2018, ജൂലൈ 15, ഞായറാഴ്‌ച

*നമ്മുടെ ലക്ഷ്യം നിറവേറുന്നതെങ്ങനെ?*


പലരും പറഞ്ഞുകേട്ടിട്ടുണ്ട് *ഈ ലക്ഷ്യം ഞാൻ നിറവേറ്റും, അതെന്റെ ലക്ഷ്യമാണ്, ഉടനെത്തന്നെ ഞാനൊരു ലക്ഷ്യത്തിലെത്തും* എന്നൊക്കെ.

എന്നാൽ ബഹുഭൂരിപക്ഷം ആളുകൾക്കും അവരുടെ ലക്ഷ്യം നിറവേറ്റാൻ സാധിക്കാതെ പോകുന്നു എന്നിട്ട് വിധിയെ പഴിക്കുന്നു. ഇത്തരക്കാർ *എങ്ങാനും ലക്ഷ്യം നിറവേറിയാൽ അതെന്റെ ഭാഗ്യമെന്നും -- നിറവേറാനായില്ലങ്കിൽ എനിക്കത് വിധിച്ചിട്ടില്ല.* എന്നുമായിരിക്കും പറയുക.

നൂറിൽ മൂന്ന് ശതമാനം ആളുകൾക്ക് മാത്രമേ വ്യക്തമായ ലക്ഷ്യങ്ങൾ ഒള്ളൂ എന്ന് പഠനങ്ങൾതെളിയിക്കുന്നു.അതിൽതന്നെ പത്ത്ശതമാനം പേർക്ക്മാത്രമേ സ്ഥിരമായ ലക്ഷ്യങ്ങൾ ഉള്ളൂവത്രെ.

ലക്ഷ്യം സ്ഥിരമായിഉള്ളതാണെങ്കിൽ ആ വ്യക്തിഅത് നേടിയെടുത്തതായി പഠനങ്ങൾ തെളിയിക്കുന്നു. നമുക്ക് എന്തെങ്കിലും നേടണമെന്ന് നാം ആഗ്രഹിച്ചാൽ പ്രധാനമായും നമുക്കുണ്ടാകേണ്ട മൂന്ന് കാര്യങ്ങളുണ്ട

*1,ലക്ഷ്യനിർണയം*

*2,വിശ്വാസം*

*3പ്രവർത്തനം*

എന്നാൽ ഒട്ടുമിക്ക ആളുകളുടെയും ലക്ഷ്യം നിറവേറുന്നതിന് തടസമാവുന്നത് അവർക്കു ലക്ഷ്യം മാത്രമേ കാണൂ മുകളിൽ പറഞ്ഞ ഗുണങ്ങൾ ഉണ്ടായിരിക്കില്ല. നമ്മുടെ ഉപ ബോധമനസ്സിൽ ദൈവാംശം കുടികൊള്ളുന്നുവെന്ന് എല്ലാ പൗരാണിക ഗ്രന്ഥങ്ങളും പറയുന്നു. ഉപബോധമനസ്സിന്റെ ഭാഷ ദൃശ്യങ്ങളും, രൂപങ്ങളും, വികാരങ്ങളുമാണന്നു മനസിലാക്കുക. അതുകൊണ്ട് ലക്ഷ്യം നിറവേറ്റാൻ, ലക്ഷ്യം സ്ഥിരമായിരിക്കണം.

*ലക്ഷ്യം മാറികൊണ്ടിരുന്നാൽ ഉപബോധമനസ്സ് അമ്പരപ്പിലാകും* നമ്മളെന്താണ് ലക്ഷ്യമിടുന്നതെന്നു ഉപബോധമനസ്സ് തിരിച്ചറിയാതെ പോകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ