1- *ആത്മ വിശ്വാസം* ഒരു സെയിൽസ്മാന് ഏറ്റവും ആവശ്യം വേണ്ട യോഗ്യതയാണ് ആത്മവിശ്വാസം. ഉപഭോക്താവിന് വിൽക്കുന്ന സാധനങ്ങളെ സംബന്ധിച്ച് അല്ലെങ്കിൽ സേവനങ്ങളെ സംബന്ധിച്ച് സെയിൽസ്മാന് ആത്മ വിശ്വാസം ഉണ്ടായിരിക്കണം. ആത്മവിശ്വാസം ഇല്ലാത്ത ഒരു സെയിൽസ്മാന് തന്റെ ഉപഭോക്താവിനെ ശരിയായി മനസ്സിലാക്കാനോ അയാളുടെ പ്രതിരോധ മനോഭാവത്തെ മറികടക്കാനോ കഴിയുകയില്ല.
2- *നിരീക്ഷണം* സെയിൽസ്മാന് വേണ്ട മറ്റൊരു പ്രധാന ഗുണമാണ് നിരീക്ഷണശക്തി. നല്ലൊരു സെയിൽസ്മാൻ നല്ലൊരു നിരീക്ഷകനായിരിക്കണം. ജനങ്ങളുടെ ശൈലി, ഫാഷൻ, എതിരാളികളുടെ പ്രവർത്തനങ്ങൾ, ഗവണ്മെന്റ് പോളിസികൾ, കസ്റ്റമറുടെ പൊതുവൽക്കരണം, മറ്റുകാര്യങ്ങൾ എന്നിവയെ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും വേണം.
3- *ശാരീരിക ക്ഷമത* വിൽപ്പനയിൽ കാര്യക്ഷമത കൈവരിക്കാൻ ഒരു സെയിൽസ്മാന് ആരോഗ്യകരമായ ശരീരമുണ്ടായിരിക്കണം. ആരോഗ്യമില്ലാത്ത ഒരു സെയിൽസ്മാന് തന്റെ ഇടപാടുകാരനെ സന്തോഷിപ്പിക്കുന്ന പ്രകടനശേഷി നിലനിർത്താൻ കഴിയില്ല. തന്റെ ചുമതലകൾ കാര്യക്ഷമമായി നടപ്പിലാക്കാനും അവനു കഴിയില്ല.
4- *മനോഹര ശബ്ദം* ശബ്ദം എന്നത് വ്യക്തിപരമായ വികാരത്തെ സൂചിപ്പിക്കുന്നു. ശബ്ദത്തിന്റെ മാധുര്യം കേൾവിക്കാരിൽ വലിയ സ്വാധീനം ചെലുത്തുന്നു. സെയിൽസ്മാന് വശീകരിക്കുന്ന, വ്യക്തമായ, ശക്തമായ ശബ്ദം ഉണ്ടായിരിക്കണം. അപശബ്ദമുണ്ടാക്കാൻ പാടില്ല. ഉയർന്നുപിച്ചിലുള്ളത്, കമാൻഡിങ് തുടങ്ങിയ തരത്തിലുള്ള ശബ്ദങ്ങൾ സാധാരണമായി ഉപഭോകതാക്കൾ വെറുക്കുന്നു.
5- *ഭാവം* ഒരു നല്ല ശാരീരിക ഭാവം സെയിൽസ്മാന് വലിയൊരു ആസ്തിയാണ്. ഉത്പന്നത്തെക്കുറിച്ചുള്ള ആദ്യ ധാരണയാണ് സെയ്ൽസ്മാന്റെ രൂപത്തിൽ സൃഷ്ടിക്കപ്പെടുന്നത്. നല്ല ഭാവം ഒരു സെയിൽസ്മാന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു., ഉപഭോക്ത്താക്കളെ കൂടുതൽ എളുപ്പത്തിൽ ബോധ്യപ്പെടുത്താൻ കഴിയും.
6- *ഭാവന* ഉപയോക്താക്കളുടെ കൃത്യമായ ആവശ്യം തിരിച്ചറിയുന്ന ഒരു പ്രധാന പരിഗണനയാണ് ഇത്. ഉപയോക്താവിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഈ ഗുണം സെയിൽസ്മാനെ സഹായിക്കുന്നു.
7- *ആശയവിനിമയം* ജനങ്ങളെ കണ്ടുമുട്ടാനും അവരുമായി ആശയവിനയം നടത്തുവാനും മറ്റുള്ളവരെ സഹായിക്കാനും സെയിൽസ്മാന് കഴിയണം. ഒരു യഥാർത്ഥ സെയിൽസ്മാൻ ഏതു സാഹചര്യത്തിലും ജനങ്ങളുമായി ഒത്തുപോകുവാൻ ഇഷ്ടപ്പെടുന്ന ഒരാളായിരിക്കണം. കൂടാതെ അപരിചിതരെ കാണുവാനും അവരോടു സംസാരിക്കുവാനും സെയിസ്മാന് മടിയുണ്ടായിരിക്കില്ല. സെയിൽസ്മാൻ ഉപഭോക്താവിന് സുഹൃത്തും വഴികാട്ടിയുമൊക്കെ ആയിരിക്കണം.
8- *ക്ഷമ സഹിഷ്ണുത* ക്ഷമയും സഹിഷ്ണുതയും ഒരു സെയിൽസ്മാനെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വാങ്ങുന്നയാളുമായി ഇടപെടുന്നതിൽ വിജയിക്കാൻ ഒരു സെയിൽസ്മാൻ വളരെ ക്ഷമയുള്ളവനായിരിക്കണം. ഒരു സാഹചര്യത്തിലും അവൻ മനസ്സിനെ നഷ്ടപ്പെടുത്താൻ പാടില്ല. അതേ സമയം ആത്മാഭിമാനം ഉണ്ടായിരിക്കുകയും വേണം. സെയിൽസ്മാൻ ശാന്തനും, ക്ഷമാശീലനുമായിരിക്കും.
9- *സത്യസന്ധത* സത്യസന്ധനായ ഒരു സെയിൽസ്മാനെ ഓരോ ഉപഭോക്താവും ഇഷ്ടപ്പെടുന്നു. ഒരു ഉപഭോക്താവിനെ കൈകാര്യം ചെയ്യുമ്പോൾ, സെയിൽസ്മാൻ വിൽക്കാൻ ആഗ്രഹിക്കുന്ന ഉത്പന്നങ്ങളെക്കുറിച്ചു സത്യസന്ധതയോടെ തുറന്നുപറയണം. അവൻ വസ്തുക്കൾ തെറ്റിദ്ധരിപ്പിക്കുകയോ അതിരുകടക്കുകയോ ചെയ്യരുത്. ഒരു സെയിൽസ്മാൻ ഒരു ഉപഭോക്താവിനെ ചതിക്കുന്നുണ്ടെങ്കിൽ, ആ ഉപഭോകതാവ് എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയാൽ മതി.
10- *ആത്മാർത്ഥത* ആത്മാർഥത എന്നത് സെയിൽസ്മാൻഷിപ്പിന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുന്ന ഒന്നാണ്. ആത്മാർത്ഥതയുള്ള സെയിൽസ്മാൻ തന്റെ ഉപഭോക്താക്കളോട് വളരെ തുറന്ന മനസ്സോടെ കൃത്യമായി ഇടപെടുന്നു. ഇത്തരത്തിലുള്ള സെയിൽസ്മാന് അവന്റെ ലക്ഷ്യം നേടാൻ ബുദ്ധിമുട്ടുണ്ടാവില്ല.
11- *വിശ്വസ്തത* വിശ്വസ്തത അനുസരിക്കുന്നതിന്റെ സന്നദ്ധതയാണ്. ഒരു സെയിൽസ്മാന്റെ വിശ്വസ്തത നാലായി വർഗീകരിക്കാവുന്നതാണ്. (1)സ്ഥാപനത്തോടുള്ള വിശ്വസ്തത, (2)ഉപഭോകതാവിനോടുള്ള വിശ്വസ്തത, (3)സഹപ്രവർത്തകരോടുള്ള വിശ്വസ്തത, (4)തന്നോടുതന്നെയുള്ള വിശ്വസ്തത.
12- *ഉത്തരവാദിത്വം* ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ ആണെങ്കിൽ മറ്റുള്ളവരിൽ കുറ്റം ആരോപിക്കുന്നയാളായിരിക്കുകയില്ല ഉത്തരവാദിത്വമുള്ള സെയിൽസ്മാൻ. കാര്യങ്ങൾ ചെയ്തുതീർക്കുമ്പോഴും തടസ്സങ്ങൾ ഉണ്ടാകുമ്പോഴും സംഭവിച്ച പിഴവുകളും പിശകുകളും അംഗീകരിക്കുവാൻ തയായറാവുകയും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഒരു കമ്പനിയുടെ സെയിൽസ് വിഭാഗത്തിന്റെ ഫലപ്രാപ്‌തി നിലനിൽക്കുന്നത്, ഉപഭോക്താക്കളെ നേരിടുന്നതിൽ സെയിൽസ്മാൻമാരുടെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുന്നു. സെയിൽസ്മാൻമാരുടെ പരിശ്രമമാണ് ഈ നേട്ടം പ്രദാനം ചെയ്യുന്നത്. തുടർച്ചയായ പ്രവർത്തനത്തിലൂടെയും പരിശ്രമത്തിലൂടെയും മാത്രമേ വിൽപ്പനയിലെ നൈപുണ്യം ഒരാൾക്കു നേടിയെടുക്കാൻ സാധിക്കുകയുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ