ജനന മരണങ്ങൾക്കിടയിൽ നാം സമ്പാദിക്കുന്നതൊന്നും നമുക്കു സ്വന്തമല്ല. പോകുമ്പോൾ എല്ലാം ഉപേക്ഷിച്ചു തന്നെ പോകണം. സമ്പത്തും അധികാരങ്ങളുമെല്ലാം ഉപേക്ഷിക്ക തന്നെ ചെയ്യണം. എന്നാൽ മരണത്തോടെ ബോധത്തിലേയ്ക്കു ലയിച്ചു ചേരുന്ന മൂന്ന് പ്രതിഭാസങ്ങളുണ്ട്. നാം ആർജ്ജിച്ച സംസ്കാരം, അറിവ്, കർമഫലം എന്നിവയാണവ.
സംസ്കാരമെന്നാൽ ചിന്ത, ബുദ്ധി, കർമം എന്നിവയിൽ നിന്നുമുണ്ടാകുന്ന ഒരവസ്ഥയാണ്. എത്ര ജന്മങ്ങളെടുത്താലും ആർജ്ജിച്ച സംസ്കാരത്തിനനുസരിച്ച് യോജ്യമായ അവസ്ഥയിലും ദേശത്തും ഗർഭ പാത്രത്തിലും പുനർ ജനിക്കും.
ആർജ്ജിച്ച അറിവുകളൊന്നും എത്ര ജന്മമെടുത്താലും നഷ്ടമാവില്ല. ജന്മത്തോടെ മൂടപ്പെട്ടിരിക്കുന്ന ഈ അറിവിനെ ഗുരുവിന്റെയോ മറ്റേതെങ്കിലും സാഹചര്യത്തിന്റെയോ പ്രേരണയാൽ മൂടുപടം മാറ്റപ്പെടുമ്പോൾ നമ്മിലെ ബോധാവസ്ഥയിൽ നിന്നും പുറത്തു വരും.
കർമഫലമെന്നത് വ്യക്തിയിൽ അധിഷ്ടിതമായ ഫയലാണ്. നാം പോകുന്നിടത്തെല്ലാം ആ ഫയലും നമ്മോടൊപ്പമുണ്ടാകും. ആ ഫയലാണ് നമ്മുടെ ഭാഗ്യവും ദൗർഭാഗ്യവും നിർണയിക്കുന്നത്. പ്രാരാബ്ധം തീരുന്ന മുറയ്ക്ക് നാം യാത്ര പറയും. അതിനു പ്രായമോ സ്ഥലമോ അവസ്ഥയോ ഒന്നും ബാധകവുമല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ