ഒരിക്കൽ ഒരു സൂഫി പണ്ഡിതൻ കാട്ടിലെ ഒരു വൃക്ഷത്തണലിൽ നമസ്കരിക്കുകയായിരുന്നു. നമസ്കാരത്തിലായിരിക്കെ ഒരു സ്ത്രീ അദ്ദേഹത്തിന് മുൻപിലൂടെ അതിവേഗത്തിൽ ഓടിപ്പോയി.
അദ്ദേഹത്തിന് കോപമടക്കാനായില്ല.
ഞാനൊരു വിശുദ്ധ കർമം ചെയ്തു കൊണ്ടിരിക്കുമ്പോ എന്റെ മുൻപിലൂടെ ഓടിപ്പോയിരിക്കുന്നു.. ആ സ്ത്രീ തിരിച്ചു വരുമ്പോൾ എന്തായാലും ചോദിക്കണം. അങ്ങനെ വിട്ടാൽ പറ്റില്ല.
വൈകാതെ ആ സ്ത്രീ തിരിച്ചു വന്നു. കൂടെയൊരു കുഞ്ഞുമുണ്ടായിരുന്നു.
സൂഫി ചോദിച്ചു. എന്ത് അഹമ്മതിയാണിത്.?ഞാനൊരു പുണ്യ കർമം ചെയ്തു കൊണ്ടിരിക്കുമ്പോ എന്റെ മുന്നിലൂടെയാണോ ഓടുന്നത്..?
സ്ത്രീ പറഞ്ഞു; ആട്ടിൻ പറ്റത്തിന്റെ കൂടെ പോയതാണ് എന്റെ പൊന്നു മോൻ. ഇടയ്ക്ക് അവന്റെ കരച്ചിൽ കേട്ടു. വല്ല ചെന്നായ്ക്കളും അവന്റെ അടുത്തേക്ക് വന്നു കാണുമോയെന്ന വേവലാതിയിൽ എന്റെ പിഞ്ചോമനയുടെ അടുത്തേക്ക് ഓടിയപ്പോ ഞാൻ താങ്കളെ കണ്ടില്ല ക്ഷമിക്കണം!!
ഇനി ഇങ്ങനെ ആവർത്തിക്കരുതെന്നൊരു താക്കീത് കൊടുത്തു സൂഫി.
ആ സ്ത്രീ ചോദിച്ചു ;നിങ്ങളെന്ത് ചെയ്യുകയായിരുന്നു?
ഞാൻ നിസ്കരിക്കുകയായിരുന്നു.. എന്റെ നാഥനിൽ ലയിച്ചങ്ങനെ...
ആ സ്ത്രീ വീണ്ടും ചോദിച്ചു; നാഥനിൽ ലയിച്ചു പോയ താങ്കളെങ്ങനെയാണു ഒരു ജീവൻ ഇതിലെ കടന്നു പോയതറിഞ്ഞത്?
സൂഫിക്ക് മറുപടിയുണ്ടായിരുന്നില്ല.
NB:സൂഫിസം പഠിക്കാനെളുപ്പമാണ്. (ദൈവിക പ്രണയം) എഴുതാനും സാധിക്കും.. കൈ കഴയ്ക്കുവോളം. പക്ഷെ ഒരു സൂഫി ആയിത്തീരൽ... അത് നിയോഗമാണ്. കർമ ഫലമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ