്പോലും നമ്മിലേക്ക് ഒരു സന്ദേശത്തെ എത്തിക്കാൻ നമ്മെ അനുവദിക്കുകയില്ല. ഒന്ന് ശ്രമിക്കുകയാണെങ്കിൽ നമ്മുടെ സ്വപ്നങ്ങളെ നമുക്ക് പരിപോഷിപ്പിക്കാൻ കഴിയും. നമ്മുടെ സ്വപ്നങ്ങളെ ആസൂത്രണം ചെയ്യാൻ കഴിയും. എല്ലാ ദിവസവും നൈരന്തര്യത്തോടുകൂടി ഈ വിദ്യ അഭ്യസിക്കുകയാണെങ്കിൽ അബോധത്തിൽപ്പോലും മായം കലർത്താൻ നമുക്ക് കഴിയും.
നിരീക്ഷകൻ
ബുദ്ധൻ പറയുന്നു :
കാമനയുള്ളിടത്തോളം ഒന്നും പറയാതിരിക്കുക .
ആഗ്രഹമുയരുമ്പോൾ അത് വെറുതെ നിരീക്ഷിക്കുക . ഒന്നും പറയാതിരിക്കുക . അത് പ്രകാശിപ്പിക്കാതിരിക്കുക . അത് അമർത്തിവെക്കാതിരിക്കുക . അതിനെ കുറ്റപ്പെടുത്താതിരിക്കുക . അതിനോട് സമരം ചെയ്യാതിരിക്കുക . അതിനെ വിലയിരുത്താതിരിക്കുക . വെറുതെ നിരീക്ഷിക്കുക , സൂക്ഷ്മതയോടെ . എന്നാൽ വിധി കല്പിക്കാതിരിക്കുക..
വഴിയോരത്തെ നസൂനിയാ പുഷ്പം .... അത് നോക്കുക . ഓർക്കുക നോക്കുക മാത്രം ചെയ്യുക . അനുകൂലമായോ പ്രതികൂലമായോ ഒരു മുൻ വിധിയുമില്ലാതെ.... വെറുതെ നോക്കുക മാത്രം ചെയ്യുക..
ബുദ്ധന്മാരുടെ വചനങ്ങൾ ശ്രവിച്ച് നിങ്ങൾ ആഗ്രഹ വിരോധിയായിത്തീർന്നെങ്കിൽ , നിങ്ങൾ അവരെ മനസ്സിലാക്കിയിട്ടില്ല . ആഗ്രഹ വിരോധവും ആഗ്രഹം തന്നെ . ആഗ്രഹമില്ലാത്തൊരവസ്ഥ ആഗ്രഹിക്കാൻ തുടങ്ങിയാൽ പിൻവാതിലിലൂടെ നിങ്ങൾ വീണ്ടും ബന്ധനത്തിൽപ്പെടുകയായി .
ആഗ്രഹിക്കാതിരിക്കലും ആഗ്രഹിച്ചു കൂടാ . അത് സംജ്ഞകളുടെ വൈരുദ്ധ്യമായിത്തീരും .
ആകെ ചെയ്യാൻ കഴിയുന്നത് ആഗ്രഹത്തെ നിരീക്ഷിക്കുക , ഒരു മുൻവിധിയും കൂടാതെ സൂക്ഷ്മതയോടെ ....
ആ നിരീക്ഷണത്തിൽ തന്നെ , പതിയെ പതിയെ , ആഗ്രഹം സ്വയമേവ ഇല്ലാതാകും , അത് മരണം വരിക്കും . ബോധോദയം ലഭിച്ച എല്ലാവരുടെയും അസ്തിത്വപരമായ അനുഭവമാണിത് .
കാമനകളെ ശ്രദ്ധിച്ചാൽ , നിരീക്ഷിച്ചാൽ പതിയെ , പതിയെ അത് താനെ മരണം വരിക്കും .
നിങ്ങൾ അതിനെ വധിക്കുന്നില്ല .. നിങ്ങൾ അതിനോട് പോരടിക്കുന്നില്ല . നിങ്ങൾ അതിനെ കുറ്റപ്പെടുത്തുന്നില്ല . കുറ്റപ്പെടുത്തിയാൽ , ബലം പ്രയോഗിച്ചാൽ അത് വഴുതിമാറും
.നിങ്ങളുടെ അബോധത്തിലേക്ക് ഊളിയിടും . അതവിടെ അധിവസിക്കും . അവിടെ നിന്ന് അത് നിങ്ങളെ നിയന്ത്രിക്കും .
അതു കൊണ്ട് നിങ്ങൾ ഒരു നിരീക്ഷകനായിതീരുക . നിങ്ങളെ തന്നെ നിരീക്ഷിക്കുന്ന നിരീക്ഷകൻ .!
*വയസാകുമ്പോൾ എന്നെ നീ നോക്കുമോ?*
കാട്ടിലെ ഒരു മരത്തിൽ ഒരു കിളിയും രണ്ടു കുഞ്ഞുങ്ങളും പാർത്തിരുന്നു. ഒരിക്കൽ അമ്മക്കിളി ധൃതിയിൽ പറന്നു വന്ന് മക്കളോടു പറഞ്ഞു," മക്കളെ , ഈ മരം നാളെ വെട്ടുകാർ വന്നു വെട്ടും. അതിനു മുമ്പ് നിങ്ങളെ എനിക്ക് പുഴയക്കരെ ഒരു മരത്തിൽ കൂടുകെട്ടി മാറ്റണം.
അമ്മക്കിളി ദൂരെ മരത്തിൽ ധൃതിയിൽ ഒരു കൂട് കൂട്ടി. എത്രയും വേഗം മൂത്ത കുഞ്ഞിനെ കൊക്കിലെടുത്തു പറന്നു. ഇടയ്ക്കൊരിടത്ത് വിശ്രമിക്കാനിരുന്നു. അപ്പോൾ അമ്മ കുഞ്ഞിനോട് വെറുതെ ചോദിച്ചു " മോനേ, നിങ്ങൾക്കുവേണ്ടി അമ്മ എത്ര കഷ്ടപ്പെടുന്നു. അമ്മക്കു വയസായി ഇര തേടാൻ വയ്യാതാവുമ്പോ മോൻ അമ്മയെ നോക്കുമോ ?"
കുഞ്ഞു പറഞ്ഞു " തീർച്ചയായും അമ്മേ. അമ്മയെ ഞാൻ പൊന്നുപോലെ നോക്കും. "
അമ്മ ചിരിച്ചു, '' നീ പറയുന്നത് വെറും കളവാണ് മകനെ . മനുഷ്യന്മാർ പോലും സ്വന്തം മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത കാലം. നിനക്കിപ്പോൾ ഞാൻ അത്യാവശ്യം. അതുകൊണ്ടു മാത്രം നീ പറയുന്നതാ."
അമ്മ കുഞ്ഞിനെ പുതിയ കൂട്ടിൽ എത്തിച്ചു. മടങ്ങി രണ്ടാം കുഞ്ഞിനെ എടുത്ത് വീണ്ടും പറന്നു.
രണ്ടാം കുഞ്ഞിനോട് അമ്മ ചോദ്യം ആവർത്തിച്ചു.
അവൻ പറഞ്ഞു, " അമ്മേ, സാധിക്കുമെങ്കിൽ ഞാൻ അമ്മയെ നോക്കും. പക്ഷേ അമ്മേ, എനിക്കതെങ്ങനെ തീർച്ചപറയാനാകും? വലുതാക്കുമ്പോൾ ഞാൻ എവിടെയായിരിക്കും എന്തായിരിക്കും എന്നൊക്കെ ആർക്കു പറയാൻ കഴിയും ? ഇനിയുള്ള കാലം ഇരതേടി എത്രയോ ദൂരേയ്ക്കൊക്കെ ആവും പോകേണ്ടി വരിക. ....... ഒന്നു ഞാൻ തീർച്ച പറയാം അമ്മേ. അമ്മ ഞങ്ങളെ നോക്കുന്ന പോലെ അതേ സ്നേഹത്തോടെയും കരുതലോടെയും ഞാൻ എന്റെ കുഞ്ഞുങ്ങളെ നോക്കും.
അമ്മ തൃപ്തിയായിട്ടെന്ന പോലെ പുഞ്ചിരിച്ചു , " നീ സത്യം പറഞ്ഞു മകനെ . അമ്മയ്ക്കതു സന്തോഷം. .... ഭാവിയിൽ എന്തെങ്കിലും തിരികെ പ്രതീക്ഷിച്ചു കൊണ്ടല്ല മക്കളെ പക്ഷികൾ മക്കളെ വളർത്തുന്നത്. തന്റെ ധർമ്മം ഫലേച്ഛ കൂടാതെ നിർവഹിക്കുന്നു. അത്ര തന്നെ. *നിങ്ങളും നിങ്ങളുടെ ധർമ്മം ഫലേച്ഛ കൂടാതെ നിർവഹിക്കുക. ധർമ്മം ചെയ്യുന്നവരെ അതേ ധർമ്മം തന്നെ രക്ഷിക്കും.
*രൂപാന്തരം*
കേവലം 40 രൂപ വിലയുള്ള ഒരു ഇരുമ്പ് കഷ്ണം രൂപാന്തരം പ്രാപിച്ചാൽ 450 രൂപ വിലയുള്ള കുതിര ലാടം ആയി മാറാം .
പിന്നെയും രൂപാന്തരം പ്രാപിച്ചാൽ 5000 രൂപ വിലയുള്ള വാച്ചിന്റെ സ്പ്രിങ് ആയി മാറാം
പിന്നെയും രൂപാന്തരം പ്രാപിച്ചാൽ പത്ത് ലക്ഷ മുതൽ രണ്ടു കോടി വരെ വിലയുള്ള കാറിൻറെ എൻജിന്റെ പ്രധാന ഭാഗമായി മാറും.
പിന്നെയും രൂപാന്തര സംഭവിച്ചാൽ 250 കോടി മുതൽ 500 കോടി വരെ വിലയുള്ള ഫ്ലൈറ്റ് കളുടെ കോക് പിറ്റ് ലെ പ്രധാന ഉപകാരണമായി മാറുവാൻ കഴിയും . നിങ്ങളിൽ രൂപാന്തരം സംഭവിക്കും തോറും നിങ്ങൾ വിലയേറിയ വരയി മാറുന്നു. പക്ഷേ രൂപാന്തരത്തിന് വില കൊടുക്കണം ചൂടേറിയതും ചുട്ടുപൊള്ളുന്നതുമായ അനേക പ്രോസസിംഗ്ഗിലൂടെ കടന്നു പോകണം. ഒത്തിരി അടിയും ഇടിയും തട്ടും മുട്ടും ഏൽക്കണം. അതിനു മനസ്സില്ലാത്തതു കൊണ്ടാണ് പലരും ഇപ്പോഴും *പഴയ ഇരുമ്പു കഷ്ണമായി* തന്നെ ഇരിക്കുന്നത്.
`ക്രിയാത്മകതയല്ലാതെ ദിവ്യമായി മറ്റൊന്നുമില്ല.
അമേരിക്കൻ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കൺ ഒരു ചെരുപ്പുകുത്തിയുടെ മകനായിരുന്നു.അത് അവിടത്തെ കുലീനന്മാരെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. ഒരു ചെരുപ്പുകുത്തിയുടെ മകൻ പ്രസിഡണ്ടായിയെന്നത് അവർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. താമസിയാതെ അദ്ദേഹത്തെ കൊലപ്പെടുത്തിയത് യാദൃച്ഛികമല്ല.
ആദ്യ ദിവസം സെനറ്റിൽ ഉദ്ഘാടന പ്രസംഗം നടത്താനായി അദ്ദേഹം എഴുന്നേറ്റ ഉടനെ ഒരു വൃത്തികെട്ട പ്രമാണി എഴുന്നേറ്റ് പറഞ്ഞു. മിസ്റ്റർ.ലിങ്കൺ യാദൃച്ഛികമായി നിങ്ങൾ പ്രസിഡന്റായെങ്കിലും നിങ്ങൾ അച്ഛന്റെ കൂടെ ചെരുപ്പു തുന്നാൽ എന്റെ വീട്ടിൽ വരുമായിരുന്ന കാര്യം മറക്കരുത്. നിങ്ങളുടെ അച്ഛൻ തുന്നിയ ചെരുപ്പുകൾ ധരിക്കുന്ന ഒട്ടേറെ സെനറ്റർമാർ ഇവിടുണ്ട്. അതു കൊണ്ട് പഴയ കാലം ഒരിക്കലും മറക്കരുത്.
അങ്ങനെ അദ്ദേഹത്തെ അധിക്ഷേപിക്കാമെന്നാണ് അയാൾ കരുതിയത്. എന്നാൽ ലിങ്കണെ പോലെ ഒരു മനുഷ്യനെ അധിക്ഷേപിക്കാനാവില്ല. അപകർഷതയുള്ള കൊച്ചു മനുഷ്യരെ മാത്രമെ അധിക്ഷേപിക്കാനാവൂ.മഹാന്മാർ അധിക്ഷേപത്തിനതീതരാണ്.
എബ്രഹാം ലിങ്കൺ പറഞ്ഞത എല്ലാവരും ഓർക്കേണ്ട ഒരു കാര്യമാണ്. " സെനറ്റിൽ എന്റെ ആദ്യത്തെ പ്രസംഗം നടത്തുന്നതിന് മുമ്പായി എന്റെ അച്ഛനെക്കുറിച്ച് എന്നെ ഓർമ്മിപ്പിച്ചതിന് വളരെ നന്ദി .എന്റെ അച്ഛൻ അത്ര സുന്ദരനും അത്ര സർഗവൈഭവമുള്ള കലാകാരനുമായിരുന്നു.അത്ര മനോഹരമായ ചെരുപ്പുകൾ മറ്റാർക്കും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹം മഹാനായ ഒരു സ്രഷ്ടാവായിരുന്ന പോലെ ഞാനൊരിക്കലും എന്തെല്ലാം ചെയ്താലും അത്ര മഹാനായ പ്രസിഡൻറാവുകയില്ല എന്ന് എനിക്ക് നന്നായി അറയാം. എനിക്ക് അദ്ദേഹത്തെ മറികടക്കാനാവില്ല."
' എന്നാലും ഒന്നു പറയട്ടെ. കുലീനൻ മാരായ നിങ്ങളെ ഏവരേയും ഞാൻ ഒരു കാര്യം ഓർമ്മിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. എന്റെ അച്ഛൻ ഉണ്ടാക്കിയ ചെരുപ്പുകൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കിൽ കുറഞ്ഞ പക്ഷം എനിക്കത് ശരിയാക്കാൻ കഴിയും.പക്ഷെ ഞാൻ അത്ര മഹാനായ ചെരുപ്പുകുത്തിയല്ല. എങ്കിലും എന്നെ അറിയിച്ചാൽ ഞാൻ നിങ്ങളുടെ വീട്ടിൽ വരാം..
സെനറ്റിൽ മഹാനിശബ്ദത പരന്നു. ഈ മനുഷ്യനെ അധിക്ഷേപിക്കാൻ കഴിയില്ലെന്ന് സെനറ്റർമാർക്ക് മനസ്സിലായി. അദ്ദേഹം സർഗ്ഗാത്മകതയെ വലുതായി മാനിച്ചു.
നിങ്ങൾ ചിത്രകാരനൊ ശിൽപിയോ ചെരുപ്പുകുത്തിയാണോ എന്നത് പ്രശ്നമല്ല. നിങ്ങൾ കർഷകനാണോ, മുക്കുവനാണോ, ആശാരിയാണോ, എന്നത് പ്രശ്നമല്ല. നിങ്ങൾ സൃഷ്ടിക്കുന്നതിൽ നിങ്ങളുടെ ആത്മാവിനെ തന്നെ നിയോഗിക്കുമോ എന്നതാണ് പ്രശ്നം.അപ്പോൾ നിങ്ങളുടെ സൃഷ്ടികൾ ക്ക് ദിവൃതയുടെ ഗുണവിശേഷം ഉണ്ടാകും. ക്രിയാത്മകതയല്ലാതെ ദിവ്യമായി മറ്റൊന്നില്ല.
ഓഷോ- മിശിഹ എന്ന പുസ്തകത്തിൽ പറഞ്ഞത്.
2019, നവംബർ 6, ബുധനാഴ്‌ച
ഒരു മാർക്കറ്റിങ് കഥ പറയാം
.. എന്റെ രണ്ട് ഫോട്ടോഗ്രാഫർ സുഹൃത്തുക്കളുടെ കഥയാണ്..
രണ്ടു പേരും ഏകദേശം ഒരേ സമയം ഫോട്ടോഗ്രഫി ഫീൽഡിലേക്ക് വന്നവർ.. കഴിവ് കൊണ്ടും ഏതാണ്ട് ഒപ്പത്തിനൊപ്പം.. കുറച്ചു നാൾ ഇങ്ങനെ പൂമ്പാറ്റയെയും പൂച്ചയേയും ഒക്കെ പടമാക്കി നടന്നു.. പിന്നെ എപ്പഴോ രണ്ടാൾക്കും ഇത് പ്രൊഫഷൻ ആക്കണം എന്നായി ആഗ്രഹം..
ഇവർ രണ്ടു പേരും തമ്മിൽ ഒരു ബന്ധവും ഇല്ലാട്ടോ.. എനിക്ക് പരിചയം ഉള്ള രണ്ടു പേർ എന്നേ ഉള്ളു..
ആദ്യത്തെ സുഹൃത്ത് ഈ തീരുമാനം എടുത്ത പാടെ കണ്ണിൽ കണ്ട എല്ലാവർക്കും മെസ്സേജ് അയച്ചു.. അളിയാ ഞാൻ ഇങ്ങനെ തുടങ്ങുവാണു.. ആർക്കേലും വേണേൽ പറയണേ.. റേറ്റ് ഒന്നും വിഷയം അല്ല.. എല്ലാവരും പോസിറ്റീവ് ആയി തന്നെ റിപ്ലൈ കൊടുത്തു.. പക്ഷെ വർക്ക് ഒന്നും കിട്ടിയില്ല..
കല്യാണപ്രായം ആയ സുഹൃത്തുക്കളെ അവൻ വെറുതെ വിട്ടില്ല, പിറകെ നടന്നു മെസ്സേജ് അയച്ചു കെഞ്ചി..
ഒടുവിൽ ആരോ അവനു വർക്ക് കൊടുത്തു.. പക്ഷെ മാർക്കറ്റ് റേറ്റ് ന്റെ നാലിൽ ഒന്നിന് അവനു സമ്മതിക്കേണ്ടി വന്നു..
ഇനി അടുത്ത സുഹൃത്തിന്റെ കാര്യം പറയാം.. അവനു കുറച്ചുകൂടി ക്ഷമ ഉണ്ടായിരുന്നു.. ആശാൻ വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കി.. അവൻ ആദ്യം ചെയ്തത് തനിക്കു എങ്ങനെ ഒരു expossure ഉണ്ടാക്കി എടുക്കാം എന്ന് പഠിക്കുവാണ് ചെയ്തത്..
മറ്റേതോ കുറച്ചു ഡിമാൻഡ് ഉള്ള ഒരു ഫോട്ടോഗ്രാഫറുടെ കൂടെ സഹായി ആയി ഒരു വലിയ കല്യാണത്തിന് പങ്കെടുക്കാൻ ഉള്ള വഴി ഉണ്ടാക്കി.. ഇടയിൽ സ്വന്തം ഐഡിയ ഉപയോഗിച്ച് കുറച്ചു ഫോട്ടോസ് എടുക്കുകയും ചെയ്തു..
എന്നിട്ട് ഇവ നന്നായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഒക്കെ ഇട്ടു.. വാട്സാപ്പിൽ സ്റ്റാറ്റസ് ഉം ഇട്ടു.. നല്ല അഭിപ്രായം പറഞ്ഞവരോട് നന്ദിയും പറഞ്ഞെങ്കിലും ഒരാളോട് പോലും വർക്ക് ഉണ്ടെങ്കിൽ തരണം എന്ന് പറഞ്ഞില്ല..
ഇതേപോലെ കുറച്ചു വർക്കുകൾ കൂടി ആശാൻ ചെയ്തു.. പക്ഷെ കിട്ടുന്ന വർക്കിന് എല്ലാം പോയില്ല ചില കാര്യങ്ങൾ നോക്കി മാത്രം പോയി..
കൂടുതൽ സമയം എടുത്ത് എഡിറ്റിംഗ് ചെയ്തു, റെസ്പോൺസ് കൂടി ഒടുവിൽ ഒരാൾ ഇങ്ങോട്ട് വന്നു ചോദിച്ചു തന്റെ കല്യാണത്തിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്തു തരാമോ എന്ന്..
അവൻ ആ ഓഫർ സ്വീകരിച്ചു.. നന്നായി തന്നെ അത് ചെയ്തു എന്നാൽ മാർക്കറ്റ് റേറ്ററിൽ നിന്ന് അല്പം താഴ്ത്തി മാത്രമേ വാങ്ങിയുള്ളു..
ഇതേ രീതിയിൽ അവൻ പ്രവൃത്തി തുടർന്നു.. ഏതാണ്ട് ഒരു 6 മാസം കഴിഞ്ഞപ്പോൾ അവന്റെ ഡേറ്റ് കിട്ടാൻ വേണ്ടി ആളുകൾ കാത്തു നിൽക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി..
ആദ്യത്തെ സുഹൃത്ത് ഇപ്പോഴും തട്ടി മുട്ടി മുന്നോട്ട് പോകുന്നു..
ഒരു സംരംഭം ആരംഭിക്കുമ്പോൾ ബ്രാൻഡിംഗ് എങ്ങനെ ചെയണം എന്ന് കാണിച്ചു തന്നത് ഇവരാണ്.. ഇത് എല്ലാ ബിസിനസിനും ഒരുപോലെ ആയിരിക്കില്ല പക്ഷെ ലോജിക് വേണ്ട രീതിയിൽ ഉപയോഗിച്ചാൽ കസ്റ്റമേഴ്സ് നമ്മളെ തേടി വരും.. അത് എനിക്ക് ഉറപ്പാണ്..
ഒരു സംരംഭകൻ തന്റെ സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം പറയട്ടെ..
ഒരു സംരംഭകൻ തന്റെ സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം പറയട്ടെ..
ഒരുപാട് സംരംഭങ്ങൾ ആരംഭിക്കുന്നതും പരാജയപ്പെടുന്നതും നമ്മൾ ധാരാളം കണ്ടിട്ടുണ്ട്.. എന്നാൽ അതിനെ ഒരു പരിധി വരെ ചെറുക്കാൻ കഴിയുന്ന ഒരു കാര്യം ആണ്, സംരംഭകൻ എവിടെ ആണ് ഫോക്കസ് ചെയുന്നത് എന്നത്.
കോഴി മുട്ട ഇട്ട് അട ഇരിക്കുന്നപോലെ ഒരു പ്രസ്ഥാനം ആരംഭിച്ചിട്ട് അതിൽ കയറി ഇരിക്കുന്നവർ ആണ് ഭൂരിഭാഗവും.. ഒരു പ്രസ്ഥാനം, അത് എന്തും ആയിക്കോട്ടെ.. അത് ആരംഭിക്കുമ്പോൾ തന്നെ ഒരു കാര്യം വ്യക്തമായി ഓർക്കണം.. നാളെ നിങ്ങൾ അവിടെ ഇല്ലെങ്കിൽ പോലും എണ്ണ ഇട്ടു ഓടുന്ന ഒരു യന്ത്രം പോലെ ഈ പ്രസ്ഥാനം ഓടണം, ആ ഒരു രീതിയിലേക്ക് മാറാൻ കഴിയുന്ന രീതിയിൽ ആയിരിക്കണം പ്ലാനുകൾ ഉണ്ടാകേണ്ടത്..
ശരിയാണ് നിങ്ങൾ ആയിരിക്കും അവിടത്തെ expert.. പക്ഷെ ഒരു സംരംഭം ആയി മാറുമ്പോൾ നിങ്ങൾ ചെയേണ്ടതായ മറ്റു ചില കാര്യങ്ങൾ ഉണ്ട്..
ഇത് ആദ്യത്തെ ദിവസം ചെയേണ്ടത് അല്ല പക്ഷെ ആദ്യം മുതൽക്കേ ഇത് ചിന്തയിൽ വേണം.
നിങ്ങളുടെ പ്രസ്ഥാനം നിങ്ങൾ അവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിന്റെ ഉള്ളിലെ പ്രവർത്തങ്ങൾ (sales, support, service, manufacturing ) നന്നായി നടക്കുന്നു എന്ന് കരുതുക.
# നിങ്ങൾക്ക് നിങ്ങളുടെ പ്രസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ചെന്ന് എല്ലാ കാര്യങ്ങളെയും നിരീക്ഷിക്കാൻ ഉള്ള സ്വാതന്ത്ര്യം സമയം ലഭിക്കും. അഥവാ എവിടെ എങ്കിലും കുറ്റങ്ങൾ കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ പറ്റും.
# പ്രസ്ഥാനം വളരണമെങ്കിൽ നിങ്ങളുമായി ബിസിനസ് ചെയുന്ന, ചെയ്യാൻ സാധ്യത ഉള്ള എല്ലാവരുമായി ഇടപഴകാൻ ശ്രമിക്കാം. വെറും കച്ചവടം എന്നതിനും അപ്പുറം ഹൃദ്യമായ ഒരു ബന്ധം അവരുമായി ഉണ്ടാക്കാൻ കഴിയും.
# ചില കാര്യങ്ങൾ പ്രവർത്തനം തുടങ്ങി കഴിഞ്ഞു ആയിരിക്കും മാറ്റേണ്ടി വരിക അല്ലെങ്കിൽ കുറച്ചു കൂടി നല്ല ആശയങ്ങൾ ലഭിക്കുക.. അത്തരം കാര്യങ്ങളിലേക് ശ്രദ്ധ വേണം.
# Networking - എന്ത് പ്രസ്ഥാനവും ആയിക്കൊള്ളട്ടെ നല്ല ബന്ധങ്ങൾ ഉണ്ടാക്കേണ്ടത് അത്യാവശ്യം ആണ്, അത് ചിലപ്പോൾ പ്രസ്ഥാനത്തിന്റെ ഉള്ളിൽ ഇരുന്ന് ആവില്ല. പുറത്ത് ഇറങ്ങി നടക്കണം, മേളകൾ, പ്രദർശനങ്ങൾ, മറ്റു പൊതു പരിപാടികൾ എന്നിവയിൽ പങ്കെടുക്കണം.
# കൂടുതൽ ആശയങ്ങൾ കണ്ടെത്താൻ കഴിയണം.. ചിലപ്പോൾ ഇപ്പോൾ നിങ്ങളുടെ ബിസിനസ് നഷ്ടത്തിൽ ആയിരിക്കാം, എന്നാൽ അതിന്റെ കൂടെ ചില കാര്യങ്ങൾ കൂടി ചെയ്താൽ ലാഭത്തിൽ ആക്കാൻ കഴിയും, അവ കണ്ടെത്തണം.
# ചിലപ്പോൾ ഇനി പരിചയപ്പെടാൻ പോകുന്ന ഒരാൾ ആയിരിക്കാം നിങ്ങളുടെ തലവര മാറ്റി എഴുതാൻ പോകുന്നത്.. കൂടുതൽ ആളുകളെ പരിചയപ്പെടുക..
ഒരു ഉദാഹരണം.. നിങ്ങളുടെ ഹോട്ടലിലെ ഏറ്റവും മികച്ച കുക്ക് നിങ്ങൾ ആയിരിക്കാം പക്ഷെ അത് മാത്രം ചെയ്തുകൊണ്ട് അടുക്കളയുടെ ഉള്ളിൽ ഇരുന്നാൽ പ്രസ്ഥാനം വളരില്ല.. പുറത്തേക്ക് ഇറങ്ങണം വരുന്ന കസ്റ്റമേഴ്സിനെ നോക്കി പുഞ്ചിരിക്കണം, കുറ്റങ്ങളും കുറവുകളും ചോദിച്ചു മനസിലാക്കണം, അടുത്ത് ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കണം, എങ്ങനെ ബിസിനസ് വിപുലീകരികാം എന്ന് ചിന്തിക്കണം, അങ്ങനെ ചെയ്തവരെ പരിചയപ്പെടണം, പഠിക്കണം, വ്യത്യസ്തമായ ആശയങ്ങൾ കണ്ടെത്തണം.. ഇതിന്റെ എല്ലാം കൂടെ അടുക്കള നന്നായി പോകുന്നു എന്നും ഉറപ്പ് വരുത്തണം..
രാമകൃഷ്ണ പരമഹംസർ പറഞ്ഞ ഒരു കഥയുണ്ട്
*രാമകൃഷ്ണ പരമഹംസർ പറഞ്ഞ ഒരു കഥയുണ്ട്....* കഥയല്ല ..... സത്യമായും സംഭവിച്ച ഒരനുഭവം.... പരമഹംസരുടെ ശിഷ്യനായ നരേന്ദ്രന്റെ പിതാവിന്റെ അകാല മരണശേഷം ആ വീട്ടിലെ കാര്യങ്ങൾ വളരെ പരിതാപകരമായിരുന്നു.... അത്രയും വലിയ ഒരു കടം ആ കുടുംബത്തിനു വീട്ടാൻ ഉണ്ടായിരുന്നു... പലപ്പോഴും പട്ടിണിയിലുമായിരുന്നു ആ കുടുംബം...
മക്കൾക്ക് വേണ്ടി ആ അമ്മ പലപ്പോഴും ഭക്ഷണം ഒഴിവാക്കിയിരുന്നു എന്നറിഞ്ഞ നരേന്ദ്രൻ .... വീട്ടിലെത്തിയാൽ താൻ ഏതെങ്കിലും സുഹൃത്തിന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു എന്ന് പറഞ്ഞു തനിക്കുള്ള ഭക്ഷണം അമ്മയെക്കൊണ്ട് കഴിപ്പിക്കുമായിരുന്നു...
അത്രയും ദയനീയമായിരുന്നു ആ കുടുംബത്തിന്റെ അന്നത്തെ അവസ്ഥ... ഇതറിഞ്ഞ പരമഹംസർ ഒരു ദിവസം നരേന്ദ്രനേയും കൂട്ടി കാളി ക്ഷേത്രത്തിലേക്ക് പോയി.... ജഗദംബയായ കാളി മാതാവിനെ ചൂണ്ടി പറഞ്ഞു.... ചെല്ലൂ... ഇന്ന് അമ്മ നിന്നെ കാത്ത് നിൽക്കുകയാണ്... നിനക്കും കുടുംബത്തിനും എന്താണ് വേണ്ടതെന്ന് ചോദിക്കൂ... ഇന്ന് നീ എന്ത് ചോദിച്ചാലും അത് അമ്മ നിനക്ക് തരും.... ഇതും പറഞ്ഞു നരേന്ദ്രനെ പരമഹംസർ ക്ഷേത്രത്തിലേക്ക് തള്ളിവിട്ടു... തള്ളിവിട്ടു എന്ന് തന്നെ വേണം പറയാൻ .... കാരണം നരേന്ദ്രന്റെ താല്പര്യമായിരുന്നില്ല അത്... അൽപ്പ സമയം കഴിഞ്ഞും കാണാതായപ്പോൾ പരമഹംസർ വാതിലിലൂടെ നോക്കി... നരേന്ദ്രൻ കാളീ മാതാവിനു മുന്നിൽ നിശ്ശബ്ദനായി നിൽക്കുന്നു... ഏറെ സമയം കഴിഞ്ഞു. ........ നരേന്ദ്രൻ മടങ്ങിയെത്തി... നിനക്കും കുടുംബത്തിനും പട്ടിണിമാറ്റാൻ ആവശ്യമായതെല്ലാം കാളീമാതാവിനോട് ചോദിച്ചുവോ.... എന്ന ചോദ്യത്തിന് .... ഒന്നും ചോദിച്ചില്ല .... എന്ന ഉത്തരമായിരുന്നു മറുപടി... ഇത് കേട്ടതും പരമഹംസർ നരേന്ദ്രനെ വീണ്ടും കാളീമാതാവിന്റെ മുന്നിലേക്ക് പറഞ്ഞയച്ചു.... വീണ്ടും ഒന്നും ചോദിക്കാതെ തിരിച്ചെത്തി .... മൂന്നാമതും പരമഹംസർ നരേന്ദ്രനെ കാളീമാതാവിന്റെ മുന്നിലേക്ക് പറഞ്ഞയച്ചു... ഏറെ സമയം കഴിഞ്ഞു നിറഞ്ഞ മിഴികളോടെ നരേന്ദ്രൻ തിരിച്ചെത്തി... പരമഹംസർ ചോദിച്ചു... ഇത്തവണ നീ എന്താണ് ആവശ്യപ്പെട്ടത്.... നിറ മിഴികളോടെ നരേന്ദ്രൻ പറഞ്ഞു... ഗുരുനാഥാ... അങ്ങ് പറയുന്നത് പോലെ ആവശ്യപ്പെടാൻ എനിക്കാവില്ല...
ഞാൻ എന്തേങ്കിലും ആവശ്യപ്പെട്ടാൽ അതോടെ ആ കാളീമാതാവിന്റെ വാതിൽ എനിക്ക് മുന്നിൽ എന്നെന്നേക്കുമായി അടയുമെന്ന് അങ്ങേക്കും അറിയാമല്ലോ... പിന്നെന്തിനാണ് എന്നെ വിഷമിപ്പിക്കുന്നത്.... ഒരു നിമിഷം പരമഹംസർ നരേന്ദ്രനെ നോക്കി ഒന്നു പുഞ്ചിരിച്ചു.... കുഞ്ഞേ....നീ എന്തെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കിൽ അതിലൊതുങ്ങുമായിരുന്നു ജഗദംബികയുടെ ഉത്തരവാദിത്വം.... നീ ആവശ്യപ്പെടാത്തതിനാൽ ഈ നിമിഷം മുതൽ നിനക്കും നിന്റെ കുടുംബത്തിനും ആവശ്യമായതെല്ലാം കാളീമാതാവ് യഥാ സമയം എത്തിച്ചു തരും.. ദൈവീകതയുടെ വാതിൽ എല്ലായ്പ്പോഴും ആവശ്യപ്പെടുന്നവന്റെ മുന്നിലല്ല..... ഒന്നും ആവശ്യപ്പെടാത്തവന്റെ മുന്നിലാണ് തുറക്കുന്നത്.......
ഭോജനം, പാനീയം ചാർജ് ചെയ്യണം
വെള്ളവും ഭക്ഷണവുംചാർജ് ചെയ്യാൻ നമുക്ക് കുറച്ചു പോസിറ്റീവ് സങ്കല്പങ്ങളും ശ്രേഷ്ഠ സ്വമാനത്തിലും സ്ഥിതി ചെയ്യേണ്ടത് ആവശ്യമാണ്. നമ്മുടെ സങ്കല്പങ്ങൾ ഭോജനം, വെള്ളം ഇവയിൽ വ്യാപിക്കുന്നു. വെള്ളം, ഭോജനം ശക്തിശാലി ആക്കാൻ സങ്കല്പം വയ്ക്കൂ
ഞാൻ മാസ്റ്റർ സർവ്വശക്തിവാൻ ആണ്. എന്റെ നയനങ്ങളിൽ നിന്നും പവിത്രതയുടെ കിരണങ്ങൾ ഭോജനത്തിൽ നിറയുന്നു.
ഇങ്ങനെ ചെയ്യുന്നതിലൂടെ പവിത്ര വൈബ്രേഷൻ ഭക്ഷണത്തിലും വെള്ളത്തിലും വ്യാപിക്കുന്നു.
വെള്ളത്തിൽ ഏറ്റവും ശക്തിയാണ്. നമ്മുടെ സങ്കല്പങ്ങൾ പെട്ടെന്ന് ക്യാച്ച് ചെയ്യും. വെള്ളം കുടിക്കുന്ന സമയത്ത് എന്ത് ചിന്തിച്ചാലും പെട്ടെന്ന് ക്യാച്ച് ചെയ്യും. വൈബ്രേഷൻ പോകുന്നോ എന്ന് സശയിക്കരുത്. ഈ വിധിയീലൂടെ ചെയ്തു കൊണ്ട് ഇരിക്കുക. പോസിറ്റീവ് ചിന്തിക്കൂ.
മനോവൈകല്യം ഉള്ളവരോട് നമ്മുടെ മനോഭാവം
മനുഷ്യർക്കിടയിൽ സന്മനസ്സുള്ള വരും ദുഷിച്ച മനസ്സുള്ളവരും ഉണ്ടാകും . അംഗവൈകല്യമുള്ള ഒരു വ്യക്തിയോട് വെറുപ്പോ വിദ്വേഷമോ ആയിരിക്കില്ല മറിച്ച് ദയയും സഹതാപവും ആയിരിക്കും മിക്ക മനുഷ്യർക്കും തോന്നുക. അതു പോലെ ആകണം ഇങ്ങനെയുള്ള മനോവൈകല്യം ഉള്ളവരോട് നമ്മുടെ മനോഭാവം. അവർക്ക് മറ്റുള്ളവരുടെ ദുഃഖത്തിലും പതനത്തിലും മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലുമൊക്കെ ആയിരിക്കും സന്തോഷം ഉണ്ടാകുന്നത്. അവരോട് ദയാ ഭാവം ഉണ്ടാകണം. കാരണം അന്യരെ ദുഃഖിപ്പിക്കുന്നത് ഒരു വലിയ പാപം ആണെന്നും കാലത്തിൻറെ ഗതി അനുസരിച്ച് ആ പാപത്തിനെ ഫലമായ ദുഃഖം തനിക്കുനേരെ വന്ന് തന്നെ പിടികൂടുമെന്നും അങ്ങനെയുള്ളവർ അറിയുന്നില്ല . അതിനാൽ അങ്ങനെയുള്ളവരോട് ദയാ ഭാവം വെക്കുന്നതിനോടൊപ്പം ശുഭ ഭാവനയും വയ്ക്കണം . ശുഭ ഭാവന വലിയൊരു ശക്തിയാണ് . അതിന് മറ്റുള്ളവരിൽ ശ്രേഷ്ഠ പരിവർത്തനം വരുത്താൻ ഉള്ള കഴിവുണ്ട് . ശുഭ ഭാവനയുടെ ശക്തിയിലൂടെ അവരെയും നന്മ നിറഞ്ഞ മനസ്സിനുടമയാക്കി മാറ്റുവാൻ കഴിയും. അങ്ങനെ അവരെയും നമുക്ക് ദുഃഖത്തിൽ നിന്ന് മോചിപ്പിക്കുവാൻ കഴിയും
2019, നവംബർ 4, തിങ്കളാഴ്‌ച
ഓഷോ-self Love
ആരും നിങ്ങളെ സ്നേഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ ആത്മഹത്യ ചെയ്യും, കാരണം നിങ്ങൾക്ക് സ്വയം സ്നേഹിക്കാൻ കഴിവില്ല. നിങ്ങൾ സ്വയം സ്നേഹിക്കാൻ പ്രാപ്തനാണെങ്കിൽ, നിങ്ങൾ സ്വയം ശ്രദ്ധിക്കാൻ പ്രാപ്തനാണെങ്കിൽ, നിങ്ങൾക്ക് മറ്റാരുടെയും ശ്രദ്ധ ആവശ്യമില്ല. ഒരു ബുദ്ധന് ഈ ഭൂമിയിൽ ഒറ്റയ്ക്ക് ജീവിക്കാൻ കഴിയും - നിങ്ങൾക്ക് കഴിയില്ല. നിങ്ങൾ തനിച്ചാണെങ്കിൽ, നിങ്ങൾ ഉടനെ ആത്മഹത്യ ചെയ്യും. നിങ്ങൾ പറയും, “എന്താണ് പ്രയോജനം? ഞാൻ എന്തിന് ജീവിക്കണം? ആരാണ് എന്നെ സ്നേഹിക്കുക? ഞാൻ ആരെയാണ് സ്നേഹിക്കേണ്ടത്? ”
അതിനകത്തും,മന ശാസ്ത്രപരമായും ഇതേ നിയമം ബാധകമാണ്. കഷ്ടപ്പാടുകളിൽ നിങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെങ്കിൽ, അത് വളരാൻ സഹായിക്കുന്നു. സന്തോഷത്തിൽ നിങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെങ്കിൽ, അത് വളരാൻ സഹായിക്കുന്നു. നിങ്ങളുടെ സ്വന്തം ശത്രു ആകരുത്. നിങ്ങൾ കഷ്ടപ്പാടുകളിൽ മുഴുകുകയാണെങ്കിൽ, നിങ്ങൾ തെറ്റായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനാലാണിത്. നിങ്ങളുടെ ശ്രദ്ധ തിരിക്കുക. നിങ്ങൾക്ക് ആനന്ദകരമായ നിമിഷത്തിന്റെ ഒരു മെമ്മറി മാത്രമേ ഉള്ളൂവെങ്കിൽ പോലും മതി. അതിൽ ശ്രദ്ധ ചെലുത്തുക, അത് വളരും. വിത്ത് വളരും, അത് ഒരു വലിയ വൃക്ഷമായി മാറും.
ഓഷോ
ഉൾവിളി
നമ്മുടെ മനസും ബുദ്ധിയും സൂക്ഷ്മത കൈവരിക്കുമ്പോള്‍ പ്രപഞ്ചവും ദൈവവും നമ്മളോട് സംവേദിക്കുന്നത് നമ്മള്‍ക്ക് തിരിച്ചറിയുവാന്‍ തുടങ്ങും.
തയ്യല്‍ മെഷിന്‍ കണ്ടുപിടിച്ച ഏലിയാസ് ഹോവ് അതിനായുള്ള പ്രയത്നങ്ങള്‍ നടത്തിയിരുന്ന കാലത്തില്‍ ഒരു ആശയക്കുഴപ്പം നേരിട്ടു. കൈകൊണ്ട് തുന്നുന്ന ആ സൂചിയെ മെഷിന്‍ കൊണ്ട് പിടിപ്പിച്ച് തുന്നിക്കുക എന്ന ആശയം നടപ്പിലാവാത്തതിനാല്‍ നിരാശനായി അദ്ദേഹം അന്ന് ഉറങ്ങി. ഉറക്കത്തില്‍ വിചിത്രമായ ഒരു സ്വപ്നം കണ്ടു.സ്വപ്നത്തില്‍ കുറേ ആദിവാസികള്‍ അദ്ദേഹത്തെ പിടിച്ചുകെട്ടിയിട്ട് കൂര്‍ത്ത കുന്തങ്ങള്‍കൊണ്ട് ചുറ്റും നിന്ന് ആര്‍പ്പുവിളിയോടെ കുത്തി നോവിക്കുകയായിരുന്നു. സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന അദ്ദേഹം ആ സ്വപ്നത്തെക്കുറിച്ച് ആലോചിച്ചു നോക്കി. അവര്‍ കുത്തിയിരുന്ന കുന്തത്തിന്‍റെ കൂര്‍ത്ത അഗ്രങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു. ആ ദ്വാരങ്ങളില്‍ കാട്ടു വള്ളികള്‍ കോര്‍ത്തിട്ടുമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മനസില്‍ പുതിയ ആശയം മിന്നി മറഞ്ഞു. തയ്യല്‍മെഷിന്‍റെ സൂചിക്ക് കൂര്‍ത്ത അഗ്രത്തുതന്നെ ദ്വാരമിട്ടാല്‍ സംഗതി വിജയിക്കുമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അങ്ങനെ ആ സ്വപ്നം ഒരു പുതിയ കണ്ടെത്തലിന് കാരണമായി. നിങ്ങള്‍ക്ക് ഇതൊരു സ്വാഭാവികമായ സ്വപ്നം കാണലായി തോന്നുന്നുണ്ടോ. അതോ മനുഷ്യന്‍റെ ഇച്ഛാശക്തിക്കനുസരിച്ച് സാഹചര്യങ്ങളോ ആശയങ്ങളോ ഉരുത്തിരിയാത്ത സാഹചര്യത്തില്‍ ആ സദുദ്യമത്തിനായി പ്രപഞ്ചത്തിന്‍റെ മഹാമനസ് അദ്ദേഹത്തിന് ഒരു ഉള്‍വിളി സമ്മാനിച്ചതാണെന്ന് അംഗീകരിക്കാന്‍ കഴിയുന്നുണ്ടോ.എന്തായാലും ലോകത്തിലെ ഏറ്റവും ക്രിയാത്മകമായ സ്വപ്നം എന്ന ബഹുമതി ആ സ്വപ്നത്തിനാണ് ലഭിച്ചിരിക്കുന്നത്.
നമ്മുടെ ബോധ മനസിനേക്കാള്‍ സൂക്ഷ്മമാണ് ഉപബോധ മനസ് അത് നിഷ്കളങ്കവുമാണ്. അതിനാല്‍ ആദ്യ ചിന്തയില്‍ അസാധ്യമെന്നു കരുതിയ പല കാര്യങ്ങളും ഉപബോധ മനസ് ഏറ്റെടുത്താല്‍ സാധ്യമായിത്തീരുകതന്നെ ചെയ്യും. ചില ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് തൊട്ടുമുമ്പ് അവിടെ നിന്ന് മാറിപ്പോകാന്‍ ഉള്‍വിളി ലഭിച്ചതിനാല്‍ അതില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഉണ്ട്. ചിലര്‍ തന്‍റെ മരണ ദിവസവും സമയവും പോലും നേരത്തെ പ്രവചിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും ഇത് ശരിയായി വരാറില്ലെങ്കിലും ഒരു പരിധിവരെയൊക്കെ ചില ഉള്‍വിളികള്‍ നമുക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുക തന്നെ ചെയ്യും.എന്നാല്‍ പലപ്പോഴും നമ്മുടെ ഉള്‍വിളികള്‍ നമ്മള്‍പോലും ശ്രദ്ധിക്കുന്നില്ല. സദാ ബഹിര്‍മുഖമായി ഇന്ദ്രിയ രസങ്ങളില്‍ മുഴുകി ജീവിക്കുന്നതിനിടെ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു അല്ലേ. ദേവതകള്‍ നടക്കാന്‍ മടിക്കുന്ന വഴിയിലൂടെ അസുരന്‍മാര്‍ ഓടി നടക്കും എന്ന പഴഞ്ചൊല്ലു കേട്ടിട്ടില്ലേ. അതെന്തുകൊണ്ടാണ് ദേവതകള്‍ മടിക്കുന്നതെന്നാല്‍ അവര്‍ ഉള്‍വിളികളെ മാനിക്കുന്നതു കൊണ്ടാണ്.
ആയിരക്കണക്കിന് ചിന്തകള്‍ കുത്തിത്തിരുകി മനസിനെ ഭാരിച്ചതാക്കുമ്പോള്‍ ഇത്തരം ഉള്‍വിളികള്‍ക്ക് ബഹിര്‍ഗ്ഗമിക്കുവാന്‍ സാധ്യമല്ല.അതിനാല്‍ മനസിലും ബുദ്ധിയിലും അല്‍പം സ്ഥലമൊരുക്കൂ. അവിടെ പ്രപഞ്ചമഹാശക്തിയുടെ സഹായ ഹസ്തങ്ങള്‍ തരംഗങ്ങളായി വന്നെത്തുന്നത് അനുഭവിക്കുവാനാകും. ദഹനം എളുപ്പത്തിലാകണമെങ്കില്‍ ആമാശയത്തില്‍ അല്‍പ്പം സ്ഥലം കാലിയാക്കി വെക്കണമെന്ന് വൈദ്യന്‍മാര്‍ പറയാറുള്ളതുപോലെ വൈദ്യനാഥനായ ഭഗവാന്‍ പറയുന്നു
മക്കളേ, മനസും ബുദ്ധിയും ശാന്തമാകട്ടെ, ഈശ്വരോന്‍മുഖമാകട്ടെ… അപ്പോള്‍ ഈശ്വരന്‍ ജീവിത രഥത്തെ നയിക്കുന്നത് അനുഭവിക്കാം.
സദാ ബഹിര്‍മുഖമായി സുഖ വൈവിദ്ധ്യങ്ങളെ തേടിയലയുന്ന മനോബുദ്ധികള്‍ അന്തര്‍മുഖമായി വിശ്രമിക്കുമ്പോള്‍ ജീവിതത്തില്‍ പുതിയ പാതകള്‍ തുറക്കപ്പെടും. സമാധാനത്തിന്‍റെ ശുദ്ധ തരംഗങ്ങള്‍ മനസില്‍ നിറയുമ്പോള്‍ തെളിഞ്ഞ ജലത്തിന്‍റെ അടിത്തട്ട് വ്യക്തമായി കാണുന്ന പോലെ ദിവ്യമായ ഉള്‍വിളികള്‍ തെളിയപ്പെടും. ജീവിതമെന്ന അപരിചിതമായ പാതയിലൂടെ പരിചയ സമ്പന്നനായ ഒരു വഴികാട്ടി നിങ്ങളെ കൈ പിടിച്ച് നടത്തുന്നതു പോലെ ഒരനുഭവമുണ്ടാകും. അനുഭവം തന്നെയാണ് യഥാര്‍ത്ഥ ഗുരു. ഓം ശാന്തി: