*എന്താണ് സത്ത്?*
*സത് കിം?*
*ശിഷ്യന്‍ ചോദിക്കുന്നു..*
*"കാലത്രയേഭി യത് തിഷ്‌ഠതി തത് സത്."*
*മൂന്നുക്കാലത്തും മാറാതെ നിലനില്‍ക്കുന്നതെന്തോ അതിനെയാണ് സത്ത് എന്നു പറയുന്നത്.* *ഏതാണ് മൂന്നുകാലം?*
*അനുഭവമണ്ഡലങ്ങളാണ് മൂന്നുകാലങ്ങള്‍.*
*1.ജാഗ്രദ്-*
*ഇപ്പോള്‍ ഞാന്‍ കാണുന്നു,* *കേള്‍ക്കുന്നു,* *സ്‌പര്‍സിക്കുന്നു,* *ഘ്രാണിക്കുന്നു,* *ഇങ്ങനെ നമ്മള്‍ ലോകത്തെ അനുഭവിക്കുന്നത് ജാഗ്രദ് അവസ്ഥ.*
*2.സ്വപ്‌നം-*
*നമ്മള്‍ ഉറങ്ങുമ്പോള്‍ സ്വപ്‌നം കാണുന്നു,* *ഉണര്‍ന്നതിനു ശേഷം നമ്മള്‍ പറയുന്നു,* *ഞാന്‍ ഇന്നലെ ഒരു സ്വപ്‌നം കണ്ടു.* *സ്വപ്‌നത്തെ മാറിനിന്ന് നമ്മള്‍ കാണുകയായിരുന്നു.* *അതുകൊണ്ടാണ് നമ്മള്‍ക്ക് പറയാന്‍ സാധിച്ചത് ഞാന്‍ ഇന്നലെയൊരു സ്വപ്‌നം കണ്ടു എന്ന്.* *കാണുന്ന ദൃക്കും പിന്നെ ഒരു ദൃശ്യവും.* *അവിടെയും ഒരു ഞാനുണ്ട്,സ്വപ്‌നം കണ്ട ഞാന്‍.*
*3.സുഷുപ്‌തി-*
*ഞാന്‍ ഒന്നും അറിഞ്ഞില്ല സുഖമായി ഉറങ്ങി.* *ഇതും ഞാന്‍ അറിയുന്നു,* *ഞാനൊന്നും അറിഞ്ഞില്ല എന്നും ഞാനറിയുന്നു,* *ഈ മൂന്ന് അവസ്ഥയും അനുഭവിക്കുന്നു അറിയുന്നു.* *ഇതിനെയാണ് കാലത്രയം എന്നു പറയുന്നത്,*
*മൂന്നു അനുഭവങ്ങള്‍.!* *ഈ മൂന്നു അനുഭവത്തെയാണ് പുരാണത്തില്‍* *ഭൂലോകം, സ്വര്‍ലോകം, പാതാളം എന്നു പറയുന്നത്.* *ഭൂലോകം എന്നു പറഞ്ഞാല്‍ ജാഗ്രദ് അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു.* *സ്വര്‍ലോകം സ്വപ്‌നാവസ്ഥയെ,* *പാതാളം എന്നു പറഞ്ഞാല്‍ ഒരു വീഴ്‌ച്ചയാണ് ഗാഢസുഷുപ്‌തി.* *ഈ മൂന്നു ലോകവും ഞാന്‍ അറിയുന്നു അനുഭവിക്കുന്നുണ്ട്.* *അതിനു മാറ്റമില്ല ആ ബോധമാണ് പ്രപഞ്ചത്തിന്റെ മുഴുവന്‍ അസ്ഥിത്വവും അനുഭവമാക്കുന്നത്.* *അതില്ലെങ്കില്‍ ഈ ലോകമില്ല,* *ഈ മൂന്നു കാലങ്ങളില്‍,മൂന്നു അനുഭവങ്ങളില്‍ മാറാതെ യാതൊന്നു നിലനില്‍ക്കുന്നുവോ,* *അതാണ് സത്.*
*ഇത് ശരീരവുമായി ബന്ധപ്പെട്ടതല്ല,* *ഞാന്‍ കണ്ടു, ഞാന്‍ കേട്ടു എന്നൊക്കെ പറയുന്ന ഞാന്‍ എന്ന ബോധമുണ്ട്.*
*അതുതന്നെയാണ് *ഞാന്‍*ഒരു സ്വപ്‌നം കണ്ടു എന്നു പറയുന്നത്,* *ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നു പറയുന്നത്,* *അനുഭവങ്ങള്‍ മാറുമ്പോഴും ഞാന്‍ മാറുന്നില്ല,* *ആ സത് എന്നു പറയുന്നത് പ്രപഞ്ചത്തിന്റെ അടിസ്ഥാനമായ കാരണമാണ്.*
*ഈ കാരണത്തെ അന്വേഷിക്കുകയാണ് വേണ്ടത്.* *ഈ അന്വേഷണ ജീവിതമാണ് അദ്ധ്യാത്മികത,* *ഇതാണ് ആത്മാന്വേഷണം.* *സ്വന്തം സത്തയെ കണ്ടെത്തുക.* *ഞാനും ഈ കാണുന്ന പ്രപഞ്ചവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്ന ബോധമാണ് വേണ്ടത്.!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ