*രാമകൃഷ്ണ പരമഹംസർ പറഞ്ഞ ഒരു കഥയുണ്ട്....* കഥയല്ല ..... സത്യമായും സംഭവിച്ച ഒരനുഭവം.... പരമഹംസരുടെ ശിഷ്യനായ നരേന്ദ്രന്റെ പിതാവിന്റെ അകാല മരണശേഷം ആ വീട്ടിലെ കാര്യങ്ങൾ വളരെ പരിതാപകരമായിരുന്നു.... അത്രയും വലിയ ഒരു കടം ആ കുടുംബത്തിനു വീട്ടാൻ ഉണ്ടായിരുന്നു... പലപ്പോഴും പട്ടിണിയിലുമായിരുന്നു ആ കുടുംബം...
മക്കൾക്ക് വേണ്ടി ആ അമ്മ പലപ്പോഴും ഭക്ഷണം ഒഴിവാക്കിയിരുന്നു എന്നറിഞ്ഞ നരേന്ദ്രൻ .... വീട്ടിലെത്തിയാൽ താൻ ഏതെങ്കിലും സുഹൃത്തിന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു എന്ന് പറഞ്ഞു തനിക്കുള്ള ഭക്ഷണം അമ്മയെക്കൊണ്ട് കഴിപ്പിക്കുമായിരുന്നു...
അത്രയും ദയനീയമായിരുന്നു ആ കുടുംബത്തിന്റെ അന്നത്തെ അവസ്ഥ... ഇതറിഞ്ഞ പരമഹംസർ ഒരു ദിവസം നരേന്ദ്രനേയും കൂട്ടി കാളി ക്ഷേത്രത്തിലേക്ക് പോയി.... ജഗദംബയായ കാളി മാതാവിനെ ചൂണ്ടി പറഞ്ഞു.... ചെല്ലൂ... ഇന്ന് അമ്മ നിന്നെ കാത്ത് നിൽക്കുകയാണ്... നിനക്കും കുടുംബത്തിനും എന്താണ് വേണ്ടതെന്ന് ചോദിക്കൂ... ഇന്ന് നീ എന്ത് ചോദിച്ചാലും അത് അമ്മ നിനക്ക് തരും.... ഇതും പറഞ്ഞു നരേന്ദ്രനെ പരമഹംസർ ക്ഷേത്രത്തിലേക്ക് തള്ളിവിട്ടു... തള്ളിവിട്ടു എന്ന് തന്നെ വേണം പറയാൻ .... കാരണം നരേന്ദ്രന്റെ താല്പര്യമായിരുന്നില്ല അത്... അൽപ്പ സമയം കഴിഞ്ഞും കാണാതായപ്പോൾ പരമഹംസർ വാതിലിലൂടെ നോക്കി... നരേന്ദ്രൻ കാളീ മാതാവിനു മുന്നിൽ നിശ്ശബ്ദനായി നിൽക്കുന്നു... ഏറെ സമയം കഴിഞ്ഞു. ........ നരേന്ദ്രൻ മടങ്ങിയെത്തി... നിനക്കും കുടുംബത്തിനും പട്ടിണിമാറ്റാൻ ആവശ്യമായതെല്ലാം കാളീമാതാവിനോട് ചോദിച്ചുവോ.... എന്ന ചോദ്യത്തിന് .... ഒന്നും ചോദിച്ചില്ല .... എന്ന ഉത്തരമായിരുന്നു മറുപടി... ഇത് കേട്ടതും പരമഹംസർ നരേന്ദ്രനെ വീണ്ടും കാളീമാതാവിന്റെ മുന്നിലേക്ക് പറഞ്ഞയച്ചു.... വീണ്ടും ഒന്നും ചോദിക്കാതെ തിരിച്ചെത്തി .... മൂന്നാമതും പരമഹംസർ നരേന്ദ്രനെ കാളീമാതാവിന്റെ മുന്നിലേക്ക് പറഞ്ഞയച്ചു... ഏറെ സമയം കഴിഞ്ഞു നിറഞ്ഞ മിഴികളോടെ നരേന്ദ്രൻ തിരിച്ചെത്തി... പരമഹംസർ ചോദിച്ചു... ഇത്തവണ നീ എന്താണ് ആവശ്യപ്പെട്ടത്.... നിറ മിഴികളോടെ നരേന്ദ്രൻ പറഞ്ഞു... ഗുരുനാഥാ... അങ്ങ് പറയുന്നത് പോലെ ആവശ്യപ്പെടാൻ എനിക്കാവില്ല...
ഞാൻ എന്തേങ്കിലും ആവശ്യപ്പെട്ടാൽ അതോടെ ആ കാളീമാതാവിന്റെ വാതിൽ എനിക്ക് മുന്നിൽ എന്നെന്നേക്കുമായി അടയുമെന്ന് അങ്ങേക്കും അറിയാമല്ലോ... പിന്നെന്തിനാണ് എന്നെ വിഷമിപ്പിക്കുന്നത്.... ഒരു നിമിഷം പരമഹംസർ നരേന്ദ്രനെ നോക്കി ഒന്നു പുഞ്ചിരിച്ചു.... കുഞ്ഞേ....നീ എന്തെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കിൽ അതിലൊതുങ്ങുമായിരുന്നു ജഗദംബികയുടെ ഉത്തരവാദിത്വം.... നീ ആവശ്യപ്പെടാത്തതിനാൽ ഈ നിമിഷം മുതൽ നിനക്കും നിന്റെ കുടുംബത്തിനും ആവശ്യമായതെല്ലാം കാളീമാതാവ് യഥാ സമയം എത്തിച്ചു തരും.. ദൈവീകതയുടെ വാതിൽ എല്ലായ്പ്പോഴും ആവശ്യപ്പെടുന്നവന്റെ മുന്നിലല്ല..... ഒന്നും ആവശ്യപ്പെടാത്തവന്റെ മുന്നിലാണ് തുറക്കുന്നത്.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ