2018, ഒക്‌ടോബർ 2, ചൊവ്വാഴ്ച

Secret Code of Success Summary


Secret Code of Success written by Mr. Noah St John

7 Hidden Steps to more Wealth and Happiness

1. Afformation - not affirmation നമ്മൾ Affirmation കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് , നമ്മുടെ തലച്ചോറ് ചോദ്യരൂപത്തിൽ ചോദിച്ചാൽ അവിടെ നമ്മുക്ക് വേണ്ടി പ്രവർത്തിക്കും , അത് വളരെ നേരത്തെ നമ്മിൽ ഫലം തരും.

eg. Why am i rich?

Why am i healthy?

2. Loving Mirror and safe Heaven - നമ്മുടെ കണ്ണിന്റെ ഉള്ളിലെ കളർ നമ്മുക്ക് കാണാൻ കഴിയില്ല കണ്ണാടിയിൽ നോക്കിയാൽ പോലും അത് നമ്മുക്ക് വ്യക്തമല്ല . നമ്മുടെ ഉള്ളിൽ ഉള്ള അതിശയിപ്പിക്കുന്ന Power & gift നമ്മുക്ക് കാണാൻ കഴയില്ല . അത് മറ്റുള്ളോർക്കു കാണാൻ കഴിയും അങ്ങനെയുള്ളവരെ നമ്മൾ നമ്മടെ ചുറ്റും നിറുത്തുക , അവരുടെ uncondition സഹായം നമ്മുക്ക് കിട്ടും.

3. System of Support - create a system of support with your loving mirror നമ്മുടെ ജീവിത വിജയത്തിന് നമ്മളെ സഹായിക്കുന്ന "mentor" നമ്മളെ push ചെയ്തു പരിധിക്കു പുറത്തു കൊണ്ടുവരുന്നവരെ സൃഷ്ടിക്കുക

4. Goal free zone - സമ്മർദ്ദങ്ങൾ ഒഴിവാക്കുക , ലക്ഷയ രഹിതമായ മേഖലകൾ പ്രവർത്തനങ്ങൾ സൃഷ്ഠിക്കുക ,നടത്തം , പ്രകൃതി ആസ്വദിക്കുക , കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക അങ്ങനെയുള്ള കാര്യം ചെയുക.

5. Who are you tryng to protect, Punish or Please - നമ്മൾ ആഗ്രഹിക്കുന്ന കാര്യത്തിൽ എത്തിച്ചേരാൻ കഴിയുന്നില്ല എങ്കിൽ നമ്മുടെ കാല് ബ്രേക്കിൽ ചവുട്ടി ഇരിക്കുവാന്, ഇതു മനസ്സിലാക്കി ശേഷം ലക്ഷയത്തിലോട്ടു പോകുക

6. Find Your no - നോ പറയാൻ പഠിക്കുക നമ്മോടും മറ്റുള്ളോരോടും

7. Find your Because - What your purpose is and what work you have to do to be the best version of yourself

2018, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

വയസ് നാല്പതുകളിലോ അമ്പതുകളിലോ എത്തിനിൽക്കുന്നവരെ, എത്തിനോക്കുന്നവരെ,


വയസ് നാല്പതുകളിലോ അമ്പതുകളിലോ എത്തിനിൽക്കുന്നവരെ, എത്തിനോക്കുന്നവരെ, എത്തി കഴിഞ്ഞവരെ, ഇത് നിങ്ങൾക്കാണ്.........

ഹോ,നമ്മളോളം കുട്ടികളെ നോക്കുന്ന മനുഷ്യർ ഏതെങ്കിലും ലോകത്തുണ്ടാവുമോ?

എത്ര വയസുവരെയാണ്‌ മനുഷ്യരുടെ സദാ സംരക്ഷിക്കപ്പെടേണ്ട ഒരു കുട്ടിക്കാലം?

ഇരുപതും ഇരുപത്തിയഞ്ചും കടന്ന് അത്‌ പിന്നേയും മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുകയാണ്‌

പ്ലാവില പെറുക്കാറായാൽ അതു ചെയ്യണം എന്ന് നിഷ്കർഷിച്ചിരുന്ന ഒരു കാലഘട്ടത്തിലെ ബാല്യം ജീവിച്ചവരാണ്‌ നമ്മൾ

പത്തു വയസാവുമ്പോഴക്കും കുടുംബജോലികളിൽ അവരവരുടെ പങ്ക്‌ നിർവ്വഹിച്ചിരുന്നവർ

അവരുടെ തലമുറയിൽപെട്ട അമ്മമാരാണ്‌ ഇരുപത്തി അഞ്ചു വയസുകാരൻ മകൻ വീട്ടിൽ ഒറ്റക്കാണ്‌ എന്ന കാരണത്താൽ

കൂട്ടുകാരികൾ പ്ലാൻ ചെയ്ത ആ യാത്രയിൽനിന്ന് ഒഴിവായി നിൽക്കുന്നത്‌

മക്കളിലൊരാൾ പത്താം ക്ലാസിലെത്തിയാൽ നീണ്ട അവധിക്കപേക്ഷിക്കുകയും , ടി വി യും ഇന്റർനെറ്റുമടക്കം സകല വിനോദങ്ങളും റദ്ധുചെയ്ത്‌ വീടിനെ മരണവീടുപോലെ ശോകമൂകമാക്കുകയും ചെയ്യുന്നതും

മകന്‌ മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയതിനാൽ അഞ്ചരവർഷം അവധിയെടുത്ത്‌ കൂട്ടിരിക്കുന്ന ഒരമ്മയെ പറ്റി കേട്ടിട്ടുണ്ട്

ഹോസ്റ്റലൊന്നും ശരിയാവില്ല ,അവന്‌ ഞാൻ ഇല്ലാതെ പറ്റില്ല എന്നാണ്‌ അവരുടെ യുക്തി

കുട്ടികളുടെ ജീവിതത്തിൽ തണലാവേണ്ടതില്ല എന്നല്ല,

നിങ്ങൾ കരിഞ്ഞുണങ്ങി പൊടിഞ്ഞു തീരുംവരെ അവർക്കായി ഇങ്ങനെ വെയിലുകൊള്ളേണ്ടതുണ്ടോ എന്നതാണ്‌ വിഷയം .

സ്വയം തണൽ തേടാൻ അവർ പ്രാപ്തരായ ശേഷവും അവനവന്റെ ജീവിതമങ്ങനെ ത്യജിക്കേണ്ടതുണ്ടോ എന്ന്.

ഒരു പൊന്മാന്‌ അൽപനേരം കൂടി അധികം മെനക്കെട്ടാൽ അതിന്റെ കുഞ്ഞുങ്ങൾക്കുള്ള മീനിനെക്കൂടി പിടിക്കാവുന്നതേ ഉള്ളൂ

പക്ഷേ കണ്ടിട്ടില്ലേ അത്‌ മീൻ പിടിക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കുകയാണ്‌ ചെയ്യുക

കോടിക്കണക്കായ ആളുകൾ ജീവിച്ചു മരിച്ചുപോയ ഒരിടമാണ്‌ ഈ ഭൂമി ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ മരിച്ചവരുള്ള ഒരിടം

നിങ്ങൾ നിങ്ങളുടെ ജീവിതംജീവിക്കുക എന്നത്‌ പ്രധാനമാണ്‌

മരങ്ങളിൽ വള്ളികൾക്ക്‌ എന്നുള്ളതുപോലെയാണ്‌ മറ്റുള്ളവർക്ക്‌ നിങ്ങളുടെ ജീവിതത്തിൽ സ്ഥാനം നൽകേണ്ടത്‌ അത്‌ ഇത്തിക്കണ്ണികൾ എന്നതുപോലെയാവുമ്പോഴാണ്‌ ആദ്യം നിങ്ങളും പിന്നാലെ നിർബന്ധമായും അവരും ഉണങ്ങിപ്പോകുന്നത്‌

മരിക്കുംബോൾ തിന്മകളിൽ നിന്ന് എന്ന പോലെ തന്നെ നന്മകളിൽ നിന്നും മനുഷ്യൻ സ്വതന്ത്രനാകുന്നുണ്ട്‌

രണ്ടാമത്തെ തലമുറക്കപ്പുറം നിങ്ങളെ ആരോർക്കാനാണ്‌? ഇനി അഥവാ ഓർത്തിരുന്നാൽ തന്നെ നിങ്ങൾക്ക്‌ അതു കൊണ്ട്‌ എന്ത്‌ ലാഭമാണുള്ളത്‌?

അതു കൊണ്ട്‌ അവനവന്റെ ജീവിതത്തെ പൂർണ്ണമായും ഉരുക്കിയൊഴിച്ച്‌ അപരന്റെ ജീവിതത്തിൽ വെളിച്ചം പകരാതിരിക്കുക അവനവനെ കൂടി ഇടക്കൊക്കെ പരിഗണിക്കുക അവനവന്റെ ഇഷ്ടങ്ങൾക്ക്‌ അപരന്റേതിന്‌ ഒപ്പമെങ്കിലും പരിഗണന നൽകുക

നാൽപത്തി അഞ്ച്‌ വയസ്‌ കഴിഞ്ഞ ഒരു മദാമ്മ ഈയിടെ വയനാട്ടിൽ വന്നു

അൻപത്‌ വയസിന്‌ മുൻപ്‌ ചെയ്യേണ്ട അൻപതുകാര്യങ്ങൾ എന്നൊരു ബക്കറ്റ്‌ ലിസ്റ്റ്‌ ഉണ്ടായിരുന്നു അവരുടെ കയ്യിൽ അതിൽ മുക്കാലും അവർ ചെയ്തു തീർക്കുകയും ചെയ്തിരുന്നു

ആനപ്പുറത്ത്‌ കയറുക എന്ന ബാക്കിയുള്ള ഒരൈറ്റം നടപ്പിലായിക്കിട്ടുമോ എന്നാണ്‌ ആയമ്മക്ക്‌ അറിയേണ്ടിയിരുന്നത്‌

മറ്റുള്ളവർക്ക്‌ വിചിത്രമെന്ന് തോന്നാം ചിലപ്പോൾ നമ്മുടെ ചില ആഗ്രഹങ്ങളെ അത്‌ പക്ഷേ നമ്മുടെ കുഴപ്പമല്ല , നമ്മളല്ല അവർ എന്നത്‌ കൊണ്ടുണ്ടാകുന്ന ചെറിയ ഒരു കൺഫൂഷനാണത്‌ നാം കാര്യമാക്കേണ്ടതില്ലാത്ത ഒന്ന്.

നിത്യവും ധാരാളം രോഗികൾ പ്രായമെത്തി മരിക്കുന്ന ജെറിയാട്രിക്‌ വാർഡിൽ ദീർഘകാലം ജോലി ചെയ്ത ഒരു നർസ്സിന്റെ അഭിമുഖം ഓർമ്മയിൽ വരുന്നു

ഭൂരിപക്ഷം ആളുകളും മരണത്തോടടുക്കുംബോൾ പറഞ്ഞിരുന്നത്‌ എന്തായിരുന്നു എന്നതായിരുന്നു അവരോടുള്ള ഒരു ചോദ്യം. 'കുറേക്കൂടി നന്നായി ജീവിക്കാമായിരുന്നു..'എന്നതാണ്‌ അതിന്‌ അവർ പറഞ്ഞ ഉത്തരം

പിന്മടക്കം സാധ്യമല്ലാത്ത ഒരു പോയന്റിൽ എത്ര വേദനാജനകമാണ്‌ ആ വിചാരം എന്ന് ആലോചിച്ചു നോക്കൂ

ധാരാളം ആഗ്രഹങ്ങളുമായി മരണത്തിലേക്ക്‌ പോകുന്നവർ പരാജയപ്പെട്ട ജീവിതങ്ങൾ നയിച്ചവരാകുന്നു

ഒരു ജീവിതം കൊണ്ടും തീരാതെ അനന്തമായി നീളുന്ന ആക്രാന്തപ്പെട്ട ആശാപാശത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്‌

നിസ്സാരമെങ്കിലും പലവിധകാരണങ്ങളാൽ നടക്കാതെപോകുന്ന ഒരു മനുഷ്യന്റെ കുഞ്ഞു കുഞ്ഞ്‌ ആശകളേക്കുറിച്ചാണ്‌

മറ്റുള്ളവരുടെ കാര്യങ്ങൾ ഒന്നും തന്നെ ഗൗനിക്കാതെ തന്നിഷ്ടം കാട്ടി നടക്കണമെന്നുമല്ല മറ്റുള്ളവർക്ക്‌ വേണ്ടി, മറ്റുള്ളവർക്ക്‌ വേണ്ടി എന്ന് നാം ത്യജിച്ചുകളയുന്ന നിർദോഷങ്ങളായ നമ്മുടെ ചില സന്തോഷങ്ങളെക്കുറിച്ചാണ്‌ ഞാൻ പറയാൻ ശ്രമിക്കുന്നത്‌

നാളേക്ക്‌ നാളേക്ക്‌ എന്ന് നാം മാറ്റിവക്കുകയും ജീവിതത്തിൽ ഒരിക്കലും നടക്കാതെ പോകുകയും ചെയ്യുന്ന പലപല സംഗതികളെക്കുറിച്ച്‌ അത്‌ പലർക്കും പലതാകാം വിജനമായ ഒരു മലമുകളിലേക്ക്‌ ഒറ്റക്ക്‌ കയറിപ്പോകുന്നതോ പ്രിയപ്പെട്ട ഒരാളോടൊപ്പം രാത്രി മഴ നനയുന്നതോ ആകാം കാസിരംഗയിലെ ഒരു ഒരു കാനന സഫാരിയോ ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലോ ആകാം ഉറക്കെയുറക്കെ പാടുക മതിവരുവോളം നൃത്തം ചെയ്യുക പുഴയോരത്തെ ഒരു പുൽമൈതാനത്തിൽ ആകാശം കണ്ട്‌ മലർന്നു കിടക്കുക, തുടങ്ങി അന്യന്‌ ദ്രോഹം ചെയ്യാത്ത എന്തു തരം ആഗ്രഹങ്ങളുമാവാം എന്നു സാരം

നിങ്ങൾ അതിയായി ഒരു കാര്യം ആഗ്രഹിക്കുകയാണെങ്കിൽ പൗലോ കൊയ്‌ലോ പറഞ്ഞപോലെ ലോകം മുഴുവൻ അതിനായി ഗൂഢാലോചന ചെയ്തേക്കില്ലെങ്കിലും ആരെങ്കിലുമൊക്കെ അതിനായി നിങ്ങളോടൊപ്പമുണ്ടാവും എന്ന് ഉറപ്പാണ്‌ വർക്ക്‌ ഏരിയയിൽ പൊടിപിടിച്ചു കിടക്കുന്ന ആ സിംഗറിന്റെ തയ്യൽ മെഷീൻ കണ്ടോ

'തൊട്ടതിനും പിടിച്ചതിനും ടെയിലറുടെ അടുത്ത്‌ പോകാൻ വയ്യ.. ഇനി അത്യാവശ്യം തൈപ്പൊക്കെ ഞാൻ തൈച്ചോളാം' എന്ന് നിങ്ങൾ പറഞ്ഞപ്പോൾ അത്‌ നേരാണ്‌ എന്ന് ഒരാൾ വിശ്വസിച്ചതാണ്‌ അതങ്ങനെ അവിടെ വരാൻ കാരണം അലക്കിയ തുണി ഉണങ്ങാൻ സ്റ്റാന്റായി ഇപ്പോൾ ഉപയോഗിക്കുന്ന ആ തടി കുറക്കാനുള്ള സൈക്കിളില്ലേ അതും അങ്ങനെ വന്നതു തന്നെ

എല്ലാവർക്കും വായിക്കാനുള്ളതാണെങ്കിൽ കൂടി എന്നത്തെയും പോലെ ഈ കുറിപ്പ്‌ കൊണ്ടും ഞാൻ ലക്ഷ്യം വക്കുന്നത്‌ നാൽപത്‌ കഴിഞ്ഞവരേയാണ്‌ മറ്റുള്ളവർക്ക്‌ ഇനിയും സമയമുണ്ടെന്നും ധാരാളം ബസുകൾ വരാനുമുണ്ടെന്നും അറിയാവുന്നതു കൊണ്ടാണ്‌ അത്‌ നാൽപത്‌ കഴിഞ്ഞവർ നിശ്ചയമായും ഓടിയേ പറ്റൂ സ്റ്റാന്റ്‌ വിട്ടു പോയിക്കൊണ്ടിരിക്കുന്നത്‌ അവർക്കുള്ള അവസാന ബസുകളാണ്‌ അമാന്തിച്ചു നിന്നാൽ മനസമാധാനമില്ലാതെ മരിക്കാം ഈ മനോഹരതീരത്ത്‌ ഒരാവശ്യവുമില്ലാതെ പാഴാക്കിക്കളയാൻ ഒരു ജന്മം കൂടി തരുമോ എന്ന് ശോകഗാനം മൂളാം നിങ്ങളോട്‌ എന്ന വ്യാജേന ഇത്‌ ഞാൻ എന്നോടും കൂടിയാണ്‌ പറയുന്നത്‌ എന്ന് തിരിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ പലവിധ ഉത്തരവാദിത്തങ്ങളുടെ സമ്മർദ്ധങ്ങൾ എന്റെ ചില പ്രിയപ്പെട്ട പരിപാടികളെ തടസപ്പെടുത്തുമ്പോൾ അതിനെ അതിജീവിക്കാനായി ഞാൻ പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്‌ പരോപകാരാർത്ഥം അതു കൂടി പങ്കുവെച്ചു കൊണ്ട്‌ ഞാൻ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം എന്നു കരുതുന്നു ഈ നിമിഷത്തിൽ ഞാൻ മരിച്ചു പോയിരുന്നു എങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ചിന്ത ചെയ്യലാണ്‌ ആ കൗശലം ഒരാൾ ഇല്ലാതായാൽ ലോകത്തിന്‌ എന്ത്‌ സംഭവിക്കാനാണ്‌? ഭാര്യ തനിയെ ജീവിക്കില്ലേ? മകൾ പഠിക്കുകയോ ഉദ്യോഗം നേടുകയോ കല്യാണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യില്ലേ? നാട്ടിൽ ആളുകൾ പശുക്കളെ വളർത്തില്ലേ? ലോകം അതിന്റെ ക്രമം വീണ്ടെടുക്കില്ലേ? അത്രയേ ഉള്ളൂ കാര്യം നിങ്ങളുടെ ഈ പറയുന്ന തിരക്കുകൾക്കൊക്കെ അത്രയേ ഉള്ളൂ പ്രസക്തി

അപ്പോ ശരി .. എല്ലാവർക്കും കാര്യം തിരിഞ്ഞല്ലോ അല്ലേ? ജീവിക്കുക എന്നത്‌ ജീവനുള്ളപ്പോൾ മാത്രം സാധ്യമാകുന്ന ഒന്നാണ്‌ എന്നു സാരം...💐💐💐

*

Sri Bhuddha & Angulimala


ശ്രീബുദ്ധനെ തടഞ്ഞു കൊണ്ട് അനുയായികള്‍ പറഞ്ഞു, “ഇനിയങ്ങോട്ട് പോകരുത്, അവിടെയാണ് അംഗുലീമാലയുടെ താവളം. “ശ്രീ ബുദ്ധന്‍ മന്ദഹസിച്ചു. വിലക്കുവകവെയ്ക്കാതെ ഒറ്റയ്ക്ക് മുന്നോട്ടു നീങ്ങി. കൊടും ഭീകരനാണ് അംഗുലീമാല. അയാള്‍, താന്‍ കൊന്ന മനുഷ്യരുടെ വിരലുകള്‍ (അംഗുലി) കോര്‍ത്ത് മാലയുണ്ടാക്കി അണിഞ്ഞിരുന്നു. അങ്ങനെയാണ് അംഗുലീമാല എന്നു പേരുതന്നെ ഉണ്ടായത്.

തന്റെ താവളത്തിലൂടെ, നിര്‍ഭയനായി നടക്കുന്ന ശ്രീബുദ്ധനെ അംഗുലീമാല കണ്ടു.

“നില്ക്കൂ” അയാള്‍ ഗര്‍ജ്ജിച്ചു.

ശ്രീബുദ്ധന്‍, നിന്നില്ല, ശ്രദ്ധിക്കാതെ മുന്നോട്ടു തന്നെ നീങ്ങി. ഉയര്‍ത്തിയ അരിവാളുമായി ആ ഭീകരന്‍ പുറകെ പാഞ്ഞു. ബുദ്ധന്റെ മുന്നില്‍ കടന്നു ചെന്ന് അംഗുലീമാല അലറി. “നില്ക്കാന്‍.”

വശ്യമായ പുഞ്ചിരിയോടെ, വാത്സല്യമൂറുന്ന മിഴികള്‍ അംഗുമാലയുടെ മിഴികളിലൂന്നി ബുദ്ധന്‍ അരുളി കുഞ്ഞേ ഞാന്‍ നില്ക്കുകയാണ്, ഓടുന്നത്… നീയല്ലേ…”

“ങേ…” അംഗുലീമാല തരിച്ചുപോയി. നടന്നുകൊണ്ടിരിക്കുന്ന ഒരാള്‍ നില്ക്കുകയാണെന്ന് പറയുന്നു. അതേ സമയം തന്നെ തെല്ലും ഭയക്കുന്നുമില്ല. ബുദ്ധന്‍ അരുളി.

“അതേ… നിന്റെ മനസ്സ് എപ്പോഴെങ്കിലും സ്വസ്ഥമായിരുന്നിട്ടുണ്ടോ. മനസിന്റെ ഓട്ടമാണ് ഓട്ടം. ശരീരത്തിന്റെ ചലനമല്ല. എന്റെ മനമോ സദാ നിശ്ചലമാണ്.”

അംഗുലീമാലയില്‍ പരിവര്‍ത്തനം അവിടം മുതല്‍ തുടങ്ങി എന്നാണ് ചരിത്രം. പിന്നീട് വലിയ തപസ്വിയായി തീര്‍ന്നു അദ്ദേഹം.

മനസാണ് യഥാര്‍ത്ഥ ഓട്ടക്കാരന്‍. മനസ് ശാന്തമായാല്‍ നമുക്കു ശാന്തമാകാന്‍ കഴിയും. അതിന് സജ്ജന സമ്പര്‍ക്കമാണ് വേണ്ടത്..

.💐💐

Good Story


ഒരാൾ ഒരു പാറക്കല്ല് ഉരുട്ടി റോഡരികിലേക്കിട്ടു...

അതുകണ്ട്നിന്ന ഒരു ശില്പിയുടെ മനസ്സില്‍ കുളിര്‍മഴ പെയ്തു...

ഉപേക്ഷിക്കപ്പെട്ട ആ കൂറ്റന്‍ കല്ല് അദ്ദേഹം തന്റെ ശില്പശാലയില്‍ എത്തിച്ചു... അതില്‍ നിന്നും അദ്ദേഹം മനോഹരമായ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കി. പണി തീര്‍ന്നയുടനെ ശില്പി അത് പ്രദര്‍ശനത്തിന് വച്ചു....

മറ്റൊരു ദിവസം പഴയ ആള്‍ അതുവഴി പോകുകയുണ്ടായി... അയാള്‍ പ്രതിമയെ നോക്കി മതിമറന്നു നിന്നു. എന്തൊരു ഭംഗിയുള്ള വിഗ്രഹം.... അയാള്‍ക്കത് വളരെയധികം ഇഷ്ടമായി. എന്തു വിലകൊടുത്തും അത് കരസ്ഥമാക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു.... ശില്പിയെ സമീപിച്ചു അതിനു എന്ത് വില തരണമെന്ന് അന്വേഷിച്ചു. വെറും തുച്ചമായ വിലയായിരുന്നു ശില്പി അതിനു നശ്ചയിച്ചിരുന്നത്. അയാൾ അമ്പരന്നുപോയി. ഇത്രയും സുന്ദരമായ വിഗ്രഹം ഇത്ര വില കുറച്ച്...!

അയാള്‍ക്ക് ആശ്ചര്യം തോന്നി.

അയാളുടെ മുഖഭാവം കണ്ട ശില്പി പറഞ്ഞു.

"ഇത് നിങള്‍ക്കുതന്നെ അവകാശപ്പെട്ടതാണ്‌. അന്നു നിങ്ങള്‍ വഴിയരികില്‍ ഉപേക്ഷിച്ച പാറയില്‍ നിന്നുമാണ്‌ ഞാന്‍ ഇത് നിര്‍മ്മിച്ചത് ".

ഇതുപോലെയാണ്‌ ഓരോരുത്തരുടേയും വ്യക്തിത്വം. വളരെ മനോഹരമായി നമ്മള്‍ അതിനെ വാര്‍ത്തെടുക്കണം. ശില്പി ചെയ്തതുപോലെ ...

ആദ്യം നാം എന്താവണമെന്ന് നാം തന്നെ ചിന്തിച്ചുറപ്പിക്കണം. അതിനുശേഷം വേണ്ടാത്തതൊക്കെ മനസ്സില്‍ നിന്നും, ചിന്തയില്‍ നിന്നും, കൊത്തിയടര്‍ത്തിമാറ്റണം അവശേഷിക്കുന്നതെന്തോ, അതായിരിക്കും നമ്മുടെ ഉള്‍‌രൂപം. വേണ്ടാത്തത് ഒരു തരി പോലും ബാക്കി വയ്ക്കരുത്. ബാക്കി നിന്നാല്‍ അത് ഒരു കുറവായി തന്നെ അവശേഷിക്കും.

ആ വിരൂപമായ പാറയില്‍ മനോഹരമായ ഒരു വിഗ്രഹം ഉണ്ടായിരുന്നുവെങ്കില്‍ ഒട്ടും ശങ്കിക്കേണ്ട... നമ്മുടെയുള്ളിലുമുണ്ട് അതുപോലെതന്നെ സുന്ദരമായ നമ്മുടെ യഥാര്‍ത്ഥ രൂപം. ഇതുപോലെ നമ്മുടെ ചിന്തകളില്‍ നിന്നും വാക്കുകളും കര്‍മ്മവും ഉണ്ടാകുന്നു... നമ്മള്‍ എത്ര മനോഹരമായ വ്യക്തിയാകണമെന്ന് നാം തന്നെ തീരുമാനിക്കെണ്ടിയിരിക്കുന്നു... നാം മാറുന്നതോടൊപ്പം നമ്മുടെ കാഴ്ചപാടും, സമൂഹവും, ലോകവും മാറുന്നു...

*സ്വയം പരിവർത്ഥനം തന്നെയാണ് വിശ്വപരിവർത്തനതിന്ടെ ആധാരം...*💐💐

മറ്റുള്ളവരിൽ നിന്ന് നന്മകൾ മാത്രം കാണാൻ ശ്രമിക്കുക


നീ ഈച്ചയെ പ്പോലെയാകരുത് അത് ശരീരത്തിലെ നല്ല ഭാഗങ്ങളിലൊന്നും കയറി പോവുകയൂ അവിടങ്ങളിൽ വന്നിരിക്കുകയോ ചെയ്യില്ല.. വൃണങ്ങളിൽ വന്നിരിക്കുകയും അതിൽ കാർന്ന് രക്തമൊലിപ്പിക്കുകയും ചെയ്യലാണ് അവയുടെ രീതി.. ഇതു പോലെ മറ്റുള്ളവരുടെ ന്യൂനതകൾ കാണുകയും അത് പ്രചരിപ്പിക്കകയും ചെയ്യുന്നവനാകരുത് .. നീ സ്വന്തം ന്യുനതകൾ കണ്ട് പരിഹരിക്കുന്ന തോടപ്പം മറ്റുള്ളവരിൽ നിന്ന് നന്മകൾ മാത്രം കാണാൻ ശ്രമിക്കുക... നല്ല ഒരു ദിനം ആശംസിച്ച് കൊണ്ട് സേനഹത്തോടെ.. ദൈവം നമ്മളെ അനുഗ്രഹക്കട്ടെ എന്ന പ്രാർത്ഥനയോടെ ....

ലക്ഷ്യത്തിലേക്ക്‌ പലർക്കും പല ദൂരമാണ്‌


ഒരു സൂഫി ഗുരു ശിഷ്യന്മാരോടൊപ്പം യാത്രക്കൊരുങ്ങി. ഒരാൾ വന്ന് ബാഗ്ദാദിലേക്ക്‌ എത്രദൂരം നടക്കാനുണ്ടെന്ന് ചോദിച്ചു‌. ഗുരു‌ മറുപടി നൽകിയില്ല. കൂടെ വരാൻ മാത്രം പറഞ്ഞു. കുറച്ചുദൂരം ഒന്നിച്ചുനടന്നപ്പോൾ‌ പറഞ്ഞുകൊടുത്തു: ‘പത്തുമണിക്കൂർ കൊണ്ട്‌ താങ്കൾക്ക്‌ ബാഗ്ദാദെത്താം’. ഇതെന്തുകൊണ്ട്‌ നേരത്തെ അറിയിച്ചില്ലെന്ന് ചോദിച്ചപ്പോൾ ഗുരു‌ കാരണം പറഞ്ഞു: ‘ആ സമയത്ത്‌ താങ്കളുടെ നടത്തത്തിന്റെ വേഗം എനിക്കറിയില്ലായിരുന്നു. ഇപ്പോളെനിക്കത്‌ മനസ്സിലായി. ഓരോരുത്തരും ലക്ഷ്യത്തിലെത്തുന്നത്‌ അവരവരുടെ വേഗത്തിനനുസരിച്ചാണ്‌..’

ശരിയാണ്‌. ലക്ഷ്യത്തിലേക്ക്‌ പലർക്കും പല ദൂരമാണ്‌. ചില പ്രചോദനങ്ങളൊക്കെ വേഗം കൂട്ടാൻ സഹായിച്ചേക്കാം. ചില സന്ദർഭങ്ങളും വേഗത വർദ്ധിപ്പിക്കും.

2018, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

The 5 Second Rule Book Summary


Mel Robbinson എഴുതിയ പുസ്തകമാണ് "ദി 5 സെക്കന്റ് റൂൾ" , അതിൽ പറയുന്നത് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും കാര്യം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ തന്നെ 5, 4,3,2,1 go പറയുക അത് ചെയുക അല്ലെങ്കിൽ നമ്മുടെ തലച്ചോറ് അവിടെ ഭയം പിന്നെ ചെയ്യാം ഇങ്ങനെയുള്ള ചിന്തകൾ തന്നു നമ്മളെ അതിൽ നിന്നും പിൻമാറ്റും .

Mel Robbinson പറയുന്നത് തന്റെ ജീവിതത്തിൽ ജോലി എല്ലാം നഷ്ടപ്പെട്ടു , ഭർത്താവിന്റെ ബിസിനസ് പരാജയപ്പട്ടു , പുതിയ ജോലി നോക്കിയിട്ടു ഒന്നും കിട്ടുന്നില്ല , മുൻപോട്ടു ജീവിക്കാൻ ബുദ്ധിമുട്ടു , രാവിലെ അലാറം അടിച്ചാലും ഓഫ് ചെയ്തു കിടന്നുറങ്ങും , കൂടുതൽ മടിയും എല്ലാം മാറ്റി വയ്ക്കുന്ന സ്വഭാവ രീതി .

ഒരു രാത്രയിൽ ടെലിവിഷൻ കണ്ടു ഇരിക്കുമ്പോൾ റോക്കറ്റ് വിക്ഷേപണം കണ്ടു 5, 4,3,2,1 go, അത് അവരുടെ മനസ്സിനെ വല്ലാതെ സ്വാധിനിച്ചു , പിറ്റേ ദിവസം രാവിലെ അലാറം അടിച്ചപ്പോൾ 5, 4,3,2,1 go പറഞ്ഞു അവർ ചാടിയെണീച്ചു , അങ്ങനെ അവർ വളരെ ഉത്സാഹത്തോടു അന്നത്തെ ദിവസം തുടങ്ങി. പിന്നെ എന്ത് കാര്യം ചെയ്യുമ്പോഴും 5, 4,3,2,1 go പറഞ്ഞു ചെയ്തു തുടങ്ങി അങ്ങനെ അവരുടെ ജീവിതത്തിൽ മാറ്റം സംഭവിച്ചു .

നമ്മൾ 5, 4,3,2,1 go നിയമം ചെയുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന സംശയം , മടി , ഭയം മാറി അവിടെ നല്ല ധൈര്യം വരുന്നു അപ്പോൾ നമ്മൾ നമ്മുടെ ലക്‌ഷ്യം തിലോട്ടു നീങ്ങും .

അതുപോലെ എല്ലാവരും 5, 4,3,2,1 go നിയമം പിന്തുടരുക, ജീവിതത്തിൽ മെച്ചമായ വിജയം കൊണ്ടുവരിക .

2018, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

Social Media


ഇന്ന് നാം ഒരോരുത്തരും അറിവുകൾ ശേഖരിക്കാൻ വേണ്ടി പുസ്തകങ്ങളെക്കാൾ കൂടുതൽ നാം സോഷ്യൽ മീഡിയകളായ whatsApp, Face book മറ്റ് അപ്ലിക്കെഷനുകൾ ഉപയോഗിക്കുന്നു. ഇതിൽ എല്ലാം ഒരു വിഷയവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും ഉണ്ടാകാം.

നമ്മുക്ക് ഒരു വിഷയത്തെ കുറിച്ചുള്ള അറിവ് ആർജ്ജിക്കാൻ വേണ്ടി ആ ഗ്രൂപ്പുകളിൽ നാം Join ചെയ്യാറുണ്ട്. അതിനു ശേഷം നാം ആ ഗ്രൂപ്പിന്റെ വിഷയത്തിനു ചേരാത്ത നമ്മുക്ക് ഇഷ്ടപ്പെട്ട മറ്റ് വിഷയങ്ങൾ അതിലെക്ക് share ചെയ്യുന്നു.( ഹലുവയിലെക്ക് സാമ്പാർ ഒഴിക്കുന്നതു പോലെ,പായസത്തിൽ മുളകുപൊടി ഇടുന്നതുപോലെ ).

ഇങ്ങനെ ചെയ്യുന്നതിലൂടെ

ആ വ്യക്തി തനിക്ക് കിട്ടെണ്ട അറിവ്വ് തടസ്സപ്പെടുത്തുക മാത്രമല്ല. മറ്റുള്ളവരുടെ അറിവിനെയും തടസ്സപ്പെടുത്തുകയും ആ ഗ്രൂപ്പിനെ നശിപ്പിക്കുകയും ചെയ്യുന്നു.. ഇങ്ങനെ തന്നെയാണ് സ്വന്തം വ്യക്തി ജീവിതത്തിലും പെരുമാറുന്നത്. അത് കൊണ്ടാണ് ജീവിതത്തിൽ വിജയിക്കാതെ വരുന്നത്. തിരിച്ചറിവ്വും, സ്വബോധവും, ബുദ്ധിയും, നല്ല പെരുമാറ്റവും പരിപോഷിപ്പിക്കാൻ വ്യക്തിത്വ വികസന പരിശീലനത്തിലൂടെ കഴിയും. ലോകം മുഴുവൻ ഇത്തരം പരിശീലന പരിപാടികൾ നടക്കുന്നുണ്ട്. ചൊറുപ്പം മുതലെ ഇത്തരം പരിശീലനങ്ങളിൽ നമുക്ക് പ്രിയപെട്ടവരെ ഒക്കെ പങ്കെടുപ്പിച്ചു നല്ല വ്യക്തിത്വത്തിന് ഉടമകളാക്കുവാൻ ശ്രമിക്കുക 😊😊😊

🙏🙏🙏🙏🙏🙏🙏🙏

2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

എളിമ എന്തിനേയും കീഴ്പ്പെടുത്തും...


ശക്തമായ കൊടുങ്കാറ്റിൽ കടപുഴകിയ ഒരു ആൽമരം ദൂരെയുള്ള മുളച്ചെടികളുടെ ഇടയിലേക്ക് വീണു. അവിടെ കിടന്നുകൊണ്ട് ആൽ, മുളകളോട് ചോദിച്ചു. "ഇത്ര മെലിഞ്ഞ നിങ്ങൾ എങ്ങനെ ഈ കൊടുങ്കാറ്റിനെ അതിജീവിച്ചു.?”

മുളകൾ പറഞ്ഞു : “നീ കാറ്റിനോട് എതിർത്തുനിൽക്കാനും, കിടപിടിക്കാനുമാണ് നോക്കാറുള്ളത്. ഞങ്ങളാകട്ടെ ഇളംകാറ്റു ചെറുതായിട്ടൊന്നു വീശിയാൽത്തന്നെ കുനിഞ്ഞുകൊടുക്കും.അതിനാൽ ഒടിഞ്ഞുപോകില്ല."

*എളിമ എന്തിനേയും കീഴ്പ്പെടുത്തും...*

*

ഒരു വ്യക്തിയുടെ ക്വാളിറ്റി എങ്ങനെയാണ് അറിയാന്‍ കഴിയുക


ഒരു വ്യക്തിയുടെ ക്വാളിറ്റി എങ്ങനെയാണ് അറിയാന്‍ കഴിയുക... പിണങ്ങുമ്പോഴും തെറ്റിദ്ധാരണ വരുമ്പോഴും അകല്‍ച്ചയുണ്ടാവുമ്പോഴും ഒരാള്‍ എങ്ങനെ പെരുമാറുന്നുവെന്നതാണ് ഒരു മനുഷ്യനെ വിലയിരുത്താനുള്ള കൃത്യമായ വഴി.

ബന്ധം നന്നായിരിക്കുമ്പോള്‍, സ്നേഹനിമിഷങ്ങളില്‍ , സൗഹൃദം പങ്കുവക്കുമ്പോള്‍, പരസ്പരം ഗുണഫലങ്ങള്‍ അനുഭവിക്കുമ്പോളൊക്കെ എല്ലാവരും നന്നായിട്ടു തന്നെയാണ് പെരുമാറുക.. എന്നാല്‍ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സ്വത്വം എന്നു പറയുന്നത് അതല്ല...

പിണങ്ങുമ്പോള്‍, ജീവിതത്തിലെ ദുരിതഘട്ടങ്ങളില്‍ നമ്മള്‍ എങ്ങനെ പെരുമാറുന്നുവെന്നതാണ് യഥാര്‍ത്ഥ നാം....

അപ്പോഴും നമുക്ക് പരസ്പര ബഹുമാനവും മാന്യതയും പുലര്‍ത്താന്‍ കഴിഞ്ഞാല്‍ വീണ്ടുവിചാരം നഷ്ടപ്പെടാതെ പ്രതികരിക്കാന്‍ കഴിഞ്ഞാല്‍ എത്ര നല്ലതായിരിക്കുമത്?

അവസരം കിട്ടുമ്പോളൊക്കെ പരസ്പരം കുത്തുന്നത് സ്നേഹമല്ല... ഉള്ളിന്‍െറയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന വെറുപ്പും നെഗറ്റിവിറ്റിയുമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ നാം പോലുമറിയാതെ പുറത്തു വരുന്നത്...

അതിനാല്‍ സ്നേഹത്തിലും അടുപ്പത്തിലും മാത്രമല്ല പിണക്കങ്ങളിലും അകല്‍ച്ചയിലും കൂടി മാന്യരാവുക...

മുന്‍പ് പല തവണ പറഞ്ഞത് ഒന്നു കൂടി ആവര്‍ത്തിക്കുന്നു... വ്യക്തിയെയല്ല.. നിലപാടുകളെ മാത്രം വിലയിരുത്തുക.. നിലപാടു മാറിയാല്‍ വ്യക്തിയെ അംഗീകരിക്കുക. വ്യക്തിഹത്യയും വെറുപ്പും ഒന്നിനും പരിഹാരമല്ല...

ഏറ്റവും കൂടുതല്‍ അടുപ്പമുള്ളവരും സ്നേഹിച്ചിരുന്നവരുമാണ് പിന്നീട് ആജന്മശത്രുക്കളായി മാറുന്നതെന്നതിന് ഉദാഹരണങ്ങള്‍ ധാരാളം... എന്തുകൊണ്ടായിരിക്കുമത്?

പരസ്പരമുള്ള പ്രതീക്ഷയുടെ ലെവല്‍ കൂടുതലായതുകൊണ്ടും ആഗ്രഹിക്കുന്നതിന്‍െറ പത്തിലൊന്നു പോലും കിട്ടാത്തതുകൊണ്ടുമായിരിക്കുമോ?

എനിക്കു തോന്നുന്നു അതൊന്നും സ്നേഹമല്ലാത്തതു കൊണ്ടാണ് ശത്രുതയാവുന്നത് എന്ന്...

*സ്നേഹം...സ്നേഹം മാത്രമാണെങ്കില്‍ അവിടെ ശത്രുത ഉണ്ടാവില്ലല്ലോ...*💐💐💐

പരാജയപ്പെട്ടവര്‍


*പരാജയപ്പെട്ടവര്‍* *സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?*

“എനിക്കു മാത്രം സമയം ശരിയല്ല..... ഞാന്‍ മാവു വില്‍ക്കാന്‍ പോയാല്‍ കാറ്റു വീശുന്നു. ഉപ്പു വില്‍ക്കാന്‍ പോയാല്‍ മഴ പെയ്യുന്നു.”

നിങ്ങള്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഈ ലോകം നിങ്ങളുടെ മേല്‍ പ്രശ്നങ്ങള്‍ എറിഞ്ഞുകൊണ്ടുതന്നെ ഇരിക്കും...

*പിന്നെന്തുകൊണ്ടാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ മടിക്കുന്നത്?*

കഠിനമായ ചില സന്ദര്‍ഭങ്ങള്‍, സത്യം പറഞ്ഞാല്‍ ശാപങ്ങളല്ല, നിങ്ങള്‍ക്ക് ലഭിക്കുന്ന വരങ്ങളാണ്...

നിങ്ങള്‍ ഒരു സിനിമ കാണാന്‍ പോകുന്നു എന്നു വിചാരിക്കുക അതില്‍ അടുത്തടുത്തുള്ള ചലച്ചിത്ര ഭാഗങ്ങള്‍ നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു വന്നു കൊണ്ടിരുന്നാല്‍ ആ സിനിമ നിങ്ങള്‍ ആസ്വദിക്കുമോ, അതോ ബോറടിക്കുന്നു എന്ന് പറഞ്ഞു പുറത്തേക്കു പോകുമോ?

*അപ്രതീക്ഷിത സംഭവങ്ങളാണല്ലോ ഒരു ജീവിതത്തെ രസമുള്ളതാക്കുന്നത്...*

*പ്രശ്നങ്ങള്‍ നിങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴായിരിക്കും നിങ്ങളുടെ കഴിവും സാമര്‍ത്ഥ്യവും കൂടുതലാവുക.....*

*വെല്ലുവിളികളാണ് മനുഷ്യനെ പൂര്‍ണ്ണതയിലെത്തിക്കുന്നത്.* 💐💐💐

*

A Story from Bhagavath Geetha


ഭഗവത് ഗീതയിലെ ഏറ്റവും മഹത്തായതും ഏറ്റവും ശ്രദ്ധിക്കപ്പെട്ടതുമായ ശ്ലോകം...👇🏻

*ഉദ്ധരേത് ആത്മനാത്മാനം...* *ന ആത്മാനം അവസതയേത്...* *ആത്മൈവഹി ആത്മനോ ബന്ധു...* *ആത്മൈവ രിപുരാത്മനഃ*

അതായത്, നിങ്ങൾ തന്നെയാണ് നിങ്ങളെ ഉയർത്തേണ്ടത് *നിങ്ങൾക്കെ നിങ്ങളെ ഉയർത്താൻ കഴിയൂ..!*

നിങ്ങൾ നിങ്ങളെ ഒരിക്കലും താഴ്ത്തരുത്.

നിങ്ങൾ നിങ്ങളെ ഉയർത്തുമ്പോൾ നിങ്ങൾ നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്താവുന്നു...

നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തുമ്പോൾ നിങ്ങൾ തന്നെ നിങ്ങളുടെ ശത്രുവായി മാറുന്നു...!

അതുകൊണ്ട് നിങ്ങൾക്കെ നിങ്ങളെ ഉയർത്താൻ കഴിയൂ എന്ന് സ്വയം തിരിച്ചറിയുക...

ഒരിക്കലും നിങ്ങൾ നിങ്ങളെ താഴ്ത്തരുത്.

സ്വന്തം കഴിവുകളും, അറിവുകളും സ്വയം തിരിച്ചറിഞ്ഞു കൊണ്ട്, ഏത് അവസ്ഥയിലും ആർജ്ജവത്തോട് കൂടി മുന്നോട്ട് പോവുക...*🌹

*

ഒരു മനുഷ്യൻ നന്നാകുന്നത് അവന്റെ മനസ്സ് നന്നാകുമ്പോഴാണ്


ഒരു കുട്ടി അഛനോട് ചോദിച്ചു...

അഛാ എന്താണ് ജീവിതത്തിന്റെ വില ?

അപ്പോൾ ആ അഛൻ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു : "നീ ഇത് പച്ചക്കറി വിൽക്കുന്ന സത്രീയുടെ കയ്യിൽ കൊടുത്തിട്ട് ഇത് വേണോയെന്ന് ചോദിക്കൂ.. പിന്നെ മോൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം...

ആരെങ്കിലും ഇതിന്റെ വില ചോദിക്കുകയാണങ്കിൽ രണ്ട് വിരൽ ഉയർത്തി കാണിച്ചാൽ മതി. മറ്റൊന്നും അവരോട് പറയേണ്ട. കുട്ടി ആ സ്ത്രീയുടെ അടുത്ത് പോയി കല്ല് കാണിച്ചു അപ്പോൾ ആ സ്ത്രീ പറഞ്ഞു :

"ഹായ് നല്ല ഭംഗിയുള്ള കല്ല്.ഇത് എനിക്ക് തരാമോ?എനിക്ക് ഇത് പുന്തോട്ടത്തിൽ വെക്കാനാണ്... ഇതിന്റെ വില എത്രയാണ്...?

അപ്പോൾ ആ കുട്ടി രണ്ട് വിരൽ ഉയർത്തി കാണിച്ചു ...

അപ്പേൾ ആ സ്ത്രീ ചോദിച്ചു രണ്ട് രൂപയാണോ ? എന്നാൽ ഞാൻ ഇപ്പോൾ തന്നെ തരാം.

അപ്പോൾ കുട്ടി ഓടിച്ചെന്ന് അഛനോട് പറഞ്ഞു രണ്ട് രൂപക്ക് ആ കല്ല്, ആ സ്ത്രീ എടുക്കാമന്ന് പറഞ്ഞു...

എന്നാൽ ഒരു കാര്യം ചെയ്യൂ., ഈ കല്ല് എടുത്ത് അടുത്തുള്ള മ്യൂസിയത്തിൽ കൊണ്ട് പോയി കാണിക്കൂ...

അപ്പോൾ ആ കുട്ടി മ്യൂസിയത്തിൽ എത്തി കല്ല് കാണിച്ചു .... "ഹായ് നല്ല ഭംഗിയുള്ള കല്ല് ഇത് ഇവിടെ വെക്കാമല്ലോ.... മോന് ഇതിന് എത്ര രൂപ വേണം?

അപ്പോൾ കുട്ടി വീണ്ടും രണ്ട് വിരൽ ഉയർത്തി കാണിച്ചു... അപ്പോൾ അയാൾ ചോദിച്ചു ഇരുനൂറു രൂപക്കോ, എന്നാൽ ഇത് ഞാൻ വാങ്ങിക്കോളാം. അപ്പോൾ കുട്ടി വളരെ സന്തോഷത്തോടെ അഛന്റെ അടുത്തെക്ക് ഓടിയെത്തിയിട്ട് പറഞ്ഞു ...

അഛാ,

ആ മ്യൂസിയത്തിലെ ആൾ ഇരുന്നൂറ് രൂപ പറഞ്ഞു ഞാൻ ഇത് കൊടുക്കട്ടെ ?

അപ്പോൾ അഛൻ പറഞ്ഞു മോൻ ഇത് ഒരു കടയിൽ കൂടി കാണിക്കണം.

അവൻ അഛൻ പറഞ്ഞു കൊടുത്ത കടയിൽ കൊണ്ട് പോയി കാണിച്ചു...

കടക്കാരൻ വേഗം ഒരു വെൽവറ്റ് തുണി എടുത്തു കല്ല് അതിൽ വെച്ചു എന്നിട്ട് ചോദിച്ചു,

"ഇത് എവിടെന്നാ കിട്ടിയത്..? ഇതിന്റെ വിലയെത്രയാ ..?

അപ്പോൾ ആ കുട്ടി അവിടെയും രണ്ട് വിരൽ ഉയർത്തി കാണിച്ചു...

അപ്പോൾ അയാൾ രണ്ട് ലക്ഷമോയെന്ന് തിരിച്ചു ചോദിച്ചു,

ഇപ്പോൾ ആ കുട്ടി ഭയങ്കര സന്തോഷത്തിൽ അഛന്റെ അടുത്തേക്ക് തിരികെ ഓടിയെത്തിയിട്ട് പറഞ്ഞു : " അയാൾ ഈ കല്ലിന് രണ്ട് ലക്ഷം രൂപ വില പറഞ്ഞു..!

അപ്പോൾ അഛൻ പറഞ്ഞു: " മോനെ ഇത് ഒരു ഡയമന്റാണ്.... അവസാനം മോൻ കാണിച്ചയാൾക്ക് മാത്രമേ ഇതിന്റെ വിലയറിയൂ..."

പലപ്പോഴും നമ്മൾ നമ്മളെ മനസ്സിലാക്കാത്തവരുടെ ഇടയിലാണ് ചെന്ന് പെടുന്നത്. അവർ നമ്മൾ എന്ത് നല്ല കാര്യം ചെയ്താലും അതിന്റെ തെറ്റുകൾ മാത്രം കണ്ട് പിടിക്കും... അവർ നമ്മൾ ചെയ്ത കാര്യങ്ങളുടെ നല്ല വശങ്ങൾ കാണില്ല.

അത് അവർക്ക് ഒരു തരം അലർജിയാണ്... അവരുടെ അടുത്ത് പോയി നമ്മൾ നമ്മളുടെ വില കളയരുത് .

ഞമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് നമ്മെ മനസ്സിലാക്കാത്തവരുടെ ഇടയിൽ ആവാം... അവർ നമ്മുടെ നന്മ നോക്കാതെ നമുക്ക് ഏറ്റവും കുറഞ്ഞ വിലയാണ് ഇടുക...!

ഇതാണ് നമ്മുടെ വിലയെന്ന് വിചാരിച്ചിട്ട് നമ്മൾ നമ്മുടെ ജീവിതം ജീവിച്ചു തീർക്കും.

ഇത്രക്കൊക്കെ ഞാൻ ഉള്ളൂ മറ്റുള്ളവരുടെ ഇടയിൽ ഞാൻ എന്നും ഒരു അപഹാസൃനാണ് എന്ന തോന്നൽ നമ്മൾ ആദ്യം മാറ്റേണ്ടതുണ്ട്.

നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാത്ത ഒരു ഒരു മൂല്യം, നമ്മളിൽ ഒളിഞ്ഞിരിപ്പുണ്ട്...

നമ്മൾ നമ്മുടെ വില തിരിച്ചറിഞ്ഞ് കഴിവുകൾ പ്രയോജനപ്പെടുത്തി ജീവിച്ചാൽ നമ്മുടെ ജീവിതത്തിന് എന്നും തിളക്കമുണ്ടാകും.

*ഒരു മനുഷ്യൻ നന്നാകുന്നത് അവന്റെ മനസ്സ് നന്നാകുമ്പോഴാണ്...* *ഉയർച്ചയിലേക്ക് എത്തിച്ചേരുന്നത് അവൻ സ്വയം തിരിച്ചറിയപ്പെടുമ്പോഴാണ്...!*💐💐💐

*

Rabbit & Tortoise


നമുക്ക് ഏറ്റവും സുപരിചിതമായ കഥയാണ് ആമയുടെയും മുയലിന്റെയും പന്തയം. എത്ര വലിയ ഓട്ടക്കാരനായിരുന്നു മുയൽ പറഞ്ഞിട്ടെന്തു കാര്യം പന്തയത്തിൽ വിജയിച്ചത് ഇഴഞ്ഞഴിഞ്ഞു സഞ്ചരിക്കുന്ന ആമ. ഇതു പോലെ ആലസ്യം ബാധിച്ചാൽ നമ്മുടെ ജന്മസിദ്ധമായ കഴിവുകൾ പോലും ഉപയോഗപ്പെടാതെ പോകും. എന്നാൽ പ്രയത്നിക്കുന്നവനാകട്ടെ എന്തും നേടാൻ സാധിക്കും. അവന്റെ മുന്നിൽ നിന്നും തടസ്സങ്ങൾ എല്ലാം ഓടിയൊളിക്കും. ലോക രാഷ്ട്രങ്ങളിൽ ജപ്പാൻകാരാണ് പ്രയത്നത്തിന് പേര് കേട്ടവർ.രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ആറ്റംബോംബ് ഇട്ടതോടുകൂടി തീർന്നു ജപ്പാന്റെ കഥ എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ആ വെണ്ണീർ കൂമ്പാരത്തിൽ നിന്ന് അവർ ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു വന്നു. ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. അതാണ് ഉദ്യമത്തിന്റെ ,പരിശ്രമത്തിന്റെ മഹത്വം...💐💐💐

*ആലസ്യം വെടിയുക...*

*പരിശ്രമിക്കുക*

*അത് ജീവിതത്തിന്റെ ഉന്നതികളിലേക്ക് നിങ്ങളെ കൈ പിടിച്ചുയർത്തും..

LCHF DIET


രാവിലെ  ഒരു ബട്ടർ കോഫി യിൽ തുടങ്ങുക , വേണമെങ്കിൽ ...ഓംലറ്റ് കഴിക്കാം

പിന്നെ വിശക്കുമ്പോൾ .... എന്തെങ്കിലും ( ക്യാബേജ് , വെണ്ടയ്ക്ക , അമര etc ) മിക്സഡ് ആക്കിയോ ...സ്വന്തമായോ ഉണ്ടാക്കാം  ... കൂടെ ... ബീഫ് ,  മീൻ വറുത്തതോ , കറിവെച്ചതോ , കഴിക്കാം ..

വൈകുനേരം ...ഒരു ബട്ടർ കോഫി കൂടെ കഴിക്കാം ..... ( വേണമെങ്കിൽ  nuts ഉം )

രാത്രിയിൽ :  സലാഡ്‌സ്  ഒലിവു ഓയിൽ മിക്സ് ചെയ്തത് ... ഓർ  ചീസ്  മിക്സ് ആക്കിയത് ( cuccumber , lectuse ,cabage ,capsicum ,റെഡ് റാഡിഷ് , spring onion ) ഇവയൊക്കെ കട്ട് ചെയ്ത മിക്സ് ആക്കി സലാഡ്‌സ് ഉണ്ടാക്കാം .....

Most Important : വിശക്കുമ്പോൾ മാത്രം കഴിക്കുക ,  ഭക്ഷണങ്ങൾ തമ്മിലുള്ള duration വർധിപ്പിക്കുക ....

ബട്ടർ : Unsalted  വാങ്ങുക

വെളിച്ചെണ്ണ , ഒലിവു ഓയിൽ  എന്നിവ മാത്രം ഉപയോഗിക്കുക

200 ഗ്രാം  Meat  മാത്രം ഉപയോഗിക്കുക - Max for a Day

100 ഗ്രാമിൽ താഴെ  nuts  ഉപയോഗിക്കുക

ആവശ്യത്തിന് വെള്ളം കഴിക്കുക ..... ഒരു 3 .5  ലിറ്റർ എങ്കിലും .... Lemon + Salt വാട്ടർ  (14 ഗ്ലാസ്)

ബട്ടർ , ഇലക്കറികൾ ഉൾപെടുത്തുക , ശോധന നന്നാവാൻ നല്ലതാണു ....

2018, ഓഗസ്റ്റ് 11, ശനിയാഴ്‌ച

Affirmations vs Afformations


എന്താണ് Affirmation vs Afformation തമ്മിലുള്ള വെത്യാസം

നമ്മൾ എല്ലാ ദിവസവും Affirmation പറയുമ്പോൾ നമ്മളിൽ Positive energy വരും

If I say, "I'm happy today," I need to believe that I'm a very happy person, and I start to look for reasons to be happy. I think it is the same as if I ask, "Why am I so happy today?" - so I need to give myself some reasons, too!

Afformation ask question to our affirmation, its more powerful.

Noah St. John, author of The Secret Code of Success, has created The Afformations Method

Some Examples for you

Affirmation: I’m a successful man!

Afformation: Why am I a successful man?

Affirmation: I have a wonderful wife by my side!

Afformation: Why do I have a wonderful wife by my side?

Affirmation: I’m handsome, Sexy and Smart!

Afformation: Why am I so handsome, Sexy and Smart?

2018, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

Steve Jobs’s morning routine


സ്റ്റീവ് ജോബ്സിന്റെ പ്രഭാതശീലം : ഒരു ലളിതമായ ചോദ്യമാണ്

സ്റ്റീവ് ജോബ്സ് ഓരോ ദിവസവും ആരംഭിക്കുന്ന പ്രചോദന തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു 2005 നടന്ന ഒരു സമ്മേളനത്തിൽ.

കഴിഞ്ഞ 33 വർഷമായി ഞാൻ ഓരോ ദിവസവും രാവിലെ കണ്ണാടിയിൽ നോക്കി ഞാൻ ചോദിച്ചു: "ഇന്ന് എന്റെ ജീവിതത്തിലെ അവസാന ദിവസമായിരുന്നു എങ്കിൽ , ഇന്ന് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ?"

അതിന്റെ ഉത്തരം കൂടുതൽ ദിവസം "no " ആണ് എങ്കിൽ എന്നിക്കു ഒരു മാറ്റം ആവിശ്യമുണ്ട് .

വളരെ മനോഹരമായ ഉപമയാണ് , നിങ്ങൾ നിങ്ങളോടു താനെ രാവിലെ ഈ ചോദ്യം ചോദിക്കുക .

Eat the frog... or the tadpoles.


തവള ... അല്ലെങ്കിൽ വാലുമാക്രിയെ കഴിക്കുക

നമ്മുടെ ഒരു ദിവസം ചെയ്യണ്ടിയാ കാര്യങ്ങളുടെ ലിസ്റ്റ് തയാറാക്കി , അത് വളരെ ഫലവത്തായി നേടിയെടുക്കുവാനുള്ള സമയമാണിത്.

ബ്രയാൻ ട്രേസി എന്ന രചയിതാവിന്റെ വാക്കുകളാണ് രാവിലെ തന്നെ "തവളെ കഴിക്കുക അല്ലെങ്കിൽ വാലുമാക്രിയെ കഴിക്കുക " .

"ഓരോ പ്രഭാതത്തിലും നിങ്ങൾ ആദ്യം ചെയ്യുന്ന കാര്യം ജീവനുള്ള തവള തിന്നുക. നിങ്ങൾക്കനുഭവപ്പെടുന്ന സംതൃപ്തിയോടെ ദിവസം മുഴുവൻ പോകാൻ കഴിയും, അത് ദിവസം മുഴുവൻ നിങ്ങൾക്ക് സംഭവിക്കാൻ പോകുന്ന ഏറ്റവും മോശമായ കാര്യമാണ്."

അദ്ദേഹം പറയുന്നു "തവള" നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമോ ജോലിയോ ആണ്, നിങ്ങൾ ഏറ്റവും ഭയപ്പെടുന്ന ഒരാൾ, കാരണം അത് നിങ്ങൾക്ക് വലിയതും പ്രധാനപെട്ടതുമാകുന്നു. ദിവസത്തിന്റെ ആദ്യം നിങ്ങളുടെ ഏറ്റവും വലിയ ദൌത്യം ഏറ്റെടുത്ത് ശീലം ഉണ്ടാക്കുക, അത് പിന്നെ ശീലിക്കുക .

എന്നാൽ ഏറ്റവും പ്രയാസമുള്ള ജോലികൊണ്ട് ദിവസം ആരംഭിക്കുന്നത് നല്ലതുമാണ് അതുപോലെ ബുദ്ധിമുട്ടാണ്. നിങ്ങളുടെ ദിവസം ആരംഭിക്കാൻ അത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നു. ചിലപ്പോഴൊക്കെ, തുടക്കത്തിൽ കുറച്ച് ചെറിയ കാര്യങ്ങൾ മായ്ച്ചു കളയുകയും നിങ്ങളുടെ തവളയെ നേരിടാൻ ഉത്സുകനാകുകയും ചെയുക

ചെറിയ വിജയങ്ങളിൽ വർദ്ധിച്ചുവരുന്ന പുരോഗതി കൈവരിക്കുക, ദീർഘകാലത്തേക്ക് കൂടുതൽ ഉൽപ്പാദനക്ഷമതയിലേക്ക് നയിക്കും.തവള തിന്നുന്നതിലൂടെ നിങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടോ,നല്ലതായി പോക്കാൻ കഴയില്ല എങ്കിൽ മാത്രം വാൽമാക്രിയെ കഴിക്കുക

നിങ്ങൾ വിജയം രവിലെ കൈവരിച്ചാൽ, നിങ്ങളുടെ ദിവസം വിജയിക്കും . നാം എല്ലാവരും ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്നു?

2018, ജൂലൈ 19, വ്യാഴാഴ്‌ച

ജീവിതയാത്ര കൂടുതൽ അനായാസമാക്കാൻ


ഒരിക്കൽ ഒരു രാജാവ്‌ നായാട്ടിനു ഇറങ്ങിയതായിരുന്നു . അദ്ദേഹം ഒരു അരുവിയുടെ തീരത്ത് കൂടെ നടന്നു നീങ്ങുമ്പോൾ ഒരു വൃദ്ധൻ തലയിൽ ഒരു വലിയ വിറക് കെട്ടും ആയി നടന്നു വരുന്നു .

രാജാവിനെ അത്ഭുത പെടുത്തിക്കൊണ്ട് സാമാന്യം വലിപ്പം ഉള്ള ആ അരുവി വൃദ്ധൻ വളരെ എളുപ്പത്തിൽ ചാടികിടക്കുന്നു.അതും തലയിൽ ആ വലിയ വിറകു കെട്ടും ചുമന്നു കൊണ്ട്..!

രാജാവിന്‌ ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല...

അദ്ദേഹം ആ വയോധികന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു . നിങ്ങൾ ഒരു വലിയ അഭ്യസി ആണെന്ന് തോന്നുന്നു... ഇത്തരത്തിലുള്ള ഒരു പ്രകടനം ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല. നിങ്ങൾ ഇത് എനിക്ക് വേണ്ടി ഒന്ന് കൂടി ആവർത്തിക്കുകയാ ണെങ്കിൽ ഞാൻ നിങ്ങൾക്ക് ആയിരം സ്വർണ നാണയങ്ങൾ സമ്മാനം ആയി നല്കാം.

വൃദ്ധൻ വിറകു കെട്ടും ആയി വീണ്ടും അരുവി ചാടിക്കടക്കുവാൻ ശ്രമിച്ചു . പക്ഷെ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. വീണ്ടും രണ്ടു തവണകൂടി കൂടുതൽ വാശിയോടെ ശ്രമിച്ചു നോക്കി .എന്നാൽ വീണ്ടും വീണ്ടും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

അപ്പോൾ രാജാവ്‌ ചോദിച്ചു : അല്ലയോ സുഹൃത്തേ ഞാൻ ആദ്യം നോക്കുമ്പോൾ നിങ്ങൾ വളരെ സരളമായി ഈ അരുവി ചാടി കടന്നത്‌ ഞാൻ കണ്ടതാണല്ലോ .

പക്ഷെ ഇപ്പോൾ നിങ്ങൾക്ക് എന്താണ് പറ്റിയത്...?

വൃദ്ധൻ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു . " രാജൻ ഞാൻ ആദ്യം ഈ അരുവി ചാടി കിടക്കുമ്പോൾ എന്റെ തലയിൽ ആകെ ഒരു വിറക് കെട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ... എന്നാൽ ഇപ്പോൾ നോക്കൂ ആയിരം സ്വർണ്ണനാണയങ്ങളുടെ ഭാരം കൂടെ എനിക്ക് വഹിക്കേണ്ടതുണ്ട്..!"

അറിഞ്ഞോ അറിയാതെയോ നമ്മുടെയെല്ലാം ജീവിതത്തിലും പലപ്പോഴും ഇതു തന്നെ സംഭവിക്കുന്നു. അനാവശ്യമായ *"മനോ ഭാരങ്ങൾ"* ചുമന്ന് നടക്കുന്നത് കാരണം വളരെ ലളിതമായ കാര്യങ്ങളിൽ പോലും നാം പരാജയപ്പെട്ട് പോകുന്നു..! അത്തരം *"മനോ ഭാരങ്ങളെ "* സ്വയം കണ്ടെത്തി ഉപേക്ഷിക്കുന്നതിലൂടെ ജീവിതയാത്ര കൂടുതൽ അനായാസമാക്കാവുന്നതേയുള്ളൂ...💐

2018, ജൂലൈ 17, ചൊവ്വാഴ്ച

WIN WIN POLICY


കടലിലെ സ്രാവുകൾ വളരെ വേഗത്തിൽ ധാരാളം ദൂരം സഞ്ചരിക്കും , പക്ഷെ മറ്റുള്ള ചെറിയ മിനുകൾക്കു അങ്ങനെ നീന്താൻ കഴിയില്ല അവർ സ്രാവുകളുടെ ചിറകിൽ ദേഹത്തുമായി ഒട്ടിച്ചേർന്നു ഇരിക്കും , സ്രാവിന്‌ അവരെ കുടഞ്ഞു കളഞ്ഞു നീന്താം പക്ഷെ അത് അങ്ങനെ ചെയ്യില്ല , സ്രാവ് തന്റെ വിജയത്തിൽ തന്റെ ഒപ്പം കഴിവില്ലാത്ത മത്സ്യങ്ങളെ ഒപ്പം കുട്ടി കൊണ്ട് പോകും , ഇതിനു win win പോളിസി എന്ന് പറയുന്നു.

നമ്മൾ ജയിക്കുമ്പോൾ കൂടെയുള്ളവരെ കുടി സഹായിക്കുക

identify it in you


വിവാഹം കഴിച്ചു മധ്യവയസ്കരായിരിക്കുന്നു ദമ്പതികൾ . ഒരുദിവസം ഭർത്താവ് ദീർഘകാലത്തെ സംഭാഷണത്തിനുശേഷം, തന്റെ ഭാര്യയ്ക്ക് പഴയ ദിവസങ്ങളിൽ പോലെ നന്നായി കേൾക്കാൻ കഴിയുന്നില്ലെന്ന് ഉറപ്പുവരുത്തി, അവൾക്ക് കേൾവിശക്തി ആവശ്യമുണ്ടെന്ന് അവൻ കരുതി. പ്രശ്നം എങ്ങനെ പരിഹരിക്കണം എന്ന് അറിയില്ല, പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്ത കുടുംബ ഡോക്ടറുടെ സഹായം തേടി. ശ്രവണ വൈകല്യങ്ങളെ കുറിച്ചു വ്യക്തമായി പറയാൻ തന്റെ ഭാര്യക്ക് വളരെ ലളിതമായ പരീക്ഷണം നടത്തണമെന്ന് ഡോക്ടർ ഉപദേശിച്ചു.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം , ഡോക്ടർ പറഞ്ഞു. നിങ്ങളുടെ ഭാര്യയിൽ നിന്ന് 10 മീറ്റർ അകലെ മാറി നിൽക്കുക. സാധാരണ സംഭാഷണം പോലെ അവളോട് സംസാരിക്കുക, അവൾക്ക് എന്തെങ്കിലും പറയുകയും കേൾക്കുകയും ചെയ്യുന്നതാണോ എന്ന് നോക്കൂ. നിങ്ങൾക്ക് മറുപടിയൊന്നും കിട്ടിയില്ലെങ്കിൽ, 8 മില്ലീമീറ്ററിലേക്ക് പോകുക, തുടർന്ന് 5 മില്ലീമീറ്ററിലേക്ക് നിങ്ങളുടെ ഉത്തരം ലഭിക്കുന്നത് വരെ ഇതു തുടരുക.

വൈകുന്നേരം ഭർത്താവ് അടുക്കളയിൽ നിന്ന് 10 മീറ്ററിലധികം ദൂരെ അടുക്കളയിൽ നിന്നുകൊണ്ട് ചോദിച്ചു.

ഹണി, അത്താഴത്തിന് എന്താണ്? പക്ഷേ, അദ്ദേഹത്തിന് മറുപടിയൊന്നും കിട്ടിയില്ല.

അങ്ങനെ, ഭർത്താവ് കുറച്ചു മുൻപോട്ടു അടുത്ത് 8 m അകാലത്തിൽ നിന്നും ചോദിച്ചു , ഉത്തരം ഒന്നും കിട്ടിയില്ല, പിന്നെ 6 m അകലത്തിൽ നിന്നും ചോദിച്ചു ഇപ്പോഴും ഉത്തരം ഒന്നും കിട്ടിയില്ല .

അങ്ങനെ 2 m അകലത്തിൽ നിന്നും ചോദിച്ചു , ഹണി എന്താണ് ഇന്ന് ഡിന്നർ , അപ്പോഴും ഒന്നും ഉത്തരം ലഭിച്ചില്ല .

അയാൾ അവളുടെ ചെവിയുടെ അടുക്കൽ ചേർന്നു നിന്നുകൊണ്ട് ചോദിച്ചു ഹണി എന്താണ് ഇന്ന് ഡിന്നർ ?

ജെയിംസ് ഇന്ന് ചിക്കൻ ബിരിയാണി എന്ന് ഞാൻ അഞ്ചു പ്രാവിശ്യം പറഞ്ഞു.

കഥയുടെ സാരാംശം പലപ്പോഴു പ്രശ്നം മറ്റുള്ളവർക് എന്നും പറഞ്ഞു നമ്മൾ വിശ്വസിക്കും , പക്ഷെ പ്രശ്നം നമ്മുടെ ഉള്ളിലാണ്

2018, ജൂലൈ 15, ഞായറാഴ്‌ച

Short Story


ഒരിക്കൽ ഒരു ദരിദ്രൻ പണകരനോട് ചോദിച്ചു എന്താണ് നിങ്ങളുടെ വിജയ രഹസ്യം " ഞാൻ എന്താണ് എന്നും എനിക്ക് ഇവിടെ എത്തണം എന്നും കൃത്യമായ ബോദ്യം ഉണ്ടായിരുന്നു അത്ര മാത്രം". ദരിദ്രൻ തല അട്ടികൊണ്ട് പറഞ്ഞു ഇതാണോ വലിയ കാര്യം ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എനിക് അറിയാം എനിക് കൃത്യമായി അറിയാം എല്ല ദിവസവും കൃത്യ സമയത്ത് ജോലിക്ക് പോകണം എന്നും എനിക് അറിയാം അത് നിങ്ങൾ എന്ന പഠിപികേണ്ട എന്നും പറഞ്ഞു അദ്ദേഹം നടന്നു പോയി

Deep Desire


ഒരിക്കൽ ഒരു കാട്ടിൽ ഒരു മുയലിനെ പുലി കണ്ടൂ പുലിക്ക് മുയലിനെ തിന്നാൻ ആഗ്രഹം പുലി മുയലിനെ ഓടിച്ചു കിട്ടിയില്ല 2 ദിവസം ഓടിച്ചു കിട്ടിയില്ല പുലിക് വശി ആയി ഇവന പിടിച്ചിട്ടു തന്നെ കാര്യം 3 ദിവസം ഓടിച്ചു കിട്ടിയില്ല 4 ദിവസവും 5 ദിവസവും ഓടിച്ചു കിട്ടിയില്ല ഒടുവിൽ പുലി പരാജയം സമ്മതിച്ചു അവസാനം പുലി മുയലിന്റെ കുടിന്റെ പുറത്ത് നിന്നു മുയലിന്റെ കുടു ചെറുതാണ് പുലീക് കേറാൻ പറ്റില്ല പുലി കുടിൻ പുറത്തു നിന്നു ചോദിച്ചു 5 ദിവസം നിന്നെ ഓടിച്ചു പക്ഷേ കിട്ടിയില്ല എന്ത് മത്രികത്ത നിനകുള്ളത് മുയൽ മറുപടി പറഞ്ഞു നീ 5 ദിവസം അല്ല 50 ദിവസം ഓടിച്ചാലും നിനക് എന്നെ കിട്ടില്ല കാരണം നീ ഓടിയത് നിന്റെ ഭക്ഷണത്തിന് വേണ്ടി അണ് nan ഓടിയത് എന്റെ ജീവൻ വേണ്ടി അണ് ജീവൻ വേടി ഓടുന്നവൻ ഭക്ഷണത്തിന് വേണ്ടി ഓടുന്നവനെ കളും വേകത്തിൽ ഓടും അതായത് നമ്മുടെ ഓട്ടത്തിന് വേകം കുറയാൻ കാരണം നമ്മുടെ ശരീര ഘടന അല്ല അതൽ നമ്മുക്ക് എതിരേ വരുന്ന കാറ്റ് അല്ല മറിച്ച് നമ്മുടെ ആവിശ്യം നമ്മുടെ സോപ്പ്‌നം അത്ര തിവ്രമണക്കിൽ എതിരേ വരുന്ന കാറ്റും കാലുകളിൽ ഇട്ട ഷൂ ഒന്നും ഒരു പ്രശ്നം അല്ല

💥💥💥💥💥💥💥

തീക് അപുറം ഒരു ആവിശ്യം ഉണ്ടകിൽ തീ ഒരു പ്രശ്നമേ അല്ല

മാനസിക പിരിമുറുക്കം(stress)


നമ്മുടെ മനസ്സിലേക് കയറാവുന്നതിലധികം ദുശ്ചിന്തകൾ കയറി കൂടുമ്പോൾ, അല്ലെങ്കിൽ നമ്മിൽ മോശം ചിന്തകൾ നിറഞ്ഞു കവിയുമ്പോൾ നമുക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നു.

നിലവിൽ നാം അനുഭവിക്കുന്ന *ടെൻഷൻ,ഡിപ്രഷൻ,അകാരണ ഭയം,കുടുംബ പ്രശ്നങ്ങൾ, ആത്മവിശ്വാസകുറവ്, ഉറക്കമില്ലായ്‌മ, പഠനവൈകല്യം, ആശങ്ക* തുടങ്ങി പ്രശ്നങ്ങൾ ചെറിയ രീതിയിൽ നിന്ന് തുടങ്ങി പിന്നീട് അത് വലിയൊരു പ്രയാസമായി നമ്മുടെ നിത്യ ജീവിതത്തെ തന്നെ ബുദ്ധിമുട്ടിലാക്കുന്നു.

ശരിക്കും പറഞ്ഞാൽ ബഹുഭൂരിപക്ഷംപേരും തങ്ങളുടെ ദൈനംദിന ജീവിതത്തിൽ നാം ചെയ്യുന്ന തൊഴിലിനിടയിൽ സ്വീകരിക്കുന്ന *-ve* ചിന്തകൾക് നമ്മുടെ തലച്ചോറിൽ ഇടംനൽകിയത് കൊണ്ടാണ് പിന്നീട് അതൊരു മാനസീക പിരിമുറുക്കമായി പരിണമിക്കുന്നത്.

സ്‌ട്രെസ്സ് നമ്മുടെ മനസ്സിനെ ഒരു വൈറസ് കണക്കെ നമ്മളറിയാതെ പിടികൂടുന്നു. *സ്‌ട്രെസ്സ് നെ നമുക്ക് വളരെ എളുപ്പത്തിൽ ഒഴിവാക്കാം.* ഒരൽപ്പം ബുദ്ധി ഉപയോഗിക്കണമെന്നു മാത്രം. ഏതൊരു വ്യക്തിക്കും തന്നെ നെഗറ്റീവ് ചിന്തകളുടെ ആധിക്യം കൊണ്ടാണ് മാനസീക പിരിമുറുക്കം ഉണ്ടാവുന്നത് എന്ന് പറഞ്ഞല്ലോ.....

നമുക്ക് എപ്പോൾ നെഗറ്റീവ് ചിന്തകൾ വരുന്നുവോ അപ്പോഴൊക്കെ ജീവിതത്തിൽ നമുക്ക് ലഭിച്ച *സൗഭാഗ്യവും* അതുവഴി നാം അനുഭവിച്ച ആനന്ദവും ഓർക്കുക. അതോടൊപ്പം ഇനി നിങ്ങൾ ജീവിതത്തിൽ *നേടാൻ ആഗ്രഹിക്കുന്ന* കാര്യങ്ങളെ കുറിച്ചും നിരന്തരം ചിന്തിച്ചു കൊണ്ടിരിക്കുക.കൂടെ ഇതുവരെ നിങ്ങൾ ആസ്വദിച്ചജീവിതത്തിനു ദൈവത്തോട് നന്ദിയും പറയുക. *ഓർക്കുക എല്ലാചിന്തകളുടെയും പ്രഭവസ്ഥാനം മനസ്സാണ്* എന്ന് ഈ രംഗത്ത് പഠനം നടത്തിയ വർപറയുന്നു. അപ്പോൾ ചിന്തകളുടെ ഉത്ഭവ സ്ഥാനമായ *മനസ്സ്* നെ ഏറ്റവും ശ്രേഷ്ടവും ഉജ്ജ്വലവും ആക്കുവാൻ സാധിച്ചാൽ നമ്മുടെ മാനസിക പിരിമുറുക്കം ഇല്ലാതാവുന്നതോടൊപ്പം നാം നല്ലൊരുവ്യക്തി യായ് മാറുകയും ചെയ്യും തീർച്ച.

ഉപബോധമനസ്സിന്റെ കഴിവ്


തീരെ കഴിവു കുറഞ്ഞ ഒരാളായിട്ടണോ നിങ്ങൾ സ്വയം കരുതുന്നത്? നിങ്ങളെക്കുറിച്ച് സ്വയം പുലർത്തുന്ന ഈ ചിന്തയാണ് നിങ്ങളുടെ പുരോഗതിക്ക് തടസ്സമായി നില്ക്കുന്നത്.

സ്വന്തം ശരീരഭാരത്തെക്കാൾ പതിന്മടങ്ങ് ഭാരമുള്ള ഒരു വസ്തു - ഇലയോ കമ്പോ മറ്റോ - ഉറുമ്പ് പൊക്കിക്കൊണ്ടു പോകുന്നത് കണ്ടിട്ടില്ലേ?എങ്ങനെയാണ് ഉറുമ്പ് ഇത് സാധിക്കുന്നത്? കമ്പോ ഇലയോ പൊക്കിക്കൊണ്ടു പോകേണ്ടത് ഉറുമ്പിനെ സംബന്ധിച്ചിടത്തോളം അതിജീവനത്തിനു അത്യന്താപേക്ഷിതമാണ്. അതിനാൽ എത്ര സാഹസപ്പെട്ടും ഉറുമ്പ് അത് ചെയ്യുന്നു. അതുപോലെ ജീവിതവിജയത്തിനു സഹായിക്കുന്ന ലക്ഷ്യം നേടണമെന്ന് നിങ്ങൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞാൽ മനസ് അതിനുള്ള മാർഗ്ഗങ്ങൾ സ്വയം കണ്ടുപിടിച്ചുകൊള്ളും. താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1. നിങ്ങളുടെ ഉപബോധമനസിനുള്ളിൽ അറിവുകളുടെ ഒരു അമൂല്യ നിധി ശേഖരം സ്ഥിതി ചെയ്യുന്നു. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കാണാൻ ആ നിധിശേഖരത്തിലേക്ക് നോക്കിയാൽ മതി. പക്ഷേ എത്ര പേർ അങ്ങനെ ചെയ്യുന്നു?

2. എല്ലാക്കാലത്തും മഹാന്മാരായിട്ടുള്ളവർ തങ്ങളുടെ ഉപബോധമനസ്സിനുള്ള കഴിവുകൾ തൊട്ടുണർത്തുവാനും തുറന്നു വിടാനും കഴിഞ്ഞവരാണ്.

3. പ്രശ്നപരിഹാരത്തിന് ഉപബോധ മനസ്സിന് നിങ്ങളെ സഹായിക്കുവാൻ കഴിയും. ഉദാഹരണത്തിന് ‘എനിക്ക് നാളെ രാവിലെ 6 മണിക്ക് എഴുന്നേൽക്കണം’ എന്ന് ഉപബോധമനസ്സിനെ ധരിപ്പിച്ചു കിടന്നുറങ്ങി നോക്കൂ. കൃത്യസമയത്ത് ഉപബോധ മനസ് നിങ്ങളെ ഉണർത്തിയിരിക്കും.

4. ഉപബോധമനസ് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും രോഗാവസ്ഥയിൽ നിങ്ങളെ സുഖപ്പെടുത്തുകയും ചെയ്യും. എന്നും ഉറങ്ങാൻ പോകുമ്പോൾ പൂർണ ആരോഗ്യവാനാകുന്നത് സങ്കല്പിക്കു. ഒരു വിശ്വസ്തദാസനെപ്പോലെ ഉപബോധമനസ് അത് യാഥാർത്ഥ്യമാക്കിത്തരും.

5. ഓരോ ചിന്തയും നിങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തെയും ക്രമപ്പെടുത്തുന്ന ശക്തി സ്രോതസ്സാണ്. അത് പരമാവധി പ്രയോജനപ്പെടുത്തുക.🌹🌹🌹

നമുക്ക് ഒരു വിളക്കാവാം..


അധികം മനുഷ്യരില്ലാത്ത ഉൾഗ്രാമം. അവിടെ മലമുകളിൽ ഒരെഴുത്തുകാരന്റെ ചെറിയ വീടുണ്ട്‌. അവധിക്കാലത്ത്‌ മാത്രമേ അയാൾ വരൂ. അങ്ങനെ ഒരവധിക്കാലം ചെലവിട്ട്‌ മടങ്ങുകയാണയാൾ. താഴ്‌വരയിൽ പരിചയമുള്ളൊരു പാവം വൃദ്ധയുണ്ട്‌. അവരുടെ കുടിലിലെത്തി യാത്ര പറയുമ്പോൾ ആ അമ്മയുടെ മുഖം വാടി. പിന്നെ പറഞ്ഞു: *"ഓരോ രാത്രിയും നിങ്ങൾ ഉമ്മറത്ത്‌ തൂക്കിവെച്ചിരുന്ന ആ വിളക്ക്‌ എനിക്ക്‌ വല്ലാത്തൊരാശ്വാസമായിരുന്നു. ഇവിടെനിന്ന് അത്‌ കാണുമ്പോൾ ഞാനൊറ്റയ്ക്കല്ല എന്നൊരു തോന്നലുണ്ടായിരുന്നു. എനിക്കുവേണ്ടി ഒരു വെളിച്ചം കത്തുന്നപോലെ.."*

അയാളുടെ കണ്ണുനിറഞ്ഞു. ആ അമ്മയ്ക്കുവേണ്ടി തന്റെ വീട്ടുപടിയിൽ എന്നും വിളക്ക്‌ തൂക്കാൻ ഒരാളെ ഏൽപ്പിച്ചാണ്‌‌ ആ നല്ല മനുഷ്യൻ‌ യാത്ര പറഞ്ഞത്‌.

ഒറ്റയ്ക്കല്ലെന്ന് തോന്നിക്കാൻ ഇങ്ങനെ ഒരു വെളിച്ചം ഏതൊരു മനുഷ്യനും കൊതിക്കുന്നു. അങ്ങനെ ഒരാളെ ആയുസ്സിന്റെ ഓരോ പടവിലും നമ്മൾ കാത്തിരിക്കുന്നുണ്ട്‌. കാരണമൊന്നുമില്ലാത്ത സ്നേഹംകൊണ്ട്‌ നമ്മെ അദ്ഭുതപ്പെടുത്തുന്ന ഒരാൾ...! നമ്മളെ നമ്മളായിത്തന്നെ സ്വീകരിക്കുന്ന ഒരാൾ...! എത്രയും അറിയുന്ന,എന്തും പറയാവുന്ന,എത്രയും മാപ്പുനൽകുന്ന കുമ്പസാരക്കൂടുപോലെ ചില മനുഷ്യരുണ്ട്‌...!

കുറേയൊന്നും വേണ്ട. അങ്ങനെ ഒരാൾ മതി, ജീവിതം ഉണങ്ങില്ല..!

*നമുക്ക് ഒരു വിളക്കാവാം..*

*സ്വയം പ്രകാശിച്ച്,*

*ചുറ്റിലും വെളിച്ചം വിതറുന്ന അതി മനോഹരമായ ഒരു കെടാവിളക്ക്...!

എളിമ എന്തിനേയും കീഴ്പ്പെടുത്തും


ശക്തമായ കൊടുങ്കാറ്റിൽ കടപുഴകിയ ഒരു ആൽമരം ദൂരെയുള്ള മുളച്ചെടികളുടെ ഇടയിലേക്ക് വീണു. അവിടെ കിടന്നുകൊണ്ട് ആൽ, മുളകളോട് ചോദിച്ചു. "ഇത്ര മെലിഞ്ഞ നിങ്ങൾ എങ്ങനെ ഈ കൊടുങ്കാറ്റിനെ അതിജീവിച്ചു.?”

മുളകൾ പറഞ്ഞു : “നീ കാറ്റിനോട് എതിർത്തുനിൽക്കാനും, കിടപിടിക്കാനുമാണ് നോക്കാറുള്ളത്. ഞങ്ങളാകട്ടെ ഇളംകാറ്റു ചെറുതായിട്ടൊന്നു വീശിയാൽത്തന്നെ കുനിഞ്ഞുകൊടുക്കും.അതിനാൽ ഒടിഞ്ഞുപോകില്ല."

*എളിമ എന്തിനേയും കീഴ്പ്പെടുത്തും...*

*നമ്മുടെ ലക്ഷ്യം നിറവേറുന്നതെങ്ങനെ?*


പലരും പറഞ്ഞുകേട്ടിട്ടുണ്ട് *ഈ ലക്ഷ്യം ഞാൻ നിറവേറ്റും, അതെന്റെ ലക്ഷ്യമാണ്, ഉടനെത്തന്നെ ഞാനൊരു ലക്ഷ്യത്തിലെത്തും* എന്നൊക്കെ.

എന്നാൽ ബഹുഭൂരിപക്ഷം ആളുകൾക്കും അവരുടെ ലക്ഷ്യം നിറവേറ്റാൻ സാധിക്കാതെ പോകുന്നു എന്നിട്ട് വിധിയെ പഴിക്കുന്നു. ഇത്തരക്കാർ *എങ്ങാനും ലക്ഷ്യം നിറവേറിയാൽ അതെന്റെ ഭാഗ്യമെന്നും -- നിറവേറാനായില്ലങ്കിൽ എനിക്കത് വിധിച്ചിട്ടില്ല.* എന്നുമായിരിക്കും പറയുക.

നൂറിൽ മൂന്ന് ശതമാനം ആളുകൾക്ക് മാത്രമേ വ്യക്തമായ ലക്ഷ്യങ്ങൾ ഒള്ളൂ എന്ന് പഠനങ്ങൾതെളിയിക്കുന്നു.അതിൽതന്നെ പത്ത്ശതമാനം പേർക്ക്മാത്രമേ സ്ഥിരമായ ലക്ഷ്യങ്ങൾ ഉള്ളൂവത്രെ.

ലക്ഷ്യം സ്ഥിരമായിഉള്ളതാണെങ്കിൽ ആ വ്യക്തിഅത് നേടിയെടുത്തതായി പഠനങ്ങൾ തെളിയിക്കുന്നു. നമുക്ക് എന്തെങ്കിലും നേടണമെന്ന് നാം ആഗ്രഹിച്ചാൽ പ്രധാനമായും നമുക്കുണ്ടാകേണ്ട മൂന്ന് കാര്യങ്ങളുണ്ട

*1,ലക്ഷ്യനിർണയം*

*2,വിശ്വാസം*

*3പ്രവർത്തനം*

എന്നാൽ ഒട്ടുമിക്ക ആളുകളുടെയും ലക്ഷ്യം നിറവേറുന്നതിന് തടസമാവുന്നത് അവർക്കു ലക്ഷ്യം മാത്രമേ കാണൂ മുകളിൽ പറഞ്ഞ ഗുണങ്ങൾ ഉണ്ടായിരിക്കില്ല. നമ്മുടെ ഉപ ബോധമനസ്സിൽ ദൈവാംശം കുടികൊള്ളുന്നുവെന്ന് എല്ലാ പൗരാണിക ഗ്രന്ഥങ്ങളും പറയുന്നു. ഉപബോധമനസ്സിന്റെ ഭാഷ ദൃശ്യങ്ങളും, രൂപങ്ങളും, വികാരങ്ങളുമാണന്നു മനസിലാക്കുക. അതുകൊണ്ട് ലക്ഷ്യം നിറവേറ്റാൻ, ലക്ഷ്യം സ്ഥിരമായിരിക്കണം.

*ലക്ഷ്യം മാറികൊണ്ടിരുന്നാൽ ഉപബോധമനസ്സ് അമ്പരപ്പിലാകും* നമ്മളെന്താണ് ലക്ഷ്യമിടുന്നതെന്നു ഉപബോധമനസ്സ് തിരിച്ചറിയാതെ പോകുന്നു.

2018, ജൂലൈ 11, ബുധനാഴ്‌ച

7 HABITS OF HIGHLY EFFECTIVE PEOPLE (MALAYALAM)


സെവന്‍ ഹാബിറ്റ്‌സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിള്‍’

1.Be Proactive

2.Begin with the End in Mind

3.Put First Things First

4.Think Win-Win

5.Seek First to Understand, Then to Be Understood

6.Synergize

7.Sharpen the Saw

വളരെ ഫലപ്രദരായ ആളുകൾക്ക് എന്ത് പ്രാധാന്യം ഉണ്ട്?

ഈ പുസ്തകം തുറന്നുപറയുന്നത് എത്ര ഉന്നത വ്യക്തിഗത നേട്ടങ്ങൾ നേടിയെന്നതിന്റെ വിശദീകരണമാണ്, വ്യക്തിഗത ഫലപ്രാപ്തി വളർത്തിയെടുക്കുന്നതിനും മറ്റ് ആളുകളുമായി ആരോഗ്യകരമായ ബന്ധം വളർത്തുന്നതിനും ഉള്ള ആന്തരിക ആവശ്യവുമായി പോരാടുന്നതാണ്.

ലോകത്തെ കാണുന്ന രീതി നമ്മുടെ സ്വന്തം ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കോവി വിശ്വസിക്കുന്നു. ഒരു സാഹചര്യത്തെ മാറ്റുന്നതിനായി നമ്മൾ സ്വയം മാറ്റം വരുത്തണം. നമ്മളെത്തന്നെ മാറ്റിമറിക്കാൻ നമ്മുടെ ധാരണകളെ മാറ്റാൻ കഴിയണം.

"വിജയം" എന്ന സങ്കല്പത്തിൽ 200 വർഷത്തെ സാഹിത്യത്തെക്കുറിച്ചുള്ള പഠനത്തിൽ, മനുഷ്യർ കാലക്രമേണ വിജയത്തെ നിർവചിച്ചതിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റത്തെ കോവെ കണ്ടെത്തി.

മുൻകാലങ്ങളിൽ, വിജയത്തിന്റെ അടിത്തറ സ്വഭാവം ധാർമ്മികത (വിശിഷ്ടത, വിനയം, വിശ്വസ്തത, സമൃദ്ധി, ധൈര്യം, നീതി, ക്ഷമ, വ്യവസായം, ലാളിത്യം, എളിമ, സുവർണനിയമം തുടങ്ങിയവ) വിശ്രമിച്ചു. 1920 കളിൽ ആരംഭിച്ചത്, ജനങ്ങൾ വിജയിക്കുന്ന രീതിയെ Covey "വ്യക്തിത്വ നിലപാടിന്" (വ്യക്തിത്വം, പൊതു ചിത്രം, മനോഭാവം, പെരുമാറ്റങ്ങളുടെ ഒരു ചടങ്ങാണ് വിജയം) വിളിക്കുന്നത്.

ഈ ദിവസം, ആളുകൾ പെട്ടെന്നുള്ള പരിഹാരങ്ങൾക്കായി നോക്കുന്നു. അവർ ഒരു വിജയകരമായ വ്യക്തി, സംഘം അല്ലെങ്കിൽ സംഘടനയെ കാണുകയും, "ഇത് എങ്ങനെ ചെയ്യണം? നിങ്ങളുടെ വിദ്യകൾ എന്നെ പഠിപ്പിക്കുക!" എന്നാൽ നമ്മൾ കാത്തിരിക്കുന്ന ഈ "കുറുക്കുവഴികൾ" സമയവും പരിശ്രമവും നിലനിർത്താനും പ്രതീക്ഷിച്ച ഫലം കൈവരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അവർ അത്തരം സാഹചര്യത്തെ അഭിസംബോധന ചെയ്യുകയില്ല.

"പ്രശ്നത്തെ നമ്മൾ കാണുന്ന രീതി പ്രശ്നമായിട്ടാണ് ," കോവയ്‌ എഴുതുന്നു. സത്യസന്ധത നേടാൻ നാം അടിസ്ഥാനപരമായി മാറ്റം വരുത്തണം (Paradigm Shift) , ഉപരിതല തലത്തിലുള്ള നമ്മുടെ മനോഭാവങ്ങളും പെരുമാറ്റങ്ങളും മാറ്റാനും അനുവദിക്കരുത്.

അവിടെയാണ് ഏറ്റവും ഫലപ്രദമായ ആളുകളുടെ ഏഴ് ശീലങ്ങൾ വരുന്നത്: 1, 2, 3 ശീലങ്ങൾ ആത്മപരിശോധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആശ്രയത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.

4, 5, 6 എന്നീ വൈദഗ്ധ്യങ്ങൾ കൂട്ടായ പരിശ്രമങ്ങൾ, സഹകരണം, ആശയവിനിമയ കഴിവുകൾ എന്നിവ വികസിപ്പിക്കുന്നതിലും സ്വാതന്ത്ര്യത്തിൽ നിന്ന് പരസ്പരം കൈമാറുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഹബിറ്റ് 7 തുടർച്ചയായ വളർച്ചയിലും പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ എല്ലാ ശീലങ്ങളും എല്ലാം ഉൾക്കൊള്ളുന്നു.

ഹബിറ്റ് 1: പ്രോആക്ടീവ് ആകുക

ചുരുക്കം:

ഞങ്ങൾ ചുമതലയിലാണ്. ഞങ്ങളുടെ ജീവിതങ്ങൾ ജീവിക്കുന്നതിനുള്ള സ്ക്രിപ്റ്റുകൾ ഞങ്ങൾ തിരഞ്ഞെടുക്കുന്നു. പ്രോത്സാഹജനകവും നിങ്ങളുടെ തിരഞ്ഞെടുപ്പുകളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതിന് ഈ അവബോധം ഉപയോഗിക്കുക.

കോവേ ചർച്ച ചെയ്യുന്ന ആദ്യ ശീലം പ്രോത്സാഹജനകമാണ്. മറ്റെല്ലാ മൃഗങ്ങളിൽ നിന്നും മനുഷ്യരെന്ന നിലയിൽ നമ്മളെ വേർതിരിച്ചുകാണുന്നത് നമ്മുടെ സ്വന്തം സ്വഭാവത്തെ പരിശോധിക്കുന്നതിനുള്ള നമ്മുടെ അന്തർലീനമായ കഴിവാണ്. നമ്മെയും നമ്മുടെ സാഹചര്യങ്ങളെയും എങ്ങനെ വീക്ഷിക്കണം, നമ്മുടെ സ്വന്തം ഫലപ്രാപ്തി നിയന്ത്രിക്കാനുള്ള തീരുമാനമെടുക്കാം.

ലളിതമായി പറഞ്ഞാൽ, ഫലപ്രദനായിരിക്കാൻ പ്രോത്സാഹജനകമായിരിക്കും.

പ്രതികരിക്കുന്ന ആളുകൾ നിഷ്ക്രിയ നിലപാട് സ്വീകരിക്കുന്നു - ലോകം അവർക്കു സംഭവിക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നു. അവർ പറയുന്നത് ഇങ്ങനെയാണ്

"എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല."

"അത് ഞാൻ ഇതൊക്കെ തന്നെയാണ്."

"പ്രശ്നം "അവിടെ" ഉള്ളതാണെന്ന് അവർ കരുതുന്നു - പക്ഷേ, അത് ഒരു പ്രശ്നമാണ്. പ്രതിപ്രവർത്തന സ്വീകാര്യമായ ഒരു പ്രവചനമായി മാറുന്നു. പ്രതിപ്രവർത്തനക്കാർ കൂടുതൽ ഇരയാക്കപ്പെടുകയും നിയന്ത്രണം വിടുകയും ചെയ്യുന്നു.

"എന്നിരുന്നാലും, പ്രോത്സാഹജനകമായ ആളുകൾക്ക് അവരുടെ ഉത്തരവാദിത്തം അല്ലെങ്കിൽ "പ്രതികരണ ശേഷി" എന്നിവ തിരിച്ചറിഞ്ഞ്, ഒരു നിശ്ചിത ഉത്തേജനത്തിനോ അല്ലെങ്കിൽ സാഹചര്യത്തിലോ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള കഴിവാണ് കോവേ അവതരിപ്പിക്കുന്നത്.

***************

നമ്മുടെ സമ്മതം, ഞങ്ങൾക്ക് എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചുള്ള നമ്മുടെ സമ്മതം, അത് നമ്മെ ആദ്യം സംഭവിച്ചതിനേക്കാൾ നമ്മെ കൂടുതൽ വേദനിപ്പിക്കുന്നു. "-സ്റ്റീഫൻ കോവ്

****************

പ്രോത്സാഹജനകരായിരിക്കണമെങ്കിൽ, നമ്മുടെ സർക്കിളിലുള്ള വൃത്താകൃതിയിലുള്ള സ്വാധീനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, എന്തെങ്കിലും ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ നാം പ്രവർത്തിക്കണം.

നാം നയിക്കുന്ന ക്രിയാത്മക ഊർജ്ജം നമ്മുടെ സർക്കിൾ സ്വാധീനം വർദ്ധിപ്പിക്കും.

നേരെമറിച്ച്, ഊർജ്ജസ്വലരായ ആളുകളുടെ ശ്രദ്ധയിൽ കേന്ദ്രീകൃതമായ കാര്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ അവരുടെ സ്വാധീനമേഖലയിൽ, ബാഹ്യ ഘടകങ്ങളെ അപകീർത്തിപ്പെടുത്തുന്നതും നിഷേധാത്മക ഊർജ്ജം സൃഷ്ടിക്കുന്നതും സ്വാധീനമുള്ള സർക്കിൾ ചുരുങ്ങുന്നതിന് കാരണമാകുന്നു.

Practice Success Habit 1:

താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് പ്രവർത്തനത്തിന്റെ തത്വം പരിശോധിക്കുന്നതിനായി നിങ്ങളെത്തന്നെ വെല്ലുവിളിക്കുക:

1. പ്രോഗാക്റ്റീവ് ഭാഷ ഉപയോഗിച്ച് റിക്രിയക്ടീവ് ഭാഷ മാറ്റി സ്ഥാപിക്കുക.

Reactive = "അവൻ എന്നെ ഭ്രാന്തനാക്കുന്നു."

Proactive = "ഞാൻ എന്റെ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കുക."

2. Proactive പ്രവർത്തികളിലേക്ക് Reactive ടാസ്ക്കുകളെ പരിവർത്തനം ചെയ്യുക.

Habit 2: Begin with the End in Mind

ചുരുക്കം:

മനസിൽ ഒരു വ്യക്തമായ ലക്ഷ്യത്തോടെ ആരംഭിക്കുക. കോവിയുടെ അഭിപ്രായത്തിൽ എന്തു മാനസികസമ്മർദ്ദം നമ്മെ മനസിലാക്കുന്നു എന്ന് മനസിലാക്കാൻ നമ്മുടെ മനസാക്ഷിയെ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാൻ നമുക്ക് കഴിയും.

വിജയങ്ങൾ നേടാൻ നമ്മൾ കഠിനമായി പരിശ്രമിക്കുന്നു - പ്രമോഷൻ, ഉയർന്ന വരുമാനം, കൂടുതൽ അംഗീകാരം. എന്നാൽ ഈ തിരക്കുപിടിച്ചതിന് പിന്നിലെ അസ്തിത്വത്തെ വിലയിരുത്തുന്നതിന് നമ്മൾ പലപ്പോഴും സമയംകണ്ടെത്താറുണ്ടോ - നമ്മൾ സ്വയം ചോദിക്കുന്നത് ഏതു വിഷയങ്ങളിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവസാനം മനസ്സിൽ കണ്ടുകൊണ്ടു ആരംഭിക്കണം എന്ന് ഹബിറ്റ് 2 നിർദ്ദേശിക്കുന്നു. വ്യക്തമായ ലക്ഷ്യത്തോടെ ആരംഭിക്കുക. അങ്ങനെയാണ് നമ്മൾ എടുക്കുന്ന നടപടികൾ ശരിയായ ദിശയിലാണെന്ന് ഉറപ്പാക്കാൻ കഴിയു .നമ്മുടെ ജീവിതവീക്ഷണം നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താൻ പകരം നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിനു പകരം അല്ലെങ്കിൽ മറ്റുള്ളവരുടെ മാനദണ്ഡങ്ങളെ അല്ലെങ്കിൽ മുൻഗണനകളെ അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ ബോധവത്കരണം ഊർജിതമാക്കാൻ പ്രേരിപ്പിക്കുന്നത്.

മനസ്സിൻറെ അവസാനത്തോടെ ആരംഭിക്കുന്നത് ബിസിനസ്സുകൾക്ക് വളരെ പ്രധാനമാണ്. ഒരു മാനേജർ എന്ന നിലയ്ക്ക് കാര്യക്ഷമതയ്ക്കായി ഒപ്റ്റിമൈസിങ് ആണ്. എന്നാൽ ഒരു നേതാവ് എന്ന നിലയിൽ നിങ്ങളുടെ ഓർഗനൈസേഷന്റെ ശരിയായ തന്ത്രപരമായ ദർശനത്തെക്കുറിച്ച് ചിന്തിക്കുകയും, "ഞങ്ങൾ എന്തെല്ലാം പരിശ്രമിക്കാൻ ശ്രമിക്കുന്നു?" എന്ന് ചോദിക്കുകയും ചെയ്യുന്നു.

വ്യക്തികൾക്കോ അല്ലെങ്കിൽ സംഘടനകൾക്കോ ലക്ഷ്യമിടുന്നതിനും ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും മുമ്പ് നമുക്ക് നമ്മുടെ മൂല്യങ്ങൾ തിരിച്ചറിയാൻ കഴിയണം. നമ്മുടെ സ്വന്തം വ്യക്തിഗത മൂല്യങ്ങൾ ഉറപ്പാക്കാൻ ചില പ്രക്രിയകൾ ഈ പ്രക്രിയയിൽ ഉൾപ്പെടുത്താവുന്നതാണ്.

നിങ്ങളുടെ സ്വന്തം മൂല്യങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ട പുതിയവയെ മുൻകൂട്ടി എഴുതി തയ്യാറാക്കിക്കൊണ്ട്, നിങ്ങൾക്കായി എഴുതിയിരിക്കുന്ന ഫലപ്രാപ്തിയില്ലാത്ത സ്ക്രിപ്റ്റുകൾ റെക്കോർഡുചെയ്യുന്നു, കോവേ വിശദീകരിക്കുന്നു.

ഞങ്ങളുടെ കേന്ദ്രം തിരിച്ചറിയുന്നതും പ്രധാനമാണ്. നമ്മുടെ ജീവിതത്തിന്റെ നടുവിൽ എന്ത്, നമ്മുടെ സുരക്ഷ, മാർഗനിർദേശം, ജ്ഞാനം, അധികാരം എന്നിവയുടെ ഉറവിടം ആയിരിക്കും.

PRACTISE SUCESS HABIT 3:Put First Things First

ആദ്യം നിങ്ങൾ ആദ്യം ചെയ്യേണ്ട ചില വഴികൾ ഇതാ:

1. നിങ്ങൾ അവഗണിക്കപ്പെട്ട ക്വാഡർന്റ് II പ്രവർത്തനം തിരിച്ചറിയുക. ഇത് എഴുതുകയും അത് നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാക്കുകയും ചെയ്യുക.

2. മുൻഗണനാ പ്രവർത്തനം ആരംഭിക്കുന്നതിന് നിങ്ങളുടെ സ്വന്തം സമയ മാനേജ്മെന്റ് മെട്രിക്സ് സൃഷ്ടിക്കുക.

ഓരോ ക്വാര്ട്ടറിലും എത്ര സമയം ചെലവഴിക്കുമെന്ന് കണക്കാക്കുക. നിങ്ങളുടെ സമയം 3 ദിവസത്തിനുള്ളിൽ ലോഗ് ചെയ്യൂ. നിങ്ങളുടെ മതിപ്പ് എത്ര കൃത്യമായിരുന്നു? എത്ര സമയം നിങ്ങൾ ക്വാണ്ടൻറ് II- യിൽ (ഏറ്റവും പ്രധാനപ്പെട്ട ക്വാർട്ടറിൽ) ചെലവഴിച്ചു?

കൂടുതൽ മനസ്സിലാക്കുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക http://motivationalmalayalam.blogspot.com/2018/06/four-quadrants-of-time-management.html

Four Quadrants of Time Management ഈ ബ്ലോഗ് വായിക്കുക

ഹബിറ്റ് 4: Think Win-Win

ചുരുക്കം:

പരസ്പരബന്ധിതമായ ബന്ധം സ്ഥാപിക്കുന്നതിന്, ഓരോ പാർട്ടിക്കും പരസ്പരവും പ്രയോജനകരവുമായ വിൻ-വിൻ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ നാം പ്രതിജ്ഞാബദ്ധരാകണം.

മനുഷ്യ ഇടപെടലിന്റെ ആറ് ഉദാഹരണങ്ങൾ ഉണ്ട് എന്ന് കോവെ വിശദീകരിക്കുന്നു:

1. വിൻ-വിൻ: രണ്ടുപേർ വിജയിക്കുന്നു. കരാറുകൾ അല്ലെങ്കിൽ പരിഹാരങ്ങൾ പരസ്പരം പ്രയോജനകരവും ഇരു കക്ഷികൾക്കും സംതൃപ്തിയുമാണ്.

2. Win-Lose: "ഞാൻ വിജയിക്കുകയാണെങ്കിൽ, നിങ്ങൾ തോൽക്കും." വിൻ-ലൂസ് ആളുകൾ സ്ഥാനം ലഭിക്കാൻ സ്ഥാനം, ശക്തി, യോഗ്യതകൾ, വ്യക്തിത്വങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നു.

3. നഷ്ടം-വിജയം: "ഞാൻ തോറ്റു, നിങ്ങൾ വിജയിക്കുകയാണ്." ലൂസ്-വിൻ ജനം സന്തോഷപൂർവം ആവേശഭരിതരാകുന്നു, പ്രശസ്തിയും സ്വീകാര്യവും നേടാൻ ശ്രമിക്കുന്നു.

4. നഷ്ട പ്പെട്ട്: രണ്ടുപേരും നഷ്ടപ്പെടുന്നു. രണ്ട് win lose ഒരുമിച്ചു കൂടിവരുമ്പോൾ - അതായത്, നിശ്ചയദാർഢ്യമുള്ള രണ്ട്, അമിത നിക്ഷേപകരായ വ്യക്തികൾ പരസ്പരം ഇടപഴകുമ്പോൾ - ഫലം നഷ്ടപ്പെടും.

5. വിജയം: വിജയികളായ ആളുകൾക്ക് മറ്റൊരാൾക്ക് നഷ്ടമാകണമെന്നില്ല. അത് അപ്രസക്തമാണ്. അവർക്കാവശ്യമുള്ളത് അവർ നേടിയെടുക്കുക എന്നതാണ്.

6. വിൻ-വിൻ അല്ലെങ്കിൽ ഇടപാടുകൾ: നിങ്ങൾക്ക് പരസ്പരം പ്രയോജനകരമാവുന്ന ഒരു കരാറിൽ എത്താൻ കഴിയുന്നില്ലെങ്കിൽ, യാതൊരു ഇടപാടും ഇല്ല.

മികച്ച ഓപ്ഷൻ വിൻ-വിൻ സാഹചര്യങ്ങൾ ഉണ്ടാക്കുക എന്നതാണ്. വിൻ-ലൂസ്, അല്ലെങ്കിൽ ലൂസ്-വിൻ എന്നിവയാൽ, ഒരു നിമിഷം, താൻ ആഗ്രഹിക്കുന്നതെന്തെന്ന് ഒരു വ്യക്തിക്ക് ലഭിക്കുന്നു, എന്നാൽ ഫലങ്ങൾ രണ്ടുമിനിറ്റി മുന്നോട്ടു പോകുന്നത് തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും.

Win-Win അല്ലെങ്കിൽ No Deal ഓപ്ഷൻ ഒരു ബാക്കപ്പായി ഉപയോഗിക്കാൻ പ്രധാനമാണ്. ഞങ്ങളുടെ മനസ്സിൽ ഒരു ഉപാധിയെന്നനിലയിൽ ഞങ്ങൾക്ക് ഒരു ഇടപാടില്ല, ജനങ്ങളെ ചൂഷണം ചെയ്യാനും ഞങ്ങളുടെ സ്വന്തം അജണ്ടകൾ തള്ളിക്കളയാനും അത് നമ്മെ പ്രാപ്തരാക്കുന്നു. ഞങ്ങൾ തുറന്നതും അടിസ്ഥാനപരമായ വിഷയങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നതുമാണ്.

വിൻ-വിൻ സാഹചര്യങ്ങൾക്കായി പരിഹരിക്കുന്നതിനുള്ള മറ്റൊരു പ്രധാന ഘടകം ഒരു സമൃദ്ധ മനസ്കഷണത്തെ നിലനിർത്തുന്നു അല്ലെങ്കിൽ എല്ലാവർക്കുമായി ധാരാളം കാര്യങ്ങളുണ്ട് എന്ന വിശ്വാസമാണ്.

ഭൂരിഭാഗം ആളുകളും സ്കാർസിറ്റി മാനസികതയോടൊപ്പമാണ് പ്രവർത്തിക്കുന്നത് - അതായത്, എല്ലാം പൂജ്യം ആണെങ്കിലും അവ പ്രവർത്തിക്കുന്നു (മറ്റൊരു രീതിയിൽ പറഞ്ഞാൽ, നിങ്ങൾക്കത് ലഭിക്കുകയാണെങ്കിൽ, ഞാൻ ചെയ്യില്ല). സ്കാർസിറ്റി മാനസികരോഗമുള്ളവർ വളരെ കഠിനമായ സമയ പങ്കിടൽ അംഗീകാരമോ ക്രെഡിറ്റോ ആണ്. മാത്രമല്ല, മറ്റ് ആളുകളുടെ വിജയങ്ങളെ സംബന്ധിച്ചിടത്തോളം ഇത് യഥാർഥത്തിൽ സന്തോഷം കണ്ടെത്തുന്നു.

വ്യക്തിത്വ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ യഥാർത്ഥ സ്വഭാവം നമ്മുടെ പ്രയത്നത്തിന്റെ ഉയർന്ന തലത്തിലുള്ളതാണ്; നമ്മൾ വിൻ-വിൻ എന്നതിലാൽ കൂടുതൽ ഊന്നൽ നൽകുമ്പോൾ നമ്മുടെ സ്വാധീനം കൂടുതൽ ശക്തമായിരിക്കും.

Win-Win നേടാൻ, ഫലങ്ങളിൽ ഫോക്കസ് നിലനിർത്തുക, അല്ലാതെ രീതികൾ അല്ല; പ്രശ്നങ്ങൾ, ജനം അല്ല.

അവസാനമായി, വിൻ-വിന്റെ ആത്മാവ് മത്സരത്തിന്റെ ഒരു അന്തരീക്ഷത്തിൽ നിലനിൽക്കാൻ കഴിയില്ല. ഒരു ഓർഗനൈസേഷനായി, നമ്മുടെ റിവാർഡ് സംവിധാനം നമ്മുടെ ലക്ഷ്യങ്ങളും മൂല്യങ്ങളും ഉപയോഗിച്ച് വിനിയോഗിക്കണം, Win-Win പിന്തുണയ്ക്കുന്ന സിസ്റ്റങ്ങൾ ഉണ്ടായിരിക്കണം.

Practice Success Habit 4:

ഈ വെല്ലുവിളികളുമായി വിൻ-വിൻ ചിന്തിക്കാൻ തുടങ്ങുക:

1. നിങ്ങൾ ഒരു ഉടമ്പടി അല്ലെങ്കിൽ പരിഹാരം എത്തിച്ചേരാൻ ശ്രമിക്കുന്ന വരാനിരിക്കുന്ന പ്രതിപ്രവർത്തനം ചിന്തിക്കുക. മറ്റൊരു വ്യക്തി തിരയുന്നതിന്റെ ഒരു ലിസ്റ്റ് എഴുതി എഴുതുക. അടുത്തതായി, ആ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ഒരു ഓഫർ നിർമ്മിക്കാനാകുന്നതിനുശേഷമുള്ള ഒരു ലിസ്റ്റ് എഴുതുക.

2. ജീവിതത്തിലെ മൂന്ന് സുപ്രധാന ബന്ധങ്ങൾ തിരിച്ചറിയുക. ആ ബന്ധങ്ങളിൽ ഓരോന്നിനും തുലനം തോന്നുന്നതിനെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ എടുക്കുന്നതിനേക്കാൾ കൂടുതൽ കൊടുക്കുന്നുണ്ടോ? നിങ്ങൾ നൽകിയതിനേക്കാൾ കൂടുതൽ എടുക്കൂ? നിങ്ങൾ ഓരോന്നിനേക്കാളും കൂടുതൽ വാങ്ങാൻ 10 വഴികൾ എഴുതി വയ്ക്കുക.

3. നിങ്ങളുടെ ഇടപെടൽ പ്രവണതകൾ ആഴത്തിൽ പരിഗണിക്കുക. അവർ വിജയിക്കുകയാണോ? ഇത് മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടലുകളെ എങ്ങനെയാണ് ബാധിക്കുന്നത്? ആ സമീപനത്തിന്റെ ഉറവിടം നിങ്ങൾക്ക് തിരിച്ചറിയാനാകുമോ? ഈ ബന്ധം നിങ്ങളുടെ ബന്ധങ്ങളിൽ നന്നായി പ്രയോജനപ്പെടുമോ എന്ന് നിർണ്ണയിക്കുക. ഇതെല്ലാം എഴുതിക്കൊണ്ടിരിക്കുക.

ഞങ്ങൾ എല്ലാവരും വളരെ വേഗത്തിൽ മോശമായ ശീലങ്ങൾ നിർമിക്കുന്ന സ്ഥലമാണ് ഇമെയിൽ. നിങ്ങൾ എല്ലാ ദിവസവും ഉപയോഗിക്കുന്ന ഇമെയിൽ ടെംപ്ലേറ്റുകൾ പകർത്തി ഒട്ടിച്ചുകൊണ്ട് സമയം പാഴാക്കുന്നതിനു പകരം Gmail, Outlook എന്നിവയിൽ വ്യക്തിഗതമാക്കിയ ഇമെയിൽ ടെംപ്ലേറ്റുകൾ എളുപ്പത്തിൽ അയയ്ക്കാൻ HubSpot ന്റെ സൌജന്യ CRM ഉപയോഗിക്കുന്നതിന് ഞങ്ങൾ ശുപാർശ ചെയ്യുന്നു.

ഹബിറ്റ് 5: Seek First to Understand, Then to Be Understood

ചുരുക്കം:

ഞങ്ങൾ ഉപദേശം വാഗ്ദാനം ചെയ്യുന്നതിനു മുമ്പ്, പരിഹാരങ്ങൾ നിർദ്ദേശിക്കുകയോ മറ്റെന്തെങ്കിലും വ്യക്തിയെ ഫലപ്രദമായി ഇടപഴകുകയോ ചെയ്യുന്നതിനുമുമ്പ്, അവയും അവരുടെ വീക്ഷണങ്ങളും empathic listening വഴി നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കണം.

നിങ്ങൾ ഒരു optometrist പോകുക എന്നിട്ട് നിങ്ങൾ വ്യക്തമായി കാണുന്നത് ബുദ്ധിമുട്ടുള്ളതായി പറഞ്ഞാൽ, അവൻ തന്റെ ഗ്ലാസ്സുകൾ എടുത്ത്, നിങ്ങളുടെ കൈകളിലേക്ക് കൈമാറി, "ഇതാ, ഇവ പരീക്ഷിക്കൂ - അവർ വർഷങ്ങളോളം എനിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട് "നിങ്ങൾ അവയെ ധരിപ്പിക്കുക, എന്നാൽ അവർ പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളൂ. നിങ്ങൾ ആ ഓപ്റ്റോമെട്രിയിലേക്ക് മടങ്ങിപ്പോകാൻ സാധ്യതയുള്ളത് എന്താണ്?

നിർഭാഗ്യവശാൽ, മറ്റുള്ളവരുമായുള്ള നമ്മുടെ എല്ലാ പ്രതിപ്രവർത്തനങ്ങളിലും ഒരേ കാര്യം ഞങ്ങൾ ചെയ്യും. ഞങ്ങൾ പ്രശ്നം പരിഹരിക്കുന്നതിന് മുമ്പ് ഞങ്ങൾ ഒരു പരിഹാരം നിർദ്ദേശിക്കുന്നു. പ്രശ്നം ആദ്യം മനസിലാക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ല.

ആദ്യം മനസിലാക്കണമെന്നും തുടർന്ന് മനസ്സിലാക്കേണ്ടതാണെന്നും 'ഹബിറ്റ് 5 പറയുന്നു. മനസ്സിലാക്കാൻ ശ്രമിക്കുന്നതിന് നാം ശ്രദ്ധിക്കേണ്ടതുണ്ട്.

"വർഷങ്ങൾ എങ്ങനെ വായിക്കാനും എഴുതാനും പഠിക്കാനും വർഷങ്ങൾ എങ്ങനെ പഠിക്കാമെന്ന് പഠിക്കാനും നിങ്ങളുടെ ജീവിതം കുറെ വർഷങ്ങൾ താങ്കൾ ചെലവഴിച്ചു. -സ്റ്റീഫൻ കോവ്

ഒരാളെ മനസ്സിലാക്കാൻ നമുക്ക് ഒരു സാങ്കേതികവിദ്യ ഉപയോഗിക്കാനാവില്ല. വാസ്തവത്തിൽ, നാം അവളെ വഞ്ചിക്കുകയാണെന്ന് ഒരാൾ ബോധവതിയാൽ, അവൾ ഞങ്ങളുടെ ആന്തരത്തെ ചോദ്യംചെയ്യും, ഇനി നമുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കില്ല.

ഇമ്പതിലിംഗിൽ ശ്രദ്ധിക്കാൻ ഒരു അടിസ്ഥാനമാധ്യമ ഷിഫ്റ്റ് ആവശ്യമാണ്. ഞങ്ങൾ ആദ്യം മനസിലാക്കേണ്ടത് ആദ്യം അന്വേഷിക്കും. മിക്ക ആളുകളും ഉത്തരം പറയാൻ ഉദ്ദേശിച്ചുകൊണ്ട് മനസിലാക്കണം, മനസിലാക്കരുത്. ഏതു നിമിഷവും, അവർ സംസാരിക്കുന്നതോ സംസാരിക്കുന്നതിന് തയ്യാറെടുക്കുന്നതോ ആണ്.

എല്ലാത്തിനുമുപരിയായി, ആശയവിനിമയ വിദഗ്ദ്ധർ പറയുന്നത്: ഞങ്ങളുടെ ആശയവിനിമയത്തിന്റെ 10% ഞങ്ങളുടെ വാക്കുകൾ ഉപയോഗിച്ച് പ്രതിനിധീകരിക്കുന്നു [ട്വീറ്റ് ചെയ്യുക] 30% നമ്മുടെ ശബ്ദങ്ങൾ പ്രതിനിധീകരിക്കുന്നു [തിയറ്ററിലേക്ക് ക്ലിക്കുചെയ്യുക] 60% നമ്മുടെ ശരീര ഭാഷയാണ് പ്രതിനിധീകരിക്കുന്നത് [തിയേറ്ററിൽ ക്ലിക്കുചെയ്യുക]

ആത്മകഥാപരമായ രീതിയിൽ നാം കേൾക്കുമ്പോൾ - നമ്മുടെ വാക്കുകളെ നമ്മുടെ കാഴ്ചപ്പാടുകളായി - മറ്റൊരു രീതിയിൽ പ്രതികരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.

1. വിലയിരുത്തൽ: പറഞ്ഞതിനോട് യോജിക്കുകയോ അല്ലെങ്കിൽ വിയോജിക്കുകയോ ചെയ്യുക

2. അന്വേഷണം: ഞങ്ങളുടെ സ്വന്തം റഫറൻസ് ഫ്രെയിമിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കുക

3. നിർദേശിക്കുക: നമ്മുടെ സ്വന്തം അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ബുദ്ധിയുപദേശം നൽകുക

4. വ്യാഖ്യാനം: നമ്മുടെ സ്വന്തം ഉദ്ദേശ്യങ്ങളെയും പെരുമാറ്റത്തെയും അടിസ്ഥാനമാക്കി വ്യക്തിയുടെ ആന്തരങ്ങളും പെരുമാറ്റങ്ങളും തിരിച്ചറിയാൻ ശ്രമിക്കുക

ഈ തരത്തിലുള്ള പ്രതികരണം ഞങ്ങൾ empathic listening ഉപയോഗിച്ച് മാറ്റിയാൽ മെച്ചപ്പെട്ട ആശയവിനിമയത്തിൽ നാടകീയ ഫലങ്ങൾ കാണുന്നു. ഈ ഷിഫ്റ്റ് ഉണ്ടാക്കാൻ സമയമെടുക്കും, എന്നാൽ തെറ്റിദ്ധാരണകൾ തിരുത്താനും തെറ്റിദ്ധാരണകൾ പരിഹരിക്കാനും അല്ലെങ്കിൽ പിന്നീട് അപ്രതീക്ഷിതമായി പരിഹരിക്കപ്പെടാത്തതും പരിഹരിക്കപ്പെടാത്തതുമായ പ്രശ്നങ്ങളുമായി ജീവിക്കാൻ അത് ചെയ്യുന്നതു പോലെയുള്ള ലളിതമായ ശ്രവണം പാടില്ല.

ഹാബിറ്റ് 5 ന്റെ രണ്ടാം ഭാഗം "... പിന്നെ മനസ്സിലാകണം." വിൻ-വിൻ പരിഹാരങ്ങൾ നേടുന്നതിൽ ഇത് വളരെ പ്രധാനമാണ്.

ഞങ്ങളുടെ ആശയങ്ങൾ വ്യക്തമായും, മറ്റ് ആളുകളുടെ ആവശ്യങ്ങളും ആശങ്കകളും ആഴത്തിൽ മനസ്സിലാക്കാൻ കഴിയുമ്പോഴും നിങ്ങളുടെ ആശയങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കും.

Practice Success Habit 5:

ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുന്നതിനുള്ള സ്വഭാവത്തിൽ നിങ്ങളെ സമീപിക്കാൻ ചില വഴികൾ ഇതാ:

1. അടുത്ത തവണ നിങ്ങൾ രണ്ടുപേരും ആശയവിനിമയം നടത്തുന്നതായി കാണുന്നു, നിങ്ങളുടെ കാതുകൾ ശ്രദ്ധിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക. വാക്കുകളിലൂടെ കടന്നുപോകാത്തവ എന്തൊക്കെയാണ് വികാരങ്ങൾ ആശയവിനിമയം നടത്തുന്നത്? ഒരു വ്യക്തി അല്ലെങ്കിൽ സംഭാഷണത്തിൽ കൂടുതൽ താല്പര്യമുണ്ടോ? നിങ്ങൾ ശ്രദ്ധിച്ചതെല്ലാം എഴുതുക.

2. അടുത്ത തവണ ഒരു അവതരണം നടത്തുമ്പോൾ അത് സമാനുഭാവത്തോടെ വേരും. പ്രേക്ഷകരുടെ കാഴ്ചപ്പാടുകൾ വിശദമായി വിശദീകരിക്കുന്നതിലൂടെ ആരംഭിക്കുക. അവർ എന്തൊക്കെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു? അവരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നത് നിങ്ങൾ എങ്ങനെ പറയും?

HABIT 6: Synergize

ചുരുക്കം:

മറ്റൊരു വ്യക്തിയുടെ കാഴ്ചപ്പാടിൽ വ്യത്യാസങ്ങൾ മനസിലാക്കുന്നതിലൂടെയും മൂല്യവൽക്കരിക്കുന്നതിലൂടെയും, സാന്നിധ്യം സൃഷ്ടിക്കാനുള്ള അവസരം നമുക്കുണ്ട്, അത് തുറന്ന മനസോടെയും സർഗ്ഗാത്മകതയോടും കൂടി പുതിയ സാധ്യതകളെ വെളിപ്പെടുത്താൻ ഞങ്ങളെ സഹായിക്കുന്നു.

മറ്റ് എല്ലാ ശീലങ്ങളുടെയും സംയുക്തം ഹബിറ്റി 6 ന് വേണ്ടി നമ്മെ തയ്യാറെടുക്കുന്നു. ഇത് സംവേദിക്കാനുള്ള ശീലം അല്ലെങ്കിൽ "ഒരു പ്ലസ് വൺ ഒന്നോ അതിലധികമോ തുല്യമാണെങ്കിൽ അതിന്റെ മുഴുവൻ ഭാഗത്തേക്കാൾ വലുതാണ്."

ഉദാഹരണത്തിന്, നിങ്ങൾ രണ്ട് സസ്യങ്ങൾ ഒന്നിച്ച് നട്ടുവളർത്തുകയാണെങ്കിൽ, അവയുടെ വേരുകൾ മണ്ണിൻറെ ഗുണനിലവാരത്തിൽ ഒരുമിച്ചുകൂടും, അങ്ങനെ ഇരുവരും സസ്യങ്ങൾ തങ്ങളുടേതിനേക്കാൾ നന്നായി വളരും.

പുതിയ ബദലുകൾ സൃഷ്ടിക്കാനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും SYNERGY നമ്മളെ അനുവദിക്കുന്നു. പഴയ സ്ക്രിപ്റ്റുകൾ മാറ്റി അവിടെ പുതിയവ എഴുതാനും കൂട്ടായി അംഗീകരിക്കാൻ ഒരു ഗ്രൂപ്പിനെ ഇത് അനുവദിക്കുന്നു.

ഒരു സാഹചര്യത്തിൽ അല്ലെങ്കിൽ പരിസ്ഥിതിയ്ക്ക് നമുക്ക് എങ്ങനെ സമാംഗരൂപീകരണം അവതരിപ്പിക്കാം? 4, 5 ശീലങ്ങളോടെ ആരംഭിക്കുക - വിൻ-വിൻ നിങ്ങൾ ചിന്തിക്കുകയും ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം.

നിങ്ങൾക്ക് ഇത് മനസ്സിൽ ഉണ്ടെങ്കിൽ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങൾ മറ്റൊരു വ്യക്തിയുടെയോ അല്ലെങ്കിൽ ഗ്രൂപ്പിന്റെയോ കൂടെ പൂരിപ്പിക്കാൻ കഴിയും. അപ്പോൾ നിങ്ങൾ പ്രശ്നത്തിന്റെ എതിർ വശങ്ങളില്ല - നിങ്ങൾ ഒരു വശത്ത് ഒന്നിച്ചു നിൽക്കുകയാണ്, പ്രശ്നം നോക്കി, എല്ലാ ആവശ്യങ്ങളും മനസിലാക്കുന്നു, അവരെ കണ്ടുമുട്ടുന്ന മൂന്നാമത്തെ ബദൽ സൃഷ്ടിക്കാൻ പ്രവർത്തിക്കുന്നു.

എന്താണ് നാം അവസാനിക്കുന്നത്, ഒരു ഇടപാട് അല്ല, മറിച്ച് ഒരു പരിവർത്തനം. ഇരുഭാഗത്തും അവർ എന്താണ് ആവശ്യപ്പെടുന്നത്, അവർ തങ്ങളുടെ ബന്ധം സൃഷ്ടിക്കുന്നു.

വിശ്വാസത്തിൻറെയും സുരക്ഷിതത്വത്തിൻറെയും ഒരു ആത്മാവ് ഉയർത്തുക വഴി, മറ്റുള്ളവരെ തുറന്നുകാട്ടാനും പരസ്പരം ഉൾക്കൊള്ളുന്ന ആശയങ്ങളെയും പോഷിപ്പിക്കാനും മറ്റുള്ളവരെ പ്രേരിപ്പിക്കും.

ജനങ്ങളുടെ ഇടയിൽ മാനസികവും വൈകാരികവും വ്യത്യാസങ്ങൾ - വ്യത്യാസങ്ങൾ സമന്വയിപ്പിക്കുന്നതിന്റെ SYNERGY സാരാംശം.

എല്ലാത്തിനുമുപരി, രണ്ടുപേർ ഒരേ അഭിപ്രായമാണെങ്കിൽ, അനാവശ്യമാണ്. ഒരാളുടെ വ്യത്യസ്ത വീക്ഷണത്തെ കുറിച്ച് ഞങ്ങൾ ബോധവാനായിരിക്കുമ്പോൾ, നമുക്ക് പറയാം, "ശരി! നിങ്ങൾ അത് വ്യത്യസ്തമായി കാണുന്നു! നിങ്ങൾ കാണുന്നതു കാണാൻ എന്നെ സഹായിക്കൂ. "

നാം ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുന്നു, കൂടാതെ പുതിയ സാധ്യതകളും Win-Win ഫലങ്ങളും ഉണ്ടാക്കാൻ വേണ്ടി വ്യത്യസ്ത കാഴ്ചപ്പാടുകളിൽ ഞങ്ങൾ ശക്തിയും പ്രയോജനവും കണ്ടെത്തി.

Synergy നിങ്ങളെ അനുവദിക്കുന്നു: നിങ്ങളുടെ കാഴ്ചപ്പാട് വിപുലീകരിക്കാനുള്ള ഒരു വഴിയായി മറ്റുള്ളവരിൽ ഉള്ള വ്യത്യാസങ്ങൾ വിലയിരുത്തുക മറ്റുള്ളവരുടെ നന്മയെ നോക്കണം

പരസ്പര സാഹചര്യങ്ങളിൽ ധൈര്യവും ധൈര്യവും തുറന്നുകൊണ്ടും മറ്റുള്ളവരെ തുറന്നു കാട്ടാൻ പ്രോത്സാഹിപ്പിക്കുക സർവ്വകലാശാലയിലെ സർഗ്ഗാത്മകതയും ഒരു മൂന്നാം ബദലിനായി തിരയുന്നതിലൂടെ എല്ലാവർക്കുമായി മെച്ചപ്പെട്ട ഒരു പരിഹാരം കണ്ടെത്തുകയും

Practice Success Habit 6:

1. നിങ്ങളെ അസ്വസ്ഥരാക്കിയ ആളുകളുടെ ഒരു പട്ടിക തയ്യാറാക്കുക. ഇപ്പോൾ ഒരു വ്യക്തിയെ തിരഞ്ഞെടുക്കുക. അവരുടെ കാഴ്ചപ്പാടുകൾ എങ്ങനെ വ്യത്യസ്തമാണ്? ഒരു നിമിഷ നേരം കൊണ്ട് അവരുടെ ഷൂകളിൽ സൂക്ഷിക്കുക. ചിന്തിച്ചുനോക്കൂ, അത് അവരെ എങ്ങനെ ബാധിക്കുന്നു എന്ന് ഭാവിക്കുന്നു. ഇത് അവരെ നന്നായി മനസ്സിലാക്കാൻ സഹായിക്കുമോ?

അടുത്ത തവണ നിങ്ങൾ ആ വ്യക്തിയുമായി ഒരു അഭിപ്രായവ്യത്യാസത്തിലാണ്, അവരുടെ ആശങ്കകൾ മനസിലാക്കാൻ ശ്രമിക്കുക, എന്തിനാണ് അവർ നിങ്ങളോട് വിയോജിക്കുന്നത്? നിങ്ങൾക്ക് നന്നായി മനസ്സിലാക്കാൻ കഴിയും, അവരുടെ മനസ് മാറ്റാൻ എളുപ്പമാണ് - അല്ലെങ്കിൽ നിങ്ങൾ മാറ്റം വരുത്തുക.

2. നിങ്ങൾ നന്നായി ആസ്വദിക്കുന്ന ആളുകളുടെ ഒരു പട്ടിക തയ്യാറാക്കുക. ഇപ്പോൾ ഒരു വ്യക്തിയെ തിരഞ്ഞെടുക്കുക. അവരുടെ കാഴ്ചപ്പാടുകൾ എങ്ങനെ വ്യത്യസ്തമാണ്? ഇപ്പോൾ നിങ്ങൾക്ക് നല്ല പ്രവർത്തനവും സമന്വയവും ഉണ്ടാക്കിയ ഒരു സാഹചര്യം എഴുതുക. എന്തുകൊണ്ട്? നിങ്ങളുടെ ഇടപെടലുകളിൽ അത്തരം ദ്രവ്യത എത്താൻ എന്തെല്ലാം അവസ്ഥകളാണ് ലഭിച്ചത്? നിങ്ങൾക്ക് വീണ്ടും ആ വ്യവസ്ഥകൾ വീണ്ടും സൃഷ്ടിക്കാനാകുമോ?

ഹബിറ്റ് 7: Sharpen the Saw

ചുരുക്കം:

ഫലപ്രദമെന്നു പറയട്ടെ, ശാരീരികമായും, ആത്മീയമായും, മാനസികമായും, സാമൂഹ്യമായും പുതുക്കുന്നതിനുള്ള സമയം നാം ചെലവഴിക്കണം. തുടർച്ചയായുള്ള പുതുക്കൽ, ഓരോ ശീലം പ്രയോഗിക്കുന്നതിനുള്ള നമ്മുടെ കഴിവിനെ സമന്വയിപ്പിക്കാൻ സഹായിക്കുന്നു.

ഹബിറ്റ് 7 പുതുക്കലിനെപ്പറ്റിയുള്ള കേന്ദ്രീകൃതമായതോ അല്ലെങ്കിൽ "കാഴ്ചയെ മൂർച്ചകൂട്ടി" ചെയ്യാൻ സമയമെടുക്കുന്നു. അത് നിങ്ങളുടെ ശരിക്കുള്ള ആസ്തിയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മറ്റെല്ലാ ശീലങ്ങളും എല്ലാം ചുറ്റിപ്പറ്റി ചെയ്യുന്നു.

നമ്മുടെ പ്രകൃതത്തിന്റെ നാലു മാനങ്ങൾ ഉണ്ട്, ഓരോന്നും കൃത്യമായി ഉപയോഗിക്കേണ്ടതുണ്ട്, സമതുലിതമായ രീതികളിൽ വേണം:

ശാരീരിക അളവ്: തുടർച്ചയായ ഫിസിക്കൽ മെച്ചപ്പെടുത്തലിന്റെ ലക്ഷ്യം ഞങ്ങളുടെ ശരീരം പ്രവർത്തിപ്പിക്കാനും, സ്വീകരിക്കാനും, ആസ്വദിക്കാനും കഴിയുന്ന വിധത്തിൽ നമ്മുടെ ശരീരം പ്രയോഗിക്കുന്നതാണ്.

ശാരീരികമായി പുതുക്കണമെങ്കിൽ, നാം: നന്നായി കഴിക്കുക ആവശ്യമായ വിശ്രമവും വിശ്രമവും നേടുക സഹിഷ്ണുത, വഴക്കം, ശക്തി എന്നിവ ഉണ്ടാക്കാനായി നിരന്തരം പരിശീലിപ്പിക്കുക

ശാരീരിക അളവിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഹബീറ്റ് 1 പ്രോട്ടക്റ്റിവിറ്റി പേശികൾ വികസിപ്പിക്കും. ഞങ്ങൾ ഫിറ്റ്നസ് നിന്ന് നമ്മെ രക്ഷിക്കുന്ന ശക്തികളോട് പ്രതികരിക്കുന്നതിന് പകരം ക്ഷേമത്തിന്റെ മൂല്യം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു.

ആത്മീയ അളവ്: നമ്മുടെ ആത്മീയ സ്വയത്തെ പുതുക്കാനുള്ള ലക്ഷ്യം നമ്മുടെ ജീവിതത്തിന് നേതൃത്വം നൽകുകയും നമ്മുടെ മൂല്യവ്യവസ്ഥയുടെ നിങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുക എന്നതാണ്.

ആത്മീയമായി സ്വയം പുതുക്കാൻ, നിങ്ങൾക്ക് കഴിയും: ദൈനംദിന ധ്യാനം പരിശീലിക്കുക പ്രകൃതിയുമായി ആശയവിനിമയം നടത്തുക മഹത്തായ സാഹിത്യത്തിലോ സംഗീതത്തിലോ നിങ്ങൾ മുഴുകുക

ഞങ്ങളുടെ ആത്മീയ അളവിലുള്ള ഒരു ശ്രദ്ധ നമ്മെ ശീലമാക്കി മാറ്റുകയും, നമ്മുടെ മൂല്യങ്ങളോട് പറ്റിനിൽക്കുകയും ചെയ്യുന്നതുപോലെ, ഹബിറ്റ് 2 എന്ന പരിശീലനം നമ്മെ സഹായിക്കും.

മാനസിക അളവ്: നമ്മുടെ മാനസികാരോഗ്യം പുതുക്കുന്നതിനുള്ള ലക്ഷ്യം ഞങ്ങളുടെ മനസ്സിന്റെ വികസനം തുടരുകയാണ്.

മാനസികമായി സ്വയം പുതുക്കാൻ, നിങ്ങൾക്ക് കഴിയും:

നല്ല സാഹിത്യം വായിക്കുക നിങ്ങളുടെ ചിന്തകൾ, അനുഭവങ്ങൾ, ഉൾക്കാഴ്ചകൾ എന്നിവയെക്കുറിച്ച് ഒരു ജേർണൽ സൂക്ഷിക്കുക ടെലിവിഷൻ പരിമിതപ്പെടുത്തുക, നിങ്ങളുടെ ജീവിതത്തിനും മനസ്സിനും സമൃദ്ധമായ ഈ പരിപാടികൾ പരിമിതപ്പെടുത്തുക

ഞങ്ങളുടെ മാനസിക തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഹബിറ്റിനെ പരിശീലിപ്പിക്കാൻ ഞങ്ങളെ സഹായിക്കും. നമ്മുടെ സമയവും വിഭവങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഞങ്ങൾ ഫലപ്രദമായി മാനേജ് ചെയ്യുകയാണ്.

സാമൂഹ്യ / വൈകാരിക ദിനം: സാമൂഹികമായി പുതുക്കുന്നതുമായ ലക്ഷ്യം അർത്ഥവത്തായ ബന്ധം വികസിപ്പിക്കുക എന്നതാണ്.

വൈകാരികമായി സ്വയം പുതുക്കാൻ നിങ്ങൾക്ക് കഴിയും: മറ്റുള്ളവരെ അഗാധമായി മനസ്സിലാക്കാൻ ശ്രമിക്കുക മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന അർത്ഥവത്തായ പദ്ധതികൾക്കുള്ള സംഭാവനകൾ നൽകുക സമൃദ്ധമായ മാനസികാവസ്ഥ നിലനിർത്താനും മറ്റുള്ളവരെ സഹായിക്കാനും സഹായിക്കാനും ശ്രമിക്കുക

നമ്മുടെ സാമൂഹ്യവും വൈകാരികവുമായ അളവ് പുതുക്കുന്നത് വൈൻ-വിൻ പരിഹാരങ്ങൾ നിലനിൽക്കുന്നുവെന്നും മറ്റുള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നതും പരസ്പരം ഗുണം ചെയ്യുന്ന മൂന്നാമത് ബദലുകളെയും സമന്വയിപ്പിച്ചുകൊണ്ട് കണ്ടെത്തുന്നുവെന്നും അംഗീകരിച്ചുകൊണ്ട് വൈദഗ്ധ്യം 4, 5, 6 എന്നിവ പ്രയോഗിക്കാൻ ഞങ്ങളെ സഹായിക്കുന്നു.

ഈ നാല് വശങ്ങളിലായി സ്വയം പുതുക്കുന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ഒരു നല്ല സ്ക്രിപ്റ്റർ ആയിരിക്കണം. മറ്റുള്ളവരെ നാം ഉയർന്ന പാതയിലേക്ക് ഉയർത്തിക്കാട്ടാൻ നാം ശ്രമിക്കണം. നാം അവ വിശ്വസിക്കുകയാണ്, അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരെ ശാശ്വതമായി ശ്രദ്ധിക്കുന്നതാണ്.

7 ശീലങ്ങളുടെ യഥാർത്ഥ സൗന്ദര്യം, ഒരു ശീലത്തിലെ അഭിവൃദ്ധി ബാക്കി കാര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഞങ്ങളുടെ കഴിവിനെ കൂട്ടിച്ചേർക്കുന്നു എന്നതാണ്.

പുതുക്കൽ എന്നത് മുകളിലേക്ക് നീങ്ങാൻ നമ്മളെ ശക്തിപ്പെടുത്തുന്ന ശക്തിയാണ് തുടർച്ചയായ പുരോഗതിയുടെ വളർച്ചയും മാറ്റവും സൃഷ്ടിക്കാൻ.

Practice Success Habit 7

1. ഓരോ അളവിലും ഓരോന്നും സ്വയം പുതുക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കുക. ഓരോ പരിധിക്കിനും ഒരു പ്രവർത്തനം തിരഞ്ഞെടുത്ത്, അടുത്ത ആഴ്ച്ചയ്ക്കുള്ള ഒരു ലക്ഷ്യമായി പട്ടികപ്പെടുത്തുക. ആഴ്ചയുടെ അവസാനം, നിങ്ങളുടെ പ്രകടനം വിലയിരുത്തുക. നിങ്ങൾ ഓരോ ഗോളും വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്തതെങ്ങനെ?

2. ഓരോ ആഴ്ചയും നാല് അളവുകളിലുമുള്ള ഒരു പ്രത്യേക "SHARPEN THE SAW" പ്രവർത്തനങ്ങൾ എഴുതിവയ്ക്കുന്നതിന് അവ ചെയ്യുക, അവയെ ചെയ്യാൻ, നിങ്ങളുടെ പ്രകടനവും ഫലങ്ങളും വിലയിരുത്തുക.

2018, ജൂലൈ 2, തിങ്കളാഴ്‌ച

നിങ്ങൾ ജീവിതത്തിൽ ഒരു നല്ല മാറ്റം ആഗ്രഹിക്കുന്നു എങ്കിൽ


*നിങ്ങൾ ജീവിതത്തിൽ ഒരു നല്ല മാറ്റം ആഗ്രഹിക്കുന്നു എങ്കിൽ അത്...*

*നിന്നിൽ തുടങ്ങണം...*

*അത് ഇന്നു തന്നെ ആരംഭിക്കണം .*

*നിനക്ക് അതിർവരമ്പുകൾ നിശ്ചയിക്കുന്ന നിന്റെ വിശ്വാസങ്ങളിൽ നിന്ന് നീ പുറത്തുവരണം .... !*

*നിന്റെ ജീവിതത്തിന്റെ എക ഉത്തരവാദി നീ തന്നെ എന്നു തിരിച്ചറിയണം .... !*

*ആരെയും പഴിച്ചതുകൊണ്ടോ, കരഞ്ഞതുകൊണ്ടോ ജീവിതത്തിൽ മാറ്റം വരുന്നില്ല ...... ! നഷ്ടങ്ങൾ മാത്രമേ അതു നിനക്ക് സമ്മാനിക്കൂ .... !*

*നോക്കൂ...* *ഒരു കോഴിമുട്ട പുറമേ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ ജീവൻ അവിടെ പൊലിയുന്നു.* *നേരെ മറിച്ച് ഉള്ളിൽ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ അത് ജീവന്റെ ആരംഭമാണ്...!* *അതെ ജീവന്റെ ആരംഭം...*💐💐💐

*

*സെയിൽസ്മാനുണ്ടാവേണ്ട ഗുണങ്ങൾ*


1- *ആത്മ വിശ്വാസം* ഒരു സെയിൽസ്മാന് ഏറ്റവും ആവശ്യം വേണ്ട യോഗ്യതയാണ് ആത്മവിശ്വാസം. ഉപഭോക്താവിന് വിൽക്കുന്ന സാധനങ്ങളെ സംബന്ധിച്ച് അല്ലെങ്കിൽ സേവനങ്ങളെ സംബന്ധിച്ച് സെയിൽസ്മാന് ആത്മ വിശ്വാസം ഉണ്ടായിരിക്കണം. ആത്മവിശ്വാസം ഇല്ലാത്ത ഒരു സെയിൽസ്മാന് തന്റെ ഉപഭോക്താവിനെ ശരിയായി മനസ്സിലാക്കാനോ അയാളുടെ പ്രതിരോധ മനോഭാവത്തെ മറികടക്കാനോ കഴിയുകയില്ല.

2- *നിരീക്ഷണം* സെയിൽസ്മാന് വേണ്ട മറ്റൊരു പ്രധാന ഗുണമാണ് നിരീക്ഷണശക്തി. നല്ലൊരു സെയിൽസ്മാൻ നല്ലൊരു നിരീക്ഷകനായിരിക്കണം. ജനങ്ങളുടെ ശൈലി, ഫാഷൻ, എതിരാളികളുടെ പ്രവർത്തനങ്ങൾ, ഗവണ്മെന്റ് പോളിസികൾ, കസ്റ്റമറുടെ പൊതുവൽക്കരണം, മറ്റുകാര്യങ്ങൾ എന്നിവയെ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും വേണം.

3- *ശാരീരിക ക്ഷമത* വിൽപ്പനയിൽ കാര്യക്ഷമത കൈവരിക്കാൻ ഒരു സെയിൽസ്മാന് ആരോഗ്യകരമായ ശരീരമുണ്ടായിരിക്കണം. ആരോഗ്യമില്ലാത്ത ഒരു സെയിൽസ്മാന് തന്റെ ഇടപാടുകാരനെ സന്തോഷിപ്പിക്കുന്ന പ്രകടനശേഷി നിലനിർത്താൻ കഴിയില്ല. തന്റെ ചുമതലകൾ കാര്യക്ഷമമായി നടപ്പിലാക്കാനും അവനു കഴിയില്ല.

4- *മനോഹര ശബ്ദം* ശബ്ദം എന്നത് വ്യക്തിപരമായ വികാരത്തെ സൂചിപ്പിക്കുന്നു. ശബ്ദത്തിന്റെ മാധുര്യം കേൾവിക്കാരിൽ വലിയ സ്വാധീനം ചെലുത്തുന്നു. സെയിൽസ്മാന് വശീകരിക്കുന്ന, വ്യക്തമായ, ശക്തമായ ശബ്ദം ഉണ്ടായിരിക്കണം. അപശബ്ദമുണ്ടാക്കാൻ പാടില്ല. ഉയർന്നുപിച്ചിലുള്ളത്, കമാൻഡിങ് തുടങ്ങിയ തരത്തിലുള്ള ശബ്ദങ്ങൾ സാധാരണമായി ഉപഭോകതാക്കൾ വെറുക്കുന്നു.

5- *ഭാവം* ഒരു നല്ല ശാരീരിക ഭാവം സെയിൽസ്മാന് വലിയൊരു ആസ്തിയാണ്. ഉത്പന്നത്തെക്കുറിച്ചുള്ള ആദ്യ ധാരണയാണ് സെയ്ൽസ്മാന്റെ രൂപത്തിൽ സൃഷ്ടിക്കപ്പെടുന്നത്. നല്ല ഭാവം ഒരു സെയിൽസ്മാന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു., ഉപഭോക്ത്താക്കളെ കൂടുതൽ എളുപ്പത്തിൽ ബോധ്യപ്പെടുത്താൻ കഴിയും.

6- *ഭാവന* ഉപയോക്താക്കളുടെ കൃത്യമായ ആവശ്യം തിരിച്ചറിയുന്ന ഒരു പ്രധാന പരിഗണനയാണ് ഇത്. ഉപയോക്താവിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഈ ഗുണം സെയിൽസ്മാനെ സഹായിക്കുന്നു.

7- *ആശയവിനിമയം* ജനങ്ങളെ കണ്ടുമുട്ടാനും അവരുമായി ആശയവിനയം നടത്തുവാനും മറ്റുള്ളവരെ സഹായിക്കാനും സെയിൽസ്മാന് കഴിയണം. ഒരു യഥാർത്ഥ സെയിൽസ്മാൻ ഏതു സാഹചര്യത്തിലും ജനങ്ങളുമായി ഒത്തുപോകുവാൻ ഇഷ്ടപ്പെടുന്ന ഒരാളായിരിക്കണം. കൂടാതെ അപരിചിതരെ കാണുവാനും അവരോടു സംസാരിക്കുവാനും സെയിസ്മാന് മടിയുണ്ടായിരിക്കില്ല. സെയിൽസ്മാൻ ഉപഭോക്താവിന് സുഹൃത്തും വഴികാട്ടിയുമൊക്കെ ആയിരിക്കണം.

8- *ക്ഷമ സഹിഷ്ണുത* ക്ഷമയും സഹിഷ്ണുതയും ഒരു സെയിൽസ്മാനെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വാങ്ങുന്നയാളുമായി ഇടപെടുന്നതിൽ വിജയിക്കാൻ ഒരു സെയിൽസ്മാൻ വളരെ ക്ഷമയുള്ളവനായിരിക്കണം. ഒരു സാഹചര്യത്തിലും അവൻ മനസ്സിനെ നഷ്ടപ്പെടുത്താൻ പാടില്ല. അതേ സമയം ആത്മാഭിമാനം ഉണ്ടായിരിക്കുകയും വേണം. സെയിൽസ്മാൻ ശാന്തനും, ക്ഷമാശീലനുമായിരിക്കും.

9- *സത്യസന്ധത* സത്യസന്ധനായ ഒരു സെയിൽസ്മാനെ ഓരോ ഉപഭോക്താവും ഇഷ്ടപ്പെടുന്നു. ഒരു ഉപഭോക്താവിനെ കൈകാര്യം ചെയ്യുമ്പോൾ, സെയിൽസ്മാൻ വിൽക്കാൻ ആഗ്രഹിക്കുന്ന ഉത്പന്നങ്ങളെക്കുറിച്ചു സത്യസന്ധതയോടെ തുറന്നുപറയണം. അവൻ വസ്തുക്കൾ തെറ്റിദ്ധരിപ്പിക്കുകയോ അതിരുകടക്കുകയോ ചെയ്യരുത്. ഒരു സെയിൽസ്മാൻ ഒരു ഉപഭോക്താവിനെ ചതിക്കുന്നുണ്ടെങ്കിൽ, ആ ഉപഭോകതാവ് എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയാൽ മതി.

10- *ആത്മാർത്ഥത* ആത്മാർഥത എന്നത് സെയിൽസ്മാൻഷിപ്പിന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുന്ന ഒന്നാണ്. ആത്മാർത്ഥതയുള്ള സെയിൽസ്മാൻ തന്റെ ഉപഭോക്താക്കളോട് വളരെ തുറന്ന മനസ്സോടെ കൃത്യമായി ഇടപെടുന്നു. ഇത്തരത്തിലുള്ള സെയിൽസ്മാന് അവന്റെ ലക്ഷ്യം നേടാൻ ബുദ്ധിമുട്ടുണ്ടാവില്ല.

11- *വിശ്വസ്തത* വിശ്വസ്തത അനുസരിക്കുന്നതിന്റെ സന്നദ്ധതയാണ്. ഒരു സെയിൽസ്മാന്റെ വിശ്വസ്തത നാലായി വർഗീകരിക്കാവുന്നതാണ്. (1)സ്ഥാപനത്തോടുള്ള വിശ്വസ്തത, (2)ഉപഭോകതാവിനോടുള്ള വിശ്വസ്തത, (3)സഹപ്രവർത്തകരോടുള്ള വിശ്വസ്തത, (4)തന്നോടുതന്നെയുള്ള വിശ്വസ്തത.

12- *ഉത്തരവാദിത്വം* ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ ആണെങ്കിൽ മറ്റുള്ളവരിൽ കുറ്റം ആരോപിക്കുന്നയാളായിരിക്കുകയില്ല ഉത്തരവാദിത്വമുള്ള സെയിൽസ്മാൻ. കാര്യങ്ങൾ ചെയ്തുതീർക്കുമ്പോഴും തടസ്സങ്ങൾ ഉണ്ടാകുമ്പോഴും സംഭവിച്ച പിഴവുകളും പിശകുകളും അംഗീകരിക്കുവാൻ തയായറാവുകയും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഒരു കമ്പനിയുടെ സെയിൽസ് വിഭാഗത്തിന്റെ ഫലപ്രാപ്‌തി നിലനിൽക്കുന്നത്, ഉപഭോക്താക്കളെ നേരിടുന്നതിൽ സെയിൽസ്മാൻമാരുടെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുന്നു. സെയിൽസ്മാൻമാരുടെ പരിശ്രമമാണ് ഈ നേട്ടം പ്രദാനം ചെയ്യുന്നത്. തുടർച്ചയായ പ്രവർത്തനത്തിലൂടെയും പരിശ്രമത്തിലൂടെയും മാത്രമേ വിൽപ്പനയിലെ നൈപുണ്യം ഒരാൾക്കു നേടിയെടുക്കാൻ സാധിക്കുകയുള്ളൂ.

എഡിസൺ (Thomas Edison Story)


എഡിസൺ തന്റെ പരീക്ഷണശാലയിൽ നിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു. അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായി. അവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അത് പ്രവർത്തിപ്പിക്കുവാനുള്ള തയ്യാറെടുപ്പിനായി അദ്ദേഹം ആ ബൾബ് 💡തന്റെ അസിസ്റ്റന്റിന്റെ കയ്യിലേക്ക് നൽകി. കഷ്ടകാലമെന്ന് പറയട്ടെ അയാളുടെ കയ്യിൽ നിന്നും അത് നിലത്ത് വീണ് പൊട്ടിപ്പോയി. എല്ലാവരും സ്തബ്ദരായി. നിരാശ കടിച്ചമർത്തി കൊണ്ട് എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു *"ഇനി ഇത് പുനർനിർമ്മിക്കാൻ 24 മണിക്കൂറെങ്കിലും വേണ്ടിവരും. അതിനാൽ നാളെ വൈകിട്ടാകാം പ്രദർശനം"*.

എന്നിട്ടദ്ദേഹം പരീക്ഷണശാലയിലേക്ക് കയറിപ്പോയി.

പിറ്റേ ദിവസം എല്ലാവരും വന്നു ചേർന്നു. എഡിസൺ ബൾബുമായി അവർക്ക് മുന്നിലെത്തി. അദ്ദേഹം ചുറ്റും നോക്കി, തന്റെ അസിസ്റ്റൻറ് അതാ ദൂരെ മാറി നിൽക്കുന്നു. അദ്ദേഹം അയാളെ അരികിലേക്ക് വിളിച്ചു; എല്ലാവരും ആകാംക്ഷയോടെ നിൽകെ, ആ ബൾബ് അയാളെ ഏൽപ്പിച്ച ശേഷം വേണ്ട ഒരുക്കങ്ങൾ നടത്തി. അത് വിജയകരമായി പ്രദർശിപ്പിച്ചു... അതിന് ശേഷം ഒരു പത്രക്കാരൻ അദ്ദേഹത്തോട് ചോദിച്ചു: *"ഇന്നും അയാളുടെ കയ്യിലേക്കിത് നൽകുവാൻ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വന്നു?"*. അതിന് മറുപടിയായി എഡിസൺ പറഞ്ഞു:

*"ഇനി ഒരിക്കൽ കൂടി ഇത് തകർന്നാലും 24 മണിക്കൂർ കൊണ്ടെനിക്കിത് പുനർനിർമ്മിക്കാം, എന്നാൽ അയാളുടെ ആത്മവിശ്വാസം നഷ്ടമായാൽ 24 വർഷമെടുത്താലും ചിലപ്പോൾ തിരികെ നൽകാൻ സാധിച്ചെന്ന് വരില്ല."*

പ്രിയരേ, മറ്റൊരാളുടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും, ആത്മവിശ്വാസവും ഇല്ലാതാക്കാൻ നമുക്ക് നിമിഷങ്ങൾ മാത്രം മതി, പക്ഷേ, അവ നഷ്ടപ്പെട്ടാൽ പിന്നെ പുനർസൃഷ്ടിക്കാൻ ഒരുപക്ഷെ, ഒരു ആയുസ്സ് വേണ്ടി വന്നേക്കാം...

2018, ജൂൺ 13, ബുധനാഴ്‌ച

സമൂഹത്തിനുപകരിക്കുന്ന മനുഷ്യരെ വാർത്തെടുക്കലാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്


കൃസ്ത്യൻ മിഷണറിയുടെ കീഴിലുള്ള തൃശ്ശൂരിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനം -ഡിഗ്രി കോഴ്സുകളിലേക്കുള്ള മാനേജ്മെന്റ് ക്വോട്ടയിലേക്കുള്ള ഇൻറർവ്യൂ നടക്കുകയാണ് - പ്രിൻസിപ്പൽ ഫാദറാണ് വിദ്യാർത്ഥിയെ ഇന്റർവ്യൂ ചെയ്യുന്നത് - സാമാന്യം ഭേദപ്പെട്ട മാർക്ക് വാങ്ങിയ കുട്ടിക്കൊപ്പം രക്ഷിതാവായ അച്ഛനുമിരിക്കുന്നുണ്ട് - പാഠ്യവിഷയങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾ പ്രതീക്ഷിച്ച് കുട്ടിയും മകനെങ്ങിനെയെങ്കിലും അഡ്മിഷൻ കിട്ടണമെന്ന പ്രാർത്ഥനയോടെ അച്ഛനുമിരിക്കുമ്പോൾ കുട്ടിയോടുള്ള ചോദ്യങ്ങൾ വന്നു തുടങ്ങി -

Do you wash your clothes? ഇല്ലെന്ന് തലയാട്ടൽ - Do you help your mother ? no father എന്ന ഉത്തരം Do you serve food for parents? Did you ever observe your father exhausted after his work? can you buy grocery for your home if parents Send you with money ? How much time You Spend your time in neighbour hood with elderly people ?

ഉത്തരങ്ങളില്ലാത്ത വിദ്യാർത്ഥി ഡിഗ്രിക്ക് മേൽ പറഞ്ഞവയുടെ ആവശ്യം ചിന്തിക്കുമ്പോൾ കുട്ടിയുടെ അച്ഛനോട് ഫാദർ പറഞ്ഞു. സ്വന്തം വീട്ടിനും അയൽക്കാർക്കും ഉപകരിക്കാത്ത രീതിയിൽ നിങ്ങൾ ഒരു പൌരനെ സൃഷ്ടിക്കുന്നു - അവന്റെ മാർക്ക് മാത്രം കണക്കിലെടുത്ത് എനിക്ക് പ്രവേശനം നൽകാൻ താൽപര്യമില്ല - 1 don't want any emotionally fragile individuals - സമൂഹത്തിനുപകരിക്കുന്ന മനുഷ്യരെ വാർത്തെടുക്കലാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത് - നിങ്ങളുടെ കുട്ടി ഇവിടമായി ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ടാണ് - ആലോചിച്ച് രണ്ടു ദിവസങ്ങൾ കഴിഞ്ഞു വരു-

പുറത്തേക്കിറങ്ങിയ അച്ഛന്റെ ചിന്ത തന്റെ കുട്ടിക്കാലത്തേക്ക് പോയിത്തുടങ്ങിയിരുന്നു - എട്ടിൽ പഠിക്കുമ്പോൾ അരി പൊടിപ്പിച്ചു കൊണ്ടുവന്നതും സ്ക്കൂൾ വിട്ടു വന്ന് ആകെയുള്ള ഷർട്ട് അലക്കി ഉണക്കാനിട്ടിരുന്നതുമെല്ലാം സ്ക്റീനിൽ തെളിഞ്ഞു - ബാല്യം തൊട്ടു തന്നെ പ്രാരാബ്ധങ്ങൾ തിരിച്ചറിഞ്ഞ ജീവിതം -

ഫാദർ പറഞ്ഞതാണ് ശരി - സമൂഹത്തിനുപകരിക്കപ്പെടുന്നതാവണം മനുഷ്യ ജന്മം - അറിവും തിരിച്ചറിവും ചേർന്നാലേ വിദ്യാഭ്യാസത്തിനു പൂർണ്ണതയാവു -

പിൻതിരിഞ്ഞു ഫാദറിന്റെ ഓഫീസിലെത്തിയ അച്ഛൻ പറഞ്ഞു - ഫാദർ അവനെ ഇവിടെ പഠിക്കാനനുവദിക്കണം - അച്ചടക്കം ശീലമാവട്ടെ - അവൻ മനുഷ്യനാവട്ടെ.

ഫാദറിൽ ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു -

വലുതാകാൻ നാം ഒരല്പം ചെറുതാകണം


നാല് ഭടന്മാര്‍ ഭാരമേറിയ ഒരു മരക്കഷണം ഉന്തുവണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതിനു വലിയ ഭാരമുണ്ടായിരുന്നതിനാല്‍ അത് ഉയര്‍ത്തി വണ്ടിയില്‍ കയറ്റുമ്പോഴേക്കും വീണ്ടും ഉരുണ്ടു താഴേക്കു വീണു. പല പ്രാവശ്യം പരിശ്രമിച്ചെങ്കിലും മരത്തടി വണ്ടിയില്‍ കയറ്റുവാന്‍ കഴിയാതെ ഭടന്മാര്‍ വിഷമിച്ചു. അവരുടെ മേലാവായ കോര്‍പ്പറല്‍ ദൂരെ മാറി നിന്നുകൊണ്ട് ഇതെല്ലാം വീക്ഷിക്കുകയാണ്.

'ഇനിയും തടി കയറ്റിക്കഴിഞ്ഞില്ലേ" എന്ന് അയാള്‍ ഭടന്മാരോടു വിളിച്ചു ചോദിക്കുന്നത് അതുവഴി കുതിരപ്പുറത്തു വന്ന ഒരാള്‍ കേട്ടു. വീണ്ടും തടി ഉയര്‍ത്താന്‍ പാടുപെടുന്ന ഭടന്മാരുടെ ദയനീയസ്ഥിതി കണ്ട് അശ്വാരൂഡനായ മനുഷ്യന്‍ കോര്‍പ്പറലിനോട് ചോദിച്ചു; "നിങ്ങള്‍ക്കൊന്നു സഹായിച്ചു കൂടെ? ഒന്ന് താങ്ങിക്കൊടുത്താല്‍ തടി വണ്ടിയിലേക്കു കയറും.

ഞാനൊരു കോര്‍പ്പറലാണ്. ഇത്തരം പണികളൊന്നും ഞാന്‍ ചെയ്യേണ്ടതല്ല" ഇതായിരുന്നു കോര്‍പ്പറലിന്റെ മറുപടി. ഇതുകേട്ട ആഗതന്‍ ഒന്നും മിണ്ടാതെ കുതിരപ്പുറത്തു നിന്നും ഇറങ്ങി ആ ഭടന്മാരുടെ അടുത്തു ചെന്ന് തടി പിടിക്കാന്‍ കൂടി. അങ്ങനെ മരക്കഷണം വണ്ടിക്കുള്ളിലായപ്പോള്‍ ഭടന്മാര്‍ പറഞ്ഞ താങ്ക്സ് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ തിരക്കിട്ട് കുതിരപ്പുറത്തു കയറി ഓടിച്ചു പോവുകയും ചെയ്തു.

അടുത്ത ദിവസം അമേരിക്കയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് വാഷിംഗ്ടണ് ഒരു പൌരസ്വീകരണം അവിടെ നടന്നു. ആ ചടങ്ങില്‍ മേല്‍പ്പറഞ്ഞ കോര്‍പ്പറലും പങ്കെടുത്തിരുന്നു. സ്വീകരണം ഏറ്റുവാങ്ങി വേദിയിലിരിക്കുന്ന വാഷിംഗ്ടനെ കണ്ടപ്പോള്‍ കോര്‍പ്പറല്‍ ഞെട്ടി! കാരണം, തലേദിവസം കുതിരപ്പുറത്തു വന്നിറങ്ങി ഭടന്മാരെ തടി കയറ്റാന്‍ സഹായിച്ച അതേ വ്യക്തി തന്നെയായിരുന്നു വേദിയിലിരുന്നത്!

വലിയ മനുഷ്യര്‍ക്കേ ചെറിയവരാകാന്‍ കഴിയു. എന്നാല്‍ ചെറിയ മനുഷ്യരാകട്ടെ, എപ്പോഴും വലിയവരാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കും.

ചെറുതാകാന്‍ തയാറല്ലാത്തവര്‍ക്ക് ക്ഷമിക്കാനും മറക്കാനും പറ്റില്ല. വാശിയുടെയും മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും പിന്നിലുള്ളത് ചെറുതാകാനുള്ള വിഷമമാണ്.

നമ്മൾ ചെറുതാകാന്‍ ഒന്ന് മനസ്സുവച്ചാല്‍ കുടുംബത്തിലെയും- സൗഹൃദങ്ങളിലെയും- സഹപ്രവര്‍ത്തകരുടെയുമൊക്കേ ഇടയിലുളള കലഹങ്ങള്‍ നീങ്ങിപ്പോകും.

വഴക്കുക്കളും കലഹങ്ങളും എല്ലാം വെറുതെ വലുതാകാന്‍ ശ്രമിക്കുന്ന ചെറിയ മനുഷ്യരുടെ ദൗര്‍ബല്യങ്ങളാണ്.

2018, ജൂൺ 11, തിങ്കളാഴ്‌ച

Four Quadrants of Time Management


Time Management Matrix തരം തിരിക്കുന്നു , താഴെ കൊടുത്തിരിക്കുന്ന പോലെ

•Crisis: Urgent / Important (Q1)

•Productivity: Not Urgent / Important (Q2)

•Distraction: Urgent / Not Important (Q3)

•Waste: Not Urgent / Not Important (Q4)

The Four Quadrants of Time Management

Important - ഉത്തരവാദിത്തങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നു.

Urgent - ഉത്തരവാദിത്തങ്ങൾക്ക് അടിയന്തിര ശ്രദ്ധ ആവശ്യമാണ്. ഈ പ്രവർത്തനങ്ങൾ മറ്റാരെങ്കിലും ലക്ഷ്യം കൈവരിക്കുന്നതിന് പലപ്പോഴും ദൃഡമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നില്ല പെട്ടെന്നുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും.

Quadrant 1 - പ്രധാനപ്പെട്ട അടിയന്തിര നിലവാരം പുലർത്തുക

First Quadrant അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ചുമതലകളും ഉത്തരവാദിത്തങ്ങളും അടങ്ങിയിരിക്കുന്നു.

Quadrant 2 - ദീർഘകാലാ വികസനവും തന്ത്രപരതയും

Second Quadrant ചെയ്യണ്ട കാര്യം പ്രധാനപ്പെട്ടത് പക്ഷെ അടിയന്തരമായി ചെയ്യണ്ട ആവിശ്യം ഇല്ല , എങ്കിലും ജീവിതത്തിൽ ഏറ്റവും കുടുതൽ ഫലം ലഭിക്കുന്നത് ഇവിടെ യുള്ള കാര്യം ചെയുമ്പോൾ മാത്രം

Quadrant 3 - ഉയർന്ന അടിയന്തിരാവസ്ഥ

Third Quadrant പ്രാധാന്യം കൂടാതെ, അടിയന്തിരമായി ചെയ്യേണ്ട ചുമതലകൾക്കായി നീക്കിവച്ചിരിക്കുന്നു.

Quadrant 4 -മൂല്യം കുറഞ്ഞ പ്രവർത്തികൾ

Fourth Quadrant - കാര്യമായ പ്രാധാന്യം കൂടാതെ അടിയന്തിര പ്രാധാന്യം നൽകാത്ത മൂല്യങ്ങൾ ഉൾക്കൊള്ളാത്ത ജോലികൾ, ഈ സമയം പാഴാക്കപ്പെടുന്നത് ഏതൊരു വിലയും ഒഴിവാക്കണം.

നിങ്ങളുടെ സ്വന്തം പ്രൊഫഷണലായ സ്വകാര്യ ജീവിതത്തിന് നിങ്ങൾ Steven Covey Time Management Matrix പ്രയോഗിച്ചാൽ, നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ക്വാട്ടൻറ് I, III എന്നിവയിൽ ഉൾപ്പെടുത്താവുന്നതാണ്. മിക്ക ആളുകളെയും പ്രത്യേകിച്ചും അവരുടെ വ്യക്തിപരമായ വികസനത്തിന് കൂടുതൽ ആവിശ്യമായ Quadrant II വിഘാതം സൃഷ്ടിക്കുന്നുവെന്ന് അനുഭവം തെളിയിക്കുന്നു.

നമ്മൾ കൂടുതൽ ഫോക്കസ് ചെയുന്നത് പങ്കാളി , സുഹിർത്തുകൾ , സ്വന്തം സന്തോഷം എങ്കിൽ നമ്മൾ Q1 & Q3 യിൽ ആയിരിക്കും . നമ്മൾ നമ്മുടെ വെക്തി വളർച്ചയ്ക്ക് മുൻതൂക്കം കൊടുക്കുന്നത് എങ്കിൽ Q1 & Q2 , നമ്മുടെ പ്രധാനമായ കാര്യങ്ങൾ നമ്മുടെ ഹൃദയത്തിൽ & മനസ്സിലാണ് വരുന്നത്, ചിലർ കൂടുതൽ സമയം ചിലവഴിക്കുന്നത് Q1 90% & Q4 10 %, ബാക്കി രണ്ടിനും അത്ര പ്രധാനം കൊടുക്കില്ല .Q3 യിലുള്ള മിക്കവരും ചിന്തിക്കുന്നത് Q1 ആണ് അവർ എന്ന്. Urgent നമ്മൾ മറ്റുള്ളവർക് വേണ്ടി ചെയുന്ന ജോലിയാണ് ( Priority & expectation of others).

Q3 Q4 സമയം ചിലവാകുന്നവർ അവരുടെ ജീവിതത്തിൽ ഉത്തരവാദിത്യം ഇല്ലാത്തവരാണ് .

Q2 നമ്മുടെ personal management വളരെ മുൻതൂക്കം ലഭിക്കുന്ന ഇടമാണ് , ദിർക്കവിഷണത്തോടു കാര്യങ്ങൾ ചെയുക , weekly , Monthly പ്ലാൻ തയാറാക്കി ചെയുക , കൂടുതൽ സമയം ഇവിടെ ചിലവഴിക്കുവാണ് എങ്കിൽ Q1 നമ്മുക്ക് അധികം തിരക്ക് വരില്ല , ജീവിത വിജയത്തിൽ വിജയിച്ച വക്തികൾ എല്ലാം Q2 ധാരാളം സമയം ചിലവഴിക്കുന്നവർ ആണ് .

കൂടാതെ, നമ്മൾ Quardent II ൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമ്മൾ മുൻകൂട്ടി ചിന്തിക്കുകയാണ്, വേരുകളിൽ ജോലിചെയ്യുന്നു, ആദ്യത്തിൽ സംഭവിക്കുന്നതിൽ നിന്നും തടസ്സങ്ങൾ ഒഴിവാക്കുന്നു എന്നാണ്. ഇത് Pareto Principle നടപ്പിലാക്കാൻ നമ്മളെ സഹായിക്കും - നിങ്ങളുടെ ഫലത്തിന്റെ 80% നിങ്ങളുടെ സമയത്തിൽ 20% ത്തിൽനിന്നാണ് വരുന്നത്.

2018, ജൂൺ 10, ഞായറാഴ്‌ച

കോടീശ്വരന്മാരുടെ 7 ശീലങ്ങള്‍ നിങ്ങളും ശീലിക്കൂ, വിജയികളാകൂ..പോള്‍ റോബിന്‍സണ്‍


വ്യക്തിയുടെയും ബിസിനസിന്റെയും വളര്‍ച്ചയ്‌ക്ക്‌ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രശസ്‌ത മോട്ടീവേഷണല്‍ ട്രെയ്‌നറായ പോള്‍ റോബിന്‍സണിന്റെ ബെസ്റ്റ്‌ സെല്ലിംഗ്‌ ഓഡിയോ ബുക്കായ മണി മാഗ്‌നറ്റിസത്തില്‍ നിന്ന്‌ ഒരു ഭാഗം നമുക്കേവര്‍ക്കും ഒരുപാട്‌ ശീലങ്ങളുണ്ട്‌. ഇവയെല്ലാം സൃഷ്‌ടിക്കുന്നത്‌ നാം തന്നെയാണ്‌. പക്ഷേ പിന്നീട്‌ ഈ ശീലങ്ങളാണ്‌ നമ്മെ പുനഃസൃഷ്‌ടിക്കുന്നത്‌. നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ 90 ശതമാനവും നിശ്ചയിക്കുന്നത്‌ ഈ ശീലങ്ങളാണ്‌. നമ്മുടെ ജീവിതം എന്തായിത്തീരുമെന്ന്‌ തീരുമാനിക്കുന്നതും ഈ പ്രവര്‍ത്തനങ്ങളാണ്‌. പണത്തിന്റെ കാര്യത്തിലും നമുക്കെല്ലാവര്‍ക്കും ഓരോ ശീലങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ നിക്ഷേപിക്കുന്ന കാര്യത്തിലും പണം ചെലവിടുന്ന കാര്യത്തിലുമെല്ലാം നാം പിന്തുടരുന്ന ശീലം. അല്‍ഭുതമെന്നു പറയട്ടെ പണത്തിന്റെ കാര്യത്തില്‍ നാം പിന്തുടരുന്ന ശീലങ്ങളാണ്‌ നമ്മെ ധനികരും ദരിദ്രരും ആക്കുന്നത്‌. ഇതില്‍ അതിശയോക്തിയുണ്ടെന്ന്‌ തോന്നാം. പക്ഷേ സത്യം അതാണ്‌. നാം നമ്മുടെ ശീലങ്ങളെക്കുറിച്ച്‌ വലുതായി ബോധവാന്മാരല്ല എന്നതാണ്‌ ഏറ്റവും ദുഃഖകരമായ സംഗതി.

ധനികര്‍ പണത്തിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന ശീലം നോക്കൂ. ദരിദ്രരില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമാണത്‌. ധനികര്‍ അവരുടെ ജീവിതത്തില്‍ പുലര്‍ത്തുന്ന, പിന്തുടരുന്ന ശീലങ്ങളാണ്‌ അവരെ ധനികരാക്കി നിലനിര്‍ത്തുന്നതും. ധനികരുടെ ജീവിതം വിശകലനം ചെയ്‌താല്‍ അവരുടെ പ്രധാനപ്പെട്ട ഏഴ്‌ `മണി ഹാബിറ്റു’കളെ കണ്ടെത്താം. ഈ മണി ഹാബിറ്റുകളാണ്‌ ധനം ആര്‍ജിക്കാനും അത്‌ നിലനിര്‍ത്താനും അവരെ പ്രാപ്‌തമാക്കുന്നത്‌. ഇതാ ആ ഏഴ്‌ മണി ഹാബിറ്റുകള്‍.

1. ആദ്യം നിങ്ങള്‍ക്കു തന്നെ പണം നല്‍കൂ

ജോര്‍ജ്‌ ക്ലോവ്‌സണിന്റെ ബെസ്റ്റ്‌ സെല്ലറായ `ദി റിച്ചസ്റ്റ്‌ മാന്‍ ഓഫ്‌ ബാബിലോണി’ല്‍ പണം പലിശയ്‌ക്കു നല്‍കുന്നയാള്‍ നല്‍കുന്ന ഒരു ഉപദേശമുണ്ട്‌. “നിങ്ങള്‍ സമ്പാദിക്കുന്നതിന്റെ ഒരു ഭാഗം നിങ്ങള്‍ തന്നെ സൂക്ഷിക്കുക.” മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ആദ്യം നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ വേതനം നല്‍കുക. ബാബിലോണിയന്‍ ലോ ഓഫ്‌ ഫിനാന്‍ഷ്യല്‍ സക്‌സസ്‌ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌.

കൂടൂതല്‍ വ്യക്തമായി പറഞ്ഞാല്‍ ആഴ്‌ചയിലെ ഒരു ദിവസം സമ്പാദിക്കുന്നത്‌ നിങ്ങള്‍ നിങ്ങള്‍ക്കായി മാറ്റുക. അത്‌ ഫിനാന്‍ഷ്യല്‍ ഫ്രീഡം എക്കൗണ്ട്‌ എന്ന പേരില്‍ വക മാറ്റി സൂക്ഷിക്കുക. പെട്ടെന്ന്‌ എടുത്ത്‌ ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലാകരുത്‌ ഈ പണം സൂക്ഷിക്കേണ്ടത്‌. ഈ എക്കൗണ്ട്‌ നമ്പറിന്‌ ഒരു എ.റ്റി.എം കാര്‍ഡ്‌ പോലും വേണ്ട. ഈ സമ്പാദ്യം വളര്‍ന്ന്‌ പിന്നീടൊരു വരുമാനമായി മാറും. ഒരു നിമിഷം, ഈ ചോദ്യം നിങ്ങളോട്‌ തന്നെ ചോദിക്കൂ. എത്ര തവണ നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ പണം നല്‍കിയിട്ടുണ്ട്‌? 100 പേരില്‍ വെറും അഞ്ചുപേര്‍ മാത്രമാണ്‌ ആദ്യം സ്വയം വേതനം നല്‍കുന്നവര്‍. മറ്റ്‌ 95 പേര്‍ എന്തുകൊണ്ട്‌ ഇത്‌ ചെയ്യുന്നില്ല? ഈ ചോദ്യം അവരോട്‌ ചോദിച്ചാല്‍ മറുപടിയിതാകും: അത്തരത്തില്‍ മാറ്റിവെക്കാന്‍ മാത്രം പണം എന്റെ കൈവശമില്ല. “ആകെ ദാരിദ്ര്യമാണ്‌, എന്റെ കൈയില്‍ ബാക്കിയൊന്നുമില്ല,” നിങ്ങള്‍ പറയുന്ന ഏറ്റവും വലിയ നുണയായിരിക്കുമിത്‌. ഇനി ധനികരെ നോക്കൂ. അവര്‍ ഏറ്റവുമാദ്യം ശ്രദ്ധിക്കുന്നത്‌ അവരവരെ തന്നെയാണ്‌. അവര്‍ക്കറിയാം അവര്‍ ആടുന്ന നാടകത്തിലെ നായകന്‍ അവര്‍ തന്നെയാണെന്ന്‌. ദരിദ്രരാകട്ടെ സ്വന്തം ജീവിതത്തിലെ എക്‌സ്‌ട്രാ നടന്മാരുടെ സ്ഥാനമാണ്‌ സ്വയം കല്‍പ്പിച്ച്‌ സ്വന്തമാക്കിയിരിക്കുന്നത്‌. ധനികനാകണമെങ്കില്‍ ആദ്യം നിങ്ങള്‍ക്കു തന്നെ ചെക്കെഴുതൂ. രണ്ടാമതായി നിങ്ങളുടെ നികുതികള്‍ നല്‍കൂ. മൂന്നാമതായി ലൈഫ്‌സ്റ്റൈല്‍ ബജറ്റിനുള്ള തുക വക മാറ്റൂ. നാലാമതായി നിങ്ങളുടെ ബില്ലുകള്‍ക്കുള്ള തുക മാറ്റിവെക്കുക.

2. സമ്പാദിക്കുക, നിക്ഷേപിക്കുക

എന്തുകൊണ്ടാണ്‌ ചിലര്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ പത്തുമടങ്ങ്‌ സമ്പാദിക്കുന്നത്‌? അവര്‍ പത്തുമടങ്ങ്‌ അധ്വാനശീലരായതുകൊണ്ടാണോ? അല്ലെങ്കില്‍ അവര്‍ പത്തുമടങ്ങ്‌ സ്‌മാര്‍ട്ടായതുകൊണ്ടോ? തീര്‍ച്ചയായും അല്ല. സമ്പന്നര്‍ പണം സമ്പാദിക്കുന്നതിനെ ഇഷ്‌ടപ്പെടുന്നു. ഒപ്പം അത്‌ ബുദ്ധിപരമായി ചെലവിടുകയും ചെയ്യുന്നു.

ഭൂരിഭാഗം പേരും പറയുന്ന ഒന്നുണ്ട്‌. എനിക്ക്‌ സമ്പാദിക്കാന്‍ മാത്രം പണമില്ല. എന്നാല്‍ സമ്പാദ്യശീലം ആരംഭിക്കുന്നതിന്‌ നിങ്ങള്‍ക്ക്‌ എത്ര പണം കൈയില്‍ വരണം. സമ്പാദ്യം ഒരിക്കലും കൈയില്‍ വരുന്ന പണവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. അതൊരു ശീലമാണ്‌. ഒരു രൂപയാണ്‌ നിങ്ങള്‍ സമ്പാദിക്കുന്നതെങ്കില്‍ പോലും അതൊരു സമ്പാദ്യശീലമാണ്‌. ഇന്നു തന്നെ തുടങ്ങൂ സമ്പാദ്യശീലം. അതൊരു നിക്ഷേപക്കുടുക്കയിലൂടെയാകാം. എന്നാലും അത്‌ തുടങ്ങിയിരിക്കണം. നിങ്ങള്‍ക്ക്‌ ഒരുപാട്‌ പണം കിട്ടുമ്പോള്‍ നിക്ഷേപിക്കാമെന്ന്‌ ധരിക്കുന്നത്‌ തെറ്റാണ്‌. അത്‌ സാധിക്കില്ല. ഇപ്പോള്‍ ധനികരായവരോട്‌ നിങ്ങളൊന്നു ചോദിച്ചു നോക്കൂ. അവര്‍ പറയുക അവരുടെ ആദ്യകാല ചെറിയ ചെറിയ നിക്ഷേപങ്ങളെ കുറിച്ചാകും.

സമ്പന്നര്‍ ഓരോ പൈസയെയും പണം വിളയുന്ന മരത്തെ ഉള്ളിലൊതുക്കുന്ന വിത്തായാണ്‌ പരിഗണിക്കുക. അതുകൊണ്ട്‌ തന്നെ അവര്‍ പണത്തെ ബുദ്ധിപരമായി നിക്ഷേപിക്കുന്നു. പണം വീണ്ടും പണത്തെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. വിതയ്‌ക്കാന്‍ വെച്ചിരിക്കുന്ന വിത്തെടുത്ത്‌ അവര്‍ ഭക്ഷിക്കില്ല. എന്നാല്‍ ദരിദ്രരെ നോക്കൂ. അവര്‍ അപ്പപ്പോള്‍ മുന്നില്‍ വരുന്ന ആവശ്യങ്ങള്‍ക്കായി കൈയിലുള്ളതെല്ലാം ചെലവിടും. നിസ്വരായി തുടരും. സമ്പന്നരുടെ പണം പലമടങ്ങ്‌ വര്‍ധിക്കുന്നത്‌ കണ്ട്‌ അല്‍ഭുതം കൊണ്ട്‌ കണ്ണുമിഴിച്ച്‌ നില്‍ക്കും.

സാധാരണക്കാരെ അപേക്ഷിച്ച്‌ ധനികര്‍ അവരുടെ പണത്തെ വീക്ഷിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്‌. പണം സമ്പാദിക്കുക, ചെലവിടുക എന്നതിനേക്കാളുപരി പണത്തെ ഒരു മികച്ച നിക്ഷേപ ഉപകരണമായി ഇവര്‍ കാണുന്നു. പണം പലമടങ്ങ്‌ വര്‍ധിപ്പിക്കുകയെന്നതാണ്‌ ഇവരുടെ പ്രഥമ ലക്ഷ്യം. അതിനായി തികച്ചും കരുതലോടെയും ബുദ്ധിപരമായും ഇവര്‍ നിക്ഷേപം നടത്തുന്നു.

ദരിദ്രര്‍ക്കും സമ്പന്നര്‍ക്കും തികച്ചും വ്യത്യസ്‌തമായ നിക്ഷേപ മാതൃകകളാണുള്ളത്‌. ഭൂരിഭാഗം പേരും നേടുന്നത്‌ പൂര്‍ണമായും ചെലവാക്കുന്നു. അപ്പോള്‍ അവരുടെ സമ്പാദ്യം വെറും പൂജ്യമായി മാറും. മാസാദ്യം കിട്ടുന്ന പണം മാസാവസാനത്തോടെ തീര്‍ന്നു പോകുന്നു. പിന്നീടുള്ള ആവശ്യങ്ങള്‍ക്ക്‌ കടം വാങ്ങുന്നു. അത്‌ തീര്‍ക്കാന്‍ പറ്റാതെ വീണ്ടും കടം വാങ്ങുന്നു. ഇങ്ങനെ ഒന്നുമൊന്നും സമ്പാദിക്കാനാകാതെ അവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നു.

എന്നാല്‍ സമ്പന്നര്‍ ഇങ്ങനെയല്ല. അവര്‍ നേടുന്ന പണത്തിന്റെ ഭൂരിഭാഗവും നിക്ഷേപിക്കുന്നു. നിങ്ങള്‍ക്കും സമ്പന്നനാകണോ അവരുടെ പാത പിന്തുടരൂ.

വരുമാനം വര്‍ധിക്കുന്തോറും ചെലവും വര്‍ധിക്കുമെന്നാണ്‌ പാര്‍ക്കിന്‍സണ്‍സ്‌ നിയമം പറയുന്നത്‌. എത്രത്തോളം കൂടുതല്‍ പണം നിങ്ങള്‍ സമ്പാദിക്കുന്നുവോ അത്രത്തോളം ചെലവും വര്‍ധിക്കും. എങ്ങനെ ഇതിനെ മറികടക്കും? അതിനായി ഇതാ മൂന്നാമത്തെ ശീലം.

3. മിതവ്യയം ശീലിക്കുക

മിതവ്യയം എന്നാല്‍ നിങ്ങളുടെ പണം ബുദ്ധിപൂര്‍വം വിനിയോഗിക്കുകയെന്ന്‌ സാരം. പണം ചെലവിടല്‍ എന്ന കലയില്‍ പ്രാവീണ്യം നേടുകയാണ്‌ സമ്പാദ്യശീലം തുടങ്ങുന്നതിന്‌ ആദ്യം വേണ്ടത്‌. ലോകത്തെ കോടീശ്വരന്മാരെ നോക്കൂ. അവരെല്ലാം ഇപ്പോഴും ലളിതജീവിതം നയിക്കുന്നവരാണ്‌. ഐക്കിയയുടെ സ്ഥാപകനായ ഇംഗ്‌വാര്‍ കംപ്രാഡ്‌ ഇപ്പോഴും തന്റെ 15 വര്‍ഷം പഴക്കമുള്ള വോള്‍വോയിലാണ്‌ സഞ്ചാരം. ലോകത്തെ മുന്‍നിര നിക്ഷേപകനും സമ്പന്നനുമായ വാറന്‍ ബുഫെ ഇപ്പോഴും 50 വര്‍ഷം മുമ്പ്‌ വാങ്ങിയ വീട്ടിലാണ്‌ താമസം. അസിം പ്രേംജിയും നാരായണ മൂര്‍ത്തിയുമെല്ലാം നയിക്കുന്നത്‌ ലളിത ജീവിതം തന്നെ. അമേരിക്കന്‍ ഹാസ്യകാരനും നടനുമായ വില്‍ റോജേഴ്‌സ്‌ ഒരിക്കല്‍ പറഞ്ഞതുപോലെ “കുറേയേറെ ആളുകള്‍ തങ്ങള്‍ ഒരിക്കലും സമ്പാദിക്കാത്ത കുറേ പണം ചെലവിടുന്നു, അവര്‍ക്കാവശ്യമില്ലാത്തവ വാങ്ങിക്കൂട്ടുന്നു, അവര്‍ ഇഷ്‌ടപ്പെടാത്തവരില്‍ മതിപ്പുളവാക്കാന്‍ ശ്രമിക്കുന്നു.” ഇതുതന്നെയല്ലേ നമുക്കു ചുറ്റും നടക്കുന്നത്‌. അമിതവ്യയശീലം നിങ്ങളുടെ സാമ്പത്തിക അടിത്തറ തന്നെ തകര്‍ക്കും. മിതവ്യയശീലം വളര്‍ത്താന്‍ ആദ്യം നിങ്ങളുടെ ചെലവുകള്‍ മുന്‍ഗണനാക്രമത്തില്‍ എഴുതൂ. ഈ പട്ടികയില്‍ ആദ്യമുള്ളതിന്‌ ആദ്യം പണം ചെലവിടുക. ഒരു റഷ്യന്‍ പഴമൊഴിയുണ്ട്‌. `ചെലവിടാന്‍ പെട്ടെന്ന്‌ സാധിക്കും. സമ്പാദിക്കുകയെന്നത്‌ ദീര്‍ഘമായ കാര്യവും.’ അതുകൊണ്ട്‌ പണം ചെലവിടേണ്ടി വരുമ്പോള്‍ അങ്ങേയറ്റം കരുതലോടെ പ്രവര്‍ത്തിക്കുക. ബുദ്ധിപരമായി തീരുമാനമെടുക്കുക.

ഇത്‌ പ്ലാസ്റ്റിക്‌ മണിയുടെ കാലമാണ്‌. എന്തും ക്രെഡിറ്റ്‌ കാര്‍ഡ്‌ നല്‍കി വാങ്ങുന്ന ശീലമാണേവര്‍ക്കും. അത്‌ നിര്‍ത്തുക. പണം നല്‍കി സാധനം വാങ്ങുക. കൈയില്‍ നിന്ന്‌ പണം കൊടുക്കുമ്പോള്‍ വാങ്ങുന്ന സാധനം നിങ്ങള്‍ക്ക്‌ ആവശ്യമുള്ളത്‌ തന്നെയാണോയെന്ന്‌ രണ്ടാമതൊന്ന്‌ ചിന്തിക്കും. കടത്തിന്റെ മുകളില്‍ കടം കയറ്റുന്ന രീതിയും ഒഴിവാക്കുക. ഒരിക്കലും നിങ്ങള്‍ക്ക്‌ ആ ചുഴിയില്‍ നിന്ന്‌ മോചിതരാകാന്‍ സാധിക്കില്ല. ഒരു ചെറിയ ചെലവ്‌ പോലും സൂക്ഷിച്ച്‌ ചെയ്യുക. കാരണം ഒരു കപ്പല്‍ മുങ്ങാന്‍ ചെറിയൊരു ലീക്ക്‌ മതി.

ചെറിയൊരു കടമുണ്ടെങ്കില്‍ അത്‌ കുഴിച്ച്‌ വലുതാക്കാന്‍ നോക്കാതെ തീര്‍ക്കാന്‍ നോക്കുക. കുറെ കടങ്ങളുള്ളവര്‍ ചെറിയ ചെറിയ കടങ്ങള്‍ ആദ്യം തീര്‍ക്കുക. അതോടെ ആത്മവിശ്വാസം വരും. വാങ്ങിയ സാധനങ്ങളുടെ പട്ടിക നോക്കാതെ തീര്‍ത്ത കടങ്ങളുടെ പട്ടിക മുന്നില്‍ കാണുമ്പോള്‍ സന്തോഷവും ആശ്വാസവും ആത്മവിശ്വാസവും തിരികെയെത്തും. വലിയ പലിശ ഈടാക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന്‌ പണം വാങ്ങാതെയിരിക്കുക. മിതവ്യയം എന്നതിന്‌ സ്വന്തമായൊരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ വേണമെന്ന അര്‍ത്ഥം കൂടിയുണ്ട്‌. ഒരു റിട്ടയര്‍മെന്റ്‌ പദ്ധതി വേണം. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കുറച്ച്‌ പണം മാറ്റിവെക്കണം. സമ്പന്നര്‍ക്ക്‌ ഒരു സേഫ്‌റ്റി ഡിപ്പോസിറ്റ്‌ ബോക്‌സ്‌ കാണും എപ്പോഴും. അടിയന്തരഘട്ടങ്ങളില്‍ വിനിയോഗിക്കുന്നതിനുള്ള പണമാണ്‌ ഇതില്‍ നിക്ഷേപിക്കുക.

4. സ്വന്തം കാര്യത്തില്‍ ശ്രദ്ധയൂന്നുക

സാമ്പത്തിക കാര്യത്തില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌ നിങ്ങളുടെ ജോലിയോ ബിസിനസോ ആണ്‌. സ്വര്‍ണമുട്ടയിടുന്ന താറാവാണ്‌ ഇത്‌. അതിനെ കൊല്ലരുത്‌. ജോലിയാണെങ്കിലും ബിസിനസാണെങ്കിലും അതില്‍ അനുനിമിഷം ഉയരാന്‍ നോക്കുക. അതുവഴി കൂടുതല്‍ സമ്പാദിക്കാനാകും. ബിസിനസ്‌ വളര്‍ത്താന്‍ വിഷന്‍ വേണം. എല്ലാ ധനികരും വലിയ സ്വപ്‌നങ്ങള്‍ കാണുന്നവരാണ്‌. അവരെപ്പോഴും തങ്ങളുടെ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട്‌ പ്രചോദിതരായിരിക്കും. ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ച്‌ തലപുകച്ച്‌ നടക്കില്ല ഇവര്‍. ധനികര്‍ എപ്പോഴും അവരുടെ നിലവാരം ഉയര്‍ത്തിക്കൊണ്ടേയിരിക്കും. എപ്പോഴും മെച്ചപ്പെടാനുള്ള അവസരങ്ങളുണ്ട്‌. നിങ്ങള്‍ തീവ്രമായി ആഗ്രഹിക്കൂ. ലക്ഷ്യങ്ങള്‍ പിറകെ വരും. ഒരിക്കലും പാതിവഴിയില്‍ വെച്ച്‌ ലക്ഷ്യങ്ങള്‍ ഉപേക്ഷിക്കരുത്‌. ഒപ്പം അച്ചടക്കവും ആസൂത്രണവും ശീലിക്കുക. ധനികര്‍ അവരുടെ പണവും ഊര്‍ജവും സ്വാധീനവുമെല്ലാം ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാണ്‌ ഉപയോഗിക്കുക. അവര്‍ക്ക്‌ കൃത്യമായ സാമ്പത്തിക ആസൂത്രണവും ഉണ്ടാകും. ഇവര്‍ സാമ്പത്തിക വിദഗ്‌ധരുടെ ഉപദേശങ്ങളും സ്വീകരിക്കും.

5. വിശദമായി പഠിച്ച ശേഷം റിസ്‌കെടുക്കുക

സാമ്പത്തികമായി വളരെ ഉയര്‍ന്നതലത്തിലുള്ളവര്‍, പ്രത്യേകിച്ച്‌ സ്വന്തം പ്രയത്‌നത്താല്‍ ധനികരായവര്‍ക്ക്‌ ഒരു പരിധിവരെയുള്ള തിരിച്ചടികള്‍ താങ്ങാന്‍ ശേഷിയുണ്ടാകും. ഒരു തിരിച്ചടി വന്നാല്‍ അതിന്റെ മറുവശത്തെ സാധ്യതയാകും ഇവര്‍ കാണുക. അത്‌ മുതലെടുക്കുകയും ചെയ്യും. വരാനിടയുള്ള പരമാവധി നഷ്‌ടം കൂടി പരിഗണിച്ചശേഷമാകും ഇവര്‍ റിസ്‌കെടുക്കുക. ഇക്കാര്യത്തില്‍ സാമാന്യബുദ്ധി പ്രയോഗിച്ചാല്‍ മതി. റിസ്‌ക്‌ മാനേജ്‌ ചെയ്യാന്‍ ഇതാ ചില മാര്‍ഗനിര്‍ദേശങ്ങള്‍. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന്‌ പരമാവധി അറിവുകള്‍ ശേഖരിക്കുക എല്ലാ മുട്ടയും ഒരു കുട്ടയില്‍ സൂക്ഷിക്കാതിരിക്കുക ചവയ്‌ക്കാന്‍ പറ്റാത്തത്ര സാധനങ്ങള്‍ വിഴുങ്ങാന്‍ ശ്രമിക്കാതിരിക്കുക സ്വന്തമായി ബിസിനസ്‌ ചെയ്യാത്തവരെ വിശ്വസിക്കരുത്‌ സ്വന്തമായി ജോലി ചെയ്യാത്ത ബോസിനെയും വിശ്വസിക്കരുത്‌. നിങ്ങള്‍ക്കറിയാത്ത ബിസിനസ്‌ ചെയ്യരുത്‌.

എളുപ്പത്തില്‍ ധനികനാകാനുള്ള വഴി കേള്‍ക്കുമ്പോള്‍ മനസിലോര്‍ക്കുക അതില്‍ ചതിക്കുഴി കാണും. ഓര്‍ക്കുക, നിങ്ങളുടെ ഹാര്‍വാര്‍ഡ്‌ എം.ബി.എ ബിരുദത്തേക്കാള്‍ വലുത്‌ സാമാന്യബുദ്ധിയാണ്‌. നിങ്ങളുടെ ആത്മധൈര്യത്തില്‍ വിശ്വസിക്കൂ. നിങ്ങളുടെ ഉള്ളില്‍ നിന്നുള്ള ശബ്‌ദത്തിന്‌ കാതോര്‍ക്കൂ. ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട്‌ പദ്ധതി ആവിഷ്‌കരിക്കുക. എല്ലാം നല്ലതായി ഭവിക്കുമെന്ന്‌ വിശ്വസിക്കുക. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ സി.ഐ.എ പിന്തുടരുന്ന ഒരു നയമുണ്ട്‌. “നല്ലത്‌ മാത്രം സംഭവിക്കുമെന്ന്‌ പ്രതീക്ഷിക്കുക, ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട്‌ ആസൂത്രണം നടത്തുക.” ഒരേ സമയം പ്രായോഗികവാദിയും ശുഭാപ്‌തിവിശ്വാസിയും ആകുക”

2018, ജൂൺ 3, ഞായറാഴ്‌ച

Gopher Delegation & Stewardship Delegation


"വളരെ മനോഹരമായ പൂക്കൾ നടക്കും ചുറ്റും പച്ച നിറത്തിൽ ഉള്ള ചെടികളുമായാ പൂന്തോട്ടം .

"Gopher delegation നമ്മൾ ഒരു പണി ഒരു സമയം ചെയ്യും, മറ്റേതു പിന്നെ

Stewardship Delegation -നമ്മൾ പൂന്തോട്ടം മനസ്സിൽ കാണും ആദ്യം , മാർഗത്തിനു പകരം ഫലങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് ആളുകൾക്ക് ഒരു തിരഞ്ഞെടുപ്പാണ് ഫലം അവരെ ഉത്തരവാദിത്തം ചെയ്യുന്നു. തുടക്കത്തിൽ കൂടുതൽ സമയം എടുക്കും,

Gopher Delegation

"ഇതിനായി പോവുക, അതിനായി പോവുക, ഇതു ചെയ്യുക, അത് ചെയ്യുക, അത് പൂർത്തിയാകുമ്പോൾ എന്നെ അറിയിക്കുക" രീതികൾ ശ്രദ്ധിച്ചു

ഒന്നും സംഭവിക്കുന്നില്ല

കൂടുതൽ ഫലപ്രദമായ വഴികൾ

സ്റ്റ്യൂവാർഡ്ഷിപ്പ് ഡെലിഗേഷൻ

*****************************

മനുഷ്യന്റെ പ്രചോദനത്തിന്റെ ഏറ്റവും ഉയർന്ന രൂപം വിശ്വാസം ആണ്

സമയം ചെലവഴിക്കുന്നു പഠിക്കുവാനും , പരിശീലിക്കുവാനും

കൂടുതൽ പ്രവൃത്തികൾ നടക്കുന്നു

ജീവിത ലക്ഷ്യതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു മറിച്ചു മാർഗത്തിൽ അല്ല

ആഗ്രഹിക്കുന്ന ഫലങ്ങൾ

മാർഗ്ഗനിർദ്ദേശങ്ങൾ

ഉറവിടങ്ങൾ

പരിണതഫലങ്ങൾ

2018, മേയ് 31, വ്യാഴാഴ്‌ച

പിൻമാറേണ്ടതില്ല


ഒരു സ്ത്രീ തന്റെ പിതാവിനെയും കൊണ്ട് കാറിൽ ഡ്രൈവ് ചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരു കൊടുങ്കാറ്റ് ഉണ്ടായി.അവൾ പിതാവിനോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. അദ്ദേഹം മുന്നോട്ട് പോവാൻ ആവശ്യപ്പെട്ടു. കൊടുങ്കാറ്റ് കൂടുതൽ രൂക്ഷമാവാൻ തുടങ്ങി. മറ്റു കാറുകൾ സൈഡിലേക്ക് മാറ്റിയിട്ടു തുടങ്ങി: അവൾ വീണ്ടും പിതാവിനോട് താൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. പിതാവ് പറഞ്ഞു ഡ്രൈവിംഗ് തുടരുക. പോകുന്ന വഴിയിൽ 18 വീലുകളുള്ള ലോറികൾ വരെ റോഡിൽ നിന്ന് മാറ്റിയിടുന്നതായി കണ്ടു. എന്തായാലും ഞാൻ സൈഡാക്കുവാൻ പോവുകയാണ് കാരണം എനിക്ക് വളരെ കുറച്ച് മാത്രമെ റോഡ് കാണാൻ കഴിയുന്നുള്ളു അവൾ പറഞ്ഞു.കൂടാതെ എല്ലാവരും സൈഡാക്കുകയാണ്. എന്നാൽ പിതാവ് അവളോട് പറഞ്ഞു യാതൊരു കാരണവശാലും ഡ്രൈവിംഗ് നിർത്തരുത്, മുന്നോട്ട് പോവുക. കൊടുങ്കാറ്റ് വളരെ ശക്തമായിരുന്നെങ്കിലും അവൾ മുന്നോട്ട് തന്നെ പോയി. കുറച്ച് കഴിഞ്ഞപ്പോഴേക്കും കൂടുതൽ വ്യക്തമായി കാണാൻ തുടങ്ങി. രണ്ട് മൈലുകൾ കഴിഞ്ഞപ്പോഴേക്കും മഴ മാറി. തുടർന്നിതാ സൂര്യപ്രകാശവും അപ്പോൾ പിതാവ് പറഞ്ഞു ഇനി വണ്ടി നിർത്താം. അവൾക്ക് കാര്യം പിടികിട്ടിയില്ല. അതെന്നാണ് അങ്ങനെ പറയുന്നത് നാം ഇപ്പോൾ കൊടുങ്കാറ്റിൽ നിന്നും രക്ഷപ്പെട്ടല്ലോ? പിതാവ് പറഞ്ഞു അത് തന്നെയാണ് കാരണം. ഇടയ്ക്കു വെച്ച് യാത്ര നിരത്തിയവർ ഇപ്പോഴും കൊടുങ്കാറ്റിൽ വിഷമിക്കുകയാണ്. നീ മടുത്തു പോകാതെ വണ്ടി ഓടിച്ചതിനാൽ നിന്റെ കൊടുങ്കാറ്റ് മാറിപ്പോയിരിക്കുന്നു.

ജീവിതത്തിൽ കഠിന പ്രയാസങ്ങളിലൂടെ പോകുന്നവർക്ക് ഉള്ള ഒരു സാക്ഷ്യമാണിത്. കൂടുതൽ പേരോ ശക്തരായവരോ പിൻമാറിയതുകൊണ്ട് നീ പിൻമാറേണ്ടതില്ല.മടുത്തു പോകാതെ മുന്നോട്ട് പോയാൽ നിന്റെ കൊടുങ്കാറ്റിന്റെ അൻഭവങ്ങൾ മാറി സൂര്യൻ നിന്റെ മുഖത്ത് പ്രകാശിക്കും...💐💐💐

2018, മേയ് 30, ബുധനാഴ്‌ച

അവരെന്തു വിചാരിക്കും?


അവരെന്തു വിചാരിക്കും?

അവരെന്തു വിചാരിക്കും??

അവരെന്തു വിചാരിക്കും???

എന്ന് സ്വയം വിചാരിക്കുന്നവരോട് മാത്രമായി ... ഇതാ വായിച്ചോളൂ...

വായിച്ചില്ലെങ്കിൽ ഞാൻ എന്തു വിചാരിക്കും എന്നു വിചാരിച്ച് വായിക്കേണ്ട.. ഞാൻ ഒന്നും വിചാരിക്കാൻ പോകുന്നില്ല.. നിങ്ങൾക്ക് വേണമെങ്കിൽ വായിച്ചാൽ മതി.

ഈയടുത്തായി ഏറെ ചിന്തിപ്പിച്ച ഒരു വാക്കാണ് ...

” അവരെന്തു വിചാരിക്കും ??? “

ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് … ഇതു വായിക്കുന്നവരിൽ ഒരു പാട് പേർ ഒരിക്കലെങ്കിലും പ്രകടിപ്പിച്ച ഒരു വികരമാവാം ” അവരെന്തു വിചാരിക്കും ….”

ഫോൺ ചെയ്തിട്ട് കുറച്ചു നാളായി .. എന്ത് വിചാരിക്കുമോ ആവോ ..

Fbയിൽ പുതിയ ഫോട്ടോ ഇട്ടു ഒരു ലൈക് അടിച്ചേക്കാം .. അല്ലെങ്കിൽ എന്ത് വിചാരിക്കും.. … !!

പരിചയക്കാരന്റെ ബന്ധു വടിയായി അവിടെ ഒന്ന് പോകേണ്ടേ .. ഒന്നുമില്ലെങ്കിലും നാട്ടുകാരെ ഓർക്കണ്ടേ .. അവരെന്തു വിചാരിക്കും ??? “

റെസ്റ്റോറന്റിൽ..

മൂന്നു രൂപ ആയിട്ട് എങ്ങനെ ആണ് ടിപ് വെക്കുക ; പത്തു വെക്കാം .. ഏതു പിച്ചക്കാരൻ ആണ് മൂന്നു രൂപ ടിപ് വെച്ചിരിക്കുന്നത് എന്ന് വിചാരിക്കില്ലേ ..

കല്യാണത്തിന് വിളിച്ചിട്ട് എങ്ങനെയാ വെറും കയ്യോടെ പോകുക .. ആൾക്കാർ എന്ത് വിചാരിക്കും …

ഒന്നാം പിറന്നാളിന് വിളിച്ചിട്ട് എങ്ങനെ ആണ് ഡ്രസ്സ് കൊടുക്കുക .. കുട്ടിയെ കാണാൻ പോയ സമയത്ത് അത് കൊടുത്തില്ലേ .. പോരാത്തതിനു ബാക്കിയുള്ളവർ സ്വർണം കൊടുക്കുമ്പോൾ നമ്മൾ മാത്രം ഒരു തരി സ്വർണം പോലും ഇല്ലാതെ .. അവരെന്തു വിചാരിക്കും …

ഇരുപതു രൂപ റീചാർജ് ചെയ്തു കൊടുക്കാനാ പറഞ്ഞെ .. പക്ഷെ എങ്ങനെ ആണ് ഇരുപതായിട്ടു .. അവളെന്തു വിചാരിക്കും …

എന്തെങ്കിലും ഒരു കറിയും ചോറും മതിയെന്നാണ് പറഞ്ഞത് .. എന്നാലും വരും എന്നൊക്കെ കാലേകൂട്ടി വിളിച്ചു പറഞ്ഞ സ്ഥിതിക്ക് ..വെറും ഒരു കറി മാത്രമായി .. ഛെ ..അവരെന്തു വിചാരിക്കും …

ഒരുമിച്ചൊരു വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ചെറിയൊരു മൂത്രശങ്ക വാഹനം നിർത്താൻ പറയണം എന്നുണ്ട്.. പക്ഷേ അവരെന്ത് വിചാരിക്കും...

അഞ്ഞൂറ് രൂപ കടമായിട്ട് ചോദിച്ചതാണ് .. എന്നാലും അവരുടെ കയ്യിൽ ഒട്ടും ഇല്ലാഞ്ഞിട്ടല്ലേ .. ആയിരം എങ്കിലും കൊടുക്കണം … എല്ലാം അറിഞ്ഞറിഞ്ഞ് നമ്മൾ .. അല്ലെങ്കിൽ അവരെന്തു വിചാരിക്കും ….

ബാക്കിയുള്ളവർ എന്ത് വിചാരിക്കും എന്ന് എങ്ങനെ കൃത്യമായി പറയാൻ ആകും .. അവർ പലതും വിചാരിച്ചോട്ടെ അല്ലെങ്കിൽ വിചാരിക്കാതെ ഇരുന്നോട്ടെ .. നാം ചെയ്യാനുള്ളത് നമ്മൾ ചെയ്യുക … ഓരോരുത്തരുടെയും വികാര വിചാരങ്ങൾ നോക്കി ജീവിക്കാൻ നിന്നാൽ അതെവിടെയും എത്തില്ല .. ജീവിതത്തിൽ ചിലപ്പോഴെങ്കിലും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആയി ചിലതെല്ലാം ചെയ്തെന്നു വരാം .. പക്ഷെ അത് അപൂർവ്വം മാത്രമാകണം ..

അല്ലെങ്കിൽ ആരുടെയൊക്കെയോ ചിന്താഗതികളെ ഓർത്തു നഷ്ട്ടപ്പെടുത്തുന്നത് നമ്മുടെ സമാധാനവും സമയവും ഊർജ്ജവും ആണ് .. ആരെയും ബോധിപ്പിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ നാം റിസ്ക് എടുക്കുമ്പോൾ അവിടെ ഒരൽപ്പമെങ്കിലും എന്തൊക്കെയോ നഷ്ടമാകുന്നത് നമുക്ക് തന്നെയാണ് …

നമ്മൾ എന്ത് ചെയ്യുന്നു എന്ത് ചെയ്യുന്നില്ല എന്നോർത്ത് ഇരിക്കുക അല്ല മറ്റുള്ളവരുടെ പണി .. അല്ലെങ്കിൽ ഒരു പക്ഷെ അവരെന്തു വിചാരിച്ചാലും പറഞ്ഞാലും ഒന്ന് രണ്ടു വട്ടം അത് ശ്രദ്ധിക്കാതെ ഇരുന്നാൽ അത് കഴിഞ്ഞു ..

ഒരുപാട് പേരെ കണ്ടിട്ടുണ്ട് ; ചുറ്റുമുള്ളവർ എന്ത് പറയും അവരെന്തു വിചാരിക്കും എന്നെല്ലാം ഓർത്തു എന്തൊക്കെയോ കാട്ടി കൂട്ടുന്നവർ .. ചുറ്റുമുള്ളവർ എന്ത് വിചാരിക്കും എന്ത് പറയും എന്നൊക്കെ ആവശ്യത്തിൽ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയാൽ നിരാശപ്പെടാൻ മാത്രമേ നമുക്ക് സമയം കാണൂ ..

ജീവിതം ജീവിക്കാനുള്ളതാണ് ആരെയും ബോധ്യപ്പെടുത്താൻ ഉള്ളതാവരുത് ..

ഒരളവിൽ കൂടുതൽ മറ്റുള്ളവരുടെ ചിന്താഗതികളെ ഓർത്തു നീങ്ങാൻ തുടങ്ങിയാൽ അത് അഭിനയമാകും ..

*ജീവിതത്തിൽ അഭിനയിക്കണോ അതോ ജീവിക്കണോ..?*

നിങ്ങൾക്ക് തീരുമാനിക്കാം....

നിങ്ങളുടെ സ്വാതന്ത്ര്യമാണ്....

🌷ഒന്നു ഞാൻ പറയാം ഞാൻ ഒന്നും വിചാരിക്കില്ല🌷

2018, മേയ് 29, ചൊവ്വാഴ്ച

P T A Meeting


പി റ്റിഎ മീറ്റിങ്ങിന്റെ തീയതി നിശ്ചയിച്ച കാര്യം ടീച്ചർ കുട്ടികളെ അറിയിച്ചു...

എല്ലാ കുട്ടികളും നിർബന്ധമായും അവരുടെ രക്ഷകർത്താവിനെ കൊണ്ട് വരണമെന്നായിരുന്നു ടീച്ചറുടെ ശാസന...

മറ്റു കുട്ടികൾ

'എസ് ടീച്ചർ'

എന്ന് ഉറക്കെ മറുപടി പറഞ്ഞപ്പോൾ,

അതിൽ ഒരു പെണ്‍കുട്ടി മാത്രം നിശബ്ദമായി ഇരുന്നു...

കാരണം, മറ്റൊന്നുമല്ല...

അവൻ ഒരു അനാഥനായിരുന്നു...

അവൻ വിറയാർന്ന ശബ്ദത്തിൽ ടീച്ചറോട് പറഞ്ഞു,

"അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് ഞാൻ സ്നേഹിക്കുന്ന എന്റെ രാജ്യത്തിന്റെ പ്രസിഡന്റ്‌ വന്നാൽ മതിയോ?" എന്ന്... 😊

ഇനി വരുന്ന പി റ്റി എ മീറ്റിങ്ങിന് എത്താൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റിന് ഒരു കത്ത് എഴുതി തരുവാൻ അവൻ ടീച്ചറോട് ആവശ്യപ്പെട്ടു...

പ്രസിഡന്റ്‌ എന്ന വ്യക്തി ഒരു സാധാരണക്കാരൻ അല്ലെന്നും,

തിരക്കുള്ള വ്യക്തിയായത് കൊണ്ട് അദ്ദേഹം ഒരിക്കലും വരില്ലെന്നും ടീച്ചർ ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു...

അവസാനം നിഷ്കളങ്കമായ ആ ആഗ്രഹത്തിന് മുന്നില് തോറ്റ്കൊണ്ട്‌ ടീച്ചർ പ്രസിഡന്റിന് ആ കത്തയച്ചു...

പ്രസിഡന്റിന്റെ ഓഫീസിലെ ചവറ്റു കൊട്ടയിൽ മാത്രമായിരിക്കും ആ കത്തിന്റെ സ്ഥാനം എന്ന് ആ ടീച്ചർക്ക്‌ ഉറപ്പുണ്ടായിരുന്നു..

.

പക്ഷെ, PTA മീറ്റിംഗ് ദിനത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് അന്ന് ആ കുട്ടിയുടെ രക്ഷകർതാവായി ആ രാജ്യത്തിന്റെ പ്രഥമ പൗരൻ എത്തി!!!

ഒരു അച്ഛനായി...

ഹീ ഈസ്‌ ദി പ്രസിഡന്റ്‌ ഓഫ് തുർക്കി,

മിസ്റ്റർ "റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍"!!!

👇🏻

അനാവശ്യമായ *"മനോഭാരങ്ങൾ


ഒരിക്കൽ ഒരു രാജാവ്‌ നായാട്ടിനു ഇറങ്ങിയതായിരുന്നു .

അദ്ദേഹം ഒരു അരുവിയുടെ തീരത്ത് കൂടെ നടന്നു നീങ്ങുമ്പോൾ ഒരു വൃദ്ധൻ തലയിൽ ഒരു വലിയ വിറക് കെട്ടും ആയി നടന്നു വരുന്നു .

രാജാവിനെ അത്ഭുത പെടുത്തിക്കൊണ്ട് സാമാന്യം വലിപ്പം ഉള്ള ആ അരുവി വൃദ്ധൻ വളരെ എളുപ്പത്തിൽ ചാടികിടക്കുന്നു.അതും തലയിൽ ആ വലിയ വിറകു കെട്ടും ചുമന്നു കൊണ്ട്..!

രാജാവിന്‌ ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല... അദ്ദേഹം ആ വയോധികന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു . നിങ്ങൾ ഒരു വലിയ അഭ്യസി ആണെന്ന് തോന്നുന്നു... ഇത്തരത്തിലുള്ള ഒരു പ്രകടനം ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല.

നിങ്ങൾ ഇത് എനിക്ക് വേണ്ടി ഒന്ന് കൂടി ആവർത്തിക്കുകയാ ണെങ്കിൽ ഞാൻ നിങ്ങൾക്ക് ആയിരം സ്വർണ നാണയങ്ങൾ സമ്മാനം ആയി നല്കാം.

വൃദ്ധൻ വിറകു കെട്ടും ആയി വീണ്ടും അരുവി ചാടിക്കടക്കുവാൻ ശ്രമിച്ചു . പക്ഷെ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. വീണ്ടും രണ്ടു തവണകൂടി കൂടുതൽ വാശിയോടെ ശ്രമിച്ചു നോക്കി .എന്നാൽ വീണ്ടും വീണ്ടും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

അപ്പോൾ രാജാവ്‌ ചോദിച്ചു : അല്ലയോ സുഹൃത്തേ ഞാൻ ആദ്യം നോക്കുമ്പോൾ നിങ്ങൾ വളരെ സരളമായി ഈ അരുവി ചാടി കടന്നത്‌ ഞാൻ കണ്ടതാണല്ലോ . പക്ഷെ ഇപ്പോൾ നിങ്ങൾക്ക് എന്താണ് പറ്റിയത്...?

വൃദ്ധൻ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു . " രാജൻ ഞാൻ ആദ്യം ഈ അരുവി ചാടി കിടക്കുമ്പോൾ എന്റെ തലയിൽ ആകെ ഒരു വിറക് കെട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ... എന്നാൽ ഇപ്പോൾ നോക്കൂ ആയിരം സ്വർണ്ണനാണയങ്ങളുടെ ഭാരം കൂടെ എനിക്ക് വഹിക്കേണ്ടതുണ്ട്..!"

അറിഞ്ഞോ അറിയാതെയോ നമ്മുടെയെല്ലാം ജീവിതത്തിലും പലപ്പോഴും ഇതു തന്നെ സംഭവിക്കുന്നു. അനാവശ്യമായ *"മനോ ഭാരങ്ങൾ"* ചുമന്ന് നടക്കുന്നത് കാരണം വളരെ ലളിതമായ കാര്യങ്ങളിൽ പോലും നാം പരാജയപ്പെട്ട് പോകുന്നു..! അത്തരം *"മനോ ഭാരങ്ങളെ "* സ്വയം കണ്ടെത്തി ഉപേക്ഷിക്കുന്നതിലൂടെ ജീവിതയാത്ര കൂടുതൽ അനായാസമാക്കാവുന്നതേയുള്ളൂ...💐💐💐

29-May-2018 Mount Everest celebrating 65th anniversary


29-May-2018 Mount Everest celebrating 65th anniversary

*മൗണ്ട് എവറസ്റ്റ് ദിനം*

*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് എവറസ്റ്റ്. 8848m ആണ് സമുദ്ര നിരപ്പിൽ നിന്നുള്ള ഇതിൻറെ ഉയരം. നേപ്പാളിൽ ഇതിനെ സാഗർമാതാ എന്നും ചൈനയിൽ ചോമോലുങ്മ എന്നാണ് മൗണ്ട് എവറെസ്റ്റിനെ വിളിക്കുന്നത്.

*ചൈന-നേപ്പാൾ അന്താരാഷ്ട്ര അതിർത്തി കടന്നുപോകുന്നത് മൗണ്ട് എവറെസ്റ്റിന്റെ ഉച്ചകോടിയിലൂടെയാണ്. ഇതിൻറെ ആദ്യ പേര് PEAK XV എന്നായിരുന്നു. റോയൽ ജിയോഗ്രഫിക് സോസയിറ്റിയാണ് 1865 ൽ ഈ കൊടുമുടിക്ക് മൗണ്ട് എവറസ്റ്റ് എന്ന പേര് നൽകിയത്. അന്നത്തെ ഇന്ത്യയുടെ ബ്രിട്ടീഷ് സർവേയർ ആയിരുന്ന ആൻഡ്രൂ വോ ആണ് ഈ പേര് നിർദേശിച്ചത്, തൻറെ മുൻഗാമിയായിരുന്ന സർ ജോർജ് എവറസ്റ്റിന്റെ സ്മരണക്കായാണ് അദ്ദേഹം ആ പേര് നിർദേശിച്ചത്.

*മഞ്ഞു മൂടിക്കിടക്കുമ്പോൾ ഇതിന്റെ ഉയരം 8848m ആണ് ഈ ഉയരം നേപ്പാൾ ആണ് പുറത്തുവിട്ടത്. അല്ല എന്നുണ്ടെങ്കിൽ ഇതിൻറെ ഉയരം 8844m ആണ് ഇത് ചൈന ആണ് പുറത്തുവിട്ടത്.

*1953 മെയ് 29 ന് സർ എഡ്മണ്ട് ഹില്ലാരിയും ടെൻസിങ് നോർഗെയും ചേർന്ന് ആദ്യമായി മൗണ്ട് എവറസ്റ്റ് കീഴടക്കി. അതിന് ശേഷം ഒരുപാടുപേർ ഈ കൊടുമുടി കീഴടക്കിയിട്ടുണ്ട് അതുപോലെ തന്നെ മരണപ്പെട്ടിട്ടുമുണ്ട്.

*മൗണ്ട് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി അമേരിക്കകാരനായ ജോർദാൻ റൊമേറോ ആണ്. ജോർദാൻ 13ആം വയസ്സിലാണ് ഈ കൊടുമുടി കീഴടക്കിയത്. അതുപോലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തി ജപ്പാൻകാരനായ യുയിച്ചിറോ മിയൂറ ആണ് 80 ആം വയസ്സിലാണ് അദ്ദേഹം എവറസ്റ്റ് കീഴടക്കിയത്.

*എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ബചേന്ദ്രി പാലാണ് 23 മെയ് 1984 ന് ആയിരുന്നു അവർ ഈ നേട്ടം കൈവരിച്ചത്. അതുപോലെ തന്നെ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ അവതാർ സിങ് ചീമയാണ് ( 20 may 1965 ലാണ് കീഴടക്കിയത്. ).

🌷🌷🌷🌷🌷🌷🌷🌷🌷🌷