സമൂഹത്തിന്റെ സ്ഥാപിത താത്പര്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും
മനുഷ്യർ അവരായിരിക്കുന്നതിൽ തൃപ്തിയനുഭവിക്കാത്തവരാണ്. എന്തുകൊണ്ടാണൊരു ലാളിത്യമാർന്ന മനുഷ്യ ജീവിയായിരിക്കുന്നതിനു പകരം അധികാരത്തിനും അന്തസിനും പിന്നാലെ പോകാനാളുകൾ നിർബന്ധിക്കപ്പെടുന്നത്?
ഇതിന് 2 വശങ്ങളുണ്ട്. 2 ഉം മനസിലാക്കേണ്ടതുണ്ട്.
ആദ്യം നമ്മളൊരിക്കലും നമ്മളെ പോലെ മാതാപിതാക്കളെയും അദ്ധ്യാപകരെയും അയൽവാസികളെയും സമൂഹത്തെയും സ്വീകരിക്കരുത്. എല്ലാവരും നമ്മെ നന്നാക്കാനും ഭേദപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. എല്ലാവരും ചൂണ്ടി കാണിക്കുന്നത് ഏത് മനുഷ്യരും ഒളിച്ചു വയ്ക്കാനാഗ്രഹിക്കുന്ന വൈകല്യങ്ങളും തെറ്റുകുറ്റങ്ങളും ദൗർബല്യങ്ങളുമാണ്. ആരും നമ്മുടെ സൗന്ദര്യത്തെയൊ ബുദ്ധിയെയൊ ആഡംബരത്തെയൊ ഊന്നി പറയുന്നില്ല.
ജീവിക്കുകയെന്നതൊരു തരത്തിൽ അനുഗ്രഹമാണ്. പക്ഷെ ആരും നമ്മോടതിന് നന്ദി പറയില്ല. നമ്മൾ 'ആയിരിക്കുന്നതിനെ' ഒരിക്കലുമംഗീകരിക്കില്ല. നമ്മൾ ബഹുമാന്യനാണെങ്കിൽ, ശേഷിമാനാണെങ്കിൽ, ധനികനാണെങ്കിൽ, ബുദ്ധിമാനാണെങ്കിൽ, പ്രശസ്തനാണെങ്കിൽ മാത്രം അംഗീകരിക്കപ്പെടും.
എല്ലാ ശിശുക്കളും ജനിക്കുന്നത് വളരാനും വളർന്ന് സ്നേഹത്തോടെ, അനുകമ്പയോടെ, മൗനത്തോടെ ഒരു നിറഞ്ഞ മനുഷ്യ ജീവിയാകാനാണ്. അവൻ അവനെ ആഘോഷിക്കുന്നവനായി തീരുന്നു. അവിടെ മത്സരത്തിന്റെയൊ താരതമ്യത്തിന്റെയൊ പ്രശ്നമില്ല.
നമ്മുടെ വളരാനുള്ള വ്യഗ്രഗതയെ, വികസിക്കാനുള്ള ഇച്ഛയെ സമൂഹത്തിന്റെ സ്ഥാപിത താത്പര്യങ്ങൾ സമർത്ഥമായുപയോഗിക്കുന്നു. കാരണം ആദ്യമേയുള്ള പരുവപ്പെടുത്തൽ നമ്മളെ വഴി തെറ്റിക്കുന്നു. അവരതിനെ വഴി തിരിച്ചു വിടുന്നു. ഇതിനൊക്കെ ധാരാളം പണമാവശ്യമാണെന്ന ബോധം സമൂഹം നമ്മുടെ മനസിൽ കടത്തി വിടുന്നതിനാൽ നാമും അങ്ങനെ ചിന്തിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ