മനുഷ്യർക്കിടയിൽ സന്മനസ്സുള്ള വരും ദുഷിച്ച മനസ്സുള്ളവരും ഉണ്ടാകും . അംഗവൈകല്യമുള്ള ഒരു വ്യക്തിയോട് വെറുപ്പോ വിദ്വേഷമോ ആയിരിക്കില്ല മറിച്ച് ദയയും സഹതാപവും ആയിരിക്കും മിക്ക മനുഷ്യർക്കും തോന്നുക. അതു പോലെ ആകണം ഇങ്ങനെയുള്ള മനോവൈകല്യം ഉള്ളവരോട് നമ്മുടെ മനോഭാവം. അവർക്ക് മറ്റുള്ളവരുടെ ദുഃഖത്തിലും പതനത്തിലും മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലുമൊക്കെ ആയിരിക്കും സന്തോഷം ഉണ്ടാകുന്നത്. അവരോട് ദയാ ഭാവം ഉണ്ടാകണം. കാരണം അന്യരെ ദുഃഖിപ്പിക്കുന്നത് ഒരു വലിയ പാപം ആണെന്നും കാലത്തിൻറെ ഗതി അനുസരിച്ച് ആ പാപത്തിനെ ഫലമായ ദുഃഖം തനിക്കുനേരെ വന്ന് തന്നെ പിടികൂടുമെന്നും അങ്ങനെയുള്ളവർ അറിയുന്നില്ല . അതിനാൽ അങ്ങനെയുള്ളവരോട് ദയാ ഭാവം വെക്കുന്നതിനോടൊപ്പം ശുഭ ഭാവനയും വയ്ക്കണം . ശുഭ ഭാവന വലിയൊരു ശക്തിയാണ് . അതിന് മറ്റുള്ളവരിൽ ശ്രേഷ്ഠ പരിവർത്തനം വരുത്താൻ ഉള്ള കഴിവുണ്ട് . ശുഭ ഭാവനയുടെ ശക്തിയിലൂടെ അവരെയും നന്മ നിറഞ്ഞ മനസ്സിനുടമയാക്കി മാറ്റുവാൻ കഴിയും. അങ്ങനെ അവരെയും നമുക്ക് ദുഃഖത്തിൽ നിന്ന് മോചിപ്പിക്കുവാൻ കഴിയും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ