2018, ജൂലൈ 15, ഞായറാഴ്‌ച

മാനസിക പിരിമുറുക്കം(stress)


നമ്മുടെ മനസ്സിലേക് കയറാവുന്നതിലധികം ദുശ്ചിന്തകൾ കയറി കൂടുമ്പോൾ, അല്ലെങ്കിൽ നമ്മിൽ മോശം ചിന്തകൾ നിറഞ്ഞു കവിയുമ്പോൾ നമുക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നു.

നിലവിൽ നാം അനുഭവിക്കുന്ന *ടെൻഷൻ,ഡിപ്രഷൻ,അകാരണ ഭയം,കുടുംബ പ്രശ്നങ്ങൾ, ആത്മവിശ്വാസകുറവ്, ഉറക്കമില്ലായ്‌മ, പഠനവൈകല്യം, ആശങ്ക* തുടങ്ങി പ്രശ്നങ്ങൾ ചെറിയ രീതിയിൽ നിന്ന് തുടങ്ങി പിന്നീട് അത് വലിയൊരു പ്രയാസമായി നമ്മുടെ നിത്യ ജീവിതത്തെ തന്നെ ബുദ്ധിമുട്ടിലാക്കുന്നു.

ശരിക്കും പറഞ്ഞാൽ ബഹുഭൂരിപക്ഷംപേരും തങ്ങളുടെ ദൈനംദിന ജീവിതത്തിൽ നാം ചെയ്യുന്ന തൊഴിലിനിടയിൽ സ്വീകരിക്കുന്ന *-ve* ചിന്തകൾക് നമ്മുടെ തലച്ചോറിൽ ഇടംനൽകിയത് കൊണ്ടാണ് പിന്നീട് അതൊരു മാനസീക പിരിമുറുക്കമായി പരിണമിക്കുന്നത്.

സ്‌ട്രെസ്സ് നമ്മുടെ മനസ്സിനെ ഒരു വൈറസ് കണക്കെ നമ്മളറിയാതെ പിടികൂടുന്നു. *സ്‌ട്രെസ്സ് നെ നമുക്ക് വളരെ എളുപ്പത്തിൽ ഒഴിവാക്കാം.* ഒരൽപ്പം ബുദ്ധി ഉപയോഗിക്കണമെന്നു മാത്രം. ഏതൊരു വ്യക്തിക്കും തന്നെ നെഗറ്റീവ് ചിന്തകളുടെ ആധിക്യം കൊണ്ടാണ് മാനസീക പിരിമുറുക്കം ഉണ്ടാവുന്നത് എന്ന് പറഞ്ഞല്ലോ.....

നമുക്ക് എപ്പോൾ നെഗറ്റീവ് ചിന്തകൾ വരുന്നുവോ അപ്പോഴൊക്കെ ജീവിതത്തിൽ നമുക്ക് ലഭിച്ച *സൗഭാഗ്യവും* അതുവഴി നാം അനുഭവിച്ച ആനന്ദവും ഓർക്കുക. അതോടൊപ്പം ഇനി നിങ്ങൾ ജീവിതത്തിൽ *നേടാൻ ആഗ്രഹിക്കുന്ന* കാര്യങ്ങളെ കുറിച്ചും നിരന്തരം ചിന്തിച്ചു കൊണ്ടിരിക്കുക.കൂടെ ഇതുവരെ നിങ്ങൾ ആസ്വദിച്ചജീവിതത്തിനു ദൈവത്തോട് നന്ദിയും പറയുക. *ഓർക്കുക എല്ലാചിന്തകളുടെയും പ്രഭവസ്ഥാനം മനസ്സാണ്* എന്ന് ഈ രംഗത്ത് പഠനം നടത്തിയ വർപറയുന്നു. അപ്പോൾ ചിന്തകളുടെ ഉത്ഭവ സ്ഥാനമായ *മനസ്സ്* നെ ഏറ്റവും ശ്രേഷ്ടവും ഉജ്ജ്വലവും ആക്കുവാൻ സാധിച്ചാൽ നമ്മുടെ മാനസിക പിരിമുറുക്കം ഇല്ലാതാവുന്നതോടൊപ്പം നാം നല്ലൊരുവ്യക്തി യായ് മാറുകയും ചെയ്യും തീർച്ച.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ