2020, ജൂലൈ 7, ചൊവ്വാഴ്ച

ബോധോദയം സിദ്ധിച്ച മനുഷ്യന്റെ സ്വഭാവ സവിശേഷതകൾ എന്തൊക്കെയായിരിക്കും?


ബോധോദയം സിദ്ധിച്ച മനുഷ്യന്റെ സ്വഭാവ സവിശേഷതകൾ എന്തൊക്കെയായിരിക്കും?

ബോധോദയമുള്ളവൻ എന്നതുകൊണ്ടർത്ഥമാക്കുന്നത് ചോദ്യങ്ങളൊന്നും ബാക്കിയില്ലാത്തവൻ, എല്ലാം പരിഹരിക്കപ്പെട്ടവനെന്നാണ്. നേട്ടമോ വേദനയോ ആഹ്ലാദമോ മരണമോ എന്തു തന്നെ നടന്നാലും അവനെപ്പോഴും മൗനത്തിന്റെ വിതാനത്തിൽ തുടരുന്നവനാണ്. ശാന്തനും സംതൃപ്‌തനുമാണ്. ബോധോദയമുണ്ടായവനെന്നു പറഞ്ഞാൽ അയാൾ നിങ്ങൾക്കു കൂടി സാധ്യമായ.. എന്നാൽ നിങ്ങളൊരിക്കലും ശ്രമിച്ചു നോക്കാത്ത എന്തോ ഒന്നനുഭവിച്ചവനാണ്. നിറയെ പ്രകാശവും ആനന്ദവും നിർവൃതിയുമുള്ള ആളാണ്. ഒരു മദോത്മത്തനെപ്പോലെ ദിവ്യമായത് രുചിച്ചവൻ. അവന്റെ ജീവിതമൊരു ഗാനമാണ്. ഒരു നൃത്തമാണ്. ഒരു ആനന്ദോത്സവമാണ്. അവന്റെ സാന്നിദ്ധ്യമൊരനുഗ്രഹമാണ്.

അവനെയറിയണമെന്നുണ്ടെങ്കിൽ നിങ്ങളവന്റെ കൂടെയായിരിക്കണം. മാറി നിന്ന് നിരീക്ഷിക്കുന്നതായില്ല. അടുത്തു വരണം. അവനുമായി ദൃഢ മൈത്രിയിലാവണം. അവന്റെ സാർത്ഥവാഹക സംഘത്തിൽ ചേരണം. അവന്റെ കരം പിടിക്കണം. അവനെ തൊട്ടറിയണം. അവനെ നിങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാനനുവദിക്കണം. പുറത്തെന്തെങ്കിലും പ്രത്യേകതകൾ തിരയരുത്. ഒക്കെയും ആന്തരികമായ അനുഭവമാണ്.

എങ്കിലും ചില സൂചനകൾ തരാവുന്നതാണ്. ബോധോദയം സിദ്ധിച്ചവന്റെ സാമീപ്യത്തിലൊരു കാന്തിക ശക്തി അനുഭവപ്പെടും. അഗാധമായ ഒരാകർഷണം നിങ്ങൾക്കയാളോട് തോന്നും. വ്യക്തി പ്രഭാവത്തിന്റെ കേന്ദ്രമായി നിങ്ങളയാളെയറിയും. എന്നാലൊരു പേടി തോന്നി അടുത്തില്ലയെന്നു വരും. അടുത്തു ചെന്നാൽ തിരിച്ചു പോകാൻ പ്രയാസമായിരിക്കും. അത് സാഹസികമാണ്. ചൂതാട്ടക്കാർക്ക് മാത്രമേ കഴിയു. കച്ചവടക്കാർക്ക് പറഞ്ഞതല്ല.

ഓഷോ 'പുരുഷൻ'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ